നിനക്കായ്‌❤: ഭാഗം 47

ninakkay mufi

രചന: MUFI

"സ്മൃതി........ ഇങ്ങനെ മുഖം വീർപ്പിച്ചു ഇരുന്നാൽ എങ്ങനാ....... പോയി കുളിച്ചേച്ചും വന്നേ പെണ്ണെ..... നിന്റെ വീട്ടിൽ നിന്നും കുറച്ചു കഴിഞ്ഞാൽ അച്ഛനും അമ്മയും അരുണും ഒക്കെ വരും..... അപ്പോയെക്കും ഒരുങ്ങി നിൽക്കേണ്ടത് എല്ലേ....... നല്ലൊരു ദിവസം ആയിട്ട് ഇങ്ങനെ ഇരിക്കാതെ....... " "കിച്ചേട്ടൻ എന്നെ പറഞ്ഞു വിടാൻ എന്താ ഉത്സാഹം......" അവനെ നോക്കി കണ്ണുരുട്ടി പറയുന്നവളെ ദയനീയമായി നോക്കി ഉണ്ണി...... ഇപ്പോൾ സ്‌മൃതിക്ക് ഏഴാം മാസം ആണ്..... പ്രസവത്തിനു വേണ്ടി അവളുടെ വീട്ടിലേക്ക് കൂട്ടി കൊണ്ട് പോവുന്ന ചടങ്ങ് നടക്കുന്നത് ഇന്നാണ്.....സ്‌മൃതിക്ക് അവളുടെ കിച്ചേട്ടനെ വിട്ട് പോവാൻ തീരെ താല്പര്യമില്ല.... ഉണ്ണിക്കും ഇഷ്ട്ടം ഉണ്ടായിട്ട് എല്ല..... അവളുടെ വീട്ടുകാർക്കും അവൾക്കൊപ്പം ഈ സമയം ചിലവിടണം എന്ന ആഗ്രഹം ഉള്ളത് കൊണ്ട് അവളെ കൂട്ടി കൊണ്ട് പോവാൻ സമ്മതിച്ചത്.... 'നിന്നെ പറഞ്ഞു വിടാൻ തിടുക്കം കൂട്ടുന്നത് എല്ല പെണ്ണെ...... ഇവിടെ ആവുമ്പോൾ പാതിരാത്രി കയറി വരുന്ന എന്നെയും കാത്ത് നി ഉറക്കം ഒഴിക്കും..... അവിടെ ആവുമ്പോൾ എന്നെ കുറിച്ചുള്ള വേവലാതി ഉണ്ടാവില്ല നിനക്ക്.... നിന്നെ ഞാൻ നോക്കുന്നത് പോലെ തന്നെ നോക്കി നടക്കാൻ അവിടെ നിന്റെ ഏട്ടനും അച്ഛനും അമ്മയും ഉണ്ട്.....

നി പോവുന്നത് ഓർക്കേ നെഞ്ച് പിടയുന്നുണ്ട്......' ഉണ്ണി മൗനമായി ഓർത്തു..... രാവിലെ എഴുന്നേറ്റ് ഇരുന്നതാണ് അവിടെ നിന്നും എഴുന്നേൽക്കാതെ വാശിയിൽ ആണ് പെണ്ണ്...... ഉണ്ണി അവൾക്കരികെ ഇരുന്നു അവളുടെ കൈകളിൽ കൈകൾ കോർത്തു..... "പെണ്ണെ നിന്നെ പറഞ്ഞു വിടാൻ ഇഷ്ട്ടം ഉണ്ടായിട്ട് എല്ല...... നിന്റെ വീട്ടുകാർക്കും കാണില്ലേ ആഗ്രഹം......കുറച്ചു ദിവസം അവിടെ നിൽക്ക്.... നിനക്ക് തീരെ പറ്റുന്നില്ലെങ്കിൽ നിന്നെ ഇവിടേക്ക് ഞാൻ തന്നെ കൂട്ടി കൊണ്ട് വന്നോളാം..... പിന്നെ നിന്നെ കാണാൻ എന്നും വരും അതോർത്തു വിഷമിക്കേണ്ട....." അവൾ നിറഞ്ഞു വന്ന മിഴികളോടെ അവനിലേക്ക് ചേർന്ന് ഇരുന്നു..... ഉള്ളകം പിടയുന്നുണ്ടെങ്കിലും മുഖത്തു ചെറു ചിരി വിരിയിച്ചവൻ അവളെ അവനിലേക്ക് ചേർത്ത് പിടിച്ചു....... സ്‌മൃതിയുടെ വീട്ടിൽ നിന്നും അവർ വരുന്നതിന് മുന്നേ തന്നെ അവൾ ഒരുങ്ങി നിന്നു...... ചടങ്ങുകൾ മുറ പോലെ ചെയ്തതിന് ശേഷം എല്ലാവരോടും യാത്ര പറഞ്ഞു കൊണ്ട് സ്‌മൃതി അവിടെ നിന്നും പടികൾ ഇറങ്ങി.....

