നിനക്കായ്‌❤: ഭാഗം 56

ninakkay mufi

രചന: MUFI

രാവിലെ ആരുവാണ് നീരുവിനെ കുഞ്ഞി കൈകൾ വെച്ച് വിളിച്ചു ഉണർത്തിയത്...... ഉറക്കം വിട്ടു മാറാത്തത് കൊണ്ട് വിളിച്ചു ഉണർത്തിയ ആരുവിനെ നോക്കി പേടിപ്പിച്ചു.... അവൻ ശബ്ദം വെക്കാൻ പോയതും ആരു വിരൽ ചുണ്ടിൽ വെച്ച് കൊണ്ട് ഷൂ എന്ന് പറഞ്ഞു കൊണ്ട് സ്‌മൃതിയുടെയും ഉണ്ണിയുടെയും കിടപ്പ് കാണിച്ചു കൊടുത്തു.... ഇരുവരിലും കുശുമ്പ് കയറാൻ ആ ഒരു കായ്ച്ച മതി ആയിരുന്നു...... സ്മൃതി അപ്പോഴും ഉണ്ണിയുടെ നെഞ്ചിൽ തല വെച്ച് കിടക്കുക ആണ്....... ആരുവും നീരുവും രണ്ട് സൈഡിൽ നിന്നും രണ്ട് പേരെയും വിളിച്ചുണർത്തി..... ഉറക്കിൽ നിന്നും പിള്ളേരുടെ ശബ്ദം കേട്ട് കൊണ്ട് ഇരുവരും എഴുന്നേറ്റു.... ഉണ്ണിയെയും സ്‌മൃതിയെയും നോക്കി ഇരിക്കുന്ന ആരുവിന്റെയും നീരുവിന്റെയും മുഖം ഇപ്പോൾ കരയും എന്ന പോലെ ആയിരുന്നു...... അച്ചേടെ തക്കുടുകൾ വാ...... ഉണ്ണി അവർക്ക് നേരെ കൈകൾ നീട്ടി വിളിച്ചു.... വിളിക്കാൻ കാത്ത് നിന്നത് പോലെ ഇരുവരും അവനിലേക്ക് ചാഞ്ഞു..... കുറച്ചു സമയം ഉണ്ണിയോടൊപ്പം കളിച്ചു കൊണ്ട് ഇരുന്നു അവർ......

അവരെ ഒന്ന് നോക്കി കൊണ്ട് സ്മൃതി അവിടെ നിന്നും എഴുന്നേറ്റ് പോയി..... സമയം എട്ട് കഴിഞ്ഞെന്ന് കാണെ സ്മൃതി തിരികെ മുറിയിലേക്ക് തന്നെ വന്നു..... അപ്പോഴും ഉണ്ണിയുടെ ഇരുവശവും കിടന്നു കൊണ്ട് അവനുമൊത്ത് കളിക്കുക ആണ് രണ്ടാളും..... "കളിച്ചത് മതി രണ്ട് പേരും എഴുന്നേറ്റ് വന്നേ...." ആരുനെയും നീരുനെയും വിളിച്ചു കൊണ്ട് സ്മൃതി അവർക്ക് അരികിലേക്ക് നടന്നടുത്തു.... "ഞങ്ങളെ ഇന്ന് അച്ഛ കുല്പിക്കും......" "ഞാൻ റെഡി ആക്കിക്കോളാം നി അവരുടെ ഡ്രസ്സ്‌ ഒക്കെ എടുത്തു വെക്ക്....." ഉണ്ണി അത്രയും പറഞ്ഞു കൊണ്ട് അവരെയും കൊണ്ട് ബാത്‌റൂമിലേക്ക് പോയി...... ഉണ്ണിയെ വെള്ളത്തിൽ കുളിപ്പിച്ചു കൊണ്ട് ഇരുവരും ഉല്ലസിച്ചു...... നീരുവിനെ ഡ്രസ്സ്‌ ഒക്കെ ഇട്ടു കൊടുത്തത് സ്മൃതി ആയിരുന്നു..... ആരുവിനെ ഉണ്ണിയും ഒരുക്കി...... ഭക്ഷണം കഴിക്കാൻ ഇരുവരെയും ഇരുത്തിയതും രണ്ട് പേരും ചെയറിൽ നിന്നുമുള്ള ഇറങ്ങി ഓടി...... "ദേ പിള്ളേരെ മര്യാദക്ക് വന്നിരുന്നു ഭക്ഷണം കഴിച്ചേ എല്ലേ നല്ല തല്ല് കിട്ടും എന്റെ കയ്യിൽ നിന്നും..... " സ്മൃതി ഇരുവരുടെയും കളി കാണെ പറഞ്ഞു......

