നിനക്കായ്: ഭാഗം 21

ninakkay nilavu

രചന: നിലാവ്

നന്ദനത്തിലേക്ക് പതിവില്ലാതെയുള്ള മകന്റെ വരവ് കണ്ടു മഹാദേവന്റെ മുഖം ഒന്ന് വിടർന്നുവെങ്കിലും അതു പുറത്തു കാണിക്കാതെ ലക്ഷ്നോട് ചോദിച്ചു..

മ്മ്... നിനക്ക് ഇങ്ങോട്ടുള്ള വഴി ഒക്കെയും
അറിയാം അല്ലെ.. ഞാൻ കരുതി മറന്നു കാണുമെന്ന്..

അങ്ങനെ മറക്കാനൊക്കുമോ അച്ഛാ... എന്റെ ബാല്യവും കൗമാരവും ഒക്കെയും ഈ നാലു ചുവരുകൾക്കുള്ളിൽ മാത്രമായിരുന്നില്ലേ... അങ്ങനെ മറക്കാൻ പറ്റുന്ന ഒന്നാണോ അതൊക്കെയും.. പക്ഷെ ഇപ്പൊ ഞാൻ വന്നത് നൊസ്റ്റു പറഞ്ഞു സമയം കളയാനല്ല.. എനിക്ക് ചിലത് അറിയാനുണ്ട്... ദയവ് ചെയ്ത് അച്ഛനെന്നോട് മാന്യമായി സഹകരിക്കണം... ഇതറിഞ്ഞിട്ട് വേണം ഇനിയങ്ങോട്ട് ഈ വീടുമായും നിങ്ങളുമായും ബന്ധം പുലർത്തണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ലക്ഷിന്റെ പറച്ചിൽ കേട്ടതും മഹാദേവൻ പറഞ്ഞു വന്ന കാലിൽ നിൽക്കാതെ എന്റെ മോൻ ഇരുന്നു സംസാരിക്ക് എന്നും പറഞ് അവനെ ഇരിക്കാൻ നിർബന്ധിച്ചപ്പോൾ അവൻ വേറെ വഴിയില്ലാതെ ഇരുന്നു...

ഇനി പറ എന്താ നിനക്ക് അറിയേണ്ടത്.. മഹാദേവൻ അവനു അഭിമുഖമായി ഇരുന്നു കൊണ്ട് ചോദിച്ചു...

പറയാം അതിന് മുൻപ് ഞാൻ അച്ഛന് കുറച് വോയിസ്‌ ക്ലിപ്പ് കേൾല്പിക്കാം അച്ഛന് ശബ്ദം പരിജയം ഉണ്ടോ ഇല്ലയോ എന്ന് നോക്കാല്ലോ എന്നും പറഞ്ഞുകൊണ്ട് ശിവാനിയുടെ ഫോണിലേക്ക് വന്ന ഭീഷണി കാളിന്റെ ഫുൾ വോയ്‌സ് റെക്കോർഡ്സും ലക്ഷ് അച്ഛന് കേൾപ്പിച്ചു.... അപ്പോഴേക്കും ശബ്ദം കേട്ട് വനജയും എത്തി...

ലക്ഷ് ഇത്.. ഇത് ഞാൻ അല്ല.. ഇതിൽ എന്റെ പേരാണല്ലോ പറഞ്ഞിരിക്കുന്നത്.. ബട്ട്‌.. ഞാൻ ഇതുപോലെ ആരെയും വിളിച്ചിട്ടില്ല...അന്നേരം മഹാദേവന്റെ സ്വരം നേർത്തിരുന്നു..

അറിയാം... ഇത് അച്ഛന്റെ ശബ്ദമല്ലെന്നും മറിച് ഇത് വല്യച്ഛന്റെ ശബ്ദമാണെന്നും എനിക്ക് മനസ്സിലായതാണ്... ഇത് മാത്രമല്ല കഴിഞ്ഞ ദിവസം ശിവാനിയുടെ വീട്ടിൽ അപ്പച്ചിയും വല്യച്ഛനും ചെന്നിരുന്നു... അവിടെ ചെന്ന് അവര് അവളുടെ അച്ഛനോട് വളരെ മോശമായി പേരുമായി..... അവിടെ ചെന്നു അവര് പറഞ്ഞതൊക്കെയും ലക്ഷ് അച്ഛനോടും അമ്മയോടും പറഞ്ഞൂ...നിലവിൽ ഹാർട്ട്‌ പെഷ്യന്റ് ആയ അങ്ങേര് അന്ന് രാത്രി ഹൃദയാഘാതം മൂലം മരണപെടുകയും ചെയ്തു...എനിക്ക് അറിയേണ്ടത് ഒന്ന് മാത്രമാണ്... അച്ഛന് ഇതിൽ പങ്കുണ്ടോ.. അതു മാത്രം അറിഞ്ഞാൽ മതി..

ഇല്ല കണ്ണാ... എനിക്ക് ഒന്നും അറിയില്ല.. എനിക്ക് ആ കുട്ടിയോട് ചെറിയ ദേഷ്യം തോന്നി എന്നത് സത്യമാണ്... നിന്നെക്കൊണ്ട് മേഘയെ കല്യാണം കഴിപ്പിക്കാം എന്ന് ചേച്ചിക്ക് ഞാൻ വാക്ക് കൊടുത്തിരുന്നു..അതുപോലെ ശിവാനിയെ നിന്റെ ഭാര്യയായി കാണാനും എനിക്ക് പറ്റുമായിരുന്നില്ല അതൊക്കെ സത്യമാണ്.. പക്ഷെ ഇത്തരം തരംതാഴ്ന്ന പ്രവർത്തി എന്റെ ഭാഗത്തു നിന്നു ഉണ്ടാവും എന്ന് നീ കരുതുന്നുണ്ടോ.. നിനക്ക് അറിയില്ലേ നിന്റെ അച്ഛനെ.. അയാൾ മകന് മുന്നിൽ തന്റെ നിരപരാധിത്യം വ്യകതമാക്കി...

