നിനക്കായ്: ഭാഗം 14

ninakkay nilavu

രചന: നിലാവ്

അമ്മേ.. അമ്മേ... ഈ അമ്മ ഇതെവിടെയാ.. മേഘ അമ്മയെ വിളിച്ചുകൊണ്ട് വീട് മുഴുവൻ ഗിരിജയെ അന്വേഷിച്ചു നടക്കുകയാണ്... അപ്പോഴാണ് ആരുമായോ ഫോണിൽ സംസാരിക്കുന്ന തന്റെ അമ്മയെ മേഘ കാണുന്നത്... ആ ചേട്ടാ... ശരി എന്നാൽ ഞാൻ വിളിക്കാം.. എന്നും പറഞ്ഞൂ ഗിരിജ കാൾ അവസാനിപ്പിച്ചു മേഘയ്ക്ക് നേരെ തിരിഞ്ഞു.. മ്മ്... എന്താടി നീയിങ്ങനെ വിളിച്ചു കൂവണത്... ഞാൻ വല്യമ്മാവനുമായി കുറച്ചു കാര്യങ്ങൾ സംസാരിക്കുകയായിരുന്നു....

മ്മ്.. നിങ്ങൾ ഇങ്ങനെ ഫോണിൽ സംസാരിച്ചോണ്ട് ഇരുന്നാൽ മതിട്ടോ.. പിന്നെ അവസാനം കാര്യങ്ങൾ കൈവിട്ട് പോവുമ്പോൾ കൈമലർത്തി കാണിച്ചാൽ മതിയല്ലോ.. നഷ്ടം എനിക്ക് മാത്രമാണല്ലോ നിങ്ങൾക്കൊക്കെ എന്താല്ലേ.. മേഘയുടെ സംസാരത്തിൽ നിന്നും കാര്യമായ എന്തോ ഒന്ന് നടന്നിട്ടുണ്ട് എന്ന് ഗിരിജയ്ക്ക് മനസ്സിലായി.. എന്താടി മോളെ..എന്താ കാര്യം നീ തെളിച്ചു പറ.. അമ്മയുണ്ടെടി നിന്റെ കൂടെ ഗിരിജ മകളെ സമാധാനിപ്പിച്ചു... അമ്മക്കറിയോ ലക്‌ഷും ആ പെണ്ണും ഇപ്പോഴുള്ളത് അമ്മായിയുടെ തറവാട്ടിലാണ്.. അതും അമ്മായിയുടെ അറിവോടെയാണ് ഇരുവരും അങ്ങോട്ട് പോയത്...

അവിടെ എല്ലാരും കൂടി ഉത്സവം ആഘോഷിക്കുകയാണ്.. എന്നിട്ട് അമ്മായി ഇത് മഹി മാമനോട് പറഞ്ഞോ.. ഇല്ല ... അമ്മായിയാ അവർക്ക് ഫുൾ സപ്പോർട്ട് കൊടുക്കുന്നത്... ഓഹോ... അപ്പോ നാത്തൂൻ രണ്ടും കല്പിച്ചു ഇറങ്ങിയതാണല്ലേ... മോനും മരുമോളും ഒത്തു ഉത്സവം ആഘോഷിച്ചു വരട്ടെ... അപ്പോഴേക്കും അവൾക്കുള്ള പണി ഞാൻ കൊടുക്കുന്നുണ്ട്.. ഓ.. അമ്മേ അതാണോ ഇപ്പൊ ഇവിടത്തെ പ്രശ്നം..

തത്കാലം അമ്മ ഇപ്പൊ ഇത് മഹിമാമനോട് പറയാൻ നിൽക്കണ്ട.. തത്കാലം ഇത് എനിക്ക് ഡീൽ ചെയ്യാൻ പറ്റുന്നതേ ഉള്ളു...അവരെ പിരിച്ചു കഴിഞ്ഞു ഞങളുടെ മാര്യേജ് പെട്ടെന്ന് നടത്തി തന്നാൽ മതി... എന്താ മോള് നിന്റെ മനസ്സിൽ... നമ്മുടെ ഒരാള് ഇന്ന് ആ തറവാട്ടിൽ കാല് കുത്തും..പക്ഷെ ആർക്കും അറിയില്ല അവളെ നമ്മളാണ് അയച്ചത് എന്ന്... അവിടത്തെ അടുക്കളക്കാരിയായി കൂടി അവൾ വൈകാതെ വേണ്ടത് ചെയ്തോളും....

