നിനക്കായ്‌❤: ഭാഗം 60 || അവസാനിച്ചു

ninakkay mufi

രചന: MUFI

"ഈ പാർട്ടിൽ എഴുതിയ കാര്യങ്ങൾ ഒന്നും തന്നെ ചിലപ്പോൾ നിങ്ങൾക്ക് ഇഷ്ടപെട്ടെന്ന് വരില്ല.... എന്റെ ആശയം ആണ് എഴുതി ചേർത്തത്...... അതിൽ എന്തെങ്കിലും തെറ്റായിട്ട് തോന്നിയാൽ പറയുക..... 😊" അഞ്ചു വർഷം ആയി ഇങ്ങനെ ഒരു സംരംഭം തുടങ്ങിയിട്ട്...... സ്‌മൃതിയുടെ ആഗ്രഹം ഉണ്ണി നിറവേറ്റി കൊടുത്തു...... ജീവിതത്തിൽ ഒറ്റ പെട്ട് പോവുന്ന വൃദ്ധർക്ക് വേണ്ടിയുള്ള ഒരു ആശ്രമം..... അങ്ങനെ ആയിരുന്നു തുടക്കം പിന്നെ അവിടേക്ക് എത്തി ചേർന്നവരിൽ ചിലർ ജീവിതത്തിൽ വഴി തെറ്റി ഇരുളിൽ എത്തി ചേർന്നവർ ആയിരുന്നു...... സോഷ്യൽ മീഡിയയിൽ കൂടെ പരിചയപെടുന്ന ആളുകളെ വിശ്വസിച്ചു കൊണ്ട് അവർ തന്നെ നോക്കുമെന്ന വിശ്വാസത്തിൽ അവരോടുള്ള അന്തമായ പ്രണയത്തിൽ വീട് വിട്ട് ഇറങ്ങിയ പെൺകുട്ടികൾ അവസാനം ചതികപ്പെട്ടവരുടെ കൂട്ടത്തിൽ ഒരുവൾ ആയി മാറിയവർ...... ഇരുളിന്റെ മറവിൽ മനുഷ്യ രൂപം സ്വീകരിച്ച ചെന്നായ്കൾ കാരണം മാനം നഷ്ടപ്പെട്ടു ഇര എന്ന മുദ്ര വീണവർ.......

കെട്ടിച്ചു വിട്ടാൽ പെൺ മക്കൾ പിന്നെ ഭർത്താവിന്റെ അടിമകൾ ആണെന്ന് വിശ്വസിച്ചു നടക്കുന്ന ചില മാതാപിതാക്കൾ കാരണം അഡ്ജസ്റ്റ് ചെയ്തു ജീവിക്കാൻ പറ്റാതെ വന്നിട്ടും അത് തുറന്നു പറഞ്ഞപ്പോൾ വീണ്ടും അവിടേക്ക് തന്നെ പറഞ്ഞു വിട്ട അച്ഛൻ അമ്മമാർ കാരണം വീട്ടിൽ നിന്നും ഇറങ്ങി വന്ന പെൺകുട്ടികൾ.... അവരിൽ ചിലർ അമ്മമാരാണ്..... നാലും അഞ്ചും വയസ്സുള്ള കൈ കുഞ്ഞുങ്ങൾ ഉള്ളവർ........ ഇവർക്കെല്ലാം ഇന്ന് കൃഷ്ണ സ്വന്തനത്തിൽ ഒരിടം ഉണ്ട്...... ഇവിടെ ഉള്ളവർ ഒരു കുടുംബം പോലെ കഴിഞ്ഞു കൂടുന്നു..... അവർക്ക് ഒപ്പം ഒരാൾ ആയിട്ട് അവരുടെ സങ്കടങ്ങൾ പറയാനും അവർക്ക് ഒരു ആശ്രയം ആയിട്ട് സ്‌മൃതിയും..... അവിടെ ഉള്ളവരെ ഒക്കെ നോക്കുന്നത് ഉണ്ണിയുടെ അമ്മായി ആണ് അതായത് സ്നേഹയുടെ അമ്മ....... ചികിത്സയിൽ കൂടെ സ്നേഹയിലെ അസുഖം പൂർണമായും മാറി.... അവിടെ ഉണ്ടായിരുന്ന അവളുടെ ജീവിതത്തിൽ നടന്നത് എല്ലാം അറിയുന്ന ഒരാൾ തന്നെ അവളെ ജീവിതത്തിലേക്ക് കൈ പിടിച്ചു...... ഇപ്പോൾ ഇരുവരും മുംബൈയിൽ ആണ്......

വനജയെ അവർ വിളിച്ചെങ്കിലും പോവാൻ കൂട്ടാക്കിയില്ല...... അവരുടെ ഒറ്റക്കുള്ള ജീവിതം കണ്ടപ്പോൾ സ്‌മൃതിയും ഉണ്ണിയും സ്വന്തനത്തിന്റെ കാര്യങ്ങൾ ഒക്കെ നോക്കി നടത്തുമോ എന്ന് ചോദിച്ചു..... ആരുമില്ലാത്ത ആളുകൾക്ക് ഒപ്പം ആരെങ്കിലും ഒക്കെ ആയിട്ട് ജീവിക്കാൻ കിട്ടിയ അവസരം അവർ സ്വീകരിച്ചു...... സ്വന്തനത്തിലെ മേൽ നോട്ടം വനജയാണ്..... അവർക്കൊപ്പം സ്‌മൃതിയും...... സ്വന്തനത്തിന്റെ മുന്നിൽ ആയിട്ട് ആരു കാർ സൈഡ് ചെയ്തു നിർത്തിയതും ഓർമകളിൽ നിന്നും ഉണർന്നു കൊണ്ട് സ്‌മൃതി ഡോർ തുറന്നു ഇറങ്ങി..... പുറത്ത് കെട്ടി ഉയർത്തുന്ന പന്തലും മറ്റുമൊക്കെ നോക്കി കൊണ്ട് സ്മൃതി അകത്തേക്ക് നടന്നു...... "അപ്പച്ചി എല്ലാം ഓക്കേ എല്ലേ....." വനജയെ കാണെ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു സ്മൃതി........ "ഹാ മോളെ എല്ലാ കാര്യങ്ങളും മോൾ പറഞ്ഞത് പോലെ തന്നെ ഒരുക്കിയിട്ടുണ്ട്....." "ഹാ അപ്പച്ചി നാളെ ഗസ്റ്റ് ആയിട്ട് വൈഷ്ണ ഡോക്ടറും പിന്നെ കമ്മിഷണർ ഉണ്ണി കൃഷ്ണൻ സാറും ഉണ്ടാവും......" ചെറു ചിരിയാൽ പറയുന്നവളെ അവരും അതെ ചിരിയോടെ നോക്കി നിന്നു..... ____❤____

