നിനക്കായ്‌❤: ഭാഗം 33

ninakkay mufi

രചന: MUFI

സ്നേഹ വീട്ടിലോട്ട് കയറിയപ്പോൾ തന്നെ കണ്ടത് സെറ്റിയിൽ ഇരുന്നു ടീവി കാണുന്ന എൽദോയെ ആയിരുന്നു...... അവൾ ഞെട്ടി പോയിരുന്നു...... അടുക്കളയിൽ നിന്നും പേടിച്ചു വിറച്ചു കൊണ്ട് വരുന്ന അമ്മയെ കൂടെ കണ്ടതും കാര്യങ്ങൾക്ക് ഏകദേശ വ്യക്തത വന്നു..... നി എന്താ ഇവിടെ..... ഉള്ളിലെ ഭയം പുറത്ത് കാട്ടാതെ ഒരു വിധം ചോദിച്ചു സ്നേഹ... അതെന്ത് ചോദ്യം കൊച്ചേ...... നീ എല്ലേ ആ പെണ്ണിനെ തട്ടാൻ കോട്ടഷൻ തന്നത്..... ഉണ്ണികൃഷ്ണൻ സർ നാട് മുഴുവനും തിരച്ചിൽ ആണ് ഈ എനിക്ക് വേണ്ടി...... പുറത്തേക്ക് കടക്കാൻ ഉള്ള വഴികൾ മുഴുവനും പൂട്ടി...... എനിക്ക് സേഫ് ആയിട്ട് നിൽക്കാൻ പറ്റുന്ന ഇടം അതിവിടെ മാത്രം ആണ്....... ഇവിടെക്ക് അവൻ വരില്ലെന്ന് എന്താ നിനക്ക് ഉറപ്പ്..... സ്മൃതി ഏത് നിമിഷവും എല്ലാ കാര്യവും തുറന്നു പറയും..... അപ്പോൾ ആദ്യം വരുന്നത് ഇവിടേക്ക് ആവും എല്ലെങ്കിലേ അങ്ങേർക്ക് എന്നെ സംശയം ആണ്...... അതിന് അവൾ ജീവനോടെ ഉണ്ടായാൽ എല്ലേ അവളെ പരലോകത്തേക്ക് എത്തിക്കാൻ ഉള്ള ആളെ വീട്ടിട്ടാണ് ഞാൻ ഇവിടേക്ക് വന്നത്..... അവൻ ഇപ്പോൾ അവളിൽ അത് ഇൻജെക്ട് ചെയ്തിട്ടുണ്ടാവും.....

ആദ്യം അവളുടെ ശരീരം തളരും....പിന്നെ വഴികാതെ തന്നെ ഇവിടെ നിന്നും ഒരിക്കലും തിരിച്ചു വരാത്ത ലോകത്തേക്ക് പോവും അവൾ...... ക്രൂരമായ മുഖ ഭാവത്തോടെ പറയുന്നവനെ ഒന്നും മനസ്സിലാവാതെ നോക്കി നിന്നു സ്നേഹ...... താൻ എന്താ ഉദേശിച്ചത്‌ അവൾക്ക് ഹൈ പ്രൊട്ടക്ഷൻ ആണ് അയാൾ ഒരുക്കിയത് കാവൽ പോലെ അതിന് മുന്നിൽ തന്നെ ആണ് നിൽപ്പ്...... ഹോസ്പിറ്റൽ എല്ലേ എത്ര പ്രൊട്ടക്ഷൻ ഏർപ്പെടുത്തിയാലും അതിനുള്ളിൽ കയറാൻ പറ്റും.....അവൻ ഇങ്ങനെ ഉള്ള കാര്യങ്ങൾ ഏൽപ്പിച്ചാൽ അത് കൃത്യമായി ചെയ്തിരിക്കും.... അവൻ വിളിക്കുന്നത് കാത്ത് ഇരിക്കാണ് ഞാൻ......അവൻ ഒന്ന് ഒതുങ്ങുന്നത് വരെയും ഉണ്ടാവും ഞാൻ ഇവിടെ...... അത്രയും പറഞ്ഞു കൊണ്ട് എൽദോ എഴുന്നേറ്റ് മുകളിലേക്ക് കയറി പോയി..... സ്നേഹ പേടിച്ചു നിൽക്കുന്ന അമ്മയുടെ അരികിലേക്ക് നടന്നു...... ഏതാ മോളെ അവൻ..... ആ ചെറുക്കൻ കയറി വന്ന് ഭീഷണി പെടുത്തിയിട്ട ഞാൻ നിന്നെ വിളിച്ചു വരുത്തിയത് നിങ്ങൾ ആരുടെ കാര്യവാ പറഞ്ഞു കൊണ്ടിരുന്നത്...... സ്നേഹയുടെ അമ്മ ചോദിക്കേ നടന്നത് മുഴുവനും പറയേണ്ടി വന്നു അവൾക്ക്.....