സ്മൃതിയുടെ കലിപ്പ് കാണെ ഇരുവരും നല്ല കൂട്ടി ആയിട്ട് ഇരുന്നു...... "പോവാം......." ഉണ്ണി പോവാൻ ഇറങ്ങി കൊണ്ട് ചോദിച്ചു..... "ഞങ്ങൾ ഇല്ല...." ഇരുവരും ഒരേ സ്വരത്തിൽ പെട്ടെന്ന് തന്നെ മറുപടി നൽകി....... "ഇന്നലെ പോവാൻ തുടങ്ങിയത് എല്ലേ ഉള്ളു അപ്പോയെക്കും മടി പിടിച്ചോ രണ്ടാൾക്കും...." സ്മൃതി ഇരുവരും പറയുന്നത് കേൾക്കെ കൂർപ്പിച്ചു നോക്കി കൊണ്ട് ചോദിച്ചു..... "അച്ചേ ഞങ്ങക്ക് അവിടെ ഇഷ്ട്ടില്ല.... ഞങ്ങൾ പോവൂല......ഞങ്ങൾ ഇവിടെ കുറുമ്പ് ഒന്നും കാട്ടാതെ നല്ല മക്കൾ ആയിട്ട് നിന്നോളാം..... പ്രോമിച്....." ഇരുവരും ഉണ്ണിയെ സോപ്പിട്ട് നിർത്തി..... പിന്നെ അതികം നിർബന്ധിച്ചില്ല.....അവരെ അവരുടെ ഇഷ്ടത്തിന് വിട്ടു..... ഓരോ കുറുമ്പുകളും കുസൃതികളും കാട്ടി കൊണ്ട് ഉണ്ണിയുടെയും സ്‌മൃതിയുടെയും ജീവിതത്തിൽ അവർ വർണങ്ങൾ തീർത്തു...... ❣️❣️❣️❣️❣️❣️

"കിച്ചേട്ടാ ഇന്നല്ലെ മീനു മോൾടെ പിറന്നാൾ..... കിച്ചേട്ടൻ പോവുമ്പോൾ ഞങ്ങളെ വീട്ടിൽ ഇറക്കണേ......." പതിവ് പോലെ രാവിലെ ജോകിങ് കഴിഞ്ഞു തിരിച്ചെത്തിയ ഉണ്ണിക്ക് കോഫി കൊണ്ട് കൊടുത്തു കൊണ്ട് സ്മൃതി പറഞ്ഞു....... "ഹാ അരുൺ വിളിച്ചായിരുന്നു..... രാത്രിയിൽ പാർട്ടി ഉണ്ടെന്ന് പറഞ്ഞു..... നിങ്ങളെ പോവുമ്പോൾ തന്നെ ഇറക്കിയേക്കാം ഞാൻ രാത്രിയിൽ അവിടെ വരാൻ ശ്രമിക്കാം....." "ഹ്മ്മ്......." സ്മൃതി മറുപടി മൂളലിൽ ഒതുക്കി കൊണ്ട് കുട്ടികളുടെ ഡ്രസ്സ്‌ ഒക്കെ എടുത്തു വെച്ചു..... അവൾ ചെയ്യുന്നത് നോക്കി കൊണ്ട് അവൻ ഒരുങ്ങാൻ തുടങ്ങി....... "കിച്ചേട്ടാ........." ഉണ്ണിയെ പിറകിൽ കൂടെ ചുറ്റി പിടിച്ചു കൊണ്ട് അവന്റെ പുറത്തായി തല വെച്ചവൾ പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു....... "ഹ്മ്മ് എന്താണ് പെണ്ണെ......." അവളുടെ കൈകളിൽ പിടിച്ചു കൊണ്ട് അവൻ അവളെ മുന്നിലേക്ക് നിർത്തി.....