ഞങ്ങളുടെ ക്ഷണം സ്വീകരിച്ചു കൊണ്ട് ഇവിടെ എത്തി ചേർന്നിരിക്കുന്ന ഏവർക്കും ഈ ട്രസ്റ്റിന്റെയും എന്റെയും പേരിൽ സ്വാഗതം ചെയ്തു കൊള്ളുന്നു....... സ്മൃതി സദസ്സിൽ ഇരിക്കുന്ന രക്ഷകർത്താക്കളെയും കുട്ടികളെയും പ്രിയ ജനങ്ങളെയും സ്വാഗതം ചെയ്തു...... ഏവർക്കും പുഞ്ചിരി സമ്മാനിച്ചു കൊണ്ടവൾ സംസാരത്തിന് തുടക്കം കുറിച്ചു........ നമ്മുടെ ഈ സ്ഥാപനം തുടങ്ങിയിട്ട് ഇന്നേക്ക് അഞ്ചു വർഷം തികയുകയാണ്.....ഇങ്ങനെ ഒരു ട്രസ്റ്റ്‌ തുടങ്ങിയത് തന്നെ പ്രായമായ അച്ഛൻ അമ്മമാർക്ക് വേണ്ടിയാണ്....... എന്നാൽ ഇവിടെ ഇന്ന് അന്തേ വാസികൾ ആയിട്ട് വയോധികർ ഉണ്ട് കൈ കുഞ്ഞുങ്ങൾ ഉള്ള അമ്മമാർ ഉണ്ട്....... അതെ പോലെ ഇരുപത്തി അഞ്ചിന് ഇടയിൽ ഉള്ള പെൺകുട്ടികൾ ഉണ്ട്...... ഇന്ന് നമ്മുടെ ട്രസ്റ്റിൻ അഞ്ചു വയസ്സ് തികയുകയാണ്.... ഇതിനോട് അനുഭന്ധിച്ചാണ് SPECIAL CAMP FOR NEW GENERATION എന്ന പ്രോഗ്രാം രൂപ കല്പന ചെയ്തത്....... ഇവിടെ എത്തി ചേർന്നവരിൽ നിന്നും അവർ എങ്ങനെ ഇവിടെ എത്തി എന്നത് കേൾക്കെയാണ് നിങ്ങൾക്ക് ഒരു ബോധ വത്കരണ ക്ലാസ്സ്‌ നടത്തുക എന്ന ആശയം വന്നത്......

മക്കൾക്ക് അവർ ഒരു ഭാരം ആയിട്ട് മാറുമ്പോൾ അവരെ ഇത് പോലെ ഉള്ള ട്രസ്റ്റുകളിൽ എല്ലെങ്കിൽ അമ്പല നടയിലോ ബസ് സ്റ്റോപ്പിലോ കൊണ്ട് ഉപേക്ഷിക്കുന്ന പ്രവണത ഇന്ന് നമുക്ക് ഇടയിൽ കൂടുതൽ ആണ്...... മക്കൾക്ക് വേണ്ടി ആയിരിക്കും അവർ അത്രയും കാലം ജീവിതം അർപ്പിച്ചത്...... അതിനിടയിൽ അവരുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ഒക്കെ അവർ വേണ്ടെന്ന് വെച്ചിട്ടുണ്ടാവും..... അത്യാവശ്യം നല്ല ഒരു ജോലി കിട്ടി കല്യാണം കഴിഞ്ഞു വർഷം കുറച്ചു കഴിഞ്ഞാൽ പിന്നെ അച്ഛനും അമ്മയും അവർക്ക് ഒരു ഭാരം ആണ്..... അവർ ഒന്ന് തളർന്നു പോവുകയോ മറ്റോ ചെയ്താൽ പിന്നെ തീരെ അവരെ നോക്കാൻ പറ്റാത്ത മനോഭാവം ആയിരിക്കും അവരിൽ......ഇവിടെ ഇപ്പോൾ നമ്മുടെ സ്വന്തനത്തിൽ നാല്പതോളം വൃദ്ധർ ഉണ്ട്....... അച്ഛനമ്മമാർ നമ്മളെ സ്നേഹിക്കുന്നത് പോലെ നമ്മളെ സ്നേഹിക്കാൻ ഈ ഭൂമിയിൽ പോലും വേറെ ഒരാൾ ഉണ്ടാവില്ല...... അവരുടെ സ്നേഹം അത് കളങ്കമില്ലാത്ത ഒന്നാണ്...... ഒരു കാര്യ ലാഭത്തിനും വേണ്ടിയോ തിരിച്ചു നമ്മളിൽ നിന്ന് അത് കിട്ടുമെന്നോ ഒന്നും പ്രതീക്ഷിച്ചെല്ല അവർ നമ്മളെ സ്നേഹിച്ചു തുടങ്ങുന്നത്.....

