നിനക്കായ്: ഭാഗം 19

ninakkay nilavu

രചന: നിലാവ്

പിന്നീടുള്ള രണ്ട് ദിവസങ്ങളിൽ ലക്ഷ് ശിവാനിയുടെ മുന്നിൽ വന്നതേയില്ല...പക്ഷെ അവൻ മറ്റുള്ളവരുടെ മുന്നിൽ ചിരിച്ചും കളിച്ചും നടന്നു ശിവാനിയെ പാടെ അവഗണിച്ചു..ഗൗതമിന്റെ മുറിയിൽ കഴിച്ചുകൂട്ടി അവൻ എങ്ങനെയൊ രണ്ട് ദിവസം തള്ളി നീക്കി എങ്കിലും ശിവാനി കാണിച്ച ആ പ്രവർത്തി ലക്ഷിന് സഹിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു.. പരിക്കേല്പിച്ചത് അവളുടെ കൈക്ക് ആണെങ്കിലും മുറിവേറ്റത് അവന്റെ ഹൃദയത്തിനായിരുന്നു.... ലക്ഷ്‌ന്റെ അഭാവം ശിവാനിയെ ശരിക്കും തളർത്തി.. അവൻ അടുത്ത് വരാതിരിക്കുമ്പോഴും മിണ്ടാതിരിക്കുമ്പോഴും അവൾക്ക് ഭ്രാന്ത്‌ പിടിക്കുംപോലെ തോന്നി.. ഒന്ന് നഷ്ടപെടുമ്പോഴാണല്ലോ അതിന്റെ വില മനസിലാവുന്നത്... അതുപോലെ ലക്ഷ് തന്നിൽ നിന്നും അകന്നു മാറി നിൽക്കുമ്പോഴാണ് അവൻ തനിക്ക് ആരൊക്കെയോ ആയിരുന്നുവെന്ന് അവൾ തിരിച്ചറിയുന്നത്... അവനോട് ദേഷ്യപ്പെട്ടതിന്റെ കാരണം തുറന്നു പറഞ്ഞാൽ ഒരുപക്ഷെ ആ അച്ഛനും മകനും തനിക്ക് വേണ്ടി എന്നുന്നേക്കുമായി അകലും എന്നവൾക്ക് അറിയാമായിരുന്നു .. അതു അവളെ പലതിൽ നിന്നും പിന്തിരിപ്പിച്ചു...

ഇരുവരും പിണക്കത്തിൽ ആയതിനാൽ നാടകത്തിന്റെ റിഹേഴ്‌സൽ രണ്ടു ദിവസം നടന്നില്ല.... പിണക്കത്തിന്റെ കാര്യം ഗൗതമിന് മാത്രമേ അറിയാവൂ ള്ളൂ... നാളെയാണ് നാടകം നടക്കുന്നത്.. അതിനാൽ ഇന്നെന്തായാലും റിഹേഴ്‌സൽ വേണം എന്ന് മിഥുൻ വാശിപിടിച്ചതിനാൽ റിഹേഴ്‌സൽ തുടങ്ങി.... ലക്ഷ്‌ന്റെ വലിഞ്ഞു മുറുകിയ മുഖം കാണുമ്പോൾ തന്നെ ശിവാനിക്ക് മുന്നിൽ നിൽക്കാൻ തോന്നിയില്ല... രണ്ടുപേരുടെയും കോമ്പിനേഷൻ സീനിനിടയിൽ അവന്റെ കണ്ണിലേക്ക് നോക്കിയ ശിവാനി ഡയലോഗ് തെറ്റിച്ചപ്പോൾ ലക്ഷ് ദേഷ്യപ്പെട്ടു..

മിഥുൻ എവിടുന്ന് കിട്ടി നിനക്ക് ഈ നായികയെ... മര്യാദക്ക് ഡയലോഗ് പഠിച്ചു വരാൻ പറ.. ഇല്ലെങ്കിൽ നാളെ മുട്ടയേറ് കൊള്ളാൻ എന്നെകൊണ്ട് വയ്യ...

ഇത് കേട്ടപ്പോൾ എല്ലാവരും കരുതി ലക്ഷ് ശിവാനിയെ കളിയാക്കിയതാണെന്ന്.. പക്ഷെ ശിവാനിയുടെ കണ്ണ് നിറഞ്ഞു വന്നപ്പോൾ ലക്ഷ് വീണ്ടും ദേഷ്യപ്പെട്ടു..

ഓ.. എന്തു പറഞ്ഞാലും ഇങ്ങനെ പൂങ്കണ്ണീർ ഒഴുക്കിയാൽ മതിയല്ലോ... ഈ കണ്ണുനീർ പെണ്ണുങ്ങളുടെ ഒരു അടവാണ്... പലതിൽ നിന്നുള്ള ഒരു രക്ഷപെടൽ.. അതുകൂടി കേട്ടപ്പോൾ ശിവാനിയുടെ കരച്ചിൽ കൂടിയതെ ഉള്ളു...അവൾ കരഞ്ഞുകൊണ്ട് അവിടുന്ന് പോയതും എല്ലാരും കാര്യം എന്താന്നറിയാതെ  ഇരുവരെയും മാറി മാറി നോക്കി..


കുറച്ചു നേരം കഴിഞ്.... ഗൗതമിന്റെ കൂടെ ഇരിക്കുകയായിരുന്നു ലക്ഷ്.. അപ്പോഴാണ് അവിടേക്ക് മാളു വരുന്നത്.മാളു 
ഗൗതമിനെ  പുച്ഛിച്ചു തള്ളി ലക്ഷിന് നേരെ തിരിഞ്ഞു..

