നിനക്കായ്‌❤: ഭാഗം 36

ninakkay mufi

രചന: MUFI

കോടതിയിൽ നിന്നും തിരികെ സബ് ജയിലിലേക്ക് കൊണ്ട് പോവുന്ന സ്നേഹയെയും എൽദോവിനെയും അവന്റെ കൂട്ടാളികളെയും ഉണ്ണി നോക്കി നിന്നു....... സ്നേഹയുടെ അമ്മ കരഞ്ഞു കൊണ്ട് ഒരു വശത്തു നിൽക്കുന്നത് കാണെ ഉണ്ണി അവർക്ക് അരികിലേക്ക് നടന്നു..... അമ്മായി....... ഉണ്ണിക്ക് അവരുടെ അവസ്ഥ കാണെ അതിയായ വിഷമം തോന്നി..... ആകെ കൂടെ ഉള്ള ഒരു മകൾ ആയിരുന്നു സ്നേഹ.... അവൾ ഇങ്ങനെ ആയതും ആ അമ്മയെ കൊണ്ട് ആണെന്ന് ഓർത്തു കണ്ണുനീർ വാർക്കുക ആയിരുന്നു അവർ..... ഉണ്ണിയുടെ വിളിയിൽ അവനെ നോക്കി..... "മോനോട് എനിക്ക് ഇപ്പോൾ ദേഷ്യം ഒന്നുമില്ല..... അവളെ നേർ വഴിക്ക് നടത്താൻ പറ്റിയില്ല അതിന്റെ ശിക്ഷ ആണ് ഇത്...... " അത്രയും പറഞ്ഞു കൊണ്ട് തിരിഞ്ഞു നടക്കുന്ന അവരെ നോക്കി വീണ്ടും ഉണ്ണി വിളിച്ചു ചോദിച്ചു.... "അമ്മായി വീട്ടിലോട്ട് വരുന്നോ.....അവിടെ തനിച്ചു നിൽക്കണ്ടേ...." "ഇല്ല മോനെ മോൻ ചോദിച്ചതിൽ തന്നെ വളരെ സന്തോഷം......

ഞാൻ തനിച്ചു നിൽക്കാറുണ്ടല്ലോ..... അത് കൊണ്ട് കുഴപ്പം ഇല്ല ഞാൻ പോട്ടെ മോനെ..... ഇനി ആരെയും കാത്തു നിൽക്കേണ്ടല്ലോ.... " അവർ പോകുന്നത് നോക്കി നിന്നു ഉണ്ണി..... അവൻ ആദ്യം തന്നെ സ്മ്രിതിയെ കാണുവാൻ വേണ്ടി ആണ് പോയത്..... ഇന്നത്തെ വിശേഷം ഒക്കെ പറഞ്ഞു കേൾപ്പിച്ചവൻ സന്ധ്യയോട് അടുത്ത് അവിടെ നിന്നും മടങ്ങി..... സ്മൃതി മുഖം വീർപ്പിച്ചു നിന്നെങ്കിലും ഉണ്ണി അവിടെ നിന്നും മുങ്ങി...... അവൻ ചെയ്ത് തീർക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു...... **** സബ് ജയിലിൽ തടവിൽ കഴിയുന്ന മയക്കു മരുന്ന് വിൽപ്പനയുടെ കണ്ണികളിൽ ഒരാൾ ആയ എൽദോ ജേക്കബ് ഇന്നലെ രാത്രിയിൽ ജയിൽ ചാടി രക്ഷപെട്ടു....... ഓൺ ചെയ്ത് വെച്ച ടിവിയിലെ ന്യൂസ്‌ കാണെ സ്‌മൃതിയിൽ ആശങ്ക നിറഞ്ഞു...... അവൾ ഉടനെ തന്നെ ഉണ്ണിയെ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല...... ഉണ്ണി ഡിജിപിയുടെയും ഓഫിസിൽ നിന്നും പുറത്തേക്ക് ഇറങ്ങി സൈലന്റ് മോഡിൽ ഇട്ട ഫോൺ ഓൺ ചെയ്തു...