ഒരു ഭാഗത്തു അച്ഛന്റെയും അമ്മയുടെയും വില അറിയാതെ അവരെ ഏതെങ്കിലും വിധത്തിൽ ഒഴിവാക്കാൻ നോക്കുന്ന ആളുകൾ ആണ് എന്നാൽ മറുവശം അവരുടെ വാക്കുകൾ കേൾക്കാതെ സ്വയം തീരുമാനം എടുത്തു കൊണ്ട് ചതി കുഴിയിലേക്ക് സ്വയം എടുത്തു ചാടുന്നവർ......... ഇവിടെ ഉള്ള അമ്മമാർ പറഞ്ഞു അറിഞ്ഞ കാര്യങ്ങൾ വല്ലാത്ത നോവ് ഉണർത്തുന്ന ഒന്നാണ്..... എന്റെ വാക്കുകൾ ഞാൻ അവസാനിപ്പിക്കുക ആണ്..... നിങ്ങളിൽ പലർക്കും ഞാൻ ഇപ്പോൾ പറഞ്ഞത് ഒന്നും തന്നെ ഉൾകൊള്ളാൻ ആയിട്ടുണ്ടാവില്ല...... ഇതൊക്കെ കേട്ടിട്ട് ഒരാളുടെ എങ്കിലും മനസ്സ് മാറിയാൽ അത് കൊണ്ട് സന്തോഷിക്കുന്നത് ഏതെങ്കിലും അമ്മ മനസ്സ് ആയിരിക്കും...... സ്‌മൃതിയുടെ വാക്കുകൾ അവിടെ ഉള്ളവരിൽ ഒന്നും തന്നെ നീരസം നിറച്ചില്ല..... പകരം അമ്മയെന്ന അമൃത് ആ പുണ്യം അതിന്റെ വില എന്താണെന്നു മനസിലാക്കുക ആയിരുന്നു..... അടുത്തത് ആയിട്ട് pshycologist Dr. വൈഷ്ണ മേഡത്തെ ക്ഷണിച്ചു കൊള്ളുന്നു...... ഒരു പെൺ കൂട്ടി ഡോക്ടറെ ക്ഷണിച്ചു കൊണ്ട് മാറി നിന്നു.....

വൈഷ്ണ ഡോക്ടർ സദസ്സിൽ ഇരിക്കുന്നവർക്ക് നേരെ പ്രസന്നമായ ചിരി നൽകി കൊണ്ട് മൈക്ക് കൈകകിൽ എടുത്തു....... ആദ്യം തന്നെ ഡോക്ടർ സ്വയം പരിചയപ്പെടുത്തി..... ഇവിടെ ഇപ്പോൾ ഇരിക്കുന്നവരിൽ കുറെ പേര് മാതാപിതാക്കൾ ആണ് അതെ പോലെ സ്കൂളിൽ പഠിക്കുന്ന കുട്ടികൾ മുതൽ കോളേജ് സ്റ്റുഡന്റസ് വരെയുമുണ്ട് ശെരിയെല്ലേ...... സദസ്സിൽ നിന്നും അതെ എന്ന മറുപടി ലഭിച്ചു.... ഡോക്ടർ ചുണ്ടിൽ നിന്നും മായാത്ത പുഞ്ചിരിയുമായി വീണ്ടും സംസാരിച്ചു..... ഞാൻ ഒരു സൈക്കോളജിസ്റ്റ് ഡോക്ടർ ആണ്...... എന്റെ അടുത്ത് അധികവും വരുന്നത് കുട്ടികൾ ആണ് നിങ്ങളുടെ ഒക്കെ പ്രായത്തിൽ ഉള്ളവർ...... ചിലരെ ഒക്കെ അച്ഛനും അമ്മയും കൂട്ടി കൊണ്ട് വരുന്നതാണ്..... ആൺകുട്ടികളും പെൺകുട്ടികളും ഉണ്ടാവാറുണ്ട്..... ആൺകുട്ടികൾ ഇന്നത്തെ ഗെയിം അഡിക്ട്ടേഴ്‌സ് ആയത് കാരണം ആണ് എന്റെ അടുത്ത് വരുന്നത് എന്നാൽ പെൺകുട്ടികൾ പ്രണയ നൈരശ്യം കാരണവും മറ്റ് പല കാരണത്താലും ആണ് വരുന്നത്...... പ്രണയിക്കുന്നത് തെറ്റാണോ......????? സദസ്സ് മുഴുവനും നിശബ്ദം ആയിരുന്നു എല്ലാവരും ഡോക്ടറുടെ വാക്കുകളിൽ ശ്രദ്ധ കൊടുത്തു ഇരിക്കുക ആയിരുന്നു..... ഡോക്ടറുടെ ഈ ഒരു ചോദ്യം പലതരം ഉത്തരങ്ങൾ പല ഭാഗത്ത്‌ നിന്നായിട്ടും ഉയർന്നു.....

പ്രണയിക്കുന്നത് തെറ്റല്ല...... പ്രണയം ഒരു മനുഷ്യൻ എപ്പോൾ വേണമെങ്കിലും ആരോട് വേണമെങ്കിലും ഉണ്ടാവുന്ന വികാരം ആണ്..... പ്രണയത്തിന് തന്നെ അർഥങ്ങൾ പലതാണ്.... അതെ പോലെ ഓരോരുത്തരുടെയും പ്രണയം വ്യത്യസ്ത നിറഞ്ഞവയാണ്...... ചിലരുടെ പ്രണയ കഥകൾ കേൾക്കെ നമ്മുക്ക് തോന്നാം ഇങ്ങനെയും പ്രണയിക്കാൻ പറ്റുമോ എന്ന്..... മറിച്ച് ചില പ്രണയ കഥകൾ കേൾക്കുമ്പോൾ തിരിച്ചും നമ്മൾ ചിന്തിക്കും ഇത് പ്രണയം ആണോ എന്ന്...... ശെരിയെല്ലേ......???? വീണ്ടും ഉയർന്ന ചോദ്യം സദസ്സിൽ നിന്നും ഉത്തരങ്ങൾ ഉയർന്നു.....സ്റ്റുഡന്റസ്ന്റെ ഭാഗത്തു നിന്നായിരുന്നു ശബ്ദം കൂടുതൽ..... കാഞ്ചനയുടെയും മൊയ്‌ദീനിന്റെയും പ്രണയ കഥ അറിയാത്തവർ ചുരുക്കം ചിലർ മാത്രമേ ഉണ്ടാവുള്ളു കാരണം അവരുടെ കഥ സിനിമ ആയിട്ട് നമ്മുക്ക് മുന്നിൽ എത്തിയതാണ്..... ഇന്നും മൊയ്‌ദീന്റെ ഓർമ്മകളിൽ കാഞ്ചന ജീവിക്കുന്നുണ്ട്....... ഇന്നത്തെ കാലത്ത് സ്വാർത്ഥ നിറഞ്ഞ പ്രണയങ്ങൾ ആണ്..... നമ്മുക്ക് ചുറ്റിലും നോക്കിയാൽ അറിയാം.... പ്രണയം കാരണം നടക്കുന്ന മരണങ്ങൾ.......

