നിനക്കായ്: ഭാഗം 12

ninakkay nilavu

രചന: നിലാവ്

ദീപയ്ക്ക് താമസിക്കാനുള്ള മുറി കാണിച്ചു കൊടുക്കുകയാണ് ശിവാനി... ഓഫീസിൽ വെച്ച് കാണാറുണ്ടെങ്കിലും രണ്ടുപേരും തമ്മിൽ വല്യ അടുപ്പം ഒന്നും ഇല്ലായിരുന്നു.....


എന്നാൽ മാഡം ഫ്രഷാവുകയോ റസ്റ്റ്‌ എടുക്കുകയോ എന്താന്ന് വെച്ചാൽ ആയിക്കോളുട്ടൊ...എന്ത് ആവശ്യം ഉണ്ടെങ്കിലും എന്നോട് പറഞ്ഞാൽ മതി.. ഞാൻ ദേ തൊട്ടടുത്തു തന്നെ ഉണ്ട്ട്ടോ.. എന്നാൽ ഞാൻ പോട്ടെ മാഡം ശിവാനി ദീപയ്ക്ക് നിറഞ്ഞ പുഞ്ചിരി നൽകികൊണ്ട് പറഞ്ഞു ..

ശിവാനി എന്താ എന്നെ വിളിച്ചത് മാഡം എന്നോ...ഞാൻ കരുതി കളിയായി വിളിച്ചതാണോന്ന്... എന്റെ ശിവാനി വൈകാതെ ഞാൻ തന്നെ അങ്ങോട്ട് മാഡം എന്ന് വിളിക്കേണ്ടിവരുട്ടോ..അത്കൊണ്ട് ദയവ് ചെയ്ത് എന്നെ മാഡം എന്നൊന്നും വിളിച്ചേക്കല്ലേ... സാറെങ്ങാനും കേട്ടാൽ പിന്നെ പറയുകയേ വേണ്ട..

ശരി.. ഞാൻ ദീപ എന്ന് വിളിച്ചോളാം.. പക്ഷെ ദീപയ്ക്ക് എന്നെ ഒരിക്കലും മാഡം എന്ന് വിളിക്കേണ്ടി വരില്ല... ഞാൻ അത് ആഗ്രഹിക്കുന്നില്ല... ഒരു മാസം കഴിഞ്ഞാൽ ഞാൻ ഇവിടുന്നും സാറിന്റെ ലൈഫിൽ നിന്നും തിരിച്ചു പോവും..ചിലപ്പോൾ ഞാൻ ആ ഓഫീസിൽ തന്നെ ഉണ്ടായന്ന് വരില്ല...ശിവാനി അതും പറഞ്ഞു ഒന്ന് പുഞ്ചിരിച്ചു..

ശിവാനി.. ശിവാനി എന്തൊക്കെയാ ഈ പറയുന്നത്... അപ്പോ ലക്ഷ് സാർ.. സാറിപ്പോ ശിവാനിയെ ശരിക്കും സ്നേഹിക്കുന്നുണ്ട് കല്യാണം കഴിക്കാനും ആഗ്രഹിക്കുന്നുണ്ട്...

ദീപ പറഞ്ഞത് കേട്ട ശിവാനി അവൾക്ക് ഒരു മങ്ങിയ ചിരി സമ്മാനിച്ചു...

കല്യാണമോ...?? നല്ല കാര്യായി... കുറഞ്ഞത് അഞ്ചു വർഷത്തേക്ക് ഞാൻ അതിനെ കുറിച്ചു ചിന്തിക്കുകപോലും ചെയ്യില്ല.... എനിക്ക് എന്റെ അച്ഛനെയും അനിയനെയും തനിച്ചാക്കാൻ പറ്റില്ല... അച്ഛനിനി ജോലിക്ക് പോവാനൊന്നും പറ്റിയെന്ന് വരില്ല... ശ്രാവൺ പത്തിൽ ആയതല്ലേ ഉള്ളു....അതുകൊണ്ട് അവൻ സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തി എത്തുന്നത് വരെ എനിക്ക് ഇരുവരെയും സംരക്ഷിച്ചേ പറ്റു...പക്ഷെ അച്ഛൻ  എന്നും എന്റെ കൂടെ കാണും അതെന്റെ ആഗ്രഹമാണ്.. കാഖ്യാണമൊക്കെയും അതുകഴിഞ്ഞു നോക്കാം.... ശിവാനിയുടെ വാക്കുകൾ ഉറച്ചതാണ് എന്ന് ദീപയ്ക്ക് തോന്നിപോയി..

ശിവാനി ലക്ഷ് സാർ കൂടെയുണ്ടെങ്കിൽ ശിവാനി അതിനെ കുറിച്ചൊക്കെ ചിന്തിക്കേണ്ട ആവശ്യം ഉണ്ടോ... എല്ലാം ലക്ഷ് സാർ ചെയ്യില്ലേ...

