നിനക്കായ്: ഭാഗം 11

ninakkay nilavu

രചന: നിലാവ്

അങ്ങനെ ആലോചിക്കുന്നതിനിടയിലാണ് ശിവാനി അവനുള്ള ഭക്ഷണവുമായി വരുന്നത്.....

അതു കണ്ട ലക്ഷ് മനസ്സിൽ വിചാരിച്ചു
ഇവളെ ഫോഴ്സ് ചെയ്ത്  ഇവൾ എനിക്ക് വാരിത്തരുന്നതിൽ അല്ല മറിച് ഇവൾ സ്വമനസ്സാലെ എനിക്ക് വാരിത്തരണം അവിടെ ആയിരിക്കും എന്റെ വിജയം.. അതാണ് ഞാനിവിടെ ചെയ്യേണ്ടത് എന്നും മനസ്സിൽ കരുതി ശിവാനിയോട് പറഞ്ഞു ഇങ്ങു തന്നോളൂ ശിവാനി ഞാൻ കഴിച്ചോളാം.. അത് കേട്ട ശിവാനി അവനെ ഒന്ന് സംശയത്തോടെ നോക്കി അവന്റെ പരിക്ക് പറ്റാത്ത കയ്യായ വലത് കയ്യിൽ ഭക്ഷണത്തിന്റെ പ്ലേറ്റ് കൊടുത്തു..

അവൻ പ്ളേറ്റ് മടിയിൽ വെച്ച് ചപ്പാത്തി കഷ്ടപ്പെട്ട് കഷ്ണങ്ങൾ ആക്കിയെടുക്കുന്നത് കണ്ട ശിവാനി പറഞ്ഞു ഇങ്ങു തന്നോളൂ ഞാൻ എടുത്ത് തരാം..

വേണ്ട ശിവാനി.. അത് ശിവാനിക്ക് ഒരു ബുദ്ധിമുട്ടാവും.. ലക്ഷ് ആവശ്യത്തിൽ കൂടുതൽ നിഷ്കളങ്കത വാരി വിതറി..

ഇങ്ങനെ ഒന്നും അല്ലല്ലോ കുറച്ചു മുൻപ് പറഞ്ഞത്... ശിവാനിക്ക് അവന്റെ ആ പറച്ചിലിൽ എന്തോ ഒരു പന്തികേട് തോന്നി..

ശരിയാണ് നേരത്തെ ഞാൻ ഇങ്ങനെയല്ല പറഞ്ഞത്... പിന്നെ ആലോചിച്ചപ്പോഴാണ് എനിക്ക് മനസിലാവുന്നത് ശരിക്കും ഇതിനൊക്കെ ഞാൻ തന്നെയല്ലേ കാരണക്കാരൻ ...ഞാൻ ശിവാനിയോട് അങ്ങനെ ഒന്നും ചെയ്യാൻ പാടില്ലായിരുന്നു..എന്നെ വിശ്വസിചാണ്  ശിവാനി ഇങ്ങോട്ട് വന്നത് അത് ഞാൻ ഓർക്കണമായിരുന്നു ...ഐ ആം സോറി ശിവാനി....ശിവാനിയോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ട് ചെയ്തതാ.. എന്റെതാണെന്ന് തോന്നി അതാ ഞാൻ അങ്ങനെയൊക്കെ.. സോറി ശിവാനി എന്നും പറഞ്ഞു കഷ്ടപ്പെട്ട് കഴിക്കാൻ തുടങ്ങി..

ഇയാൾക്കിതെന്തു പറ്റി.. ഞാൻ ഇവിടുന്ന് പോകുംവരെ ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ.. പിന്നെ അതിനിടയിൽ തലക്ക് വല്ല അടിയും ഏറ്റോ.. അല്ലെങ്കിൽ ഇതും ഇയാളുടെ നമ്പർ ആണോ.. ഇനിയിപ്പോ ഈ കെട്ടും എന്നെപ്പറ്റിക്കാനുള്ള  സൂത്രപണി ആയിരിക്കുമോ..
എങ്കിൽ ഒന്ന് ടെസ്റ്റ്‌ ചെയ്ത് നോക്കണമല്ലോ....ഇയാളെ എനിക്കത്ര വിശ്വാസം പോര..എന്തായാലും ഇപ്പൊ വാരികൊടുത്തേക്കാം.. എന്നിട്ട് ഉറങ്ങി കഴിഞ്ഞു ടെസ്റ്റ്‌ ചെയ്തേക്കാം..s

ശിവാനി കാര്യമായ ചിന്തയിലാണ്ടതും
ലക്ഷ് അവളുടെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ ഓരോന്നും നോക്കി കാണുകയായിരുന്നു..

ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും ഇവൾക്ക് ഒരു കുലുക്കവും ഇല്ലല്ലോ.. ഹും ദുഷ്ടത്തി.. എന്നും പറഞ്ഞു താല്പര്യമില്ലാത്ത മട്ടിൽ കഴിക്കുമ്പോഴാണ് ശിവാനി അവന്റെ കയ്യിൽ നിന്നും പ്ളേറ്റ് വാങ്ങിച് അവനു വാരികൊടുക്കുന്നത്....

അന്നേരം മുഴുവനും ലക്ഷിന്റെ കണ്ണുകൾ ശിവാനിയിൽ മാത്രമായിരുന്നു...

നീ കഴിച്ചോ...??? ലക്ഷ് കഴിക്കുന്നതിനിടയിൽ അവളോട് ചോദിച്ചു.....

ഇല്ല...

അതെന്താ....

സാർ.. അല്ല കണ്ണേട്ടൻ കഴിക്ക് ഞാൻ പിന്നെ കഴിച്ചോളാം..

അവളുടെ ആ കണ്ണേട്ടൻ എന്ന വിളിയിൽ കുരുങ്ങി കിടക്കുവായിരുന്നു ലക്ഷ്... പിന്നെ സ്വബോധം വീണ്ടെടുത്തു പ്ളേറ്റിൽ നിന്നു ഒരു കഷ്ണം ചപ്പാത്തി കറിയിൽ മുക്കി അവൾക്കു നേരെ നീട്ടി..

വേണ്ട ഞാൻ പിന്നെ കഴിച്ചോളാം..

നീ വാ തുറന്നെ.... എനിക്ക് ദേഷ്യം വരും കേട്ടോ എന്നവൻ പറഞ്ഞതും ശിവാനി വാ തുറന്നു..... അന്നേരം ഇരുവരുടേം മിഴികൾ തമ്മിൽ ഒന്നായി.
അന്നേരം അവന്റെ നോട്ടം താങ്ങാനാവാതെ അവൾ മിഴികൾ താഴ്ത്തി..

ഭക്ഷണം കഴിച്ചു കഴിഞ്ഞതും ലക്ഷ് അവളെ കൂടുതൽ ഇറിറ്റേറ്റ് ചെയ്യാതെ ബെഡിന്റെ ഒരറ്റം ചേർന്ന് കിടന്നു... ഡ്രസ്സ്‌ മാറി ഫ്രഷായി വന്ന ശിവാനി കാണുന്നത് ബാൻഡെജ് ഇട്ട കൈ അവന്റെ ദേഹത്തുവെച്ച് അനക്കാതെ മലർന്നു കിടന്നുറങ്ങുന്ന ലക്ഷ്നെയാണ്...

ഇത് തന്നെ പറ്റിയ അവസരം എന്ന് കരുതിയ ശിവാനി അവന്റെ അരികിൽ ചെന്നു അവൻ ഉറങ്ങി എന്നുറപ്പ് വരുത്തി.. എന്നിട്ട് ഡോർ ലോക്ക് ചെയ്യാനായി പോയി... അന്നേരമാണ് ലക്ഷ് മെല്ലെ കണ്ണ് തുറന്നു നോക്കുന്നത്. അവളുടെ ഉദ്ദേശം എന്താണെന്നറിയാൻ ലക്ഷ് വീണ്ടും കണ്ണടച്ച് ഒന്നും അറിയാത്തത് പോലെ കിടന്നു.. ഡോർ ലോക്ക് ചെയ്ത ശിവാനി ലക്ഷിന്റെ കയ്യിൽ മെല്ലെ ഒന്ന് തൊട്ട് നോക്കി... അവനിൽ നിന്നും ഒരു പ്രതികരണവും കണ്ടില്ല അതുകൊണ്ട് ഒന്നുകൂടി തൊട്ട് നോക്കി.എന്നിട്ടും അവൻ ഒന്നും മിണ്ടാത്തത് കാരണം അവൾ അവന്റെ കയ്യെടുത്തു പൊക്കിനോക്കിയതും ലക്ഷ് എഴുന്നേറ്റ് ഉറക്കെ നിലവിളിക്കാൻ തുടങ്ങി....

