നിനക്കായ്‌❤: ഭാഗം 35

ninakkay mufi

രചന: MUFI

മുന്നിൽ ഉള്ള ചെയറുകളിൽ സ്ഥാനം പിടിച്ച മൂന്നാളുകളെയും ഉറ്റ് നോക്കി ഉണ്ണി...... സ്നേഹയിൽ ഉണ്ണിയുടെ കൈ അടയാളം അച്ചടിച്ചു വച്ചത് പോൽ ഉണ്ടായിരുന്നു......... വിശദമായ ചോദ്യം ചെയ്യലിന് വേണ്ടി സ്പെഷ്യൽ ഓർഡർ വാങ്ങി അവരെ പോലീസ് സ്റ്റേഷനിലോട്ട് കൊണ്ട് വന്നത് ആയിരുന്നു..... "വിവേക് ആണ് നിനക്ക് ഒത്താശ ഓതി തന്നത് സ്‌മൃതിയെ ഇല്ലാതാക്കുവാൻ അതിന് വാടക കൊലയാളിയെയും അവൻ തന്നെ പറഞ്ഞു തന്നു എല്ലേ......" ഉണ്ണിയുടെ ചോദ്യം കേൾക്കെ അതേയെന്ന് പറഞ്ഞു സ്നേഹ....... ഹ്മ്മ് അപ്പൊ ബാക്കി കാര്യങ്ങൾ കൂടെ ഒന്ന് വിസ്ഥീകരിച്ചു പറയ്..... സ്മൃതിയെ എണ്ണ ഒഴിച്ചു വീഴ്ത്തിയത് മുതൽ ഉണ്ണിയെ അവിടെ നിന്നും മാറ്റി നിർത്തിയ കാര്യങ്ങൾ അടക്കം സ്നേഹ ഏറ്റു പറഞ്ഞു........ എല്ലാം കേട്ട് അവിടെ നിന്ന വനിത പോലീസ് ഓഫീസർ സ്നേഹയുടെ അടി കൊണ്ട് വിങ്ങിയ കവിളിൽ കൈ വീശി ഒന്ന് കൂടെ കൊടുത്തു...... നീ ഒക്കെ എന്തിനാടി സ്ത്രീകൾക്ക് ചീത്ത പേര് വരുത്തി വെക്കാൻ ആയിട്ട്.....

ഒന്നുമില്ലേ അവളും നിന്നെ പോലെ ഒരു പെണ്ണെല്ലെടി ആ ഒരു ചിന്ത എങ്കിലും ഉണ്ടായോ നിനക്ക്...... ചുണ്ട് പൊട്ടി ചോര വന്നതും ഉണ്ണിക്ക് അവളെ നോക്കി നിൽക്കാൻ ആയില്ല..... പോലീസ് ഓഫീസർ ആണെന്ന് പറഞ്ഞു എത്ര മസിൽ പിടിച്ചാലും ചിലപ്പോൾ അടി പതറും പലർക്കും..... ഇവളെ അകത്തേക്ക് കൂട്ടി കൊണ്ട് പോയിക്കൊള്ളൂ..... വിവേകിന് എങ്ങനെയാ എൽദോയെ പരിജയം...... അവൻ പേടി കാരണം ഒന്നും പറയാൻ ആയില്ല...... ദേവൻ അവൻ നേരെ അടുത്തതും അവൻ വേഗം തന്നെ ഉത്തരം പറഞ്ഞു.... "കോളേജ്ലെ സീനിയർസ് വഴി പരിചയപെട്ടത് ആണ്...." "Kk പരിചയത്തിന്റെ ബാക്കി കൂടെ പോരട്ടെ....." ഡ്രഗ്സ് കോളേജിൽ എത്തിക്കുന്നത് എൽദോ സർ വഴി ആയിരുന്നു അത് സപ്ലൈ ചെയ്താൽ കമ്മീഷൻ കിട്ടുമ്മെന്ന് പറഞ്ഞു അത് കൊണ്ട് കൂടെ കൂടി..... എൽദോ സർ തന്നെ ആയിരുന്നു സ്നേഹയും ആയിട്ട് കൂട്ട് കൂടാൻ പറഞ്ഞത്..... അതെ പോലെ അവളുടെ ഏട്ടത്തിയെ ഇല്ലാതാക്കിയാൽ സർനെ അവൾക്ക് കിട്ടുമെന്ന് പറയാൻ പറഞ്ഞതും എല്ലാം എൽദോ സർ ആയിരുന്നു.....