അവൻ ഉറപ്പായിരുന്നു എൽദോ രക്ഷപെട്ട വിവരം അറിഞ്ഞ ഉടൻ സ്‌മൃതിയുടെ കാൾ വരുമെന്ന്..... അവൻ തിരിച്ചു വിളിച്ചു..... "കിച്ചേട്ടൻ എവിടെയാ....... അവൻ ജയിലിൽ നിന്നും രക്ഷപ്പെട്ടോ...." "സ്മൃതി ഞാൻ ഇപ്പോൾ ഡിജിപിയുടെ ഓഫിസിൽ ആണ്..... ഹ്മ്മ് ഇന്നലെ രാത്രി ആയിരുന്നു അവൻ ജയിൽ ചാടിയത്.... അവൻ ഈ ഡിസ്ട്രിക്ട് വിടാതെ ഇരിക്കാൻ ഉള്ള എല്ലാ ഏർപ്പാടും ചെയ്തിട്ടുണ്ട് അവനെ ഉടനെ പൊക്കിയിരിക്കും..... നീ അതൊന്നും ഓർത്ത് ടെൻഷൻ അടിക്കേണ്ട ഞാൻ വഴികിയിട്ട് വരാം..... മ്മ്മ്..." ഉണ്ണിക്ക് മറുപടി ഒരു മൂളലിൽ ഒതുക്കി സ്മൃതി... *** "അങ്ങോട്ട് അനങ്ങി ചെയ്യടി പണി....." ജയിൽ വാർഡൻ ഏതോ ലോകത്തു നിന്ന് കൊണ്ട് പണി എടുക്കുന്ന സ്നേഹയെ നോക്കി ശബ്ദം ഉയർത്തി പറഞ്ഞു..... സ്നേഹ ചിന്താ മണ്ഡലത്തിൽ നിന്നും ഞെട്ടി കൊണ്ട് ചെയ്തു കൊണ്ടിരുന്നത് തുടർന്നു.... "എല്ല വാസുദരെ ഇവൾ ഈ ചെറു പ്രായത്തിൽ തന്നെ ഇതിനകത്ത് കിടക്കാൻ എന്തായിരുന്നു വകുപ്പ്....."

അവിടെ ഉണ്ടായിരുന്ന വാർഡൻ മറ്റേ ആളോട് ചോദിച്ചു..... "ഒരു പെൺ കൊച്ചിനെ കൊല്ലാൻ നോക്കി അതും ഇവളുടെ മുറച്ചെറുക്കന്റെ ഭാര്യയെ.... പ്രേമം തലക്ക് പിടിച്ചാൽ ഭ്രാന്താവും എന്ന് പറയുന്നത് കേട്ടിട്ടുണ്ട് ഇപ്പോൾ കണ്ടു..... " "നിനക്ക് ഒക്കെ എന്തിന്റെ കേടായിരുന്നു പെണ്ണെ... നല്ല കാലം ഇങ്ങനെ ഇരുമ്പയിക്കുള്ളിൽ ജീവിച്ചു തീർക്കാൻ..... പറഞ്ഞിട്ട് കാര്യം ഇല്ല വളർത്തു ഗുണം... " എല്ലാം കേട്ടിട്ടും ഒന്നും പ്രതികരിക്കാൻ ആവാതെ നിന്നു സ്നേഹ.... **** ചെയറിൽ ആയിട്ട് കെട്ടി വെച്ച കൈകളുടെ കെട്ടയിക്കാൻ ആവും വിധം നോക്കി അവൻ എന്നാൽ അതിന് സാധിക്കാതെ വന്നതും അവൻ അട്ടഹസിച്ചു...... അവന്റെ ശബ്ദം നാല് ചുവരിൽ തട്ടി പ്രതിദ്വനിച്ചു കേട്ടു...... അവൻ തലേ രാത്രിയിൽ നടന്ന കാര്യങ്ങൾ ഓർത്തു നോക്കി...... ജയിൽ സൂപ്രണ്ട് വിളിപ്പിച്ചു കൊണ്ട് പറഞ്ഞത് ഓർത്തു അവൻ.... "എടൊ തന്നെ ഇവിടെ നിന്നും പുറത്ത് ഇറക്കാൻ സഹായിക്കാൻ ഒരാൾ എന്നെ വന്നു കണ്ടിരുന്നു.....

