നിനക്കായ്: ഭാഗം 13

ninakkay nilavu

രചന: നിലാവ്

പിറ്റേന്ന് രാവിലെ ശിവാനി മുറ്റത്തുള്ള ചെടികൾക്ക് വെള്ളമൊഴിക്കുകയുയിരുന്നു... അന്നേരമാണ് ഗൗതം അവളുടെ അരികിലേക്ക് വരുന്നത്.....ഇരുവരും പരസ്പരം ഒന്ന് പുഞ്ചിരിച്ചു.... അതല്ലാതെ ശിവാനി അവനോട് ഒന്നും ചോദിക്കാനോ മിണ്ടാനോ നിന്നില്ല.. കാരണം ശിവാനിക്ക് ആളെ വല്യ പരിജയം ഇല്ലായിരുന്നു...ഒന്നും മിണ്ടാതെ നിൽക്കുന്ന ശിവാനിയെ കണ്ടതും 
 ഗൗതം തന്നെ സംസാരത്തിനു തുടക്കം കുറിച്ചു...

ശിവാനി ലക്ഷ്‌നെ തെറ്റിദ്ധരിച്ചു എന്ന് പറയുന്നത് കേട്ടു... ശരിക്കും അന്ന് നടന്നത് ശിവാനി കരുതുന്നപോലെയുള്ള ഒരു ഉദ്ദേശത്തോടെയുള്ള
പ്രവർത്തിയായിരുന്നില്ല ... അവൻ എന്തോ തമാശ പറഞ്ഞപ്പോൾ ഞാൻ  ഞാൻ ഉമ്മ തന്നാൽ മതിയോ എന്ന് ചോദിച്ചു അവനെ ദേഷ്യം കയറ്റാൻ അങ്ങനെ ചെയ്തതാ... അല്ലാതെ..ഒന്നും ഇല്ല.
ശിവാനി അവനെ ഇതിന്റെ പേരിൽ സംശയിക്കരുത്..

ഗൗതം പകുതി വിഴുങ്ങിയെങ്കിലും ഇത്രയും കേട്ടപ്പോൾ ശിവാനിക്ക് മനസ്സിലായി അവര് തന്നെ കുറിച്ചാണ് അന്ന് സംസാരിച്ചത് എന്ന്... പക്ഷെ ശിവാനി അതറിഞ്ഞ ഭാവം നടിക്കാതെ
പറഞ്ഞു അയ്യോ ഗൗതം സാർ ഞാൻ കണ്ണേട്ടനെ തെറ്റിദ്ധരിച്ചെന്ന് ആര് പറഞ്ഞു... എനിക്ക് കണ്ണേട്ടനെ ഒരു വിശ്വാസക്കുറവും ഇല്ല... കണ്ണേട്ടൻ എന്നോട് എല്ലാം പറഞ്ഞുട്ടോ..എല്ലാം കേട്ടപ്പോ എനിക്ക് ബോധ്യായി എന്റെ കണ്ണേട്ടൻ അങ്ങനെ അല്ലെന്ന്.. അല്ല ഗൗതം സാറിന് എപ്പോ തൊട്ട് തുടങ്ങിയതാ ഇത് ... കുറേ വർഷായോ...ശിവാനി നിഷ്‌കുവായി ചോദിച്ചു..

എന്ത്‌... ശിവാനി പറഞ്ഞതിന്റെ അർത്ഥം മനസിലാവാതെ ഗൗതം തിരിച്ചു ചോദിച്ചു


അല്ല കണ്ണേട്ടൻ എന്നോട് പറഞ്ഞൂട്ടൊ ശരിക്കും അന്ന് എന്താണ് നടന്നത് എന്ന്... അന്ന് കണ്ണേട്ടൻ ഒരു തെറ്റും ചെയ്തില്ല ഗൗതം സാറാണ് അങ്ങനെ ചെയ്തത് എന്ന്... പിന്നെ ഒന്നുകൂടി പറഞ്ഞു സാർ മിക്ക ആൾക്കാരോടും  ഇങ്ങനെ ചെയ്യാറുണ്ടെന്നും..... അപ്പഴാ എനിക്ക്  ശ്വാസം നേരെ വീണത്....പാവം എന്റെ കണ്ണേട്ടൻ ഞാൻ വെറുതെ സംശയിച്ചു.


അത് കേട്ടതും ഗൗതം കിളിപോയി നിൽക്കുവാണ്...എടാ സാമദ്രോഹി നീയങ്ങനെ നൈസായിട്ട് എന്നെ ഒരു ഗേ ആക്കി ഛെ... അതും ഒരു പെണ്ണിന് മുന്നിൽ.... നിനക്ക് വെച്ചിട്ടുണ്ടെടാ തെണ്ടി എന്നും പറഞ്ഞു ഗൗതം കാറ്റുപോലെ അവിടുന്ന് പോയി...അവൻ പോക്ക് കണ്ടതും ശിവാനിക്കു ചിരി വന്നുപോയി..