നിങ്ങൾ തമ്മിലുള്ള പ്രശ്നം എന്താണെന്നൊന്നും എനിക്കറിയില്ല.. പക്ഷെ ശിവാനി ഏട്ടത്തി രണ്ട് ദിവസമായിട്ട് ഫുൾ മൂഡ് ഓഫാണ്.. നേരാവണ്ണം ഭക്ഷണം പോലും കഴിക്കാറില്ല.. അതിന്റെ കൂടെ നേരത്തെ കരയിപ്പിക്കുക കൂടി ചെയ്തത് വളരെ മോശായി അച്ചുവേട്ടാ... നിങ്ങൾക്കിതെന്താ പറ്റിയെ.. ഇല്ലെങ്കിൽ ഏതു നേരവും ഏട്ടത്തിയുടെ പിറകെ ആയിരുന്നല്ലോ..

മാളു പറയുന്നത് കേട്ടതും ലക്ഷ് ഒന്നും മിണ്ടാതെ അവിടുന്ന് പോയി... പിന്നാലെ ഗൗതവും എഴുന്നേറ്റ് പോവാനൊരുങ്ങിയതും മാളു അവന്റെ കയ്യിൽ പിടിത്തമിട്ടു...

നിങ്ങളാരാ അങ്ങേരുടെ കാമുകിയോ ഏത് നേരവും പിന്നാലെ ചെല്ലാൻ... നിങ്ങളോട് എനിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ടായിരുന്നു..

അത് കേട്ട ഗൗതം മാളുവിനെ സംശയത്തോടെ നോക്കി...

അല്ല..നിങ്ങളുടെ കല്യാണം എപ്പഴാന്നെ പറഞ്ഞത്...

തീരുമാനിച്ചിട്ടില്ല...

ഓ....

നീ കൈയിൽ നിന്ന് വിട്ടേ മാളു ഞാൻ പോട്ടെ...

പോവാന്നെ എന്തിനാ ഇങ്ങനെ തിരക്ക് പിടിക്കുന്നത്.. കെട്ടാൻ പോവുന്ന പെണ്ണായിട്ടും ദീപേച്ചിയോട് നിങ്ങൾ മിണ്ടുകയോ സംസാരിക്കുകയോ ഒന്നും ഞാൻ കാണാറില്ലല്ലോ..അതെന്താ അങ്ങനെ...

ആര് പറഞ്ഞു ഞങൾ എന്നും മിണ്ടാറുണ്ടല്ലോ.. അല്ലെങ്കിലും അതൊക്കെ നിന്നോട് പറയണം എന്ന് നിർബന്ധം ഒന്നും ഇല്ലല്ലോ..

ആണോ എന്നാൽ ഞാനൊരു കാര്യം പറയട്ടെ... നിങ്ങളുടെ കാമുകി നിങ്ങളെ തേചെന്നാ തോന്നുന്നത്..നിങ്ങളുടെ കാമുകി ദീപയും അജുവേട്ടനും തമ്മിൽ ഭയങ്കര പ്രേമത്തിലാ... സാറത് അറിഞ്ഞില്ലേ ആവോ..

എന്ത് അർജുനും ദീപയും തമ്മിൽ പ്രണയത്തിലാണെന്നോ..

ആന്നെ...ശോ.. കഷ്ടായിപോയിട്ടോ.. ഇനി നിങ്ങൾ എന്തു ചെയ്യും..മാനസമൈനേ പാടി നടക്കുമോ..??ശോ.. ഞാനൊരു ജീവിതം തന്നു സഹായിക്കാന്നു വെച്ചാൽ എനിക്ക് പുതിയ ലൈനും സെറ്റായി.. കണ്ടില്ലേ ദേ എനിക്ക് പുള്ളി വാങ്ങിച്ചു തന്നതാ എന്നും പറഞ്ഞു അവനു തന്റെ കയ്യിലെ കറുത്ത കുപ്പിവള കാണിച്ചു കൊടുത്തു..
ആളെന്റെ കയ്യിലേക്ക് ഇട്ടു തന്നതാ ഈ വള.. നിങ്ങളെ പോലെയൊന്നും അല്ല ആളെ കാണാൻ സൂപ്പറാ..ഇന്നും വരും എന്നെ കാണാൻ എന്നും പറഞ്ഞു മാളു ഗൗതമിനെ പാളി നോക്കികൊണ്ട് തന്റെ കയ്യിലെ വളയിൽ ചുണ്ട് ചേർത്തു..

അത് കണ്ട് ഗൗതമിന്റെ ഉള്ളിൽ ഒരു പുഞ്ചിരി വിരിഞ്ഞു...

എന്നെ പറ്റിച്ചാൽ ഞാൻ അറിയില്ലെന്ന് കരുതി അല്ലെ.. ഞാനറിഞ്ഞു ദീപ ചേച്ചിയും നിങ്ങളും തമ്മിൽ ഒരു ബന്ധവും ഇല്ലെന്നും നിങ്ങൾ എന്നോട് നുണ പറഞ്ഞതാണെന്നും...