ആ ഒരു ഉറപ്പിന്മേലാണ് ഞാനിങ്ങോട്ട് വന്നത്... അവൾ പാവമാ അച്ഛാ.. എന്റെ വാശിയാ എല്ലാത്തിനും കാരണം.. നിങ്ങളുടെ മുന്നിൽ ജയിക്കാൻ വേണ്ടി കുറച്ചു നേരത്തേക്ക് എന്റെ ഭാര്യായി അഭിനയിക്കാൻ ഒരു പെണ്ണിനെ വേണം എന്ന് ഞാൻ പറഞ്ഞപ്പോൾ എന്റെ പി എ ആയിരുന്നു ശിവാനിയെ നിർദ്ദേശിച്ചത്.. പക്ഷെ എന്റെ സ്റ്റാഫ്‌ ആയ അവൾ എന്നോട് നോ പറഞ്ഞപ്പോൾ എനിക്ക് അത് സഹിച്ചില്ല.. എന്റെ വാശി പുറത്ത് ഞാൻ അവളെ ഭീഷണിപെടുത്തിയാണ് അന്ന് അവിടേക്ക് കൊണ്ടു വന്നത്.. അങ്ങനെ ലക്ഷ് അന്ന് നടന്നതും പിന്നീട്
അച്ഛമ്മയ്ക്ക് കാണണം എന്ന് പറഞ്ഞപ്പോൾ അവളെ വീണ്ടും കുരുക്കിൽ പെടുത്തി തറവാട്ടിലേക്ക് കൊണ്ടു വന്നത് ഒക്കെയും ലക്ഷ് അവരോട് പറഞ്ഞു... പറഞ്ഞു തീരും മുൻപേ ലക്ഷിന്റെ അമ്മയുടെ കൈ അവന്റെ മുഖത്ത് ആദ്യമായി പതിഞ്ഞിരുന്നു..

തന്നെ ചുട്ടെരിക്കാനുള്ള ദേഷ്യത്തോടെ
അമ്മ നോക്കുന്നത് കണ്ടപ്പോൾ ലക്ഷ് തല താഴ്ത്തി...

പെണ്ണെന്നു പറയുന്നത് നിന്നെപ്പോലുള്ളവർക്ക് തട്ടിക്കളിക്കാനുള്ള ഉപകരണം ആണെന്ന് നീ കരുതിയാൽ നിനക്ക് തെറ്റി കണ്ണാ... നിനക്കെങ്ങനെ ആ കുട്ടിയോട് അങ്ങനെ പെരുമാറാൻ തോന്നി... അപ്പോ നീ അവളോട് കാണിച്ച സ്നേഹം ഒക്കെയും വെറും നാട്യമായിരുന്നല്ലേ....

അല്ല അമ്മ.... ഒരിക്കലും അല്ല...  എനിക്ക്  അവളെ ആദ്യമായി കണ്ടപ്പോഴേ ഒരിഷ്ടം തോന്നിയതാണ്.. ആ ഇഷ്ടം കൊണ്ടാണ് വാശി പിടിച്ചു അവളെ തന്നെ എല്ലാത്തിലും കൂടെ നിർത്തിയത് .. ഇപ്പൊ അവളില്ലാതെ എനിക്ക് വയ്യ അമ്മ.. അത്രയ്ക്കും ഞാൻ അവളെ സ്നേഹിക്കുന്നുണ്ട്.. പക്ഷെ അവൾക്ക് ഇനി എന്നെ സ്നേഹിക്കാൻ പറ്റില്ലെന്ന്.. ശരിക്കും പറഞ്ഞാൽ ആ ഫോൺ കാൾ കാരണം അവൾക്ക് എന്നെ സ്നേഹിക്കാൻ തന്നെ പേടിയായിരുന്നു...  ഇതും കൂടി ആയതോടെ അവളെന്നെ വെറുക്കാൻ തുടങ്ങി...
അതുകൊണ്ട് അവളുടെ മുന്നിൽ എന്റെ അച്ഛനല്ല ഇതൊക്കെയും ചെയ്തത് എന്ന് എനിക്ക് തെളിയിക്കണം അച്ഛാ.. അതിനു നിങ്ങൾ എന്റെ കൂടെ നിൽക്കില്ലേ അച്ഛന്റെ കരം കവർന്നുകൊണ്ട് ലക്ഷ് പറഞ്ഞതും അയാൾ ഒരു നിമിഷം മകനെ നോക്കിപ്പോയി.. അച്ഛനറിയോ അവളെന്നും പറയുമായിരുന്നു അവളെനിക്ക് ഒട്ടും ചേരില്ലെന്ന്... എന്റെ അച്ഛൻ അവളെ സ്വീകരിക്കില്ലെന്ന്.. അവളെ ഞാൻ കല്യാണം കഴിച്ചാൽ എന്റെ അച്ഛനും ഞാനും തമ്മിലുള്ള അകലം കൂടുകയേ ഉള്ളു അത്കൊണ്ട് അച്ഛനെ പിണക്കരുത് എന്ന്.. അതുപോലൊരു പെണ്ണിനെ എനിക്ക് വേറെ എവിടുന്ന് കിട്ടും അച്ഛാ..ലക്ഷ് അച്ഛന്റെ മുന്നിൽ നിന്നും ഇടറിയ സ്വരത്തോടെ പറഞ്ഞതും അയാൾ മകന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ചു അവിടുന്ന് എഴുന്നേറ്റ് പോയി...