ലക്‌ഷും ദീപയും ഗാർഡന്റെ ഒരു ഭാഗത്തു ഇരുന്നു പെന്റിങ് വർക്സ് ഒക്കെയും ചെയ്യുവാണ്... ലക്ഷ് കുറച്ചു ദിവസായല്ലോ ഓഫീസിൽ പോയിട്ട് അതിനാൽ അത്യാവശ്യമായി ചെയ്ത് തീർക്കേണ്ട വർക്സ് ഒക്കെയും ഉണ്ടായിരുന്നു...അതുകൊണ്ടാണ് ദീപ ഇവിടേക്ക് വന്നതും.. ലക്ഷ് കാര്യമായി ഫയൽസ് ഒക്കെയും ചെക്ക് ചെയ്യുന്നുണ്ട്..അന്നേരമാണ് ഗൗതം അങ്ങോട്ട് വരുന്നത്.. ലക്ഷ്നെ കടുപ്പിച്ചു നോക്കികൊണ്ട് പറഞ്ഞു ലക്ഷ് നീയിങ്ങോട്ട് വന്നേ... എനിക്കൊരു കാര്യം പറയാനുണ്ട്... അതു കേട്ട ലക്ഷ് ദീപയോട് ഇപ്പൊ വരാം എന്നും പറഞ്ഞു ഗൗതമിന്റെ കൂടെ അല്പം മാറിനിന്നു...

എന്താടാ കാര്യം..ലക്ഷ് ചോദിച്ചു 

നിന്റെ കുഞ്ഞമ്മ പെറ്റു...

എപ്പോ എന്നിട്ട് ഞാൻ അറിഞ്ഞില്ല...

ലക്ഷ്... എന്നാലും ഇത് മറ്റേടത്തെ പരിപാടി ആയിപോയി

എടാ മറ്റേടത്തെ അല്ല വടക്കേടത്തെ.. ഇത് വടക്കെടത്തു തറവാട് ആണ്.. നിനക്ക് തെറ്റിയതാ..

ഓ... നല്ല തമാശ.. നീ നേരത്തെ പറഞ്ഞിരുന്നേൽ ഞാൻ ചിരിച്ചേനെല്ലോ..ഗൗതം ദേഷ്യത്തിൽ തന്നെയാണ്..

എന്നാൽ നീയിവിടെ നിന്നു ചിരിച്ചോ...ഞാൻ പോകുവാണ് എനിക്ക് കുറേ പെന്റിങ് വർക്സ് തീർക്കാനുള്ളതാ...എന്നും പറഞ്ഞു ലക്ഷ് പോവാനൊരുങ്ങി..

ഓ.. ഭാര്യയുടെ മുന്നിൽ നീ നല്ലവനായി എന്നെ ഗേ ആക്കി അല്ലെ..

ആ വാക്ക് ഇനിയിവിടെ മിണ്ടിപോവരുത്..മനുഷ്യന്റെ സമാധാനം കളയാൻ ഓരോന്നു കൊണ്ട് വന്നോളും ...അല്ല നീയെന്താ പറഞ്ഞു വരുന്നത് ലക്ഷ് ഗൗതമിന്റെ വാക്കുകൾ കേട്ട്  കാര്യം തിരക്കി.. അങ്ങനെ ശിവാനി ഗൗതമിനോട് പറഞ്ഞ കാര്യം അവൻ ലക്ഷ്നോട് പറഞു..

അപ്പോ ഞാൻ അവളോട് അങ്ങനെ പറഞ്ഞൂ എന്നവൾ നീന്നോട് പറഞ്ഞൂ എന്നാണ് നീയെന്നോട് പറഞ്ഞുവരുന്നത്..

എന്തോന്ന്..

എടാ മണ്ടാ അവൾ എനിക്കിട്ട് പണി തന്നതാ...

എന്തിനു....

ഇന്നലെ ഞാനവൾക്കിട്ട് പണിഞ്ഞതിന്..

അല്ല നിങ്ങൾക്ക് ഈ പണി കൊടുക്കലും വാങ്ങലും അല്ലാതെ വേറെ പണിയൊന്നും ഇല്ലേ...

