നിനക്കായ്‌❤: ഭാഗം 38

ninakkay mufi

രചന: MUFI

ദിനങ്ങൾ വീണ്ടും മാറി വന്നു...... എൽദോക്ക് ഉണ്ണി വിധിച്ച ശിക്ഷ നടപ്പിലാക്കാൻ തീരുമാനിച്ച ദിവസം വന്നെത്തി....... സ്‌മൃതിയോട് ഇന്ന് രാത്രിയിൽ എൽദോയെ കാണുവാൻ പോവാം എന്ന് ആദ്യമേ ഉണ്ണി പറഞ്ഞിരുന്നു..... എല്ലാവരും ഉറങ്ങിയതിന് ശേഷം സ്‌മൃതിയെയും കൊണ്ട് ഉണ്ണി എൽദോയെ താമസിപ്പിച്ച വീട്ടിലേക്ക് യാത്ര തിരിച്ചു..... അവിടെ അവരെയും കാത്ത് ദേവനും അരുണും ഉണ്ടായിരുന്നു...... അവർ ഉള്ളിലേക്ക് കയറി..... അവനെ പൂട്ടി ഇട്ട മുറിക്ക് മുന്നിൽ എത്തിയതും ദേവൻ ചാവി എടുത്തു പൂട്ട് തുറന്നു.... സ്മൃതിയുടെ നേത്ര ഗോളങ്ങൾ എൽദോയിൽ തന്നെ തറഞ്ഞു നിന്നു..... മെലിഞ്ഞോട്ടിയ ശരീരം.... പല ഇടങ്ങളിലും ബെൽറ്റ്‌ വെച്ച് ആക്രമിച്ച പാടുകൾ സിഗരറ്റ് കൊണ്ട് പൊള്ളിച്ച പാടുകൾ... ചില ഇടത്തു പൊട്ടിയിട്ടു തൊലി ഉരിഞ്ഞു പോയിട്ട് പോലും ഉണ്ട്..... അവന്റെ കൈകൾ ചങ്ങലകളാൽ മുകളിലേക്ക് കെട്ടി ഇട്ടിട്ട് ആയിരുന്നു ഉണ്ടായത്.... സ്‌മൃതി വല്ലാത്തൊരു ഭാവത്തോടെ നോക്കി കണ്ടു അത്..... അവളിലെ ഭാവം ഉണ്ണിയിലും അരുണിലും ഒരേ സമയം സങ്കടം നിറച്ചു..... എന്റെ എന്റെ കുഞ്ഞിനെ എനിക്ക് നഷ്ടപെട്ടത് ഇവൻ കാരണമാ കിച്ചേട്ടാ.....

എന്നെ ഒരു ദയയും ഇല്ലാതെ മേതച്ചതും ഇവൻ ഇവൻ ആണ്..... എന്നിലെ സ്ത്രിയെ തകർത്തവൻ ആണ് ഇവൻ....ഞാൻ ഇത്തിരി വെള്ളത്തിനു ചോദിച്ചിട്ട് പോലും തന്നില്ല..... വല്ലാത്ത ക്രൂരത ആയിരുന്നു എന്നോട് ഇവൻ ചെയ്തത് കൊല്ലാതെ കൊന്നു ഇവൻ.... എന്നിട്ടോ ഞാൻ പുതിയൊരു ജീവിതം തുടങ്ങിയപ്പോൾ വീണ്ടും കരി നിഴൽ വീഴ്ത്തി..... എന്റെ കുഞ്ഞിനെ പോലും ഇവൻ..... സ്മൃതി പൊട്ടി കരഞ്ഞു കൊണ്ട് നിലത്തേക്ക് ഊർന്ന് ഇരുന്നു..... അരുൺ അവളെ പിടിക്കുവാൻ പോയതും ഉണ്ണി അവന്റെ കൈകളിൽ പിടിച്ചു കൊണ്ട് തടഞ്ഞു.. "എടാ ഉണ്ണി അവളെ ഇങ്ങനെ എനിക്ക് പറ്റുന്നില്ലെടാ...... " അരുണിന്റെ ഇടറിയ സ്വരത്തിൽ നിന്ന് തന്നെ അവൻ എത്ര മാത്രം സങ്കടം വരുത്തുന്നത് ആണ് ഈ കാഴ്ച എന്ന് അറിയുക ആയിരുന്നു അവർ..... "നിന്നെക്കാൾ എന്റെ ഉള്ളും പിടയുന്നുണ്ട് പക്ഷെ ഇവിടെ നമ്മൾ കുറച്ചു നിമിഷം സംയമനം പാലിച്ചേ പറ്റുള്ളൂ...... സ്മൃതി ഇപ്പോൾ അവൾ കടന്ന് പോവുന്ന അവസ്ഥ എന്താണെന്നു വൈഷ്ണ വ്യക്തമാക്കി തന്നതെല്ലേ..... അവളുടെ ഉള്ളിൽ നിന്ന് പൂർണമായിട്ട് അവളിലെ പക തീരണം.... അത് ഇങ്ങനെ പറ്റുള്ളൂ...."

