നിനക്കായ്‌❤: ഭാഗം 52

ninakkay mufi

രചന: MUFI

താൻ അച്ഛൻ ആയിരിക്കുന്നു....... അത് അവനിൽ പുതിയൊരു അനുഭൂതി നിറച്ചു..... മരണ വേദന സഹിച്ചു കൊണ്ട് തന്റെ ചോരയെ പ്രസവിച്ച സ്‌മൃതിയെ കുറിച്ച് ഓർക്കവേ അവളോട് അവൻ വല്ലാത്ത ബഹുമാനം തോന്നി.... അതിനേക്കാൾ അവളെന്ന പെണ്ണിനോട് ഉള്ള അവന്റെ സ്നേഹം അത് പതിന്മടങ് വർധിച്ചു....... ഉള്ളകം തന്റെ പ്രാണനെയും മക്കളെയും കാണുവാൻ തുടി കൊട്ടി.......... ഉണ്ണിയുടെ സന്തോഷം നിറഞ്ഞ ചിരിയോടെ നോക്കി കണ്ടു ഇരുവരും....... "എനിക്ക് എന്റെ സ്‌മൃതിയെയും വാവകളെയും കാണണം ഏട്ട....... " ഉണ്ണി പറഞ്ഞത് കേൾക്കെ ഇരുവരും എന്ത്‌ പറയണം എന്നറിയാത്ത അവസ്ഥയിൽ ആയി... "ഉണ്ണി സ്‌മൃതിയോട് നിനക്ക് സംഭവിച്ച ആക്‌സിഡന്റ്നെ കുറിച്ച് ഒന്നും തന്നെ പറഞ്ഞില്ല...... പിന്നെ നിന്നെ ഇങ്ങനെ കാണുമ്പോൾ സ്മൃതി അവൾ എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ല....." ശിവൻ പറഞ്ഞു നിർത്തി....... "എത്രനാൾ നമ്മുക്ക് മറച്ചു വെക്കാൻ പറ്റും ഏട്ട അവളിൽ നിന്നും ഇതൊക്കെ..... ആരിൽ നിന്നെങ്കിലും അവൾ നടന്ന കാര്യങ്ങൾ അറിയില്ലേ....

. അതിനേക്കാൾ നല്ലത് അവളോട് ഇപ്പോൾ തന്നെ തുറന്നു പറയുന്നത് എല്ലേ....... " "ഹ്മ്മ്........സ്‌മൃതിയെ കണ്ട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊണ്ട് കൂട്ടി കൊണ്ട് വരാം......" പിറ്റേ ദിവസം ഉച്ചക്ക് ശേഷം ആണ് സ്‌മൃതി ഡിസ്ചാർജ് ആവുള്ളു എന്ന് അറിഞ്ഞത്.... പ്രദീപിനെ ഉണ്ണിയുടെ അടുത്ത് നിർത്തി കൊണ്ട് ശിവനും അരുണും സ്‌മൃതിയുടെ അടുത്തേക്ക് പോയി....... സ്മൃതിയുടെ അടുത്ത് കേശവേട്ടനും രണ്ട് അമ്മമാരും മാത്രമേ ഉണ്ടായിരുന്നുള്ളു...... കുറച്ചു സമയം എന്നത്തേയും പോലെ വാവകളെ എടുത്തു നടന്നു ഒക്കെ നടന്നു ഇരുവരും........ പിന്നെ രണ്ട് കുഞ്ഞുങ്ങളെയും മുത്തശ്ശിമാരുടെ കൈകളിലോട്ട് കൊടുത്തു...... "കുഞ്ഞാ........" അരുൺ സ്‌മൃതിക്ക് അരികിൽ ആയിട്ട് ഇരുന്നു കൊണ്ട് അവളുടെ തലമുടിയിൽ വിരൽ ഓടിച്ചു കൊണ്ട് പതിയെ വിളിച്ചു...... അവന്റെ വിളിയിലും പതിഞ്ഞ ശബ്ദവും ഒക്കെ സ്‌മൃതിയിൽ സംശയം ഉളവാക്കി..... "എന്താ ഏട്ട...... എന്തെങ്കിലും പറയാൻ ഉണ്ടോ..... " അത് കുഞ്ഞാ...... ഏട്ടൻ പറയുന്നത് മോൾ മുഴുവനും കേൾക്കണം...... മ്മ്....... സ്മൃതി മറുപടി ആയിട്ട് ഒന്ന് മൂളി..... അത് ഉണ്ണിക്ക് ചെറിയൊരു ആക്‌സിഡന്റ് ഉണ്ടായി......പേടിക്കാൻ മാത്രം പരിക്കുകൾ ഒന്നുമില്ല...... ഇപ്പോൾ അവൻ കുഴപ്പം ഒന്നുമില്ല.........