നിലവിൽ ഇല്ല... അങ്ങനെ പണിതുപണിതു ഞാൻ അവൾക്കു വേണ്ടി താജ്മഹൽ പോലൊരു പ്രണയസ്മാരകം പണിയും ...എന്നിട്ട് അവിടിരുന്നു  ഞങ്ങൾ പരസ്പരം പ്രണയിക്കും.. ലക്ഷ് സ്വപ്നലോകത്തെന്നപോലെ പറഞ്ഞു..

അതേ ഒരു സംശയം ചോദിച്ചോട്ടെ ഈ സമാരകം പണിയുക ആഫ്റ്റർ ഡെത്ത് അല്ലെ ജീവിച്ചിരിക്കുന്ന അവൾക്കാണോ നീ സ്മാരകം പണിയുന്നത്...

സോറി.. ഒരു ഫ്ലോയിൽ പറഞ്ഞു പോയതാ...ലക്ഷ് തിരുത്തി..അങ്ങനെ ഇരുവരും കാര്യമായി സംസാരിക്കുവാണ്.. ദീപ ലക്ഷ് പറഞ്ഞുകൊടുത്ത കാര്യങ്ങൾ പഠിക്കുകയാണ്.. അന്നേരമാണ് അവിടേക്ക് അർജുൻ വരുന്നത്... ദീപയോട് ഹായ് പറഞ്ഞു അർജുൻ അവിടിരുന്നു...

ദീപയും അർജുനും എന്തൊക്കെയോ മിണ്ടിയും പറഞ്ഞും ഇരിക്കുന്നതൊക്കെ മാളു ഒളിഞ്ഞു നിന്നു കാണുന്നുണ്ടായിരുന്നു... അതിനിടയിൽ ദീപയ്ക്ക് ഒരു ഫോൺ കാൾ വന്നു അവൾ അവിടുന്നു എഴുന്നേറ്റ് പോയി സംസാരിക്കാൻ തുടങ്ങി... അപ്പോഴാണ് അർജുൻ ശൂ.. ശൂ.. എന്നൊരു ശബ്ദം കേൾക്കുന്നത്...

ശബ്ദം കേട്ട അവൻ ചുറ്റും നോക്കി... പക്ഷെ അവൻ മാളൂനെ കണ്ടില്ലായിരുന്നു..അങ്ങനെ മാളു ഒരു കുഞ്ഞു കല്ലെടുത്തു അവന്റെ ദേഹത്തേക്ക് എറിഞ്ഞു... അപ്പോഴാണ് അവൻ മാളുവിനെ കാണുന്നത്..


എന്താ... അർജുൻ ആംഗ്യ ഭാഷയിൽ ചോദിച്ചു... അതു കണ്ട മാളു അവനെ കൈകാട്ടി വിളിച്ചതും അവൻ എഴുന്നേറ്റ് അവളുടെ അരികിലേക്ക് പോയി... അർജുന്റെ കയ്യും പിടിച്ചു മാളു അല്പം മാറി നിന്നു സംസാരിക്കാൻ തുടങ്ങി..

എന്തായിരുന്നു ആ കൊഞ്ചൽ റാണിയുമായി അജുവേട്ടന് അവിടെ പണി..

കൊഞ്ചൽ റാണിയോ അതാരാ...???
അർജുൻ മാളു പറഞ്ഞത് മനസിലാവാതെ ചോദിച്ചു..

ദോ ആ ഇരിക്കുന്ന സാധനം തന്നെ...

ദീപയോ... അല്ല നിനക്കെന്താ അവളോട് ഇത്രയും ദേശ്യം...

അതുപോട്ടെ അജുവേട്ടന് എന്താ അവളെ കണ്ടപ്പോൾ ഒരിളക്കം..

ഇളക്കമോ എനിക്കോ.. ഞാൻ ചുമ്മാ പരിചയപ്പെടാൻ... അല്ലാതെ നീ കരുതുംപോലെ..

കരുതുംപോലെ പറ.... ഞാൻ കണ്ടു അവൾ ഫോണിൽ സംസാരിക്കാൻ നേരം അജുവേട്ടന്റെ നോട്ടം പോയ വഴി.. എന്താ ഉദ്ദേശം...

അങ്ങനെ പ്രത്യേകിച്ച് ഒരുദ്ദേശവും ഇല്ല..

എന്നാൽ കൂടുതൽ ഉദ്ദേശിക്കാൻ നിൽക്കണ്ട.. ആ സാധനവും ദോ ആ നിൽക്കുന്ന സാധനവും തമ്മിൽ ഡിങ്കോൽഫിക്കേഷൻ ആണ്..അതറിയോ അജുവേട്ടന് 

ആര് നമ്മുടെ അച്ചുവോ..

അച്ചുവേട്ടനല്ല മറ്റേ സാധനം..