പിന്നീടുള്ള ദിവസങ്ങളിൽ ലക്ഷ് തന്റെ അച്ഛനല്ല ഇതൊന്നും ചെയ്തത് എന്ന് ബോധ്യപ്പെടുത്താൻ വേണ്ടി രണ്ടുമൂന്നു തവണ ശിവാനിയുടെ വീട്ടിൽ പോയി എങ്കിലും നിരാശയായിരുന്നു ഫലം.. അവനു മുന്നിൽ അവൾ വാതിൽ കൊട്ടിയടച്ചു..ഇനി ഈ താലിയുടെ ബന്ധം പറഞ്ഞാണ് ഇങ്ങോട്ട് വരുന്നതെങ്കിൽ അതു വേണ്ട എന്നും പറഞ്ഞു അവൾ അവൻ അണിയിച്ച താലി കൂടി അന്നേരം അവന്റെ കയ്യിൽ ഏല്പിച്ചിരുന്നു..

ഈ താലിച്ചരട് അറുത്തുമാറ്റിയാൽ തീരുന്ന ബന്ധം മാത്രമേ ഞങ്ങൾ തമ്മിൽ ഉള്ളുവെന്ന് നീ കരുതിയോ ശിവാനി ... ഇല്ല അതിനുമപ്പുറം ശിവാനി തന്റെ ആരൊക്കെയോ ആണ്...ലക്ഷ്ന്റെ മനസ്സ് മന്ത്രിച്ചു...അവളുടെ വീട്ടിൽ ചെന്ന് അവളെ ബോധ്യപെടുത്തുക എന്ന ഉദ്ദേശം അതോടെ ലക്ഷ് ഉപേക്ഷിച്ചു..പകരം അവൻ വേറൊരു മാർഗം കണ്ടെത്തി.. അതിനു വേണ്ടി അവൻ അവളുടെ അച്ഛന്റെ പതിനാലു ദിവസത്തെ ദുഃഖാചാരണം കഴിയാൻ വേണ്ടി കാത്തിരുന്നു....

അങ്ങനെ ഇന്നേക്ക് ശിവാനിയുടെ അച്ഛൻ മരിച്ചിട്ട് പതിനാലു ദിവസം കഴിഞ്ഞു...പതിവ് പോലെ അന്നും രാത്രിയിൽ ലക്ഷ്‌ന്റെ മധുരമുള്ള ഓർമ്മകളിൽ മുഴുകി ഇരിക്കുകയായിരുന്നു ശിവാനി .... ആദ്യമായി കണ്ടതും ആ കണ്ണുകളിലേക്ക് നോക്കാനാവാതെ മിഴികൾ താഴ്ത്തിയതും ചില്ലുകഷ്ണം കാലിൽ കൊണ്ടപ്പോഴുള്ള അവന്റെ അന്നേരത്തെ ഭാവവും.. അവന്റെ കൂടി പാർട്ടിക്ക് ചെന്നതും അമ്മയുടെ മുന്നിൽ വെച്ച് താലിച്ചാർത്തിയതും. തറവാട്ടിലേക്ക് ചെന്നതും അവിടുന്ന് സിന്ദൂരം ചാർത്തിയതും പിന്നീടുള്ള ടോം ആൻഡ് ജെറി ഫൈറ്റും തന്റെ സമ്മതമില്ലാതെ തന്റെ ശരീരത്തിൽ തൊട്ടതും ഉമ്മ വെച്ചതും... പിന്നീട് സമ്മതത്തോടെയുള്ള തൊടലും തലോടലും കരുതലും പാമ്പിനു മുന്നിൽ പെട്ടപ്പോഴുള്ള അവന്റെ കള്ളത്തരങ്ങളും.. ഒക്കെയും ഓർത്തപ്പോൾ അവളുടെ ഉള്ളിൽ അറിയാതെ പുഞ്ചിരി വിരിഞ്ഞു..


കാളിംഗ് ബെൽ അടിക്കുന്നത് കേട്ടിട്ടും ഓർമകളിൽ നിന്നുണരാത്ത ശിവാനിയെ കണ്ടിട്ടാവണം പഠിച്ചോണ്ടിരുന്ന ശ്രാവൺ ഡോർ തുറന്നത്.... മുന്നിൽ വന്നു നിൽക്കുന്ന ആളെ കണ്ടതും ശ്രാവൺ ഒന്നും പറയാതെ ചേച്ചിയുടെ അരികിൽ എത്തി...

ചേച്ചി.. ദേ... അയാൾ വന്നിട്ടുണ്ട്....ആ ശരത്...അത് കേട്ടിട്ടാണ് ശിവാനി ഓർമകളിൽ നിന്നുണർന്നത്...

ശിവാനി ചെന്ന് നോക്കുമ്പോൾ അയാൾ അകത്തു കയറി ഇരുന്നു സിഗരറ്റ് വലിക്കുകയായിരുന്നു... ശിവാനിക്ക് അത് തീരെ ഇഷ്ടം ആയില്ല എന്നത് അവളുടെ മുഖത്ത് നിന്നും വായിച്ചെടുക്കാൻ പറ്റിയിട്ടും അവൻ കൂട്ടാക്കാതെ വലി തുടർന്നു...

നിങ്ങൾ എന്തിനാ ഈ അസമയത് ഇങ്ങോട്ട് വന്നത് ശിവാനിയുടെ സ്വരത്തിൽ ഇഷ്ടക്കേട് കലർന്നിരുന്നു..

