നിനക്കായ്: ഭാഗം 16

രചന: നിലാവ്

എന്നാൽ ഞാൻ പോട്ടെ...
നാളെ കാണാം ഗുഡ് നൈറ്റ്‌ സ്വീറ്റ് ഡ്രീംസ്
എന്നും പറഞ്ഞു മുറിവിട്ടിറങ്ങുന്നവനെ
ശിവാനി ഇമ ചിമ്മാതെ നോക്കി...അവളുടെ ചുണ്ടിൽ ഒരു കുഞ്ഞ് പുഞ്ചിരി വിരിഞ്ഞതും അവളുടെ ഫോണിലേക്ക് വന്ന ഫോൺ കാൾ അവളെ സ്വബോധത്തിലേക്ക് കൊണ്ടുവന്നു... ഡിസ്‌പ്ലെയിൽ തെളിഞ്ഞ മഹാദേവൻ സാർ എന്ന പേര് കണ്ടതും ആ പുഞ്ചിരി പൊടുന്നനെ മാഞ്ഞുപോയിരുന്നു...

കാൾ എടുക്കുമ്പോൾ അവളുടെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു.. കഴിഞ്ഞ പ്രാവശ്യത്തെപോലെ തന്നെ ഭീഷണിപെടുത്താനായിരിക്കാം വിളിക്കുന്നത്... എന്റെ കൃഷ്ണാ ഞാനെന്താ ചെയ്യാ.. ഒരു വശത്തു സാർ സ്നേഹംകൊണ്ട് വീർപ്പുമുട്ടിക്കുന്നു കൂടെ ഒരമ്മയുടെ കളങ്കമില്ലാത്ത സ്നേഹവും തന്നെ തളർത്തിക്കളയുന്നു.... മറുവശത്തു അദ്ദേഹത്തിന്റെ അച്ഛൻ ഭീഷണി പെടുത്തി തന്നെ അവനിൽ നിന്നും അകറ്റാൻ ശ്രമിക്കുന്നു..രണ്ടും കല്പിച്ചു
ഫോൺ എടുത്തു.. അയാൾ പറഞ്ഞ കാര്യങ്ങൾ കേട്ടതും ശിവാനി തളർന്നുപോയി.. എത്രയും പെട്ടെന്ന് തന്റെ മകന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോയില്ലെങ്കിൽ ഒരു തെളിവ്പോലും അവശേഷിപ്പിക്കാതെ നിന്റെ അച്ഛനെയും അനിയനെയും കൊന്നു കളയുമെന്ന്..
ശിവാനിക്ക് എന്തു ചെയ്യണം എന്നറിയാതെയായി...തന്റെ അച്ഛനെയും ശ്രാവണിനെയും കൊലയ്ക്ക് കൊടുത്തിട്ട് തനിക്ക് ഒന്നും വേണ്ട.. മനസ്സിൽ വേണ്ടാത്ത ചിന്തകൾ വരാൻ പാടില്ല.. വന്നാൽ അത് മായ്ക്കാൻ പാടാണ്.. ശിവാനിയുടെ ജീവിതത്തിൽ ലക്ഷ് ഉണ്ടാവാൻ പാടില്ല.. അത്കൊണ്ട് ശിവാനി ഇത്രയും നാൾ എങ്ങനെ ആയിരുന്നുവോ ഇനിയും അതുപോലെ തന്നെ ആയിരിക്കും.. അവളുടെ തീരുമാനം ഉറച്ചതായിരുന്നു..... പലതും തീരുമാനിച്ചു ശിവാനി ഉറക്കത്തിലേക്ക് വഴുതി വീണു..

പിറ്റേന്ന് രാവിലെ തന്നെ ലക്ഷിന്റെ കൂടെ ശിവാനി മടങ്ങി.. യാത്രയിലുടനീളം ശിവാനി ഒന്നും മിണ്ടിയതേയില്ല.. ഇന്നലെ രാത്രി കണ്ട ശിവാനി ആയിരുന്നില്ല തന്റെ കൂടെ ഇപ്പോഴുള്ളത് എന്നവന് മനസ്സിലായി...കാര്യം എന്താന്നറിയാൻ
ലക്ഷ് വണ്ടി ഒരുഭാഗത്തു ഒതുക്കി നിർത്തി അവളോട് കാര്യം ചോദിച്ചു.


ശിവാനി..എന്താ നിനക്ക് പറ്റിയത്..ഇന്നലെ ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ...

അത് സാർ.. എനിക്ക്.. എനിക്ക് നല്ല സുഖമില്ല അതാ..കുഴപ്പമില്ല സാർ വണ്ടി എടുത്തോളൂ..അവൾ അതും പറഞ്ഞു ഒഴിഞ്ഞു മാറാൻ നോക്കി...

എന്താ അസുഖം...

അത്.. അത് പിന്നെ... വയറ്.. വയറ് വേദനയാ...അവന്റെ മുഖത്ത് നോക്കാതെ പറഞ്ഞു...

പീരിയഡ്‌സിന്റെയാണോ..... കാര്യം മനസിലായ ലക്ഷ് ചോദിച്ചു....