മേഘയുടെ മുഖത്ത് ക്രൂരമായ ചിരി വിരിഞ്ഞു.... മോള് തെളിച്ചു പറ... അമ്മ വഴിയേ അറിഞ്ഞോളും എന്നും പറഞ്ഞു മേഘ ചിലനിഗൂഢമായ ഉദ്ദേശവുമായി അവിടുന്ന് പോയി... ************* ഇതേസമയം തറവാട്ടിൽ.... ലക്ഷ് ശിവാനിയെ അന്വേഷിച്ചു മുറിയിലേക്ക് ചെന്നതായിരുന്നു... അപ്പോഴാണ് കുളികഴിഞ്ഞു വന്നു മുടി ഉണക്കുന്ന ശിവാനിയെ ലക്ഷ് കാണുന്നത്... അവൾ പുറംതിരിഞ്ഞു നിന്നു മുടിയൊക്കെ മുന്നിലോട്ട് ഇട്ടാണ് മുടി ഉണക്കികൊണ്ടിരിക്കുന്നത്...

ലക്ഷ് ശബ്ദമുണ്ടാക്കാതെ പതിയെ അവളുടെ അരികിലേക്ക് നടന്നു....ബ്ലൗസ്സിന്റെത് അത്യാവശ്യം ഡീപ് നെക്ക് ആയിരുന്നു... അവളുടെ പുറംമേനിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന വെള്ളത്തുള്ളികളിലേക്ക് ലക്ഷിന്റെ നോട്ടം ചെന്നു നിന്നു.... അവൻ തല മെല്ലെ താഴ്ത്തി തന്റെ ചുണ്ടിനാലും നാവിനാലും ആ വെള്ളത്തുള്ളികളെ ഒപിയെടുക്കാൻ തുടങ്ങിയതും ശിവാനി പെട്ടെന്ന് തിരിഞ്ഞു അവന്റെ മുഖത്തേക്ക് എന്തോ സ്പ്രൈ ചെയ്തു...അവന്റെ കണ്ണിലേക്കു ശരിക്കും സ്പ്രൈ ചെയ്ത് കൊടുത്തു.....

ശരിക്കും ശിവാനി അവന്റെ വരവും പ്രതീക്ഷിച്ചു തന്നെയായിരുന്നു ഒരുങ്ങി നിന്നത്...മുളക് പൊടി വെള്ളത്തിൽ കലക്കി സ്പ്രേ ബോട്ടിലിൽ ഒഴിച്ച് അവൾ ലക്ഷ്‌നെയും കാത്തിരിക്കുകയായിരുന്നു..കാലൊച്ച കേട്ടിട്ടും ഒന്നും അറിയാത്തതുപോലെ നിന്നതാണ്.. ലക്ഷാണെങ്കിൽ മുളക് പൊടി കണ്ണിൽചെന്ന് കണ്ണൊക്കെ നീറി കണ്ണും പൊത്തിപിടിച്ചു നിൽക്കുകയാണ്.. ശിവാനി അന്നേരം കൊണ്ട് ഓടിച്ചെന്നു ഡോർ അടച്ചു...

ഇതൊന്നും ആരും അറിയാതിരിക്കാനാണ് അവൾ ഡോർ അടച്ചത്.. ശിവാനി.. ശിവാനി..നീ ഇതെവിടെയാ..അയ്യോ അമ്മേ എന്റെ കണ്ണു നീറിയിട്ട് വയ്യ... എടീ പൂതനെ നീ എന്താടി എന്റെ കണ്ണിലേക്കു അടിച്ചത്... ലക്ഷ് കണ്ണ് അമർത്തി പിടിച്ചു ശിവാനിയോട് ദേഷ്യത്തിൽ ചോദിച്ചു.. പേടിക്കേണ്ട.. മുളക് പൊടിയ... കണ്ണ് പൊട്ടിപോവാനൊന്നും പോണില്ല.. ഇനി എന്റെ ദേഹത്ത് തൊടാൻ വന്നാൽ ഇതായിരിക്കും അവസ്ഥ... എടീ എടീ.. എടീ.. പുന്നാര മോളെ ..