എനിക്കിവിടെ കയറി ഇറങ്ങാൻ നേരവും കാലവും ഒക്കെയും നോക്കണോ.. ഇതെന്റെ അമ്മാവന്റെ വീടാണ്.. നിങ്ങൾ എന്റെ അമ്മാവൻറെ മക്കളും.. നീയെന്റെ മുറപെണ്ണാ... അങ്ങനെ നോക്കിയാൽ നിന്നിൽ ഇപ്പൊ എനിക്കാണ് പൂർണ അധികാരം... ഞാൻ അമ്മയോട് പറഞ്ഞിട്ടുണ്ട് ഞാൻ നിന്നെ കെട്ടിക്കോളാമെന്ന്.. അപ്പോ അമ്മയാ പറഞ്ഞത് ഇടക്കിടക്ക് വന്നു ഇവിടത്തെ കാര്യം ഒക്കെയും അന്വേഷിക്കണം എന്ന്..... നിന്നെപ്പോലൊരു സുന്ദരി ഒറ്റയ്ക്ക് നില്കുന്നത് അത്ര സേഫ് അല്ലല്ലോ അത്കൊണ്ട് വേണമെങ്കിൽ ഇന്ന് ഞാനിവിടെ കൂടിയേക്കാം..അവൻ ശിവാനിയെ മൊത്തത്തിൽ ഉഴിഞ്ഞു നോക്കികൊണ്ട് പറഞ്ഞു..

എനിക്ക് നിങ്ങളുടെ ഒരു സഹായവും ആവശ്യം ഇല്ലെങ്കിലോ... ഹ്മ്മ്..എന്നെ കെട്ടാൻ നടക്കുന്നു.. താൻ അതും മോഹിച്ചു ഇനി ഇങ്ങോട്ട് വരണം എന്നില്ല... ഇപ്പൊ ഇറങ്ങിക്കോണം ഇവിടുന്നു.. എന്നെ സംരക്ഷിക്കാൻ എനിക്കറിയാം.. കൂടെ ദേ ഇവനും ഉണ്ട് ഒരുത്തനെ തല്ലാനും കൊല്ലാനും ഞാനും ഇവനും ധാരാളം... ശിവാനി അവനു മുന്നിൽ തെല്ലും പതറാതെ പറഞ്ഞു...

ഡീ.. നീ ആരാന്നാ നിന്റെ വിചാരം... ഇവിടെ ഇടയ്ക്കിടെ കയറി വരുന്ന അവനെ കണ്ടിട്ടാണോ ഈ നെഗളിപ്പ്.. അവന്റെ കൂടെ കുറച്ചു നാൾ ഒരുമിച്ചു താമസിച്ചതൊക്കെയും ഞാൻ അറിഞ്ഞു.. അവന്റെ എച്ചിലാണ് നീയെന്ന് എനിക്ക് നന്നായിട്ട് അറിയാടി...

അത് കേട്ടതും ശിവാനി അവന്റെ മുഖത്തേക്ക് ആഞ്ഞു വീശി.. തന്റെ അനിയന്റെ മുന്നിൽ വെച്ച് ഇതൊക്കെയും കേട്ടപ്പോൾ ശിവാനിക്ക് സഹിക്കാൻ ആയില്ല... അതാണ് പെട്ടെന്ന് അങ്ങനെ പ്രതികരിച്ചത്..അടികൊണ്ട ശരത് ശിവാനിയുടെ കഴുത്തിൽ പിടി മുറുക്കിയപ്പോൾ ശിവാനിക്ക് എന്തു ചെയ്യണം എന്നറിയാതെ ആയി.

വിടടോ എന്റെ ചേച്ചിയെ.. വിടാൻ.. ഇല്ലേൽ നീ ഇവിടുന്ന് ജീവനോടെ പോവില്ല.. നിന്നെക്കൊന്നാൽ മൈനർ ആയ എനിക്ക് കൂടുതൽ ശിക്ഷയൊന്നും കിട്ടാനൊന്നും പോണില്ല എന്നും പറഞ്ഞുകൊണ്ട് ശരത്തിനു നേരെ അടുക്കളയിലെ വെട്ടുകത്തിയുമായി വന്ന ശ്രാവണിനെ കണ്ടതും ശരത് പേടിച്ചു ശിവാനിയിൽ നിന്നുള്ള പിടി വിട്ടു... പിന്നീട് ശരത്തിനെ പിടിച്ചു തള്ളി ശ്രാവൺ മുൻവാതിൽ കൊട്ടി അടക്കുമ്പോൾ അവൻ മനസ്സിൽ ചിലത് ഉറപ്പിച്ചിരുന്നു..


രണ്ടു ദിവസത്തിന് ശേഷം..

എല്ലാവരോടും പ്രധാനപെട്ട ചില കാര്യങ്ങൾ പറയാനുണ്ടെന്നും ചില കാര്യങ്ങൾ തീരുമാനിക്കാനുണ്ടെന്ന് പറഞ്ഞാണ് ലക്ഷ് എല്ലാവരെയും തന്റെ
വില്ലയിലേക്ക് ക്ഷണിച്ചത്.. വല്യച്ഛനെയും അപ്പച്ചിയേയും മേഘയെയും അവൻ പ്രത്യേകം ക്ഷണിച്ചിരുന്നു അതിനാൽ മേഘ കാര്യം അറിയാതെ ഇത്തിരി ആഡംബരത്തോടെ തന്നെയാണ് അവിടെ ചെന്നത്.. ലക്ഷ്‌ന്റെ അച്ഛനും അവന്റെ ക്ഷണം സ്വീകരിച്ചു അവിടെ എത്തിയിരുന്നു..