ഹ്മ്മ്.... ഉണ്ണി ഒന്ന് മൂളിയതിന് ശേഷം ദേവനെ നോക്കി അവന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായത് പോലെ ദേവൻ വിവേകിനെയും കൂട്ടി കൊണ്ട് ആ മുറി വിട്ടിറങ്ങി..... അപ്പൊ ബാക്കി കാര്യങ്ങൾ പറയേണ്ടത് നീ ആണ് എൽദോ....... എന്തിന് വേണ്ടിയാണ് നീ സ്‌മൃതിയെ ഇല്ലാതാക്കുവാൻ ശ്രമിച്ചത് സ്നേഹയെ അതിന് വേണ്ടി പ്രേരിപ്പിച്ചത്..... സാറിന് ഭാര്യയുടെ പാസ്റ്റ് ഒന്നും അറിയത്തില്ലേ..... അറിയില്ലെങ്കിൽ ഞാൻ പറഞ്ഞു തരാം...... സർ ന്റെ ഭാര്യ ക്രൂര ബലാ സങ്കത്തിന് ഇര ആയവൾ ആണ്......ഓ ഞാൻ മറന്നു സാറിന് എല്ലാം അറിയുന്നത് എല്ലേ..... അവളോടുള്ള ദിവ്യ പ്രേമം ആയിരുന്നില്ലേ അത് കൊണ്ടാണെല്ലോ അവളെ കൂടെ കൂട്ടിയത്...... സർ അന്വേഷിച്ചു നടക്കുന്ന മൂന്നാമത്തെ ആൾ എൽജാക്ക് വേറെ ആരും എല്ല ഈ ഞാൻ തന്നെ ആണ്....... അന്ന് ആ അഭിജിത്തിന്റെ വീട്ടിൽ നിന്നും സാറിന് കിട്ടിയ പേര്..... അതിന്റെ പുറകിൽ എല്ലേ ഇപ്പോഴും..... എന്റെ യഥാർത്ഥ നാമം എൽദോ ജാക്കബ് എന്നാണ്....

അതിന്റെ ഷോർട് ആണ് എൽജാക്ക്.....അവൾ തീർന്നാൽ പിന്നെ സർ അതിന്റെ പിറകിൽ പോവില്ലല്ലോ അത് കൊണ്ടാണ് അവളെ തീർക്കാൻ ഞാൻ തീരുമാനിച്ചത്..... അതിന് വേണ്ടി സ്നേഹയെ കരുവാക്കിയത് കുറ്റം അവളിലേക്ക് ചാർത്താൻ വേണ്ടി ആണ്.......ആ പൊട്ടിക്ക് സർ നോടുള്ള അന്തത നിറഞ്ഞ പ്രണയം അത് കൊണ്ട് എനിക്ക് കാര്യങ്ങൾ എളുപ്പം ആയി..... പക്ഷെ ചെറിയൊരു ശ്രദ്ധ കുറവ് കാരണം അവൾ വീണ്ടും ജീവിതത്തിലോട്ട് തന്നെ തിരിച്ചു വന്നു... എൽദോയും കുറ്റം ഏറ്റു പറഞ്ഞതും അവരുടെ കേസ് ഷീറ്റ് തയ്യാർ ചെയ്ത് കൊണ്ട് നാളെ രാവിലെ കോർട്ടിൽ ഹാജർ ആക്കുവാൻ ഉള്ള ഏർപ്പാട് ചെയ്തു....... ഉണ്ണിക്ക് അവനെ പച്ചക്ക് കത്തിക്കുവാൻ ഉള്ള പക ഉണ്ടായിരുന്നു എന്നാൽ അവൻ സംയമനം പാലിച്ചു...... അവൻ വീട്ടിൽ എത്തിയതിനു ശേഷം ആണ് സൈലന്റ് മോഡിൽ ഇട്ടിരുന്ന ഫോൺ എടുത്തു നോക്കിയത്....... സ്‌മൃതിയുടെ കാൾ കൊണ്ട് കാൾ ലിസ്റ്റ് നിറഞ്ഞിരുന്നു.....

