നിനക്കായ്: ഭാഗം 18

രചന: നിലാവ്

അങ്ങനെ ലക്ഷ്‌ന്റെ നിർബന്ധപ്രകാരം
ആ കഥ മാറ്റി അനശ്വരമായ രാധാകൃഷ്ണ പ്രണയകഥ തിരഞ്ഞെടുത്തു... പ്രാക്ടീസ് തുടങ്ങുകയും ചെയ്ത്..അവർക്കൊക്കെ ഇത് ഉത്സവത്തിന് അവതരിപ്പിക്കാനുള്ള നാടകമായിരുന്നുവെങ്കിൽ ലക്ഷ്‌നു ശിവാനിയുമായി അടുത്തിടപഴകാനുള്ള ഒരവസരം കൂടി ആയിരുന്നു....അവനത് ശരിക്കും ഉപയോകിക്കുകയും ചെയ്തു..

അങ്ങനെ നാളെയാണ് ഉത്സവത്തിന്റെ കോടിയേറ്റം.. ഏഴുദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിൽ കലവറ നിറയ്ക്കൽ ഘോഷയാത്ര അധ്യാത്മിക
പ്രഭാഷണം  ദിവസസേന ഉച്ചയ്ക്കുള്ള പ്രസാദ ഊട്ടും പിന്നെ മറ്റു പല പരിപാടികളും അതിന് പുറമെ എല്ലാ ദിവസവും രാത്രി വിവിധയിനം കലാപരിപാടികളും  അരങ്ങേറും.. നാടൻ പാട്ട്, ഓട്ടം തുള്ളൽ,
തുടങ്ങി പലതരം പരിപാടികൾ അരങ്ങേറും..ഏറ്റവും അവസാനത്തെ ദിവസമാണ് നാടകം നടക്കുക... അന്നദാനത്തോടെ ഉത്സവത്തിനു കൊടിയിറങ്ങും...ലക്ഷ്‌ന്റെ മുത്തശ്ശന്റെ മുൻതലമുറയിൽ പെട്ടവർ നിർമിച്ച ക്ഷേത്രം ആയിരുന്നു അത് ..കുടുംബ ക്ഷേത്രമാണെങ്കിലും ഇപ്പൊ പൊതുജങ്ങക്കെല്ലാം പ്രവേശനം അനുവദനീയമാണ്..ഇപ്പഴും ഇതിന്റ നടത്തിപ്പ് അവകാശം സർക്കാരോ ദേവസ്വം ബോർഡിനോ ഒന്നും അല്ല.. അതുകൊണ്ട് ഈ ഉത്സവം ആ ഒരു ഗ്രാമം
തിന്റെ മുഴുവൻ ആഘോഷമായാണ്‌ അവിടുത്തുകാർ കണക്കാക്കപ്പെടുന്നത്... .. ആദ്യത്തെ രണ്ടു ദിവസവും ദീപയുടെയും ആശ്വതിയുടെയും കൂടെ ആയിരുന്നു ശിവാനി ഉത്സവത്തിനു പോയിരുന്നത്.. തിരിച്ചു വന്നു അവരുടെ കൂടെ തന്നെയായിരുന്നു ഉറക്കവും ..ഈ .രണ്ടു ദിവസവും ലക്ഷിന് അവളെയൊന്നു കാണാൻ പോലും പറ്റിയിരുന്നില്ല...മൂന്നാം ദിവസം ഒരിടത്തു അടങ്ങിയിരിക്കാതെ പെൺകുട്ടികൾ എല്ലാവരും കൂടി ഉത്സവ ചന്തയിൽ നിന്ന്
ഐസും നുണഞ്ഞുകൊണ്ട് വളക്കടയിലേക്ക് പോകുവാണ്... അങ്ങനെ എല്ലാവരും കാര്യമായി വളയും മാലയൊക്കെ വാങ്ങിക്കുന്ന തിരക്കിൽ ആണ്... അപ്പോഴാണ് ലക്ഷ് ശിവാനിയെ കയ്യോടെ പൊക്കികൊണ്ട് പോയി മറ്റൊരു കടയിൽ നിന്നു ചുവന്ന കുപ്പിള വാങ്ങി അവളുടെ കയ്യിൽ ഇട്ടു കൊടുക്കുന്നത്...അതു കണ്ടതും ശിവാനി വിടർന്ന മുഖത്തോടെ അവനെയൊന്നു നോക്കി...അവളുടെ കുപ്പി വളയിട്ട കൈകളുടെ ഭംഗി അവൻ കുറച്ചു നേരം നോക്കി നിന്നു... 