ശ്രാവൺ നമ്മൾ എങ്ങോട്ടാ ഈ പോവുന്നത്.. ഇനിയെങ്കിലും നീയൊന്ന് പറ...

പറയാം ചേച്ചി... ചേച്ചി ഒന്ന് ക്ഷമിക്ക്..ദേ ഇപ്പൊ സഥലം എത്തും എന്നും പറഞ്ഞു ഇരുവരും സഞ്ചരിച്ച ഓട്ടോക്കാരനോട് ഇവിടെ നിർത്തിയാൽ മതി എന്നും പറഞ്ഞതും ഓട്ടോ നിർത്തി... പൈസയും കൊടുത്തു ശിവാനിയുടെ കയ്യും പിടിച്ചു ശ്രാവൺ മുന്നോട്ട് നടന്നു... അപ്പോഴാണ് അവൾക്ക് മനസിലാവുന്നത് അത് ലക്ഷ്‌ന്റെ വില്ലയാണെന്ന്... ഇരുവരെയും കാത്ത് ലക്ഷ് പുറത്ത് തന്നെ ഉണ്ടായിരുന്നു.. അവനെ കണ്ടതും ശിവാനി ശ്രാവണിനെ ദഹിപ്പിച്ചു നോക്കി..

ഇതിനായിരുന്നല്ലേ നീ എന്നോട് കള്ളം പറഞ്ഞൂ കൂട്ടികൊണ്ട് വന്നത്.... എന്താ ശ്രാവൺ നിന്റെ ഉദ്ദേശം...

ചേച്ചി ഈ ഒരൊറ്റ തവണ ലക്ഷ് സാറിന് ചേച്ചി ഒരവസരം കൊടുക്കണം..സാറിന് എന്താണ് പറയാനുള്ളത് എന്ന് കേട്ടിട്ട് നമുക്ക് പെട്ടെന്ന് പോവാം. പ്ലീസ് ചേച്ചി.. ഞാൻ സാറിനു വാക്ക് കൊടുത്തു പോയി എന്റെ ചേച്ചി ഞാൻ പറഞ്ഞാൽ എന്തും സമ്മതിക്കും നോ പറയില്ല എന്ന് ഞാൻ സാറിനോട് പറഞ്ഞുപോയി.. ഇനിയെന്നെ നാറ്റിക്കരുത്... അതും അല്ല സാർ മനസ്സിലാക്കട്ടെ എൻറെ ചേച്ചിക്ക് ഞാൻ കഴിഞ്ഞേ മറ്റാരും ഉള്ളുവെന്ന്.. സാറുപോലും..ശിവാനിയെ പാളിനോക്കികൊണ്ട് ശ്രാവൺ പറഞ്ഞതും ശിവാനി അവനെ പ്രത്യേക ഭാവത്തിൽ ഒന്ന് നോക്കി..

മോന് ഈ കുരുട്ട് ബുദ്ധിയൊക്കെ പറഞ്ഞു തന്നത് ആരാ... വെറും രണ്ടു ദിവസം കൊണ്ട്‌ ഉള്ള കള്ളത്തരം മൊത്തം പഠിപ്പിച്ചു വെച്ചിരിക്കുന്നത് കണ്ടില്ലേ എന്നും പറഞ്ഞു ശിവാനി ലക്ഷ്നെ മനസ്സിൽ പ്രാകി..

ശരി ഒരേയൊരു തവണ.. ഇത് കഴിഞ്ഞ് നീ അയാളുടെ പേരും പറഞ്ഞു എന്റെ മുന്നിൽ വരരുത് എന്ന് ശിവാനി പറഞ്ഞപ്പോൾ ശ്രാവൺ സമ്മതം അറിയിച്ചു....

ശിവാനിയെയും ശ്രാവണിനെയും ലക്ഷ്‌ന്റെ നിർദ്ദേശ പ്രകാരം വനജ അകത്തേക്ക് സ്വീകരിച്ചു.. ഇരുവരെയും കണ്ടതും അപ്പച്ചിയുടെയും വല്യച്ഛന്റെയും മുഖമൊന്ന് മങ്ങി... മേഘയ്ക്ക് ശിവാനി വന്നത് തീരെ ദഹിച്ചില്ല..

ലക്ഷ് എല്ലാരുടെയും മുന്നിൽ വന്നു സംസാരത്തിനു തുടക്കമിട്ടു...ശിവാനിയെ എല്ലാവർക്കും അറിയാമായിരിക്കും അല്ലെ അത്‌കൊണ്ട് പരിചയപെടുത്തലിന്റെയൊന്നും ആവശ്യം ഇല്ല എന്ന് തോന്നുന്നു..പിന്നെ ഇത് ശ്രാവൺ ശിവാനിയുടെ അനിയൻ.. പിന്നെ അപ്പച്ചിക്കും വല്യച്ഛനും ശ്രാവണിനെ പരിചയപെടുത്തേണ്ടേ ആവശ്യം ഇല്ലല്ലോ.. നിങ്ങൾ കഴിഞ്ഞ ദിവസം അവിടെ പോയപ്പോൾ ഉണ്ടായിരുന്നില്ലേ അല്ലെ അപ്പച്ചി..ലക്ഷ് അവരെ നോക്കി പറഞ്ഞപ്പോൾ അവർ നിന്നു വിയർത്തു...

അപ്പച്ചി നല്ലോണം വിയർക്കുന്നുണ്ടല്ലോ ഏ സി യുടെ തണുപ്പൊന്നും തികയുന്നില്ല എന്നുണ്ടോ ... ലക്ഷ്ന്റെ പരിഹാസം അവർക്ക് മനസിലായിരുന്നു..