നിനക്ക് കാണിച്ചു തരാടി.. അയ്യോ എന്റെ കണ്ണേ.. എടീ എന്നെയൊന്ന് വാഷ്‌റൂമിലേക്ക് ആക്കിത്താടി ലക്ഷ് അവളോട് പറഞ്ഞു.. വേണമെങ്കിൽ തനിയെ പോയാൽ മതി എന്നും പറഞ്ഞു ശിവാനി അവനെ ശ്രദ്ധിച്ചതേയില്ല... ഒടുവിൽ ലക്ഷ് എങ്ങനെയോ തപ്പിതടഞ്ഞു വാഷ്റൂമിൽ എത്തി ടാപ് ഓൺ ചെയ്തതും ഒരു തുള്ളി വെള്ളം ഇല്ല... ലക്ഷ് ശിവാനിയെ ഉറക്കെ വിളിച്ചു... എടീ ടാങ്കിൽ വെള്ളം ഇല്ല പെട്ടെന്ന് ഓൺ ചെയ്യാൻ പറ ...

എനിക്ക് വയ്യ... വേണമെങ്കിൽ നിങ്ങൾ പോയി പറഞ്ഞോളുന്നെ.. ശിവാനി എന്റെ ക്ഷമയെ പരീക്ഷക്കല്ലേ... അഹാ... എങ്കിൽ അതൊന്നു അറിയണമല്ലോ.. ശിവാനി രണ്ടും കല്പിച്ചു തന്നെയാ... പ്ലീസ് ശിവാനി... കണ്ണേട്ടന് നീറിയിട്ട് വയ്യെന്ന് ഇനി ഞാൻ അങ്ങനെ ഒന്നും ചെയ്യില്ല പോരെ... സത്യം.. എന്റെ പൊന്നു ശിവാനിയല്ലേ.. ചേട്ടന് വയ്യെടി..ലക്ഷ് അവളോട് കെഞ്ചി പറഞ്ഞതും അവൾ വാഷ്റൂമിനു അകത്തുണ്ടായിരുന്ന ഗേറ്റ് വാൾവ് ഓൺ ചെയ്തതും വെള്ളം വന്നു... ലക്ഷ് പെട്ടെന്ന്തന്നെ ഒരു വിധം മുഖം കഴുകി..കണ്ണ് തുറന്നു.. അവന്റെ കണ്ണും മൂക്കും ഒക്കെയും നല്ലപോലെ ചുവന്നു വന്നിട്ടുണ്ട്.... ദേഷ്യത്തോടെ അവളെ നോക്കി..

ഇതുകണ്ട ശിവാനി അവിടുന്ന് മെല്ലെ എസ്‌കേപ്പ് അടിക്കാൻ നോക്കിയപ്പോഴാണ് അവൻ അവളെ പൊക്കിയെടുത്ത് ശവറിനടിയിൽ നിർത്തുന്നത്... അവൾ എന്തെങ്കിലും പറയുന്നതിനും പ്രവർത്തിക്കുന്നതിനും മുൻപേ ലക്ഷ് അവളെ ലോക്ക് ചെയ്ത് വെച്ച് ഷവർ ഓൺ ചെയ്തിരുന്നു.. സാർ ... പ്ലീസ്... പ്ലീസ് വേണ്ടാട്ടോ. പ്ലീസ് സാർ ... വേണ്ട.. എന്നെ വിട്ടേക്ക്.. പക്ഷെ ലക്ഷ് അതൊന്നും വകവെചതേയില്ല.. വെള്ളത്തുള്ളികൾ ഇരുവരെയും നനയിച്ചുകൊണ്ടേ ഇരുന്നു....

