നിനക്കായ്‌❤: ഭാഗം 53

ninakkay mufi

രചന: MUFI

സ്‌മൃതിയിൽ ഉടലെടുത്ത ചിന്തകൾ ഒക്കെയും ഉണ്ണിയോട് മനസ്സ് തുറന്നു സംസാരിച്ചപ്പോൾ തന്നെ അവളിൽ നിന്നും വിട്ടകന്നു....... രണ്ട് ദിവസം കൂടെ ഹോസ്പിറ്റലിൽ ആയിരുന്നു ഉണ്ണി....... ഉണ്ണി ഡിസ്ചാർജ് ആയതും സ്‌മൃതിയുടെ വീട്ടിൽ നിന്നും സരസ്വതി അമ്മ നവനീയത്തിലോട്ട് തിരികെ പോയി..... സ്‌മൃതിയും സാഹചര്യങ്ങളും ആയിട്ട് പൊരുത്തപ്പെട്ടു...... ഉണ്ണി എന്നും വീഡിയോ കാളിൽ കൂടെ അവന്റെ പ്രാണനെയും കുഞ്ഞുങ്ങളെയും കണ്ടു...... ഉണ്ണിയുടെ മുറിവുകൾ ഉണങ്ങി തുടങ്ങി...... സ്‌മൃതിയുടെ വീട്ടിൽ നിത്യ സന്ദർഷകൻ ആയിട്ട് അവൻ മാറുകയും ചെയ്തു..... കുഞ്ഞുങ്ങൾക്കൊപ്പം എത്ര സമയം ചിലവിട്ടാലും അവൻ മതി വരാത്തത് പോലെ ആയിരുന്നു...... കുഞ്ഞുങ്ങൾക്ക് പേര് വിളിക്കൽ ചടങ്ങ് ചെറിയ രീതിയിൽ അടുത്ത കുടുംബക്കാരെ മാത്രം വിളിച്ചു കൊണ്ട് നടത്തുവാൻ തീരുമാനം എടുത്തു....... രണ്ട് പേരെയും കുഞ്ഞു കസവു മുണ്ടിൽ പൊതിഞ്ഞു കൊണ്ട് സ്‌മൃതിയും ഉണ്ണിയും സദസ്സിലേക്ക് വന്നു...... ചടങ്ങുകൾ ഒക്കെയും അതിന്റെ മുറ പോലെ തന്നെ നടന്നു.....

ഒരാളുടെ ചെവിയിൽ ആയിട്ട് ആരവ് കൃഷ്ണ എന്നും മറ്റേയാളുടെ ചെവിയിൽ നീരവ് കൃഷ്ണ എന്നും....... എല്ലാവർക്കും പേര് നല്ല പോലെ ഇഷ്ട്ടം ആയി.....ആരുവും നീരുവും എന്ന് ചുരുക്കി വിളിപേരും അപ്പോൾ തന്നെ അവിടെ ഉയർന്നു...... ഒരു മാസത്തിനു ശേഷം സ്‌മൃതി വാവകളെയും കൊണ്ട് നവനീയത്തിലേക്ക് തിരിച്ചെത്തി...... രാത്രിയിൽ ആയിരുന്നു ഉണ്ണി വന്നത്........ ഹാളിൽ ആയിട്ട് തന്നെ എല്ലാവരും ഉരുപ്പുണ്ടായിരുന്നു....... സരസ്വതി അമ്മയുടെയും സ്‌മൃതിയുടെയും കൈകളിൽ ആയിരുന്നു ആരുവും നീരുവും.... കുഞ്ഞി ലച്ചു കുഞ്ഞു വാവകളുടെ അടുത്തായിട്ടും നിൽപ്പുണ്ട്...... ഉണ്ണി അകത്തേക്ക് വന്നപ്പോൾ കണ്ട കാഴ്ച ഇതായിരുന്നു....... അവനിൽ ചെറു ചിരി വിരിഞ്ഞു...... ലച്ചുട്ടിക്ക് വേണ്ടി വാങ്ങിയ ചോക്ലേറ്റ് അവളുടെ കൈകളിൽ കൊടുത്തു കൊണ്ട് അവളെ എടുത്തു ഉയർത്തി....... അവന്റെ പ്രവർത്തികൾ നോക്കി കൊണ്ട് ഇരുന്ന നാല് മിഴികളും അവനിൽ തറഞ്ഞു നിന്നത് അവൻ കണ്ടില്ല...... സഞ്ജുട്ടൻ എവിടെ ഉറങ്ങിയോ...... ലച്ചുവിനോട് ചോദിച്ചു കൊണ്ട് ശ്രേയയെ നോക്കി ഉണ്ണി..... "ഹാ അവൻ ഇന്ന് നേരത്തെ കിടന്നു ഉറങ്ങി.... " ശ്രേയയുടെ മറുപടി കേൾക്കെ ഒന്ന് മൂളി കൊണ്ട് ലച്ചുവിനെ താഴെ നിർത്തി...... അവൻ വാവകളെ നോക്കി.......