അല്ലെ ശ്രാവൺ ഈ വല്യച്ഛൻ നിങ്ങളുടെ അച്ഛനെ കാണാൻ വന്നപ്പോൾ ശ്രാവൺ അവിടെ ഉണ്ടായിരുന്നില്ലേ..ലക്ഷ് ശ്രാവണിന് നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു..

ഉണ്ടായിരുന്നു സാർ.. ശ്രാവൺ മറുപടി പറഞ്ഞൂ..

സാറോ.. ആരുടെ സാർ..ചേട്ടൻ.. ഇനി അങ്ങനെ വിളിച്ചാൽ മതി.. നിന്റെ ചേച്ചിയുടെ ഭർത്താവാണ് ഞാൻ... ആ എന്നെ സാറെന്ന വിളിക്കുക..അത് പറ്റില്ല..ശിവാനിയെ പാളി നോക്കികൊണ്ട് ലക്ഷ് പറഞ്ഞപ്പോൾ ശിക്കാനിക്ക് എന്ത് ചെയ്യണം എന്നറിയാതെ ആയി..

അല്ല വല്യച്ഛൻ എന്തിനാ എന്റെ അച്ഛനാണെന്ന് പറഞ്ഞു അവിടെ പോയത്... പിന്നെ എന്തൊക്കെയാ അവിടെ ചെന്നു പറഞ്ഞത്..


നിന്റെ വല്യച്ഛനാണെങ്കിലും ഞാൻ നിന്നെ സ്വന്തം മകനായിട്ടാണ് കണ്ടിട്ടുള്ളത് അത് വെച്ചാണ് ഞാൻ അവിടെ അച്ഛൻ എന്ന് പരിചയപെടുത്തിയത്... വല്യച്ഛൻ എങ്ങനെയെങ്കിലും തടി ഊരിപോവാമെന്ന് കരുതി..

ശരി... വല്യച്ഛന്റെ ആ ഫോണിങ്ങു തന്നെ എന്നും പറഞ്ഞു ലക്ഷ് അയാൾക്ക് നേരെ കൈ നീട്ടിയപ്പോൾ അയാളുടെ കയ്യൊന്നു വിറച്ചു..

എന്തിനാ നിനക്ക് എന്റെ ഫോൺ...അയാൾ അല്പം പേടിയോടെ ചോദിച്ചു..

എന്തിനാന്നോ എന്നോട് ഇത്രയും സ്നേഹം ഉള്ള വല്യച്ഛന്റെ നമ്പർ എന്റെ കൈയിൽ ഇല്ല എന്ന് പറഞ്ഞാൽ മോശം അല്ലെ എന്നും പറഞ്ഞു അയാളുടെ ഫോൺ വാങ്ങി ശിവാനിയുടെ നമ്പറിലേക്ക് കാൾ ചെയ്തു..

തന്റെ കയ്യിലിരിക്കുന്ന ഫോണിൽ മഹാദേവൻ സാർ എന്ന് തെളിഞ്ഞതും ശിവാനി വിശ്വാസം വരാതെ ലക്ഷ്നെ നോക്കി..

ആ കാൾ എടുക്ക് ശിവാനി ഞാൻ സംസാരിക്കട്ടെ എന്ന് അവൻ പറഞ്ഞപ്പോൾ ശിവാനി കാൾ എടുത്ത് ചെവിയോട് ചേർത്തു... ഇപ്പൊ മനസ്സിലായോ ശിവാനി എന്റെ അച്ഛന് ഇതിൽ രണ്ടിലും ഒരു പങ്കും ഇല്ലെന്ന്... ഇത് രണ്ടും ഈ നിൽക്കുന്ന വല്യച്ഛന്റെയും അപ്പച്ചിയുടെയും അവരുടെ മകളുടെയും ഡ്രാമ ആയിരുന്നു നിന്നെയും എന്നെയും തെറ്റിക്കാൻ എന്നിട്ട് ഇവരുടെ മകളെ ഞാൻ കെട്ടും എന്ന് കരുതി.. അതിന് നീ ഈ ജന്മം എന്നല്ല ഏഴു ജന്മം കാത്തിരുന്നാലും നടക്കില്ല മേഘ... കാരണം ഈ ഏഴു ജന്മവും ഞാൻ ഈ നിൽക്കുന്ന ശിവാനിക്ക് മാത്രം സ്വന്തമായിരിക്കും...മേഘയുടെ നേരെ തിരിഞ്ഞാണ് ലക്ഷ് അത് പറഞ്ഞത്..


കുട്ടിയോട് എനിക്ക് ദേഷ്യം ഉണ്ടായിരുന്നു എന്നത് സത്യമാണ്.. പക്ഷെ ഈ പറഞ്ഞ രണ്ടു കാര്യങ്ങളും എനിക്ക് അറിയാത്ത കാര്യമാണ്.. ഇതിന്റെ പേരും പറഞ്ഞു കുട്ടി വെറുതെ എന്റെ മകനെ വെറുക്കരുത്.. ഇനി ഞാനായിട്ട് നിങ്ങളുടെ ലൈഫിൽ ഒന്നിനും വരില്ല... എന്റെ ചേട്ടനും ചേച്ചിയും കാരണം കുട്ടിക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ട് ഉണ്ടെങ്കിൽ ഞാൻ കുട്ടിയോട് ക്ഷമ ചോദിക്കുന്നു എന്നും പറഞ്ഞു മഹാദേവൻ ശിവാനിയുടെ മുന്നിൽ വന്നു നിന്നപ്പോൾ അവൾ ഒന്നും പറയാനാവാതെ തറഞ്ഞു പോയി....