ശിവാനി എതിർക്കും തോറും അവന്റെ വാശി കൂടിയതെ ഉള്ളു..ലക്ഷിന്റെ കൈകൾ അവളുടെ സാരിക്കിടയിലൂടെ അലഞ്ഞു നടന്നതും അവളുടെ ശരീരം വിറകൊള്ളാൻ തുടങി.. ഒരു കയ്യാലേ അവളുടെ മുടിവകഞ്ഞു മാറ്റിയതും അവന്റെ ചുണ്ടും നാവും അവളുടെ പിൻകഴുത്തിൽ ഒഴുകിനടന്നു... ശിവാനി കണ്ണിറുക്കി അടച്ചു... ലക്ഷ് അവളെ തനിക്ക് അഭിമുഖമായി നിർത്തി അവളുടെ മാറിൽ നിന്നുള്ള സാരിയുടെ മറനീക്കി അവളുടെ കഴുത്തിലും മാറിടുക്കിലും മാറി മാറി ചുമ്പിക്കാൻ തുടങ്ങി...

ഒന്ന് പ്രതികരിക്കാനാവാതെ ശിവാനി ഒരു പാവകണക്കെ നിന്നു.....കഴുത്തിൽ പല്ലുകൾ ആഴ്ത്തി അവൾക്ക് ചെറുനോവ് സമ്മാനിച്ചു ശിവാനിയുടെ കാതോരം അവൻ മൊഴിഞ്ഞു ഐ ലവ് യു ശിവാനി.. നീയെന്റെതാണ്..എന്റേത് മാത്രം..അതുകൊണ്ട് എനിക്കിതിൽ ഒരു കുറ്റബോധവും ഇല്ല.. പിന്നെ ഇതുപോലൊരു റൊമാന്റിക് മൊമെന്റ് ഒരുക്കിത്തന്നതിനു താങ്ക്സ് എന്നും പറഞ്ഞു അവളുടെ കവിളിൽ അമർത്തി മുത്തി...

ഇനി ഞാനിവിടെ നിന്നാൽ ശരിയാവില്ല അവളുടെ നഗ്നമായ വയറിലേക്ക് നോട്ടം പായിച്ചുകൊണ്ട് ലക്ഷ് പറഞ്ഞു... ശേഷം അവിടുന്ന് പോയി.... അവൻ പോയതും ശിവാനി ശീലകണക്കെ നിന്നുപോയി.. കഴുത്തിൽ അവന്റെ പല്ലുകൾ ആഴ്ന്നിറങ്ങിയ പാട് കാണുമ്പോൾ അവൾക്ക് അവളോട് തന്നെ ദേഷ്യം തോന്നി.. അങ്ങനെ എത്ര നേരം ശവറിനടിയിൽ നിന്നു എന്ന് അവൾക്കു തന്നെ അറിഞ്ഞില്ല.. പിന്നെ ഷവർ ഓഫ് ചെയ്ത് ഡ്രസ്സ്‌ മാറി മുഖത്ത് ഒരു പുഞ്ചിരി ഫിറ്റ് ചെയ്ത് തന്റെ വേദന മറച്ചു പിടിച്ചു അവരിൽ ഒരാളായി മാറി..

അപ്പോഴും ഉള്ളിൽ ലക്ഷ്നോടുള്ള ദേഷ്യം മാത്രമായിരുന്നു.... മുറ്റത്തു ഒരു സ്ത്രീ തളർന്നു വീണു കിടക്കുന്നു കൂടെ ഒരു കുഞ്ഞും ഉണ്ട് എന്ന് അരുണും ആകാശും പറയുന്നത് കേട്ടിട്ടാണ് മുത്തശ്ശിയും കൂടെ മുതിർന്ന അംഗങ്ങളും അങ്ങോട്ട് ചെല്ലുന്നത്... ആ സ്ത്രീയെ വടക്കു ഇടനാഴിയിൽ കൊണ്ട് കിടത്തി.. മുഖത്തേക്ക് വെള്ളം കുടഞ്ഞതും ആ സ്ത്രീക്ക് ബോധം വന്നു... കുടിക്കാൻ വെള്ളം കൊടുത്തതും ആ സ്ത്രീക്ക് ഇത്തിരി ആശ്വാസം തോന്നി..