.ഈ പെണ്ണ് എന്നെ കയ്യിൽ കിട്ടിയാൽ വെച്ചേക്കില്ലല്ലോ..... ഉണ്ണി വേഗം തന്നെ അവളെ തിരിച്ചു വിളിച്ചു...... "ഹലോ ഞാൻ ഇമ്പോര്ടന്റ്റ്‌ ആയിട്ടുള്ള കേസിന്റെ പിറകിൽ ആയിരുന്നു അത് കൊണ്ട് ഫോൺ സൈലന്റ്ൽ ഇട്ടേക്കുവാർന്നു അത് കൊണ്ട് കണ്ടില്ല നിന്റെ കാൾ....." "ഹ്മ്മ് കിച്ചേട്ടൻ എന്തിനാ എന്നെ വീട്ടിലോട്ട് പറഞ്ഞു വിട്ടത്.... എനിക്ക് അവിടേക്ക് വരണം എന്നെ വന്നു കൂട്ടിയിട്ട് പോവുമോ......" "നിന്റെ അച്ഛനും അമ്മയ്ക്കും നിന്നെ അവിടെ രണ്ട് ദിവസം നിർത്തണം എന്ന് ആഗ്രഹം പറഞ്ഞത് കൊണ്ടെല്ലേ പെണ്ണെ..... അവിടെ കുറച്ചു ദിവസം നിൽക്ക് ഒരാഴ്ച കഴിഞ്ഞെല്ലേ ഹോസ്പിറ്റലിൽ പോവേണ്ടത് അവിടെന്ന് നേരെ ഇവിടേക്ക് വരാം മ്മ്മ്...... " "പറ്റില്ല എനിക്ക് ഇപ്പോൾ കിച്ചേട്ടനെ കാണണം..... എനിക്ക് പേടിയാവുന്നു കിച്ചേട്ടാ എന്നെ തനിച്ചാക്കല്ലേ.... നിക്ക് കിച്ചേട്ടനെ ഇപ്പോൾ കാണണം......." "നീ ഇങ്ങനെ വാശി പിടിക്കല്ലേ സ്മൃതി.... ഞാൻ ഇന്ന് രാവിലെ എല്ലേ നിന്നെ അവിടേക്ക് ആക്കിയത്..... ഇപ്പോൾ യാത്രി പത്തു മണി കഴിഞ്ഞു.....

നാളെ രാവിലെ ഞാൻ വരാം ഇപ്പോൾ നല്ല കൂട്ടി ആയിട്ട് അമ്മയോടൊപ്പം ഉറങ്...... " "നിങ്ങൾ രാവിലെ വരേണ്ട ഒരിക്കലും വരേണ്ട എന്നെ അന്വേഷിച്ചു......" ദേഷ്യത്തിൽ അത്രയും പറഞ്ഞു ഫോൺ കട്ട്‌ ആക്കി സ്മൃതി...... ഉണ്ണി വീണ്ടും വിളിച്ചെങ്കിലും എടുത്തില്ല.... അവൻ പിന്നെ വഴികാതെ അവിടെ ഉള്ളവരോട് കാര്യം പറഞ്ഞു കൊണ്ട് സ്‌മൃതിയുടെ വീട്ടിലേക്ക് വിട്ടു..... ലൈറ്റ് ഒക്കെ ഓഫ് ആയിട്ട് കാണെ ഉണ്ണി അരുണിനെ വിളിച്ചു ഡോർ തുറപ്പിച്ചു..... "നിനക്ക് ബാൽക്കണി വഴിയോ മറ്റോ കയറിയാൽ പോരെ ഈ പാതിരാത്രി എന്റെ ഉറക്കം കളയാൻ വേണ്ടി വിളിച്ചു ഉണർത്തേണ്ട വല്ല ആവശ്യം ഉണ്ടായിരുന്നോ....." "ഞാൻ എന്താ അവളുടെ കാമുകനോ പാതിരാത്രി ആരും അറിയാതെ ബാൽക്കണി വഴി അകത്തു കയറാൻ...." ഉണ്ണി അരുണിന്റെ സംസാരം കേൾക്കെ തിരിച്ചു ചോദിച്ചു...... "കാമുകൻ ആയിട്ട് തന്നെ എല്ലേ ഇപ്പോൾ ഭർത്താവിന്റെ പോസ്റ്റിലേക്ക് എത്തിയത് അന്ന് ഒൺ വേ ആയോണ്ട് ഇതൊക്കെ മിസ്സ്‌ ആയില്ലേ അത് കൊണ്ട് ഇപ്പോൾ അതൊക്കെ ഒന്ന് പരീക്ഷിച്ചു നോക്കടെ എല്ലാതെ ഇനി മേലാൽ എന്നെ വിളിച്ചേക്കരുത്.....

