നിനക്കായ്‌❤: ഭാഗം 6

ninakkay mufi

രചന: MUFI

അരുണിന്റെ ഒന്നിച്ചു തന്നെ ഉണ്ണിയും ഉണ്ടായിരുന്നു.... അവർ വീട്ടിലോട്ട് കയറിയപ്പോൾ തന്നെ അരുണിനെ കേശവേട്ടനും ഭാര്യയും കൂടെ ഇത്രയും നാൾ കാണാതിരുന്നതിന്റെ പരിഭവം പറച്ചിൽ ആയിരുന്നു..... ഉണ്ണിയുടെ കണ്ണുകൾ തേടിയത് സ്‌മൃതിയെ ആയിരുന്നു... ചുറ്റിലും നോക്കിയപ്പോൾ കണ്ടു അടുക്കള വാതിൽക്കൽ നിന്ന് കൊണ്ട് ഇളം പുഞ്ചിരിയോടെ അവരുടെ സ്നേഹപ്രകടനം നോക്കി നിൽക്കുന്നത്.... അരുൺ അവരിൽ നിന്നും വിട്ട് നിന്ന് കൊണ്ട് മുന്നോട്ട് നോക്കിയപ്പോൾ കണ്ടത് കണ്ണ് നിറച്ചു കൊണ്ട് അവനെയും നോക്കി നിൽക്കുന്ന കുഞ്ഞു അനുജത്തിയെ ആയിരുന്നു... എന്നും ആരെക്കാളും അവൻ പ്രിയം അവളോട് തന്നെ ആയിരുന്നു.... ഓടി പോയി കെട്ടിപിടിച്ചു കരയുമ്പോൾ അവളെ തിരികെ ലഭിച്ച സന്തോഷവും കൂടെ അതിൽ ഉണ്ടായിരുന്നു..... കണ്ട് നിന്നവർ കണ്ണ് തുടച്ചു.... ഒത്തിരി നാളുകൾക്ക് ശേഷം ആണ് ഇതേ പോലെ ഏട്ടന്റെ നെഞ്ചിൽ ചാഞ്ഞു കൊണ്ട് സങ്കടം കരഞ്ഞു തീർക്കുന്നത്...

ഒരു പാട് തവണ ഒറ്റക്ക് ആയപ്പോൾ ആഗ്രഹിച്ച സാമിപ്യം ആയിരുന്നു... എന്നും തന്നെ കാണാൻ മുറിയിലേക്ക് വരാറുണ്ട് ഒരിക്കലും ആ മുഖത്തേക്ക് നോക്കാൻ പോലും മുതിർന്നിരുന്നില്ല... അതിനാൽ തന്നെ ഒന്നും പറയാതെ കുറച്ചു സമയം ഇരുന്നിട്ട് ഏട്ടൻ മുറിവിട്ട് പോകും.... അന്നൊക്കെ എത്ര മാത്രം ഈ നെഞ്ചകം വിങ്ങിയിട്ടുണ്ടാവും... തന്നെ ഓർത്ത് എത്ര മാത്രം കണ്ണുനീർ ഉതിർന്നിട്ടുണ്ടാവും.... ഒന്നും ആലോചിച്ചില്ല സ്വന്തമായി ചിന്തിച്ചെടുത്ത പൊട്ടത്തരം തന്നെ ശെരിയെന്നു വിശ്വസിച്ചു.... ഒരിക്കലും ആരെയും അറിയാനോ കേൾക്കാനോ നിന്നില്ല.... എല്ലാം ഞാൻ ഒരാളുടെ തെറ്റ് ആയിരുന്നു.... ഏട്ടനും അനിയത്തിയും ഇത് വരെയുള്ള പരിഭവം ഇപ്പോൾ തന്നെ തീർക്കാൻ ആണോ ഉദ്ദേശം കുറച്ച് പിന്നീട് കരഞ്ഞു തീർത്താൽ പോരെ..... ഉണ്ണിയുടെ സംസാരം കേൾക്കെ അവർ വിട്ട് നിന്നു.....