എന്റെ ദേവിയെ നി എന്താ മോളെ ചെയ്ത് വച്ചത്...... ഇത്രയും ക്രൂരത കാട്ടാൻ എങ്ങനെ മനസ്സ് വന്നു എന്റെ മോൾക്ക്..... അവൾ ചത്തെന്നു വെച്ച് നിന്നെ അവൻ സ്വീകരിക്കുമോ....... ആ പെങ്കൊച്ചിന് വല്ലതും സംഭവിച്ചിരുന്നേ ആ ഉണ്ണി എന്താ ചെയ്യാ എന്ന് വല്ല നിശ്ചയവും ഉണ്ടോ നിനക്ക്..... ഇതിനൊക്കെ ഇറങ്ങി പുറപ്പെടുന്നതിന് മുന്നേ ഒരു വാക്ക് എന്നോടെങ്കിലും നിനക്ക് ചോദിക്കാം ആയിരുന്നില്ലേ...... ഇനി എന്തൊക്കെ പുലിവാൽ ഇതിന് പിന്നാലെ വരുമോ എന്തോ....... അമ്മ ഒന്ന് നിർത്തുന്നുണ്ടോ....... ഞാൻ അവളെ കൊല്ലാൻ വേണ്ടി തന്നെയാണ് കൊട്ടെഷൻ കൊടുത്തത്..... അവൾ ഇല്ലാതായാൽ ഉണ്ണിയേട്ടൻ എനിക്ക് സ്വന്തം ആവും..... പണ്ട് മുതൽ ഞാൻ കേൾക്കാൻ തുടങ്ങിയത് ആണ് നി ഉണ്ണിക്ക് ഉള്ളത് ആണെന്ന് എന്നിട്ട് കിട്ടിയോ എനിക്ക്.... അയാളെ മാത്രം സ്വപ്നം കണ്ടല്ലേ ഞാൻ ജീവിച്ചത് എന്നിട്ടോ ഏതോ ഒരുത്തിയെ ആണത്രേ അയാൾക്ക് ഇഷ്ട്ടം അതും ആരൊക്കെയോ ചേർന്ന് നശിപ്പിച്ചവളെ.... അവളോട് അയാൾക്ക് ദിവ്യ പ്രേമം......അത്രയും നാൾ നി ഉണ്ണിക്ക് ഉള്ളത് ആണെന്ന് അമ്മയായ നിങ്ങൾ തന്നെ പറഞ്ഞു പഠിപ്പിച്ചു എന്നിട്ടോ അവരുടെ കല്യാണ ദിവസം എല്ലാം മറക്കാൻ പറഞ്ഞില്ലേ നിങ്ങൾ.....

അങ്ങനെ ഒരു ദിവസം വന്ന് എല്ലാം മറക്കാൻ പറഞ്ഞാൽ മറക്കാൻ പറ്റുമായിരുന്നില്ല...... ഉള്ളിൽ വെരുറച്ച പ്രണയം ആയിരുന്നു എനിക്ക് ഉണ്ണിയേട്ടനോട്......എന്റെ പ്രണയം അത് നേടിയെടുക്കാൻ ഏതറ്റം വരെയും പോവും ഞാൻ..... അതിന് മുന്നിൽ തടസ്സം നിന്നാൽ ചിലപ്പോൾ അമ്മയാണെന്ന് നോക്കില്ല ഞാൻ...... അവർക്ക് നേരെ താകീതോടെ പറഞ്ഞവൾ വെട്ടി തിരിഞ്ഞു പോയതും നടുങ്ങി പോയി ആ അമ്മ..... സ്വന്തം മകൾ അവളെ ഇങ്ങനെ ഒരു അവസ്ഥയിൽ കാണുമെന്നു തീരെ പ്രതീക്ഷിച്ചിരുന്നില്ല...... മൗനമായി തേങ്ങുവാൻ എല്ലാതെ ഒന്നും ആ അമ്മയെ കൊണ്ട് ആയില്ല.... **** പറയെടാ എവിടെ ആണ് അവൻ ഉള്ളത്....അവൻ പുറത്ത് കടക്കാതിരിക്കാൻ ഉള്ള വഴികൾ മുഴുവനും അടച്ചിട്ടുണ്ട് അത് കൊണ്ട് തന്നെ ഈ സിറ്റിയിൽ തന്നെ ഉണ്ടാവുമെന്ന് എനിക്ക് ഉറപ്പാണ് പറയ് എവിടെ ഉണ്ട് നിന്റെ ബോസ് എൽദോ...... അറിയില്ല സർ എന്നെ വിളിച്ചു ഇക്കാര്യം പറഞ്ഞു ഫോൺ വച്ചതാണ് പിന്നെ ആ നമ്പറിലോട്ട് വിളിച്ചപ്പോൾ നിലവിൽ ഇല്ലെന്നാണ് അറിഞ്ഞത്........

