നിനക്കായ്‌❤: ഭാഗം 58

ninakkay mufi

രചന: MUFI

ലേബർ റൂമിന്റെ പുറത്തായിട്ട് പ്രാർത്ഥനയോടെ ഇരിക്കുകയാണ് ഇരു വീട്ടുകാരും...... ആരുവും നീരുവും ഉണ്ണിക്ക് ഒപ്പം തന്നെ ആണ്..... സ്‌മൃതിക്ക് പറഞ്ഞ ഡേറ്റ് അടുത്തത് കൊണ്ട് തന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തിരുന്നു..... വേദന വന്നപ്പോൾ തന്നെ ലേബർ റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്തു..... ഉണ്ണി അറിയുക ആയിരുന്നു പ്രസവ വേദന സ്‌മൃതിക്ക് ആണെങ്കിലും അതെ പോലെ തന്നെ ഉള്ളിൽ വേദന തനിക്കും അനുഭവപ്പെടുന്നുണ്ട് എന്ന്.....ആരുവിനെയും നീരുവിനെയും പ്രസവ സമയം ഒന്നും അറിയാത്ത അവസ്ഥയിൽ ആയിരുന്നെല്ലോ..... അത് കൊണ്ട് തന്നെ അവനിൽ വെപ്രാളം ആയിരുന്നു..... ക്ലോക്കിലെ മിനിറ്റ് സൂചി അതിവേഗം ചുറ്റി കൊണ്ടിരുന്നു...... മണിക്കൂറുകൾ കടന്ന് പോയി.... സ്‌മൃതിയുടെ വിവരം ഒന്നും അറിഞ്ഞില്ല.... അത് ഉണ്ണിയിൽ ടെൻഷൻ കൂട്ടി....... അവസാനം കാത്തിരിപ്പിന് വിരാമം പോലെ ലേബർ റൂമിന്റെ വാതിൽ തുറന്ന നേഴ്സ് സ്‌മൃതിയുടെ ആളുകൾ ആരെന്ന് വിളിച്ചു ചോദിച്ചു....... ഉണ്ണി അവിടേക്ക് വേഗം തന്നെ പോയി.... അവനൊപ്പം തന്നെ അരുണും ഉണ്ടായിരുന്നു....

"സ്മൃതി പ്രസവിച്ചു പെൺ കുഞ്ഞാണ്...." നേഴ്സിൽ നിന്നും അറിഞ്ഞ വാർത്ത അവിടെ ഉള്ളവരെ സന്തോഷത്തിൽ ആക്കി..... "സ്മൃതി....." ഉണ്ണിക്ക് അറിയേണ്ടത് സ്‌മൃതിയെ കുറിച്ച് ആയിരുന്നു..... തന്റെ ജീവനെ പുറത്ത് എത്തിക്കുവാൻ മരണ വേദന സഹിച്ചവളെ കുറിച്ച് ആയിരുന്നു...... "കുഴപ്പം ഒന്നുമില്ല ഇപ്പോൾ മയക്കത്തിൽ ആണ്.... കുഞ്ഞിനെ കുറച്ചു കഴിഞ്ഞാൽ കൊണ്ട് വന്നു കാണിക്കാം....." അപ്പോൾ ആയിരുന്നു അത്രയും നേരം ക്രമം തെറ്റി ഇടിച്ചു കൊണ്ടിരുന്ന ഉണ്ണിയുടെ ഹൃദയതാളം നോർമൽ ആയത്..... ആദ്യത്തെ പ്രസവം ഇരട്ടകൾ ആയത് കൊണ്ട് കോംപ്ലിക്കേഷൻ കാരണം ഓപ്പറേഷൻ ആയിരുന്നു ഇത്തവണ സുഖ പ്രസവം നടക്കാൻ സാധ്യത ഉണ്ടെന്ന് ഡോക്ടർ പറഞ്ഞിരുന്നു.... പറ്റില്ലെങ്കിൽ ഓപ്പറേഷൻ നടത്താം എന്ന തീരുമാനം ആയിരുന്നു ഡോക്ടർ പറഞ്ഞത്..... അത് കൊണ്ട് തന്നെ ഇത്രയും നേരം ഉള്ളിൽ ആദി ആയിരുന്നു....... ഉണ്ണി ഓർത്ത് കൊണ്ട് അവിടെ ഉള്ള ചെയറിൽ ആയിട്ട് ഇരുന്നു...... കുറച്ചു കഴിഞ്ഞപ്പോൾ തന്നെ നേഴ്സ് കുഞ്ഞിനെ കൊണ്ട് പുറത്തേക്ക് വന്നു....