ഇല്ല ദീപ  എന്റെ അച്ഛനെയും അനിയനെയും മറ്റുള്ളവരുടെ ചിലവിൽ താമസിപ്പിക്കുന്നതിനും പഠിപ്പിക്കുന്നതിനും എനിക്ക് താല്പര്യം ഇല്ല...എന്റെ അച്ഛൻ മറ്റുള്ളവരുടെ മുന്നിൽ തല ഉയർത്തി പിടിച്ചു നിൽക്കണം എന്നത് എന്റെ ഒരു അഹങ്കാരം ആണെന്ന് കൂട്ടിക്കോ.... അതും അല്ല സാറിന് എന്നെപോലൊരു പെണ്ണ് ഒരിക്കലും ചേരില്ല എനിക്ക് വല്യ വിദ്യാഭ്യാസം ഇല്ല പണം ഇല്ല.. ഞാൻ മോഡേൺ അല്ല..എന്നെപോലൊരു പെണ്ണിനെ സാറിന്റെ അച്ഛന്റെ ഫാമിലി ആക്‌സെപ്റ്റ് ചെയ്യാനും പോണില്ല...ഇതിപ്പോ അച്ഛനൊടുള്ള വാശിപുറത്താണ് സാർ ഈ നാടകം ഒക്കെയും നടത്തുന്നത് ...ഞങ്ങൾ തമ്മിൽ ഒരുമിച്ചാൽ സാറും അച്ഛനും തമ്മിലുള്ള അകൽച്ച കൂടുകയേ ഉള്ളു... അതോടെ എന്നെ സാറിന്റെ അച്ഛൻ ഒരു ശത്രുവായി കാണുകയും ചെയ്യും...അതുകൊണ്ട് വേണ്ട... അത് ശരിയാവില്ല എനിക്കാരോടും യുദ്ധത്തിന് പോവാനൊന്നും വയ്യ....അച്ഛനും മകനും തമ്മിൽ മനസ്സ് തുറന്നു സംസാരിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു.... അതിനുള്ള അവസരം ഞാൻ തന്നെ ഉണ്ടാക്കിക്കൊടുക്കുകയ്യും ചെയ്യും... ഇവിടുന്ന് ഇറങ്ങിയാൽ ഞാൻ  മഹാദേവൻ സാറിനെ കണ്ടു സത്യങ്ങൾ ഒക്കെയും പറഞ്ഞു ഇരുവരുടെയും പിണക്കം തീർക്കാനുള്ള വഴിയൊരുക്കി കൊടുക്കും...അതോടെ എന്റെ ജോലി കഴിയും... ഞാനും ഹാപ്പി സാറും ഫാമിലിയും ഹാപ്പി ഇതാണ് എന്റെ പ്ലാൻ..

പക്ഷേ ശിവാനി... ഇതൊന്നും നടക്കും എന്ന് തോന്നുന്നില്ല... ലക്ഷ് സാർ ശിവാനിയെ അങ്ങനെ ചുമ്മാ പോവാൻ സമ്മതിക്കും എന്ന് എനിക്ക് തോന്നുന്നില്ല... സാർ ഒന്ന് നേടാൻ ആഗ്രഹിച്ചാൽ എന്തു വിലകൊടുത്തും അത് സ്വന്തമാക്കിയിരിക്കും...വാശിയുടെ കാര്യത്തിൽ സാർ കഴിഞ്ഞേ മറ്റാരും ഉള്ളു...

ദീപ പറയുന്നത് കേട്ടതും ശിവാനി പറയുകയാണ്...

ദീപക്കറിയോ എനിക്ക് ഒരു സാധനം ഇഷ്ടായില്ല അല്ലെങ്കിൽ അതെനിക്ക് വേണ്ട എന്ന് തോന്നിയാൽ ഇനിയത് ഫ്രീയായി തന്നാൽപോലും ഞാനത് സ്വീകരിക്കില്ല.. ഇതെന്റെ വാശി ആണെന്ന് കൂട്ടിക്കോ ദീപ..

ഇനിയെനിക്കൊന്നും പറയാനില്ല ശിവാനി..
ഇതുപോലൊരു ബംബർ ലോട്ടറി അടിച്ചിട്ട് അത് വെറുതെ കളയുന്ന ശിവാനി ഒരു മണ്ടിയാണെന്നേ ഞാൻ പറയുള്ളു... ഞാനായിരുന്നേൽ എപ്പോ കെട്ടീന്ന് ചോദിച്ചാൽ മതി ദീപ ചിരിയോടെ പറഞ്ഞു..

എന്നാൽ ദീപ കെട്ടിക്കോന്നെ... എനിക്കൊരു വിരോധവും ഇല്ല..

അത് ഞാൻ മാത്രം വിചാരിച്ചാൽ പോരല്ലോ സാറിന് കൂടിയത് തോന്നണ്ടേ..
ഞാൻ അദ്ദേഹത്തിന്റെ പി എ ആയി ജോയിൻ ചെയ്ത അന്ന് അറിയാതെ എന്റെ ഉള്ളിലെ കോഴിക്കുഞ്ഞുങ്ങൾ തലപൊക്കിയതും ഓൺ ദി സ്പോട് സാർ കോഴിക്കുഞ്ഞുങ്ങളെ പിടിച്ചു കൂട്ടിലാക്കി എന്നെ പിടിച്ചു പെങ്ങളാക്കി കളഞ്ഞു.... അന്ന് അദ്ദേഹം പറഞ്ഞ ഡയലോഗ് ഇന്നും എന്റെ ചെവിയിൽ ഉണ്ട്..

പെങ്ങളെ നാളെ വരുമ്പോൾ ആ കോഴിക്കുഞ്ഞുങ്ങളെ വീട്ടിലാക്കി പോന്നാൽ മതീന്ന് . ഇവിടെ നിറയെ കുറുക്കന്മാരും കീരികളും ഒക്കെയുള്ളതാ..... എപ്പഴാ കഴുത്തിനു പിടിക്കുക എന്ന് പറയാൻ പറ്റില്ല....അത്കൊണ്ട് പെങ്ങൾ ആലോചിക്ക് ഇവിടെ ജോലി വേണോ വേണ്ടയോ എന്ന്...