മ്മ്.. അവളൊന്നു മൂളി...സംഭവം സത്യമാണെങ്കിലും ശരീരത്തിന്റെ വേദനയെക്കാൾ മനസ്സിന്റെ വേദനയാണ് അസ്സഹനീയമായി തോന്നിയത് 

അവൾ മുഖം താഴ്ത്തി നില്കുന്നത് കണ്ടതും അവന്റെ ഉള്ളിൽ ചെറുചിരി വിരിഞ്ഞു....സീറ്റ് ബെൽറ്റ്‌ മാറ്റി അവളോട് ചേർന്നിരുന്നു അവളുടെ വയറിൽ കൈവെച്ചുകൊണ്ട് ചോദിച്ചു നല്ല വേദനയുണ്ടോ...

അവന്റെ ആ പ്രവർത്തിയിൽ അവൾ ഒരു തരം പിടച്ചിലോടെ അവന്റെ കൈ എടുത്ത് മാറ്റാൻ നോക്കി..

എന്താ സാർ ഇത്....വേണ്ട 

ശ്... ശ്.. മിണ്ടരുത്... അടങ്ങി ഇരുന്നോണം എന്നും പറഞ്ഞു അവളിരിക്കുന്ന സീറ്റ് നിവർത്തി അവൾക്ക് കിടക്കാൻ രൂപത്തിൽ ആക്കി
അവളുടെ ഡ്രെസ്സിനു മുകളിലൂടെ വയറു തടവികൊടുത്തു...

സാർ...വേണ്ട..അത് കുറച്ചു കഴിഞ്ഞാൽ മാറിക്കോളും....

നീ എന്തിനാ ശിവാനി ഇങ്ങനെ വെപ്രാളപ്പെടുന്നത്... നമ്മുടെ കല്യാണം കഴിഞ്ഞാൽ ഞാൻ തന്നെയല്ലേ ഇത്തരം സിറ്റുവേഷനിൽ നിന്നെ സഹായിക്കേണ്ടത്.... അതുകൊണ്ട് എന്റെ മുന്നിൽ ഈ നാണത്തിന്റെ ആവശ്യം ഒന്നും ഇല്ല.കേട്ടല്ലോ...അവൻ ഇത്തിരി കടുപ്പിച്ചു പറഞ്ഞതും അവൾ പിന്നീടൊന്നും മിണ്ടിയില്ല.. അവന്റെ കരലാളനങ്ങൾ അവൾക്ക് ഒരുപാട് ആശ്വാസം പകരുന്നുണ്ടായിരുന്നു....ഓരോന്ന് മനസ്സിലേക്ക് ഓടിയെത്തിയതും അവളുടെ കണ്ണ് അറിയാതെ നിറഞ്ഞു തൂവി.. കവിളിലൂടെ ഒലിച്ചിറങ്ങുന്ന മിഴിനീർ തുള്ളികളെ അവൻ വിരലുകളാൽ ഒപ്പിയെടുത്തു....അവളുടെ കണ്ണുനിറഞ്ഞതിന്റെ കാര്യമറിയാതെ അവൻ ചോദിച്ചു..

ശിവാനി നല്ല വേദനയാ.. നമുക്ക് ഹോസ്പിറ്റലിൽ പോയാലോ....

വേണ്ട സാർ...അതു കുറഞ്ഞോളും..കണ്ണ് തുറക്കാതെ അവൾ പറഞ്ഞൊപ്പിച്ചു...

ഞാനെന്താ ഇനി ചെയ്യേണ്ടത്... പറ ശിവാനി.... ഈ ടൈമിൽ  പാർട്ണസിനോട് ഉമ്മ ചോദിക്കുന്ന പലരെയും ഞാൻ കണ്ടിട്ടുണ്ട്... ഞാൻ ഉമ്മ തരട്ടെ....അപ്പൊ കുറയുമൊന്ന് നോക്കാം..

ആ വേദനക്കിടയിലും നിഷ്കളങ്കമായ അവന്റെ വാക്കുകൾ അവളിൽ ചിരിയുണർത്തി... ശരിക്കും അവന്റെ ആ സ്നേഹം ആണ് അവളെ കൂടുതൽ വേദനിപ്പിക്കുന്നുണ്ടായിരുന്നത്... അവന്റെ വാടിയ മുഖം കണ്ടതും അവൾക്ക് കൂടുതൽ സങ്കടപ്പെടുത്താൻ തോന്നിയില്ല....

അത് പിന്നെ സാറിപ്പോൾ എന്റെ അടുത്തുണ്ടല്ലോ... പാർട്ണർ അടുത്ത് ഇല്ലാത്തവരാണ് ഈ ഉമ്മയൊക്കെ ചോദിക്കാറ് ...... എനിക്ക് കുഴപ്പം ഇല്ല.. സാർ വണ്ടിയെടുക്കാൻ നോക്ക്... അതു കേട്ടതും ലക്ഷ്‌ന്റെ ചുണ്ടിൽ  മനോഹരമായ  ഒരു ചിരി വിരിഞ്ഞു..

ശിവാനി അവന്റെ മുഖത്തെ സന്തോഷം  ഒളികണ്ണാലെ ശ്രദ്ധിച്ചിരുന്നു .... അതു കണ്ടു അവൾ മനസ്സിൽ വിചാരിക്കുകയാണ്‌.

എന്തിനാ എന്നെയിങ്ങനെ സ്നേഹിച്ചു വിഷമിപ്പിക്കണത്...എനിക്ക് എന്നത്തേയും പോലെ ഈ മുഖത്ത് നോക്കി ഒന്നും പറയാനും പറ്റുന്നില്ലല്ലോ ഈശ്വരാ... എനിക്ക് ഈ സ്നേഹം അനുഭവിക്കാൻ യോഗമില്ലെന്ന് ഞാൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചുകൊണ്ടിരിക്കുകയാ പിന്നെന്തിനാ വീണ്ടും വീണ്ടും എന്നെ ധർമ്മസഘടത്തിലാക്കുന്നത്..ശിവാനി പിന്നെ വീടെത്തും വരെയും അവനെ ശ്രദ്ധിക്കാതെ കണ്ണടച്ച് കിടന്നു...