സ്‌മൃതി ഉണ്ണിയെ നോക്കി ഹൃദ്യമായി പുഞ്ചിരിച്ചു.... അരുൺ ഫ്രഷ് ആവാൻ പോയതും ഉണ്ണി കേശവേട്ടനുമായി സംസാരിച്ചിരുന്നു.... കുറച്ചു കഴിഞ്ഞപ്പോൾ അവൻ വരാന്തയിൽ ഇറങ്ങി നിന്നു.... മോളെ സ്മൃതി നിന്നോട് ഉണ്ണിക്ക് ഒന്ന് സംസാരിക്കണം എന്ന് പറഞ്ഞിരുന്നു അവൻ വരാന്തയിൽ ഉണ്ട് മോൾ അങ്ങോട്ട് ചെല്ല്... കേശവേട്ടൻ അടുക്കളയിൽ അമ്മയെ സഹായിക്കുന്ന സ്‌മൃതിയോട് ആയി പറഞ്ഞു... അദ്ദേഹത്തെ നോക്കിയ ഭാര്യക്ക് നേരെ ഒന്ന് കണ്ണ് ചിമ്മി കാണിച്ചു.... സ്മൃതി എന്തിനാവും തന്നെ വിളിച്ചത് എന്നത് ആലോചിച്ചു കൊണ്ട് വരാന്തയിലോട്ട് നടന്നു... സർ..... പിന്നിൽ നിന്നും സ്‌മൃതിയുടെ വിളി കേട്ടതും ഉണ്ണി തിരിഞ്ഞു നോക്കി... ഹാ ഞാൻ വിചാരിച്ചതിലും നേരത്തെ തന്നെ താൻ ഉഷാറായെല്ലോ....എപ്പോഴും ആ മുറിയിൽ തന്നെ എല്ലേ.... ഇന്ന് ആദ്യമായിട്ടാണ് അവിടെ നിന്നും ഇറങ്ങിയിട്ട് തന്നെ കണ്ടത് അത്‌ കൊണ്ട് പറഞ്ഞതാണ്... സ്‌മൃതി ഒന്നും പറഞ്ഞില്ല പുറത്തേക്ക് മിഴികൾ ഊഞ്ഞി കൊണ്ട് നിന്നു....

എടൊ ഞാൻ തന്നെ വിളിപ്പിച്ചത് ഒന്ന് രണ്ട് കാര്യങ്ങൾ സംസാരിക്കാൻ വേണ്ടിയാണ്... ഉണ്ണി എന്താവും പറയാൻ പോവുന്നത് എന്നറിയാൻ ആയിട്ട് സ്മൃതി കാതോർത്തു... തന്റെ ഉള്ളിൽ അണയാത്ത തീ നാളങ്ങൾ ഇനിയും ഉണ്ട്... അത്‌ ചിലപ്പോൾ കുറച്ചു സമയം എടുക്കും.... തന്നിൽ നിന്ന് ഇങ്ങനെ ഒരു മാറ്റം വന്നപ്പോൾ ഇവിടെ ഉള്ളവരുടെ സന്തോഷം താൻ കണ്ടില്ലേ.... തനിക്ക് ഇനിയും പഴയത് പോലെ തന്നെ ആവണ്ടേ.... തനിക്ക് ഇപ്പോൾ ആവശ്യമായ ഒരു കാര്യം പറയട്ടെ..... ഒരു കൗൺസിലിംഗ് ക്ലാസ്സ്‌ ആണ് തനിക്ക് ഇപ്പോൾ ഏറ്റവും കൂടുതൽ ആവശ്യം....എന്റെ ഒരു സുഹൃത്തുണ്ട് തന്നെ കുറിച്ച് എല്ലാ കാര്യവും ഞാൻ അവളോട് പറഞ്ഞിട്ടുണ്ട്... അവളുടെ വീട്ടിൽ വെച്ച് തന്നെ അവൾ തന്നെ കൺസൾട്ട് ചെയ്യും....അത് വഴി ഇപ്പോൾ ഉള്ളതിനേക്കാൾ തനിക്ക് മാറാൻ പറ്റും.... തന്റെ അഭിപ്രായം എന്താ.... സ്മൃതി ഒന്നും പറയാതെ അതെ നിർത്തം നിന്നു.... തന്റെ അച്ഛനോടും അരുണിനോടും ഒക്കെ ഞാൻ ഈ കാര്യം സംസാരിച്ചു....