ദേവനോട് ഉണ്ണി കണ്ണ് കാണിക്കേ അവൻ മുന്നോട്ട് നടന്നു സ്‌മൃതിയുടെ അടുത്തായി നിന്നു...... അടുത്ത് ആരോ വന്നത് അറിഞ്ഞാണ് സ്മൃതി തല ചെരിച്ചു നോക്കിയത്..... അടുത്തായി നിൽക്കുന്ന ദേവനെ കാണെ അവൾ അവനിൽ നിന്നും മിഴികൾ മാറ്റി കൊണ്ട് വീണ്ടും മുന്നിൽ നിൽക്കുന്ന എൽദോയെ നോക്കി...... "സ്മൃതി നിനക്ക് അവനെ വേദനിപ്പിക്കേണ്ടേ.." സൗമ്യമായി ചോദിച്ച ദേവനെ നോക്കി അതേയെന്ന് തല ചലിപ്പിച്ചു അവൾ.... ദേവൻ അവളുടെ കൈകളിലേക്ക് മൂർച്ചയുള്ള ചെറിയൊരു ബ്ലേഡ് പോലെ ഉള്ള കത്തി വെച്ച് കൊടുത്തു...... കയ്യിൽ ഉള്ള കത്തിയിലേക്ക് വല്ലാത്തൊരു ഭാവത്തോടെ നോക്കി നിന്നു അവൾ.... ശേഷം അതെടുത്തു കൊണ്ട് എൽദോയിൽ മുറിവുകൾ വരുത്തി..... അവന്റെ അലർച്ച കേട്ട് ആസ്വദിച്ചു അവൾ..... അന്ന് അവളിലെ പെണ്ണിനെ മേതച്ചവൻ അവളുടെ കരച്ചിലിൽ പോലും ആനന്ദം കണ്ടെത്തിയവൻ.... ഇന്ന് അതെ അവസ്ഥ എന്നാൽ ഇന്ന് അവന്റെ വേദന അത് അവൾ ആസ്വദിക്കുന്നു.....