. ഉണ്ണി വിറക്കുന്ന കൈകളാൽ മോളെ വാങ്ങി..... ടർക്കിയിൽ പൊതിഞ്ഞ കുഞ്ഞു മാലാഖയേ കണ്ണുകൾ നിറച്ചു കൊണ്ട് നോക്കി ഉണ്ണി.... രോമം നിറഞ്ഞ കുഞ്ഞു നെറ്റിയിൽ അവൻ പതിയെ ചുംബിച്ചു..... അതിൽ നിറഞ്ഞു നിന്നത് ഒരച്ഛന്റെ വാത്സല്യം ആയിരുന്നു..... ഉണ്ണിയുടെ കൈകളിൽ നിന്നും സരസ്വതി അമ്മയും മോളെ വാങ്ങി....കുറച്ചു കഴിഞ്ഞപ്പോൾ നേഴ്സ് വന്നു കൊണ്ട് കുഞ്ഞിനെ വാങ്ങി അകത്തേക്ക് പോയി... സ്‌മൃതിയെയും കുഞ്ഞിനേയും കുറച്ചു കഴിഞ്ഞാൽ മുറിയിലേക്ക് മാറ്റം എന്ന് പറഞ്ഞു...... ഉണ്ണിയുടെ നിറഞ്ഞ കണ്ണുകൾ അപ്പോഴും തോർന്നിരുന്നില്ല..... "എന്റെ ഉണ്ണി നി എന്തുവാട കൊച്ചു കുഞ്ഞുങ്ങളെ പോലെ.... ഒന്നു ഇല്ലേ നി ഒരു പോലീസ് ഓഫീസർ എല്ലേട....." ഉണ്ണിയുടെ മുഖത്തെ സങ്കടം മാറ്റുവാൻ എന്നത് പോലെ അരുൺ കളിയായിട്ട് പറഞ്ഞു..... അത് കേൾക്കെ ഉണ്ണി ചെറുതായി ചിരിച്ചു..... "എടാ എത്ര വലിയ ഓഫിസിർ ആണെങ്കിലും ഞാനും മനുഷ്യൻ ആണ്..... എനിക്കും ഉണ്ടെടാ സാധ മനുഷ്യനെ പോലെ ഉള്ള ഫീലിംഗ്സ്..... ഇവരെ കയ്യിലേക്ക് ഏറ്റു വാങ്ങാൻ ആയില്ല.....

വാടി തളർന്നു ഇരിക്കുന്ന എന്റെ പ്രാണനെ ഒന്ന് കാണാൻ പോലും ആയില്ല.... എന്തിന് ഞാൻ ഞാൻ ഒരു അച്ഛൻ ആയെന്ന് പോലും ഞാൻ അറിഞ്ഞത് ദിവസങ്ങൾക്ക് ശേഷം എല്ലേട....." ഉണ്ണിയുടെ വാക്കുകൾ ഇടറി..... അരുൺ അവനെ ചേർത്ത് പിടിച്ചു....... "അതൊക്കെ കഴിഞ്ഞില്ലേ ഉണ്ണി.... ഇപ്പോൾ നി തന്നെ നിന്റെ മോളെ കയ്യിലോട്ട് ഏറ്റു വാങ്ങിയില്ലേ..... അങ്ങനെ ആ വിഷമം മാറിയില്ലേ..... ഇനി കുറച്ചു കഴിഞ്ഞാൽ കൊണ്ട് വരും മുറിയിലേക്ക് വാടി തളർന്നു കിടക്കുന്ന നിന്റെ പ്രാണനെ...... അപ്പോൾ കൊടുക്കാൻ ഉള്ളത് ഒക്കെ കൊടുത്തു കൊണ്ട് ആ സങ്കടവും മാറ്റിയാൽ മതി......." അരുൺ കണ്ണിറുക്കി കൊണ്ട് പറഞ്ഞപ്പോൾ ഉണ്ണിയിലും ചെറു ചിരി വിരിഞ്ഞു...... കുറച്ചു കഴിഞ്ഞു സ്‌മൃതിയെയും കുഞ്ഞിനേയും മുറിയിലേക്ക് കൊണ്ട് വന്നു..... വാടി തളർന്നു കിടക്കുമ്പോഴും ഉണ്ണിയെ നോക്കി ചെറു ചിരി നൽകിയവൾ...... ചുറ്റിലും ആളുകൾ ഉള്ളത് കൊണ്ട് തന്നെ അവൻ ഒന്ന് കണ്ണ് ചിമ്മി കാണിക്കുക മാത്രം ചെയ്തു........ ആരുവും നീരുവും അവരുടെ കുഞ്ഞനുജത്തിയെ മതിവരാത്തത് പോലെ നോക്കി നിന്നു.....

