നിനക്കായ്‌❤: ഭാഗം 50

ninakkay mufi

രചന: MUFI

"ശിവൻ ഉണ്ണികൃഷ്ണൻ ഇത് വരെയും ഉണർന്നിട്ടില്ല...... വയറിൽ ഉള്ള മുറിവ് അത് ആയത്തിൽ ഉള്ളത് ആണെങ്കിലും അയാളുടെ ജീവൻ രക്ഷിക്കാൻ നമ്മുക്ക് കഴിഞ്ഞു.... സർജറി സക്സസ്ഫുൾ ആയി..... എന്നാൽ ഇനി ആണ് പേടിക്കേണ്ടത്....... " ഡോക്ടർ പറഞ്ഞു നിർത്തി കൊണ്ട് ശിവനെ നോക്കി...... അവൻ അക്ഷമനായി ഡോക്ടർ പറയുന്നത് എന്തെന്ന് കേൾക്കാൻ അദ്ദേഹത്തിലേക്ക് തന്നെ മിഴികൾ ഊഞ്ഞി ഇരുന്നു...... ഡോക്ടർ ശിവനെ ഒന്ന് നോക്കി കൊണ്ട് തുടർന്നു....... തലക്ക് ഏറ്റ ശക്തമായ അടി കാരണം ബ്ലഡ്‌ കോട്ട് ഉണ്ടാവാൻ ഉള്ള ചാൻസ് ഉണ്ട്......അതെ പോലെ സംസാര ശേഷി നഷ്ടപെട്ടേക്കാം..... ഉണ്ണി ഉണർന്നു കഴിഞ്ഞാൽ മാത്രമേ എന്തും പറയാൻ പറ്റുള്ളൂ..... പ്രാർത്ഥന മാത്രം ആണ് അവൻ വേണ്ടി ഇപ്പോൾ ചെയ്യാൻ ഉള്ളു..... അത്രയും പറഞ്ഞു നിർത്തി ഡോക്ടർ...... ഡോക്ടർ പറയുന്നത് കേൾക്കെ ദേഹം തളരുന്നത് പോലെ തോന്നി ശിവൻ..... ഉണ്ണിയുടെ ഇപ്പോഴത്തെ അവസ്ഥ...... സ്‌മൃതിയുടെ മുഖം എല്ലാം ഓർക്കവേ അവൻ ഇനി എന്തെന്ന് അറിയില്ലായിരുന്നു...... ❣️❣️❣️❣️❣️

മറ്റ് പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ട് തന്നെ പിറ്റേ ദിവസം സ്‌മൃതിയെ മുറിയിലേക്ക് കൊണ്ട് വന്നു...... കുഞ്ഞുങ്ങളെ കൺ നിറയെ നോക്കി കിടന്നു അവൾ..... അവളുടെ ഉള്ളകം ഉണ്ണിയെ കാണുവാൻ തുടി കൊട്ടി കൊണ്ടിരുന്നു....... "കിച്ചേട്ടൻ എവിടെ അമ്മേ..... ഇന്നലെ പോലും ഒന്ന് കണ്ടില്ലല്ലോ...... " അവളുടെ പരിഭവം നിറഞ്ഞ ചോദ്യം കേൾക്കെ ഉള്ളിൽ നിന്നും ഉയർന്ന തേങ്ങൽ അടക്കി നിർത്തി സരസ്വതി അമ്മ അവൾക്ക് മറുപടി നൽകി..... "ഉണ്ണി വന്നിരുന്നു മോളെ കാണാൻ മോൾ മയക്കം ആയത് കൊണ്ടാണ് വിളിക്കാതെ ഇരുന്നത്..... ഇന്നലെ പെട്ടെന്ന് അവൻ തിരുവനന്തപുരം വരെയും കേസിന്റെ ആവശ്യത്തിന് വേണ്ടി പോവേണ്ടി വന്നു..... അവിടെ എത്തിയപ്പോൾ വിളിച്ചിരുന്നു.... അവിടെ റേഞ്ച് കുറവാണെന്ന പറഞ്ഞത്.... സമയം കിട്ടിയാൽ വിളിക്കുമെന്നും പറഞ്ഞു...." അവരുടെ മറുപടി കേൾക്കെ സ്‌മൃതിയുടെ മുഖം വാടി...... അവനെ ഒരു നോക്ക് കാണുവാൻ തുടി കൊട്ടുന്ന ഹൃദയത്തോടെ കുഞ്ഞുങ്ങളെ നോക്കി.......അവളിൽ ഉണ്ണിയോടുള്ള പ്രണയം കൂടി കൊണ്ടിരുന്നു...... അപ്പോഴും അവൾ അറിഞ്ഞില്ല അവളുടെ പ്രാണൻ അവന്റെ ചോരയിൽ പിറവിയെടുത്ത അവന്റെ കുഞ്ഞുങ്ങളെ ഒരു നോക്ക് കാണുവാൻ പോലും ആവാതെ കിടക്കുക ആണെന്ന്........