അതെ നുണ പറഞ്ഞതാ... അതിനിപ്പോ എന്താ.. നിനക്കിപ്പോ പുതിയ ലൈനും സെറ്റായല്ലോ. അതുകൊണ്ട് ഞാൻ വേറെ വല്ലോരെയും കിട്ടുമോന്ന് നോക്കട്ടെ എന്നും പറഞ്ഞു അവൻ പോയതും മാളുവിന്റെ ദേഷ്യം ഇരട്ടിച്ചു..

ദുഷ്ടൻ എന്നോട് ഒരു സോറി പറഞ്ഞിരുന്നേൽ ഞാൻ മാപ്പ് കൊടുത്തേനേല്ലോ... മനപ്പൂർവം ആണ് വളകൊടുത്തയച്ച ആ തെണ്ടിയെ ഇതിലേക്ക് വലിച്ചിട്ടത് എന്നിട്ടും ആൾക്കൊരു കുലുക്കവും ഇല്ല..എന്തായാലും ഈ വള രണ്ടു ദിവസം കയ്യിൽ കിടക്കട്ടെ എന്നിട്ട് ഊരിക്കളയാം എന്നും പറഞ്ഞു മാളുവും അവിടുന്ന് പോയി...


ഇന്നാണ്  ലക്ഷ്ന്റെയും ശിവാനിയുടെയും നാടകം നടക്കുന്നത് അനശ്വരമായ പ്രണയകഥ പറയുന്ന രാധാകൃഷ്ണ പ്രണയത്തിലൂടെ ലക്‌ഷും ശിവാനിയും ജീവിക്കുകയായിരിന്നു... കണ്ണന്റെ മാത്രം രാധയായി ശിവാനി മാറുകയായിരുന്നു..എന്താണ് യഥാർത്ഥ പ്രണയം എന്ന് അതിലൂടെ ശിവാനിയും ലക്‌ഷും തിരിച്ചറിയുകയായിരുന്നു.. നിറഞ്ഞ കയ്യടിയോടെ സദസ്സ് മുഴുവൻ രാധയെയും കണ്ണനെയും സ്വീകരിച്ചു... നാടകം അവസാനിച്ചതോടെ ശിവാനി ആകെ തളർന്നു പോയിരിന്നു... രണ്ടു ദിവസം നേരാവണ്ണം ഒന്നും കഴിക്കാത്തതിനാൽ ശിവാനിയുടെ കണ്ണൊക്കെ അടഞ്ഞുപോവുന്നത് പോലെ തോന്നി.. അപ്പോഴാണ് അങ്ങോട്ടേക്ക് കല്യാണി വരുന്നത്..വയ്യാത്ത ശിവാനിയുടെ മുന്നിൽ നല്ലപിള്ളായായി ചമഞ്ഞുനിന്നു..കല്യാണിയുടെ ക്രൂരബുദ്ധിയിൽ എന്തോ തെളിഞ് വന്നതും കല്യാണി നിർബന്ധിച്ചു ശിവാനിയെയും കൊണ്ട്
തറവാട്ടിലേക്ക് പോവുകയാണ് ചെയ്തത് ... എല്ലാരോടും താൻ പറഞ്ഞോളാം എന്നും കുട്ടി ഇവിടെ വിശ്രമിക്ക് എന്നും 
ലക്ഷ് സാറിനെ ഇങ്ങോട്ട് പറഞ്ഞു വിടാം എന്ന് പറഞ്ഞുകൊണ്ട് പുറത്ത് നിന്നു ഡോറും പൂട്ടി കല്യാണി അവിടുന്ന് പോയി... കല്യാണിയുടെ ചതി മനസിലാവാതെ ശിവാനി വീടിന്റെ നടുമുറ്റത്തു വന്നിരുന്നു..... കുറച്ചു കഴിഞ്ഞതും കാളിംഗ് ബെൽ കേട്ട ശിവാനി ലക്ഷ് ആണെന്ന് കരുതിയാണ്
ഡോർ തുറന്നത്... അപ്പോഴാണ് മുന്നിൽ നിൽക്കുന്ന ഗൗതമിനെ കാണുന്നത്...

ലക്ഷ് എവിടെ ഗൗതം അതും ചോദിച്ചു അകത്തു കയറി...

സാർ... സാറിവിടെ എന്തോ പറയാൻ വന്ന ശിവാനിയുടെ കണ്ണിൽ ഇരുട്ട് കയറുന്നതുപോലെ തോന്നി... ബോധം മറഞ്ഞു വീഴാറായ ശിവാനിയെ ഗൗതം താങ്ങിപിടിച്ചു അവിടെയുള്ള ഒരു ചെയറിൽ ഇരുത്തിയെങ്കിലും ശിവാനിക്ക് ഒരനക്കവും ഇല്ലായിരുന്നു..

ഗൗതമിനാണെങ്കിൽ എന്ത് ചെയ്യണം എന്നറിയാതെ ആയി.. ലക്ഷ്‌ന്റെ ഫോണിലേക്ക് വിളിച്ചപ്പോൾ സ്വിച്ചഡ് ഓഫ് എന്നാണ് മറുപടി വന്നത്.. പിന്നെ കൂടുതൽ ആലോചിച്ചു നില്കാതെ അടുക്കളയിൽ പോയി വെള്ളം കൊണ്ടു വന്നു ശിവാനിയുടെ മുഖത്തേക്ക് കുടഞ്ഞു.. കുറച്ചു കഴിഞ്ഞു ശിവാനി കണ്ണ് തുറന്നു... ശിവാനിക്ക് കുടിക്കാനുള്ള വെള്ളം ഒക്കെയും കൊണ്ടുവന്നു കൊടുത്ത ശേഷം അവളുടെ അരികിൽ വന്നു നിന്നു എന്തോ ചോദിക്കാനാഞ്ഞതും ഡോർ തുറന്നു വരുന്ന ലക്ഷ്നെയും ബാക്കി എല്ലാവരെയും കണ്ടതും ഗൗതം ഓരോരുത്തരുടെയും മുഖഭാവം മാറി മാറി നോക്കി....

