നിനക്കായ്: ഭാഗം 22

ninakkay nilavu

രചന: നിലാവ്

ലക്ഷ്നെ കണ്ടതും ശരത്തിന്റെ മുഖത്ത് ഭയം നിഴലിച്ചു....

മുറച്ചെറുക്കൻ എന്നെ ഇവിടെ തീരെ പ്രതീക്ഷിച്ചില്ല അല്ലെ... പക്ഷെ എന്ത് ചെയ്യാം എനിക്കെന്റെ ഭാര്യയെ തനിച്ചാക്കാൻ പറ്റില്ലല്ലോ... അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ പറ്റാത്ത ചില ചെറ്റകൾ
രാത്രി വന്നു കതകിൽ മുട്ടാനും അസഭ്യം പറയാനും തുടങ്ങിയാൽ എന്താ ചെയ്യാ... അത്കൊണ്ട് ഞാൻ കരുതി ഇന്നുമുതൽ
താമസം ഇവിടെ ആക്കിയേക്കാമെന്ന് . ഇവൾക്ക് ഇവിടെ വിട്ടു വരാനും പറ്റില്ല എനിക്കാണെങ്കിൽ ഇവളില്ലാതെ ഉറക്കവും വരില്ല.... കാരണം കുറച്ചുനാൾ ഞങൾ ഒരുമിച്ചായിരുന്നല്ലോ താമസം അപ്പൊ ശീലിച്ചു പോയതാ... അല്ലെ ശിവാനി... പിന്നെയുണ്ടല്ലോ മുറച്ചെറുക്കാ ഞങ്ങൾ ഒരുമിച്ചു താമസിച്ചിരുന്നില്ലേ അന്നും ഇന്നും ഇവളെന്റെ ഭാര്യയായിരുന്നു ഭാര്യയാണ്.. ..... അങ്ങനെ ചുമ്മാ കൊണ്ടുപോയി ഞാനിവളെ കൂടെ പൊറുപ്പിച്ചതല്ല കേട്ടോ.... ഞാൻ കെട്ടിയ താലി ഇവളുടെ കഴുത്തിൽ ഉണ്ടായിരുന്നു.. അന്നത് രഹസ്യമായി കെട്ടിയത് ആണെങ്കിൽ ദേ ഇന്ന് ഞാൻ നാലാൾ കാൺകെ അതിന്റെതായ രീതിയിൽ താലികെട്ടികൊടുത്തിട്ടുണ്ട്..മുറച്ചെറുക്കനെ അറിയിക്കാൻ പറ്റിയില്ല കേട്ടോ...ഇനി എന്നേക്കാൾ ഇവളിൽ അധികാരം ആർകെങ്കിലും ഉണ്ടോ മുറച്ചെറുക്കാ.. പറയുന്നേ.... എന്നും പറഞ്ഞു അവൻ ശരത്തിന്റെ അരികിൽ വന്നു നിന്നു...ഇത്രയും നേരം സമാധാനത്തോടെ സംസാരിച്ചിരുന്ന ലക്ഷ്ന്റെ മുഖം പൊടുന്നനെ വലിഞ്ഞുമുറുകി... ശരത്തിന്റെ കഴുത്തിൽ അവന്റെ കൈ അമർന്നു..

പറയെടോ... ഉണ്ടോ...

ഇ.. ഇല്ല... ഇല്ല...

എന്തില്ലെന്ന്.....

ഇവളിൽ നിങ്ങൾക്ക് മാത്രമാണ് അധികാരം....ശരത് എങ്ങനെയോ പറഞൊപ്പിച്ചു.. അയാൾ ശ്വാസം കിട്ടാതെ പിടയാൻ തുടങ്ങി....

ഇനി ഇവളുടെ നേരെ നിന്റെ നിഴൽവെട്ടം പോലും കാണാൻ പാടില്ല... ബന്ധത്തിന്റെ
പേരും പറഞ്ഞു ഇവിടെ കാല് കുത്തിയാൽ ആ കാല് ഞാൻ വെട്ടിയിരിക്കും....

ഇല്ല.. ഇല്ല.. ഞാൻ വരില്ല എന്നെ വിടു..

അയാളെ വിട്.. അയാൾ ചത്തു പോവും.. ശിവാനി ലക്ഷ്ന്റെ കയ്യിൽ കേറി പിടിച്ചു കൊണ്ട് പറഞ്ഞൂ....എന്നിട്ടും അവൻ പിടിവിട്ടില്ല.. 

കണ്ണേട്ടാ വിട്. വിട്ടേക്ക്.. അയാൾ പൊക്കോട്ടെ... ശരത്തിന്റെ മുന്നിൽ വെച്ച് സാർ എന്ന് വിളിക്കുന്നത് വേണ്ട എന്ന് കരുതിയാണ് ശിവാനി അന്നേരം അങ്ങനെ വിളിച്ചത്...

പക്ഷെ അവളുടെ ആ വിളി അവനിലെ അഗ്നി അണയ്ക്കാൻ പാകത്തിൽ ഉള്ളതായിരിന്നു...അതോടെ ലക്ഷ് ശരത്തിൽ നിന്നുള്ള പിടി അയച്ചു...