ഇഷ്ടായോ...

മ്മ്...

വളയോ അതോ എന്നെയോ..

അതിന് മറുപടി അവൾ പറഞ്ഞില്ല...

നീയിങ്ങു വന്നേ എനിക്കൊരു കാര്യം പറയാനുണ്ട് എന്നും പറഞ്ഞു അവളുടെ കയ്യും പിടിച്ചു അവൻ നടന്നു....

ശിവാനിക്ക് ലക്ഷ് വളയിട്ട് കൊടുക്കുന്നത് മാളു ഒരു ചിരിയോടെ നോക്കി കാണുകയായിരുന്നു.. എന്നിട്ട് അവളുടെ ഒഴിഞ്ഞ കയ്യിലേക്ക് ഒന്ന് നോക്കി.. എന്നിട്ട് ഒന്ന് പുഞ്ചിരിച്ചു.. വിശാദം കലർന്ന അവളുടെ മുഖവും ആ ചിരിയും കുറച്ചകലെ നിന്നു ഗൗതം നോക്കി കാണുകയായിരുന്നു.... അവൻ അവിടെയുള്ള  കടയിൽ നിന്നും
കറുത്ത കുപ്പിവളകൾ വാങ്ങി ഒരു കുട്ടിയുടെ കയ്യിൽ കൊടുത്ത് മാളുവിന്‌ കൊടുക്കാൻ പറഞ്ഞു.. ആ കുട്ടി അത് മാളുവിന്റെ കയ്യിൽ ഏല്പിക്കുകയും ചെയ്തു... ഒരു പേപ്പറിൽ പൊതിഞ്ഞു കിടക്കുന്ന കറുത്ത കുപ്പിവളകൾ കണ്ടതും മാളു ആ കുട്ടിയോട് ചോദിച്ചു ആരാ ഇത് തന്നത് എന്ന്.ആ കുട്ടി ഗൗതമിനെ കാട്ടികൊടുക്കുമ്പോഴേക്കും
ഗൗതം ആൾക്കൂട്ടത്തിലേക്ക് മറഞ്ഞിരുന്നു.. മാളുവിനാണെങ്കിൽ ഒരു മിന്നായം പോലെ കണ്ടതെ ഉള്ളു മുഖം വ്യകതമായതും ഇല്ല.. ആളെ അന്വേഷിച്ചു പിന്നാലെ പോയപ്പോഴാണ് ഒരു ഭാഗത്തു ഒരുമിച്ചിരുന്നു പരസ്പരം കൈകോർത്തു ഐസ് നുണയുന്ന ദീപയെയും അർജുനെയും കാണുന്നത്..ഒന്നുകൂടെ കണ്ണ് തിരുമ്മി ഇരുവരും ആണെന്നു ഉറപ്പ് വരുത്തി അവരുടെ അരികിൽ ചെന്നു കടുപ്പിച്ചു നോക്കി ചോദിച്ചു

അജുവേട്ട എന്തായിത്...

മാളു ഇത് ഐസാണ് ..വേണോ..

ഓഹോ... എന്നെ കളിയാക്കിയതാണല്ലേ എന്നാലും അജേവേട്ടൻ ഇത്രയും തരം താഴും എന്ന് കരുതിയില്ല... വളരെ മോശായിപോയി അജുവേട്ട..ഏട്ടന് ഇവരെ മാത്രമേ കറങ്ങാനും കമ്പനിയടിക്കാനും കിട്ടിയുള്ളൂ..നാണം ഇല്ലാതെ തൊട്ടുരുമ്മി ഇരിക്കുന്നത് കണ്ടില്ലേ..

മാളൂ നീ വെറുതെ കാര്യം അറിയാതെ..അർജുൻ പകുതിക്ക് വെച്ച് നിർത്തി 

അറിഞ്ഞിടത്തോളം മതി അജുവേട്ട ...

മാളു നീ കരുതുംപോലെ ഒന്നും അല്ല സംഭവം...ദീപ പറഞ്ഞു 

ഞാൻ നിങ്ങളോട് ചോദിച്ചില്ല എന്റെ ഏട്ടനോടാ ചോദിച്ചത്..