അവന്റെ ഇടനെഞ്ചിൽ ആയിട്ട് ചേർന്നു നിന്നു സ്മൃതി..... അവളെ അവനിലേക്ക് ഒന്ന് കൂടെ അടുപ്പിച്ചു നിർത്തി ഉണ്ണി..... "ഞാൻ രണ്ടു ദിവസം വീട്ടിൽ നിന്നോട്ടെ..... കുറെ ആയില്ലേ അവിടെ പോയിട്ട്......." അവൾ പറയുന്നത് കേൾക്കെ അവനിൽ കുസൃതി ചിരി വിരിഞ്ഞു.....എന്നാൽ അത് ചൊടികളിൽ മറച്ചു വെച്ചവൻ പരിഭവം മുഖത്തു വിരിയിച്ചു കൊണ്ട് അവളെ നോക്കി.... "വീട്ടിൽ രണ്ട് ദിവസം നിൽക്കാൻ വേണ്ടി ആയിരുന്നു എല്ലേ പതിവില്ലാത്ത ഈ സ്നേഹം..... ഞാൻ വേറെന്തൊക്കെയോ ചിന്തിച്ചു.......ഹാ എല്ലെങ്കിലും നിനക്ക് ഇപ്പോൾ തക്കുടുകളെ മതിയെല്ലോ....." അവളെ ഏർ കണ്ണാലെ നോക്കി കൊണ്ട് പറഞ്ഞു നിർത്തി...... "കിച്ചേട്ടാ...... അങ്ങനെ ആണോ കിച്ചേട്ടൻ എന്നെ മനസ്സിലാക്കിയത്...... ഞാൻ എന്റെ ആവശ്യങ്ങൾക്ക് മാത്രം ആണ് കിച്ചേട്ടനെ സ്നേഹിക്കുന്നത് എന്നാണോ കിച്ചേട്ടൻ വിചാരിച്ചു വെച്ചേക്കുന്നത്..... ഹേ..... പറയ്...." കണ്ണുനീർ തുള്ളികൾ അതിന്റെ അതിർവരമ്പുകൾ താണ്ടി കൊണ്ട് അവളുടെ മുഖത്തേക്ക് ഒഴുകി ഇറങ്ങി..... ശബ്ദത്തിൽ വിറയൽ പടർന്നു.....

അവളെ വെറുതെ ഒന്ന് കളിപ്പിക്കാൻ വേണ്ടി ആണ് അങ്ങനെ പറഞ്ഞത്..... ഈ പെണ്ണ് ഇപ്പോഴും ഒരു മാറ്റവും ഇല്ലല്ലോ..... ഏത് നേരത്താണോ ആവോ അങ്ങനെ ഒക്കെ പറയാൻ തോന്നിയത്........ "പെണ്ണെ ഞാൻ ചുമ്മാ പറഞ്ഞതാടി നി അപ്പോയെക്കും പണ്ടത്തെ പോലെ കണ്ണുനീർ പോയിച്ചു സെന്റി ആവുമെന്ന് ഞാൻ അറിഞ്ഞോ......" അവളുടെ മുഖത്തായി ഒഴുകി ഇറങ്ങിയ കണ്ണുനീർ തുള്ളികളെ തുടച്ചു നീക്കി കൊണ്ട് പറഞ്ഞു ഉണ്ണി...... "കിച്ചേട്ടൻ ശെരിക്കും ചുമ്മാ പറഞ്ഞത് ആണോ......" വിശ്വാസം ആവാത്തത് കൊണ്ട് തന്നെ വീണ്ടും ചോദിച്ചു സ്മൃതി..... അവളുടെ മുഖത്തെ നിഷ്കളങ്കത നിറഞ്ഞ ഭാവം ഉണ്ണിയിൽ വാത്സല്യവും പ്രണയവും നിറച്ചു...... "ശെരിക്കും ചുമ്മാ പറഞ്ഞതാണ്.... ഇനിയും അതോർത്തു കൊണ്ട് കണ്ണുനീർ പോയിക്കേണ്ട..... നീയും പിള്ളേരും രണ്ട് മൂന്നു ദിവസം അവിടെ നിന്നിട്ട് വന്നാൽ മതി....