വീണ്ടും വീണ്ടും അവനിൽ മുറിവുകൾ വീഴ്ത്തി അവസാനം അവൾ തളർന്നു കൊണ്ട് മയങ്ങി വീയുവാൻ പോയതും അവളെ ഉണ്ണി താങ്ങിയിരുന്നു..... സ്‌മൃതിയെ എടുത്തു കൊണ്ടവൻ അപ്പുറത്തെ മുറിയിൽ കൊണ്ട് കിടത്തി..... എൽദോയിൽ നിന്നും വേദന കാരണം അപ്പോഴും നില വിളികൾ ഉയർന്നു കേട്ട് കൊണ്ടിരുന്നു...... ദേവൻ മരുന്ന് നിറച്ച സിറിഞ്ചു ഉണ്ണിയുടെ കയ്യിലേക്ക് കൊടുത്തു...... ഇത് എന്താണെന്നു അറിയുമോ എൽജാക്ക്.....നിന്നെ ഈ ഭൂമിയിൽ നിന്നും തുടച്ചു നീക്കാൻ ഉള്ളതാണ്..... ഇത് ശരീരത്തിൽ എത്തി കഴിഞ്ഞാൽ മിനിറ്റുകൾ കൊണ്ട് നിന്റെ ശരീരം തളരും.... ഒന്ന് അനങ്ങുവാൻ പോലും ആവില്ല നിനക്ക്.... അങ്ങനെ ഉള്ള നിന്നെ ഭക്ഷണം ആയിട്ട് തെരുവ് പട്ടികൾക്ക് മുന്നിൽ ഇട്ട് കൊടുക്കും.... വേദന നല്ല പോലെ അറിഞ്ഞു കൊണ്ടേ നീ ഈ ഭൂമിയിൽ നിന്നും വിട വാങ്ങുള്ളു..... അപ്പൊ ഇനി ഒരു യാത്ര അയപ്പ് ഇല്ല..... ഹാപ്പി ജേർണി എൽജാക്ക്...... അത്രയും പറഞ്ഞു കൊണ്ട് ഉണ്ണി ആ സിറിഞ്ചു അവനിലേക്ക് കുത്തി വെച്ചു.....

അല്പം കഴിഞ്ഞപ്പോൾ തന്നെ അവനിൽ തളർച്ച ബാധിച്ചു.....ശരീരത്തിന്റെ പല ഭാഗത്ത്‌ നിന്നും വേദന അവനെ കാർന്ന് തിന്നുവാൻ തുടങ്ങി..... പക്ഷെ അവൻ ഒന്നും പ്രതികരിക്കാൻ ആവാതെ തൂങ്ങി ആടി കൊണ്ടിരുന്നു..... ദേവന്റെ കാറിൽ ആയിരുന്നു ഉണ്ണി സ്‌മൃതിയേയും കൊണ്ട് തിരിച്ചത് അപ്പോഴും സ്മൃതി മയക്കത്തിൽ തന്നെ ആയിരുന്നു.... രാവിലെ എന്നും എഴുന്നേൽക്കുന്ന സമയത്തെക്കാൾ നേരം വഴികി ആയിരുന്നു സ്മൃതി ഉണർന്നത്.... അവൾക്ക് എന്തോ വയ്യായിക പോലെ തോന്നി നെറ്റിയിൽ തൊട്ട് നോക്കിയപ്പോൾ തുണി നനച്ചിട്ടത് കാണെ ആണ് അവൾക്ക് പനി ആണെന്ന് അവൾ അറിയുന്നത് പോലും...... അവൾ ബെഡിൽ ചാരി ഇരുന്നു..... ഡോർ തുറന്നു മുറിക്ക് അകത്തേക്ക് ഉണ്ണി കയറി വന്നു..... "ഹാ എഴുന്നേറ്റോ..... ഇപ്പോൾ എങ്ങനെ ഉണ്ട് സ്മൃതി പനി കുറവുണ്ടോ....." അവളുടെ നെറ്റിയിൽ ഉള്ള തുണി എടുത്തു മാറ്റി അവിടെ കൈകൾ വെച്ച് നോക്കി കൊണ്ട് ചോദിച്ചു ഉണ്ണി....