നിങ്ങൾ രണ്ടു പേരും ഈ നേരത്ത് ഇവിടെന്തെടുക്കുകയാ... മുത്തശ്ശിയുടെ അനിയത്തി സരോജിനിയുടെ ചോദ്യം കേട്ട് ഗൗതവും ശിവാനിയും ഒരുപോലെ ഞെട്ടി... ഗൗതം ലക്ഷ്‌ന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവനൊന്നും മിണ്ടാതെ നിൽപ്പാണ്..

നിനക്കായിരിന്നല്ലോ ഇവനെ വീട്ടിൽ വിളിച്ചു കേറ്റാൻ വല്യ ഉത്സാഹം ഇപ്പൊ കണ്ടില്ലേ ആരും ഇല്ലാത്ത സമയത്ത് നിന്റെ ഭാര്യയും കൂട്ടുകാരനും കൂടി ഇവിടെ വന്നിരിക്കുന്നത്...  നമ്മളൊക്കെ ഇപ്പൊ വരും എന്ന് രണ്ടും പ്രതീക്ഷിച്ചു കാണില്ല..

ലക്ഷ് മുഷ്ടി ചുരുട്ടി പിടിച്ചു നിൽപ്പാണ്..

ചേച്ചിക്കൊന്നും പറയാനില്ലേ...ഇവനെക്കൊണ്ട് കൊച്ചുമോളെ കെട്ടിക്കാനായിരുന്നല്ലോ ആഗ്രഹം.. ഇതുപോലൊരുത്തനെ ആണോ ചേച്ചി അവൾക്ക് വേണ്ടി കണ്ടെന്തിയത്...ഞാനെന്നെ പറഞ്ഞതാ കണ്ടവന്മാരെ വീട്ടിൽ കയറ്റാരുതെന്ന് അനുഭവിച്ചോ... അതിന്റെ കൂടെ ഇപ്പൊ വേറൊരുരുത്തിയെ കൂടി കെട്ടിയെഴുന്നള്ളിപ്പിച്ചിട്ടുണ്ട്.. ഇവർക്കൊന്നും ചോദിക്കാനും പറയാനും ആരും ഇല്ലേ എന്നാണ് എനിക്കറിയാത്തത്.. ദീപയെ നോക്കികൊണ്ടായിരുന്നു ആ പറച്ചിൽ..

അതു കേട്ട മാളു ഗൗതമിന്റെ മുഖത്തേക്ക് നോക്കി.. ആ മുഖത്തെ അന്നേരത്തെ ഭാവം കണ്ടതും അവൾക്ക് പിടിച്ചു നിൽക്കാനായില്ല... അവനെ കെട്ടിപിടിച്ചു ഒന്നാശ്വസിപ്പിക്കണം എന്നവൾക്ക് തോന്നിപോയി...ഗൗതം തെറ്റ് ചെയ്യില്ല എന്നവൾക്ക് ഉറപ്പുണ്ടായിരുന്നു..പക്ഷെ അച്ചുവേട്ടന്റെ മൗനം അതെന്തിനാണെന്ന് അവൾക്ക് മനസ്സിലായില്ല..

അനിയത്തി പറഞ്ഞത് കേട്ട  സരസ്വതി  ഒന്നും മിണ്ടാതെ നിന്നു...സരസ്വതിയുടെ അനിയത്തി സരോജിനി ഉത്സവം പ്രമാണിച്ചു ആ വീട്ടിൽ വന്നതായിരുന്നു... എന്ത്‌ കണ്ടാലും കുറ്റം പറയുന്ന ഒരു സ്വഭാവക്കാരി ആയിരുന്നു അവര്.. അവർക്ക് ഗൗതമിനെ മുമ്പേ കണ്ടുകൂടായിരുന്നു.. 

നിനക്ക് ഒന്നും പറയാനില്ലേ വനജേ.. മോളെ മോളെ എന്നും പറഞ്ഞു പിറകെ നടന്നിട്ട് ഇപ്പൊ എന്തായി.. അല്ലെങ്കിലും
അച്ചുവിനെ കണ്ണും കയ്യും കാട്ടി മയക്കിവളല്ലേ ഇവള്...സരോജിനി ശിവാനിയെയും കുറ്റപ്പെടുത്തി... ശിവാനിയുടെ കണ്ണു നിറഞ്ഞു തൂവി... ശിവാനിയുടെ നിറഞ്ഞ മിഴികൾ കണ്ടതും ലക്ഷ് ഒന്നും അറിയാത്തപോലെ നിന്നു ഉള്ളിൽ ഊറിച്ചിരിക്കുന്ന കല്യാണിയുടെ മുഖത്തേക്ക് ആഞ്ഞടിച്ചതും എല്ലാവരും കാര്യം അറിയാതെ ലക്ഷ്നെ നോക്കി..

ലക്ഷിന്റെ കൈ കല്യാണിയുടെ കഴുത്തിൽ അമർന്നതും എല്ലാവരും ലക്ഷ്നെ പിടിച്ചു മാറ്റാൻ നോക്കി..