ശേഷം തന്റെ നാലു വയസ്സുള്ള കുഞ്ഞിനെ നെഞ്ചോട് അടുപ്പിച്ചു കരയാൻ തുടങ്ങി... ആ കുഞ്ഞിനും അവർക്കും ഭക്ഷണം കൊടുക്കാൻ മുത്തശ്ശി നിർദ്ദേശിച്ചു.. അങ്ങനെ ഭക്ഷണം കഴിച്ചു കഴിഞ്ഞ ആ സ്ത്രീ മുത്തശ്ശിയോട് എന്തൊക്കെയോ ട്രാജടി സ്റ്റോറി പറഞ്ഞു അവരുടെയൊക്കെ സിമ്പതി നേടി... അവസാനം മുത്തശ്ശി ആ സ്ത്രീയോട് അവിടെ താമസിച്ചോളാൻ പറഞ്ഞു കൂടെ ഇവിടെ പറമ്പിലോ അടുക്കളയിലോ എന്തെങ്കിലും ജോലിക്ക് നിന്നോളാനും പറഞ്ഞു....

ഇവളാണ് അവൾ.. മേഘയുടെ സ്‌പൈ വർക്കർ...പേര് കല്യാണി.. മുപ്പത്തഞ്ചിനോട് അടുത്ത് പ്രായം കാണും. അങ്ങനെ തറവാട്ടിലേക്ക് വില്ലത്തി ലാൻഡ് ചെയ്തുട്ടൊ .. ഓ മൈ കടവുളേ... ഇനി ഇവൾ എന്തരോക്കെ കാട്ടിക്കൂട്ടും എന്തോ.... അങ്ങനെ ഈ ബഹളം ഒക്കെയും കഴിഞപ്പോഴാണ് അർജുൻ ഒരു കാര്യം ഓർക്കുന്നത് സമയം അഞ്ചു മണിയായി.. ഇതല്ലേ മാളു പറഞ്ഞ ടൈം.. ആ പണ്ടാരക്കാലത്തി എന്നെകൊലയ്ക്ക് കൊടുത്തേ അടങ്ങു എന്നും പ്രാകികൊണ്ട് ദീപയെ കാണാൻ പോയി..

അപ്പോഴാണ് ദീപ താൻ ബോറടിച്ചു നിൽക്കുന്ന കാര്യം പറയുന്നത്.. അങ്ങനെ നൈസായി ദീപയ്ക്ക് കമ്പനി കൊടുത്തു ദീപയുമായി ഓരോന്ന് സംസാരിച്ചുകൊണ്ട് പറമ്പിലൂടെ മാളു പറഞ്ഞ സ്ഥലത്തെത്തി...മാളൂന് ഒരു മിസ്സ്ഡ് കാൾ അടിച്ചതും മാളു അർജുന്റെ ഫോണിലേക്ക് അപ്പോ തന്നെ കാൾ ചെയ്തു... അങ്ങനെ ഞാൻ കാൾ എടുത്ത് സംസാരിക്കട്ടെ ദീപ ഇവിടെ നിൽക്കു എന്നും പറഞ്ഞു അർജുൻ അല്പം മാറി നിന്നു സംസാരിക്കുന്നത് പോലെ ആക്ട് ചെയ്തു..

ദീപ ശരി എന്നും പറഞ്ഞു അവിടെ പോസ്റ്റായി നിൽക്കുന്ന സമയത്താണ് എവിടെ നിന്നോ നല്ല മേലോഡിയസ് ആയിട്ടുള്ള തമിഴ് പാട്ട് കേൾക്കുന്നത്...ദീപ ചുറ്റും നോക്കി.. വീണ്ടും പാട്ട് കേൾക്കാൻ തുടങ്ങി.... അപ്പോഴാണ് അവൾ അടഞ്ഞു കിടക്കുന്ന ഒരു ഡോർ കാണുന്നത്.. ഇനി ഇവിടുന്നാണോ പാട്ട് കേൾക്കുന്നത്.. ഒന്ന് നോക്കി കളയാം എന്ന് കരുതി ദീപ വാതിൽ തുറന്നു നോക്കി ...അപ്പോഴാണ് അതൊരു പഴയ കുളം ആണെന്ന് അവൾക്കു മനസിലായത്..