ദീപ പറഞ്ഞത് കേട്ടതും ശിവാനിക്ക് ചിരി വന്നു പോയി....

മ്മ്.... കൊള്ളാം അതെനിക്ക് ഇഷ്ടായി...ശിവാനി പറഞ്ഞു 

ശിവാനി ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ... ഒരുമിച്ച് ഒരു മുറിയിൽ ആണല്ലോ രണ്ടുപേരുടെയും താമസം.. സാറാണെങ്കിൽ കൈവിട്ട് പോവും എന്ന് തോന്നിയാൽ  വളഞ്ഞവഴിയിലൂടെയും അത് സ്വന്തമാക്കുന്ന ആളാണ്...വെട്ടിപിടിക്കാൻ സാറിനെ കഴിഞ്ഞേ മറ്റാരും ഉള്ളു...ചിലപ്പോൾ ഒരറ്റാക്ക് ശിവാനിക്ക് പ്രതീക്ഷിക്കാം..

ഓ പിന്നെ അതിന് നിന്റെ സാർ ഒന്നുകൂടെ ജനിക്കണം ഇപ്പൊ ഒരു കയ്യല്ലേ ഞാൻ ഒടിച്ചുള്ളു...അങ്ങനെ വല്ലതും സംഭവിച്ചാൽ മറ്റേ കയ്യും കൂടെ ആ രണ്ടും കാലും കൂടി ഞാനങ്ങു എടുക്കും എന്നും പറഞ്ഞു ശിവാനി മുറിവിട്ടിറങ്ങാൻ നേരമാണ് ആരോ ഒളിഞ്ഞു നോക്കുന്നത് ദീപ കാണുന്നത്...

അവളെ കണ്ടതും ആള് മറഞ്ഞു നിന്നു.. ദീപ ശ്രദ്ധ മാറ്റിയതും വീണ്ടും ആരോ നോക്കുന്നത് കണ്ട ദീപ ശിവാനിക്ക് അത് കാണിച്ചു കൊടുത്തു...

മാളുവോ... നീയെന്താ മാളു അവിടെ ഒളിഞ്ഞു നിൽക്കുന്നത് ഇങ്ങോട്ട് വാ... ശിവാനി വിളിച്ചതും മാളു അകത്തേക്ക് വന്നു...

എന്താ മാളു... ശിവാനി മാളുവിനോടായ് ചോദിച്ചു....

ഒന്നുല്ല ഏട്ടത്തി .. അവന്തികയും അഞ്ജനയും പറഞ്ഞു അച്ചുവേട്ടന്റെ ഓഫീസിൽ നിന്നു പരിഷ്കാരിയായ ഒരു പെണ്ണ് വന്നിട്ടുണ്ടെന്ന് അപ്പോ കരുതി നോക്കിക്കളയാമെന്നു... മാളു താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു..

മാളു ഇത് ദീപ... പിന്നെ ദീപ അത്രയ്ക്കും പരിഷ്കാരി ഒന്നും അല്ലെന്റെ മാളു...ആളുടെ ജോലി നിന്റെ ഏട്ടന്റെ പി എ ആയാണ്.. പി എ ആവുമ്പോൾ നമ്മളെ പോലെ ചുരിദാറും സാരിയും ദാവണിയും ഇട്ടു നടക്കാൻ പറ്റില്ല... കാരണം ബോസ്ന്റെ കൂടെ വല്യ വല്യ ആൾക്കാരെ ഒക്കെയും മീറ്റ് ചെയ്യേണ്ടതല്ലേ... അപ്പോ അതിനനുസരിച്ചുള്ള മാന്യമായ വേഷം മാത്രമേ ദീപ ധരിക്കാറുള്ളു ...

ഏട്ടത്തിക്ക് ഏട്ടന്റെ പി എ ആയാൽ പോരായിരുന്നോ ..പിന്നെ എന്തിനാ വല്ലോരെയും
ആ പണിക്ക് വിടുന്നത്.. ഞാനും കുറെ മൂവീസ് കണ്ടതാ...അതിൽ ഉണ്ടായിരുന്നു ഇതുപോലെ പി എ ബോസ് റിലേഷൻ.. സമയം കിട്ടുമ്പോൾ ഏട്ടത്തി അതൊക്കെ ഒന്ന് കാണുന്നത് നല്ലതാ...സൂക്ഷിച്ചാൽ ദുഖിക്കേണ്ട അത്രേ എനിക്ക് പറയാനുള്ളു.. മാളു നൈസായിട്ട് സീൻ വഷളാക്കാൻ നോക്കി..

അമ്പടി ഇവൾ കൊള്ളാല്ലോ എത്ര പെട്ടെന്നാ എന്റെ ജോലിയും തെറിപ്പിച്ചു അവിഹിതം പരത്തിയത്... ശിവാനി ഒറിജിനൽ ഭാര്യ ആയിരുന്നേൽ എന്റെ ജോലി എപ്പോ തെറിച്ചെന്ന് ചോദിച്ചാൽ മതി...
ഈ പോക്ക് പോകുകയാണെങ്കിൽ ഇനിയിപ്പോ കൂടുതൽ നാളൊന്നും എന്റെ പി എ പോസ്റ്റ്‌ ഉണ്ടായെന്നു വരില്ല...പക്ഷെ പക്ഷ ലക്ഷ് സാറും ശിവാനിയും എന്നെ പറഞ്ഞു വിടില്ല നല്ലൊരു പോസ്റ്റ്‌ തന്നെ തരും ദീപ കാര്യമായ ചിന്തയിലാണ്ടു..