 ഞാനായിട്ട് ശിവാനിയോട് ചെയ്ത തെറ്റ് ഞാനായി തിരുത്തുന്നു എന്നും പറഞ്ഞു ലക്ഷ് ശിവാനിയുടെ കയ്യും പിടിച്ചു അകത്തേക്ക് നടന്നു...


തിരുമേനി മുഹൂർത്തം ആയോ..??ലക്ഷ്ന്റെ ചോദ്യം കേട്ട് തിരുമേനി മുഹൂർത്തം ആയി താലികെട്ടികൊള്ളുക എന്ന് പറഞ്ഞപ്പോൾ ലളിതമായ രീതിയിൽ ഒരുക്കിയ വിവാഹ മണ്ഡപത്തിന് മുന്നിൽ വെച്ച് അഗ്നിസാക്ഷിയായി ലക്ഷ് തന്റെ മാതാപിതാക്കളുടെയും ശിവാനിയുടെ അനിയന്റെയും സാനിധ്യത്തിൽ ശിവാനി എന്തെങ്കിലും പറയുന്നതിന് മുൻപേ അവളുടെ കഴുത്തിൽ താലി ചാർത്തിയിരുന്നു...ശിവാനിയുടെ തീക്ഷണമായ നോട്ടം ലക്ഷ് വക വെച്ചില്ല ഒരു നുള്ള് സിന്ദൂരം കൊണ്ട് അവളുടെ സീമന്ത രേഖ ചുവപ്പിച്ചു ശിവാനിയുടെ കയ്യും പിടിച്ചു അഗ്നിയെ വലയം ചെയ്തു....


കുടുംബാംഗങ്ങൾ ലക്ഷ്ന്റെ ഈ പ്രവർത്തി തീരെ പ്രതീക്ഷിച്ചില്ലായിരുന്നു... പലരുടെയും മുഖം ഇത് കണ്ട് മങ്ങി..ഇതുകണ്ട് മേഘയുടെ ഉള്ളിൽ പകയെരിഞ്ഞു..
ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമേ അല്ല എന്ന രീതിയിൽ ലക്ഷ് ചടങ്ങുകൾ ഒക്കെയും പൂർത്തിയാക്കി ശിവാനിയുടെ കഴുത്തിൽ പൂമാല ചാർത്തി.. തിരിച്ചും ആർക്കോ വേണ്ടി ശിവാനി അവന്റെ കഴുത്തിൽ പൂമാല ചാർത്തി... വിവാഹ രെജിസ്ട്രേഷൻ കൂടി അവിടെവെച്ച് തന്നെ നടന്നു... ശിവാനി തന്റെ കഴുത്തിലെ പൂമാല അവിടെ ഊരിവെച്ച് ഒരുവാക്ക് പോലും പറയാതെ അവിടെ നിന്ന് ഇറങ്ങി നടന്നു.. പിന്നാലെ ശ്രാവണും ലക്‌ഷും.... ലക്ഷ്നെ ദഹിപ്പിച്ചു നോക്കികൊണ്ട് പറഞ്ഞൂ വീണ്ടും എന്നെ തോൽപിച്ചു കളഞ്ഞുല്ലേ... പക്ഷെ തോൽക്കാൻ ഈ ശിവാനിക്ക് മനസ്സില്ല..ഈ താലി കെട്ടി എന്ന് കരുതി 
ഞാൻ നിങ്ങളുടെ  ഇവിടെ താമസിക്കും എന്ന് കരുതണ്ട ഞാൻ പോവുകയാണ്.. എന്നും പറഞ്ഞുകൊണ്ട് ശ്രാവണിന്റെ കയ്യും പിടിച്ചു അവൾ നടന്നകന്നു ...


രാത്രി ഒരു എട്ടുമണി നേരത്താണ് ലക്ഷ് ശ്രാവണിന്റെ ഫോണിലേക്ക് വിളിക്കുന്നത്....

📞ഹലോ ചേട്ടാ എത്തിയോ..

📞മ്മ്.. എത്തി... പക്ഷ നിന്റെ ചേച്ചി എന്നെ അടിച്ചിറക്കില്ല എന്നാര് കണ്ടു...

📞അങ്ങനെയൊന്നും ഉണ്ടാവില്ല.. ചേട്ടൻ കാളിംഗ് ബെൽ അമർത്തിക്കെ...

📞ഓക്കേ...ദേ അമർത്തി....ലക്ഷ് അതും പറഞ്ഞു കാളിംഗ് ബെൽ പ്രെസ്സ് ചെയ്തു 


ഇതേ സമയം ശിവാനി കാളിംഗ് ബെൽ ശബ്ദം കേട്ട് അത് ശരത് ആയിരിക്കും എന്ന് കരുതി വെട്ടുകത്തിയും എടുത്തുകൊണ്ടു ദേഷ്യത്തോടെ ഡോർ തുറന്നതും മുന്നിൽ നിൽക്കുന്ന ലക്ഷ്നെയാണ് കാണുന്നത്... കത്തിയും പിടിച്ചു നിൽക്കുന്ന ശിവാനിയെ കണ്ട് ലക്ഷ് ഒന്ന് പതറി എങ്കിലും അപ്പോഴേക്കും ശ്രാവൺ എത്തി ലക്ഷ്നെ അകത്തേക്ക് ക്ഷണിച്ചു...

സോറി ചേട്ടാ ചേച്ചി കരുതിക്കാണും ഇത് മറ്റവനാണെന്ന്.. ആ ശരത്.....

ശ്രാവൺ ലക്ഷിനു മുന്നിൽ വെച്ച് അതു പറഞ്ഞപ്പോൾ ശിവാനി അവനെ നോക്കിപേടിപ്പിച്ചു.