സ്മൃതി ഞെട്ടലോട് കൂടെ കേട്ടിരുന്നു...... അവൾക്ക് ഒന്നും പറയാൻ ആയില്ല ദേഹം തളരുന്നത് പോലെ തോന്നി...... അവൾ അപ്പോൾ തന്നെ ബോധം മറഞ്ഞു കൊണ്ട് അരുണിന്റെ മേലേക്ക് വീണിരുന്നു...... "മോളെ കുഞ്ഞാ...... സ്മൃതി..... എടാ......" അരുൺ അവളെ തട്ടി വിളിച്ചെങ്കിലും അവളിൽ നിന്നും പ്രതികരണം ഒന്നും ഉണ്ടായില്ല...... ശിവൻ വേഗം തന്നെ നഴ്സിംഗ് റൂമിലേക്ക് പോയി കാര്യം പറഞ്ഞു കൊണ്ട് നേഴ്സ് നെ കൂട്ടി കൊണ്ട് വന്നു....... "ബിപി ലോ ആയത് ആണ് വേറെ കുഴപ്പം ഒന്നുമില്ല ഡ്രിപ് തീർന്നാൽ വന്നു പറയണം...." അത്ര മാത്രം പറഞ്ഞു കൊണ്ട് നേഴ്സ് അവിടെ നിന്നും ഇറങ്ങി....... കുറച്ചു കഴിഞ്ഞപ്പോൾ തന്നെ സ്മൃതി ഉണർന്നു...... ആരെയും നോക്കാതെ ഒന്നും ഉരിയാടാതെ മിഴികൾ തുറന്നു കിടന്നു..... "കുഞ്ഞാ........." അരുൺ പതിഞ്ഞ ശബ്ദത്തിൽ വിളിച്ചെങ്കിലും അവൾ ഒന്നും മിണ്ടിയില്ല..... അവളുടെ ഇരു മിഴികളും നിറഞ്ഞിരുന്നു.... ചെന്നിയിൽ കൂടെ മിഴിനീർ തുള്ളികൾ ഒഴുകി ഇറങ്ങുന്നുണ്ടായിരുന്നു....... കുഞ് വിശന്ന് കരഞ്ഞപ്പോൾ മാത്രം അവൾ അവരെ കുറിച്ചോർത്തു......

കുഞ്ഞിനെ ഉറക്കിയവൾ ബെഡിൽ കിടത്തി..... അവൾ അവിടെ ഉള്ളവരെ ഒക്കെ നോക്കി..... അവളുടെ നിറഞ്ഞ കണ്ണുകൾ അവരിൽ ഒക്കെയും ചെറു നോവ് ഉതിർത്തു..... "എന്റെ കിച്ചേട്ടൻ അപകടം നടന്നിട്ട് എന്ത് കൊണ്ടാണ് എന്നോട് പറയാതെ നിന്നത്..... എന്നിൽ നിന്നും മറച്ചു വച്ചത് എന്തിനായിരുന്നു....." അവളുടെ ചോദ്യത്തിന് എന്ത് മറുപടി നൽകും എന്നറിയാതെ ഉയറി നിന്നു അവിടെ ഉള്ളവർ..... "മോളെ നി ഓപ്പറേഷൻ തിയേറ്ററിൽ ആയിരുന്നു....." "ഞാൻ രണ്ട് ദിവസം ആയില്ലേ അമ്മ റൂമിൽ വന്നിട്ട്....... ഞാൻ കിച്ചേട്ടനെ കുറിച്ച് ചോദിക്കുമ്പോൾ ഒക്കെയും ഓരോ നുണകൾ പറഞ്ഞു കൊണ്ട് എന്നെ വിശ്വസിപ്പിച്ചത് എന്തിനായിരുന്നു..... പറയാമായിരുന്നില്ലേ....." "എനിക്ക് കാണണം എന്റെ കിച്ചേട്ടനെ ഇപ്പോൾ തന്നെ എവിടെയാ എന്റെ കിച്ചേട്ടൻ ഉള്ളത്.... ഏത് ഹോസ്പിറ്റലിൽ ആണെങ്കിലും എനിക്ക് ഈ നിമിഷം തന്നെ പോയി കാണണം..... ഇനിയും നിങ്ങൾ ആരും പറയുന്നത് കേട്ട് കൊണ്ട് പൊട്ടി ആയിട്ട് നിൽക്കില്ല....." അവളുടെ ഉറച്ച ശബ്ദം കേൾക്കെ ആരും ഒന്നും പറഞ്ഞില്ല......