ഉണ്ണി കൂടെ ഇല്ലെന്നത് ഒഴിച്ചാൽ സ്‌മൃതിക്ക് വേറെ കുഴപ്പങ്ങൾ ഒന്നും ഇല്ലായിരുന്നു..... ഉണ്ണി രാവിലെ സ്റ്റേഷനിലോട്ട് പോവുമ്പോൾ സ്‌മൃതിയെ കണ്ടിട്ടാണ് പോവാർ...... ഇടെയ്ക്ക് യാത്രിയിൽ അരുണിന്റെ ഉറക്കം പോക്കിയും അവൻ സ്‌മൃതിയെ കാണുവാൻ ചെല്ലും..... ഒന്നര മാസം അവളുടെ വീട്ടിൽ കഴിഞ്ഞു സ്‌മൃതി...... അവൾക്ക് നവനീയത്തിലോട്ട് പോവണം എന്ന് വല്ലാത്ത ആഗ്രഹം..... അങ്ങനെ ഉണ്ണിയോട് പറയാതെ അരുൺ സ്‌മൃതിയെ അവിടെ കൊണ്ട് വിട്ടു.... ഒന്നര മാസം ആണ് ഇവിടെ നിന്നും മാറി നിന്നത് എന്നാൽ എത്രയോ നാളുകൾ ആയത് പോലൊരു തോന്നൽ..... ഞങ്ങളുടെ മുറിയിൽ എത്തിയപ്പോൾ തന്നെ എന്തോ വല്ലാത്ത സന്തോഷം..... കിച്ചേട്ടന്റെ കുറുമ്പും ഞങ്ങളുടെ പ്രണയവും നിറഞ്ഞു നിൽക്കുന്നത് ഇവിടം ആണ്..... ഓർത്ത് കൊണ്ട് ബെഡിൽ ഇരുന്നു സ്മൃതി..... ഉണ്ണി അന്ന് പതിവിലും നേരത്തെ തന്നെ എത്തിയിരുന്നു...... മുറിയിലേക്ക് കയറി വന്ന ഉണ്ണി കണ്ടത് ഹെഡ്ബോഡിൽ തല ചായ്ച്ചു കിടക്കുന്നവളെ ആയിരുന്നു..... അവൻ തന്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല.....

സ്‌മൃതിയെ കണ്ടിട്ടിപ്പോൾ രണ്ട് ദിവസം കഴിഞ്ഞു..... ഇന്ന് നേരത്തെ വന്നത് തന്നെ അവളുടെ അടുത്തേക്ക് പോവാൻ വേണ്ടി ആയിരുന്നു........ "സ്മൃതി........" ഉണ്ണി അവളെ വിളിച്ചു കൊണ്ട് അകത്തേക്ക് നടന്നു...... ഉണ്ണിയുടെ ശബ്ദം കേൾക്കെ ചെറുതായിട്ട് മയങ്ങി തുടങ്ങിയ സ്മൃതി ഉണർന്നിരുന്നു...... അവളെക്കാൾ വേഗതയിൽ അകത്ത് നിന്നും കുഞ്ഞാവയും അച്ഛന്റെ ശബ്ദം കേൾക്കെ ഉണർന്നു..... അത് അറിയിക്കാൻ എന്ന പോലെ അവളുടെ വയറിൽ കുഞ്ഞി കാൽ മുയച്ചു വന്നു...... സ്മൃതി കണ്ണുകൾ തുറന്നു കൊണ്ട് ഉണ്ണിയെ നോക്കി അപ്പോയെക്കും വയറിൽ കുഞ്ഞു ചവിട്ടിയതും ചെറു ശബ്ദം അവളിൽ നിന്നും ഉയർന്നു...... "അച്ഛന്റെ പൊന്ന് അമ്മയെ വേദനിപ്പിക്കാണോ.... " കുഞ്ഞു ചവിട്ടിയത് ആണെന്ന് അറിയവേ ഉണ്ണി അവൾക്ക് താഴെ ഇരുന്നു കൊണ്ട് വയറിൽ കൈകൾ ചേർത്ത് കൊണ്ട് പറഞ്ഞു..... "മ്മ് കിച്ചേട്ടന്റെ ശബ്ദം കേൾക്കെ അകത്ത് ബഹളം ആണ്...... ഇന്നലെ ഒന്നും അച്ഛന്റെ ശബ്ദം കേട്ടില്ലല്ലോ അത് കൊണ്ടാവും..... " സ്മൃതി വീർത്തു നിൽക്കുന്ന വയറിലേക്ക് നോക്കി കൊണ്ട് പറയവേ ഉണ്ണി ചിരിച്ചു.....