വരാൻ നേരം ഗൗതം ദീപക്ക് ചില കാര്യങ്ങൾ പറഞ്ഞുകൊടുത്തിരുന്നു അതിനാൽ അവൾക്ക്  മാളൂന്റെ വരവിന്റെ ഉദ്ദേശം പെട്ടെന്ന് പിടികിട്ടി..അതിനാൽ ദീപ ഇടയിൽ കയറി പറഞ്ഞു
അതുമാത്രമല്ല ശിവാനി ഞാൻ ഗൗതം സാറിന്റെ വുഡ് ബി കൂടിയ..നീ അക്കാര്യം അറിഞ്ഞില്ലേ ശിവാനി...

ഇത് കേട്ട ശിവാനി ദീപയെ ഒന്ന് നോക്കി അവൾക്ക് അക്കാര്യം അറിയില്ലായിരുന്നു...മാളുവിനാണെങ്കിൽ അത് കേട്ടു ചൊറിഞ്ഞു വന്നു...

ഓ.. അപ്പൊ ഇയാളാണോ ഗൗതം ചേട്ടന്റെ മനസ്സ്കവർന്ന സുന്ദരിക്കോത.. നിങ്ങൾക്കറിയോ അച്ചുവേട്ടന്റെ കൂടെ ആദ്യമായ് ഇവിടെ കയറി വന്ന അന്ന് എന്റെ ഈ നെഞ്ചിൽ കയറിക്കൂടിയതാ ഗൗതം ചേട്ടൻ..അത് ചേട്ടന് അറിയുകയും ചെയ്യും..ഇഷ്ടം പറഞ്ഞു ഞാൻ എത്രവട്ടം പിറകെ നടന്നിട്ടുണ്ടെന്നറിയോ..എന്നിട്ടും ഇന്നേവരെയായിട്ടും ആള് എനിക്ക് ഒരു പോസിറ്റീവ് മറുപടി തന്നിട്ടില്ല.. ഞാൻ പിറകെ നടക്കുമ്പോൾ ഓരോന്ന് പറഞ്ഞു ഒഴിഞ്ഞുമാറും.. പക്ഷെ എന്നെങ്കിലും ഒരുനാൾ എന്റെ സ്നേഹം തിരിച്ചറിയും എന്ന് കരുതി ഞാൻ കാത്തിരുന്നു.. എന്നിട്ടിപ്പോ ഞാനാരായി.... ഏട്ടത്തി  നോക്കിക്കെ എന്നെക്കാൾ ഭംഗി ഇവർക്കാണോ ഏട്ടത്തി...ആയിരിക്കും അതുകൊണ്ടാവാം ഗൗതം ചേട്ടൻ എന്നെ വേണ്ടെന്ന് വെച്ചത്..നോക്കിക്കോ നിങ്ങളെ ഞാനൊരുമിച്ചു ജീവിക്കാൻ സമ്മതിക്കില്ല എന്നും പറഞ്ഞു മാളു കണ്ണ് നിറച്ചു അവിടുന്ന് പോയി....

ഇതൊക്കെ കേട്ട് ശിവാനിക്ക് ഒന്നും മനസിലായില്ല... അപ്പോഴാണ് ദീപ മാളുവിന്‌ ഗൗതമിനോടുള്ള പ്രണയത്തെ കുറിച്ചും ഗൗതമിനു അവളെ സ്വീകരിക്കാൻ താല്പര്യമില്ലെന്നും അതിന്റെ കാരണം എന്താണെന്നും ഗൗതം മാളുവിനോട് കഴിഞ്ഞ ദിവസം പറഞ്ഞ പെണ്ണ് കാണൽ  നുണയും.. അതിന്റെ ഭാഗമായി ഇങ്ങോട്ട് വരാൻ നേരം തനിക്ക് അവന്റെ വുഡ്ബി റോൾ തരികയും മാളു ചോദിച്ചാൽ സത്യം ഒന്നും പറഞ്ഞേക്കരുത് എന്നൊക്കെ പറഞ്ഞെന്ന് ദീപ ശിവാനിയോട് വെളിപ്പെടുത്തുന്നത് .പക്ഷെ
മാളുവിന്റെ സങ്കടം കണ്ടപ്പോൾ ദീപയ്ക്ക് വിഷമമായി...വൈകാതെ മാളുവിനോട് എല്ലാം പറയാം എന്ന് ശിവാനി ദീപയോട് പറഞ്ഞു അവിടുന്ന് പോയി..


