നിനക്കായ്‌❤: ഭാഗം 4

ninakkay mufi

രചന: MUFI

സ്മൃതി അവൾ പോലും അറിയാതെ പുറത്തേക്ക് വന്ന കാര്യങ്ങൾ ആയിരുന്നു... നാല് ചുവരിനുള്ളിൽ ജീവിതം ഹോമിക്കാൻ ഉള്ള കാരണം ഒളിഞ്ഞും തെളിഞ്ഞും ഉള്ള കുത്തു വാക്കുകൾ ആയിരുന്നു.... ഉണ്ണിയും വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു..... അവൾ ഇത്രയും കാലം ആരോടും പറയാതെ കൊണ്ട് നടന്ന കാര്യങ്ങൾ.... അവൾ അനുഭവിച്ച വേദനകൾ..... അവളുടെ ശരീരത്തിനേക്കാൾ ഉണങ്ങാത്ത മുറിവുകൾ അവളുടെ മനസ്സിന് ആണെന്ന് അവൻ ഇതിനോടകം തന്നെ വ്യക്തമായി... ഒന്നും പരസ്പരം പറയാതെ ഒത്തിരി നേരം ഇരുവരും അവിടെ ഇരുന്നു...... സ്‌മൃതി അവളുടെ കഴിഞ്ഞ കാലത്തിന്റെ ഓർമ്മകളിൽ ആയിരുന്നു.... ഉണ്ണി അവളെ എങ്ങനെ ഇതിൽ നിന്നും പുറത്ത് കൊണ്ട് വരാം എന്ന കാര്യം ചിന്തിക്കുക ആയിരുന്നു.... സ്‌മൃതി....... അൽപ്പം കഴിഞ്ഞതും ഉണ്ണി അവളെ വിളിച്ചു.... അത്രയും നേരം ഭൂതകാലത്തിന്റെ ഓർമകളിൽ ആയിരുന്നവൾ ഉണ്ണിയുടെ വിളിയിൽ മുഖം ഉയർത്തി നോക്കി...

അവൻ എന്താവും പറയാൻ പോകുന്നത് എന്നത് അറിയാൻ വേണ്ടി അവൾ അവന്റെ വാക്കുകൾക്ക് ആയി കാതോർത്തു... സ്‌മൃതി ജീവിതം ഒന്നേ ഉള്ളു...... ജീവിതത്തിൽ ചില കൈപ്പ് ഏറിയ അനുഭവങ്ങളും മധുരമേറിയ അനുഭവങ്ങളും ഒക്കെ ഉണ്ടാവാം.... മധുരമുള്ള അനുഭവം നമ്മൾക്ക് ഒത്തിരി സന്തോഷം നൽകിയത് ആവാം.... ആ മുഹൂർത്തങ്ങൾ ഒക്കെ നമ്മൾ വളരെ സന്തോഷത്തോടെ ആസ്വദിച്ചിട്ടുണ്ടാവും... ഇതിന്റെ നേരെ തിരിച്ചാവും കൈപ്പ് നിറഞ്ഞ അനുഭവങ്ങൾ... അതൊന്നും നമ്മളെ കൊണ്ട് മറക്കാൻ ആവില്ല ശെരിയാണ് നമ്മൾ മനുഷ്യൻ ആണ്...കമ്പ്യൂട്ടർ ഒന്നും എല്ല ഡിലീറ്റ് ബട്ടൺ ഒന്നും നമ്മടെ ഈ കുഞ്ഞു തലയിൽ തമ്പുരാൻ ഫിറ്റ്‌ ചെയ്തിട്ടില്ല... എന്ന് വെച്ച് കഴിഞ്ഞു പോയതൊക്കെ ഓർത്തു കൊണ്ട് നമ്മൾക്ക് ആകെ ഉള്ള ലൈഫ് കളഞ്ഞു കുടിക്കണോ....