കുഞ്ഞി കയ്യിൽ തൊട്ടും തലോടിയും അവർ സ്നേഹം പ്രകടിപ്പിച്ചു..... ഉണ്ണിയും സ്‌മൃതിയും അതെല്ലാം ചെറു ചിരിയോടെ നോക്കി കണ്ടു...... അരുൺ എല്ലാവരെയും കൂട്ടി ക്യാന്റീനിലേക്ക് പോയി..... മക്കളെയും അവൻ കൂടെ കൂട്ടി.... ഉണ്ണിയെയും സ്‌മൃതിയെയും തനിച്ചു വിടാൻ വേണ്ടി ആയിരുന്നു അവൻ അങ്ങനെ ചെയ്തത്....... ഉണ്ണി സ്‌മൃതിക്ക് അരികിൽ ഇരുന്നു കൊണ്ട് അവളുടെ തലമുടിയിൽ പതിയെ കൈ പത്തി ചലിപ്പിച്ചു....... സ്മൃതി അവനിലേക്ക് തന്നെ മിഴികൾ നട്ട് കിടന്നു...... അവനും അവളെ തന്നെ നോക്കി ഇരുന്നു..... എത്ര തന്നെ കണ്ടിട്ടും മതിവരാത്തത് പോലെ തോന്നി അവൻ........ "ഒത്തിരി വേദനിച്ചോ പെണ്ണെ......." അവളുടെ നെറ്റിയിൽ പതിയെ ചുണ്ടുകൾ ചേർത്ത് കൊണ്ട് പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു ഉണ്ണി...... അവൾ കണ്ണുകൾ ചിമ്മി കാണിച്ചു....... "വേദനിച്ചിരുന്നു കിച്ചേട്ടാ....... ഞാൻ ഞാൻ മരിച്ചു പോവുമെന്ന് പോലും വിചാരിച്ചു..... അത്രയും സഹിക്കാൻ പറ്റാത്ത വേദന ആയിരുന്നു..... എല്ലൊക്കെ പൊടിയുന്നത് പോലെ തോന്നിയിരുന്നു......

എന്നാൽ ആ വേദനക്ക് ഇടയിലും മരുന്നായത് ഈ മുഖം ആണ് കിച്ചേട്ടാ....... കിച്ചേട്ടന്റെ പ്രണയം ആയിരുന്നു....... മോളുടെ മുഖം കണ്ടപ്പോൾ പിന്നെ വേദന ഒന്നും തോനിയില്ല....." അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു...... സ്മൃതി അത് കാണെ ചിരിച്ചു കൊണ്ട് അവ തുടച്ചു നീക്കി..... പിന്നെ അവന്റെ ചുണ്ടുകളിൽ അവളുടെ ചുണ്ടുകൾ ചേർത്ത് വെച്ചു...... ആദ്യം ഉണ്ണിയിൽ പകപ്പായിരുന്നു സ്‌മൃതിയുടെ പെട്ടെന്നുള്ള പ്രവർത്തിയിൽ എന്നാൽ അവൾ തുടങ്ങി വെച്ച ചുംബനം പാതിയിൽ വെച്ച് അവൻ ഏറ്റെടുത്തു......ശ്വാസം എടുക്കാൻ പ്രയാസം തോന്നിയപ്പോൾ അവളുടെ ചുണ്ടുകളിൽ നിന്നും പതിയെ അടർന്നു മാറി ഉണ്ണി........ സ്മൃതി ഉണ്ണിയുടെ നെഞ്ചിൽ ചേർന്നു നിന്ന് കൊണ്ട് കിതപ്പടക്കി........ കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ക്യാന്റീനിൽ പോയവർ തിരികെ എത്തി..... ശിവാനിയും ശിവനും ശ്രേയയും യാത്ര പറഞ്ഞു ഇറങ്ങി.... അരുൺ മെനകയേയും കൂട്ടി കൊണ്ട് അടുത്ത് ഉള്ള ഷോപ്പിങ് മാളിലേക്ക് പോയി..... ആര്യ മോളെ എടുത്തു കൊണ്ട് മെനകയെ ചേർത്ത് പിടിച്ചു നടന്നു പോകുന്നവനെ നിറഞ്ഞ മിഴികളാൽ നോക്കി നിന്നവൾ......