രണ്ടു ദിവസം കൊണ്ട് ശിവാനിയും ദീപയും അച്ചുവും നല്ല കൂട്ടായി... അവരുടെ കൂടെ അഞ്ജനയും മിത്രയും
അവന്തികയും കൂടി... പക്ഷെ മാളു അവരോട് കൂട്ടുകൂടാൻ തയാറായില്ല... ഒരുമിച്ചു കുളത്തിൽ കുളിച്ചും അമ്പലത്തിൽ പോയും പാടത്തും പറമ്പിലും ചുറ്റിയടിച്ചും എല്ലാവരും കൂടി അടിച്ചുപൊളിച്ചു... ശിവാനി അവിടത്തെ അന്തരീക്ഷവുമായി പെട്ടെന്ന് ഇണങ്ങി....പക്ഷെ മാളു ശരിക്കും ഒറ്റപെട്ടു....ഈ രണ്ടു ദിവസവും ശിവാനി ലക്ഷ്ന്റെ എല്ലാ കാര്യങ്ങളും ഭംഗിയായി ചെയ്ത് കൊടുത്തിരുന്നു... ഒരു ദിവസം മൂന്ന് തവണ കുളിക്കണം എന്ന് വരെ പറഞ്ഞു അതും ചെയ്യിപ്പിച്ചു.. ഭക്ഷണം വാരികൊടുക്കുക പിന്നെ തലച്ചീകുക, തല മസ്സാജ് ചെയ്തു കൊടുക്കുക, പുറം ചൊറിഞ്ഞു കൊടുക്കുക, കാലിലെ ഞൊട്ട ഒടിക്കുക കാല് തിരുമ്മുക, ഓഫീസ് വർക്ക്‌ ചെയ്യുക,ഷർട്ട് ഇട്ടുകൊടുക്കുക എന്ന് വേണ്ട എല്ലാ കാര്യങ്ങളും അവന്റെ നിർദ്ദേശത്തിന് അനുസരിച്ചു അവൾ ഒന്നും മിണ്ടാതെ ചെയ്ത് കൊടുത്തു.. മുണ്ട് ഉടുപ്പിക്കാൻ പറഞ്ഞില്ല എന്നത് അവൾക്ക് ഒരാശ്ശ്വാസം ആയിരുന്നു....

പതിവ് പോലെ അന്ന് രാത്രിയും ശിവാനി അച്ഛനോട് സംസാരിച്ചു..ശ്രാവൺ ചേച്ചിയോട് സോറി പറഞ്ഞു പിണക്കം തീർത്തു...താനിനി ആ ഫോൺ അച്ഛന്റെ കയ്യിൽ കൊടുത്തോളം ചേച്ചിയോട് സംസാരിക്കാൻ വേണ്ടി മാത്മേ ആ ഫോൺ യൂസ് ചെയ്യുള്ളു എന്ന് പറഞ്ഞപ്പോൾ ശിവാനിക്ക് അവനോട് അതിയായ വാത്സല്യം തോന്നി.. ഒപ്പം അവരെ ഒരുപാട് മിസ്സ്‌ ചെയ്യാനും തുടങ്ങി... അവരുടെ അരികിലേക്ക് തിരിച്ചെത്താനായി അവൾ ദിവസങ്ങൾ എണ്ണി കാത്തിരിക്കുവായിരുന്നു...

അങ്ങനെ ഫോൺ വിളി കഴിഞ്ഞു ശിവാനി കിടക്കാൻ ഒരുങ്ങുമ്പോഴാണ് ലക്ഷ് അവളുടെ അരികിൽ വരുന്നത്.. അവൾ ശ്രദ്ധിക്കാതെ കിടക്കാൻ നേരം അവൻ കടുപ്പിച്ചു വിളിച്ചു..

ശിവാനി....

ശിവാനി ഒന്നും മിണ്ടിയില്ല...

ശിവാനി രണ്ടു ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു..നിനക്കെന്താ പറ്റിയെ..?? നീയെന്താ മൗനവൃതത്തിലാണോ..?? എന്ത് ചോദിച്ചാലും കമാന്നൊരക്ഷരം മിണ്ടില്ല.. എന്താടി നിന്റെ നാക്കടിച്ചുപോയോ..ലക്ഷ് നല്ല ദേഷ്യത്തിൽ ആണുട്ടോ...

സാറിനെന്താ ഇപ്പോ വേണ്ടത്...

ഓ... അപ്പോ നാക്കവിടെ തന്നെയുണ്ട്.. പിന്നെന്താ നിനക്ക് എന്നോട് മിണ്ടാൻ ഒരു മടി..

എനിക്ക് സാറിനോട് പ്രത്യേകിച്ച് മിണ്ടാൻ ഒന്നും ഇല്ലായിരുന്നു.. സാർ പറയുന്ന എല്ലാ കാര്യങ്ങളും ഞാൻ ഒരക്ഷരം മിണ്ടാതെ ചെയ്ത് തന്നിട്ടുണ്ട്.. പിന്നെന്തിനാ ഇങ്ങനെ ഒച്ചയെടുക്കുന്നത്..
സാർ പോയാട്ടെ..എനിക്ക് ഉറങ്ങണം എന്നും പറഞ്ഞു ശിവാനി ലൈറ്റ് ഓഫ്‌ ചെയ്തപ്പോൾ ലക്ഷ് ലൈറ്റ് ഓൺ ചെയ്തു..രണ്ട് മൂന്ന് പ്രാവശ്യം ഇത് തുടർന്നു..

സാറിനിപ്പോ എന്താ വേണ്ടത്..??

ഞാൻ നിന്നോട് പറഞ്ഞതല്ലേ ഈ സാർ വിളി വേണ്ടെന്ന്....

ഓ.. ഇനി ശ്രദ്ധിച്ചോളാം...

നിന്റെ മനസ്സിൽ എന്തോ ഒന്നുണ്ട് അത് മനസ്സിൽ വെച്ചല്ലേ നീയിങ്ങനെ പെരുമാറുന്നത്...