കണ്ണാ എന്താടാ.. എന്തിനാ നീ ഇവളെ അടിക്കുന്നത്..അതിന് ഇവൾ എന്ത്‌ തെറ്റ് ചെയ്തു വനജ മകനോട്‌ ചോദിച്ചു..

എന്താന്നോ... ഇവളാ ഇതൊക്കെ ഒപ്പിച്ചു വെച്ചത്.. എന്നിട്ട് ഒന്നും അറിയാത്ത പോലെ നിൽക്കുന്നത് കണ്ടില്ലേ.. ശരിക്കും ഇവൾ  ഇവിടെ വന്നതിനുതന്നെ വേറെ എന്തോ ഉദ്ദേശം കാണും..അതു ഞാൻ തന്നെ പറയിപ്പിക്കാം അതിന് മുൻപ് എല്ലാവരോടായി ഞാൻ ഒരു കാര്യം പറയാം...

ഗൗതം ശിവാനി ഇവര് രണ്ടുപേരും  എന്റെ ജീവനാണു..
ഒരാൾ എന്റെ അമ്മയുടെ വയറ്റിൽ പിറക്കാതെ പോയ എന്റെ കൂടെപ്പിറപ്പാണ്.. മറ്റേത് എന്റെ പ്രാണനും..ഇവര് രണ്ടുപേരും എന്നെ ചതിക്കില്ല എന്ന് എനിക്ക് നന്നായിട്ട് അറിയാം..ഇവരെ രണ്ടുപേരെയും ഏതു പാതിരാത്രിയിലും ഒരുമിച്ചു ഒരുമുറിയിൽ കണ്ടാൽ പോലും ഞാൻ സംശയിക്കില്ല കാരണം എനിക്ക് രണ്ടുപേരെയും  അറിയാം... പിന്നെ ഇപ്പൊ നടന്നത് എന്താണെന്ന് ഞാൻ പറയാം... വയ്യാത്ത ശിവാനിയെയും കൂട്ടി ഈ കല്യാണി വീട്ടിൽ പോവുന്നത് ആകാശും അരുണും മാനവും കണ്ടിരുന്നു.... അവളുടെ പെരുമാറ്റത്തിൽ എന്തോ പന്തികേട് തോന്നിയ ഇവന്മാർ അവളെ ഫോളോ ചെയ്തു..അവിടുന്ന് കുറച്ചു കഴിഞ്ഞാണ് അതേ ഇവൾ ഞാൻ വീട്ടിൽ ഉണ്ടെന്നും അങ്ങോട്ട് ചെല്ലണം എന്നും ഞാൻ പറഞ്ഞു എന്നും പറഞ്ഞു ഗൗതമിനെ വീട്ടിലേക്ക് അയക്കുന്നത്.. ഇതുകൂടി ആയപ്പോൾ ഇവർക്ക് എന്തോ ചിലത് കത്തി.. അപ്പോഴാണ് ശിവാനിയേ അന്വേഷിച്ചു ഞാൻ അങ്ങോട്ട് വരുന്നത്..
എന്നോട് ഇവര് ഇക്കാര്യം സൂചിപ്പിച്ചു.. അപോഴാണ് ശിവാനിയേ അന്വേഷിച്ചു എന്റെ അമ്മ വരുന്നത്... അന്നേരമാണ് ഇവള് എല്ലാരുടെയും മുന്നിൽ വെച്ച് പറയുന്നത് ശിവാനി 
ഗൗതം സാറിന്റെ കൂടെ വീട്ടിലേക്ക് പോവുന്നത് കണ്ടിരുന്നു എന്ന്.. അപ്പോഴേ ഇവൾക്കിട്ട് പൊട്ടിക്കാൻ തോന്നിയതാണ് പിന്നെ തോന്നി ഇവരുടെ മുന്നിൽ വെച്ച് തന്നെ കൊടുക്കാമെന്നു..

മാളുട്ടിയെ അവന്തി മോളെ.. ദേ..ഇവളെ ഇടിച്ചു പരിപ്പിളക്കി ഇവളുടെ കല്ലോ ആണിയോ എന്താന്ന് വെച്ചാൽ വെവ്വേറെ ആക്കിയെടുത്തേക്ക്.. നിങ്ങളാവുമ്പോൾ സ്ത്രീപീഡനം
എന്നും പറഞ്ഞു കേസെടുക്കില്ലല്ലോ...

അതിനെന്താ ചേട്ടാ ഞങൾ റെഡി എന്നും പറഞ്ഞു രണ്ടും കൂടി അവൾക്കിട്ട്  നന്നായി പെരുമാറിയതും അവൾ കുറ്റം സമ്മതിച്ചു എന്നതിന് പുറമെ തന്നെ അയച്ചത് ആരാണെന്ന് കൂടി പറയുകയും ചെയ്തു.. അതോടെ ലക്ഷ്ന്റെ മുഖം വലിഞ്ഞു മുറുകി..മേഘയെ കൊല്ലാനുല്ല ദേഷ്യം അവനു തോന്നി..