അരുൺ അവളെ ചേർത്ത് പിടിച്ചു...... "കുഞ്ഞാ മനപ്പൂർവം നിന്നിൽ നിന്നും മറച്ചു വെച്ചത് എല്ല...... നിന്റെ ബോഡി വീക്ക് ആയിരുന്നു ഇങ്ങനെ ഒരു ഷോക്കിങ് ന്യൂസ്‌ അത് നി എങ്ങനെ എടുക്കുമെന്ന് അറിയില്ലായിരുന്നു അത് കൊണ്ടാണ് മറച്ചു വെച്ചത്..... നിനക്ക് ഞങ്ങളോട് അതിൽ പരിഭവം ഉണ്ടാവും..... ഉണ്ണിയെ ഇന്ന് തന്നെ കാണിച്ചു തരാം അവിടേക്ക് നമ്മുക്ക് പോവാം... ഇവിടെ നിന്ന് നേരെ ഉണ്ണിയെ കണ്ടിട്ട് മാത്രമേ നമ്മൾ വീട്ടിലേക്ക് പോവുള്ളു.... നി ഇപ്പോൾ റസ്റ്റ്‌ എടുക്ക്......" അത്രയും പറഞ്ഞവൻ അവിടെ നിന്നും എഴുന്നേറ്റ് കൊണ്ട് പുറത്തേക്ക് ഇറങ്ങി...... ❣️❣️❣️❣️❣️❣️ അരുണിനെ പിന്തുടർന്ന് കൊണ്ട് ഹോസ്പിറ്റലിലെ വരാന്തയിൽ കൂടെ നടക്കുബോൾ സ്‌മൃതിയുടെ ഹൃദയമിടിപ്പ് പതിവിലും ഉയർന്നിരുന്നു....... ഒരു മുറിയിടെ വാതിൽ തുറന്നു കൊണ്ട് അരുൺ ഉള്ളിലേക്ക് കയറിയതും അവനെ പിന്തുടർന്നവൾ ഉയർന്ന ഹൃദയമിടിപ്പോടെ അകത്തേക്ക് ചുവടുകൾ വെച്ചു..... തലയിലും വയറിലും വലിയ കെട്ടുകളുമായി മയങ്ങുന്നവനെ കാണെ അനുസരണ ഇല്ലാതെന്ന പോലെ അവളുടെ മിഴികൾ വീണ്ടും നിറഞ്ഞിരുന്നു......

