നിനക്കായ്‌❤: ഭാഗം 8

ninakkay mufi

രചന: MUFI

ദിനങ്ങൾ വീണ്ടും ഓടി മറഞ്ഞു...... ഉണ്ണി ഇടയ്ക്ക് അരുണിനെ കാണാൻ വേണ്ടി അവന്റെ വീട്ടിലോട്ട് പോകും...ഇടയ്ക്ക് സ്‌മൃതിയെ കണ്ടാൽ ഒന്നോ രണ്ടോ വാക്കുകൾ സംസാരിക്കും..... സ്‌മൃതിയുടെ ആഗ്രഹം പോലെ അവൾ പഠിച്ച കോളേജിൽ തന്നെ ഒരു ടീച്ചറുടെ വാക്കാൻസി വന്നു.... അവിടെ പഠിപ്പിച്ചു കൊണ്ടിരുന്ന ടീച്ചർ ഡെലിവറിക്ക് വേണ്ടി ലോങ്ങ്‌ ലീവ് എടുത്ത് പോയതാണ്... ആ ഒരു ഒഴിവിൽ ആണ് സ്‌മൃതിക്ക് അവിടെ കിട്ടുന്നത്..... അവിടെ പഠിച്ചത് കൊണ്ടും അവളുടെ ടാലെന്റ്റ് അറിയുന്നത് കൊണ്ടും അവൾക്ക് അവിടെ കയറാൻ പറ്റി.... രണ്ട് ദിവസം കഴിഞ്ഞാണ് അവൾക്ക് ജോയിൻ ചെയ്യേണ്ട ദിവസം... ജോലി കിട്ടിയപ്പോൾ തന്നെ അവൾ വൈഷ്‌ണയെ വിളിച്ചു വിവരം പറഞ്ഞിരുന്നു.... കോളേജിൽ പോകുന്നതിന് മുന്നേ തന്നെ വന്ന് കാണാൻ വൈഷ്ണ പ്രതേകം പറഞ്ഞു... **** ഏട്ടൻ വരുന്നുണ്ടോ..... എത്ര നേരം ആയി ഒരുങ്ങുന്നേ ഇത് വരെയും കഴിഞ്ഞില്ലേ..... പെണ്ണ് കാണാൻ പോവുന്നത് ഒന്നും എല്ലല്ലോ....

ഡോറിൽ തട്ടി കൊണ്ട് സ്മൃതി അരുണിനോടായി വിളിച്ചു പറഞ്ഞു.... അവൾ റെഡി ആയി ഇറങ്ങിയിട്ടും അരുൺ റെഡി ആയി കഴിഞ്ഞില്ല.... എന്റെ മോളെ ഇതാ ചേട്ടൻ ഇപ്പോൾ വരാം മോൾ ഉമ്മറത്തു പോയി ഇരിക്ക്... ഹ്മ്മ് അഞ്ചു മിനിറ്റ് കൂടെ ഞാൻ കാത്ത് നിൽക്കുള്ളു.... **** അങ്ങനെ സ്‌മൃതിയും അരുണും കൂടെ വൈഷ്‌ണയെ കാണാൻ പോയി.... അവിടെ കുറച്ചു സമയം നിന്ന് പിന്നെ അവിടെ നിന്നും അവർ യാത്ര പറഞ്ഞിറങ്ങി.... കോളേജിൽ പോവാൻ അത്യാവശ്യം വേണ്ട ഡ്രസ്സും ബാഗും ഒക്കെ വാങ്ങിക്കാൻ വേണ്ടി ഇരുവരും ടൗണിൽ ഷോപ്പിൽ കയറി ഇറങ്ങി... മൂന്നു നാല് ജോഡി ചുരിദാറും സാരിയും ഒക്കെ വാങ്ങി അവർ സന്ധ്യ ആവുന്നതിനു മുന്നേ തന്നെ വീട്ടിലോട്ട് തിരിച്ചു.... പിറ്റേ ദിവസം രാവിലെ തന്നെ സ്മൃതി കുളിച്ചു ഒരുങ്ങി ഇറങ്ങി...അരുണിന്റെ ഒപ്പം ബൈക്കിൽ ആയിരുന്നു യാത്ര.... ആദ്യം തന്നെ അമ്പലത്തിൽ പോയി തൊഴുതു പിന്നെ നേരെ കോളേജിലേക്ക് യാത്ര തിരിച്ചു...