പച്ച കള്ളം ആണ് നി ഇപ്പോൾ പറഞ്ഞത്.....നിനക്ക് അറിയാം അവൻ എവിടെ ആണെന്ന്.... സത്യം പറഞ്ഞാൽ ഇത്തിരി ജീവൻ ബാക്കി വെക്കും.... സർ എന്ത് വേണേലും ചെയ്തോ എനിക്ക് സത്യം ആയിട്ടും അറിയില്ല...... വേദന കൊണ്ട് പുളയുന്നതിന് ഇടയിൽ കൂടെ അവൻ വിളിച്ചു കൂവി....... സ്‌മൃതിയെ മുറിയിലേക്ക് മാറ്റിയിട്ടു ഉണ്ടാവും ദേവ നീ ഇവർ രണ്ട് പേരും രക്ഷപെടാതെ നോക്കണം ഞാൻ പോയിട്ട് വരാം.... ഏത് പാതാളത്തു പോയി ഒളിച്ചാലും അവനെ ഞാൻ പൊക്കിയിരിക്കും..... *** നീ എവിടെ പോയതാടാ ചെറുക്കാ മോൾ ഉണർന്നത് മുതൽ ചോദിക്ക നിന്നെ..... റൂമിലേക്ക് കയറുമ്പോൾ തന്നെ അമ്മയുടെ ശബ്ദം ഉയർന്നിരുന്നു.... ഞാൻ ഒരു അത്യാവശ്യം ഉണ്ടായിട്ട് പോയതാണ്....ഏട്ടൻ വീട്ടിൽ പോയിട്ട് വന്നില്ലേ..... ഹാ അവനെയും ശിവാനി മോളെയും ഞാൻ വീട്ടിലോട്ട് തന്നെ പറഞ്ഞു വിട്ടു ഇന്നലെ മുതൽ ഇവിടെ നിൽക്കെല്ലേ.... ഈ സമയം അവൾക്ക് ആവശ്യം റസ്റ്റ്‌ ആണ്.....ഇവിടെ ഇപ്പോൾ അവരുടെ ആവശ്യം ഇല്ലല്ലോ....