പിന്നെ എനിക്ക് കാണണം തോന്നുമ്പോൾ മതിൽ ചാടിയോ ഗേറ്റ് തുറന്നോ അവിടെ എത്തിയിരിക്കും........" അവളുടെ മുഖം കൈകളാൽ ഉയർത്തി കൊണ്ട് നെറ്റിയിൽ ആയിട്ട് ചെറു ചുംബനം നൽകിയവൻ.......... ഇരു മിഴികളും അടച്ചു കൊണ്ട് അവൾ അത് സ്വീകരിച്ചു....... കുറച്ചു നിമിഷം ഇരുവരും അവരുടേത് മാത്രം ആയ നിമിഷങ്ങളിൽ ആയിരുന്നു...... കുറച്ചു കഴിഞ്ഞപ്പോൾ അവിടേക്ക് കുരുന്നുകൾ രണ്ട് പേരും എത്തി.... പിന്നെ സമയം കളയാതെ അവരെ റെഡി ആക്കി സ്‌മൃതിയും ഒരുങ്ങി ഇറങ്ങി...... അവിടെ ഉള്ളവരോട് യാത്ര പറഞ്ഞു കൊണ്ട് ഉണ്ണിക്കൊപ്പം ഇറങ്ങി..... സ്‌മൃതിയുടെ വീട്ടിൽ അവരെ ഇറക്കിയവൻ അവിടെ നിന്നും പോയി..... ഉണ്ണി പോയ വഴിയെ ഒന്ന് നോക്കി കൊണ്ട് സ്മൃതി കുഞ്ഞുങ്ങൾക്കൊപ്പം വീട്ടിലേക്ക് കയറി........ അരുൺ അപ്പോയെക്കും പുറത്തേക്ക് വന്നിരുന്നു..... "മാമേടെ തക്കുടുകൾ വന്നോ..... " ഇരുവരെയും എടുത്തു കൊണ്ട് ചോദിച്ചു അരുൺ..... "മാമ്മന്റെ തക്കുടുസ് എത്തിയെല്ലോ...... ഇന്ന് മുഴുവനും മാമന്റെ ഒപ്പം ആന കളിക്കാൻ വേണ്ടിയാ ഞങ്ങൾ വന്നത്....."

വന്നപ്പോൾ തന്നെ മാമന്റെ നെഞ്ചത്തോട്ടു കയറാതെടാ പിള്ളേരെ..... ഇന്ന് മാമൻ ഒരുപാട് ജോലികൾ ഉണ്ട് രാത്രി നമ്മുക്ക് ആര്യ മോളെ ബർത്തഡേ എല്ലേ.... കേക്കും ചോക്ലേറ്റ് ഒക്കെ വാങ്ങിക്കണ്ടെ....... ആഹ് ആരുട്ടിക്ക് നീരുട്ടനും ആരുട്ടനും വലിയ ഗിഫ്റ്റ് വാങ്ങിയെല്ലോ....... "ആണോ..... എന്ന പിന്നെ മക്കൾ അകത്തോട്ടു ചെല്ല് മാമൻ ഒന്ന് പുറത്തു പോയി വരാം.... മ്മ്മ്......." അവരെ പറഞ്ഞു വിട്ട് അവൻ നോക്കിയത് സ്‌മൃതിയെ ആയിരുന്നു അവരുടെ സംസാരം കേട്ട് കൊണ്ട് തൊട്ട് അരികിൽ നിൽപ്പുണ്ടായിരുന്നു അവൾ..... "എന്താ കുഞ്ഞാ...... സുഖമാണോ എന്ന് പ്രതേകിച്ചു ചോദിക്കേണ്ടത് ഇല്ല എന്ന് അറിയാം.... കാരണം എന്റെ കുഞ്ഞയെ മറ്റാരേക്കാളും സ്നേഹിക്കുന്നവന്റെ അരികിൽ ആണ് ഇന്ന് എന്റെ മോൾ ഉള്ളത്..... എന്നാലും ഒരു ഏട്ടൻ എന്ന നിലയിൽ ചോദിക്കുവാ...... എന്റെ മോൾക്ക് അവിടെ കുഴപ്പം ഒന്നും ഇല്ലല്ലോ......." "എന്റെ ഏട്ടാ എന്തിനാ ഇത്രയും നാടകീയത..... ഏട്ടൻ പറഞ്ഞത് പോലെ ഏറ്റവും സുരക്ഷിതമായ കൈകളിൽ തന്നെ എല്ലേ ഏട്ടാ എന്നെ ഏൽപ്പിച്ചത്..... കിച്ചേട്ടൻ എന്നെ സ്നേഹിക്കുന്നത് പോലെ മറ്റാർക്കും ചിലപ്പോൾ എന്നെ സ്നേഹിക്കാൻ ആവില്ല....... ഞാൻ എന്ന് വെച്ചാൽ കിച്ചേട്ടന്റെ പ്രണനും ജീവനുമാണ്......."