അത് കാരണം തകരുന്ന കുടുംബങ്ങൾ...... പ്രണയം ഇന്ന് നമ്മുടെ കൂട്ടത്തിൽ പ്രണയിക്കാത്തവർ വളരെ ചുരുക്കം ചിലർ മാത്രമേ ഉണ്ടാവുള്ളു...... ഇന്നത്തെ സമൂഹം അവരുടെ ലൈഫ് പാർട്ണറെ അവർ തന്നെ കണ്ടെത്തുകയാണ്...... നമ്മൾ കണ്ടെത്തുന്നവൻ എങ്ങനെ ഉള്ളവൻ ആണെന്ന് ആദ്യം നമ്മൾ മനസ്സിലാക്കണം..... ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോർമുകളുടെ എണ്ണം കൂടി വരിക ആണ് അതെ പോലെ തന്നെ അതിൽ ഒക്കെയും ഓൺലൈൻ ബ്രതേഴ്‌സും...... ഇൻസ്റ്റഗ്രാം, ഫേസ്ബുക് ഇതിൽ കൂടെ നമ്മൾ പരിചയപെടുന്ന ആളുകളെ നമ്മുക്ക് നേരിൽ അറിയില്ല..... പരസ്പരം കൈമാറുന്ന മെസ്സേജുകളിൽ കൂടെ ഒരിക്കലും ഒരാളെയും നമ്മുക്ക് വില ഇരുത്താൻ ആവില്ല..... എന്റെ സഹോദരിമാരോട് എനിക്ക് പറയാൻ ഉള്ളത് കുഴിയിൽ ചെന്ന് വീഴാൻ എത്രയോ എളുപ്പമാണ് എന്നാൽ അതിൽ നിന്നും തിരിച്ചു കയറുക എന്നത് എളുപ്പകരം എല്ല..... സോഷ്യൽ മീഡിയ വഴി ഒരാളെ പരിചയപെട്ടു അയാളോട് ഇഷ്ട്ടം തോന്നി എന്നാൽ അയാളോട് നിങ്ങളുടെ വീട്ടിൽ വന്നു പെൺ ചോദിക്കാൻ പറയുക....

നിങ്ങൾ മാതാപിതാക്കളോടും കാര്യങ്ങൾ തുറന്നു പറയുക..... അവർ അയാളെ കുറിച്ച് അന്വേഷിച്ചതിന് ശേഷം മാത്രമേ നിങ്ങളെ അയാൾക്ക് കല്യാണം കഴിച്ചു കൊടുക്കുള്ളു...... ഇതൊന്നും ചെയ്യാതെ അവനെ വിശ്വസിച്ചു കൊണ്ട് ഇറങ്ങി പോയി കഴിഞ്ഞാൽ അവൻ നിങ്ങളെ ചതിക്കുക ആണെങ്കിൽ പിന്നെ ഒരിക്കലും നിങ്ങൾക്ക് ആ ജീവിതത്തിൽ നിന്നും പുറത്തേക്ക് വരാൻ പറ്റിയെന്നു വരില്ല....... ഒരു തീരുമാനം എടുക്കുമ്പോൾ നല്ല പോലെ ആലോചിച്ചതിന് ശേഷം മാത്രം എടുക്കുക.... കുറച്ചു പഞ്ചാര വാക്കുകൾ കേട്ട് കൊണ്ടോ എല്ലേ കുറച്ചു കെയർ നമുക്ക് അവരിൽ നിന്ന് കിട്ടിയത് കൊണ്ടോ ഒരിക്കലും അവർ നല്ലവർ ആണെന്ന് വിശ്വസിക്കരുത്..... ഇന്ന് പ്രണയം എന്ന പേരിന്റെ മറവിൽ ധാരാളം ചതികൾ നടക്കുന്നുണ്ട്........ ഇപ്പോൾ നിങ്ങളുടെ ഉള്ളിൽ ഒരു ചോദ്യം ഉണ്ടാവും..... എങ്ങനെ കാര്യങ്ങൾ വീട്ടിൽ പറയും എന്നത്.....???? ശെരിയാണ് നമ്മുടെ അച്ഛനും അമ്മയും ഒക്കെ ഇപ്പോഴും പഴയ കാലത്തെ ചിന്താകതികൾ ഉള്ളവർ ആവാം..... പ്രണയം എന്ന് കേൾക്കുബോൾ തന്നെ വലിയ ഇഷ്യൂസ് ഉണ്ടാക്കുന്ന വീട്ടുകാരുമുണ്ട്.....

ഒരിക്കലും നമ്മുക്ക് അവരെ തെറ്റ് പറയാൻ പറ്റില്ല.... കാരണം ഏതൊരു അച്ഛന്റെയും അമ്മയുടെയും ആഗ്രഹവും സ്വപ്നവും ഒക്കെ ആവും അവരുടെ മക്കൾ....... മക്കൾ വന്നു കൊണ്ട് പെട്ടെന്ന് ഒരുനാൾ ഒരുത്തനെ ഇഷ്ട്ടം ആണെന്നും അവനെ മാത്രമേ വിവാഹം ചെയ്യുള്ളു എന്നൊക്കെ പറയുമ്പോൾ അവരും മാനസികമായി തളരും... കാലത്തിനു അനുസരിച്ച് നമ്മൾ മനുഷ്യൻ മാറുന്നുണ്ട്..... പുതിയ ഫാഷൻ വരുമ്പോൾ നമ്മൾ അത് സ്വീകരിക്കുന്നു.... സ്വാധിഷ്ഠമായ പുതിയ വിഭവങ്ങളെ കുറിച്ച് അറിയുമ്പോൾ നമ്മൾ അത് ടേസ്റ്റ് ചെയ്യുന്നു..... പുതിയ മെഷീനുകൾ വരുമ്പോൾ അവയൊക്കെ നമ്മൾ വാങ്ങുന്നു..... എല്ലാ ഇടത്തും നമ്മളെ മാറ്റങ്ങൾ വരുത്തുന്നു.... എന്നാൽ ചില കാര്യങ്ങളിൽ നമ്മുടെ ചിന്താകതിയെ മാത്രം നമ്മൾ മാറ്റുന്നില്ല....... മാതാപിതാക്കളോട് പറയാൻ ഉള്ളത് നിങ്ങൾ മക്കൾക്ക് അവരുടേതായ അഭിപ്രായങ്ങൾ പങ്ക് വെക്കാൻ ഉള്ള ഒരു സ്പേസ് കൊടുക്കണം..... ഏതൊരു മക്കൾക്കും കാര്യങ്ങൾ നിങ്ങളോട് തുറന്നു പറയാൻ പറ്റണം എങ്കിൽ അച്ഛനും അമ്മയും മക്കളും തമ്മിൽ ഒരു ഫ്രണ്ട്ഷിപ് ബോണ്ട്‌ ഉണ്ടാവണം.....