ഇത് നീന്റെ ഏട്ടൻ മാത്രം അല്ലല്ലോ അതുകൊണ്ട് എനിക്ക് ഇതിന് മറുപടി പറഞ്ഞെപറ്റു... അർജുൻ ഞാനും കല്യാണം കഴിക്കാൻ തീരുമാനിച്ചവരാ..

ഓഹോ നിങ്ങൾ എത്ര പേരുടെ കൂടെ പൊറുക്കാൻ തീരുമാനിച്ചിട്ടുണ്ട്...

മാളു ഒന്ന് നിർത്തുന്നുണ്ടോ.. തത്കാലം ഇവൾ എന്റെ കൂടെ മാത്രമേ പൊറുക്കാൻ തീരുമാനിച്ചിട്ടുള്ളു.. നിന്റെ ഗൗതമും ഇവളും തമ്മിൽ ഒരു ബന്ധവും ഇല്ല.. നിന്നെ പറ്റിക്കാൻ വേണ്ടി നിന്റെ ഗൗതം ചേട്ടൻ പറഞ്ഞ ഒരു നുണയായിരുന്നു അത് ....ഇനി ഇതിന്റെ പേരും പറഞ്ഞു നീ ഇവളുടെ മേലെ ചാടിക്കടിക്കാനോ കുളത്തിൽ തള്ളിയിടാനോ ഒന്നും നിൽക്കണ്ട..

അത് കേട്ടതും മാളു തറഞ്ഞുപോയി... സന്തോഷത്തിലുപരി എല്ലാരും കൂടി തന്നെ വിഡ്ഢിയാക്കുകയായിരുന്നു എന്നറിഞ്ഞപ്പോൾ അവൾക്ക് സഹിക്കാൻ പറ്റിയില്ല..ഓഹോ അപ്പോ അജുവേട്ടനും എല്ലാം അറിയായിരുന്നുല്ലേ.. എല്ലാരും കൂടി എന്നെ മണ്ടിയാക്കി..എല്ലാത്തിനും കാണിച്ചു തരാം എന്നും പറഞ്ഞു അവൾ ദേഷ്യത്തോടെ അവിടുന്ന് പോയി...

ശിവാനിയെയും കൊണ്ട് ലക്ഷ് തറവാട്ടു വീട്ടിലേക്കാണ് വന്നത്...

സാർ നമ്മളെ അവരൊക്കെ അന്വേഷിക്കില്ലേ.. ഞാനാണെങ്കിൽ അമ്മയോട് പറഞ്ഞതും ഇല്ല... അയ്യോ അമ്മ എന്നെ കാണാതെ പേടിക്കും..

അതൊന്നും കുഴപ്പം ഇല്ല.. നമ്മൾ ഇങ്ങോട്ട് വരുന്ന കാര്യം ഞാൻ ഗൗതമിനോട് പറഞ്ഞിട്ട് ഉണ്ട്..

ഗൗതം സാർ അറിയാത്ത എന്തെങ്കിലും
സാറിന്റെ ലൈഫിൽ ഉണ്ടോ...

മ്മ്... നമ്മൾ തമ്മിൽ കാറിൽ വെച്ച് നടന്നതും പിന്നെ വാഷ്റൂമിൽ വെച്ച് നടന്നതും ഞാൻ പറഞ്ഞിട്ടില്ല ബാക്കി ഒക്കെയും അവനറിയാം...

അതും കൂടി പറയായിരുന്നില്ലേ..

എന്നാൽ നാളത്തെ പറഞ്ഞേക്കാം..ലക്ഷ് അവളെ പാളിനോക്കികൊണ്ട് പറഞ്ഞു..

കഷ്ടം എന്നും പറഞ്ഞു അവൾ അകത്തു കയറിയതും ലക്ഷ് മുന്നിലെ ഡോർ ലോക്ക് ചെയ്തു.....ഇരുവരും അവരുടെ മുറിയിൽ എത്തി... ലൈറ്റ് ഓൺ ചെയ്‌ത ലക്ഷ് അവളോട് ചോദിച്ചു
നിനക്ക് എന്റെ കൂടെ ഒറ്റയ്ക്ക് നിൽക്കാൻ പേടിയില്ലേ..

ഞെനെന്തിനു സാറിനെ പേടിക്കണം...പേടിക്കാൻ സാർ ഭൂതമോ പ്രേതമോ ഒന്നും അല്ലല്ലോ...

ഭൂതത്തിനും പ്രേതത്തിനും ചെയ്യാൻ പറ്റാത്ത പലതും എനിക്ക് പറ്റുട്ടോ...