അങ്ങനെ എല്ലാം ഒതുക്കി തീർത്തു കല്യാണിയെ ഒരു മുറിയിൽ കൊണ്ടു പോയി പൂട്ടിയിട്ടു.. ശേഷം ഓരോരുത്തരായി പിരിഞ്ഞു പോയി..അർജുൻ ഗൗതമിന്റെ തോളിൽ കൈവെച്ചു സമാധാനിപ്പിച്ചു..ഇല്ല എനിക്ക് കുഴപ്പം ഒന്നും ഇല്ല എന്ന് പറയുമ്പോഴും ഗൗതമിന്റെ ഉള്ളിലെ  വേദന അവൻ ആരും കാണാതെ മറച്ചു പിടിച്ചു... ഒന്നും മിണ്ടാതെ തന്റെ മുന്നിലൂടെ നടന്നുപോവുന്നവളെ ലക്ഷ് ഒരു നിമിഷം നോക്കി നിന്നു... അതുകണ്ട ഗൗതം ലക്ഷ്നോട് പറഞ്ഞൂ..

നീ ഉണ്ടെന്ന് കരുതിയാ ഞാൻ വന്നത്.. ഇവിടെ വന്നപ്പോൾ ശിവാനിക്ക് തീരെ വയ്യായിരുന്നു.. ഞാൻ നിന്നെ കുറെ വിളിച്ചു... നിന്റെ ഫോൺ സ്വിച്ചഡ് ഓഫ് ആയിരുന്നു..
നീ ഒന്ന് പോയി ആശ്വസിപ്പിച്ചേക്ക് എന്നും പറഞ്ഞു ഗൗതം പോയതും ലക്ഷ് ഒന്നും മിണ്ടാതെ നോക്കിയിരുന്നു പോയി...


ലക്ഷ് മുറയിലേക്ക് ചെല്ലുമ്പോൾ ശിവാനി
ബെഡിൽ ഇരുന്ന് കാൽമുട്ടിൽ മുഖം പൂഴ്ത്തി ഇരിപ്പായിരിന്നു.... അതു കണ്ട ലക്ഷ്‌ന്റെ ഹൃദയ ഒന്ന് പിടഞ്ഞുപോയി...ആരുടെയോ സാന്നിധ്യം മനസിലാക്കിക്കിയ ശിവാനി തല ഉയർത്തി നോക്കിയതും തന്റെ മുന്നിൽ ഇരിക്കുന്ന ലക്ഷ്നെയാണ് കണ്ടത്.. മറ്റൊന്നും ആലോചിക്കാതെ അവനെ ഇറുകെ പുണർന്നതും അവന്റെ മുഖം ഒന്ന് വിടർന്നു....

എന്നെ ഒറ്റക്കാക്കി പോവല്ലേ... പ്ലീസ് എനിക്ക് പേടിയാ.. ഞാനിനി അങ്ങനെ ഒന്നും ചെയ്യില്ല... എന്റെ അച്ഛനെയും ശ്രാവണിനെയും കൊല്ലും എന്ന് പറഞ്ഞത് കൊണ്ടല്ലേ ഞാൻ അങ്ങനെ ഒക്കെ പെരുമാറിയെ..എനിക്ക് സാറില്ലാതെ പറ്റുന്നില്ല... സാറെന്നോട് മിണ്ടാതെ നിൽകുമ്പോൾ ഞാൻ മരിച്ചു പോവും എന്ന് തോന്നുകയാ..ഇനിയും എന്നോട് പിണങ്ങല്ലേ സാർ... അതും പറഞ്ഞു അവൾ സങ്കടം മുഴുവൻ അവന്റെ നെഞ്ചിൽ ഒഴുക്കി കളഞ്ഞപ്പോൾ അവനവളുടെ നെറ്റിയിൽ ചുണ്ട് ചേർത്തു അവളുടെ കണ്ണുനീർ അവന്റെ ചുംബനത്താൽ ഒപ്പിയെടുത്തു.,... ഒരുപാട് നേരം ഇരുവരും അതുപോലെ പുണർന്നു നിന്നു.....


തന്റെ ഫോൺ ശബ്ധിക്കുന്നത് കേട്ടിട്ടാണ് ശിവാനി സ്വബോധത്തിലേക്ക് വരുന്നത്.. ഇത്രയും നേരം താൻ കണ്ടത് ഒരു സ്വപ്നമായിരുന്നു എന്നവൾക്ക് അപ്പോഴാണ് ബോധ്യമായത്..... വീട്ടിൽ നിന്നും അച്ഛനാണ് വിളിക്കുന്നത് എന്നറിഞ്ഞിട്ടും അവൾ കാൾ എടുത്തില്ല.. അച്ഛന്റെ ശബ്ദം കേട്ടാൽ തനിപ്പോൾ ഉറക്കെ കരഞ്ഞുപോവും എന്നവൾക്ക് അറിയാമായിരുന്നു... ലക്ഷ്‌ന്റെ വരവും കാത്തു ഒരുപാട് നേരം അവൾ ഉറങ്ങാതെ കാത്തിരുന്നുവെങ്കിലും അവൻ വന്നതേയില്ല.... തന്നോടുള്ള പിണക്കം തീർന്നുകാണില്ല.. അവനിനി വരില്ല.. പോട്ടെ.. ആരും വരണ്ട... ആരും വേണ്ട ശിവാനി എന്തൊക്കെയോ പുലമ്പി ഒടുവിൽ ശിവാനി അതുപോലെ അങ്ങ് ഉറങ്ങിപ്പോയി.....