സ്മൃതി പുറത്തേക്ക് കുതിക്കാൻ തുടങ്ങിയ തേങ്ങലുകളെ അടക്കി നിർത്തി കൊണ്ട് ബെഡിന്റെ അടുത്തേക്ക് നടന്നു..... ഉണ്ണിയുടെ ഷീണിച്ച മുഖം ഒക്കെ അവളിൽ വല്ലാത്ത വേദന തീർത്തു...... ആ നെഞ്ചിൽ വീണു കൊണ്ട് സങ്കടങ്ങൾ ഒക്കെയും കണ്ണുനീരാൽ ഒഴുക്കി വിടാൻ ഉള്ളകം വെമ്പൽ പൂണ്ടു....... "കിച്ചേട്ടാ........." ഇടറിയ ശബ്ദത്തിൽ അവന്റെ തലയിലെ കെട്ടിൽ തലോടി കൊണ്ടവൾ വിളിക്കവേ ഉറക്കിൽ നിന്നും തന്റെ പാതി ആയവളുടെ ശബ്ദം തിരിച്ചറിഞ്ഞു കൊണ്ട് ഉണ്ണി ഉണർന്നു..... മുന്നിൽ കലങ്ങിയ മിഴികളോടെ നിൽക്കുന്നവളെ കാണെ എങ്ങനെ അവളെ ആശ്വസിപ്പിക്കണം എന്ന് അറിയില്ല..... അവളുടെ മിഴികളിൽ കൊരുത്ത നോട്ടം അവിടെ നിന്നും ചെന്നെത്തിയത് അവളുടെ ഒട്ടിയ വയറിലേക്ക് ആയിരുന്നു...... "ഒന്നുമില്ല സ്മൃതി ചെറിയൊരു ആക്‌സിഡന്റ് ഇപ്പോൾ ഞാൻ ഓക്കേ ആണ് നി ഇങ്ങനെ കരയാൻ മാത്രം ഒന്നുമില്ലെടി നിന്റെ കിച്ചേട്ടൻ...." പതിവ് പോലെ ചെറു ചിരിയോടെ അവൻ പറഞ്ഞു..... എന്നാൽ തന്റെ പാതി ആയവളെ ചേർത്ത് പിടിക്കാൻ വെമ്പൽ കൊള്ളുന്ന ഹൃദയത്തെ അവൻ കണ്ടില്ലെന്ന് നടിച്ചു.....

അവളുടെ കണ്ണുനീർ അതികം കണ്ട് നിൽക്കാൻ ആവാത്തത് കൊണ്ട് തന്നെ അവളുടെ കൈകൾക്ക് മുകളിൽ ആയിട്ട് കൈകൾ വെച്ച് കൊണ്ട് ഒന്നുമില്ലെന്നത് പോലെ കണ്ണുകൾ ചിമ്മി കാണിച്ചു...... "എവിടെ പെണ്ണെ നമ്മുടെ മക്കൾ......" മുറിയിൽ അരുണും സ്‌മൃതിയും പ്രദീപ് മാത്രം ആയിരുന്നു ഉണ്ടായത്..... "കുഞ്ഞുങ്ങൾ അമ്മമാരുടെ ഒപ്പം വണ്ടിയിൽ ആണ് ഉണ്ണി..... ഞങ്ങൾ പോയി എടുത്ത് വരാം....." അവരെ തനിച്ചു വിട്ടു കൊണ്ട് ഇരുവരും ആ മുറിവിട്ട് ഇറങ്ങി...... ഉണ്ണിയുടെ ബെഡ് അഡ്ജസ്റ്റ് ചെയ്ത് വെച്ചായിരുന്നു അവർ പോയത്..... സ്‌മൃതിയെ പതിയെ ചേർത്ത് പിടിച്ചു ഉണ്ണി...... അവളുടെ നെറുകയിൽ നറു ചുംബനം നൽകി... അതിൽ അടങ്ങിയത് അവളോടുള്ള അടങ്ങാത്ത പ്രണയം ആയിരുന്നു....... സ്‌മൃതിയെ ഒക്കെയും പറഞ്ഞു മനസ്സിലാക്കി ഉണ്ണി...... അനുസരണ ഉള്ള കുട്ടിയെ പോലെ എല്ലാം കേട്ടു കൊണ്ട് മറുപടി മൂളലിൽ ഒതുക്കിയവൾ...... വാതിൽ കടന്ന് വരുന്ന അരുണിന്റെയും പ്രദീപിന്റെയും കൈകളിലേക്ക് എത്തി നിന്നു ഉണ്ണിയുടെ മിഴികൾ......