അവർക്ക് എന്ത് കാര്യവും നിങ്ങളുടെ അടുത്ത് തുറന്നു പറയാൻ പറ്റുമെങ്കിൽ അവർ ചതി കുഴിയിൽ അകപ്പെടുന്നതിന് മുന്നേ തന്നെ നിങ്ങൾക്ക് അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊണ്ട് അവരെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ പറ്റും....... മാറേണ്ടത് നമ്മുടെ കാഴ്ചപാട് ആണ് അത് ഈ ഒരു കാര്യത്തിൽ മാത്രം എല്ല മറ്റ് പല കാര്യങ്ങളിലും...... കൂടുതൽ പറഞ്ഞു നിങ്ങളെ മുഷിപ്പിക്കുന്നില്ല എന്റെ വാക്കുകൾ ഞാൻ ഇവിടെ നിർത്തുകയാണ്...... ഡോക്ടറുടെ പ്രസംഗതിന് സദസ്സ് നിറഞ്ഞ കൈ അടിയോടെ പ്രശംസ അറിയിച്ചു..... വീണ്ടും ഒന്ന് രണ്ട് പേര് ചെറിയ രീതിയിൽ പ്രസംഗം പറഞ്ഞു........ ശേഷം അവിടെ കലാ പരിപാടികൾ അരങ്ങേരി...... വൃദ്ധരും അതിൽ ഉണ്ടായിരുന്നു........ പരിപാടിയുടെ അവസാനം സ്മൃതി വീണ്ടും മൈക്ക് കൈകകിൽ എടുത്തു...... ഞങ്ങളുടെ ക്ഷണം സ്വീകരിച്ചു കൊണ്ട് ഇവിടെ എത്തി ചേർന്നവർക്ക് ഒന്ന് കൂടെ നന്ദി.......

ജീവിതത്തിൽ ഒറ്റപെട്ട് പോവുന്നവർക്ക് വേണ്ടി ഇങ്ങനെ ഒരു സ്ഥാപനം തുടങ്ങാൻ എനിക്ക് പ്രേരണ ഏകിയത് എന്റെ തന്നെ ജീവിതം ആയിരുന്നു....... നിങ്ങളിൽ പലർക്കും അറിയുന്നതാണ് ഞാൻ ഒരു റേപ്പ് വിക്ടിം ആണെന്നുള്ളത്....... ആ ഒരു സംഭവം എന്റെ ജീവിതവും നാല് ചുവരുകൾക്ക് ഉള്ളിൽ ആയിട്ട് എന്നെ തളച്ചു.... മറ്റുള്ളവരുടെ കുത്ത് വാക്കുകളും സഹതാപം നിറഞ്ഞ നോട്ടവും ഒളിഞ്ഞും തെളിഞ്ഞും എന്നെ കുത്തി നോവിച്ചവർ അതിൽ നിന്നും അവർക്ക് അത് കൊണ്ട് എന്ത് ആത്മ സംപ്തൃപ്തി ആണ് കിട്ടിയതെന്ന് എനിക്ക് അറിയില്ല....... ജീവിതത്തോട് പോലും മടുപ്പ് തോന്നി..... എനിക്ക് സങ്കടം ആവുമെന്ന് കരുതി എന്റെ വീട്ടുകാർ ഒന്നും എന്നോട് സംസാരിച്ചില്ല.... മകളുടെ വിധിയെ ഓർത്ത് കണ്ണുനീർ വാർത്തത് എല്ലാതെ അവർക്ക് അറിയില്ലായിരുന്നു എന്താണ് ചെയ്യേണ്ടതെന്ന്....... വിവാഹലോചനകൾക്ക് ഒരു കുറവും ഇല്ലായിരുന്നു....... റേപ്പ് വിക്ടിമ്സിന് ഒക്കെ ഇത്രയും ഡിമാൻഡ് ആണ് നാട്ടിൽ എന്ന് അന്നാണ് മനസ്സിലാക്കിയത്....... എന്നോട് ആരെങ്കിലും അടുത്ത് ഇരുന്നു കൊണ്ട് എന്റെ സങ്കടങ്ങൾ കേൾക്കാൻ ശ്രമിച്ചിരുന്നെങ്കിൽ ആത്മഹത്യ എന്ന ഒരു ചിന്ത പോലും എന്നിൽ വരില്ലായിരുന്നു..... എന്നെ കേൾക്കാനോ ആശ്വാസ വാക്കുകൾ പകർന്നു നൽകാനും ആരും ഇല്ലായിരുന്നു......