നിറ ചിരിയോടെ അകത്തേക്ക് പോവുന്ന സ്‌മൃതിയെ കണ്ണുകൾ നിറച്ചു കൊണ്ട് നോക്കി നിന്നു അരുൺ...... സ്മൃതി പോകുമ്പോൾ കണ്ടത് അച്ഛമ്മയുടെ മടിയിൽ ആയിട്ട് ഇരിക്കുന്ന ഒരു വയസ്സ് കാരി ആയ ആര്യ അരുൺ എന്ന ആരു മോളെ കളിപ്പിക്കുന്ന ഇരുവരെയും ആയിരുന്നു...... ❣️❣️❣️❣️❣️ രാത്രിയിൽ അരുണിന്റെ ഫ്രണ്ട്സും മേനകയുടെ വീട്ടുകാരും ഉണ്ണിയുടെ വീട്ടുകാരും മാത്രം അടങ്ങിയിട്ടുള്ള പാർട്ടി ആയിരുന്നു...... ആരു മോളെ എടുത്തു കൊണ്ട് അരുണും മെനകയും കേക്ക് കട്ട് ചെയ്തു..... എല്ലാവരും നല്ലത് പോലെ ആഘോഷിച്ചു..... പരിപാടി കഴിഞ്ഞപ്പോയെക്കും ആരുവും നീരുവും ഉറങ്ങിയിരുന്നു........ ഉണ്ണി ഉറങ്ങി കിടക്കുന്ന ഇരുവരെയും ഒന്ന് നോക്കി അവരുടെ കുഞ്ഞു നെറ്റിയിൽ ആയിട്ട് ചെറു ചുംബനം നൽകി...... സ്‌മൃതിയോട് യാത്ര പറഞ്ഞവൻ അവിടെ നിന്നും ഇറങ്ങി...... രണ്ട് ദിവസം കൂടെ അവിടെ തന്നെ ആയിരുന്നു സ്മൃതി...... ഉണ്ണിക്ക് അവന്റ തിരക്ക് കാരണം അവിടേക്ക് ചെല്ലുവാൻ ആയില്ല..... "മോളെ രണ്ട് ദിവസം കൂടെ ഇവിടെ നിന്നിട്ട് പോയാൽ പോരെ.....

മക്കളുടെ കുസൃതികൾ കണ്ടിട്ട് മതി വരുന്നില്ല....." നാളെ രാവിലെ പോവും എന്ന് കേശവേട്ടനോട് പറഞ്ഞപ്പോൾ അദ്ദേഹം സ്‌മൃതിയോട് ചോദിച്ചു...... വാർധക്യം പിടിപ്പെട്ട് അതികവും കിടത്തം തന്നെ ആണ് കേശവേട്ടൻ.... പുറത്തേക്ക് ഒന്നും ഇപ്പോൾ അതികം ഇറങ്ങാറില്ല..... "അച്ഛക്ക് ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കിൽ നേരത്തെ പറഞ്ഞു കൂടായിരുന്നോ.... ഞങ്ങൾ കുറച്ചു ദിവസം കൂടെ ഇവിടെ തന്നെ ഉണ്ടാവും....." സ്മൃതി ഉണ്ണിയെ വിളിച്ചു കാര്യം പറഞ്ഞപ്പോൾ അവനിൽ നിന്നും മറുപടി ഒരു മൂളലിൽ ഒതുങ്ങി..... "അച്ഛ എന്താ മാമ ഞങ്ങളെ കാണാൻ വരാത്തത്..... അച്ഛയെ മിസ്സ്‌ ചെയ്യുന്നു....." അരുണിന്റെ മടിയിൽ ഇരുന്നു കൊണ്ട് അവന്റെ താടിയിലും മീശയിലും ഒക്കെ തൊട്ട് കളിച്ചു കൊണ്ട് പറഞ്ഞു നീരു..... "ആഹ് അത് നിങ്ങടെ അച്ഛൻ നിങ്ങളെ മിസ്സ്‌ ചെയ്യാത്തത് കൊണ്ടാവും..... എടാ പിള്ളേരെ നിങ്ങൾക്ക് ഒരു കാര്യം അറിയാമോ....... പണ്ട് നിങ്ങടെ അമ്മ ഇതെ പോലെ ഇവിടെ നിൽക്കുമ്പോൾ ഒക്കെയും നിങ്ങളുടെ അച്ഛനെ രാത്രി കള്ളന്മാരെ പോലെ വരുമായിരുന്നു.....