എനിക്ക് കിട്ടേണ്ടത് അയാൾ തന്നു അത് കൊണ്ട് ഇന്ന് രാത്രിയിൽ ആരും അറിയാതെ നിന്നെ ഇവിടെ നിന്നും പുറത്തേക്ക് എത്തിക്കാം ഞാൻ...... " അയാൾ പറഞ്ഞത് പോലെ രാത്രിയിൽ ആരും അറിയാതെ തന്നെ പുറത്ത് എത്തിച്ചു..... പുറത്ത് ഇറങ്ങിയതും അവിടെ ഉണ്ടായിരുന്ന കാറിലേക്ക് കയറുവാൻ ആയിരുന്നു നിർദേശം അത് പ്രകാരം അതിനുള്ളിലേക്ക് കയറിയത് മാത്രമേ തനിക്ക് ഓർമ ഉള്ളു പിന്നിൽ നിന്നും ഒരാൾ മുഖത്തേക്ക് സ്പ്രേ ചെയ്തതും കണ്ണുകൾ താനെ അടഞ്ഞിരുന്നു..... ഉണർന്നപ്പോൾ ഇവിടെ ബന്ധിതൻ ആയിട്ട്.... ആരായിരിക്കും അയാൾ...... എന്നെ അവിടെ നിന്നും മോചിപ്പിച്ചത് ഒരിക്കലും നല്ല ഉദ്ദേശത്തോടെ എല്ല....... എൽദോ അടഞ്ഞു കിടന്ന മുറിയിൽ അക്ഷമനായി കാത്തിരുന്നു തന്നെ രക്ഷിച്ചയാളുടെ വരവും കാത്ത് കൊണ്ട്.... ** സ്മൃതി ഉണ്ണിയെ വിടാതെ പിടിച്ചു നിർത്തി.... ഒരു സഹായത്തിനു അരുണിനെ നോക്കിയെങ്കിലും പ്രയോജനം ഉണ്ടായില്ല.....

സ്‌മൃതിയുടെ പേടി കാരണം അവൾക്കൊപ്പം അവനും അന്നവിടെ കിടക്കാൻ തീരുമാനിച്ചു..... സ്‌മൃതി ഉറങ്ങിയെന്നു കണ്ടതും അവളെ ഉണർത്താതെ അവൻ പതിയെ വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങി...... സോഫയിൽ ചാഞ്ഞു കിടന്നു ഉറങ്ങുന്ന അരുണിനെ തട്ടി വിളിച്ചതും പെട്ടന്ന് ഉറക്കിൽ നിന്ന് ഞെട്ടിയവൻ നിലവിളിക്കാൻ പോയതും അവൻ വായ പൊത്തി അവനെ പല്ല് കടിച്ചു നോക്കി..... ഉണ്ണി ആണെന്ന് കാണെ വളിഞ്ഞ ഇളിയോടെ അവൻ ഉണ്ണിയുടെ കൈ മാറ്റി..... ഉണ്ണിക്കൊപ്പം അരുണും വാതിൽ പൂട്ടി ഇറങ്ങി..... ഉണ്ണിയുടെ ബുള്ളറ്റ് പതിയെ തള്ളി കൊണ്ട് ഗേറ്റിന് പുറത്ത് എത്തിച്ചു ഇരുവരും അതിൽ കയറി യാത്ര തിരിച്ചു..... കുറച്ചു ദൂരം പോയതും മെയിൻ റോഡിൽ നിന്നും ഒരു ഇട വഴിയിലേക്ക് വണ്ടി തിരിച്ചു ഉണ്ണി...... അവന്റെ ബുള്ളെറ്റ് ഇരുട്ടിലൂടെ ചീറി പാഞ്ഞു..... അത് ചെന്ന് നിർത്തിയത് കാട് പോലെ തോനിക്കുന്ന ആൾ താമസം ഇല്ലാത്ത ഒരു കെട്ടിടത്തിന്റെ മുന്നിൽ ആയിട്ടാണ്.....

ഉണ്ണിയും അരുണും ബുള്ളറ്റ് സൈഡ് ചെയ്ത് ഇറങ്ങി.....ഉണ്ണി ദേവന്റെ നമ്പറിലോട്ട് വിളിച്ചതും വാതിൽ തുറന്നു കൊണ്ട് ദേവൻ പുറത്തേക്ക് വന്നു..... "അവൻ മയക്കം വിട്ടു ഉണർന്നോ....." എന്ന ഉണ്ണിയുടെ ചോദ്യത്തിന് ദേവൻ മറുപടി നൽകി..... "പിന്നെ ഉണരാതെ നേരത്തെ നിലവിളി കെട്ടായിരുന്നു....ഞാൻ ആ ഭാഗത്തേക്ക്‌ പോയില്ല....." "ഹ്മ്മ്....." ഉണ്ണി ഒന്ന് മൂളി കൊണ്ട് അവർക്കൊപ്പം അകത്തേക്ക് കയറി..... വാതിൽ തുറക്കുന്ന ശബ്ദം കേൾക്കെ മയങ്ങിയ എൽദോ കണ്ണുകൾ തുറന്നു കൊണ്ട് അക്ഷമനായി നോക്കി..... കണ്ണിലേക്കു വെളിച്ചം കുത്തിയതും ഇരു മിഴികളും ഇറുകെ പൂട്ടിയവൻ..... അടുത്തേക്ക് വരുന്നു കാലടി ശബ്ദം കേൾക്കെ പതിയെ മിഴികൾ തുറന്നു കൊണ്ട് നോക്കി.. മുന്നിൽ നിൽക്കുന്ന ദേവനെയും അരുണിനെയും ഉണ്ണിയെയും കാണെ അവന്റെ ഉള്ളിൽ വെള്ളിടി വെട്ടി...... "തീരെ പ്രതീക്ഷിച്ചില്ല എല്ലയോ..... ഉണ്ണി ചോദിക്കേ വിളറി പോയിരുന്നു അവൻ...