അവളുടെ ഉള്ളിൽ ഉണ്ണിയെ ഒന്ന് കാണണം എന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു.... അവൻ വേണ്ടി കവലയിലും മറ്റുമൊക്കെ അവളുടെ കണ്ണുകൾ അനുസരണ ഇല്ലാതെ തേടി നടന്നു..... എന്നാൽ നിരാശ ആയിരുന്നു ഫലം..... അരുണിന്റെ വണ്ടി കോളേജ് ഗേറ്റ് കടന്നു ഉള്ളിലേക്ക് കുതിച്ചു നിർത്തി.... അവൾ ബൈക്കിൽ ഇരുന്ന് കൊണ്ട് തന്നെ അവിടം മുഴുവനും കണ്ണോടിച്ചു..... ഒരു വർഷം മുന്നേ വരെയും കളിച്ചു ചിരിച്ചു താൻ നടന്ന ഇടം ആണ്.... അന്ന് അവസാന പരീക്ഷ കഴിഞ്ഞു ഇറങ്ങുമ്പോൾ ഇനി ഇവിടേക്ക് അതെ പോലെ ഒരു തിരിച്ചു വരവ് ഉണ്ടാവില്ല എന്ന് ഓർത്ത് മനസ്സിൽ ഒത്തിരി വിഷമം ആയിരുന്നു.... കലാലയ ജീവിതം അത്‌ ഒരു സുഖമുള്ള നോവാണ്.......കൂട്ടുകാരും ഒത്തു ഓർക്കാൻ ഒത്തിരി നല്ല ഓർമ്മകൾ സമ്മാനിച്ച ഇടം... മോളെ നീ ഇറങ്ങുന്നില്ലേ.... ബൈക്കിൽ തന്നെ ഇരുന്നു ചുറ്റും വീക്ഷണം നടത്തിയാൽ ഇന്ന് കോളേജ് വിട്ടാലും നീ ഇറങ്ങില്ല.... അരുൺ ചെറു ചിരിയോടെ ചുറ്റിലും കണ്ണ് ഓടിക്കുന്നവളോട് ആയിട്ട് പറഞ്ഞു...

അപ്പോഴാണ് സ്‌മൃതിയും അതോർത്തത്... അരുണിനെ നോക്കി ഒന്ന് ചമ്മിയ ചിരി ചിരിച്ചു കൊണ്ട് അവൾ ബൈക്കിൽ നിന്നും ഇറങ്ങി... കോളേജ് തുടങ്ങാൻ ഇനിയും സമയം ഉണ്ട്....വരാന്തയിലും മരച്ചുവട്ടിലും ഒക്കെ കൂട്ടം കൂടി ഇരിക്കുന്നുണ്ട്.... ചിലർ പ്രണയ സല്ലാപത്തിൽ ആണ്... മറ്റു ചിലർ കൂട്ടുക്കാരെ ഇട്ട് ആക്കിയും കളി തമാശകൾ പറയുന്നതിലും ഒക്കെ ആയിട്ടാണ് ഉള്ളത്..... എന്നാൽ ഇതിലൊന്നും പെടാതെ മറ്റുള്ളവരെ കമന്റ്‌ അടിച്ചും മാർക്കിട്ടും ഒക്കെ വേറെyയും ഒരു കൂട്ടർ.... ഞാൻ പോവാണ് വഴികുന്നേരം വിളിക്കാൻ വരാം... സ്‌മൃതിയോട് യാത്ര പറഞ്ഞു കൊണ്ട് അരുൺ അവിടെ നിന്നും തിരിച്ചു... സ്മൃതി ചുറ്റിലും നോക്കി പ്രിൻസിപ്പൽ സാറിന്റെ മുറി ലക്ഷ്യം വച്ചു നടന്നു..... പ്രോസീഡേഴ്‌സ് ഒക്കെ കഴിഞ്ഞു അവൾ സ്റ്റാഫ്‌ റൂമിലോട്ട് പോയി....