ഒരിക്കൽ പ്രാണൻ ആയി കണ്ടു സ്നേഹിച്ചവൻ...... ജീവിതം മുഴുവനും അവനോടൊപ്പം കഴിയാൻ ആഗ്രഹിച്ചവൾ എന്നാൽ വിധിയെന്ന രണ്ടക്ഷരം തന്നിൽ നിന്നും അടർത്തി മാറ്റിയവനെ..... മഹിഷ നിർവികാരമായി നോക്കി നിന്നു..... തോളിൽ ഏറ്റ കരസ്പർശം...... ഉറക്കിൽ നിന്ന് എന്നത് പോലെ ഞെട്ടിയവൾ...... അരികിൽ ചെറു ചിരിയാൽ നിൽക്കുന്നവനിലേക്ക് മിഴികൾ നീണ്ടു...... എന്താടി ഭാര്യേ കാമുകനെ കണ്ടപ്പോൾ മനസ്സ് കൈ വിട്ട് പോയോ...... ചെറു ചിരിയാൽ അവളെ ചേർത്ത് പിടിച്ചു കൊണ്ട് മൂഞ്ഞൊട്ട് നടക്കുന്നതിന് ഇടയിൽ ചോദിച്ചവൻ..... അക്ഷയ്...... രണ്ട് വർഷത്തോളം അരുണിന്റെ ഓർമയിൽ ജീവിച്ചവൾ അവന്റെ വിവാഹം കഴിഞ്ഞെന്ന് അറിഞ്ഞപ്പോൾ പൂർണമായും താൻ അവനിൽ നിന്നും അകലെയാണ് എന്നത് അവൾ തിരിച്ചറിഞ്ഞു...... ഒന്നിക്കാൻ കഴിയാതെ പാതി വഴിയിൽ വെച്ച് പിരിയേണ്ടി വന്ന പ്രണയം..... അച്ഛൻ അപ്പോഴും കുറ്റ ബോധം ഇല്ലായിരുന്നു.... മഹിഷക്ക് വേണ്ടി സുഹൃത്തിന്റെ മകനെ ആലോചിച്ചു.....

അക്ഷയ് അവനോട് എല്ലാ കാര്യവും തുറന്നു പറഞ്ഞു മഹിഷ...... എല്ലാം അറിഞ്ഞിട്ടും അവൻ സമ്മതം ആയിരുന്നു അവളെ ജീവിതത്തിൽ കൂടെ കൂട്ടുവാൻ...... മഹിഷ അവന്റെ മുഖത്തേക്ക് തന്നെ ഉറ്റ് നോക്കി...... സമയം വേണം അരുണിനെ മറക്കാൻ എന്ന് പറഞ്ഞപ്പോൾ അവൻ പറഞ്ഞ മറുപടി ഓർത്തവൾ.... എത്ര സമയം വേണം എങ്കിലും നിനക്ക് എടുക്കാം എന്ന്...... ഒരിക്കലും ഒന്നിന്റെ പേരിലും തന്നെ വേദനിപ്പിച്ചിട്ടില്ല..... ചേർത്ത് പിടിച്ചത് എല്ലാതെ...... അത് കാണെ എന്തെന്ന പോലെ പിരികം പൊക്കി കാണിച്ചു അക്ഷയ്...... "അക്ഷയ് എങ്ങനെ കഴിഞ്ഞു അക്ഷയ് നിനക്ക് എന്നെ ചേർത്ത് പിടിക്കാൻ......" അതിന് ഉത്തരം പോലെ കണ്ണുകൾ ചിമ്മി കാണിക്കുക മാത്രം ചെയ്തുള്ളു അവൻ.... നിനക്ക് കാണണ്ടേ അരുണിനെ..... അവനോട് സംസാരിക്കണ്ടേ...... അക്ഷയ് നടത്താം നിർത്തി കൊണ്ട് ചോദിച്ചപ്പോൾ തല വിലങ്ങനെ ആട്ടിയവൾ.... വേണ്ട അക്ഷയ്..... അവനിൽ ഇന്ന് എന്റെ ചെറു ഓർമ്മകൾ പോലും ഉണ്ടാവില്ല..... അവൻ ഇന്ന് ഒത്തിരി സന്തോഷത്തിൽ ആണ് ഇനിയും അവൻ ഓർക്കുവാൻ ഞാൻ അവന്റെ മുന്നിൽ വേണ്ട.....