കുത്ത് വാക്കുകൾ പറഞ്ഞു തളർത്താൻ ഒത്തിരി പേര് ഉണ്ടാവും... ഒരു ആപത്ത് വന്നാൽ ഈ പറയുന്നവർ അന്നും ഇതേ പോലെ വല്ലതും പറഞ്ഞു നടക്ക എന്നല്ലാതെ നമ്മളെ പിടിച്ചു ഉയർത്താൻ അവർ വരില്ല..... നി എന്തെങ്കിലും തെറ്റ് ചെയ്തിട്ടാണോ അന്ന് അങ്ങനെ ഒക്കെ സംഭവിച്ചത്... ഒരിക്കലും എല്ല... തെറ്റ് ചെയ്തവർ ആണ് കുറ്റവാളികളെ പോലെ ഒളിവിൽ ജീവിക്കുക... നീ ഒരു തെറ്റും ചെയ്തിട്ടില്ല നിന്റെ ഭാഗത്ത്‌ നിന്നും വന്ന വീഴ്ച കൊണ്ടോ ഒന്നും എല്ല അന്ന് അങ്ങനെ ഒക്കെ നടന്നത്... പിന്നെ നീ എന്തിന് നാല് ചുവരിനുള്ളിൽ നിന്റെ ജീവിതം ഹോമിച്ചു തീർക്കണം... നിന്നെ ഈ അവസ്ഥയിൽ ആക്കിയിട്ട് അവർ നല്ല ജീവിതം നയിക്കുമ്പോൾ തെറ്റ് കാരി ആണെന്ന് സ്വയം മുദ്ര കുത്തി മാറ്റുള്ളവരുടെ കുത്തു വാക്കിൽ ഉള്ളം നീറി ഇങ്ങനെ കഴിയേണ്ട ആവശ്യം നിനക്കില്ല സ്‌മൃതി... പറയുന്നവർ എന്ത് വേണമെങ്കിലും പറഞ്ഞു നടക്കട്ടെ അതൊന്നും ശ്രദ്ധിക്കാതെ നടന്നാൽ പിന്നീട് അവർക്ക് തന്നെ മടുപ്പ് വരും...

അപ്പോൾ അവർ തന്നെ സ്വയം അതൊക്കെ നിർത്തും... നിന്നെ ഓർത്തു നിന്റെ വീട്ടിൽ ഉള്ളു നീറി ജീവിക്കുന്ന രണ്ട് പേരില്ലേ... അത് ഒരിക്കലും നീ വിചാരിച്ചു വച്ചത് പോലെ നീ ചീത്ത ആയെന്ന് കരുതിയോ മാറ്റുള്ളവരുടെ കുത്ത് വാക്കുകൾ കേൾക്കേണ്ടി വന്നതിലോ ഒന്നുമെല്ല സ്‌മൃതി.... അവർക്ക് അവരുടെ മകളുടെ കളിയും ചിരിയും ഒക്കെ നഷ്ടപെട്ടത് കൊണ്ടാണ്... സ്വന്തം മകൾ മുറിയിൽ ആരോടും സംസാരിക്കാതെ ഇരിക്കുന്നത് കാണാൻ ഒരു മാതാപിതാക്കൾക്കും സഹിക്കാൻ പറ്റില്ല... സ്‌മൃതിയുടെ ഉള്ളിൽ അപ്പോൾ നിറഞ്ഞു നിന്നത് അവളുടെ അച്ഛന്റെയും അമ്മയുടെയും മുഖങ്ങൾ ആയിരുന്നു.... അവർക്ക് അവൾ നൽകിയ വേദനയുടെ ആഴം എത്രയാണെന്ന് കണക്ക് എടുക്കാൻ പോലും ആവില്ല എന്നത് അവൾക്ക് അറിയാമായിരുന്നു... അത്രയും ആയത്തിൽ ഈ ഒരു വർഷത്തിനിടയിൽ അവരെ താൻ വേദനിപ്പിച്ചിട്ടുണ്ട്.... സ്മൃതി കഴിഞ്ഞു പോയ കാര്യങ്ങൾ ഓർത്ത് കൊണ്ട് ഇനിയും സ്വയം ഇല്ലാതായി ജീവിക്കണോ....