ശിവാനി ഉറങ്ങി എന്നുറപ്പ് വരുത്തിയ ലക്ഷ് മുറിയിലേക്ക് ചെന്നതും പൂച്ചകുഞ്ഞിനെ പോലെ ചുരുണ്ടുകൂടി കിടക്കുന്ന ശിവാനിയെ കണ്ടതും അവനു അതിയായ വാത്സല്യം തോന്നി... അവളുടെ അരികിൽ ചെന്നിരുന്നു കയ്യിലെ മുറിവിലേക്ക് ഒന്ന് നോക്കി അവിടെ പതിയെ തലോടി ശേഷം കുറച്ചു നേരം അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.. എനിക്കറിയാം ശിവാനി നീയിന്നു എന്റെ സാമിപ്യം ഒരുപാട് കൊതിക്കുന്നുണ്ടെന്ന്... അതിനു വേണ്ടിയാണു നീ ഈ വാതിൽ തുറന്നിട്ടതുപോലും... പക്ഷെ അങ്ങനെയൊന്നും ഞാൻ നിന്റെ മുന്നിൽ വരില്ല ശിവാനി... നീ എന്നെ സ്നേഹിക്കുന്നു എന്ന് എന്റെ മുഖത്തു നോക്കി പറയാതെ ഞാനിനി നിന്റെ അരികിൽ വരില്ല.... പോവാനൊരുങ്ങിയപ്പോഴാണ് ബെഡിൽ കിടക്കുന്ന ഫോൺ കാണുന്നത്... ഫോണെടുത്തു മാറ്റിവെക്കാൻ നേരമാണ് അതിൽ 20 ൽ അധികം മിസ്സ്ഡ് കാൾ കാണുന്നത്.. ആളാരാണെന്ന് നോക്കാൻ വേണ്ടിയാണു അവൻ ഫോണിന്റെ ലോക്കെടുത്തു നോക്കുന്നത്
അപ്പോഴാണ് അവളുടെ വീട്ടിൽ നിന്നു വിളിച്ചതാണെന്ന് മനസിലായത്... അതിനിടയിലാണ് കാൾ ലിസ്റ്റിൽ മഹാദേവൻ സാർ എന്ന പേര് അവൻ ശ്രദ്ധിക്കുന്നത്.. നമ്പർ നോക്കി അതാരാണെന്ന് ഉറപ്പു വരുത്തി അതിലെ കാൾ ഹിസ്റ്ററി ഒക്കെയും ചെക്ക് ചെയ്ത് നോക്കി.. ലാസ്റ്റ് കാൾ വന്നിരിക്കുന്നത് ശിവാനി തന്നോട് പൊട്ടിത്തെറിച്ച അതേ ദിവസം അതിന് കുറച്ചു മിനിറ്റുകൾ മുമ്പ് ആണെന്നും ലക്ഷ് ഉറപ്പ് വരുത്തി...അവന്റെ മനസ്സിൽ ചില സംശയങ്ങൾ ഉടലെടുത്തു...ഫോൺ അവിടെ വെച്ച് മുറിവിട്ടിറങ്ങുമ്പോൾ ലക്ഷ് ചിലത് മനസ്സിൽ ഉറപ്പിച്ചിരുന്നു..


പിറ്റേന്ന് രാവിലെ ഗൗതം പോവുകയാണെന്നും പറഞ്ഞൂ ബാഗ് പാക്ക് ചെയ്യുകയായിന്നു... ലക്ഷ് അവനോട് പോവരുത് എന്ന് പറഞ്ഞതും ഇല്ല.. കാരണം പിറ്റേദിവസം ശിവാനിയെയും കൂട്ടി അവനും ഇവിടം വിടും എന്നവൻ ഉറപ്പിച്ചിരുന്നു...

ഗൗതമിന് മുന്നിൽ എത്തിയ മാളുവിന്റെ വാടിയ മുഖം കണ്ടപ്പോൾ അവനു ചെറിയ വിഷമം തോന്നി... പക്ഷെ അവനൊന്നും മിണ്ടിയില്ല..

അപ്പോ പോവാൻ തന്നെ തീരുമാനിച്ചുല്ലേ.. ഇനിയെപ്പഴാ കാണുക..
മാളുവിന്റെ ചോദ്യം കേട്ട് ഗൗതം ഒന്ന് പുഞ്ചിരിച്ചു..

നീയെന്തിനാ എന്നെ കാണുന്നത് നിനക്ക് പുതിയ ലൈൻ സെറ്റായില്ലേ....അതാണല്ലോ ഈ കുപ്പി വള നീ ഏറെ ഇഷ്ടത്തോടെ അണിഞ്ഞു നടക്കുന്നത്..

ഇല്ല.. എനിക്ക് ഒരു ലൈനും ഇല്ല ഈ വളയും വേണ്ട എനിക്ക് നിങ്ങളെ മതി എന്നും പറഞ്ഞു വളകൾ കയ്യിൽ നിന്നു ഊരിയെടുത്തു വലിച്ചെറിയാൻ നേരമാണ് അവൻ അവളുടെ കയ്യിൽ കേറി പിടിക്കുന്നത്..

ഹേയ്.. പൊട്ടിക്കല്ലേ.. ഇങ്ങനെ പൊട്ടിക്കാനാണോ ഞാനിത് വാങ്ങി ആ കുട്ടിയുടെ കയ്യിൽ കൊടുത്തത്... ഇത് നിന്റെ ഈ ഭംഗിയുള്ള കൈകളിൽ കിടക്കുന്നത് കാണാനല്ലേ..