സ്‌മൃതിയുടെ ഒപ്പം രണ്ട് അമ്മമാരും കേശവേട്ടനും ആയിരുന്നു നിന്നത്.... ഉണ്ണിയുടെ അടുത്ത് അരുണും ശിവനും.... കുഞ്ഞുങ്ങൾ ഉള്ളത് കൊണ്ട് തന്നെ ശിവാനിയും ശ്രേയയും പ്രദീപും നവനീയത്തിൽ ആയിരുന്നു..... ❣️❣️❣️❣️❣️ ഏറെ പ്രയാസപ്പെട്ട് കൊണ്ട് അടഞ്ഞു പോകുന്ന മിഴികളെ വലിച്ചു തുറന്നു ഉണ്ണി...... ചുറ്റിലും നോക്കവേ ആണ് താൻ എവിടെ ആണെന്ന് മനസ്സിലായത്....... ലഭിച്ച ഇൻഫർമേഷൻ തുടർന്നു കൊണ്ട് അവരുടെ ഒളി താവളത്തിലേക്ക് ചെന്നത് ആയിരുന്നു...... അവിടേക്ക് കയറിയപ്പോൾ തന്നെ പിന്നിൽ നിന്നും ശക്തമായ അടി കിട്ടിയിരുന്നു...... തലയാകെ മരവിച്ചത് പോലെ തോന്നി...... എന്നിട്ടും തോറ്റ് പിന്മാറാൻ ഒരുക്കം ഇല്ലായിരുന്നു.... അവരിൽ ഒരുവന്റെ കാൽ മുട്ടിനു താഴെ പിസ്റ്റൽ കൊണ്ട് ഷൂട്ട്‌ ചെയ്തു..... അവരെ പിടികൂടാൻ ശ്രമിച്ചെങ്കിലും പരാജിതരായി....... അവരുടെ ആൾ ബലത്തിന് മുന്നിൽ..... കോൺസ്റ്റബിൾ രാമേട്ടൻ അത് ഓർക്കവേ കിടന്ന കിടപ്പിൽ നിന്നും എഴുന്നേൽക്കാൻ ആഞ്ഞു ഉണ്ണി.... എന്നാൽ സ്റ്റിച് വലിഞ്ഞതും തലയിലെയും വയറിലെയും മുറിവിൽ നിന്നും രക്തം പൊടിഞ്ഞു.....

വേദന കാരണം ഉണ്ണിയിൽ നിന്നും ശബ്ദം പുറത്തേക്ക് വന്നു...... ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നേഴ്സ് ഉണ്ണി ഉണർന്നത് കാണെ പെട്ടെന്ന് തന്നെ ഡോക്ടറെ വിവരം അറിയിച്ചു....... വേദന സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു അവൻ...... "ഹേയ് ഉണ്ണികൃഷ്ണൻ താൻ എന്തിനാ എഴുന്നേൽക്കാൻ മുതിർന്നത്..... ചെറിയ പരിക്കുകൾ എല്ല തനിക്ക്..... തലയിലും വയറിലും ഒക്കെ സ്റ്റിച് ഇട്ടിരിക്കുക ആണ്...." വേദനയുടെ ഇൻജെക്ഷൻ ഉണ്ണിയിലേക്ക് ഇൻജെക്ട് ചെയ്തു കൊണ്ട് പറഞ്ഞു ഡോക്ടർ...... "ഡോക്ടർ ഞാൻ അറിഞ്ഞില്ല.... ബോധം വന്നപ്പോൾ ഹോസ്പിറ്റലിൽ ആണെന്ന് മാത്രമേ മനസ്സിലായുള്ളു......" "ഹ്മ്മ്...... തനിക്ക് സംസാരിക്കാൻ ഒന്നും കുഴപ്പം ഇല്ലല്ലോ....." "ഇല്ല സർ സംസാരിക്കാൻ പറ്റുന്നുണ്ട് തലക്ക് വല്ലാത്ത ഭാരം പോലെ തോന്നുന്നു......" "അത് മുറിവിന്റേതാ..... അത് മാറിക്കോളും... ഇയാൾ ഇപ്പോൾ എഴുന്നേറ്റത് പോലെ ഇനി ആവർത്തിക്കരുത്..... അത് തനിക്ക് തന്നെ ആണ് ദോഷം ചെയ്യുക......" ഡോക്ടർ അവനെ പരിശോദിച്ചതിന് ശേഷം ഉണ്ണിയോട് മുറിവിന്റെ കാര്യങ്ങൾ ഒക്കെ പറഞ്ഞു കൊണ്ട് അവിടെ നിന്നും പുറത്തേക്ക് ഇറങ്ങി......