തന്റെ അച്ഛനെയും അമ്മയെയും ഓർത്ത് എങ്കിലും മാറാൻ ശ്രമിച്ചൂടെ.... ചില ഓർമ്മകൾ ഒക്കെ മറവിക്ക് വിട്ട് കൊടുക്കണമെടോ എല്ലാതെ നമുക്ക് ജീവിക്കാൻ പറ്റില്ല.... ഇന്ന് ഞാൻ ഇവിടെ വന്നില്ലായിരുന്നെങ്കിൽ താൻ തന്റെ പൊട്ട ബുദ്ധിയിൽ ഉദിച്ച ആത്മഹത്യ ശ്രമം ചെയ്യില്ലേ... നാളെ രാവിലെ നാട്ടുകാർക്ക് കൊട്ടി ആഘോഷിക്കാൻ ഉള്ള വക ആവുമായിരുന്നു... ഉണ്ണിയുടെ വാക്കുകളിൽ കൂടെ തന്നിൽ ഒരു ആത്മവിശ്വാസം വരുന്നത് അവൾ അറിയുകയായിരുന്നു... ഇപ്പോഴും വഴികിട്ടില്ലടോ തനിക്ക് ആത്മഹത്യ ചെയ്യണം എന്ന് നിർബന്ധം ആണെങ്കിൽ താൻ ചാടിക്കോ... ദൃസാക്ഷി ആയിട്ട് എസിപി ഉണ്ണികൃഷ്ണൻ കൂടെ ഉണ്ടെല്ലോ.... ഉണ്ണി ചെറുചിരിയോടെ പറഞ്ഞു നിർത്തിയപ്പോൾ സ്‌മൃതിയിലും ഒരു ചെറു ചിരിച്ചു വിരിഞ്ഞു.... വരണ്ട മരു ഭൂമിയിൽ മഴ പെയ്തത് പോലെയാണ് ഉണ്ണിക്ക് സ്‌മൃതിയുടെ ചുണ്ടിൽ വിരിഞ്ഞ നറു ചിരി കണ്ടപ്പോൾ തോന്നിയത്... പ്രതീക്ഷകൾ അസ്തമിച്ചവളിൽ എവിടെയോ ഒരു വെളിച്ചം ഉണ്ടെന്ന് തോന്നി അവൾക്ക്..

അതിന്റെ കാരണം ഉണ്ണിയുടെ വാക്കുകൾ തന്നെ ആയിരുന്നു.... തന്റെ തീരുമാനം എന്താ.... വീണ്ടും പഴയത് പോലെ ആ മുറിയിൽ ചടഞ്ഞു കൂടി ഇരിക്കാൻ തന്നെ ആണോ.... അതോ വല്ല മാറ്റവും ഉണ്ടാവുമോ... ഇത്രയും നാൾ ഇല്ലാതിരുന്ന ഒരാത്മ വിശ്വാസം ഇപ്പോൾ തോന്നുന്നുണ്ട് സർ... പാതി വഴിയിൽ വഴി തെറ്റി പോയവൾ ആണ് താൻ.... ആ ഇരുട്ടിൽ തപ്പി നടന്നു ഇപ്പോൾ എന്നെ തേടി വന്ന വെളിച്ചം ആണ് സാർന്റെ വാക്കുകൾ ആ വെളിച്ചത്തിന്റെ വെട്ടം നോക്കി നടക്കാണ് പുതിയ ഒരു ലോകത്തേക്ക്.... ചെറു ചിരിയോടെ അവൾ പറഞ്ഞു നിർത്തിയപ്പോൾ അതവനിലും കൂടെ പകർന്നിരുന്നു..... അപ്പൊ പിന്നെ പോകെല്ലേ വീട്ടിലോട്ട് അതോ ഇവിടെ നിൽക്കുന്നോ... പാറയിൽ നിന്നും എഴുന്നേറ്റ് കൊണ്ട് ഉണ്ണി സ്‌മൃതിയോടായി ചോദിച്ചു.... സർ പറഞ്ഞത് പോലെ ഇനിയും ആ മുറിയിൽ ഞാൻ എന്റെ ജീവിതം ഹോമിക്കുന്നില്ല... എനിക്കും ജീവിക്കണം എല്ലാവരേയും പോലെ....