ശിവാനി.. ശിവാനി.. എഴുനേൽക്ക് ദേ.. സ്ഥലം എത്തി.. ലക്ഷ്‌ന്റെ സ്വരമാണ് അവളെ ഉറക്കത്തിൽ നിന്നും ഉണർത്തിയത്...

നിന്നെ ബുദ്ധിമുട്ടിക്കണ്ടെന്ന് കരുതി വിളിക്കാഞ്ഞതാണ്..ഇപ്പൊ എങ്ങനുണ്ട് കുറവുണ്ടോ...ലക്ഷ്ന്റെ ചോദ്യം കേട്ടു.. കുറവുണ്ട് എന്നപോലെ അവളൊന്നു തലയനക്കി...

പിന്നെ.. ഇവിടെ ആരോടും ഈ വയറു വേദനയുടെ കാര്യം പറയാൻ നിൽക്കണ്ട... ഈ തറവാട്ടിൽ ചില കീഴ് വഴക്കങ്ങൾ ഒക്കെയും ഉള്ളതാ..ഇതറിഞ്ഞാൽ ചിലപ്പോൾ മുത്തശ്ശി ഇയാളെ മാറ്റി കിടത്തിയേക്കാം...

അയ്യോ..അത് കുഴപ്പമില്ല സാർ..ഞാൻ മാറി കിടന്നോളാം..ശിവാനി പറഞ്ഞു..

എന്നാൽ എനിക്ക് കുഴപ്പം ഉണ്ടെങ്കിലോ. എനിക്ക് നീയില്ലാതെ ഉറക്കം വരില്ല.. അവന്റെ പറച്ചിൽ കേട്ടതും ശിവാനി നോക്കി നിന്നുപോയി...

വണ്ടിയിൽ നിന്നിറങ്ങിയതും മുറ്റത്തു നിർത്തിയിരിക്കുന്ന വണ്ടിയിലേക്ക് ലക്ഷ്ന്റെ നോട്ടം ചെന്നെത്തി... അതോടെ അവന്റെ മുഖം മാറുന്നത് ശിവാനി ശ്രദ്ധിച്ചിരുന്നു...പെട്ടെന്നാണ് പൂമുഖത്ത്കൂടി അമ്മയോട് സംസാരിച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങി വരുന്ന മഹാദേവനെ ഇരുവരും കാണുന്നത്..തങ്ങളുടെ തൊട്ടരികിൽ കൂടി പോയിട്ടും മഹാദേവൻ മകനോടോ ലക്ഷ് അച്ഛനോടോ ഒരക്ഷരം മിണ്ടിയില്ല.. പക്ഷേ ശിവാനിക്ക് നേരെ കടുപ്പിച്ചൊരു നോട്ടം നൽകാൻ അയാൾ മറന്നില്ല..
അതോടെ ശിവാനിയുടെ കൈ അവനിൽ അമർന്നു....

മഹാദേവൻ വണ്ടിയിൽ കയറിയതും  ശിവാനി അവനോട് പറഞ്ഞു സാർ പോയി അച്ഛനോട് സംസാരിക്കു.. എന്തിനാ ഇങ്ങനെ അന്യരെപോലെ പെരുമാറുന്നത്...

അത് അച്ഛനും കൂടി തോന്നണ്ടേ...

സാർ... അച്ഛൻ ഇങ്ങോട്ട് വന്നു സംസാരിക്കാൻ കാത്തു നിൽക്കരുത്.. എന്ത് വന്നാലും അത് സാറിന്റെ അച്ഛനാണ്... പോയി സംസാരിക്കു സാർ...ലക്ഷ് അത് കേട്ടഭാവം നടിച്ചില്ല..
അപ്പോഴേക്കും മഹാദേവൻ പോയിരുന്നു..

സാർ അച്ഛൻ പോയി...

എനിക്ക് കണ്ണ് കാണാം ശിവാനി..

സാർ ഇത് വളരെ മോശായിപ്പോയി..

നിന്നു കഥാപ്രസംഗം പറയാതെ അകത്തു കയറിവരാൻ നോക്ക് ശിവാനി.. ഞാൻ പറഞ്ഞതാണ് ഈ കാര്യത്തിൽ എന്നെ കൂടുതൽ ഉപദേശിക്കരുത് എന്ന് അതും പറഞ്ഞു ലക്ഷ് ദേഷ്യത്തോടെ അകത്തേക്ക് കയറിപ്പോയി..

പൂമുഖത്തു നിൽക്കുന്ന തന്റെ അമ്മയെ കണ്ടിട്ടും ലക്ഷ് ഒന്നും മിണ്ടാതെ പോയതും അവർക്ക് വിഷമായി... കുറച്ചു ദൂരം പിന്നിട്ട അവൻ അതുപോലെ പിന്തിഞ്ഞു വന്നു അമ്മയുടെ കവിളിൽ ചുണ്ട് ചേർത്തുകൊണ്ട് പറഞ്ഞു അമ്മയുടെ കെട്ടിയോൻ എന്തൊരു സാധനാ.. പറ്റുമെങ്കിൽ അങ്ങേരെ ഒന്ന് ഡിവോഴ്സ് ചെയ്യ്.. നമുക്ക് നല്ല മണി മണി പോലത്തെ പയ്യന്മാരെ നോക്കാന്നെ.....