അവൾ അകത്തു കയറി... നേരം ഇരുട്ടി തുടങ്ങിയിരുന്നു.. പിന്നെ ചുറ്റിലും മതിലുകൾ ഉണ്ടായിരുന്നതിനാലും അത്യാവശ്യം വെളിച്ചം മാത്രമേ അകത്തു ഉണ്ടായിരുന്നുള്ളു..... പാട്ട് പൊടുന്നനെ നിന്നു... ദീപ ചുറ്റും നോക്കി ആരും ഇല്ലായിരുന്നു.. വീണ്ടും പാട്ടുയർന്നു... ആരാ പാടുന്നത് എന്നറിയാൻ ദീപ പടവുകൾ ഇറങ്ങി വെള്ളത്തിനു അടുത്തെത്തി.. പെട്ടെന്ന് കുളിപ്പടവിന്റെ ഡോർ കൊട്ടിയടയുന്ന ശബ്ദം കേട്ടതും ദീപ പേടിച്ചു ചുറ്റും നോക്കി..

പക്ഷെ ആരെയും കണ്ടില്ല..പെട്ടെന്ന് അവിടെ ഒരു സ്ത്രീയുടെ പൊട്ടിച്ചിരി ഉയർന്നു.... ദീപ പേടിച്ചു വിറയ്ക്കാൻ തുടങ്ങി അവൾക്ക് ഒന്നങ്ങാൻ പോലും ആയില്ല.... ഇതൊക്കെ കണ്ടു മാളുവിന്‌ ചിരി വന്നു.. പഴയ പാടുപെട്ടിയിൽ പ്ലെ ചെയ്ത് വെച്ചിരുന്ന പാട്ടും യക്ഷിചിരിയും ഒക്കെയും ഓഫ്‌ ചെയ്ത മാളു പടവുകൾ ഇറങ്ങി..ദീപയെ പേടിപ്പിക്കാൻ വെളുത്ത സാരിയും ഉടുത്ത് മുടിയൊക്കെ മുഖത്തേക്ക് ഇട്ടു അവൾ നേരത്തെ റെഡി ആയി നിന്നതായിരുന്നു ...

പടവുകൾ ഇറങ്ങിയതും ദീപയെ കാണാനില്ല... ശെടാ.. ഇതെവിടെ പോയി ഇവിടെ ഉണ്ടായിരുന്നതാണല്ലോ.... ഇനിയിപ്പോ പേടിച്ചു വെള്ളത്തിൽ വീണ...മാളു നഖം കടിച്ചുകൊണ്ട് ചിന്തിക്കുവാണ്... അങ്ങനെ മാളു കാര്യമായ ചിന്തയിലായിരുന്നു.. പിന്നിൽ നിന്നും ആരോ തട്ടി വിളിക്കുന്നത് പോലെ തോന്നിയ മാളു തിരിഞ്ഞു നോക്കിയയതും കാണുന്നത് അസ്സൽ പ്രേതത്തെ പോലെ മുടിയും വിരിച്ചിട്ട് കണ്ണിൽ നിന്നു വായിൽ നിന്നും രക്തം വന്നു യക്ഷിപ്പല്ലും ഓക്കേയായി മുഖം വ്യക്തമാവാത്ത ഒരു സ്ത്രീയെ....