"ചൂട് ഇപ്പോഴും കുറഞ്ഞില്ലല്ലോ പെണ്ണെ..... നി ഈ ചുക്ക് കാപ്പി കുടിക്ക് എന്നിട്ട് നമുക്ക് ഹോസ്പിറ്റലിൽ ഒന്ന് പോവാം....." "ഹോസ്പിറ്റലിൽ ഒന്നും പോവേണ്ട കിച്ചേട്ടാ.... ചെറിയ ചൂട് എല്ലേ ഉള്ളു അത് കുറച്ചു കഴിഞ്ഞു മാറിക്കോളും....." "പിന്നെ നേരം പുലരുന്നത് വരെയും നല്ല ചുട്ട് പൊള്ളുന്ന പനി ആയിരുന്നു.... ഇപ്പോഴും കുറവില്ല... എന്നിട്ട് മാറിക്കോളും എന്ന് പറഞ്ഞു ഇരുന്നാൽ അത് കൂടത്തെ ഉള്ളു.... നി എഴുന്നേറ്റ് വന്നു ഫ്രഷ് ആയെ നമുക്ക് ഇപ്പോൾ തന്നെ പോവാം ഹോസ്പിറ്റലിൽ..... " ഉണ്ണിയുടെ കുഞ്ഞു വയക്ക് കേൾക്കെ ഇനി ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലെന്ന് മനസ്സിലാക്കി അവൾ മെല്ലെ എഴുന്നേറ്റ് കൊണ്ട് ഫ്രഷ് ആയിട്ട് ഡ്രസ്സ്‌ മാറ്റി ഇറങ്ങി..... അവളെയും കൊണ്ടവൻ ഹോസ്പിറ്റലിലേക്ക് തിരിച്ചു..... ഡോക്ടറെ കണ്ട് ഉച്ചയോട് അടുത്താണ് മടങ്ങിയത്..... തിരികെ ഉള്ള യാത്രയിൽ പുറം കാഴ്ചകൾ നോക്കി അങ്ങനെ ഇരിക്കുക ആയിരുന്നു സ്മൃതി അപ്പോഴാണ് അവൾക്ക് തലേ ദിവസം നടന്ന കാര്യങ്ങൾ ഓർമ വന്നത്.... കിച്ചേട്ടാ....... എന്താ പെണ്ണെ...... ഡ്രൈവിങ്ങിന് ഇടയിൽ അവളെ നോക്കാതെ തന്നെ മറുപടി നൽകി ഉണ്ണി.... അത് ഇന്നലെ നമ്മൾ ആ എൽദോയെ കാണാൻ പോയില്ലേ......

അവൻ അവനെ ഇല്ലാതാക്കിയോ.... എനിക്ക് പെട്ടെന്ന് തല ചുറ്റിയത് പോലെ ഉണ്ണിയേട്ടൻ താങ്ങിയത് ഒക്കെ ഓർമ ഉള്ളു.... നിഷ്കളങ്കത നിറഞ്ഞ അവളുടെ മറുപടി അവനിൽ വാത്സല്യം നിറച്ചു....... ഹ്മ്മ് അവൻ അങ്ങനെ പെട്ടെന്ന് ഇല്ലാതായാൽ ശെരിയാവില്ലല്ലോ...... അവൻ വേദന അറിഞ്ഞു മരിക്കാൻ ഉള്ള മരുന്ന് ഇൻജെക്ട് ചെയ്തു....പതിയെ അവൻ മരണത്തിന് മുന്നിൽ കീയടങ്ങും..... ഉണ്ണിയിൽ നിന്ന് കേട്ടത് അവളിൽ ആശ്വാസം നിറച്ചു...... പിന്നീടുള്ള ദിനങ്ങൾ വലിയ മാറ്റങ്ങൾ ഒന്നും ഇല്ലാതെ തന്നെ കടന്നു പോയി..... "കിച്ചേട്ടാ മറ്റന്നാൾ എല്ലേ ഏട്ടത്തിയെ കൂട്ടി കൊണ്ട് പോവുന്ന ചടങ്ങ്....." ഉറങ്ങാൻ കിടന്നപ്പോൾ ആയിരുന്നു സ്‌മൃതിയുടെ സംസാരം..... "ഹാ നാളെ അളിയനും ചേച്ചിയും വരും.... അവൾക്ക് പതിവ് തെറ്റിയിട്ടുണ്ട് എന്ന പറഞ്ഞത് ഡോക്ടറെ കാണിച്ചു കൺഫേം ചെയ്തിട്ടേ ഇങ്ങോട്ട് വരുള്ളൂ.... " മ്മ്....... സ്മൃതി ബദിൽ എന്ന പോലെ ഒന്ന് മൂളുക മാത്രം ചെയ്തു.... "പെണ്ണെ..... നിന്റെ ഉള്ളിൽ ഉള്ള വിഷമം എനിക്ക് മനസ്സിലാവും....