അതു കേട്ടതും അവര് കൃത്രിമ ദേഷ്യത്തോടെ മകന് നേരെ കയ്യോങ്ങി..

ദേ കണ്ണാ നിനക്കിത്തിരി കൂടുന്നുണ്ട്..


പൂമുഖവാതിൽക്കൽ സ്നേഹം വിടർത്തുന്ന
പൂന്തിങ്കളാകുന്നു ഭാര്യ.....

ദുഃഖത്തിൻ മുള്ളുകൾ തൂവിരൽ തുമ്പിനാൽ
പുഷ്പങ്ങളാക്കുന്നു ഭാര്യ.....
ദുഃഖത്തിൻ മുള്ളുകൾ തൂവിരൽ തുമ്പിനാൽ
പുഷ്പങ്ങളാക്കുന്നു ഭാര്യ.....

ഈ പാട്ടും പാടി ഗോവണി കയറുന്ന ലക്ഷ്നെ വനജ വായും പൊളിച്ചു നോക്കിപോയിരുന്നു... 


ശിവാനിക്ക് തലവേദനയാണെന്ന് ലക്ഷ് എല്ലാവരോടും പറഞ്ഞത്..വയ്യാത്തത്കൊണ്ട് ശിവാനി മുറിയിൽ നിന്നു ഇറങ്ങിയതേയില്ല... ശിവാനിയെ കാണാൻ വേണ്ടി മുറിയിലേക്ക് വന്നതായിരുന്നു വനജ.ചുരുണ്ടുകൂടിയുള്ള 
ശിവാനിയുടെ കിടത്തം കണ്ടതും വനജ അവളെ സംശയത്തോടെ നോക്കി.. അമ്മ അവളോട് കാര്യം അന്വേഷിച്ചപ്പോൾ അവൾക്ക് കള്ളം പറയാൻ ആയില്ല..കാര്യം അറിഞ്ഞ വനജ ശിവാനിക്ക് നേരെ ഒന്ന് മുഖം ചുളിച്ചു...

കുട്ടി എന്നിട്ടെന്തേ ഇക്കാര്യം പറയാഞ്ഞത്...

അത് പിന്നെ കണ്ണേട്ടൻ.. കണ്ണേട്ടനാ പറഞ്ഞത് പറയേണ്ടെന്ന്... ശിവാനി അതും പറഞ്ഞു തലതാഴ്ത്തി..

മുത്തശ്ശി അറിഞ്ഞാൽ.. ശോ... മുത്തശ്ശി പഴയ സമ്പ്രദായം ഇപ്പഴും മുറുകെ പിടിച്ചുകൊണ്ട് നടക്കുന്ന ആളാണ്...ഇങ്ങനെയുള്ള സമയത്ത് കണ്ണന്റെ കൂടെ കിടക്കുക എന്ന് വെച്ചാൽ...വനജ പകുതിക്ക് വെച്ച് നിർത്തി..

കിടക്കുക എന്ന് വെച്ചാൽ എന്താ മാനം ഇടിഞ്ഞു വീഴുമോ... എന്റെ അമ്മേ മുത്തശ്ശി പറയുന്നത് പൊട്ടെ എന്ന് വെക്കാം..ഈ അമ്മയ്ക്കും എന്ത് പറ്റി.. ഇപ്പൊ ആരെങ്കിലും ഇതുപോലുള്ള രീതികൾ ഒക്കെയും ഫോളോ ചെയ്യാറുണ്ടോ...

എന്നാലും കണ്ണാ നമ്മൾ ഇവിടെ തമാസിക്കുമ്പോൾ ഇവിടത്തെ രീതി അനുസരിച്ചു വേണ്ടേ ജീവിക്കാൻ...

ഇവൾ വേറെ എവിടെയും വരാതിരുന്നാൽ പോരെ .. കുറച്ചു ദിവസം ഈ മുറിയിൽ തന്നെ നിന്നോളും.. എനിക്ക് ഇതിലൊന്നും ഒരു വിശ്വാസവും ഇല്ല.. അതും അല്ല എനിക്ക് ഇവളെ കാണാതെ എഴുദിവസം പോയിറ്റ് ഒരു നിമിഷം പോലും വയ്യ എന്നായിരിക്കുവാ...

എടാ അങ്ങനെ പറഞ്ഞാൽ അങ്ങനെയാ...കുറച്ചു നാളത്തേക്ക് ശിവാനിയെ പിരിഞ്ഞിരിക്കേണ്ട ചില സമയം നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്നതേ ഉള്ളു ആ സമയത്ത് നീയെന്ത് ചെയ്യും....വനജ ചിരിയോടെ ചോദിച്ചു...

അങ്ങനെ ഒരു സിറ്റുവേഷനിലും ഞാൻ ഇവളെ തനിച് എവിടെയും വിടില്ല.. എവിടെ പോകുമ്പോഴും കൂടെ ഞാനും കാണും..

എന്റെ കണ്ണാ നിന്റെ ഒരു കാര്യം.. ഞാൻ നിന്നോട് തർക്കിക്കാനില്ല.. ഞാനായിട്ട് ആരോടും പറയാനും പോണില്ല... മോൾക്കുള്ള ഫുഡ്‌ ഞാൻ ഇവിടെ കൊണ്ട് തരാം എന്നും പറഞ്ഞു അവര് അവിടുന്ന് നടക്കാനൊരുങ്ങി..