അതെ പോലെ എന്നെ ഇരുളിൽ ആക്രമിച്ചവർക്ക് എതിരെ പൊരുതണം.... അവരും അറിയണം ഒരു പെണ്ണിന്റെ ശരീരത്തിൽ അവളുടെ അനുവാദം ഇല്ലാതെ സ്പർശിക്കുമ്പോൾ ഉള്ള വേദന എന്താണെന്നു.... ഇരയെന്ന് മുദ്ര കുത്തി സമൂഹം അവളെ കൊല്ലാതെ കൊല്ലുമ്പോൾ അവൾ എത്ര മാത്രം വേദന സഹിക്കുന്നുണ്ടെന്ന് അവരെയും എനിക്ക് അറിയിക്കണം.... എന്റെ അച്ഛനും അമ്മയും ഏട്ടനും ഒക്കെ ഇത്രയും കാലം ഞാൻ കാരണം വിഷമം മാത്രമേ ഉണ്ടായിട്ടുള്ളു എന്നാൽ ഇനി മുതൽ ഞാൻ കാരണം അവർ വിഷമിക്കില്ല.... അവരുടെ സ്‌മൃതിയായി ഞാൻ മാറാൻ ശ്രമിക്കാം.... അറിവില്ലായ്മയിൽ എന്റെ പൊട്ട ബുദ്ധിയിൽ ഉദിച്ചതാണ് ഒക്കെയും ആത്മഹത്യ എല്ലാത്തിനും ഉള്ള പരിഹാരം ആണെന്ന് കരുതി... എന്നിൽ ഉണ്ടായ പല തെറ്റ് ധാരണയും തിരുത്തി തന്നത് സർ ആണ്... ഈ ജീവിതം എന്റെ പുനർ ജന്മം ആണ്.... അതും സർ ഇവിടെ എത്തിയത് കൊണ്ട്.... സ്‌മൃതി നന്ദി പൂർവ്വം അവനെ നോക്കി.....

ഹ്മ്മ് ഇത്രയും കേട്ടാൽ മതി... ഒന്നുമില്ലെങ്കിലും ഒന്നര മണിക്കൂർ നീണ്ടു നിൽക്കുന്ന പ്രസംഗം പറഞ്ഞു തന്നതെല്ലേ അപ്പോൾ ഇത്തിരി എങ്കിലും അതിന് ഒരു ഫലം വേണ്ടേ.. സ്മൃതി അതിനും ചിരിക്കുക എല്ലാതെ വേറെ ഒന്നും പറഞ്ഞില്ല.... അവന്റെ ഒന്നിച്ചു തിരിച്ചു വീട്ടിലോട്ട് ഉള്ള വഴിയിൽ ഇരുവരും മൗനമായിരുന്നു... വീട്ടിലോട്ട് ഉള്ള ഇടവഴി എത്തിയപ്പോൾ സ്മൃതി സംസാരിച്ചു.... എല്ല സർ ഈ യാത്രിയിൽ എന്തിന് വേണ്ടിയാണ് അവിടെ പോയത്... അവളിൽ നിന്നും ഇത്രയും നേരം പ്രതീക്ഷിച്ച ചോദ്യം ആയിരുന്നു അത്... അത്‌ കേട്ടപ്പോൾ അവനിലും ഇളം ചിരി ഉണ്ടായിരുന്നു... അത് ആത്മഹത്യ ചെയ്യാൻ മാത്രം പോവാൻ പറ്റുന്ന ഇടം ഒന്നുമെല്ലല്ലോ കുട്ടി... അവിടെ ഇരുന്നാൽ യാത്രിയിൽ ഈ ഗ്രാമത്തിന്റെ സുന്ദരമായ കാഴ്ച കാണാൻ പറ്റും... നിലാവിനെയും താരകങ്ങളെയും ഒക്കെ നോക്കി അവിടെ ഇരിക്കാൻ ഒരു പ്രതേക സുഖം ആണെടോ... ഞാൻ ഇതേ പോലെ ഇടയ്ക്കൊക്കെ പോകാറുണ്ട് അവിടെ..... ഹ്മ്മ്.....