എങ്ങനെ പെരുമാറുന്നത് .. എന്റെ മനസ്സിൽ ഇപ്പോ ഒരു കാര്യമേ ഉള്ളു പെട്ടെന്ന് ഒരു മാസം ആയാൽ മതീന്ന്..എന്നിട്ട് എങ്ങനെയെങ്കിലും ഈ കുരുക്കിൽ നിന്നു തലയൂരണം..അല്ലാതെ എന്റെ മനസ്സിൽ മറ്റൊന്നുല്ല..

അല്ല കള്ളം..കഴിഞ്ഞ ദിവസം എന്നെയും ഗൗതമിനെയും അങ്ങനെ കണ്ടതിനു ശേഷമാണു നിന്റെ ഈ മാറ്റം....നീ ഞങ്ങളെ തെറ്റിദ്ധരിച്ചതാ ശിവാനി....

ഇത് നല്ല കഥ സാറും സാറിന്റെ കൂട്ടുകാരനും ഉമ്മ വെക്കുകയോ കെട്ടിപിടിക്കുകയോ കല്യാണം കഴിക്കുകയൊ എന്താന്ന് വെച്ചാൽ ചെയ്തോ എനിക്കതിൽ ഒരു പരാതിയോ വിഷമമോ ഒന്നും ഇല്ല...ശിവാനി കൂസാതെ പറഞ്ഞു...

കല്യാണം കഴിക്കാൻ അവനാരാ എന്റെ കാമുകിയോ...

എന്റെ സാറേ എന്തിനാ ഇങ്ങനെ വീണിടത്തു നിന്നു ഉരുളുന്നത്... ഇതിപ്പോ ഒരു തെറ്റൊന്നും അല്ലല്ലോ.... ഇപ്പൊ ഇത് നമ്മുടെ നാട്ടിൽ സ്വാഭാവികമായി നടക്കുന്ന ഒന്നാണ്...സാറും ഗൗതം സാറും കാതലിലെ മാത്യുവിനെയും തങ്കനെയുംപോലെ തീരുമാനം എടുക്കാൻ വൈകരുത് എന്നെ എനിക്ക് പറയാനുള്ളു ... എല്ലാരോടും എല്ലാം തുറന്നു പറയണം സാർ .. വേണെങ്കിൽ ഞാൻ പറയാം എല്ലാരോടും... അവർക്ക് മനസിലാവാതെ ഇരിക്കില്ല സാർ .... നിങ്ങളുടെ ഇഷ്ടം എല്ലാരും അംഗീകരിക്കും..വേണെങ്കിൽ അവർക്കൊക്കെ കാതൽ മൂവി കാണിച്ചു കൊടുക്കുകയും ചെയ്യാം..അത് നല്ലൊരു ഐഡിയ അല്ലെ സാർ...

ശിവാനി പറയുന്നത് കേട്ടതും ലക്ഷ് ദേഷ്യം കടിച്ചമർത്തി നിൽക്കുന്നുണ്ട്.. എന്നിട്ടും ശിവാനിക്ക് നിർത്താൻ ഉദ്ദേഷമില്ല....

പിന്നെ ആകെയുള്ള വിഷമം എന്താണെന്ന് വെച്ചാൽ സാറിനു ഇതെന്നോട് പറയായിരുന്നുട്ടോ....അപ്പോ ഇതിനു വേണ്ടിയായിരിന്നുല്ലേ എന്നെ ഇതിലേക്ക് വലിച്ചിട്ടത്... അത് വേണ്ടായിരുന്നു സാർ..കുറച്ചു നാൾ എന്റെ പേരും പറഞ്ഞു എല്ലാരുടെയും കണ്ണിൽ പൊടിയിട്ട് നിങ്ങൾക്ക് റിലേഷൻ തുടരാനായിരുന്നുല്ലേ പ്ലാൻ...

ദേ.. ശിവാനി എഴുതാപ്പുറം വായിക്കല്ലേ.. ഞങ്ങൾ തമ്മിൽ അങ്ങനെ ഒരു റിലേഷൻ ഉണ്ടെന്ന് തോന്നുണ്ടോ...ഞങ്ങൾ നല്ല ഫ്രണ്ട്‌സ് ആണ്... അവന്റെ കൂടപ്പിറപിന് തുല്യമാണ്....നീ അവിടെ നടന്നത് മുഴുവൻ കണ്ടില്ലല്ലോ..
കണ്ടിരുന്നേൽ ഇങ്ങനെ പറയില്ലായിരുന്നു..... നിന്റെ ഒക്കെ ചിന്താഗതി വളരെ മോശമാണ് ശിവാനി..അതുപോട്ടെ ഞാൻ നിന്നോട്  ക്ലോസ് ആയി ഇടപഴകിയതോ..അത് നിനക്ക് ഓർമയില്ലേ...
അപ്പോ എനിക്ക് നിന്നോട് തോന്നിയത് ഏത് തരത്തിലുള്ള വികാരം ആണെന്ന് നിനക്ക് ഫീൽ ചെയതിരുന്നില്ലേ.....

അത് എന്നോടുള്ള ദേഷ്യം കൊണ്ട് ചെയ്തതല്ലേ..... നിങ്ങൾ മറ്റേത് തന്നെയാ.....എനിക്കറിയാം..

ഒടുവിൽ സഹികെട്ടു ലക്ഷ് അവിടെ ഉണ്ടായിരുന്ന അവന്റെ ഫോൺ എടുത്ത് ഒരു ഏറു കൊടുത്തതും അത് തകർന്നുതരിപ്പണമായി....ലക്ഷ്‌ന്റെ കണ്ണുകൾ ചുവന്നു വന്നു ...