അത് കണ്ടു ശിവാനി ശരിക്കും പേടിച്ചു...

അയ്യോ.. കണ്ണേട്ടാ സോറി ഞാൻ അറിയാതെ സോറി.. സോറി കണ്ണേട്ടാ..

എന്നാലും ശിവാനി നിന്നിൽ നിന്നും ഞാനിത് പ്രതീക്ഷിച്ചില്ല...  നിനക്ക് അത്രയ്ക്കും എന്നെ വിശ്വാസം ഇല്ലല്ലേ..

കണ്ണേട്ടാ.. ഞാൻ.

വേണ്ട ശിവാനി... കുഴപ്പം ഇല്ല.. തെറ്റ് എന്റേത് തന്നെയാ.... ശിവാനി കിടന്നോളു എന്നും പറഞ്ഞു അവൻ അവളെ ശ്രദ്ധിക്കാതെ കിടന്നു....

കണ്ണേട്ടാ... ഞാൻ.. അറിയാതെ ചെയ്ത് പോയതാ അവന്റെ മറ്റേ കയ്യിൽ പിടിച്ചുകൊണ്ട് അവൾ പറഞ്ഞു ...

പ്ലീസ് ശിവാനി.. ഞാനൊന്ന് കിടന്നോട്ടെ
എന്നും പറഞ്ഞു ശിവാനിയെ അവോയ്ഡ് ചെയ്ത് കണ്ണടച്ച് കിടന്നു.. പെണ്ണിന്റെ പിറകെ നടക്കുകയല്ല വേണ്ടത് പെണ്ണിനെ നമ്മുടെ പിറകെ നടത്തിപ്പിക്കണം.. അതിനുള്ള ലക്ഷിന്റെ
 സൈക്കോളജികൾ മൂവ്മെന്റ്...

ലക്ഷ് ഒന്നും മിണ്ടാതെ കിടക്കുന്നത് കണ്ടതും ശിവാനീയും ബെഡിന്റെ മറ്റേ സൈഡിൽ ഒതുങ്ങി കിടന്നു.... ഒറ്റദിവസം കൊണ്ട് അവർക്കിടയിലെ വന്മത്തിൽ തകർന്നു തരിപ്പണമായി....


പിറ്റേന്ന് രാവിലെ ഭക്ഷണം ഒക്കെയും കഴിഞ്ഞു ലക്ഷ് നടുമുറ്റത്തു തന്റെ അമ്മയുടെ മടിയിൽ തലവെച്ചു കിടക്കുകയാണ്.... അമ്മയുടെ വിരലുകൾ അവന്റെ മുടിയിഴകളിലൂടെ
സഞ്ചരിക്കുന്നുണ്ട്....അന്നേരമാണ് മുത്തശ്ശിയുടെ നിർദ്ദേശ പ്രകാരം ശിവാനി അവനുള്ള ജ്യൂസുമായി വരുന്നത്.. ശിവാനി ജൂസ് നീട്ടിയപ്പോൾ ലക്ഷ് അവളെ ശ്രദ്ധിക്കാതെ അവിടെ വച്ചോളാൻ പറഞ്ഞു...