അവിടെ ഓരോ ആളുകളും അവരവരുടെ ടൈമ് ടേബിൾ നോക്കി അവരുടെ സബ്ജെക്ട് എടുത്തു നോക്കുന്ന തിരക്കിൽ ആയിരുന്നു... ചിലർ ഫോണിലും മറ്റ് ചിലർ വായനയിലും സംസാരത്തിലും ഒക്കെ ആയിട്ട് ആണ് ഉള്ളത്... സ്‌മൃതി അകത്തേക്ക് കയറി അവൾക്ക് ഉള്ള ചെയറിൽ പോയി ഇരുന്നു... അവിടെ ഒട്ടിച്ചു വെച്ചിട്ടുള്ള ടൈമ് ടേബിൾ നോക്കി തനിക്ക് പോകേണ്ട ക്ലാസ്സ്‌ എവിടെ ആണെന്ന് ഉറപ്പ് വരുത്തി.... അവിടെ അവൾക്ക് അറിയുന്നവർ തന്നെ ആയിരുന്നു കൂടുതൽ പേരും.... എല്ലാവരുമായി പെട്ടെന്ന് തന്നെ സംസാരിച്ചു... പുതിയത് ആയിട്ട് ഉള്ള ടീച്ചർമാരെയും മാഷിനെയും ഒക്കെ അപ്പോൾ തന്നെ പരിചയപെട്ടു.... ലോങ്ങ്‌ ബെൽ അടിഞ്ഞതും സ്മൃതി ബുക്കുമായി ബികോം സെക്കന്റ്‌ ഇയർ ക്ലാസ്സിലോട്ട് പോയി.... കുട്ടികളുമായി അടുക്കാൻ ഇത്തിരി പ്രയാസം ഉണ്ടായെങ്കിലും പതിയെ അത് ഇല്ലാതായി... അവരിൽ ഒരാൾ ആയിട്ട് തന്നെ സ്മൃതി ഇടപഴകി.... അവളുടെ സൗഹിർദപരമായ ക്ലാസ്സ്‌ കുട്ടികളിൽ അവളോട് കുറച്ചു കൂടെ അറ്റാച്ച്മെന്റ്റ് സൃഷ്ടിച്ചു....

ആദ്യത്തെ ദിവസം വലിയ കുഴപ്പം ഇല്ലാതെ തന്നെ പോയി.... വഴികുന്നേരം അരുൺ വിളിക്കാൻ വന്നത് സ്‌മൃതിയിൽ ഒരു ആശ്വാസം ആയിരുന്നു..... തിരികെ ഉള്ള യാത്രയിൽ വാ തോരാതെ ആ ഒരു ദിവസത്തെ മുഴുവൻ കാര്യങ്ങളും സ്‌മൃതി അരുണിനെ പറഞ്ഞു കേൾപ്പിച്ചു..... പണ്ട് കോളേജിൽ പോവുന്ന സമയം ഇടയ്ക്കൊക്കെ അരുൺ പോയി കൂട്ടി വരാർ ഉണ്ടായിരുന്നു അന്നൊക്കെ ഇതേ പോലെയാണ് അവൾ....ഇനി പോയില്ലെങ്കിൽ പോലും യാത്രിയിൽ ഭക്ഷണം കഴിച്ചു ഇരിക്കുമ്പോയോ ഉറങ്ങുന്നതിനു മുന്നേയോ ആയിട്ട് ആ ദിവസത്തെ മുഴുവൻ കാര്യങ്ങളും അവൾ പറഞ്ഞു കേൾപ്പിക്കും ആയിരുന്നു.... അവളിലെ കുസൃതിയും കിളി കൊഞ്ചൽ പോലെയുള്ള സംസാരവും ഒക്കെ തിരികെ വരുന്നത് അറിഞ്ഞ അരുണിന്റെ ഉള്ളിൽ സന്തോഷം നിറഞ്ഞു..... തന്റെ കുഞ്ഞി പെങ്ങളെ തനിക്ക് തിരിച്ചു നൽകിയ ഉണ്ണിയോടും വൈഷ്ണയോടും അവൻ മനസ്സിൽ ഒരായിരം നന്ദി പറഞ്ഞു....