.മറ്റന്നാൾ കുടുംബക്കാർ ഒക്കെ ഉണ്ടാവും നിന്നോട് വിശേഷം ഒന്നും ഇത് വരെയും ആയില്ലേ ചോദിച്ചു നിന്റെ മനസ്സ് വിഷമിപ്പിക്കാൻ മാത്രം ഉള്ള ഉദ്ദേശം വെച്ച് വരുന്ന ചിലരും ഉണ്ടാവും.... അതൊന്നും കെട്ട് നി കരയാനും സങ്കടപെടാനും നിൽക്കേണ്ട.... ചോദിക്കുന്നവർക്ക് മുന്നിൽ നല്ല മറുപടി തന്നെ കൊടുക്കണം..... എന്റെ പെണ്ണ് എപ്പോഴും സ്ട്രോങ്ങ്‌ ആയിട്ട് ഇരിക്കണം കേട്ടോ....." അവളെ നെഞ്ചിലേക്ക് എടുത്തു കിടത്തി അവളുടെ മുടി ഇയകളിൽ തലോടി വിട്ടു കൊണ്ട് പറഞ്ഞു ഉണ്ണി..... അതിൻ അവളിൽ നിറഞ്ഞ പുഞ്ചിരി മാത്രം ആയിരുന്നു മറുപടി.... പിറ്റേ ദിവസം ഉച്ചയോട് അടുത്ത് തന്നെ ശ്രേയയും പ്രദീപും വീട്ടിൽ എത്തി..... അവർ അവിടെ നിന്ന് ചെക്കപ്പ് ചെയ്തിട്ട് ആയിരുന്നു വന്നത്..... സന്തോഷം നിറഞ്ഞ മുഖത്തോട് കൂടെ കയറി വരുന്ന ഇരുവരെയും കാണെ അവിടെ ഉള്ളവരുടെയും മനസ്സ് നിറഞ്ഞിരുന്നു..... ഉണ്ണിയും ശിവയും ശ്രേയയുടെ ഇരുവശത്തു നിന്നും അവളെ ചേർത്ത് പിടിച്ചു....