. ഹ്മ്മ്.....സ്നേഹ വീട്ടിൽ ആണോ.... ഹാ ശിവനെ നാത്തൂൻ വിളിച്ചിരുന്നു പോലും എവിടെയോ വഴുക്കി വീണിട്ട് അവളോട് വീട്ടിലോട്ട് പോവാൻ പറഞ്ഞു കൊണ്ട് അവളെ ഫോൺ സ്വിച്ച് ഓഫ് ആയത് കാരണം വിളിച്ചിട്ട് കിട്ടിയില്ല പോലും.... ഹ്മ്മ്...... ഞാൻ ഒന്ന് മൂളി കൊണ്ട് ബെഡിൽ ഉറങ്ങുന്നവളെ നോക്കി...... അവളെ ഈ അവസ്ഥയിൽ എത്തിച്ചവൻ ഇതിനേക്കാൾ വലിയ വേദന നൽകിയിരിക്കും...... കുറച്ചു കഴിഞ്ഞാണ് സ്മൃതി ഉണർന്നത് എന്നെ കണ്ടപ്പോൾ ചെറു ചിരി ആ ചുണ്ടിൽ വിരിഞ്ഞിരുന്നു..... എങ്ങനെ ഉണ്ട് ഇപ്പോൾ വേദനയുണ്ടോ..... അവളുടെ അരികിൽ ഇരുന്നു കൊണ്ട് ചോദിക്കേ പെണ്ണ് പതിയെ കണ്ണ് ചിമ്മി കാണിച്ചു..... ഉണ്ണി മോൾക്ക് കഞ്ഞി മാത്രമേ കൊടുക്കാൻ പറ്റുള്ളൂ......ശിവ വീട്ടിൽ നിന്ന് വരുമ്പോൾ ഇത്തിരി കഞ്ഞി ഉണ്ടാക്കി കൊണ്ട് വന്നിട്ടുണ്ട് ഞാൻ നേരത്തെ തരട്ടെ ചോദിച്ചപ്പോൾ ഇപ്പോൾ വേണ്ട എന്ന് പറഞ്ഞതാണ് നീ തന്നെ കൊടുക്ക്...... അമ്മ കയ്യിലോട്ട് പാത്രം വെച്ച് തന്ന് പറയവേ ഞാൻ നോക്കിയത് അവളെ ആയിരുന്നു.... അവൾക്ക് പണ്ട് മുതൽ കഞ്ഞി ഇഷ്ടമെല്ലാത്ത ഒന്നാണ്.... ആ മുഖം ചുളിയുന്നത് കാണെ ഉള്ളിൽ വേദന തോന്നി ഇനി കുറച്ചു നാൾ ഇത് മാത്രം എല്ലേ അവൾക്ക് കൊടുക്കാൻ പറ്റുള്ളൂ....

സ്മൃതി വേഗം കുടിക്കാൻ നോക്ക്.... രണ്ടു ദിവസം ആയിട്ട് നിന്റെ ശരീരത്തിലോട്ട് ഭക്ഷണം എത്തിയിട്ട് അത് കൊണ്ട് നല്ല കുട്ടി ആയിട്ട് വേഗം കുടിക്ക്..... ഒന്ന് മടിച്ചെങ്കിലും കണ്ണുരുട്ടി നോക്കവേ അവൾ വായ തുറന്നു.... കുറച്ചു കുറച്ചായിട്ട് അവൾക്ക് സ്പൂണിൽ കോരി കൊടുത്തു..... നേഴ്സ് വന്ന് ഇൻജെക്ഷൻ കൊടുത്തതും അവൾ അതിന്റെ ക്ഷീണത്തിൽ അവൾ മയങ്ങി..... രാത്രി ദുസ്വപ്നം കണ്ട് നിലവിളിച്ചു കൊണ്ട് സ്മൃതി ഉണർന്നു..... അവളുടെ നില വിളി ശബ്ദം കേൾക്കെ അപ്പുറത്തെ ബെഡിൽ കിടന്ന സരസ്വതി അമ്മയും ഉണ്ണിയും എഴുന്നേറ്റു...... സ്മൃതി എന്താടാ എന്ത് പറ്റി..... പേടിച്ച മുഖത്തോടെ കിടക്കുന്ന സ്‌മൃതിയെ നോക്കി വേവലാതിയോടെ തിരക്കി ഉണ്ണി..... ഞാൻ അവൾ കൊല്ലും കിച്ചേട്ടാ..... കിച്ചേട്ടനെ എന്നിൽ നിന്ന് തട്ടിയെടുക്കും എന്നെ കൊല്ലും എനിക്ക് പേടിയാ കിച്ചേട്ടാ...... പിച്ചും പേയും പോലെ ഓരോന്നും പറഞ്ഞു ബോധം മറഞ്ഞിരുന്നു സ്‌മൃതിയുടെ...... ഉണ്ണി വേഗം തന്നെ നേഴ്സ്നെ വിളിച്ചു... പേടിക്കേണ്ട ബീപി ലോ ആയതാണ്....