തിരിച്ചു വീട്ടിൽ എത്തി ഫ്രഷ് ആയി സ്മൃതി അടുക്കളയിൽ ഹാജർ വെച്ചു.... അവളുടെ അമ്മ അവളുടെ സ്പെഷ്യൽ പഴം പൊരി ഉണ്ടാക്കുന്നത് കണ്ടതും അവളുടെ നാവിൽ വെള്ളം ഊറി.... ആസ്വദിച്ചു കട്ടനും പഴം പൊരിയും കഴിച്ചു കൊണ്ട് അതിനിടയിൽ ഇന്നത്തെ വിശേഷം പറഞ്ഞു കേൾപ്പിക്കാനും സ്മൃതി മറന്നില്ല.... ഒത്തിരി നാളുകൾക്ക് ശേഷം മകളുടെ സന്തോഷം നിറഞ്ഞ സംസാരം കേൾക്കെ ആ അമ്മ മനവും നിറഞ്ഞു.... **** ഒന്ന് രണ്ട് മാസങ്ങൾ പതിവ് കാര്യങ്ങളും ആയിട്ട് കടന്നു പോയി.... അരുൺ ബാംഗ്ലൂരിൽ തിരികെ പോയി..... അത് സ്‌മൃതിയിൽ നല്ല പോലെ തന്നെ സങ്കടം ഉളവാക്കി.... അവൻ അടുത്ത് തന്നെ നാട്ടിൽ ഷിഫ്റ്റ്‌ ആവും എന്ന് പറഞ്ഞത് കൊണ്ട് അവൾ സമാദാനിച്ചു.... ഉണ്ണിയും ആയിട്ടുള്ള കണ്ട് മുട്ടലുകൾ വളരെ കുറവ് ആയിരുന്നു..... അവനെ കാണുമ്പോൾ പതിവിലും വേഗത്തിൽ ഇടിക്കുന്ന ഹൃദയത്തിന്റെ തുടിപ്പും അവനെ തേടി അലയുന്നു കണ്ണുകളും എന്തിന് വേണ്ടി ആണെന്ന് സ്‌മൃതിക്ക് അറിയത്തില്ലായിരുന്നു.... ***

ഉണ്ണി നിനക്ക്‌ ഇപ്പോൾ കല്യാണം കഴിക്കാൻ ഉള്ള പ്രായം ആയി.... സ്മൃതി ഇപ്പോൾ ജോലിക്ക് ഒക്കെ പോയി തുടങ്ങിയില്ലേ... അവളിൽ പണ്ട് ഉള്ളതിനേക്കാൾ എത്രയോ മാറ്റങ്ങൾ വന്നു... ഇനിയും കാത്തിരിക്കണോ മോനെ..... എനിക്ക് പ്രായം ആയി വരികയാണ്... നിന്റെ കല്യാണം കൂടെ കണ്ടിട്ട് എന്റെ കണ്ണ് അടഞ്ഞാൽ മതി എന്നാണ് എന്റെ ആഗ്രഹം... എന്റെ ടീച്ചറെ ഇപ്പോയെ ഒന്നും കാരണവർ വിളിക്കില്ല... മൂപ്പർക്ക് അറിയാം ടീച്ചർക്ക് ഇവിടെ ചെയ്തു തീർക്കാനും കാണാനും ഒക്കെ ഒത്തിരി കാര്യങ്ങൾ ഉണ്ടെന്ന്... അത് കൊണ്ട് അമ്മ കുട്ടി ഇനി ഇതേ പോലെ ഉള്ള ഓരോ വേണ്ടാത്ത ചിന്തകൾ കൊണ്ട് നടക്കേണ്ട.... പിന്നെ സ്‌മൃതിയുടെ കാര്യം... അവൾ ഇപ്പോൾ മുന്നതതിനേക്കാൾ കുറെ മാറിയിട്ടുണ്ട്.... പക്ഷെ അവളുടെ ഉള്ളിൽ വിവാഹവും ദാമ്പത്യ ജീവിതം ഒക്കെ എങ്ങനെ ആണെന്ന് അറിയില്ലല്ലോ..... പെട്ടെന്ന് വിവാഹം എന്നൊക്കെ പറഞ്ഞു ചെന്നാൽ അവൾ അത് ഏത് രീതിയിൽ എടുക്കും എന്നും പറയാൻ പറ്റില്ല....