ഒരു മാമൻ ആവാൻ പോവുന്ന സന്തോഷം ചെറുതൊന്നും ആയിരുന്നില്ല ഇരുവരിലും..... എല്ലാം സന്തോഷത്തോടെ നോക്കി നിന്നെങ്കിലും ഇടെയ്ക്ക് അറിയാതെ തന്നെ സ്‌മൃതിയുടെ കൈകൾ അവളുടെ വയറിലേക്ക് എത്തിയിരുന്നു....... ഉള്ളിൽ വേദന പടരുന്നത് അറിഞ്ഞവൾ അവിടെ നിന്നും മുറിയിലേക്ക് വലിഞ്ഞു...... അവളുടെ അവസ്ഥ മനസ്സിലായത് കൊണ്ട് തന്നെ ഉണ്ണിയെ ശ്രേയ തന്നെ സ്‌മൃതിയുടെ അടുത്തേക്ക് പറഞ്ഞു വിട്ടു... അവൾക്ക് അറിയാം ആയിരുന്നു ഒരു കുഞ്ഞു നഷ്ടപെടുമ്പോൾ ഉള്ള വേദന.... ശ്രേയക്ക് ആദ്യ രണ്ട് തവണയും അബോർഷൻ നടന്നിട്ടുണ്ട്.....അത് കൊണ്ട് ഇപ്രാവശ്യം നല്ല റസ്റ്റ്‌ പറഞ്ഞിട്ടാണ് ഉള്ളത്.... അത് കൊണ്ട് തന്നെ പ്രസവം കഴിയുന്നത് വരെയും ശ്രേയ നവനീയത്തിൽ തന്നെ നിൽക്കാൻ തീരുമാനിച്ചു... ഉണ്ണി മുകളിൽ മുറിയിൽ ചെന്നപ്പോൾ അവിടെ സ്മൃതി ഇല്ലായിരുന്നു അവൻ കോമൺ ബാൽക്കണിയിലോട്ട് ഇറങ്ങി..... അവിടെ ഉള്ള ഊഞ്ഞാലിൽ ഇരിക്കുക ആയിരുന്നു സ്മൃതി....

ഉണ്ണി അവളുടെ അടുത്തായി ഇരുന്നു...... അടുത്ത് ഉണ്ണിയുടെ സാമിപ്യം അറിഞ്ഞതും അവനിലേക്ക് ചേർന്ന് ഇരുന്നു അവൾ.... അവളെ ചേർത്ത് പിടിച്ചു കൊണ്ട് അവനും... "കിച്ചേട്ടാ ഞാൻ അവിടെ നിന്ന് ഇങ്ങോട്ട് വന്നപ്പോൾ ചേച്ചിക്ക് മനസ്സിലായിട്ട് ഉണ്ടാവില്ലേ ഞാൻ അത് കണ്ട് സങ്കടം വന്നത് കൊണ്ടാണെന്നു.... " വിതുമ്പൽ അടക്കി പറയുന്നവളെ കാണെ അവനിൽ അലിവ് തോന്നി അവളോട്.... "ചേച്ചിക്ക് നമ്മളെ പോലെ ഉള്ള അനുഭവം ഉണ്ടായിട്ടുണ്ട് പെണ്ണെ അതും രണ്ട് പ്രാവശ്യം.... അത് കൊണ്ട് ചേച്ചിക്ക് അറിയാം നിന്റെ മാനസികാവസ്ഥ... ചേച്ചി തന്നെ ആണ് നി അവിടെ നിന്ന് പോന്നത് എന്നെ വിളിച്ചു പറഞ്ഞത്....... " അപ്പോൾ ആയിരുന്നു അവൾക്ക് ആശ്വാസം ആയത്...... "സമയം ആവുമ്പോൾ നമ്മളിൽ നിന്ന് എടുത്ത നമ്മുടെ കുഞ്ഞിനെ ഈശ്വരൻ തന്നെ തിരിച്ചു തരും.... അത് വരെയും നമുക്ക് കാത്തിരിക്കാം.. വെറുതെ അതു ഇതും ആലോചിച്ചു വേറെ വല്ല അസുഖവും വരുത്തി വെക്കേണ്ട...." ഉണ്ണി അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞതും അവൾ കണ്ണ് ചിമ്മി ചിരിച്ചു കൊണ്ട് അവനിലേക്ക് കുറച്ചു കൂടെ ചേർന്ന് ഇരുന്നു..... സ്മൃതി ഓർക്കുക ആയിരുന്നു താൻ എത്ര ഭാഗ്യ വതി ആണെന്ന്.....തന്നെ മനസ്സിലാക്കി കൂടെ നിൽക്കുന്ന ഭർത്താവിനെയും കുടുംബത്തെയും തന്നതിൽ മനസ്സ് നിറഞ്ഞു കൊണ്ടവൾ ഈശ്വരൻ മാരോട് നന്ദി അറിയിച്ചു............... തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story