നിനക്കായ്‌❤: ഭാഗം 7

ninakkay mufi

രചന: MUFI

പിന്നീടുള്ള ദിവസങ്ങളിൽ സ്‌മൃതിയിൽ ഏറെ കുറെ മാറ്റങ്ങൾ കണ്ട് തുടങ്ങി.... ഇടയ്ക്ക് അരുണിന്റെ ഒന്നിച്ചു ഉണ്ണിയും അവളെ കാണാൻ പോകും...കുറച്ചു എന്തെങ്കിലും സംസാരിക്കും.... അവളുടെ ഉള്ളിൽ അവൾ പോലും അറിയാതെ അവനിക്കായ് ഒരു സ്ഥാനം വെരുറക്കുക ആയിരുന്നു.... **** ടാ ഉണ്ണി നീ ഇന്ന് സ്‌മൃതിയെ കൂട്ടി പോകുമോ അവൾക്ക് ഇന്ന് സിറ്റിങ് ഉണ്ടായിരുന്നു എനിക്ക് അത്യാവശ്യം ആയി വേറെ ഒരിടം പോകേണ്ടതുണ്ട്.... ഇന്ന് വഴികുന്നേരം എല്ലേ ഞാൻ കൊണ്ട് പോയിക്കോളാം നീ അതോർത്തു വിഷമിക്കണ്ട... വീടിന്റെ ഉമ്മറത്തു അരുണിനെയും കാത്ത് നിൽക്കുക ആയിരുന്നു സ്മൃതി... കുറച്ചു കഴിഞ്ഞപ്പോൾ ഉണ്ണിയുടെ ബുള്ളറ്റ് മുറ്റത്തു ആയി വന്നു നിർത്തി.. സ്‌മൃതി അവനെ കണ്ടതും ചാടി എഴുന്നേറ്റു.... വണ്ടിയുടെ ശബ്ദം കേട്ട് കൊണ്ട് അകത്തു നിന്നും കേശവേട്ടനും ഇറങ്ങി വന്നു... ഹാ ഉണ്ണി ആയിരുന്നോ......മോൻ കയറി ഇരിക്ക്... വേണ്ട കേശവേട്ട ഞാൻ സ്‌മൃതിയെ കൂട്ടാൻ വേണ്ടി വന്നത് ആണ്...

അവളെ വൈഷ്ണയുടെ അടുത്ത് കൊണ്ട് പോകാൻ.... അരുൺ എവിടെയോ അത്യാവശ്യം ആയിട്ട് പോയതാണ് അത് കൊണ്ട് അവൻ എത്താൻ പറ്റില്ല എന്ന് കുറച്ചു മുന്നേ എന്നെ വിളിച്ചു പറഞ്ഞായിരുന്നു.... ആണോ എന്ന മോൾ ഉണ്ണിയുടെ ഒപ്പം പോയിട്ട് വാ.... ഞാൻ അച്ഛാടെ കൂടെ പോയിക്കൊള്ളാം സർൻ ബുദ്ധിമുട്ട് ആവും..... ഇവിടെ വരെയും വന്നില്ലേ അത് തന്നെ വലിയൊരു ബുദ്ധിമുട്ട് ആയി... ഇനി നിന്നെ കൂട്ടാതെ ഞാൻ തിരിച്ചു പോയാൽ അത് ഇതിനേക്കാൾ വലിയ ബുദ്ധിമുട്ട് ആവും... അത് കൊണ്ട് ഇപ്പോൾ നീ എന്റെ കൂടെ വായോ... അത്... ഞാൻ.... അവൾ നിന്ന് വിക്കി... എന്റെ കൂടെ വരാത്തത് വിശ്വാസം ഇല്ലാത്തത് കൊണ്ടാണോ..... ഉണ്ണി ഇത്തിരി സങ്കടത്തോടെ പറഞ്ഞതും സ്‌മൃതിക്ക് വല്ലാതായി.... ഞാൻ അങ്ങനെ ഉദ്ദേശിച്ചു എല്ല....ഞാൻ വരാം സർ.... ഉണ്ണി പുറത്ത് സന്തോഷം പ്രകടിപ്പിക്കാതെ നിന്നു... ഉണ്ണി വണ്ടിയിൽ കയറി സ്റ്റാർട്ട്‌ ചെയ്തതും മനസ്സില്ലാ മനസോടെ അവനിക്ക് പിറകിൽ ആയി ഇത്തിരി അകലം ഇട്ട് കൊണ്ട് അവളും കയറി ഇരുന്നു.... കേശവേട്ടനോട് യാത്ര പറഞ്ഞു കൊണ്ട് ഉണ്ണി വണ്ടി മുന്നോട്ട് എടുത്തു.... കവലയിലോട്ട് കടന്നതും പലരുടെയും നോട്ടം തന്നിലേക്ക് നീളുന്നത് അറിഞ്ഞ സ്‌മൃതി കണ്ണുകൾ താഴ്ത്തി....