ആറ്റു നോറ്റ് കിട്ടുന്ന സമയം ആണ് ഉറങ്ങാൻ അത് നശിപ്പിക്കാൻ ആണെങ്കിൽ നിന്നെ പോലെ ഉള്ള ഓരോന്നും..." അരുൺ ഉണ്ണിയെ നോക്കി പറയവേ ഉണ്ണി അവനെ നോക്കി ചിരിച്ചു കൊണ്ട് സ്‌മൃതിയുടെ മുറിയിലേക്ക് നടന്നു...... ചാരിയിട്ട വാതിൽ തുറന്നു അകത്തു കയറിയപ്പോൾ തന്നെ അവൻ കണ്ടു മുഖം വീർപ്പിച്ചു ബലൂൺ പോലെ ആക്കിയിട്ട് കട്ടിലിന്റെ ഹെഡ് ബോർഡിൽ ചാരി ഇരിക്കുന്ന സ്‌മൃതിയെ...... "സ്മൃതി ഞാൻ വന്നില്ലെടി ഇനിയും എന്തിനാ ഈ സുന്ദര മുഖം വീർപ്പിച്ചു വെച്ചിരിക്കുന്നെ.... " ഞാൻ അവളുടെ അരികിൽ ആയിട്ട് ഇരുന്നിട്ട് നേരം ഏറെ ആയി..... ഒന്നും മിണ്ടാതെ ഇപ്പോഴും മുഖവും വീർപ്പിച്ചു ഇരിക്കാണ് പെണ്ണ്.... അവളെ വീട്ടിലോട്ട് കൊണ്ട് പോവാത്തതിന്റെ ദേഷ്യം ആണ്.......ആ ചുറ്റ് പാടിൽ നിന്നും അവൾ ഒന്ന് റിലേക്സ് ആവാൻ വേണ്ടിയാണ് അച്ഛൻ പറഞ്ഞപ്പോൾ മറുതൊന്നും പറയാതെ അവർക്കൊപ്പം അയച്ചത്..... അവളുടെ വയറിലേക്ക് നോട്ടം ചെന്നതും ഒരു പിടച്ചിലോടെ തന്നെ ഞാൻ കണ്ണ് ഇറുകെ പൂട്ടി...... "സ്മൃതി നീ ഇങ്ങനെ ഇരിക്കാൻ വേണ്ടിയാണോ എന്നെ വിളിച്ചു വരുത്തിയത്..... അങ്ങനെ ആണെങ്കിൽ ഞാൻ പോവാണ്...... "

ഇത്തിരി കലിപ്പിൽ പറഞ്ഞു കൊണ്ട് ഞാൻ എഴുന്നേൽക്കാൻ പോയതും എന്റെ നെഞ്ചിലേക്ക് വീണു കൊണ്ട് അവൾ പൊട്ടി കരഞ്ഞു....... ഏയ്‌ എന്താ പെണ്ണെ ഞാൻ ചുമ്മാ നീ മിണ്ടാൻ വേണ്ടി പറഞ്ഞതാണ്..... ഇങ്ങനെ കരയാൻ വേണ്ടി ഒന്നും ഞാൻ പറഞ്ഞില്ലല്ലോ.... ഇങ്ങനെ ഇരുന്നു കരയാൻ പറ്റില്ല.... നീ ശെരിക്കും ഇരുന്നേ സ്റ്റിച് ഇളകിയാൽ പ്രശ്നം ആണ്..... അവളെ ബെഡിൽ ചാരി കിടത്തി ഞാൻ അവൾക്ക് അപ്പുറം ഇരുന്നു....അവളെ ചേർത്ത് പിടിച്ചു കൊണ്ട് ഇരിക്കെ ആണ് അവളുടെ ചോദ്യം എന്നെ തേടി എത്തിയത്...... "കിച്ചേട്ടാ........ഇന്ന് പോയ കേസ് ന്റെ കാര്യം എന്തായി...... പ്രതികളെ എപ്പോഴാ കോടതിയിൽ ഹാജർ ആക്കുന്നെ....." "ഇതെന്താപ്പോ പതിവില്ലാത്ത ചോദ്യങ്ങൾ..... കേസ് ഡീറ്റെയിൽസ് ഒന്നും ആരോടും പറയാൻ പറ്റില്ല അത്രയും വലിയ കേസ് ആണ് ഇത്...." അവളിൽ നിന്നും തീരെ പ്രതീക്ഷിക്കാതെ വന്ന ചോദ്യം ആയിരുന്നു അത് കൊണ്ട് തന്നെ ഇങ്ങനെ പറയാൻ ആണ് എനിക്ക് തോന്നിയത്..... അവൾ ഇപ്പോൾ ഒന്നും അറിയേണ്ട എല്ലാം സമയം ആയാൽ അറിഞ്ഞാൽ മതി...... പക്ഷെ വീണ്ടും എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ സംസാരിച്ചു......

