നിനക്കായ്‌❤: ഭാഗം 51

ninakkay mufi

രചന: MUFI

(എല്ലാവർക്കും കമന്റ്‌ എഴുതാൻ ഒക്കെ അറിയാം എല്ലേ.... അതെ പോലെ ഈ പാർട്ടിലും നിങ്ങൾ കമന്റ്‌ ഒക്കെ തന്നാൽ അടുത്ത പാർട്ട്‌ വേഗത്തിൽ പോസ്റ്റാം.....) സ്‌മൃതിയെ കാണുവാൻ വഴികിയിട്ട് അരുൺ അവിടേക്ക് പോയി......പ്രദീപ് സരസ്വതി അമ്മയെയും മറ്റുള്ളവരെയും കൂട്ടി കൊണ്ട് ഉണ്ണിയുടെ അടുത്തേക്ക് പോയി..... ഉണ്ണിയുടെ കിടപ്പ് കാണെ ആ അമ്മ മനം വല്ലാതെ വിങ്ങി..... അവർ അവന്റെ അരികിൽ കണ്ണ് നിറച്ചു നിന്നു..... അവരുടെ കൈകളാൽ ഉണ്ണിയുടെ തലയിൽ വാത്സല്യത്തോടെ തലോടി...... അമ്മയുടെ തലോടൽ അറിഞ്ഞതും ഉണ്ണി പതിയെ മിഴികൾ തുറന്നു...... മുന്നിൽ കണ്ണ് നിറച്ചു നിൽക്കുന്ന അമ്മയെ കാണെ ഉണ്ണി അവന്റെ വേദന പുറത്ത് കാണിച്ചില്ല...... "എന്താണ് ടീച്ചറെ കുഞ്ഞു പിള്ളേരെ പോലെ കണ്ണും നിറച്ച് നിൽക്കുന്നെ....." ഉണ്ണി സരസ്വതി അമ്മയുടെ നിറഞ്ഞ കണ്ണുകൾ കാണെ സാധരണ രീതിയിൽ പറഞ്ഞു..... "വയ്യാതെ കിടക്കുമ്പോഴും എന്താ ഒരു തമാശ അവന്റെ......" ശിവാനി അവനെ നോക്കി പേടിപ്പിച്ചു കൊണ്ട് പറഞ്ഞു..... "എനിക്ക് പറയത്തക്ക വയ്യായിക ഒന്നുമില്ല ഏട്ടത്തി...... "

"നിന്റെ അച്ഛൻ സംഭവിച്ചത് കണ്ടപ്പോൾ മുതൽ ഉള്ളിൽ പേടിയാണ് മോനെ..... ശിവൻ അച്ഛന്റെ പാത തുടർന്നു പോവുമോ എന്ന്.... എന്നാൽ അവൻ അതിലൊന്നും താല്പര്യം കാണിക്കാതെ നിന്നപ്പോൾ എനിക്ക് ആശ്വാസം ആയിരുന്നു.... നിന്നെ ഞാൻ തീരെ പ്രതീക്ഷിച്ചത് ആയിരുന്നില്ല..... ഇപ്പോൾ ഇങ്ങനെ കിടക്കുന്നത് കാണുമ്പോൾ സഹിക്കുന്നില്ല ഉണ്ണി......" "എന്റെ അമ്മേ ഇങ്ങനെ ആധി കൂട്ടാൻ മാത്രം എനിക്ക് ഒന്നും സംഭവിച്ചില്ലല്ലോ....... ഡോക്ടർ വലിയ പരിക്ക് പോലെ വലിയ കെട്ട് ഒക്കെ കെട്ടിയതാണ്..... എനിക്ക് എഴുന്നേറ്റ് ഇരിക്കുന്നതിനോ നടക്കുന്നതിനോ ഒന്നും ഒരു പ്രശ്നവും ഇല്ല....." അത്രയും പറഞ്ഞു കൊണ്ട് എഴുന്നേൽക്കാൻ നോക്കിയപ്പോൾ അവൻ വേദനിച്ചു.... തലയിൽ കൈകൾ വെച്ചവൻ ബെഡിലേക്ക് തന്നെ കിടന്നു...... "ഉണ്ണി നി എന്താ തമാശ കളിക്കുക ആണോ.... നിന്നോട് ഡോക്ടർ പറഞ്ഞത് നി മറന്ന് പോയോ..... എഴുന്നേൽക്കാൻ പറ്റില്ലെന്നും റസ്റ്റ്‌ വേണം എന്നും ഡോക്ടർ വെറുതെ പറഞ്ഞത് എല്ല..... നിന്റെ ആരോഗ്യത്തിനു വേണ്ടിയാണ്..."