ശിവാനി ജ്യൂസും വെച്ച് അവിടുന്ന് പോവാൻ നേരമാണ് വനജ അവളെ പിടിച്ചു അവരുടെ അരികിൽ ഇരുത്തുന്നത്....അമ്മയും മകനും കാര്യമായ സംസാരത്തിലാണ്.. അമ്മ ഇടയ്ക്കിടെ തന്നോട് ഓരോന്ന് ചോദിക്കുമ്പോൾ അവൻ മനപ്പൂർവം അവളെ അവോയ്ഡ് ചെയ്യുകയാണെന്ന്
ശിവാനിക്ക് തോന്നി...

രാവിലെ മുതൽ ഇതാണ് അവസ്ഥ.. ഇന്നലെ രാത്രി സംശയം തോന്നി അങ്ങനെ ചെയ്തത് കൊണ്ടുള്ള ദേഷ്യം ആവാം എന്നവൾക്ക് അറിയാമായിരുന്നു..

അമ്മ.. എനിക്കൊന്നു കുളിക്കണമായിരുന്നു....ലക്ഷ് പറഞ്ഞു 

അതിനെന്താ കണ്ണാ മോള് സഹായിക്കുമല്ലോ..അല്ലെ മോളെ..

ആ.. അതേ.. സഹായിക്കാം.... ശിവാനി പറഞ്ഞു..

അത് വേണ്ട അമ്മ ഹെല്പ് ചെയ്താൽ മതി...ശിവാനിയെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാ അമ്മ...ലക്ഷ് രണ്ടും കല്പിച്ചു തന്നെയാണ്..

ബുദ്ധിമുട്ടോ അതിന് ശിവാനി അങ്ങനെ പറഞ്ഞ്ഞോ... ഭർത്താവിന് വയ്യെങ്കിൽ ഹെല്പ് ചെയ്യേണ്ടത് ഭാര്യയുടെ കടമയാണ്....വനജ അത് പറഞ്ഞതും ശിവാനിക്ക് എന്തോ പോലെയായി..അമ്മയൊക്കെ തന്നെക്കുറിച്ചു എന്ത്‌ കരുതിക്കാണും എന്നവൾ ഓർക്കാതിരിന്നില്ല..

ഇല്ല അമ്മ.. ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല..കണ്ണേട്ടനെ ഞാൻ ഹെല്പ് ചെയ്തോളാം.. എന്നാൽ ഞാൻ അങ്ങോട്ട് ചെല്ലട്ടെ എന്നും പറഞ്ഞു ശിവാനി മുറിയിലേക്ക് നടന്നു....

അവൾ പോവുന്നത് കണ്ടതും ലക്ഷ് ചെരിഞ്ഞു കിടന്നു അവളെ ഒന്ന് നോക്കി..

എന്തായിപ്പോ രണ്ടാൾക്കും പറ്റിയെ...പിണക്കാ...വനജ മകന്റെ പ്രവർത്തി കണ്ട് ചോദിച്ചു...

ഒന്നുല്ല എന്റെ വനജ കുട്ടി.. ഒരു ചെറിയ മധുരപ്രതികാരം.....എന്നാൽ ഞാൻ അങ്ങോട്ട് ചെല്ലട്ടെ.... എന്നിട്ട് നല്ലപോലെ ഒന്നു കുളിച്ചിട്ട് വരാം....

എടാ.. പാവം കുട്ടിയാ അത് .. നിന്റെ കുറുമ്പുകൾ കാട്ടി അതിനെ സങ്കടപ്പെടുത്തല്ലേ..

ഇല്ല അമ്മ...ഞാൻ ഒരിക്കലും അങ്ങനെ ചെയ്യില്ല..എനിക്ക് അവളോട് ഒരുപാട് ഒരുപാട് ഇഷ്ടം തോന്നുവാ... എന്തായിപ്പോ ചെയ്യാ...

ഇത് നല്ല കഥ നിന്റെ ഭാര്യയോട് നിനക്ക് ഇഷ്ടം തോന്നിയാൽ എന്ത്‌ ചെയ്യണം എന്ന് ഞാൻ പറഞ്ഞു തരണോ.... ഒന്ന് പോടാ കള്ളകണ്ണാ... കുറുമ്പ് ഇത്തിരി കൂടുന്നുണ്ട്...