"എന്നെ കുത്തി കൊല പെടുത്താൻ ശ്രമിച്ച കേസിന്റെ ഡീറ്റെയിൽസ് അറിയാൻ ഉള്ള അവകാശം എനിക്കില്ലേ....... " അവൾ എങ്ങനെ അറിഞ്ഞു ഇക്കാര്യം എന്ന് ആലോചിച്ചു തല പുകക്കുക ആയിരുന്നു..... "അതികം ചിന്തിച്ചു ബുദ്ധിമുട്ട് ആവേണ്ട..... കിച്ചേട്ടനെ ഒന്ന് രണ്ട് ദിവസം ആയിട്ട് ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു......എന്നെ ഇങ്ങനെ ഒരു അവസ്ഥയിൽ വിട്ടു കൊണ്ട് എവിടേക്കും മാറി നിൽക്കില്ലെന്ന് എനിക്ക് ഉറപ്പാണ്.... അത് കൊണ്ട് പറയ്...... " "കുറ്റ സമ്മതം നടത്തിയിട്ടുണ്ട്..... മറ്റന്നാൾ ആണ് കോർട്ടിൽ ഹാജർ ആക്കുന്നത്... " "കോടതി കൊടുക്കുന്ന ശിക്ഷ അത് കുറച്ചു കാലം അഴികളിൽ കിടക്കൽ എല്ലേ..... അവിടെ സുഖ ജീവിതം എല്ലേ കിട്ടുക... അവരെ ഒന്നും വെറുതെ വിടരുത് കിച്ചേട്ടാ.... കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലിയ ശിക്ഷ തന്നെ വാങ്ങിച്ചു കൊടുക്കണം......"

"അതൊക്കെ ഞാൻ ചെയ്തോളാം നീ അതെ കുറിച്ചൊന്നും ആലോചിക്കേണ്ട.... ഇക്കാര്യം ഇവിടെ കഴിഞ്ഞു..... അത് ഇനി ഒരിക്കലും ഓർത്ത് കൊണ്ട് നിൽക്കേണ്ട......അതികം ഉറക്കം കളയേണ്ട എന്ന് ഡോക്ടർ പ്രതേകം പറഞ്ഞതെല്ലേ പെണ്ണെ......" "കിച്ചേട്ടൻ അറിയില്ലേ കിച്ചേട്ടന്റെ ഹൃദയതാളം കേട്ടാലേ ഇപ്പോൾ ഞാൻ ഉറങ്ങാറുള്ളു എന്ന്.... എന്നിട്ടും എന്നെ ഇവിടെ ആക്കിയിട്ട് ഒരു പോക്ക് ആയിരുന്നില്ലേ..... " "അതിന്റെ കാരണം ഞാൻ പറഞ്ഞില്ലേ ഇന്നത്തേക്ക് മതി..... ബാക്കി നാളെ സംസാരിക്കാം....." ഉണ്ണിയുടെ നെഞ്ചിലെ ചൂടെറ്റ് കൊണ്ടവൾ ഉറക്കത്തിലേക്ക് പോകുമ്പോഴും ഉറക്കം ഇല്ലാതെ പലതരം കണക്ക് കൂട്ടലുകൾ നടത്തുക ആയിരുന്നു ഉണ്ണി............ തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story