ശിവാനി ചെറുതായി പേടിച്ചു... ചുമ്മാ അവനെ വട്ടുപിടിപ്പിക്കാൻ പറഞ്ഞതാണ്.. ഇപ്പോ കളികാര്യായി...
എന്റെ കൃഷ്ണാ... പണിപാളീട്ടോ.. 

അതേടി ഞാൻ മറ്റേതാ..... എനിക്ക് നിന്നോട് വല്ല ഫീലിംഗ്സും ഉണ്ടോ ഇല്ലയോ എന്ന് ഞാൻ കാണിച്ചു തരാടി എന്നും പറഞ്ഞു അവളെ ബെഡിലേക്ക് പിടിച്ചുതള്ളി അവളുടെ മേലെ അമർന്നു
അവളുടെ ചുണ്ടുകൾ കവർന്നെടുത്തു...

ശിവാനിയുടെ കണ്ണുകൾ മിഴിഞ്ഞു വന്നു.. അവൾ പറ്റാവുന്നപോലെ എതിർത്തുനോക്കി എങ്കിലും അവന്റെ ശക്തമായ പിടിയിൽ അവൾക്കൊന്നനങ്ങാൻപോലും ആയില്ല.... ഒരു കിടുക്കാച്ചി ലിപ്‌ലോക്കിന്‌ ശേഷം ലക്ഷ് അവളിൽ നിന്നു അകന്നു മാറി അവളെ നോക്കി തന്റെ തള്ളവിരലാൽ കീഴ്ച്ചുണ്ട് അമർത്തി തുടച്ചു എഴുന്നേറ്റ് ബെഡിൽ ഇരുന്നതും ശിവാനി മദമിളകിയ കൊമ്പനാനയെ പോലെ അവിടെ ഉണ്ടായിരുന്ന ഓഫീസ് ഫയൽ എടുത്ത് അവന്റെ തലയിലേക്ക് ഒറ്റ ഇടി കൊടുത്തു..
ഫയൽ ആയതു കൊണ്ട്‌ കാര്യമായി ഒന്നും പറ്റില്ലായിരുന്നു എന്നാലും ലക്ഷ് വിട്ടുകൊടുത്തില്ല അവിടെയുണ്ടായിരുന്ന തലയണ എടുത്ത് അവളുടെ മുഖം നോക്കി ഒന്ന് കൊടുത്തു.... ശിവാനി വിടുമോ അവളും എടുത്തു മറ്റേപില്ലോ..എന്നിട്ട് തിരിച്ചടിച്ചു.. അങ്ങനെ അവിടെ കാര്യമായ പില്ലോ ഫൈറ്റ് നടക്കുകയാണ് സൂർത്തുക്കളെ..

ഒടുവിൽ രണ്ടുപേരും ക്ഷീണിച്ചു ഫൈറ്റ് നിർത്തിയപ്പോഴാണ് ശിവാനി തിരിച്ചറിയുന്നത് ഒടിഞ്ഞ കൈവെച്ചാണ് അവൻ ഇത്രയും നേരം ഇതൊക്കെ കാട്ടികൂട്ടിയത്... അപ്പോ കൈക്ക് ഒന്നും പറ്റിയിട്ടില്ല.. ദുഷ്ടൻ അവൾ മനസ്സിൽ പറഞ്ഞു..


ഓഹോ അപ്പോ ഇതും ഒരു നാടകമായിരുന്നുല്ലേ.....ഞാൻ കാണിച്ചു തരാം.. എന്നെകൊണ്ട് എന്തൊക്കെയാ ചെയ്യപ്പിച്ചത്... ഒരന്യ സ്ത്രീയെ കൊണ്ട് ഇതൊക്കെ ചെയ്യിപ്പിക്കാൻ നിങ്ങൾക്കു നാണം ഇല്ലല്ലോ...എന്നും പറഞ്ഞു അവിടെ ഉണ്ടായിരുന്ന ഫ്ലവർവെയ്സ് എടുത്ത് അവന്റെ തലനോക്കി ഓങ്ങിയതും ലക്ഷ് അവളുടെ കൈ പിടിച്ചു വെച്ചു മുന്നിലോട്ട് മടക്കി പിടിച്ചു അവന്റെ നെഞ്ചോട് അവളെ ചേർത്തു പിടിച്ചു...

വിട്.. വിട്.. വിടാൻ... എന്താ ഈ കാണിക്കുന്നത്..സാർ ചതിയനാ...വഞ്ചകാനാ..കാര്യം സാധിക്കാൻ എന്ത്‌ വൃത്തികേടും ചെയ്യും എന്നിപ്പോ മനസിലായി....ശിവാനി അവന്റെ പിടിയിൽ നിന്നും കുതറി മാറാൻ നോക്കികൊണ്ട് പറഞ്ഞു ..


മനസിലായല്ലോ... ആയ സ്ഥിതിക്ക് ഞാൻ വൃത്തികേട് കാണിക്കാൻ പോവുകയാ
എന്നും പറഞ്ഞു  ഒരു കൈ ഉപയോഗിച്ച് അവളുടെ തോളിൽ നിന്നും വസ്ത്രം കുറച്ചധികം താഴ്ത്തി അവിടെ പല്ലുകൾ ആഴ്ത്തി....അവന്റെ ആ പ്രവർത്തിയിൽ അവൾ ഞെട്ടിത്തരിച്ചു നിൽപ്പാണ്..കണ്ണുകൾ താനേ അടഞ്ഞു പോയി...അതോടെ അവളുടെ കയ്യിലെ ഫ്ലവർവേസ് താഴെ വീണു...കണ്ണും നിറഞ്ഞു വരുന്നുണ്ട്....