ആണോ.. അറിഞ്ഞില്ല..

ഒട്ടും പേടിയില്ലേ...എന്നാൽ പേടിപ്പിക്കട്ടെ....

ആ കത്തി ഇപ്പഴും ഇവിടെ തന്നെയുണ്ട്ട്ടോ...എടുക്കണോ..

വേണ്ടായേ... നീ ഇവിടിരിക്ക്.. ഞാനൊന്ന് കുളിച്ചിട്ട് വരാം ദേഹത്തു മുഴുവനും അഴുക്കാ എന്നിട്ട് ഞാൻ വരുന്നുണ്ട്.. നീ പേടിക്കുമോ ഇല്ലയോ എന്ന് നോക്കാല്ലോ..

ഓ.. ശരി പെട്ടെന്ന് വരണെ ഞാനിവിടെ പേടിക്കാനായി കാത്തിരിക്കും...

ഓ.. ആയിക്കോട്ടെ.. അവസാനം എന്നെ പറഞ്ഞേക്കരുത്..

ഇല്ല...

പോരുന്നോ നമുക്കൊരുമിച്ചു കുളിച്ചേക്കാം..

സോറി...

എന്നാൽ ശരി എന്നും പറഞ്ഞു അവൻ വാഷ് റൂമിൽ കയറി...

അവൻ പോയതും അവളുടെ മുഖത്തും ഒരു പുഞ്ചിരി വിരിഞ്ഞു.. അവളുടെ നോട്ടം അറിയാതെ തന്റെ കയ്യിൽ കിടക്കുന്ന ചുവന്ന കുപ്പി വളയിൽ എത്തി... അവൾ ഓരോ വളകളിലൂടെയും വിരലോടിച്ചു...കുലുക്കി നോക്കി... അന്നേരമാണ് തന്റെ ഫോൺ ശബ്ധിക്കുന്നത് അവൾ ശ്രദ്ധിക്കുന്നത്.. കുറച്ചു ദിവസം താൻ മനഃപൂർവം മറന്നു കളഞ്ഞിരുന്ന ആ പേര് ഫോണിൽ തെളിഞ്ഞതും അവളുടെ മനസ്സൊന്നു പിടഞ്ഞു..ഒന്ന് രണ്ടു പ്രാവശ്യം കാൾ കട്ട്‌ ചെയ്തെങ്കിലും വീണ്ടും കാൾ വന്നപ്പോൾ അവൾ കാൾ എടുത്ത് ബാൽക്കണിയിൽ പോയി പൊട്ടിത്തെറിച്ചു..

എന്താ നിങ്ങൾക്ക് വേണ്ടത്.. നിങ്ങളുടെ മകനെയോ.. ഞാൻ ആരെയും കെട്ടിയിട്ടിട്ടൊന്നും ഇല്ല... നിങ്ങളുടെ മകന് എന്റെ കഴുത്തിൽ താലി കെട്ടിയിട്ടുണ്ടെങ്കിൽ ഞാൻ അദ്ദേഹത്തിന്റെ കൂടെ തന്നെ ജീവിക്കും. നിങ്ങൾ എന്താന്ന് വെച്ചാൽ ചെയ്യ്..

എനിക്ക് ചെയ്യാൻ പറ്റുന്നത് കേട്ടാൽ മോള് ഞെട്ടും... നാളെ മോള് ഉണർന്നത് മോളുടെ അച്ഛന്റെയും അനിയന്റെയും മരണ വാർത്ത കേട്ടു കൊണ്ടാണെങ്കിലോ...ഗ്യാസ് പൊട്ടിത്തെറിച്ചു ഇരുവരും മരിക്കുന്നു.. മോള് ഒന്നാലോചിക്ക് എന്നിട്ട് പറ...

പ്ലീസ്.. പ്ലീസ്.. അവരെ ഒന്നും ചെയ്യല്ലേ മ. അവര് പാവമാ... ഞാൻ പൊക്കോളാം.. ഒരു രണ്ടാഴ്ച എനിക്ക് തരണം അതിനുള്ളിൽ ഞാൻ പോയ്ക്കൊളാം സാർ.. പ്ലീസ്...

ശരി.. ഇനി നീ എന്നെ വിളിപ്പിക്കാൻ ഇടവരുത്തരുത്തരുത് എന്നും പറഞ്ഞു കാൾ അവസാനിപ്പിച്ചു...