ആര് ഗൗതമോ..

മ്മ്.. അവൾ ചെറുതായൊന്നു മൂളി..

അപ്പോ നിന്റെ പ്രേമം..

അത് ചീട്ടുകൊട്ടാരം പോലെ തകർന്നു പോയി എന്റെ അജുവേട്ട.... പക്ഷെ അവരെ ഞാൻ സന്തോഷത്തോടെ ജീവിക്കാൻ അനുവദിക്കില്ല.. എനിക്ക് പ്രതികാരം ചെയ്യണം അജുവേട്ട..

അയിന്..

അയിന് അജുവേട്ടൻ എന്റെ കൂടെ നിൽക്കണം... ആ കൊഞ്ചൽ  റാണിയെ നമുക്കൊരു പാഠം പഠിപ്പിക്കണം .

നമുക്കോ.... നീ ഒറ്റയ്ക്ക് പാഠം പഠിപ്പിക്കുകയോ പരീക്ഷ എഴുതിപ്പിക്കുകയോ എന്താന്നു വെച്ചാൽ ചെയ്യ്.. എന്നെ വിട്ടേക്ക്..

അല്ലെങ്കിലും എന്നോട് ഈ വീട്ടിൽ ഒരാൾക്ക്പോലും സ്നേഹം ഇല്ലെന്ന് എനിക്ക് അറിയാം.. അല്ലെങ്കിലും ഞാനൊരു അനാഥ കൊച്ചല്ലേ..എന്റെ അച്ഛനും അമ്മയും ഉണ്ടായിരുന്നേൽ എനിക്ക് ഈ ഗതി വരില്ലായിരുന്നു...എന്റെയൊരു വിധി എന്നും പറഞ്ഞു മാളു കള്ളകണ്ണുനീർ വരുത്തി...

മ്മ്.. മതി മതി നിന്റെ സെന്റിയടി..ഇത് നിന്റെ സ്ഥിരം നമ്പർ ആണല്ലോ.. നീ എന്താന്ന് വെച്ചാൽ പറ ഞാൻ കൂടെ നിൽക്കാം...

അല്ലെങ്കിലും എനിക്കറിയായിരുന്നു ഈ വീട്ടിൽ അജുവേട്ടന് മാത്രമേ എന്നോട്  സ്നേഹം ഉള്ളുവെന്ന്..
താങ്ക് യൂ അജുവേട്ട...

മതി പതപ്പിച്ചത്..എന്താ നിന്റെ പ്ലാൻ..

അതിത്തിരി ഹൊറർ ആണ്....ഇന്ന് വൈകുന്നേരം അജുവേട്ടൻ അവളെയും കൂട്ടി നമ്മുടെ ആ പഴയ കുളിപടവിന്റെ ഭാഗത്തൂടെ വരണം.... ആ സമയത്ത് അജൂവേട്ടന് ഒരു ഫോൺ കാൾ വരുന്നു..അന്നേരം അജുവേട്ടൻ ഫോണിൽ സംസാരിക്കാണെന്നും പറഞ്ഞു അവിടുന്ന് ഒന്നുമാറി നിൽക്കണം... ആ സമയം ഞാനെന്റെ പ്ലാൻ അനുസരിച്ചു കാര്യങ്ങൾ നടത്തും....പിന്നെ ചില നിലവിളിയും കരച്ചിലും കേട്ടെന്ന് വരാം.. തിരിഞ്ഞു നോക്കാതെ ചേട്ടൻ വീട്ടിൽ പോയ്കൊണം...കേട്ടല്ലോ 

എടീ നീയാ പെണ്ണിനെ പൊട്ടകിണറ്റിൽ കൊണ്ട് പോയി തള്ളാനാണോ പ്ലാൻ..

ഹേയ് കിണറ്റിൽ തള്ളില്ല.. പകരം കുളത്തിൽ തള്ളും അതിന് നീന്താൻ അറിയില്ലത്രെ... ഇത്തിരി വെള്ളം കുടിക്കട്ടെ..

എടീ... വല്ലതും പറ്റിപോയാലോ...

ഹേയ് ഒന്നും പറ്റില്ല.. കുറച്ചു വെള്ളം കുടിച്ചു കഴിയുമ്പോ ഞാൻ തന്നെ കരകയറ്റിക്കോളാം...

എന്നാലും മാളു..

ഒരെന്നാലും ഇല്ല.. ചേട്ടൻ ഞാൻ പറഞ്ഞത് പോലെ ചെയ്താൽ മതി... എന്നും പറഞ്ഞൂ അവൾ വൈകുന്നേരം ആവാൻ വേണ്ടി കാത്തിരുന്നു........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story