ഇരുവരുടെയും മിഴികൾ തന്നിൽ തന്നെ ആണെന്ന് കാണവേ ഉള്ളിൽ ഉയരുന്ന വികാരം അത് വാത്സല്യം ആണെന്ന് തിരിച്ചറിയുക ആയിരുന്നു ഉണ്ണി..... "അച്ഛാടെ തക്കുടുകൾ എപ്പോഴാ വന്നത്.... ഹേ..... " അവരുടെ കൈകളിൽ പിടിച്ചു കൊണ്ട് ചോദിക്കവെ അവനെ നോക്കി പാൽ പുഞ്ചിരി നൽകിയവർ....... സ്മൃതി കുഞ്ഞുങ്ങളെ ഉറക്കുന്നതും നോക്കി കട്ടിലിൽ ചാരി ഇരുന്നു ഉണ്ണി........ ബേബി ബെഡിൽ ആയിട്ട് കുഞ്ഞുങ്ങളെ കിടത്തിയതിന് ശേഷം ചിന്താ വിഷ്ടൻ ആയിട്ട് ഇരിക്കുന്ന ഉണ്ണിയുടെ അടുത്തായിട്ട് ഇരുന്നു സ്മൃതി...... "കിച്ചേട്ടാ......." അവന്റെ തോളിലേക്ക് ചാഞ്ഞു കൊണ്ട് പതിഞ്ഞ സ്വരത്തിൽ വിളിച്ചു സ്മൃതി..... അവളുടെ വിളിക്ക് മറുപടി പോലെ ഒന്ന് മൂളി ഉണ്ണി...... "എന്താണ് പ്രശ്നം...... കിച്ചേട്ടനെ വന്നപ്പോൾ തൊട്ട് ഞാൻ ശ്രദ്ധിക്കുന്നത് ആണ്..... " അവളെ നോക്കി ചെറുതായി ചിരിച്ചു കൊണ്ട് അവളുടെ മടിയിൽ ആയിട്ട് തല വെച്ചു കിടന്നു ഉണ്ണി..... ചെറു ചിരിയാൽ അവന്റെ മുടി ഇയകളിൽ കൂടെ കൈ പത്തികൾ ഓടിച്ചു സ്മൃതി..... "അത്ര വലിയ പ്രശ്നം ഒന്നും എല്ല പെണ്ണെ..... ഞാൻ പറഞ്ഞിരുന്നില്ലേ ഒരു കേസിന്റെ കാര്യം.... ഇന്നത്തെ തലമുറകൾ ഏറ്റവും കൂടുതൽ അടിമപ്പെട്ടിട്ടുള്ളത് ഡ്രഗ്സിൽ ആണ്.... ദിനവും കിട്ടുന്ന വാർത്തകൾ വല്ലാത്ത വേദന ആണ്.....