തൂവാലയിൽ പൊതിഞ്ഞു കൊണ്ട് വരുന്ന അവന്റെ തുടിപ്പുകളെ കാണാൻ അവരുടെ പഞ്ഞിക്കെട്ട് പോലെ ഉള്ള കുഞ് കൈകളിൽ കൈകൾ കോർക്കാൻ.... ചെറു നെറ്റിയിൽ ഒരച്ഛന്റെ വാത്സല്യവും സ്നേഹവും നിറച്ച ചുടു ചുംബനം നൽകാൻ അവന്റെ മനം തുടി കൊട്ടി..... ഉണ്ണിയുടെ കൈകളിലേക്ക് ഒരാളെ വെച്ച് കൊടുത്തു അരുൺ മറ്റേയാളെ സ്മൃതി യുടെ കയ്യിലും...... ഉണ്ണി ശ്രദ്ധയോട് കൂടെ പഞ്ഞി കെട്ട് പോലെയുള്ള ആ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ചു......വെള്ളയും ഇളം റോസ് നിറവും കൂടി കലർന്ന മുഖത്തിലും ചിമ്മി അടച്ച കുഞ്ഞി കണ്ണുകളിലും വല്ലാത്തൊരു അനുഭൂതിയോടെ നോക്കി ഇരുന്നു ഉണ്ണി..... അവൻ ആ കുഞ് നെറ്റിയിൽ ആയിട്ട് ചുംബിച്ചു...... അച്ഛന്റെ ചൂട് ആദ്യം ആയിട്ട് അറിഞ്ഞത് കൊണ്ട് തന്നെ ഒന്ന് ചിണുങ്ങി കൊണ്ട് കുഞ്ഞി ചെക്കൻ കണ്ണുകൾ തുറന്നു..... കരയാതെ ഉണ്ണിയിൽ തന്നെ തറഞ്ഞു നിന്നു കുഞ്ഞി ചെക്കന്റെ നോട്ടം..... ആനന്ദത്താൽ ഉണ്ണിയുടെ കണ്ണുകൾ നിറഞ്ഞു..... സ്‌മൃതിയുടെ കയ്യിൽ ഉണ്ടായിരുന്ന കുഞ്ഞി ചെക്കനെയും എടുത്തു ഉണ്ണി.....

അവനിലെ ആനന്ദം നോക്കി കണ്ടു ബാക്കി ഉള്ളവർ..... കുഞ്ഞുങ്ങളെ കണ്ടു മതി വരുന്നില്ല...... എന്നാൽ അവരെ അതിക സമയം ഇവിടെ നിറുത്താൻ പറ്റില്ല..... അത് കൊണ്ട് തന്നെ അവരെ പറഞ്ഞു വിടാൻ ഇഷ്ട്ടം ഇല്ലാതിരുന്നിട്ട് കൂടെ പറഞ്ഞു വിട്ടു..... കണ്ണുകൾ അടച്ചു കിടക്കുമ്പോഴും ഉണ്ണിയുടെ മിഴികളിൽ ഏറെ മികവോടെ ഇരു കുഞ്ഞുങ്ങളും സ്‌മൃതിയും തെളിഞ്ഞു നിന്നു..... ❣️❣️❣️❣️❣️ രാത്രിയിൽ ഉറക്കം ഇല്ലാതെ കുഞ്ഞുങ്ങൾ കരയുന്നത് കൊണ്ട് തന്നെ സ്‌മൃതിയുടെ വീട്ടിലേക്ക് സരസ്വതി അമ്മയും പോയി..... ഉണ്ണിയെ കുറിച്ച് ഓർത്തു കൊണ്ട് ഇരിക്കുന്ന സ്‌മൃതിയുടെ അവസ്ഥ മനസ്സിലാക്കിയത് കൊണ്ടാണ് അവളുടെ അമ്മക്ക് ഒപ്പം കൂട്ടിന് ആയിട്ട് ടീച്ചറും നിൽക്കാം എന്ന് പറഞ്ഞത്..... സ്മൃതി ഏത് സമയവും ഓരോ ചിന്തയിൽ ആയിട്ട് ആയിരുന്നു ഉണ്ടായത്....... പിറ്റേ ദിവസം അയല്പക്കത്തെ ഒന്ന് രണ്ട് ചേച്ചികൾ കുഞ്ഞിനേയും അമ്മയെയും കാണുവാൻ എന്ന പേരിൽ അവളുടെ വീട്ടിൽ സന്ദർശനത്തിന് എത്തി....... "നിന്റെ വിധി പോലെ തന്നെ ആണല്ലോ പെണ്ണെ നിന്റെ കൊച്ചുങ്ങളുടെയും......