അവൾ ഉറക്കെ ചിരിക്കാൻ തുടങ്ങിയതും മാളു പേടിച്ചു പിറകിലോട്ട് വേച്ചുപോയി..നേരെ ചെന്നു വീണത് വെള്ളത്തിലേക്കും.... വെള്ളത്തിൽ മുങ്ങി ഒന്നുയർന്നു പൊങ്ങിയ മാളു കാണുന്നത് മുന്നിൽ കാണുന്നത് ചിരിയോടെ നിൽക്കുന്ന ദീപയെയും...കയ്യിൽ ഒരു മാസ്കും ദീപ ചിരിക്കുന്നത് കണ്ടതും മാളുവിനു ദേഷ്യം വരാൻ തുടങ്ങി... മാളു ഇതിനാണ് പറയുന്നത് താൻ കുഴിച കുഴിയിൽ താൻ തന്നെ..ഇത്രയ്ക്കും പേടി തൊണ്ടിയാണോ മാളു...

പിന്നെ ആ പാട്ട് സൂപ്പർ ആയിരുന്നുട്ടോ...മാളൂന് നീന്താനൊക്കെ അറിയാല്ലോ അല്ലെ.. എന്നാൽ മാളു നീന്തി കുളിച്ചു പതിയെ വാ.. എന്നെ ഗൗതം അന്വേഷിക്കുണ്ടാവും.. എന്നാൽ ഞാൻ പോട്ടെ മാളു എന്നും പറഞ്ഞു ദീപ പടവുകൾ കയറി അവിടുന്ന് പോയതും മാളൂന് വാശി കൂടിയതെ ഉള്ളു... കുളിപുരയിൽ നിന്നും പുറത്തിറങ്ങിയ ദീപയെ കാത്തു അർജുൻ അവിടെ ഉണ്ടായിരുന്നു... എന്തുപറ്റി അവൾ എവിടെ.. അവൾക്ക് ഒരു കുഴപ്പവും ഇല്ലല്ലോ... പിന്നെ ഞാനാണ് അവളുടെ പ്ലാൻ നിനക്ക് ചോർത്തി തന്നത് എന്നവൾക്കു വല്ല സംശയവും തോന്നിക്കാണുമോ... പാവം ഒരുപാട് വിഷമായി കാണും..അർജുൻ പറഞ്ഞു. ഒരു പാവം...

നിങ്ങളൊക്കെയാ അവളെ ഇങ്ങനെ ചീത്തയാക്കുന്നത്... അവൾ ഇക്കാര്യം പറഞ്ഞപ്പോൾ അവളെ പറഞ്ഞു തിരുത്താതെ അവൾക്ക് സപ്പോർട്ടിനു നിന്നിരിക്കുന്നു...ബെസ്റ്റ് ആങ്ങള.. എടീ അവൾ ഒരു പാവാന്നെ. എന്തിനാ അവളെ ഇങ്ങനെ പറ്റിക്കുന്നത്... അവൾക്ക് അവനെ ഭയങ്കര ഇഷ്ടാണ് അതാണ് ഇങ്ങനെയൊക്കെ കാട്ടിക്കൂട്ടിയെ..ഞാൻ പറയുട്ടോ അവളോട് ഗൗതമും നീയും തമ്മിൽ ഒരു ബന്ധവും ഇല്ല..പകരം ഞാനും നീയും തമ്മിൽ ആണ് ബന്ധം എന്ന്..

ഒന്ന് മിണ്ടാതിരിക്കുമോ അർജുൻ... ഓഫീസിൽ വന്നു എന്നെ കയ്യും കണ്ണും കാട്ടി വീഴ്ത്തിയിട്ട് ഇപ്പൊ പറയുന്നത് കേട്ടില്ലേ.. ലക്ഷ് സാർ ഇതറിഞ്ഞാൽ എന്തു കരുതും.. ശോ... അതോർത്തിട്ട് എനിക്ക് ആകെ ടെൻഷൻ.. ഓ... ഒരു ലക്ഷ് സാർ.. അവനൊന്നും പറയാനൊന്നും പോണില്ല.. അവനൊരുത്തിയെ കെട്ടാതെ കൂടെ പൊറുപ്പിച്ചിട്ടുണ്ടല്ലോ.. പിന്നെയാ ഇത്.. അപ്പോ അർജുൻ എല്ലാം അറിഞ്ഞോ.. പിന്നല്ലാതെ ഞങ്ങൾക്കിടയിൽ ഒരു രഹസ്യം ഇല്ല..