ലക്ഷ് കുളി കഴിഞ്ഞു വന്നപ്പോഴേക്കും
ശിവാനി ബെഡിൽ മുഖം തിരിഞ്ഞു കിടക്കുകയായിരുന്നു...

അതു കണ്ട ലക്ഷ് അവളുടെ അരികിൽ
വന്നു കിടന്നു അവളുടെ മുഖത്തേക്ക് അവന്റെ മുടിയിലെ വെള്ളം കുടഞ്ഞതും
അവൾ കണ്ണ് തുറന്നു....

സാർ പ്ലീസ്...എനിക്ക് ഉറക്കം വരുന്നു 

ഇത്ര പെട്ടെന്ന് ഉറക്കം പിടിച്ചോ....അങ്ങനെ ഇപ്പൊ ഉറങ്ങണ്ട എന്നും പറഞ്ഞു അവളുടെ തോളിൽ മുഖമുരസി.. അവളുടെ ചുണ്ടിലേക്ക് ചുണ്ടമർത്താൻ ഒരുങ്ങിയതും അവളവനെ പിടിച്ചു തള്ളി... എന്നിട്ട് അവിടെ കിടന്നിരുന്ന കത്തിയെടുത്തു
അവനു നേരെ വീശി...

എന്നെ തൊട്ടുപോവരുത് എന്നെ ആരും ഇല്ലാത്ത സമയത്ത് വിളിച്ചു കൊണ്ടുവന്നത് എന്തിനാണെന്ന് എനിക്ക് മനസിലായി...നിങ്ങളുടെ ഒരാഗ്രഹവും നടക്കാൻ പോണില്ല...എന്നും പറഞ്ഞു വീണ്ടും വീശി 

ശിവാനീ നീ  ചുമ്മാ കളിക്കല്ലേ.. അതിന് നല്ല മൂർച്ചയുണ്ട് ദേഹത്തു കൊണ്ടാൽ മുറിയും..

മുറിയട്ടെ..

ആ കത്തി ഇങ്ങോട്ട് താ ശിവാനി തരാനാ നിന്നോട് പറഞ്ഞത്. നിനക്ക് പെട്ടെന്ന് എന്താ പറ്റിയെ...

എനിക്ക് പെട്ടെന്ന് ഒന്നും പറ്റിയതല്ല.. ഞാൻ പറഞ്ഞിരുന്നതാ എന്നെ തൊടരുത് എന്ന്..

നിന്നോട് കത്തി തരാനാ പറഞ്ഞത്.എന്നും പറഞ്ഞു അവളുടെ നേരെ അടുത്തു ..

വരരുത്.. വന്നാൽ കൊല്ലും ഞാൻ

എന്നാൽ കൊല്ല്..കൊല്ല് ശിവാനി..നിനക്ക് പറ്റുമോ അതിന് നിനക്ക് പെട്ടെന്ന് എന്താ പറ്റിയെ എന്നോട് തുറന്നു പറ..എന്താ നിന്റെ മനസ്സിൽ 

വരരുത് എന്നല്ലേ പറഞ്ഞത് എന്നും പറഞ്ഞു ശിവാനി ആ കത്തി കൊണ്ട് സ്വന്തം കൈ തണ്ടയിലേക്ക് വരഞ്ഞു..ഇനി എന്റെ അടുത്ത് വന്നാൽ നിങ്ങൾ എന്നെ ജീവനോടെ കാണില്ല..

അത് കണ്ട ലക്ഷ് ശരിക്കും പേടിച്ചു...അവളുടെ കയ്യിൽ നിന്നും രക്തം വാർന്നോലിക്കുന്നുണ്ടായിരുന്നു.. ഒരു തളർച്ചയോടെ അവൾ ബെഡിൽ വന്നിരുന്നു.. ശിവാനിയുടെ അന്നേരത്തെ ഭാവം കണ്ടു ലക്ഷ് ശരിക്കും പേടിച്ചു.. അവളുടെ കയ്യിലേക്ക് മരുന്ന് വെക്കാൻ പോലും അവൾ സമ്മതിച്ചില്ല..അപ്പോഴും
അവളുടെ മനസ്സിൽ എന്താണെന്നവന് വ്യക്തമായിരുന്നില്ല.. അവനെ പാടെ അവഗണിച്ചു കയ്യിൽ ഒരു ഷാളും മുറുക്കി കെട്ടി ശിവാനി കണ്ണടച്ച് കിടന്നു.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story