അത് കേട്ട മാളു വായും പൊളിച്ചു നിൽക്കുന്നത് കണ്ട ഗൗതം ആരും ഇല്ലെന്ന് ഉറപ്പ് വരുത്തി അവളുടെ കവിളിൽ അമർത്തി മുത്തികൊണ്ട് പറഞ്ഞൂ... ഞാനിനി വരുന്നത് നിന്നെ കൂട്ടികൊണ്ട് പോവാനാണ്... അപ്പോഴേക്കും നല്ല കുട്ടിയായി എന്റെ പെണ്ണായി വരാൻ തയ്യാറായിക്കോളു എന്നു പറഞ്ഞു അവൻ മുറിവിട്ടിറങ്ങിയപ്പോഴും മാളു കിളിപ്പോയ അവസ്ഥയിൽ തന്നെ ആയിരുന്നു...

ഗൗതം എല്ലാവരോടും യാത്ര പറഞ്ഞു പുറത്തിറങ്ങി.. മുത്തശ്ശി അവനോട് ഒരുപാട് പറഞ്ഞൂ പോവരുതെന്ന്... തനിക്കു ആരോടും ദേഷ്യമോ പരിഭവമോ ഇല്ലെന്നും തനിക്കു മാളുവിനെ മാത്രം തന്നാൽ മതിയെന്നും പറഞ്ഞപ്പോൾ അവരവനെ ഇറുകെ പുണർന്നു... ലക്ഷ്നെ ഹഗ് ചെയ്ത ഗൗതമിനോട് ലക്ഷ് പറഞ്ഞു... നീ ചെല്ല് ഞാൻ നാളെ അങ്ങോട്ട് എത്തിക്കോളാം.. അതിന് മുൻപ് കുറച്ചു കാര്യങ്ങൾ കൂടി ചെയ്തു തീർക്കാനുണ്ട് എന്നും പറഞ്ഞു ഗൗതമിനെ യാത്രയാക്കി...


കല്യാണിയെ തറവാട്ടിൽ നിന്നും പിടികൂടിയ കാര്യം മേഘ തന്റെ അമ്മയോട് പറഞ്ഞതും ഗിരിജ തന്റെ മകളെ പുച്ഛിച്ചു തള്ളി... അങ്ങനെ പവനായി ശവമായി... എന്തൊക്കെ ബഹളം ആയിരുന്നു മലപ്പുറം കത്തി മെഷീൻ ഗൺ ബോംബ് ഒലക്കേടെ മൂഡ്.. എന്നിട്ടെന്തായി അവളുടെ ഒരു കല്ലാണി...

അമ്മ അങ്ങനെ എന്നെ പുച്ഛിച്ചു തള്ളല്ലേ. കല്യാണിയെ അവര് കയ്യോടെ പൊക്കി എന്നത് സത്യമാണ്.. പക്ഷെ അവൾ അതി വിദഗ്ധമായി ഒരു കാര്യം കണ്ടുപിടിച്ചു തന്നിട്ടുണ്ട്... മേഘ അമ്മയോട് ചിരിയോടെ പറഞ്ഞു..

അതെന്ത് തേങ്ങയാടി..

അമ്മക്കറിയോ ലക്ഷ് അവളെ ശരിക്കും കല്യാണം കഴിച്ചിട്ടില്ല എന്ന്.. അവൾ ആ ഓഫീസിലെ പി എ യോട് ഒരു ദിവസം ലക്ഷ്ന്റെ കൂടെ വീട്ടിൽ പോയതും അവളുടെ അച്ഛനോട് പറഞ്ഞ കാര്യങ്ങൾ ഒക്കെയും പറഞ്ഞപ്പോൾ ഈ കല്യാണി ഒളിഞ്ഞു നിന്നു എല്ലാം ചോർത്തിയെടുത്തതാ... ഇനിയാണ്‌ നമ്മൾ യഥാർത്ഥ കളി കളിക്കാൻ പോവുന്നത്.. അവളുടെ അച്ഛനൊന്നും
അവൾ ലക്ഷ്ന്റെ കൂടെ താമസിക്കുന്നതോ ഭാര്യയായി അഭിനയിക്കുന്നതോ ഒന്നും അറിയില്ല.. ഇനി നമ്മൾ വേണം ഇതൊരു അറിയിക്കാൻ.. അതും കുറച്ചുകൂടി എരിവും പുളിയും കൂട്ടിയിട്ട്... അമ്മ അമ്മാവനെയും കൂട്ടി അവളുടെ അച്ഛനെ ഇന്ന് തന്നെ കാണാൻ പോവണം എന്നിട്ടെന്താ വേണ്ടത് എന്ന് ഞാൻ പറയേണ്ട ആവശ്യം ഇല്ലല്ലോ എന്നു മേഘ പറഞ്ഞപ്പോൾ ഗിരിജയുടെ ഉള്ളിൽ ക്രൂരമായ ചിരി വിരിഞ്ഞു...


പിറ്റേന്ന് രാവിലെ ശിവാനിയുടെ അഛൻ മരണപെട്ടു എന്ന വാർത്ത കേട്ടുകൊണ്ടാണ് ലക്ഷ് ഉണർന്നത്..പക്ഷെ ശിവാനിയെ ഇക്കാര്യം അവൻ അറിയിച്ചില്ല.... എല്ലാവരോടും കാര്യം പറഞ്ഞു ലക്ഷ് ശിവാനിയെയും കൂട്ടി അവളുടെ വീട്ടിലേക്ക് പെട്ടെന്ന് യാത്ര തിരിച്ചപോഴും ശിവാനി ഒന്നും അറിഞ്ഞതേയില്ല.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story