നമ്മുടെ സങ്കടങ്ങൾ ഒന്ന് ആരോടെങ്കിലും പറഞ്ഞു കഴിഞ്ഞാൽ തന്നെ പകുതിയിൽ ഏറെ ആശ്വാസം ആണ്..... നമ്മുക്ക് ഒന്നും അവർക്ക് വേണ്ടി ചെയ്തു കൊടുക്കാൻ ആവില്ലെങ്കിലും വെറുതെ അവരെ ഒന്ന് കേട്ടിരുന്നാൽ മാത്രം മതി....... അത് തന്നെ അവർക്ക് വലിയ ആശ്വാസം ആണ്....... എന്നെ ജീവിതത്തിൽ തിരികെ കൊണ്ട് വന്നതും ഇന്ന് നിങ്ങൾ കാണുന്ന സ്മൃതി ആയിട്ട് മാറ്റി എടുത്തതും എന്റെ ഭർത്താവ് എന്റെ കിച്ചേട്ടൻ ആണ്...... എന്റെ എല്ലാ ആഗ്രഹങ്ങളും ഒരു പരാതിയും കൂടാതെ നടത്തി തന്ന കിച്ചേട്ടനോട് ഈ ജന്മം മുഴുവനും ഞാൻ കടപ്പെട്ടിരിക്കും...... Very big thanks kichetta for standing with me in all situation and holding my hands throughout this life journey......❤ സ്‌മൃതിയുടെ വാക്കുകൾ അവിടെ നിർത്തിയപ്പോൾ സദസ്സിൽ നിറഞ്ഞ കൈ അടി ശബ്ദം മുഴങ്ങി..... സ്‌മൃതിയുടെയും ഉണ്ണിയുടെയും കണ്ണുകൾ തമ്മിൽ കൊരുത്തു...... ഇരുവരിലും തന്റെ പാതിയോടുള്ള പ്രണയം കണ്ണുകളിൽ തെളിഞ്ഞു കാണാം...... മക്കൾ മൂവരും നിറഞ്ഞ കണ്ണുകൾ തുടച്ചു നീക്കി........ രേണുകയുടെ കൈകളിൽ പിടി മുറുക്കി കൊണ്ട് അരുണും ഉണ്ടായിരുന്നു അവിടെ...... ___❣️___

രാവ് പകലുകൾ ആയിട്ട് മാറി വന്നു..... ഒരാഴ്ച ശര വേഗത്തിൽ അവരിൽ നിന്നും കൊഴിഞ്ഞു പോയി...... ഇന്നാണ് അമ്പലത്തിൽ ഉത്സവം...... രാവിലെ കോടിയിറക്കം കാണുവാൻ എല്ലാവരും അമ്പലത്തിൽ പോയിരുന്നു..... ഉണ്ണിയും സ്‌മൃതിയും കൈകൾ കോർത്തു കൊണ്ട് നട വഴി പാതയിൽ കൂടെ മൂഞ്ഞൊട്ട് നടന്നു...... അവർക്ക് മുന്നിൽ ആയിട്ട് ആരുവിന്റെയും നീരുവിന്റെയും നടുവിൽ നിന്ന് കൊണ്ട് ഇരുവരുടെയും കൈകളിൽ കൈ കോർത്തു കൊണ്ട് അച്ചുവും..... മൂവരും പരസ്പരം ഓരോന്നും പറഞ്ഞു കൊണ്ടാണ് നടപ്പ്..... കോടിയിറക്കം കഴിഞ്ഞതിന് ശേഷം അമ്പലത്തിൽ നിന്ന് പായസം കുടിക്കുക ആണ് മൂവരും..... ആരുവും അച്ചുവും പായസത്തിൽ ശ്രദ്ധ കൊടുത്താണ് ഇരുപ്പ് എങ്കിൽ നീരുവിന്റെ കണ്ണുകൾ ആൾ കൂട്ടത്തിന് ഇടയിൽ ആരെയോ തേടുക ആയിരുന്നു....... എന്നാൽ അവന്റെ കാഴ്ചയിൽ നിന്നും മറഞ്ഞു നിന്നവളുടെ ചുണ്ടിൽ പ്രണയത്തിൽ ചാലിച്ച പുഞ്ചിരി ആയിരുന്നു..... കണ്ണുകളിൽ അവനോടുള്ള പ്രണയം കൊണ്ട് വിരിഞ്ഞ കുസൃതി ആയിരുന്നു.......

എടാ നീരു ചേട്ടാ പായസം വേണമെങ്കിൽ കുടിക്ക്...... അഗ്നാത കാമുകിയെ തിരയാൻ ഇനിയും എത്രയോ സമയം ബാക്കി കിടക്കുന്നു...... അച്ചു കയ്യിൽ ഉണ്ടായിരുന്ന പേപ്പർ ഗ്ലാസ് നക്കി കുടിച്ചു കൊണ്ട് കൊതിയോടെ നീരുവിന്റെ കൈകളിൽ ഇരിക്കുന്ന പായസത്തെ ഏർ കണ്ണിട്ട് നോക്കി കൊണ്ട് പറഞ്ഞു...... പായസ കൊതിച്ചി നോക്കി വെള്ളം ഇറക്കേണ്ട ഇന്നാ അടിയന്റേതും കൂടെ കുടിച്ചോ...... നീരു അവളെ നോക്കി തൊഴുതു കൊണ്ട് അവൾക്ക് നേരെ ഗ്ലാസ്‌ നീട്ടി..... അതിന് കാത്ത് നിന്നത് പോലെ അവനിൽ നിന്നത് മേടിച്ചു കൊണ്ട് കുടിച്ചവൾ..... അവളുടെ തലയിൽ ഒന്ന് തട്ടി കൊടുത്തു നീരു ചെറു ചിരിയാൽ..... പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു നോക്കുമ്പോൾ അവന്റെ ചുണ്ടോട് അടുപ്പിച്ചു വന്ന പായസ ഗ്ലാസ് കാണെ വിടർന്ന ചിരിയാലെ കുടിച്ചു നീരു....... അച്ചു നോക്കുമ്പോൾ കണ്ടത് നീരുവിന്റെ ചുണ്ടോട് ചേർത്ത് കൊണ്ട് ഗ്ലാസ് വെച്ച് കൊടുത്തു കൊണ്ട് ഇരിക്കുന്ന ആരുവിനെ ആയിരുന്നു..... ____❣️_____ കറുത്ത കരയുള്ള സെറ്റ് മുണ്ടായിരുന്നു സ്മൃതിയുടെ വേഷം......