സ്മൃതി ബതിൽ പോലെ ഒന്ന് മൂളി... അപ്പൊ ശെരി കൊച്ച് പോയി വാതിൽ അടച്ചു കിടന്നോ.... ഞാൻ പോവുകയാണ്... പറഞ്ഞു തന്ന കാര്യങ്ങൾ ഒന്നും മറക്കില്ലെന്നാണ് വിശ്വാസം... ചെറിയ ചിരിയോടെ അവൻ അവളെ നോക്കി പറഞ്ഞപ്പോൾ അതിന് മറുപടി പോലെ അവളും ചെറു ചിരി സമ്മാനിച്ചു കൊണ്ട് അകത്തേക്ക് പോയി... അവൾ വാതിൽ അടച്ചു എന്ന് കണ്ടതും ഉണ്ണി അവിടെ നിന്നും തിരിഞ്ഞു നടന്നിരുന്നു..... അവന്റെ ഉള്ളിൽ നിറഞ്ഞ സന്തോഷം മാത്രം ആയിരുന്നു ആ രാവിൽ.. അവളുമായി ഒന്ന് സംസാരിക്കണം എന്ന് കുറച്ചു ദിവസം ആയിട്ട് അവന്റെ മനസ്സിൽ ഉള്ളത് ആയിരുന്നു... ഇരുവരും അന്ന് സന്തുഷ്ടമായി തന്നെ നിദ്രയെ പുൽകി.... ആരുമായി പങ്കു വെക്കാതെ ഉള്ളിൽ കൊണ്ട് നടന്ന ഭാരം ഇറക്കി വച്ചത് അവൾക്ക് വലിയൊരു ആശ്വാസം തന്നെ ആയിരുന്നു.... രാവിലെ നടക്കാൻ ഇറങ്ങിയപ്പോൾ കൂട്ടിന് കേശാവേട്ടനും ഉണ്ടായിരുന്നു... ഉണ്ണി മോൾ ഒന്നും പറഞ്ഞില്ല... അവളെ എനിക്ക് നിർബന്ധിച്ചു സമ്മതിപ്പിക്കാൻ പറ്റില്ലല്ലോ...

ഇനിയെന്താ മോനെ ഞാൻ ചെയ്യുക... അവളുടെ നല്ല ഭാവിയെ ഓർത്തെല്ലേ... കേശവേട്ടൻ അദ്ദേഹത്തിന്റെ സങ്കടം ഉണ്ണിക്ക് മുന്നിൽ പറഞ്ഞു നിർത്തി... കേശവേട്ടൻ സങ്കടപെടാതിരിക്ക്... അവൾക്ക് പെട്ടന്ന് ഒന്നും ഒരു കല്യാണം മാനസികമായി ഉൾകൊള്ളാൻ പറ്റില്ല... അവൾക്ക് കുറച്ചു സമയം കൊടുക്കാം അവൾ പഴയത് പോലെ മാറും... ആദ്യം അവളെ കൗൺസിലിങ് ഡോക്ടറെ കാണിക്കണം.... അത് അവളിൽ ഒരുപാട് നല്ല മാറ്റം കൊണ്ട് വരാൻ സഹായിക്കും... എന്റെ ഒന്നിച്ചു പഠിച്ച ഒരു കുട്ടിയുണ്ട് വൈഷ്ണ ആളിപ്പോൾ കൗൺസിലിംഗ് ഒക്കെ ആണ് പരുപാടി അവളുടെ വീട്ടിൽ വെച്ച് തന്നെ സ്‌മൃതിയെ അവൾ കൺസൾട്ട് ചെയ്യും.. ഞാൻ എല്ലാ കാര്യവും അവളുമായി സംസാരിച്ചിട്ടുണ്ട്.... കേശവേട്ടന്റെ അഭിപ്രായം എന്താ ഈ ഒരു കാര്യത്തിൽ.... മോനെ എന്റെ മോൾക്ക് ദോഷം ആയിട്ട് ഉള്ളത് ഒന്നും നീ ചെയ്യില്ലെന്ന് എനിക്ക് നന്നായിട്ട് അറിയാം... നീ പറയുന്നത് വെച്ച് നോക്കുമ്പോൾ അവൾ ഇങ്ങനെ എങ്കിലും മാറുക ആണെങ്കിൽ അത് നല്ല കാര്യം എല്ലേ... ഏതായാലും ഞാൻ അവളോട് ഇതേ പറ്റി ഒന്ന് പറഞ്ഞു നോക്കട്ടെ... അവൾ സമ്മതിച്ചില്ലെങ്കിൽ ഒന്നിനും പറ്റില്ലല്ലോ...