ഉണ്ണി അതൊക്കെ കണ്ടെങ്കിലും കണ്ട ഭാവം നടിച്ചില്ല.... വൈഷ്ണയുടെ വീട്ട് മുറ്റത്തു വണ്ടി നിർത്തിയതും സ്‌മൃതി അതിൽ നിന്നും ചാടി ഇറങ്ങിയിരുന്നു.... അവളുടെ പരവേഷം കാണെ ഉണ്ണിക്ക് ചിരി പൊട്ടി എന്നാൽ സാഹചര്യം മനസ്സിലാക്കി അവൻ വന്ന ചിരിയെ പിടിച്ചു നിർത്തി... ** ആഹാ ഇന്ന് ഉണ്ണിയാണെല്ലോ കൂടെ വന്നത്.... ഹാ അരുണിന് ചെറിയ തിരക്ക് കാരണം വരാൻ പറ്റിയില്ല.... അത്‌ കൊണ്ട് പിന്നെ ഞാൻ തന്നെ കൂട്ടി വന്നു... ആ അത് എന്ത് കൊണ്ടും നന്നായി.... നീ ഇപ്പോൾ പോകുന്നുണ്ടോ ഉണ്ണി അതോ ഇവളെയും കൂട്ടി ഒന്നിച്ചാണോ പോകുന്നത്.... ഞാൻ ഇവളെയും കൂട്ടി ആണ് പോവുന്നത്... അങ്കിൾ ഉണ്ടാവില്ലേ ഇവിടെ ഞാൻ അങ്കിൾനെ കണ്ടിട്ട് കുറച്ചു ആയി... ഹാ അച്ഛൻ അകത്തുണ്ട് എന്നാൽ പിന്നെ നീ അച്ഛനുമായി സംസാരിച്ചു ഇരിക്ക് ഞാൻ സ്‌മൃതിയുടെ ഒപ്പം മുകളിൽ കാണും... **

സ്മൃതി ഞാൻ കഴിഞ്ഞ പ്രാവശ്യം പറഞ്ഞത് ഓർമ ഇല്ലേ.... സ്‌മൃതി ഉണ്ടെന്ന അർത്ഥത്തിൽ തലയനക്കി.... ഹാ എന്നാൽ പിന്നെ മടി കൂടാതെ പറയെടോ... തനിക്ക് ആരാവാൻ ആണ് ആഗ്രഹം.... എനിക്ക് ടീച്ചിങ് നോടാണ് ഡോക്ടറെ താല്പര്യം ചെറുതിലെ ഉള്ള ആഗ്രഹം ആണ്.....പിന്നെ ഇങ്ങനെ ഒക്കെ ആയപ്പോൾ അതൊക്കെ ഞാൻ ഹൃദയത്തിൽ തന്നെ കുഴിച്ചു മൂടി.... കുട്ടികളെ ഫേസ് ചെയ്യാനും മറ്റുമുള്ള പേടി കൊണ്ടാണോ.... സ്‌മൃതി അതിന് ഒന്ന് മൂളുക മാത്രം ചെയ്തു... സ്മൃതി ഞാൻ പറഞ്ഞത് തന്നെ വീണ്ടും ആവർത്തിക്കുക ആണ്.... താൻ ഇവിടെ ഒരു തെറ്റും ചെയ്തിട്ടില്ല.. തെറ്റ് ചെയ്തവർ ആണ് ആളുകളെ പേടിക്കുക... നമ്മൾ തെറ്റ് ചെയ്യാത്ത ഇടത്തോളം കാലം നമ്മൾ ആരെയും പേടിക്കേണ്ട ആവശ്യം ഇല്ല ആരുടെ മുന്നിലും തല ഉയർത്തി നിൽക്കാൻ പറ്റും.... ഇനിയും അതൊക്കെ തന്നെ ആലോചിച്ചു കൊണ്ട് തന്റെ ജീവിതം നശിപ്പിക്കരുത്..... തന്റെ ആഗ്രഹം പോലെ തന്നെ ടീച്ചിങ്ൻ വേണ്ടി നോക്കണം അടുത്ത് തന്നെ ഒരു ജോലിയിൽ കയറാൻ ശ്രമിക്കണം...

ശ്രമിക്കാം ഡോക്ടറെ.... നടക്കുമോ എന്ന് അറിയില്ല എന്നാലും ഞാൻ ശ്രമിക്കാം.... ഇതാണ് വേണ്ടത്... പ്രതീക്ഷ കൈ വിടരുത്.... ഇനി ഇവിടെ വരുമ്പോൾ ഈ ഒരു സന്തോഷ വാർത്ത ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു... അതിന് ഇളം പുഞ്ചിരി സമ്മാനിച്ചു കൊണ്ട് ഉണ്ണിക്കൊപ്പം അവിടെ നിന്നും യാത്രയായി... അവിടെ നിന്ന് ഇറങ്ങുന്നതിനു മുന്നേ തന്നെ ഉണ്ണിയോട് എല്ലാ കാര്യവും വൈഷ്ണ പറഞ്ഞിരുന്നു... തിരികെ ഉള്ള യാത്രയിലും സ്‌മൃതി ഇത്തിരി അകലം പാലിച്ചു തന്നെ ആയിരുന്നു ഇരുന്നത്.... അവളുടെ അവസ്ഥ മനസ്സിലാക്കി കൊണ്ട് തന്നെ അവൻ പതിയെ ആണ് വണ്ടി ഓടിച്ചത്...... തനിക്ക് വേറെ എവിടെ എങ്കിലും പോവാൻ ഉണ്ടോ..... ഉണ്ണി വെറുതെ എന്ന പോലെ ചോദിച്ചു... മ്മ്ച്ചും... ഒന്നുമില്ല എന്ന് അവൾ തോൾ അനക്കി കാണിച്ചു.... അവൻ ഒന്ന് ചിരിച്ചു കൊണ്ട് വണ്ടി നേരെ വീട്ടിലോട്ട് എടുത്തു............. തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story