ആൺ കുട്ടികൾ മാത്രം എല്ല പെൺകുട്ടികൾ പോലും ഇന്ന് മയക്ക് മരുന്നിന്റെ ഉഭയോക്താക്കളിൽ മുൻ പന്തിയിൽ ആണ്....... കോളേജ്ൽ മാത്രം എല്ല അഞ്ചാം ക്ലാസ്സ്‌ അതിന് താഴെ ഉള്ള കുട്ടികൾ ഇവർ മുതൽ തുടങ്ങുക ആണ് മയക്ക് മരുന്നിന്റെ കണ്ണികൾ........" "ഇതിന്റെ പിറകിൽ പ്രവർത്തിക്കുന്ന ആളുകൾ ഒക്കെ ഏറ്റവും താഴെ ഉള്ള കണ്ണികൾ ആണ്..... അവരെ പിടിച്ചിട്ട് ഒരു തെളിവ് പോലും കിട്ടുന്നില്ല......" "ഹ്മ്മ്....... അതൊക്കെ ശെരിയാവും...." ഉണ്ണി അതിനും ബദിൽ എന്ന പോലെ മൂളി...... പിന്നീട് ഉള്ള ദിവസങ്ങൾ ഒക്കെയും കുഞ്ഞുങ്ങളുമൊത്തുള്ള നിമിഷങ്ങൾ കൊണ്ട് തന്നെ സന്തോഷം നിറഞ്ഞവ ആയിരുന്നു..... ഋതുക്കൾ മാറി വന്നു...... ആരുവും നീരുവും അതിനൊപ്പം വളർന്നു...... ഒരു വർഷത്തിന് ശേഷം ഉള്ള പുലർകാലം......❣️ കിച്ചേട്ടാ എഴുന്നേറ്റ് വരുന്നുണ്ടോ...... ഇപ്പോൾ തന്നെ സമയം എട്ട് കഴിഞ്ഞു....... കുഞ്ഞുങ്ങൾ രണ്ടാളും പുലർച്ചെ എഴുന്നേറ്റ് തുടങ്ങിയ കളിയാണ് എന്റെ പണികൾ ഒന്നും തന്നെ ഒതുങ്ങിട്ടില്ല....... ഒന്ന് എഴുന്നേറ്റ് വന്നേ അവരെ നിങ്ങടെ അടുത്ത് ആക്കിയിട്ട് വേണം എനിക്ക് ബാക്കിയുള്ള പണികൾ ഒക്കെ ചെയ്തു തീർക്കാൻ....... സ്‌മൃതിയുടെ ശബ്ദം കേൾക്കവേ നിദ്രയിൽ നിന്നും ഉണ്ണി ഉണർന്നു........

അഴിഞ്ഞു പോവാൻ തുടങ്ങിയ മുണ്ടിനെ മുറുക്കി ഉടുത്തവൻ എഴുന്നേറ്റ് ഇരുന്നു...... "എന്താണ് പെണ്ണെ ഒന്ന് ഉറങ്ങാനും സമ്മതിക്കില്ലേ...... ഇന്നലെ ആരു ഉറക്കിയിട്ടില്ല എന്നെ....... നിന്നെ ശല്യം ചെയ്യാതെ ഞാൻ അവനെയും എടുത്തു കൊണ്ട് നടന്നില്ലേ........" ഉറക്കം മുറിഞ്ഞ അലസതയിൽ കോട്ട് വായ ഇട്ട് കൊണ്ട് പറഞ്ഞു ഉണ്ണി...... "ദേ കിച്ചേട്ടാ വെറുതെ എന്നെ കൊണ്ട് ഓരോന്ന് പറയിപ്പിക്കരുത്......അച്ഛനും മോനും കൂടെ കളിച്ചു ഉറങ്ങാതെ നിന്നതിനു ഞാൻ എന്ത് പിഴച്ചു....... പിന്നെ നിങ്ങൾക്ക് ഇനിയും ഉറങ്ങണം എന്ന് തന്നെ ആണെങ്കിൽ കിടന്നു ഉറങ്ങിക്കോ..... നിങ്ങടെ ആത്മ സുഹൃത്തിന്റെ നിശ്ചയം ആണ് ഇന്ന്..... നിങ്ങൾ നിങ്ങടെ മക്കളെയും അടുത്തു കിടത്തി എന്താണെന്നു വെച്ചാൽ ആയിക്കോ..... ഞാൻ എന്റെ ഏട്ടന്റെ നിശ്ചയത്തിന് പോവുകയാണ്......." അവനെ നോക്കി കടുപ്പിച്ചു പറഞ്ഞു കൊണ്ട് മുറിയിൽ നിന്നും ഇറങ്ങി പോയി സ്മൃതി..... അപ്പോഴാണ് ഉണ്ണിക്കും ബോധം ഉദിച്ചത്.... ഇന്നാണ് അരുണിന്റെ നിശ്ചയം എന്നത്..... അവൻ വേഗം തന്നെ തോർത്തും എടുത്തു കൊണ്ട് ഫ്രഷ് ആവാൻ പോയി....... അവൻ കുളിച്ചു ഇറങ്ങുമ്പോൾ കണ്ടു ബേബി ചെയറിൽ ഇരുന്നു കൊണ്ട് കളിക്കുന്ന ആരുവിനെയും നീരുവിനെയും..... ഇരുവരും കുളിച്ചു കുട്ടപ്പൻമാർ ആയിട്ട് ഇരിക്കുക ആയിരുന്നു....... ഇരുവരെയും കളിപ്പിച്ചു കുറച്ചു സമയം..... അപ്പോയെക്കും സ്മൃതിയും വന്നു...... സ്മൃതി ഒരുങ്ങി ഇറങ്ങുന്നത് വരെയും ഇരുവരെയും അടുത്ത് തന്നെ നിന്നു ഉണ്ണി........... തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story