അമ്മ പോയി അച്ഛനോട്‌ ഇത്തിരി നേരം റൊമാൻസിക്ക് ഞാൻ പോയി എന്റെ ഭാര്യയെ റൊമോസിക്കട്ടെ എന്നും പറഞ്ഞു ധൃതിയിൽ അവൻ ഗോവണി കയറിപോവുന്നത് കണ്ടതും വനജ മൂകത്തു വിരൽ വെച്ചുകൊണ്ട് പറഞ്ഞു ...കള്ളക്കണ്ണൻ 

ലക്ഷ് മുറിയിൽ എത്തിയപ്പോൾ ശിവാനി അവനു കുളിക്കാനുള്ള വെള്ളം എടുത്ത് വെക്കുകയായിരുന്നു.... ശേഷം ബാത്‌റൂമിൽ ഒരു കസേരയും ഒക്കെ കൊണ്ട്‌ വെച്ച് അവന്റെ അരികിൽ വന്നു നിന്നു...

കുളിക്കാം.. ശിവാനി അവനു കേൾക്കാൻ പാകത്തിൽ പറഞ്ഞു...

ലക്ഷ് ആണെങ്കിൽ തിരിച്ചു ഒന്നും പറഞ്ഞതും ഇല്ല...

അതു കണ്ടു അവളവൻറെ അരികിൽ ചെന്ന ഷർട്ടിന്റെ ബട്ടൻസ് ഓരോന്നായി അഴിച്ചെടുക്കാൻ തുടങ്ങി... ഷർട്ട് ഊരിയെടുത്തു അലക്കാനായി മാറ്റിവെച്ചു.... കയ്യിലേക്ക് വെള്ളം കയറാതിരിൽക്കാൻ ഒരു പ്ലാസ്റ്റിക് കവർ കൊണ്ട് കെട്ടിവെച്ചു.. ശേഷം ബാത്‌റൂമിലേക്ക് നടന്നു....

വരുന്നേ... അവൾ തിരിഞ്ഞു നോക്കികൊണ്ട് പറഞ്ഞു..

ബാത്‌റൂമിൽ ചെന്ന ലക്ഷ് ചെയറിൽ ഇരുന്നു.... ശിവാനി സാരിയുടെ മുന്താണീ എടുത്ത് ഇടുപ്പിൽ കുത്തി.. മുടിമുഴുവനും വാരിക്കട്ടിവെച്ചു... അവൾ കൈപൊക്കിയതും ചെക്കന്റെ നോട്ടം മുഴുവനും ചെന്ന് നിന്നത് അവളുടെ ഇടുപ്പിലും... പിന്നെ ഒരുവിധം നോട്ടം മാറ്റി ഡീസന്റ് ആയി വീണ്ടും എയർപിടിത്തം തുടർന്നു...കുളിക്കാൻ നേരം ലക്ഷ്ന്റെ നോട്ടം മുഴുവൻ അവളുടെ മുഖത്തായിരുന്നു... അതു മനസ്സിലാക്കിയ ശിവാനി അത് പാടെ അവഗണിച്ചു...മുറിയിലെത്തി തന്റെ ദേഹം തുടച്ചു കൊടുക്കുമ്പോൾ അവളുടെ കഴുത്തിലും ഇടുപ്പിലും മുഖത്തും പൊടിഞ്ഞു കിടക്കുന്ന വിയർപ്പുകണങ്ങളെ തന്റെ ചുണ്ടിനാൾ ഒപ്പിയെടുക്കാൻ അവനാഗ്രഹിച്ചു പോയി....അപ്പോഴാണ് വാതിലിൽ ആരോ തട്ടുന്നത് ഇരുവരും കേൾക്കുന്നത്.... ഡോർ തുറന്നു നോക്കിയ ശിവാനി കാണുന്നത് മുന്നിൽ ചിരിയോടെ നിൽക്കുന്ന ഗൗതമിനെനേയും ദീപയെയും... ഇരുവരെയും കണ്ടതും ശിവാനിക്ക് എന്തോ ഒരു വല്ലായ്മ തോന്നി....