അമ്മ.. ഈ ഹോട് ബാഗിൽ ചൂട് വെള്ളം കൂടി എടുക്കാൻ പറ്റുമോ... വനജയ്ക്ക് നേരെ ഹോട് ബാഗ് നീട്ടികൊണ്ട് ലക്ഷ് പറഞ്ഞതും അവര് മകനെ ഒന്നിരുത്തി നോക്കി അതും വാങ്ങി അവിടുന്ന് പോയി...


ശിവാനിക്കുള്ള ഭക്ഷണം മുറിയിൽ കൊണ്ട് വന്നെങ്കിലും അവൾ വേണ്ട എന്നും പറഞ്ഞു കഴിച്ചില്ല... ശിവാനിയുടെ അരികിൽ ഇരുന്നു അവളുടെ വയറിലേക്ക് ചൂട് പിടിക്കാനൊരുങ്ങിയ ലക്ഷ്നെ ശിവാനി പിന്തിരിപ്പിക്കാൻ നോക്കി എങ്കിലും അവൻ കേട്ടതേയില്ല... അവസാനം ഡ്രെസ്സിനു മുകളിയായി പിടിച്ചു തന്നോളം എന്ന് പറഞ്ഞതും അവൾ സമ്മതിച്ചു... ചൂട് പിടിച്ചു കഴിഞ്ഞ ശേഷം ലക്ഷ് അവളുടെ കാലൊക്കെ
മസ്സാജ് ചെയ്യാൻ തുടങ്ങി... ശിവാനിക്കാണെങ്കിൽ അവന്റെ സ്നേഹപ്രകടനങ്ങൾ കണ്ട് വീർപ്പുമുട്ടാൻ തുടങ്ങി... അതിനിടയിൽ അവൾക്ക് നേരെ നീളുന്ന ആ നോട്ടം അതവളെ കൂടുതൽ തളർത്തി...