ഉണ്ണി കുളിച്ചു വന്നപ്പോയെക്കും സ്മൃതി ഒരുങ്ങി നിൽക്കുക ആയിരുന്നു...... അവനെ നോക്കി എങ്ങനെ ഉണ്ടെന്ന പോലെ കണ്ണുകൾ കൊണ്ട് ചോദിച്ചു..... ഇളം പുഞ്ചിരിയാൽ അവൾക്ക് അരികിലേക്ക് നടന്നടുത്തു...... എന്റെ പെണ്ണ് എപ്പോഴും സുന്ദരി എല്ലേ..... അതിപ്പോൾ ചോദിക്കാൻ മാത്രം ഒന്നുമില്ലലോ..... അവളുടെ മുഖം കൈകളിൽ എടുത്തു കൊണ്ട് പറഞ്ഞു ഉണ്ണി...... അവന്റെ പ്രണയം നിറഞ്ഞ നോട്ടം അവളുടെ കവിളുകളിൽ ചുവപ്പ് രാശി പടർത്തി..... അവനിൽ അപ്പോൾ കുസൃതി ആയിരുന്നു..... അവളുടെ കുഞ്ഞു നെറ്റിയിൽ ചെറു ചുംബനം നൽകിയവൻ.... അതിൽ അടങ്ങിയിരുന്നു അവളോടുള്ള അവന്റെ അടങ്ങാത്ത പ്രണയം....... ഉണ്ണിയുടെ കൈകളിൽ കൈ കോർത്തു കൊണ്ട് നടക്കുമ്പോൾ ഇരുവരും പഴയ കാല ഓർമകളിൽ ആയിരുന്നു...... കുറച്ചു നടന്നപ്പോൾ തന്നെ അവൾക്ക് ഇപ്പുറം ആയിട്ട് അരുണും വന്നു...... മൂവരും പണ്ടത്തെ പോലെ കളി തമാശകൾ പറഞ്ഞു ചിരിച്ചു കൊണ്ട് നടന്നു..... കടകളിൽ കയറി ഇറങ്ങിയവർ പുളി മിട്ടായിയും മറ്റ് പലതും വാങ്ങി കൂട്ടി......

കറുപ്പും ചുവപ്പും നിറത്തിലുള്ള കുപ്പി വളകൾ ഇരുവരും അവളുടെ ഇരു കൈകളിലും ആയിട്ട് അണിയിച്ചു കൊടുത്തു....... അവർ കടയിൽ നിന്നും ഇറങ്ങി കൊണ്ട് നാടകം നടക്കുന്ന ഇടത്തേക്ക് നടന്നു...... ആരു,നീരു,അച്ചു,ലച്ചു,ആര്യ ഇവർ അഞ്ചു പേരും അമ്പല പറമ്പ് മുഴുവനും ചുറ്റി കറങ്ങി..... കടകളിൽ മുഴുവനും കയറി ഇറങ്ങിയവർ കണ്ണിൽ കണ്ടത് ഒക്കെയും വാങ്ങി കൂട്ടി..... സ്മൃതി അരുണിന്റെയും ഉണ്ണിയുടെയും നടുവിൽ ആയിട്ട് ആയിരുന്നു ഇരുന്നത്..... അരുണിന്റെ അപ്പുറം രേണുകയും.... നാടകം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ പിള്ളേർ സെറ്റ് അവർക്ക് അരികിൽ ആയിട്ട് ഇരുന്നു........ അഞ്ചു പേരുടെയും കൈകളിലെ സാധനങ്ങൾ കാണെ അച്ഛന്മാരും അമ്മമാരും അവരെ ഇരുത്തി നോക്കി..... പെൺപിള്ളേർ മൂന്നും കൂടെ നല്ല പോലെ ചിരിച്ചു കൊടുത്തു.... ആരുവും നീരുവും ഒന്ന് ചിരിച്ചു കൊടുത്തു കൊണ്ട് ഉണ്ണിക്കും അരുണിനും അവരുടെ പേഴ്സ് നൽകി..... ഇതെപ്പോയടാ പിള്ളേരെ അടിച്ചു മാറ്റിയത്..... അരുൺ കാലിയായ പേഴ്സ് ഒന്ന് നോക്കി കൊണ്ട് രണ്ട് പേരോടും ചോദിച്ചു......

മാമന്റെ പേഴ്സ് മാമന്റെ സ്വന്തം മകൾ അടിച്ചു കൊണ്ട് വന്നതാണ്..... അച്ഛന്റെ പേഴ്സ് നമ്മുടെ കാന്താരിയും..... ആരു ഭവ്യതയോടെ പറഞ്ഞു....... "ഇപ്പോൾ ഞങ്ങൾ ഹാപ്പിയാണ്...... പൈസ മുഴുവനും തീർന്നത് കൊണ്ട് നിങ്ങൾ ഹാപ്പി എല്ലാന്ന് അറിയാം എന്നാലും സാരമില്ല.......പിള്ളേരെല്ലേ ഒന്ന് കണ്ണടച്ചേക്കെന്നെ...... " "ഉണ്ണി മക്കൾ നമ്മളെക്കാൾ വളർന്നെടാ....." അരുൺ ഉണ്ണിയെ നോക്കി പറഞ്ഞപ്പോൾ കമന്റ്‌ വന്നത് അച്ചുവിൽ നിന്നുമായിരുന്നു...... "പിള്ളേരെ കെട്ടിച്ചു വിടേണ്ട പ്രായം കഴിഞ്ഞു...... അതെങ്ങനെ ഓർമ ഉണ്ടാവാനാ ഇപ്പോഴും അച്ഛന്മാർക്കും അമ്മമാർക്കും പ്രായം പതിനെട്ടു ആണെന്നാണെല്ലോ വിചാരം ഇപ്പോഴും റൊമാൻസ് കളിച്ചു നടക്കല്ലേ......" "അച്ചുസേ മതിട്ടോ നിന്റെ നാവിന്റെ നീളം ദിനം പ്രതി കൂടി വരികയാണ്......" "ഞാൻ ഒരു തമാശ പറഞ്ഞത് എല്ലേ അച്ചേ.... അച്ഛ സീരിയസ് ആവാതെ......" അവനെ നോക്കി കണ്ണിറുക്കി കാട്ടിയവൾ...... അവളുടെ കാട്ടികൂട്ടലുകൾ ചിരിയോടെ നോക്കി നിന്നു എല്ലാവരും...... പിന്നെ ആരും ഒന്നും മിണ്ടാതെ നാടകം ശ്രദ്ധിച്ചു....... ജീവിതവും ഒരു നാടകം ആണ് മാനുഷ്യർ അതിലെ മികച്ച അഭിനേതാക്കളും...... നാടകം കഴിഞ്ഞതും അവിടെ നിന്നുമവർ വീട്ടിലേക്ക് യാത്ര തിരിച്ചു........ സ്‌മൃതിയുടെ കൈകൾ അപ്പോഴും ഉണ്ണിയുടെ കൈകളിൽ ആയിരുന്നു.....