ഐസിയുവിന്റെ പുറത്ത് തന്നെ അരുണും ശിവനും ഉണ്ണി ഉണരുന്നത് കാതെന്ന പോലെ നിൽപ്പുണ്ടായിരുന്നു...... ഡോക്ടർ ഉണ്ണി ഉണർന്ന വിവരവും അവൻ മറ്റ് കുഴപ്പങ്ങൾ ഒന്നും ഇല്ലായെന്നും പറഞ്ഞപ്പോൾ ആണ് ഇരുവരിലും ആശ്വാസം ആയത്...... "കുറച്ചു കഴിഞ്ഞാൽ ഉണ്ണിയെ മുറിയിലേക്ക് ഷിഫ്റ്റ്‌ ചെയ്യാം....." സിസ്റ്റർ പുറത്തേക്ക് വന്നു കൊണ്ട് പറഞ്ഞു.... അത് കേൾക്കെ ശിവൻ വീട്ടിലും ഹോസ്പിറ്റലിലും വിളിച്ചു അറിയിച്ചു..... ഉണ്ണി റൂമിൽ എത്തിയപ്പോൾ കണ്ടത് അരുണിനെയും ശിവനെയും ആയിരുന്നു.... അവരെ നോക്കി ചെറുതായി ചിരിച്ചു ഉണ്ണി.... "നിങ്ങൾ രണ്ട് പേരും ആണോ ഇന്നലെ ഒക്കെ ഇവിടെ ഉണ്ടായിരുന്നത്..... വീട്ടിൽ ആരും അറിഞ്ഞില്ലേ സ്‌മൃതിയും അമ്മയും ഒന്നും....." "ഹാ ഞങ്ങൾ രണ്ടാളും ഇവിടെ തന്നെ ആയിരുന്നു..... ഇടെയ്ക്ക് വീട്ടിൽ പോയി ഒന്ന് ഫ്രഷ് ആയിട്ട് വന്നു..... വീട്ടിൽ സ്‌മൃതിക്ക് ഒഴികെ എല്ലാവർക്കും അറിയാം അവളുടെ ഇപ്പോഴത്തെ അവസ്ഥയിൽ അറിയിക്കാൻ പറ്റിയ വാർത്ത എല്ലല്ലോ....." ശിവൻ വീട്ടിൽ നിന്നും പ്രദീപ് കൊണ്ട് കൊടുത്ത കഞ്ഞി ബൗളിലേക്ക് പകർത്തുന്നതിന് ഇടയിൽ പറഞ്ഞു.... സ്മൃതി പ്രസവിച്ച കാര്യം ഇപ്പോൾ ഉണ്ണിയോട് പറയേണ്ട എന്ന് ആദ്യമേ തീരുമാനം എടുത്തിരുന്നു.....

. "ഹ്മ്മ്...... അവൾ ടെൻഷൻ അടിക്കും..... പറയാത്തത് നന്നായി..... എല്ല അവൾ തിരക്കിയില്ലേ എന്നെ....." "നിനക്ക് പെട്ടെന്ന് തിരുവനന്തപുരം വരെയും പോവേണ്ടി വന്നു എന്നും അവളെ വിളിച്ചിട്ട് കിട്ടിയില്ല എന്നുമൊക്കെ നുണ പറഞ്ഞു വിശ്വസിപ്പിച്ചു......" "ഹ്മ്മ്..... അവൾക്ക് ഡേറ്റ് അടുക്കുവാൻ ആയി..... പെണ്ണിൻ പ്രസവ വേദന വല്ലാത്ത പേടി ആണ് ഇന്നലെ കൂടെ ഇതെ കുറിച്ച് പറഞ്ഞതാണ്..... ഇന്നലെ സ്റ്റേഷനിൽ പോയത് തന്നെ ലീവ് ചോദിക്കാൻ കൂടെ വേണ്ടിയാണ്..... സ്‌മൃതിക്കൊപ്പം ഞാൻ നിൽക്കേണ്ട സമയം എല്ലേ ഇത്....." ഉണ്ണി എന്തോ ഓർത്തെന്ന പോലെ പറഞ്ഞു..... ഉണ്ണി പറഞ്ഞത് കേൾക്കെ അരുണും ശിവനും പരസ്പരം നോക്കി..... ശിവൻ അവൻ കഞ്ഞി സ്പൂണിൽ ആയിട്ട് കുറച്ചു കുറച്ചായിട്ട് കൊടുത്തു...... ശേഷം വായ കഴുകിപ്പിച്ചു ബെഡ് അഡ്ജസ്റ്റ് ചെയ്തു..... മെഡിസിൻ ന്റെ സടെഷൻ കാരണം ഉണ്ണി പെട്ടെന്ന് തന്നെ മയക്കത്തെ കൂട്ട് പിടിച്ചു...... "എഴുതിയത് മുഴുവനും പോസ്റ്റാൻ പറ്റുന്നില്ല.... ഫേസ്ബുക് ഇങ്ങനെ തുടർന്നാൽ കഥകൾ എങ്ങനെ പോസ്റ്റും 🤧...... രണ്ടും മൂന്നും തവണ ആണ് ഡിലീറ്റ് ചെയ്യുന്നേ..... ഇത്രയും കഷ്ടപ്പെട്ട് പോസ്റ്റിയിട്ടോ ആകെ ഒന്നോ രണ്ടോ ആൾ ഒഴികെ എല്ലാവരും waiting 🥴 വായിച്ചു പോവുമ്പോൾ അഭിപ്രായം പറയാൻ മറക്കല്ലേ...... നിങ്ങടെ കമന്റ്‌ നോക്കിയേ അടുത്തത് പോസ്റ്റുള്ളൂ.............. തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story