ഉറക്കിൽ എന്തോ കണ്ട് പേടിച്ചതാവും.... നടന്ന ഇൻസിഡന്റ് നല്ല പോലെ അവളുടെ മനസ്സിനെ തളർത്തിയിട്ടുണ്ട്.... കുറച്ചു നാൾ ഇതെ പോലെ ഉള്ള പ്രതികരണം സ്‌മൃതിയിൽ നിന്നും ഉണ്ടാവാം......അവൾക്ക് എതിരെ നടന്ന അറ്റമ്പ്റ്റ് അതിനെ ഓർമിപ്പിക്കും വിധം ഉള്ള കാര്യങ്ങൾ പരമാവധി അവളുടെ മുന്നിൽ നിന്നും മറച്ചു വെക്കണം..... ഡ്യൂട്ടി ഡോക്ടർ ഉണ്ണിയോടും സരസ്വതി അമ്മയോടും ആയിട്ട് പറഞ്ഞു കൊണ്ട് മുറിവിട്ടിറങ്ങി...... സരസ്വതി അമ്മ ശാന്തമായി ഉറങ്ങുന്ന സ്‌മൃതിയുടെ തലയിൽ തലോടി കൊണ്ടിരുന്നു.... ഇടെയ്ക്ക് സാരി തലപ്പ് കൊണ്ട് കണ്ണുനീർ തുടക്കുകയും ചെയ്തു....

ആരാ മോനെ ഉണ്ണി എന്റെ കുട്ടിയെ ആക്രമിക്കാൻ ശ്രമിച്ചത്..... ആർക്കും ഒരു ദോഷവും ചെയ്യാത്ത മോളാണ് എന്നിട്ടും എന്തിനാ ഈശ്വരാ നീ ഈ പെണ്ണിനെ ഇങ്ങനെ പരീക്ഷിക്കുന്നെ..... ഒരു വീഴ്ചയിൽ നിന്നും ഉയർന്നു വന്നിട്ടേ ഉള്ളു എന്റെ മോൾ..... സരസ്വതി അമ്മ ആരോടെന്നില്ലാതെ പറഞ്ഞു..... ഉണ്ണി അതൊക്കെ കേട്ടെങ്കിലും അവന്റെ മനസ്സിൽ സ്മൃതി അവ്യക്തമായി പറഞ്ഞ കാര്യങ്ങൾ ആയിരുന്നു........ "ഞാൻ അവൾ കൊല്ലും കിച്ചേട്ടാ..... കിച്ചേട്ടനെ എന്നിൽ നിന്ന് തട്ടിയെടുക്കും എന്നെ കൊല്ലും എനിക്ക് പേടിയാ കിച്ചേട്ടാ......" അവൾ............ ആരായിരിക്കും അത്........? ഉണ്ണിയുടെ മനസ്സ് അതിന്റെ ഉത്തരത്തെ തേടി കൊണ്ടിരുന്നു....... ആ രാവ് പുലരുവോളം ഉറക്കം ഇല്ലാതെ അവൻ സ്‌മൃതിക്ക് കൂട്ടിരുന്നു...... താഴെ എഴുതിയത് നിർബന്ധം ആയിട്ടും വായിക്കുക..... തുടരും.........

നീളത്തിൽ അഭിപ്രായം പറയണം എന്ന് പറഞ്ഞാൽ മാത്രം ആണോ നിങ്ങൾക്ക് ഒന്നോ രണ്ടോ വരി എഴുതാൻ പറ്റുള്ളൂ...... വായിക്കുന്ന നിങ്ങൾക്ക് ഒരു രണ്ട് വരി കഥയെ കുറിച്ച് എഴുതാൻ ഇത്രയും വലിയ ബുദ്ധിമുട്ട് ആണെങ്കിൽ 1000 വാക്കുകൾ എഴുതി ദിവസവും പോസ്റ്റാൻ എനിക്കും ബുദ്ധിമുട്ടാണ്..... 🤧 500ൽ കൂടുതൽ പേര് കഥ വായിക്കുന്നുണ്ട് എന്നിട്ട് ആകെ 60/70 കമന്റ്‌ അതിൽ അധികവും waiting 🤧നിങ്ങൾ waiting ആണെന്ന് എനിക്ക് അറിയാം അത് ആരും കമന്റ്‌ ചെയ്ത് ബുദ്ധിമുട്ടണ്ട.... അപ്പോൾ അടുത്ത പാർട്ട്‌ പോസ്റ്റ്‌ ചെയ്യണം എങ്കിൽ 200+ കമന്റ്‌ ഈ പാർട്ടിൻ കിട്ടണം അതിൽ 50ൽ കൂടുതൽ രണ്ട് വരി അഭിപ്രായം പറഞ്ഞ കമന്റ്‌ വേണം..... ഒരാൾ തന്നെ രണ്ടും മൂന്നും തവണ കമന്റ്‌ ഇട്ടിട്ട് കാര്യം ഇല്ല പരിഗണിക്കില്ല.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story