അവർക്ക് ഒരു ചിരി സമ്മാനിച്ചു ലക്ഷ്നോട്‌ ഞാൻ താഴേക്ക് ചെല്ലട്ടെ എന്നും പറഞ്ഞു ശിവാനി മുറിവിട്ടിറങ്ങി.

ഞങ്ങളെ കണ്ടപ്പോൾ ശിവാനി എന്താ ഒന്നും മിണ്ടാതെ പൊയ്ക്കളഞ്ഞത് ഗൗതം മുറിയിലേക്ക് കയറിക്കൊണ്ട് ചോദിച്ചു....

അവളുടെ സ്വഭാവം നിനക്ക് അറിയാല്ലോ അമ്പിനും വില്ലിനും അടുക്കുന്നില്ല.. ഞാൻ പഠിച്ച പണി പതിനെട്ടും നോക്കി ഒന്ന് ട്രാക്കിലേക്ക് കൊണ്ടുവന്നു റിയൽ ആയി കെട്ടിയേക്കാമെന്ന് കരുതി എവിടുന്ന്...അന്നേരം കുറേ ഫിലോസഫി കൊണ്ട് ഇങ്ങോട്ട് വരും..

ഓഹോ അത് വരെ എത്തി കാര്യങ്ങൾ.. ഗൗതം ചിരിയോടെ പറഞ്ഞു...

പിന്നല്ലാതെ.. അങ്ങനെ ചുമ്മാ ഞാനൊരുത്തിയെ കൂടെ താമസിപ്പിക്കുമോ... അവളെന്റെ ഹൃദയം കൊണ്ടുപോയെടാ.. എനിവേ താങ്ക്സ് ദീപ... അവളെ എനിക്ക് ഇൻട്രോഡുസ് ചെയ്ത് തന്നതിന്.. എന്നാൽ ദീപ താഴെ ചെന്നോളു ഞാൻ ശിവാനിയോട് പറഞ്ഞോളാം തനിക്കു വേണ്ട ഒരുക്കങ്ങൾ ഒക്കെയും ചെയ്ത് തരാൻ...

സാർ... എനിക്ക് കൂടുതൽ നാൾ ഇവിടെ താമസിക്കാൻ പറ്റില്ല... ഈ പ്രോജെക്ടിന്റെ കാര്യം ആയതുകൊണ്ടാണ് ഞാൻ വന്നത്.. പിന്നെ സാറിനോടുള്ള വിശ്വാസത്തിന്റെ പുറത്താണ് അച്ഛൻ എന്നെ ഇങ്ങോട്ട് അയച്ചത്... ഇവിടെ എത്തിയപ്പോൾ ഈ ഗൗതം സാർ എന്നെ പിടിച്ചു അങ്ങേരുടെ കാമുകിയും ആക്കി..

കാമുകിയൊ...?? ലക്ഷ് മുഖം ചുളിച്ചു.

അതു പിന്നെ മാളൂനെ ഒന്ന് പറ്റിക്കാൻ....ഗൗതം നിന്നു പരുങ്ങി..

എന്നാൽ ഞാൻ അങ്ങോട്ട് ചെല്ലട്ടെ സാർ നിങ്ങൾ സംസാരിക്ക് എന്നും പറഞ്ഞു ദീപ മുറിവിട്ടിറങ്ങി..

അല്ല നിന്റെ കൈക്ക് എന്തു പറ്റിയതാ..ഗൗതം ചോദിച്ചു 

ശിവാനി സ്നേഹംകൂടിയപ്പോൾ ഒന്ന് തള്ളിയിട്ടതാ..ലക്ഷ് ഭാവവ്യത്യസമില്ലാതെ പറഞ്ഞു..

മ്മ് . ഇനി സ്നേഹം കൂടുന്ന പരിപാടി ചെയുമ്പോൾ ഇതോർത്താൽ നല്ലത്..