കണ്ടില്ലേ ഭൂമിയിലോട്ട് ഇറങ്ങുമ്പോൾ തന്നെ അച്ഛൻ വെട്ട് കൊണ്ട് ഹോസ്പിറ്റലിൽ കിടന്നത്...... ടീച്ചറെ മകനും കൊച്ചു മക്കൾക്കും ഒക്കെ പൂജിച്ച ചരട് വല്ലതും കെട്ടി കൊടുത്തേക്ക്..... ഇപ്പോൾ തന്നെ എന്തോ ഭാഗ്യത്തിന് എല്ലേ അവൻ രക്ഷപെട്ടു കൊണ്ട് തിരിച്ചു വന്നത്........" ശാന്തമ്മ പറയുന്ന കാര്യങ്ങൾ ഞെട്ടാലോടെ കേട്ടിരുന്നു സ്മൃതി...... അവളിലെ നടുക്കം അറിഞ്ഞതും സരസ്വതി അമ്മ സ്‌മൃതിയുടെ അമ്മയെ ഒന്ന് നോക്കി...... സരസ്വതി അമ്മയിൽ ആ സ്ത്രീയോടുള്ള ദേഷ്യം വർധിച്ചു....... വന്നപ്പോൾ മുതൽ ഓരോരോ കാര്യങ്ങൾ പറഞ്ഞു കൊണ്ടിരുന്നു അവർ...... "ശാന്തേ മതി നിർത്തു...... വന്നപ്പോൾ തൊട്ട് തുടങ്ങിയത് ആണല്ലോ നി അതുമിതും പറഞ്ഞു കൊണ്ട് എന്റെ മോളെ വിഷമിപ്പിക്കാൻ..... നിനക്ക് കിട്ടേണ്ടത് ഒക്കെ കിട്ടിയില്ലേ ഇനിയും എന്റെ കുഞ്ഞിനെ വേദനിപ്പിക്കാതെ ഒന്ന് പോവാമോ....... "

ടീച്ചർ ഇത്തിരി അമർഷത്തോടെ പറഞ്ഞതും അത് ഇഷ്ടപെടാത്ത വണ്ണം മുഖം തിരിച്ചു കൊണ്ട് അവിടെ നിന്നും ഇറങ്ങി പോയിരുന്നു അവർ......... "മോളെ അതൊക്കെ കഴിഞ്ഞതെല്ലേ ഉണ്ണി ജീവിതത്തിലോട്ട് തിരികെ വരികയും ചെയ്തു.... അവർ പറഞ്ഞത് ഒന്നും ഓർത്തു കൊണ്ട് എന്റെ മോൾ മനസ്സ് വിഷമിപ്പിക്കരുത് രണ്ട് ദിവസം കഴിഞ്ഞാൽ ഉടനെ ഉണ്ണിയെ ഡിസ്ചാർജ് ചെയ്യും...... " അത്രയും പറഞ്ഞു കൊണ്ട് അവളെ ഒന്ന് കൂടെ നോക്കിയിട്ട് സരസ്വതി അമ്മ മുറിവിട്ടിറങ്ങി..... സ്‌മൃതിയുടെ ഉള്ളകം മുഴുവനും ശാന്തേച്ചിയുടെ വാക്കുകൾ മാത്രം ആയിരുന്നു...... 'താൻ കാരണം ആണോ തന്റെ കിച്ചേട്ടൻ അപകടം സംഭവിച്ചത്..... അങ്ങനെ ആയിരിക്കുമോ അമ്മയും മറ്റുള്ളവരും കരുതിയിട്ട് ഉണ്ടാവുക.....കിച്ചേട്ടൻ ആക്‌സിഡന്റ് നടന്നത് എല്ല........ ' ഉത്തരം ഇല്ലാത്ത പല ചോദ്യങ്ങളും മനസ്സിൽ കൂട്ടിയും കുറിച്ചും ഇരുന്നു സ്മൃതി............... തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story