ഈ മാമനെ വിളിച്ചു ചിലപ്പോൾ ഉറക്കം പൊക്കി ഡോർ തുറപ്പിക്കുകയും ചെയ്യും......" "ആണോ......" അരുൺ വലിയ കാര്യം പോലെ പറയുന്നത് കേൾക്കെ അതെ രീതിയിൽ ആരുവും അവനോട് ചോദിച്ചു..... അത് കേട്ട് കൊണ്ടാണ് അവിടേക്ക് സ്മൃതി വന്നത്...... "ദേ ഏട്ട ഇതൊക്കെ ആർക്കാ ഏട്ടൻ പറഞ്ഞു കൊടുക്കുന്നത്...... നല്ല ആൾക്കാരാ.... ഒക്കെ ഓർത്തു വെച്ച് കൊണ്ട് ഇടെയ്ക്ക് അതൊക്കെ പുറത്തോട്ട് എടുക്കും.... കിച്ചേട്ടന്റെ കാര്യത്തിൽ ഒരു തീരുമാനം ആവും..... " "അവന്റെ മക്കൾ എല്ലേ അതൊക്കെ അവൻ സഹിച്ചോളും കുഞ്ഞാ..... നി അതോർത്തു ടെൻഷൻ അടിക്കേണ്ട....... എല്ല നി ഇവിടെ നിൽക്കുന്ന കാര്യം വിളിച്ചു പറഞ്ഞില്ലേ.... ഉണ്ണി എന്ത് പറഞ്ഞു എന്നിട്ട്....." "എന്ത് പറയാൻ ഈ ഇടെ ആയിട്ട് തിരക്കോട് തിരക്കല്ലേ..... ഒന്ന് മൂളുക മാത്രം ചെയ്തുള്ളു.... ഇവിടേക്ക് വരുമ്പോൾ എന്തൊക്കെ ആർന്നു ഡയലോഗ് എന്നിട്ടോ ഇവിടെ വന്നിട്ട് ഇപ്പോൾ മൂന്നു ദിവസം കഴിഞ്ഞു.... അത് ആരുട്ടീടെ ബർത്തഡേ കഴിഞ്ഞു പോയതാണ്......." സ്മൃതി പരിഭവം പോലെ പറഞ്ഞു നിർത്തി.....

അരുൺ അവളെ നോക്കി ചിരി കടിച്ചു പിടിച്ചു...... "ഏട്ടനും കൂട്ടുകാരന്റെ സൈഡ് ആണെന്ന് അറിയാം.....ഇങ്ങോട്ട് വരട്ടെ സ്മൃതി എന്നും വിളിച്ചു അപ്പോൾ പറഞ്ഞു കൊടുക്കാം ഞാൻ....." ഉണ്ണി കാണാൻ വരാത്തതിൽ ഉള്ള പരിഭവം ഒക്കെയും അവളിൽ നിന്നുമുള്ള വാക്കുകളാൽ പുറത്തേക്ക് വന്നു...... "സ്മൃതി എന്ന് എല്ലെങ്കിൽ പിന്നെ എന്താ പെണ്ണെ നിന്നെ ഞാൻ വിളിക്കേണ്ടത്......" ചെവിക്ക് പിറകിൽ തട്ടിയ നിശ്വാസത്തോടൊപ്പം ആർദ്രമായ ആ ശബ്ദം കൂടെ കേൾക്കെ സ്മൃതി ഞെട്ടി തിരിഞ്ഞു നോക്കി..... പോലീസ് യൂണിഫോമിൽ ചുണ്ടിൽ കുസൃതി ചിരിയുമായി നിൽക്കുന്നവനെ കാണെ അവളുടെ ചുണ്ടുകളിൽ ഇളം പുഞ്ചിരി വിരിഞ്ഞു..... കണ്ണുകൾ അവനോടുള്ള പ്രണയത്താൽ തിളങ്ങി...... എന്നാൽ അവനിൽ നിന്നുമത് മറച്ചു പിടിച്ചു കൊണ്ട് കള്ള ഗൗരവം മുഖത്തു വരുത്തി...... അവനിൽ നിന്നുമുള്ള താത്കാലിക രക്ഷപ്പെടൽ എന്നത് പോലെ അവിടെ നിന്നും മുറിയിലേക്ക് പോയി സ്മൃതി........... തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story