. "നി എപ്പോഴാ വന്നത്...... ഉച്ചക്ക് വിളിച്ചപ്പോൾ ഒന്നും പറഞ്ഞില്ലല്ലോ...... " "എനിക്ക് ഇവിടെ വരണം എന്ന് തോന്നി..... ഇനി പ്രസവം വരെയും എന്റെ കിച്ചേട്ടന്റെ ഒപ്പം ഇവിടെ ഞാൻ നിൽക്കുള്ളു..... ഇനി എന്നെ പറഞ്ഞു വിടാൻ നോക്കിയാലും പോവില്ല ഞാൻ....." അവനെ നോക്കി കോറുവിച്ചു പറയുന്നവളെ ചെറു ചിരിയാൽ നോക്കി നിൽക്കുക മാത്രമേ ചെയ്തുള്ളു ഉണ്ണി....... "ഹ്മ്മ്..... ഇവിടെ നിൽക്കുന്നത് കൊള്ളാം പക്ഷെ കുറച്ചു കണ്ടിഷൻ ഉണ്ട്..... താഴെ ഉള്ള മുറിയിൽ കിടന്നാൽ മതി ഇനി മുതൽ...... പിന്നെ ഞാൻ വരുന്നത് വരെയും ഉറക്കം ഒഴിച്ചു എന്നെ നോക്കി ഇരിക്കരുത്..... ആഹാരം ഒക്കെ മടി കൂടാതെ കഴിക്കണം....." "മ്മ് ഞാൻ ശ്രദ്ധിച്ചോളാം.....കിച്ചേട്ടൻ പറഞ്ഞത് പോലെ നിന്നോളാം......." അവൻ മറുപടി ആയിട്ട് നിഷ്കളങ്കമായി പറഞ്ഞു സ്മൃതി.... അത് കാണെ ചിരിച്ചു കൊണ്ട് ഉണ്ണി ഫ്രഷ് ആവാൻ ഉള്ളതുമെടുത്തു കൊണ്ട് ബാത്‌റൂമിലേക്ക് കയറി..... അന്ന് തന്നെ അവരുടെ സാധനങ്ങൾ താഴെ ഉള്ള മുറിയിലേക്ക് മാറ്റി...... സരസ്വതി അമ്മ സ്‌മൃതിയെ സ്വന്തം മകളെ പോലെ തന്നെ കൊണ്ട് നടന്നു......

അവൾക്ക് സ്വന്തം അമ്മയെ അത് കൊണ്ട് തന്നെ മിസ്സിങ് ഇല്ലായിരുന്നു...... രാവുകൾ പകലുകളായി മാറി വന്നു..... സ്‌മൃതിക്ക് ഇപ്പോൾ ഒമ്പതാം മാസം ആണ്.... ഹോസ്പിറ്റലിൽ ചെക്കപ്പിന് വേണ്ടി പോവുകയാണ് ഇരുവരും...... ഡോക്ടർ പരിശോദിച്ചു..... വാവക്ക് കുഴപ്പം ഒന്നുമില്ലെന്ന് പറഞ്ഞതോടെ ഇരുവരിലും ആശ്വാസം നിറഞ്ഞു.....അവളുടെ കേസ് ഷീറ്റ് നോക്കി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യേണ്ട ഡേറ്റ് പറഞ്ഞു കൊടുത്തു..... അതിന് മുന്നേ വേദനയോ മറ്റ് അസ്വസ്തകളോ ഉണ്ടായാൽ വഴികാതെ ഹോസ്പിറ്റലിൽ ചെല്ലാനും നിർദേശിച്ചു...... ഡോക്ടറുടെ കേബിനിൽ നിന്നും ഇറങ്ങി മൂഞ്ഞൊട്ട് നടക്കുമ്പോൾ ആണ് തങ്ങൾക്ക് എതിർ വശത്തിലൂടെ പോവുന്ന ആളെ സ്‌മൃതി കാണുന്നത്...... സ്‌മൃതിയുടെ കൈകൾ ഉണ്ണിയിൽ ചേർന്നു.... അവൾ നടത്തം നിർത്തി കൊണ്ട് അയാളെ തന്നെ നോക്കി നിന്നു..... എന്താ സ്മൃതി..... നി ആരെയാ നോക്കുന്നെ.... അവൾ പിടിച്ചു നിർത്തിയ കൈകളിലേക്ക് നോക്കി കൊണ്ട് അവൾ നോക്കുന്ന ഇടത്തേക്ക് നോക്കി ഉണ്ണി........... തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story