അവർക്കൊക്കെ സമ്മതം ആണ്.. തന്റെ അഭിപ്രായം പോലെ നോക്കാം എന്നാണ് പറഞ്ഞത്...ഇനി പറ തന്റെ തീരുമാനം... നിക്ക് സമ്മതം ആണ്.... സർ എനിക്ക് ദോഷം വരുന്നത് ഒന്നും ചെയ്യില്ലെന്ന് എനിക്ക് ഉറപ്പാണ്... നിക്ക് മാറണം ആ പഴയ സ്മൃതി ആയിട്ട്....ഞാൻ കാരണം ദുഃഖം മാത്രമേ ഇത് വരെയും ഇവിടെ ഉള്ളവർക്കു ഉണ്ടായിട്ടുള്ളൂ.... ഈ ജീവിതം എന്റെ രണ്ടാം ജന്മം ആണ് അതും സർ അവിടെ എത്തിയത് കാരണം എല്ലെങ്കിൽ ഇന്ന് വെറും പടം ആയി മാറുമായിരുന്നു.... താൻ എപ്പോഴും ഇത് ഇങ്ങനെ ആവർത്തിച്ചു പറയേണ്ടടോ... ഞാൻ അവിടെ ഒരു നിമിത്തം ആയെന്ന് മാത്രം.... അപ്പൊ അരുണിന്റെ ഒപ്പം നാളെ അവിടേക്ക് പോകാം.... മ്മ്... സ്മൃതി ഒന്ന് മൂളി കൊണ്ട് തിരിഞ്ഞു നടന്നു.. ആഹാ കാമുകനും കാമുകിയും ഇവിടെ നിന്ന് സൊള്ളല് ആണെല്ലോ.. ഹ്മ്മ് ഹ്മ്മ് നടക്കട്ടെ... അങ്ങോട്ട് വന്ന അരുൺ ഉണ്ണിയെ കളിയാക്കി കൊണ്ട് പറഞ്ഞതും ഉണ്ണി അവന്റെ കൈ പിടിച്ചു പിറകോട്ട് തിരിച്ചു..

അരുൺ വേദന കൊണ്ട് നിലവിളിച്ചു... ആരാടാ കാമുകനും കാമുകിയും.... ഉണ്ണി പതിയെ ചെവിക്കരികിൽ പോയി ചോദിച്ചതും അരുൺ വേദനക്കിടയിലും "ആരുമില്ലേ ഞാൻ ചുമ്മാ പറഞ്ഞതാ തെണ്ടി കൈ വേദനിക്കുന്നു ഒന്ന് വിട്... " പറഞ്ഞു... ഉണ്ണി അവനെ വിട്ട് ഒന്ന് ഇളിച്ചു കൊടുത്തു.... എന്റെ കൈ പൊന്നാക്കിയെല്ലോ.... എന്തൊരു പിടിത്തം ആണെടാ പിടിച്ചത്... ഉണ്ണിയെ കൂർപ്പിച്ചു നോക്കി കൊണ്ട് അരുൺ ചോദിച്ചു... വേണ്ടാദീനം പറഞ്ഞാൽ ഇനിയും ഇതേ പോലെയുള്ള കുഞ്ഞു സമ്മാനം എന്റെ കയ്യിൽ നിന്നും കിട്ടിയെന്ന് വരും.. ഉണ്ണി ഇളിച്ചു കൊണ്ട് പറഞ്ഞതും അരുൺ ഒന്ന് കൂടെ അവനെ നോക്കി അകത്തേക്ക് പോയി... പിറകെ ചിരിച്ചു കൊണ്ട് ഉണ്ണിയും..... അവിടെ നിന്നും ഭക്ഷണം കഴിച്ചാണ് ഉണ്ണി ഇറങ്ങിയത്.... **** പിറ്റേ ദിവസം അരുണ് സ്‌മൃതിയെയും കൂട്ടി വീട്ടിൽ നിന്നും ഇറങ്ങി..... ബൈക്കിൽ ആയിരുന്നു ഇരുവരും യാത്ര തിരിച്ചത്.... കുറെ നാളുകൾക്ക് ശേഷം പുറത്ത് ഇറങ്ങിയത് കൊണ്ട് തന്നെ സ്‌മൃതിക്ക് അതൊക്കെ ഒരു പുതിയ കാഴ്ച പോലെ തോന്നി...