 ശിവാനി ഓർക്കുകയായിരുന്നു..
അച്ഛന് സുഖമില്ലെന്ന് ശ്രാവൺ പറഞ്ഞപ്പോൾ ഒരുപാട് വിഷമം തോന്നി... കൂടെ അച്ഛനെ ഒറ്റയ്ക്ക് വിട്ടുപോരേണ്ടി വന്നല്ലോ എന്ന ചിന്തയും തന്റെ നിസ്സഹായാവസ്ഥയും എല്ലാം കൂടി ആയപ്പോൾ പിടിച്ചു നിൽക്കാൻ ആയില്ല.. ആരോടെങ്കിലും തന്റെ വിഷമം പറഞ്ഞു ഒന്ന് ഉറക്കെ കരയാൻ തോന്നി.. അതാണ്  അന്നേരം അവൻ കാര്യം തിരക്കിയപ്പോൾ മുന്നിലുള്ളത് ആരാണെന്ന്പോലും നോക്കാതെ ആ നെഞ്ചിൽ സങ്കടം ഒഴുക്കികളഞ്ഞത്..അതിന്റെ കൂടെ
അച്ഛനെ കാണാൻ പോവാം എന്നുകൂടി പറഞ്ഞപ്പോൾ ഒരു നിമിഷം എല്ലാം മറന്നുപോയി... വീട്ടിലെത്തി  അച്ഛനോടുള്ള സാറിന്റെ പെരുമാറ്റവും സ്നേഹവും അതിലുപരി അച്ഛന്റെ മുഖത്തെ സന്തോഷവും കണ്ടപ്പോൾ താൻ ഒരു നിമിഷം ചുറ്റുമുlള്ളതൊക്കെയും മറന്നുപോയി.. ഒരിക്കലും സാറിനോട് തനിക്ക് സ്നേഹം തോന്നാനുള്ള ഒരു സാഹചര്യവും താനായി ഉണ്ടാക്കില്ല എന്ന് മനസ്സിൽ ഉറപ്പിച്ചിരുന്ന തനിക്ക് ഒരു നിമിഷം എവിടെയോ അടിപതറിപ്പോയി..
അതിന്റെ കൂടെ അച്ഛനോട്‌ പറഞ്ഞ വാക്കുകൾ കേട്ടതും ഈ മനുഷ്യൻ എന്തിനാണ് തന്നെ ഇങ്ങനെ സ്നേഹിക്കുന്നത് എന്ന് തോന്നിപോയി..
തനിക്കു സാറിനെ ഇഷ്ടമല്ല വെറുപ്പാണ്‌ സ്നേഹിക്കാൻ പറ്റില്ല എന്നു പറഞ്ഞപ്പോൾ നിറഞ്ഞ കണ്ണുകളോടെ ആ ഹൃദയം തനിക്ക് മുന്നിൽ തുറന്നപ്പോൾ എന്ത് പറയണം എന്നറിയാതെ മിണ്ടാതെ നിൽക്കേണ്ടി വന്നതും അതൊരു പോസ്റ്റിവ് മറുപടി ആയി എടുത്ത് ആളുടെ മുഖം വിടർന്നതും അവസാനം തനിക്ക് ഒരു മനോഹരമായ  ചിരി സമ്മാനിച്ചു പോയപ്പോൾ ആ ചിരിയിൽ താനും ലയിച്ചുപോയിരുന്നു..കാരണം ആളു ചിരിക്കുമ്പോൾ വിരിയുന്ന നുണക്കുഴി അതിന് വല്ലാത്തൊരഴകാണ്...സാറിന്റെ സ്നേഹം നിഷേധിക്കാനുള്ള യഥാർത്ഥ കാരണം സാറിന്റെ അച്ഛനാണെന്ന് സാറിന് ഇപ്പോഴും അറിയില്ല... അന്ന് സാറിന്റെ കൂടെ പാർട്ടിക്ക് പോയതിന്റെ
പിറ്റേദിവസം അച്ഛൻ വിളിച്ചിരുന്നു... സാറിന്റെ ലൈഫിൽ നിന്നും പോയില്ലെങ്കിൽ കൊന്നുകളയും എന്ന് ഭീഷണി പെടുത്തിയിരുന്നു.... അല്ലെങ്കിലും സാറിനെ സ്നേഹിക്കാനൊന്നും തനിക്ക് താല്പര്യം ഇല്ലായിരുന്നു അത്കൊണ്ട് അന്ന് അത് വല്യ കാര്യമാക്കിയിരുന്നില്ല..പിന്നീട് രണ്ട് മൂന്ന് തവണ ഇതേപോലെ കാൾ വന്നിരുന്നു... എന്നെ മനസ്സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കില്ല എന്നായിരുന്നു അന്നേരം പറഞ്ഞത്.. അതിന്റെ കൂടെ സാറിന്റെ  ഇറിറ്റേഷനും
എല്ലാം കൂടി ആയപ്പോഴാണ് സാറിനോട് മോശമായി പെരുമാറിയത്... ഇന്നലെ വരെയും സാറിനോട് യാതൊരുതരത്തിൽ ഉള്ള ഇഷ്ടവും തോന്നിയിരുന്നില്ല.. പക്ഷെ ഇന്ന് രാവിലെ ഏറെ പ്രതീക്ഷയോടെ തന്നെ പിക്ക് ചെയ്യാൻ വീട്ടിലേക്ക് വന്ന സാർ തന്റെ പെരുമാറ്റത്തിൽ വന്ന മാറ്റം കണ്ട് വേദനയോടെ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ കൂടുതൽ വിഷമിപ്പിക്കാൻ തോന്നിയില്ല അതാ വണ്ടിയിൽ വെച്ചു കാര്യം തിരക്കിയപ്പോൾ വയറു വേദനയുടെ കാര്യം പറഞ്ഞത്... പിന്നീട് നടന്നതൊക്കെയും താൻ പോലും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ആണ്... ഇത്രയും നാൾ കണ്ട സാർ ആയിരുന്നില്ല അന്നേരം തന്റെ മുന്നിൽ ഉണ്ടായിരുന്നത്... ഏതൊരു പെണ്ണും ആഗ്രഹിച്ചുപോവുന്ന ഒരു പാർട്ണർ....ശരിക്കും സാർ അത്രയ്ക്കും പാവമാണോ എന്നുവരെ തോന്നിപോയി...അതിന്റെ ബാക്കിയാണ് ദേ ഇവിടെ നടക്കുന്നത്... എനിക്ക് ചെറിയൊരു ഇഷ്ടം ഉണ്ടെന്ന തോന്നലാണ് ആൾക്ക് പിടിവള്ളി ആയത്.. ശേ.. തന്റെ ഭാഗത്തു നിന്നു അങ്ങനെയൊരു പിഴവ് വരാൻ പാടില്ലായിരുന്നു..ഇനി എന്തൊക്കെ കാട്ടിക്കൂട്ടും എന്തോ.. എങ്ങനെയെങ്കിലും ഈ കരാർ തീരുന്ന ദിവസം ആയാൽ മതിയായിരുന്നു.. എന്നിട്ട് സാറിന്റെ ഓഫീസിലെ ജോലി റിസൈൻ ചെയ്ത് വേറെ എന്തെങ്കിലും ജോലി നോക്കണം... അല്ലെങ്കിൽ വേറെ എങ്ങോട്ടെങ്കിലും മാറി താമസിക്കണം...ശിവാനി കാര്യമായ ചിന്തയിൽ ആയിരുന്നു... അതുകണ്ട ലക്ഷ് അവളുടെ കാൽവിരലിൽ ഒരു കടി കൊടുത്തതും അവൾ  ചിന്തയിൽ നിന്നുണർന്നു അവനെ നോക്കിപേടിപ്പിച്ചു...

അഹാ . നീ ഫോമിലേക്ക് വന്നല്ലോ ശിവാനി...കൊള്ളാം..എനിക്ക് നിന്നോട് അടി കൂടാതെ ഒരു രസം തോന്നുന്നില്ല...എന്നും പറഞ്ഞു അവളുടെ കാല് വീണ്ടും തടവി...

മതി എന്റെ കാല് പിടിച്ചത്... ഒന്ന് വിട്ടേ.. ഞാനൊന്നുറങ്ങട്ടെ....ശിവാനി അവനിൽ നിന്നും കാൽ പിൻവലിക്കാൻ നോക്കി.. പക്ഷെ അവനുണ്ടോ വിടുന്നു... അവൻ അവളുടെ കാലെടുത്തു ചുണ്ടോടു ചേർത്തു...

സാറെന്താ ഈ കാണിക്കണേ.. ഇവിടുന്നു ഒന്ന് പൊയ്ക്കെ..അവരൊക്കെ എന്ത് കരുതും വന്നപ്പോതൊട്ട് എന്റെ പിന്നാലെ കൂടിയിരിക്കുവാണല്ലോ..