അപ്പോ നമ്മുടെ ബന്ധം... അക്കാര്യം ഞാൻ പറഞ്ഞിട്ടില്ല.. നീ പറയരുത് എന്ന് പറഞ്ഞതുകൊണ്ടാണ് ഞാൻ പറയാഞ്ഞത്..അർജുൻ പറഞ്ഞതും ദീപ ഒന്ന് മൂളി.. മ്മ്... എന്നാലും പാവം മാളു..അർജുൻ വീണ്ടും പറഞ്ഞുകൊണ്ടിരുന്നു.. എന്നെ ഭയങ്കര കാര്യാണ് അതാ എന്നോട്‌ ഹെല്പ് ചോദിച്ചത്.. ഗൗതം സാർ പറയരുതെന്ന് പറഞ്ഞിട്ടാണ് ഞാൻ അവളോട് ഒന്നും പറയാഞ്ഞത് മേഘ പറഞ്ഞൂ.. പിന്നെ ഇരുവരും തറവാട്ടിലേക്ക് നടന്നു..... പഴയ കുളിക്കടവിന്റെ ഡോർ തുറന്നു കിടക്കുന്നത് കണ്ടതും ഗൗതം ഡോർ അടക്കാച്ചേക്കാം എന്നുകരുതി അതിനരികിൽ എത്തിയപ്പോഴാണ് ഒരാളാനക്കം കേൾക്കുന്നത്..

എന്താന്നറിയാൻ അകത്തുകയറി പടവുകൾ ഇറങ്ങിയ ഗൗതം കാണുന്നത് ബ്ലൗസും സ്‌കർട്ടും ഇട്ടു നിൽക്കുന്ന മാളൂനെയാണ്... അവളുടെ നനഞ്ഞൊട്ടിയ ശരീരം കണ്ടു കിളിപോയി നിൽകുവാണ് ഗൗതം... ഇതൊന്നും അറിയാതെ മാളു സാരിയൊക്കെ നന്നായി പിഴിഞ്ഞ് മുടിയൊക്കെ ഉണക്കുന്ന തിരക്കിൽ ആണ്..ശേഷം വെള്ളത്തിൽ നിന്നു കയറാൻ നോക്കുമ്പോഴാണ് മുന്നിൽ വായും പൊളിച്ചു നിന്നു തന്നെ സ്കാൻ ചെയ്യുന്ന ഗൗതമിനെ അവൾ കാണുന്നത്....

അതുകണ്ട അവൾ പെട്ടെന്ന് സാരി കൊണ്ട് ശരീരം മറച്ചു പിടിച്ചു..അപ്പോഴാണ് ഗൗതമിന് ബോധം വരുന്നത്..അവൻ നോട്ടം മാറ്റി.. നീയെന്താ ഇവിടെ സ്വബോധത്തിലേക്ക് വന്ന ഗൗതം ചോദിച്ചതും മാളു തിരിച്ചു ചോദിച്ചു.. നിങ്ങൾ എന്താ ഇവിടെ...ഇത്രേം നേരം ഇവിടെ നിന്നു സീൻ പിടിക്കുവായിരുന്നുല്ലേ.. അത് പിന്നെ ഞാൻ ആരാന്നറിയാൻ. ഗൗതം തപ്പിത്തടഞ്ഞു.. ഇപ്പൊ അറിഞ്ഞില്ലേ ആരാന്നു... ഹും.. നിങ്ങളുടെ കാമുകി ഉണ്ടല്ലോ അവളാ എന്നെ വെള്ളത്തിൽ തള്ളിയിട്ടത്...നോക്കിക്കോ ഞാൻ കാണിച്ചു കൊടുക്കുണ്ട് എന്നും പറഞ്ഞു ദേഷ്യത്തോടെ അവൾ പടവുകൾ കയറിപോവുന്നത് അവൻ ചെറു ചിരിയാലെ നോക്കി നിന്നു........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story