അവർ പോയത് ഉണ്ണിയുടെ കൂട്ടുകാരിയുടെ വീട്ടിലോട്ട് ആയിരുന്നു..... ഉണ്ണി എല്ലാ കാര്യവും പറഞ്ഞു കൊടുത്തത് കൊണ്ട് തന്നെ അവൻ ഒന്നിച്ചു പോയില്ല... അവൻ ഏതോ കേസിന്റെ കാര്യത്തിൽ തിരക്ക് ആയത് കൊണ്ട് അരുൺ നിർബന്ധിച്ചുമില്ല.... വൈശ്ണയുമായുള്ള സംസാരത്തിൽ സ്‌മൃതിയിൽ വീണ്ടും ഉണർവ് വരുന്നതും ആശ്വാസം തോനുന്നതും അവൾ അറിഞ്ഞു.... സ്‌മൃതി താൻ വായിക്കാറുണ്ടോ.... ഉണ്ട് ഡോക്ടറെ... വായനയോട് ഒത്തിരി ഇഷ്ടമാണ്.... ആണോ എന്നാൽ ഞാൻ തനിക്ക് കുറച്ചു ബുക്ക്സ് തരാം... താൻ വെറുതെ ചടഞ്ഞു ഇരിക്കുന്നതിന് പകരം അതൊക്കെ ഒന്ന് വായിച്ചു നോക്ക് മനസ്സിന് കുറച്ചു കുളിർമ കിട്ടും... ഒരാഴ്ച കഴിഞ്ഞു താൻ എന്നെ ഒന്ന് കാണാൻ വാ... അപ്പോൾ ഇതിനേക്കാൾ മിടുക്കി ആയിരിക്കണം... പിന്നെ ഇന്ന് ഞാൻ ചോദിച്ചിട്ട് താൻ പറയാതെ പോയ ഒരു കാര്യം ഉണ്ട്... തനിക്ക് ആരാവണം എന്നാണ് ആഗ്രഹം എന്ന്. ചോദിച്ചപ്പോൾ ഉത്തരം തന്നില്ല... അതിന്റെ ഉത്തരം അടുത്ത പ്രാവശ്യം വരുമ്പോൾ കിട്ടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു...

സ്മൃതി ഒരു ഇളം പുഞ്ചിരി മറുപടി നൽകി കൊണ്ട് അരുണിനൊപ്പം യാത്രയായി.... കുഞ്ഞാ നിനക്ക് എന്തെങ്കിലും വാങ്ങിക്കാൻ ഉണ്ടോ...... സ്‌മൃതിയെ അരുൺ വിളിക്കാറുള്ളത് കുഞ്ഞാ എന്നാണ്..... നിക്ക് ഒന്നും വാങ്ങിക്കാനില്ല ഏട്ടാ..... നമുക്ക് വീട്ടിലോട്ട് പോകാം.... എന്ത് പറ്റി വയ്യേ നിനക്ക്..... കണ്ണാടിയിൽ കാണുന്ന അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി കൊണ്ട് അരുൺ ചോദിച്ചു... ഒന്നൂല്ല്യ വേഗം വീട്ടിൽ പോകാം...... മ്മ് അരുൺ ഒന്ന് മൂളി കൊണ്ട് വണ്ടി വീട്ടിലോട്ട് എടുത്തു.... കവലയിൽ കൂടെ അവന്റെ ബൈക്ക് കടന്നു പോകുമ്പോൾ പലരുടെയും നോട്ടം സ്‌മൃതിയിൽ ആയിരുന്നു.... കുറെ നാളുകൾക്ക് ശേഷം അവളെ പുറത്ത് കണ്ടതിനാലാവം ചിലർ സഹതാപം നിറഞ്ഞ നോട്ടം ആയിരുന്നെങ്കിൽ മറ്റു ചിലരിൽ ഇര ആയി അറിയപ്പെട്ടവളോട് തോനുന്ന ഒരുതരം നോട്ടം ആയിരുന്നു.... സ്മൃതിക്ക് അതൊക്കെ കാണെ വല്ലാത്ത വീർപ്പു മുട്ടൽ അനുഭവപ്പെട്ടു.... എത്രയൊക്കെ മറക്കാനും മാറാനും ശ്രമിച്ചിട്ടും ഭൂതകാലത്തിന്റെ ഓർമ്മകൾ അവളെ വേട്ടയാടി കൊണ്ടിരുന്നു........... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story