ഒരിക്കലും വിടില്ലെന്ന പോലെ അവൻ അവയെ കൂടുതൽ ചേർത്ത് പിടിച്ചു....... ഉറങ്ങാൻ കിടന്നപ്പോൾ ഉണ്ണിയുടെ ഇടനെഞ്ചിലായി തല വെച്ച് കിടന്നു സ്മൃതി..... ഏറെ നേരം കഴിഞ്ഞിട്ടും അവൾ ഉറങ്ങിയില്ലെന്ന് മനസ്സിലായ ഉണ്ണി അവളുടെ തല മുടിയിൽ വിരലുകൾ ഓടിച്ചു....... "പെണ്ണെ......." ഉണ്ണിയുടെ പതിഞ്ഞ ശബ്ദം കാതിൽ പതിക്കവേ വിളിക്കേട്ടു സ്മൃതി...... "എന്താ കിച്ചേട്ടാ......" "ഉറങ്ങിയില്ലേ......." "മ്മ്ച്ചും......" "അതെന്താ......" "ഓരോന്നും ഓർത്ത് കിടന്ന് പോയി..... വർഷങ്ങൾ എത്ര വേഗത്തിൽ ആണ് നമ്മളിൽ നിന്നും കടന്ന് പോയത് കിച്ചേട്ടാ...... വാർധക്യം നമ്മിലേക്ക്‌ അടുക്കുവാൻ ആയിരിക്കുന്നു.... ഇനിയും എത്ര നാൾ ഇങ്ങനെ കിച്ചേട്ടന്റെ നെഞ്ചിലെ ചൂടേറ്റ് കിടക്കാൻ ആവും...." "പെണ്ണെ വേണ്ടാത്ത ഓരോ ചിന്തയും മനസ്സിൽ വെച്ച് കൊണ്ട് കിടക്കാതെ....." "ഹ്മ്മ് കിച്ചേട്ടാ ഞാൻ ഒരു കാര്യം ചോദിക്കട്ടെ....." "എന്താണ്......"

"ഇനിയും ഒരു ജന്മം ഉണ്ടെങ്കിൽ എനിക്കായ് ഇവിടെ ഈ ഇടനെഞ്ചിൽ ഒരു സ്ഥാനം തരുമോ....." "നിനക്കായ്‌❤ മാത്രം ആണ് പെണ്ണെ എന്റെ പ്രണയം തളിർക്കുകയുള്ളു..... നി എന്ന പൂവിൽ നിന്നും തേൻ നുകരാൻ ഞാൻ എന്ന ശലഭം നിനക്കായ്‌❤ ഇനിയൊരു ജന്മം ഉണ്ടെങ്കിലും കാത്തിരിക്കും......❣️ സ്‌മൃതിയുടെ ചുണ്ടുകൾ ഉണ്ണിയുടെ ഇടനെഞ്ചിൽ പതിഞ്ഞു...... അവളെ ചേർത്ത് പിടിച്ചു കൊണ്ട് അവനും അവന്റെ ഹൃദയതാളം ശ്രവിച്ചു കൊണ്ട് അവളും ഉറക്കത്തെ കൂട്ട് പിടിച്ചു...... ഉറക്കത്തിലും ഇരുവരുടെയും ചുണ്ടുകളിൽ ഇളം പുഞ്ചിരി തങ്ങി നിന്നു..... ഹൃദയങ്ങൾ അപ്പോഴും മൗനത്തിലൂടെ പ്രണയം കൈമാറി കൊണ്ടിരുന്നു....... എന്റെ വരികളിൽ കൂടെ ഉണ്ണിയുടെയും സ്‌മൃതിയുടെയും യാത്ര ഇവിടെ നിർത്തുകയാണ്......❣️

നിനക്കായ്❤ എന്ന കഥക്കായി ഇനി കാത്തിരിപ്പ് ഇല്ല....... കഴിഞ്ഞ കൊല്ലം ഡിസംബർ പത്തിന് ആണ് ആദ്യം ആയിട്ട് നിനക്കായ്‌ എഴുതി തുടങ്ങിയത്..... ഇടെയ്ക്ക് ചെറിയ ബ്രേക്ക് എടുത്തും നല്ല പോലെ നിങ്ങളെ കാത്തിരിപ്പിച്ചും ആണ് നിനക്കായ്‌ ഇപ്പോൾ 60 പാർട്ടിൽ എത്തി നിൽക്കുന്നത്..... എഴുതി തുടങ്ങിയപ്പോൾ ഇത്രയും പാർട്ട്‌ ഒന്നും ഉണ്ടാവുമെന്ന് വിചാരിച്ചില്ല..... കാത്തിരുന്നു വായിച്ച ഒത്തിരി പേരുണ്ട് എല്ലാവർക്കും നന്ദി..... വലിയ എഴുതുക്കാരി ഒന്നുമെല്ല തെറ്റുകൾ ഉണ്ടാവാം..... ക്ലൈമാക്സ്‌ എത്ര മാത്രം നിങ്ങൾക്ക് ഇഷ്ട്ടം ആയെന്നും അറിയില്ല..... ഈ പാർട്ടിൽ എഴുതിയ കാര്യങ്ങൾ ഒന്നും തന്നെ ചിലപ്പോൾ നിങ്ങൾക്ക് ഇഷ്ടപെട്ടെന്ന് വരില്ല.... എന്റെ ആശയം ആണ് എഴുതി ചേർത്തത്...... അതിൽ എന്തെങ്കിലും തെറ്റായിട്ട് തോന്നിയാൽ പറയുക..... 😊 ഇനിയൊരു കാത്തിരിപ്പില്ല അത് കൊണ്ട് വായിക്കുന്നവർ ഇത്തിരി എങ്കിലും ആത്മാർത്ഥ സ്റ്റോറിയോട് ഉണ്ടെങ്കിൽ ഒരു വരി എങ്കിലും അഭിപ്രായം എഴുതുമെന്ന് പ്രതീക്ഷിക്കുന്നു......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story