ശിവാനി വേദന കടിച്ചുപിടിച്ചു നിന്നു... അവന്റെ പല്ലിന്റെ അടയാളം അവിടെ ശരിക്കും പതിഞ്ഞിരുന്നു..... അവൾക്ക് നല്ലപോലെ വേദനിച്ചു കാണും എന്ന് തോന്നിയ ലക്ഷ് അവിടെ ചുണ്ടുകൾ അമർത്തി അവളുടെ കാതോരം പറഞ്ഞു ഐ ലവ് യൂ ശിവാനി....

ഇത് കേട്ട ശിവാനി അവന്റെ കണങ്കാലിൽ ആഞ്ഞു ചവിട്ടിയതും അവൻ അവളിൽ നിന്നുള്ള പിടി വിട്ടു..ശിവാനി പെട്ടെന്ന് അവളുടെ ഡ്രസ്സ്‌ നേരെയാക്കി അവനെ ദഹിപ്പിച്ചു നോക്കി..

നോക്കിക്കോ നിങ്ങൾ എന്തൊക്കെ കാണിച്ചാലും ഈ ശിവാനി നിങ്ങൾക്ക് സ്വന്തമാവില്ല അത്രയ്ക്ക്കും വെറുപ്പാണ് എനിക്ക് നിങ്ങളോട്...ശിവാനി അത്യധികം ദേഷ്യത്തോടെ അവനു മുന്നിൽ നിന്നു പറഞ്ഞു..

ഓ ആയിക്കോട്ടെ...പക്ഷെ ഒരുനാൾ നീ പറയും വെറുത്തു വെറുത്തു വെറുപ്പിന്റെ അവസാനം എനിക്കിപ്പോ കുട്ടിശങ്കരനോട്
സ്നേഹമാണ് എന്ന്... അതുവരെ ഞാൻ കാത്തിരുന്നോളാം ശിവാനി ..ലക്ഷ് ചെറുചിരിയാലേ പറഞ്ഞു..

ഓ . ഒരു സിനിമാ ഡയലോഗും കൊണ്ടിറങ്ങിരിക്കുന്നു... മമ്മൂക്കയോട്
ഭാനുപ്രിയ അങ്ങനെ പറഞ്ഞെന്ന് കരുതി ഞാൻ നിങ്ങളോടത് പറയുമെന്ന് നിങ്ങൾ കരുതണ്ട.. അതുകൊണ്ട് കുട്ടിശങ്കരൻ
അതിന് വെച്ച വെള്ളം അങ്ങ് വാങ്ങി വെച്ചേക്ക്....ഹും..ഈ ശിവാനിക്ക്  നിങ്ങളോട് ഇതിന് പ്രതികാരം ചെയ്യാൻ അറിയാഞ്ഞിട്ടല്ല.... പക്ഷെ ഞാൻ അങ്ങനെ ചെയ്യില്ല കാരണം ശിവാനിക്ക് വാക്ക് ഒന്നേയുള്ളു....വാക്ക് മാറ്റി പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നവൾ അല്ല ഈ ശിവാനി മോഹൻ....അങ്ങനെ എങ്കിൽ നാളെ നേരം വെളുക്കുമ്പോൾ ഞാൻ ഇവിടുന്ന് സ്ഥലം വിട്ടേനെ... വാക്ക് പറഞ്ഞാൽ വാക്ക് ആയിരിക്കണം.. അല്ലാതെ ഒരു മാതിരി ചീപ്പ്‌ സ്വഭാവം കാണിക്കരുത്...എന്നും പറഞ്ഞു അവനെ തള്ളിമാറ്റി ബെഡിന്റെ ഒരറ്റത്തു കണ്ണടച്ച് കിടന്നു... നിറയാൻ വെമ്പുന്ന മിഴികളെ ശാസിച്ചു നിർത്തി..


ശിവാനി.. ശിവാനി.. ലക്ഷിന്റെ വിളികേട്ട് ശിവാനി വീണ്ടും പതിവ് ഭാവത്തിൽ നോക്കി പേടിപ്പിച്ചു... എന്താ..

അല്ല ശിവാനി നീയേ ഈ ഡ്രെസ്സിനടിയിൽ ഇന്നറൊന്നും ഇടാറില്ലേ.. അല്ല നേരത്തെ തോളിൽ നിന്നു ഡ്രസ്സ്‌ മാറ്റിയപ്പോ ഞാൻ കണ്ടില്ല അതാ ചോദിച്ചത്.... അതു കേട്ട ശിവാനിയുടെ തൊലിഉരിഞ്ഞു പോയി..അവൾ അവിടെ ഉണ്ടായിരുന്ന മൊബൈൽ ചാർജർ എടുത്ത് അവന്റെ മോന്തനോക്കി എറിഞ്ഞു എങ്കിലും അവൻ അതി വിതഗ്ദ്ധമായി ഒഴിഞ്ഞു മാറി....

ഛെ.. വൃത്തികെട്ടവൻ എന്നും പറഞ്ഞു
അവൾ തലവഴി പുതപ്പ് മൂടി കിടന്നു...അവളുടെ കണ്ണുകൾ നിറഞ്ഞു തൂവി....താൻ ഒരിക്കലും ഇവിടെ വരാൻ പാടില്ലായിരുന്നു.... അവൾക്ക് സ്വയം പുച്ഛം തോന്നി........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story