ശിവൻ ഉണ്ണിയെ നോക്കി കലിപ്പായതും ഉണ്ണി വേഗം തന്നെ മിഴികൾ അടച്ചു കിടന്നു...... അവിടെ കുറച്ചു സമയം നിന്നതിനു ശേഷം അവർ മടങ്ങി....... ❣️❣️❣️❣️❣️ അരുൺ കുഞ്ഞു വാവകളെ കളിപ്പിച്ചു കൊണ്ട് ഇരിക്കുക ആയിരുന്നു..... രണ്ട് പേരും ഒരേ പോലെ മുഖ ഛായ ഉള്ളവർ ആയിരുന്നു..... അവർ തമ്മിൽ തിരിച്ചറിയാൻ ഒരാളുടെ ഇടത് കയ്യിലെ കുഞ്ഞു മറുക് മാത്രം ആണ് അടയാളം...... "ഏട്ട കിച്ചേട്ടന്റെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ..... ഔട്ട്‌ ഓഫ് കവറേജ് ഏരിയ എന്നാണ് പറയുന്നത്......" പെട്ടന്നുള്ള സ്‌മൃതിയുടെ ചോദ്യത്തിൽ അരുൺ ഒന്ന് പതറി...... "അത് അവൻ ഇന്നലെ വിളിച്ചപ്പോൾ പറഞ്ഞിരുന്നു അവിടെ റേഞ്ച് കുറവാണെന്നു.... അതാണ്.... അവൻ വിളിക്കും..... " അത്ര മാത്രം പറഞ്ഞു നിർത്തി അരുൺ.... കുറച്ചു സമയം കൂടെ അവിടെ നിന്നതിനു ശേഷം അരുൺ ഉണ്ണിയുടെ അടുത്തേക്ക് തന്നെ പോയി..... ❣️❣️❣️❣️❣️

അരുൺ വരുമ്പോൾ ഉണ്ണി ഉറക്കത്തിൽ ആയിരുന്നു...... "നി വന്നോ..... സ്‌മൃതിക്കും കുഞ്ഞുങ്ങൾക്കും സുഖം തന്നെ എല്ലേ.....സ്‌മൃതിയെ എപ്പോഴാ ഡിസ്ചാർജ് ചെയ്യുന്നേ...." "അവർ സുഖം ആയിട്ട് ഇരിക്കുന്നു..... ഉണ്ണിയെ കുറിച്ച് ചോദിച്ചപ്പോൾ ഒരു വിധം പറഞ്ഞു കൊണ്ട് പിടിച്ചു നിന്നു....... പിന്നെ സ്‌മൃതിയെ നാളെ വഴികുന്നേരം ഡിസ്ചാർജ് ചെയ്യാം എന്നാണ് ഡോക്ടർ പറഞ്ഞത്......" "സ്മൃതി അവൾക്ക് എന്താ പറ്റിയത്...... അവൾ എവിടെയാ ഉള്ളത്..... " അരുണ് അവസാനം പറഞ്ഞത് കേട്ട് കൊണ്ടാണ് ഉണ്ണി ഉണർന്നത്...... അവന്റെ ശബ്ദം കേൾക്കെ ഇരുവരും അവനെ നോക്കി..... അവന്റെ മുഖത്തെ വേവലാതി കാണെ അവർ ഒന്നും കൂടെ അറിയുക ആയിരുന്നു അവന്റെ പ്രണയം എത്ര മാത്രം ആണെന്ന്...... അവന്റെ ആത്മാവിൽ അലിഞ്ഞവൾ ആണ് സ്‌മൃതിയെന്ന്.....❤ ഇനിയും അവനോട് ഒന്നും മറച്ചു വെക്കേണ്ട എന്ന പോലെ ശിവൻ അരുണിനെ ഒന്ന് നോക്കി കൊണ്ട് നടന്നത് ഒക്കെ പറഞ്ഞു...... ഉണ്ണിയുടെ കണ്ണുകൾ രണ്ടും നിറഞ്ഞു എന്നാൽ അത് ആനന്ദത്തിൽ കുതിർന്ന കണ്ണുനീർ ആയിരുന്നു.......

താൻ അച്ഛൻ ആയിരിക്കുന്നു....... അത് അവനിൽ പുതിയൊരു അനുഭൂതി നിറച്ചു..... മരണ വേദന സഹിച്ചു കൊണ്ട് തന്റെ ചോരയെ പ്രസവിച്ച സ്‌മൃതിയെ കുറിച്ച് ഓർക്കവേ അവളോട് അവൻ വല്ലാത്ത ബഹുമാനം തോന്നി.... അതിനേക്കാൾ അവളെന്ന പെണ്ണിനോട് ഉള്ള അവന്റെ സ്നേഹം അത് പതിന്മടങ് വർധിച്ചു....... ഉള്ളകം തന്റെ പ്രാണനെയും മക്കളെയും കാണുവാൻ തുടി കൊട്ടി.......... ഉണ്ണിയുടെ സന്തോഷം നിറഞ്ഞ ചിരിയോടെ നോക്കി കണ്ടു ഇരുവരും....... തുടരും........ പോസ്റ്റാൻ പറ്റാതെ വന്നപ്പോൾ പകുതി ആക്കി പോസ്റ്റിയത് ആണ് അത് കൊണ്ടാണ് ലെങ്ത് കുറവായത്..... പിന്നെ ഉണ്ണിക്ക് ഉണ്ടാവാൻ ചാൻസ് ഉണ്ടെന്നു ഡോക്ടർ പറഞ്ഞ കാര്യങ്ങൾ ഒക്കെയും എന്റെ പൊട്ട ബുദ്ധിയിൽ ഉദിച്ചത് അത് പോലെ എഴുതിയത് ആണ് തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം.............. തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story