ഭയം അവനെ മുഴുവനായി പൊതിയുന്നത് അറിഞ്ഞു എൽദോ....." മുന്നിൽ ഇരയെ കയ്യിൽ കിട്ടിയ വേട്ടക്കാരനെ പോലെ നിൽക്കുന്ന ഉണ്ണിയെ കാണെ താൻ ഇവിടെ തീരുക ആണെന്ന് ഉറപ്പിച്ചു എൽദോ.... "നീ എന്ത് വിചാരിച്ചു നിന്നെ സുഖ വാസത്തിന് അയക്കുമെന്നോ..... നിന്നെ തേടി ഞാൻ നടക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി.... അഭിജിത്തിനെ പോലും കരുവാക്കി കളിച്ച നീ വലിയ സാമർഥ്യ കാരൻ ആണെന്ന് അന്നേ മനസ്സിലാക്കിയത് ആണ്....അവനും നിന്നെ കുറിച്ച് ആകെ അറിയുന്നത് എൽജാക്ക് എന്ന പേര് മാത്രം ആയിരുന്നു...... ഒരു പെണ്ണിന്റെ ശരീരത്തിൽ അവളുടെ സമ്മതം ഇല്ലാതെ തൊടുമ്പോൾ ഉണ്ടാവുന്ന വേദന അത് എത്ര മാത്രം ആണെന്ന് നിനക്ക് അറിയണ്ടേ എൽദോ... സ്നേഹിച്ച ഇരു ഹൃദയങ്ങളെ തമ്മിൽ അകറ്റിയപ്പോൾ അവർ അനുഭവിച്ച വേദന അറിയണ്ടേ നിനക്ക്...... ഇതെല്ലാം അറിയിക്കാതെ നിന്നെ സുഖം ആയിട്ട് ജയിലിലേക്ക് വിടുമെന്ന് കരുതിയോ നീ..... എങ്കിൽ നിനക്ക് തെറ്റ് പറ്റി....."

"ഓരോ കാര്യത്തിനും നിനക്ക് ഉള്ള ശിക്ഷ ഞാൻ വിധിച്ചു കഴിഞ്ഞു..... ഇനി അത് നടപ്പിലാക്കുക മാത്രം മതി.... നീ പേടിക്കേണ്ട എൽദോ അങ്ങനെ വേഗം നിന്നെ വേദന അറിയാത്ത ലോകത്തേക്ക് പറഞ്ഞു വിടില്ല.... വേദന അനുഭവിച്ചു നരകിപ്പിച്ചിട്ട് മാത്രമേ നിന്നെ ഈ ഭൂമിയിൽ നിന്നും തുടച്ചു മാറ്റുള്ളൂ..... ആദ്യം കുറച്ചു ദിവസം നീ ഇവിടെ പട്ടിണി കിടക്ക്.... എന്റെ പെണ്ണിനെ ഒരു തുള്ളി വെള്ളം പോലും കൊടുക്കാതെ നീ ചെയ്ത ക്രൂരത അതോർത്ത്‌ ഓരോ നിമിഷവും വിശപ്പും ദാഹവും മാറ്റാൻ ആവാതെ ഇവിടെ കിടക്ക് നീ......" അതും പറഞ്ഞവനെ കസേരയോടെ ചവിട്ടി നിലത്തേക്ക് ഇട്ടു ഉണ്ണി....... മുഖം നിലത്ത് അടിച്ചതും വേദന കാരണം ഒച്ച വെച്ചു അവൻ...... അവന്റെ വേദന മൂവരിലും സന്തോഷം ഉളവാക്കി...... അവർ ആ മുറിവിട്ട് ഇറങ്ങുമ്പോൾ അവരെ നോക്കി നിസ്സഹായൻ ആയിട്ട് കിടന്നു അവൻ..... തിരികെ അവിടെ നിന്നും മൂവരും മടങ്ങി...... ഉണ്ണി തിരിച്ചു എത്തിയപ്പോഴും സ്മൃതി ഉറക്കിൽ തന്നെ ആയിരുന്നു അവളെ ഉണർത്താതെ അവൻ അവൾക്കരികിൽ കിടന്നു.............. തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story