ചേച്ചി നോക്കുകയൊന്നും വേണ്ട ഞാൻ ചേട്ടനോട് എല്ലാം പറഞ്ഞിരുന്നു... ഞാൻ അവനോട് അന്നേരം പഞ്ചു ഡയലോഗ് ഇട്ടു എന്നത് സത്യമാണ് പക്ഷെ എന്നെകൊണ്ട് ഒറ്റയ്ക്ക് ചേച്ചിയെ സംരക്ഷിക്കാൻ പറ്റുമെന്ന് തോന്നിയില്ല.. അതാ ദൃതി പിടിച്ചൊരു കല്യാണത്തിന് ഞാനും കൂട്ടു നിന്നത്.. ഇത് കണ്ട് അച്ഛന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവും...നിങ്ങൾ സംസാരിക്ക് ഞാൻ പോയി പഠിക്കട്ടെ എന്നും പറഞ്ഞു ശ്രാവൺ പോവാൻ നേരം ലക്ഷ് തന്റെ കയ്യിലുള്ള സ്വീറ്റ്സിന്റെയും ചോക്കലെറ്റ്സ്ന്റെയും
കവറുകൾ അവനു നേരെ നീട്ടി.. അതും വാങ്ങിച്ചു അവൻ അവിടുന്ന് പോയപ്പോൾ ശിവാനി കത്തി ഒരു ഭാഗത്തു വെച്ചു ലക്ഷിന് നേരെ തിരിഞ്ഞു ചോദിച്ചു എന്താ സാറിന്റെ ഉദ്ദേശം..

പ്രത്യേകിച്ച് ഒരു ഉദ്ദേശവും ഇല്ല... നിനക്ക് എന്റെ കൂടെ താമസിക്കാൻ അല്ലെ പറ്റാത്തതുള്ളു.. എനിക്ക് നിന്റെ കൂടെ താമസിക്കാല്ലോ.. അതുകൊണ്ട് കുറച്ചു നാൾ ഞാൻ ഇവിടെ കാണും.. രാത്രിയിൽ  ഭാര്യക്ക് കൂട്ടിരിക്കേണ്ടത് ഭർത്താവിന്റെ ഉത്തരവാദിത്യം ആണല്ലോ... ഞാൻ നോക്കട്ടെ ഇനി ആരാ ബന്ധത്തിന്റെ പേരും പറഞ്ഞു ഇവിടെ വരിക എന്ന്.... ഇപ്പൊ എന്നേക്കാൾ നിന്നിൽ അധികാരം ആർക്കാണെന്ന് അറിഞ്ഞിട്ട് തന്നെ ബാക്കി കാര്യം...അതിന് വേണ്ടിയാ ഇതെക്കെയും....അല്ലാതെ നിന്റെ കൂടെ
ഫസ്റ്റ് നൈറ്റ്‌ ആഘോഷിക്കാൻ വന്നതൊന്നും അല്ല... അതിന് പറ്റിയ സമയവും സന്ദർഭവും അല്ല എന്നറിയാവുന്നതുകൊണ്ട് തന്നെയാ ഒന്നും വേണ്ടെന്ന് വെച്ചത്.. പക്ഷെ സമയം ആവുമ്പോഴേ പൊക്കിയെടുത്തു കൊണ്ട് പോവാനും എനിക്കറിയാം..തത്കാലം ഇതിരിക്കട്ടെ എന്നും പറഞ്ഞൂ അവളുടെ കവിളിൽ അമർത്തി മുത്തിയപ്പോൾ ശിവാനി അവനെ നോക്കി പേടിപ്പിച്ചു അവിടുന്ന് നടക്കാനൊരുങ്ങി....

അതെ എനിക്കൊരു മുറി കിട്ടുമോ...ലക്ഷ് വിളിച്ചു ചോദിച്ചു..

വഴിയേ പോണോർക്ക് മുറി കൊടുക്കാനും അഭയം കൊടുക്കാനും ഇത് സത്രം ഒന്നും അല്ല..

ഓ അങ്ങനെ എന്നാൽ നിന്റെ മുറി ആയാലും മതി... ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം....

അത് കേട്ടതും ശിവാനി കടുപ്പിച്ചു ഒരു നോട്ടം നൽകി പോവാൻ നേരമാണ് കാളിംഗ് ബെൽ ശബ്ദം കേൾക്കുന്നത്... ലക്ഷ് ആരാന്നറിയാൻ കർട്ടൻ മാറ്റി ജനാലയിൽ കൂടി നോക്കിയപ്പോൾ അത് ശരത് ആണെന്ന് മനസിലായി..

നീ ചെന്ന് തുറക്ക് എന്നും പറഞ്ഞു ശിവാനിയെ പറഞ്ഞയച്ചു.... ശിവാനിയുടെ മുഖത്ത് ഭയം നിഴലിച്ചപ്പോൾ ലക്ഷ് പേടിക്കേണ്ട ഞാനുണ്ട് എന്നപോലെ കണ്ണ് ചിമ്മി കാണിച്ചു... ശിവാനി ചെന്നു ഡോർ തുറന്നതും വല്ലാത്ത ഭാവത്തിൽ നോക്കുന്ന ശരത്തിനെയാണ് കണ്ടത്... ശിവാനി എന്തെങ്കിലും പറയുന്നതിന് മുൻപേ അവൻ അകത്തു കയറി... ഡോർ അടച്ചു കുറ്റിയിടുന്ന ശബ്ദം കേട്ടതും ശരത് നിഗൂഢമായ ചിരിയോടെ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നത് ഡോറിനോട് ചേർന്ന് നിന്ന് തന്നെ ഉറ്റുനോക്കുന്ന ലക്ഷ്നെയും.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story