ഇത്രയും കാത്തു നിന്നില്ലേ അമ്മേ... കുറച്ചു കൂടെ നമുക്ക് അവൾക്ക് സമയം കൊടുക്കാം... അവൾ ഇനിയും ഒത്തിരി മാറാനുണ്ട്....ഇപ്പോൾ അവൾ സ്വന്തം കാര്യം നോക്കാനുള്ള പ്രാപ്തി ഉണ്ട്... പക്ഷെ കുറച്ചു തന്റേടം ഒക്കെ ആവശ്യം ഉണ്ട്... അവൾ ഒറ്റക്ക് പൊരുതി മുന്നേറേണ്ടതുണ്ട്..... അതൊക്കെ തനിയെ തന്നെ അവൾ മറി കടക്കണം.... ജീവിതം എന്താണെന്നും എങ്ങനെ ആണെന്നും കുറച്ചു കൂടെ അവൾ പഠിക്കട്ടെ എന്നിട്ട് ആവാം വിവാഹം.... മോനെ നീ പറയുന്നത് ശെരിയാണ് അമ്മ അമ്മേടെ ആഗ്രഹം പറഞ്ഞു എന്നെ ഉള്ളു.... മോന്റെ ഇഷ്ട്ടം ഇങ്ങനെ ആണെങ്കിൽ അതെ പോലെ തന്നെ നടക്കട്ടെ.... എന്റെ മോനെ കുറിച്ച് ആലോചിക്കുമ്പോൾ എനിക്ക് അഭിമാനം ആണ് ഓരോ ദിവസം കഴിയും തോറും അത് കൂടി വരികയാണ്....

ആഹാ അമ്മക്ക് ഉണ്ണിയെ കുറിച്ച് ഓർക്കുമ്പോൾ മാത്രം ആണോ അമ്മേ അഭിമാനം തോനുന്നുള്ളു... അപ്പോൾ ഞങ്ങൾ ഒക്കെ പോക്ക് ആണെന്നാണോ.... അവരുടെ സംസാരം കേട്ട് കൊണ്ട് അങ്ങോട്ട് വന്ന ശിവൻ പരാതി പോലെ പറഞ്ഞു... അമ്മേ ഏട്ടന്റെ കുശുമ്പ് നോക്കിയേ.... ഉണ്ണി ചിരിച്ചു കൊണ്ട് പറഞ്ഞു... പോടാ ചെർക്ക.... ഹാ എന്റെ മക്കൾ എന്നും എനിക്ക് അഭിമാനം തന്നെ ആണ്.... ഇനി ഇതിന്റെ പേരിൽ രണ്ടാളും കൂടെ തല്ല് കൂടണ്ട... ടീച്ചർ സ്നേഹത്തോടെ പറഞ്ഞു.... അവരുടെ അടുപ്പവും സ്നേഹവും ഒക്കെ നോക്കി കൊണ്ട് ശിവാനിയും ഉണ്ടായിരുന്നു... മാറി നിന്ന് അവരെ വീക്ഷിക്കുന്ന അവളെ ടീച്ചർ തന്നെ അരികിൽ വിളിച്ചു ഇരുത്തി... മൂന്നു പേരെയും സ്നേഹത്തോടെ ആ അമ്മ ചേർത്ത് പിടിച്ചു............ തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story