കരുതിക്കോട്ടെന്നെ അതിന് നമുക്കെന്താ ....നീ ഉറങ്ങിക്കോ ശിവാനി... എനിക്കിന്ന് മുഴുവനും നിന്നെ പരിചരിക്കണം... എനിക്കിന്ന് ഉറക്കമില്ലാത്ത രാത്രിയാണ്....

എന്റെ കൃഷ്ണാ നീയിത് കാണുന്നില്ലേ.. ഇങ്ങനെയുണ്ടോ മനുഷ്യന്മാർ..

അപ്പോഴാണ് വാതിലിൽ തട്ടുന്ന ശബ്ദം കേൾക്കുന്നത്,...

മനുഷ്യരെ റൊമാൻസിക്കാനും സമ്മതിക്കില്ല എന്ന് വെച്ചാൽ എന്തൊരു കഷ്ടം എന്നും പറഞ്ഞുകൊണ്ട് ഡോർ തുറന്നു നോക്കി...മുന്നിൽ നിൽക്കുന്ന അവന്തികയെയും മിഥുനെയും കണ്ടു
ലക്ഷ് അകത്തു കയറാൻ വിടാതെ ചോദ്യ ഭാവത്തിൽ അമർത്തി മൂളികൊണ്ട് ചോദിച്ചു.


മ്മ്.. എന്ത്‌ വേണം...

അത് ശിവാനി ഏട്ടത്തിയെ കാണണമായിരുന്നു...അവന്തിക 

സോറി ഇപ്പൊ പറ്റില്ല.... ലക്ഷ്

അതെന്താ.... ഏട്ടത്തിയെ കാണാൻ മുൻകൂട്ടി അപ്പോയ്ന്റ്മെന്റ് എടുക്കണമായിരുന്നോ..മിഥുൻ

ചിലപോൾ വേണ്ടി വരും... അവൾ എന്റെ ഭാര്യയാണ് അത്കൊണ്ട് എന്റെ അനുവാദം ഇല്ലാതെ അവളെ കാണാൻ പറ്റില്ല..

എന്റെ അച്ചുവേട്ട ഞങ്ങൾ ജസ്റ്റ്‌ ഒന്നു കണ്ടിട്ട് പോയ്കോളാം..മിഥുൻ 

പറ്റില്ലെന്നല്ലേ പറഞ്ഞത്....

അച്ചുവേട്ടാ നിങ്ങൾക്ക് ഇതെന്താ പറ്റിയെ... ഞങൾ ഏട്ടത്തിക്ക് രണ്ടു മൂന്ന് സ്റ്റോറി കേൾപ്പിക്കാൻ വന്നതാ... ഏട്ടത്തി പറഞ്ഞിരുന്നു സ്റ്റോറി കേട്ടിട്ട് നാടകത്തിൽ അഭിനയിക്കുമോ ഇല്ലയോ എന്ന് തീരുമാനിക്കാം എന്ന്...അവന്തിക 

അവൾ അങ്ങനെ പറഞ്ഞിരുന്നോ..ലക്ഷ്

മ്മ്.. പറഞ്ഞിരുന്നു അച്ചുവേട്ട..

എന്നാൽ നാളെ കാണാം അവൾക്ക് ഇന്ന് നല്ല സുഖം ഇല്ല...

സുഖം ഇല്ലേ എന്താ പറ്റിയെ...അവന്തിക..

വയ... തലവേദന..

വയതലവേദനയാ അതെന്ത് അസുഖം...മിഥുൻ 

അത് പുതിയൊരു തരം അസുഖമാണ്..നിങ്ങൾ പൊയ്‌ക്കെ..
ആ പിന്നെ ആ കഥ ഇങ്ങു തന്നെ ഞാൻ വായിച്ചു നോക്കിയിട്ട് പറയാം ഇത് വേണോ വേണ്ടയോ എന്ന്... എന്നും പറഞ്ഞു ലക്ഷ് അവരുടെ കയ്യിൽ നിന്നും ആ പേപ്പേഴ്സ് വാങ്ങിച്ചു...

മ്മ്.. മക്കൾ ചെല്ല്...

അതു കേട്ടതും അവര് പോവാനൊരുങ്ങി... അതിനിടയിൽ ആണ് ലക്ഷ് മിഥുനോട് ചോദിക്കുന്നത്

എടാ നിനക്ക് കരിക്കിടാൻ അറിയോ..


എന്തുവാ...

നിനക്ക് തെങ്ങിന്റെ മണ്ടയിൽ കയറി രണ്ട് കരിക്കിടാൻ പറ്റുമോ...

ഒന്ന് പോയെ അച്ചുവേട്ടാ ഈ രാത്രിയിൽ ഞാൻ തെങ്ങിൽ കയറി കരിക്കിട്ട് തന്നത് തന്നെ...  നിങ്ങൾക്കെന്നെ കയറി ഇട്ടാൽ പോരെ...

അതെ പറ്റില്ലെങ്കിൽ പറ്റില്ല എന്ന് പറഞ്ഞാൽ മതി കൂടുതൽ ഡയലോഗ് അടിക്കല്ലേ...

ഈ അച്ചുവേട്ടന് ഇതെന്താ വല്ല ബാധയും കേറിയോ.. പോവാൻ നേരം ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ എന്നും പറഞ്ഞു മിഥുൻ പോയി..

മ്മ്.. ഇനി നിന്നോട് പ്രത്യേകം പറയണോ.. ലക്ഷ് അവന്തികയെ വിരട്ടി..