എടാ.. തള്ളിയിട്ടു എന്നത് ശരിയാണ്‌ പക്ഷേ കൈ ഒടിഞ്ഞു എന്നത് എന്റെ ഒരു നമ്പരാ... എങ്ങനുണ്ട് എന്റെ ഐഡിയ... നിനക്കറിയോ ഇപ്പൊ അവളെന്നെ കുളിപ്പിച്ചിട്ട് പോയതേ ഉള്ളു..... ഉഫ്.വേറെ ലെവൽ ഫീലായിരുന്നു..ഇനിയവൾ കുറച്ചു കഴിഞ്ഞു വരും എനിക്ക് ഭക്ഷണം വാരിത്തരാൻ.. അതു കഴിഞ്ഞിട്ട് വേണം എന്റെ തല മസ്സാജ് ചെയ്യിപ്പിച്ചു അവളുടെ മടിയിൽ ഉറങ്ങാൻ...ലക്ഷ് ഗൗതമിനെ നോക്കി ചെറുചിരിയാലേ പറഞ്ഞു..

അയ്യേ.. നിനക്കു നാണം ഉണ്ടോടാ...

മ്ച്ചും... ഒട്ടും ഇല്ല....ഞാനെന്തിന് നാണിക്കണം അവളെന്റെ പെണ്ണാ....

നിയപരമായി അവളെ കെട്ടിയിട്ട് ഇത്തരം കോപ്രായം കാണിക്ക്...അല്ല ഈ ശിവാനിക്ക് ഇതെന്ത്പറ്റി നിന്റെ താളത്തിന് തുള്ളാൻ...ഞാൻ കരുതി അവൾ നല്ല ബോൾഡ് ആയിട്ടുള്ള കുട്ടിയാണ്...

മ്മ്.. ബോൾഡ്.. ആവശ്യത്തിൽ കൂടുതൽ ബോൾഡ്നെസ്സ് ഒക്കെയും അവൾക്കുണ്ട് പക്ഷേ എന്റെയടുത്തു ഒന്നും ചിലവാകത്തില്ല എന്നു മാത്രം.. മ്മ് സാർ വന്നകാലിൽ നില്കാതെ പോയി ഫ്രഷാവാൻ നോക്ക്.. നീ ഇവിടെ നിന്നാൽ ശിവാനി ഇങ്ങോട്ട് വരില്ല...അവൾ വന്നിട്ട് വേണം എനിക്ക് അവളെകൊണ്ട് ചില കാര്യങ്ങൾ ചെയ്യിക്കാൻ...

എന്തു കാര്യം...

അതൊക്കെയുണ്ട് നീ ചെല്ല്..

നീ പറഞ്ഞോടാ ഞാൻ ചെയ്ത് തരാം... ഗൗതം വിടാൻ തയ്യാറല്ല..

എനിക്ക് ഒരുമ്മ വേണായിരുന്നു എന്താ നീ തരുമോ.

താരാടാ തരാം വാ... ഒന്നല്ല ഒൻപതെണ്ണം തരാം എന്നും പറഞ്ഞു ഗൗതം ലക്ഷിനെ 
പിടിച്ചു വെച്ച് ഉമ്മവെച്ചു..

അയ്യേ... ലക്ഷ് അവന്റെ പ്രവർത്തിയിൽ
അവനെ ദഹിപ്പിച്ചു നോക്കി..

ഗൗതം ലക്ഷ്നെ ഉമ്മ വെക്കുന്നത് ശിവാനി കൃത്യമായി കാണുകയും ചെയ്തു....

ഇത് കണ്ട ലകഷും ഗൗതമും നിന്നു പരുങ്ങി... കൊണ്ടുവന്ന ജ്യൂസ്‌ ഇരുവർക്കും കൊടുത്ത് ശിവാനി പെട്ടെന്ന് അവിടുന്ന് പോയി...

ദേ.. കണ്ടോ അവൾ നമ്മളെ തെറ്റിദ്ധരിച്ചു കാണും.. അയ്യോ ഞാനിനി എങ്ങനെ അവളുടെ മുഖത്ത് നോക്കും.. ലക്ഷ് ഗൗതമിനെ നോക്കിപേടിപ്പിച്ചു..

എന്നാൽ ഞാൻ അങ്ങോട്ട് എന്നും പറഞ്ഞു ഗൗതം അവിടുന്ന് സ്കൂട്ടായി.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story