ഒന്ന് കാണണം എന്ന് ഉണ്ടായിരുന്നു അത് നടന്നെല്ലോ അത് മതി....... അത്രയും പറഞ്ഞു കൊണ്ട് അക്ഷയിലേക്ക് ചേർന്നു കൊണ്ട് നടന്നു മഹിഷ...... അപ്പോഴും ഇതൊന്നും അറിയാതെ കുഞ്ഞിനുള്ള കുഞ്ഞി ഉടുപ്പും ബെഡും തിരഞ്ഞു കൊണ്ട് ഇരിക്കുക ആയിരുന്നു അരുൺ....... _____❣️____ സ്മൃതിയെ ഹോസ്പിറ്റലിൽ നിന്നും അവളുടെ വീട്ടിലേക്ക് ആണ് കൂട്ടി കൊണ്ട് പോയത് ഉണ്ണിക്ക് അത് എതിർക്കണം എന്ന് ഉണ്ടായിരുന്നു എന്നാൽ വീട്ടിൽ ഡേറ്റ് അടുത്ത് നിൽക്കുന്ന ശ്രേയയും ശിവാനിയും കുഞ്ഞും ഒക്കെ ഉള്ളത് കൊണ്ട് അവൻ എതിർ ഒന്നും പറഞ്ഞില്ല....... ഇന്ന് ഇരുപത്തി ഏട്ടാണ്........ കുഞ്ഞിന്റെ പേരിടൽ ചടങ്ങ് ഇന്നാണ് അതും സ്‌മൃതിയുടെ വീട്ടിൽ വെച്ച് കൊണ്ട്..... ഉണ്ണി കസവു മുണ്ടും കുർത്തയും ആയിരുന്നു വേഷം....ഗോൾഡൻ കളർ കസവു വരുന്ന സാരി ആയിരുന്നു സ്മൃതി ധരിച്ചത്......

കുഞ്ഞി കുർത്ത ആയിരുന്നു ആരുവും നീരുവും...... ചടങ്ങ് പ്രകാരം ഉണ്ണി കുഞ്ഞിന്റെ ചെവിയിൽ ആയിട്ട് പേര് വിളിച്ചു...... അഹാന കൃഷ്ണ അച്ചേടെ അച്ചു മോൾ.........❣️ എല്ലാവരും നിറഞ്ഞ ചിരിയോടെ നോക്കി കണ്ടു....... അച്ചുവിന്റെ ഓരോ വളർച്ചയിലും അവൾക്ക് കൂട്ടായി ഏട്ടന്മാർ ആയിട്ട് ആരുവും നീരുവും കൂടെ തന്നെ നിന്നു...... മക്കളുടെ വളർച്ചകൾ ഉണ്ണിയും സ്‌മൃതിയും സന്തോഷം നിറഞ്ഞു കൊണ്ട് നോക്കി കണ്ടു..... ഉണ്ണിക്ക് തിരുവനന്തപുരത്തേക്ക് ട്രാൻസ്ഫർ കിട്ടി അതും അസിസ്റ്റന്റ് കമ്മിഷണർ പോസ്റ്റൊഡ് കൂടെ........അത് കൊണ്ട് തന്നെ ഉണ്ണി സ്‌മൃതിയെയും മക്കളെയും കൂട്ടി കൊണ്ട് തിരുവനന്തപുരത്തേക്ക് താമസം മാറി..... ഒഴിവ് കിട്ടുമ്പോൾ ഒക്കെയും നവനീയത്തിൽ എത്താറുണ്ട്.................. തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story