ഞാൻ മുത്തശ്ശിയോട് പറഞ്ഞു കൊടുക്കുണ്ട്... അവന്തിക പ്രത്യേക താളത്തിൽ പറഞ്ഞു....

എന്ത്‌... അതു കേട്ട് ലക്ഷ് ചോദിച്ചു..

ഈ വയതലവേദനയുടെ കാര്യം .....

എന്തുവാടി..നീ ഈ പറയുന്നത്..

നിങ്ങൾ ഇന്ന് ശിവാനി ഏട്ടത്തിയുടെ കൂടെ ഉറങ്ങുന്നത് എനിക്കൊന്നു കാണണം... ഞാൻ നേരത്തെ അറിഞ്ഞതാ ഇക്കാര്യം .... ഏട്ടത്തി നേരത്തെ ദീപേച്ചിയോട് പറയുമ്പോൾ ഞാൻ കേട്ടിരുന്നു... അപ്പഴേ മുത്തശ്ശിയോട് പറയാൻ ഒരുങ്ങിയതാ പിന്നെ പാവോല്ലേ എന്ന് കരുതി വിട്ടു... ഇനി പറഞ്ഞിട്ട് തന്നെ ബാക്കി കാര്യം.. എന്തൊരു
ഷോ..ആയിരുന്നു എന്നും പറഞ്ഞു അവന്തിക അവിടുന്ന് പോവാൻ നേരം ലക്ഷ് പിറകിൽ നിന്ന് വിളിച്ചു...

അവന്തി മോളെ.. ഒന്ന് നിന്നെ..

മനസ്സില്ല..

ദേ അച്ചുവേട്ടനല്ലേ വിളിക്കുന്നത് നിക്കെടി മോളെ.... ലക്ഷിന്റെ പിൻവിളി കേട്ട് അവന്തിക ഒന്ന് നിന്നു...

നല്ല കുട്ടിയല്ലേ മുത്തശ്ശിയോട് പറയല്ലേട്ട .. ചേട്ടൻ ഒരു നമ്പർ ഇറക്കിയതല്ലേ....

ആണോ.. എന്നാൽ ഞാൻ കാര്യമായി പറഞ്ഞതാ...മുത്തശ്ശി അറിഞ്ഞാൽ ഏട്ടത്തിക്കായിരിക്കും വഴക്ക് കിട്ടുക..

ശരി... ഞാൻ നിനക്ക് ഒരു ടെൻ തൗസൻഡ് മണീസ് തന്നാൽ നീയിത് രഹസ്യമാക്കി വെക്കുമോ..

സോറി...

ട്വന്റി....

പറ്റില്ല ചേട്ടാ

പിന്നെ...

എനിക്ക് ഒരു ഐ ഫോൺ വേണം...അതും ലേറ്റസ്റ്റ് മോഡൽ...

ഐ ഫോണാ..

എന്തെ കേട്ടിട്ടില്ലേ..ഇല്ലെങ്കിൽ വേണ്ട ഞാൻ ഇപ്പൊ തന്നെ മുത്തശ്ശിയോട് പറഞ്ഞേക്കാം...

ഓക്കേ.. ഓക്കേ.. സമ്മതിച്ചു.. പക്ഷെ രണ്ടു ദിവസം സമയമെടുക്കും കേട്ടോ...

അതിനെന്തിനാ രണ്ടു ദിവസം അച്ചുവേട്ടന്റെ പോക്കെറ്റിൽ കിടക്കുന്ന ഈ ഫോൺ തന്നാൽ പോരെ എന്നും പറഞ്ഞു അവളത് എടുത്തു..

എടീ ഇതെന്റെ ഫോണാ..


കുഴപ്പം ഇല്ല... ഏട്ടന്റെ കയ്യിൽ വേറെ ഒരെണ്ണം ഉണ്ടല്ലോ... പിന്നെ ഇത് ഏട്ടൻ യൂസ് ആക്കിയിട്ടില്ലെന്ന് എനിക്ക് നന്നായിട്ട് അറിയാം.. ഈ ഫോണിൽ നേരത്തെ എനിക്കൊരു കണ്ണുണ്ടായിരുന്നു.. ഇതെങ്ങനെ ഏട്ടന്റെ കൈയിൽ നിന്നു വാങ്ങിക്കാം എന്ന് ഞാൻ ആലോചിക്കുവായിരുന്നു.. അപ്പോഴാ ഇതുപോലൊരു  ഗോൾഡൻ ചാൻസ് ഒത്തുവരുന്നത്...താങ്ക് ഗോഡ് എന്നാൽ ഞാൻ പോട്ടെ.. അച്ചുവേട്ടാ.. ചേട്ടൻ ഏട്ടത്തിടെ അടുത്ത് പോയി ചാച്ചിക്കോ... എന്നും പറഞ്ഞു അവന്തിക പോയതും ലക്ഷ് മുറിയിലേക്ക് തിരിച്ചു പോയി അന്നേരം ശിവാനി ഉറക്കം പിടിച്ചിരുന്നു...

ഇനി ആരോടൊക്കെ ഇത് വിളമ്പിക്കാണും എന്തോ....ഇനി ആരെല്ലാം ഇതുപോലെ ഭീഷണിപ്പെടുത്തി എന്തൊക്കെ വാങ്ങിക്കും എന്തോ.. ലക്ഷ് ആലോചിച്ചിപ്പോയി........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story