കേശവേട്ടൻ ആദി കയറ്റണ്ട സ്‌മൃതിയുമായി ഈ കാര്യം ഞാൻ സംസാരിച്ചു കൊള്ളാം... വഴികുന്നേരം ഞാൻ അവിടേക്ക് വരാം... നാളെയോ മാറ്റന്നാളോ ആയിട്ട് അരുണും വരികയെല്ലേ... എല്ലാം ശെരിയാവും എന്ന് വിശ്വസിക്കാം.. കേശവേട്ടൻ അവളോട് ഇനി വിവാഹ കാര്യം ഒന്നും ഇപ്പോൾ പറയാൻ നിൽക്കണ്ട.. ആദ്യം നമുക്ക് അവളെ പഴയ സ്‌മൃതി ആക്കി മാറ്റാം എന്നിട്ടാവാം ബാക്കി ഒക്കെ.... മ്മ് എന്ന പിന്നെ അങ്ങനെ ആവട്ടെ.... എല്ലാം നല്ല രീതിയിൽ ആയാൽ മാത്രം മതി മോനെ... എന്റെ കുഞ്ഞിനെ തളർന്നു കൊണ്ട് കാണാൻ ഇനിയും വയ്യ.... കേശവേട്ടൻ ഉണ്ണിയുമായി സംസാരിച്ചു കൊണ്ട് നടന്നു നീങ്ങി.... **** ഇത്രയും പെട്ടെന്ന് ഒരാൾക്ക് മാറാൻ പറ്റുമോ എന്ന് നിങ്ങൾക്ക് തോന്നാം.... പറ്റും...കാരണം ഒരാൾക്ക് മാറാൻ ഒരുപാട് സമയം വേണം എന്നില്ല.... ഒന്ന് ഉള്ള് തുറന്നു ആരോടെങ്കിലും അവരുടെ വിഷമം പറഞ്ഞാൽ തന്നെ വല്ലാത്തൊരു ആശ്വാസം ആണ്.... എല്ലാം ഉള്ളിൽ കൊണ്ട് നടന്നാൽ ആണ് പ്രശ്നം...

എന്ത് സങ്കടം ഉണ്ടെങ്കിലും ഒന്ന് ആരോടെങ്കിലും കുറച്ചു സമയം ഇരുന്നു സംസാരിച്ചാൽ മാത്രം മതി അത്‌ നമ്മളിൽ നിന്നും വിട്ട് പോവുന്നത് നമ്മൾക്ക് അറിയാൻ പറ്റും... നമ്മൾ ഒരു നല്ല കേൾവികാരി ആയിട്ട് അവരുടെ സങ്കടം കേട്ടിരുന്നാൽ മാത്രം മതി.. ആശ്വാസവാക്കുകൾ പറഞ്ഞു അവരെ നമ്മൾ ആശ്വസിപ്പിച്ചില്ലെങ്കിലും അവരിൽ വല്ലാത്തൊരു ഉണർവ് ഉണ്ടാവും... സ്‌മൃതിയിൽ അവൾ തന്നെ സ്വയം ഉണ്ടാക്കിയെടുത്ത തെറ്റ് ധാരണകൾ ആയിരുന്നു അധികവും... അതൊന്നും ശെരിയായിരുന്നില്ല എന്ന് മനസ്സിലാക്കാൻ ഉണ്ണിയുമായിട്ടുള്ള സംസാരം വേണ്ടി വന്നു... അവൾ ആത്മഹത്യ ചെയ്യാൻ നോക്കിയപ്പോൾ ഉണ്ണി വന്ന് രക്ഷിച്ചത് അധിക സ്റ്റോറിയിലെ പോലെ ക്ലീൻ ശേ ആയിട്ട് എഴുതിയത് എല്ല... അവിടെ അവൾടെ മനസ്സിൽ എന്താണെന്ന് ഉള്ളത് ഉണ്ണി അറിയണം എന്ന് തോന്നി.... അത്‌ അവൾ തന്നെ പറഞ്ഞു അവൻ അറിഞ്ഞാൽ മാത്രമേ അവൾ എത്രത്തോളം വേദന സഹിച്ചിട്ടുണ്ടെന്നും... ആത്മഹത്യ ചെയ്യാൻ അവളെ പ്രേരിപ്പിച്ച കാര്യങ്ങൾ അതൊക്കെ അവളിൽ കൂടെ തന്നെ അവൻ അറിയണം എന്ന് തോന്നി അത്‌ കൊണ്ടാണ് ഇങ്ങനെ ഒരു സീൻ എഴുതിയത്.... ഇഷ്ടപെടാത്തവർ ഉണ്ടെങ്കിൽ ക്ഷമിക്കണം.... വായിച്ചു പോകുമ്പോൾ വിലയേറിയ അഭിപ്രായം രേഖപ്പെടുത്താൻ മറക്കരുത്.. നിങ്ങളുടെ റിവ്യൂ ഒക്കെ വായിക്കുമ്പോൾ എഴുതാൻ പ്രതേക എനർജി ആണ്... എന്തെങ്കിലും പോരായ്മ തോന്നുക ആണെങ്കിൽ അതും പറയണം.... 😊..... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story