നിന്നെ എന്റെ കയ്യിൽ കിട്ടാൻ ഞാൻ കാത്തിരിക്കുകയായിരുന്നു... പക്ഷെ ഇത്ര പെട്ടെന്ന് നീ എന്റെ മുന്നിൽ വന്നു പെടുമെന്ന് ഞാൻ കരുതിയില്ല...ശിവാനി പറഞ്ഞാൽ എനിക്ക് ഒരു മറുവാക്കില്ല അത്കൊണ്ട് ഞാൻ നിന്നെ ജീവനോടെ വിടുന്നു.... എന്റെ പെണ്ണിന് നേരെ നീണ്ട ഈ കയ്യുണ്ടല്ലോ.. അത് വെട്ടിയെടുക്കാൻ തന്നെയായിരുന്നു ഞാൻ കരുതിയിരുന്നത്... ഇവളെ സ്നേഹിക്കാനും വേദനിപ്പിക്കാനും ഒക്കെ എനിക്ക് മാത്രമേ അവകാശം ഉള്ളു...ഒന്നിന്റെ പേരും പറഞ്ഞു ഇനി ആരും വരണം എന്നില്ല എന്നും പറഞ്ഞു ലക്ഷ് വാതിൽ തുറന്നു അവനെ പിടിച്ചു തള്ളി വാതിൽ അടച്ചു കുറ്റിയിട്ടു....

അപ്പോഴും ശിവാനി ലക്ഷ്‌ന്റെ അന്നേരത്തെ ഭാവം കണ്ടു അവനെ നോക്കുന്നുണ്ടായിരുന്നു... ലക്ഷ് തന്നെ ശ്രദ്ധിക്കുന്നു എന്ന് തോന്നിയ ശിവാനി ഒന്നും മിണ്ടാതെ പോവാൻ നേരം അവൻ
പറഞ്ഞു...

ബുദ്ധിമുട്ടില്ലെങ്കിൽ എനിക്ക് ഒരു മുറി കാണിച്ചു തന്നാൽ കൊള്ളാമായിരുന്നു..എനിക്ക് ഈ ഡ്രെസ്സൊക്കെ ഒന്ന് മാറണം.. പിന്നെ വണ്ടിയിൽ എന്റെ ഡ്രസ്സ്‌ അടങ്ങുന്ന ഒരു ബാഗുണ്ട് അതും കൂടി എടുത്തോ എന്നും പറഞ്ഞു ലക്ഷ് അകത്തേക്ക് നടന്നതും ശിവാനി പിറകിൽ നിന്നും എന്തൊക്കെയോ പിറുപിറുക്കുന്നിണ്ടായിരുന്നു ... അതു കേട്ട ലക്ഷ് തിരിഞ്ഞു നടന്നു അവളുടെ അരികിൽ എത്തി..

ശിവാനി വല്ലതും പറഞ്ഞായിരുന്നോ..??

ഒന്നും പറഞ്ഞില്ലേ... ശിവാനി തൊഴുതു കൊണ്ട് പറഞ്ഞു...

എന്നാൽ നിനക്ക് കൊള്ളാം..ഇല്ലെങ്കിൽ നിനക്ക് എന്നെ അറിയാല്ലോ..എനിക്ക് ദേ ഇതുപോലെ ഇടയ്ക്കിടെ കേറി ഉമ്മിക്കാൻ തോന്നും എന്നും പറഞ്ഞു അവളുടെ അരികിൽ വന്നു കവിളിൽ ചുംബിച്ചു....പിന്നെ റോസി... സോറി ശിവാനി..ശിവാനിക്ക് എന്റെ സ്വഭാവവും പ്രവർത്തികളും ഇഷ്ടമാവുന്നില്ലെങ്കിൽ ശിവാനി ഇവിടുന്നു എങ്ങോട്ടെങ്കിലും പൊയ്ക്കോളൂ.. അല്ലാതെ ഞാൻ ഇവിടുന്ന് പോവും എന്ന് ശിവാനി കരുതണ്ട കേട്ടല്ലോ .... അതും പറഞ്ഞു ലക്ഷ് അകത്തേക്ക് പോയി..

ശിവാനി ആണെങ്കിൽ അന്നേരം ഒന്നും മിണ്ടാനാവാതെ അവനെ നോക്കി നിന്നുപോയി.. ശേഷം ആരും കണ്ടില്ല എന്നുറപ്പ് വരുത്തി അവന്റെ ബാഗ് എടുത്ത് കൊണ്ടു വന്നു...
അവിടെയുണ്ടായിരുന്ന ഏറ്റവും നല്ല മുറി തന്നെയാണ് ശിവാനി അവനു വേണ്ടി കൊടുത്തത്...

ശിവാനി കഴിക്കാനുള്ള ഭക്ഷണം എടുത്ത് വെക്കുകയായിരിന്നു... ലക്ഷ് ലാപ്പിൽ എന്തോ കാര്യമായ വർക്കിലും ആയിരുന്നു....ലിവിങ് റൂമിൽ ഇരുന്നു നൈസായിട്ട് അടുക്കളയിൽ ഉള്ള പെണ്ണും പിള്ളയെ വായി നോക്കുക എന്നതാണ് പ്രധാന ഉദ്ദേശം...

ശിവാനി ലക്ഷിനു കേൾക്കാൻ പാകത്തിൽ ശ്രാവണിനോടെന്നപോലെ പറഞ്ഞൂ.. ശ്രാവൺ നിന്റെ ചേട്ടനോട് പറ
ഭക്ഷണം എടുത്തു വെച്ചിട്ടുണ്ടെന്ന്..

ഇത് കേട്ട ലക്ഷ് ഉറക്കെ പറഞ്ഞു ശ്രാവൺ നിന്റെ ചേച്ചിയോട് പറ ചേച്ചി എന്നെ പട്ടിണിക്കിട്ടാലോ എന്ന് കരുതി ഞാൻ കഴിച്ചിട്ടാണ് വന്നതെന്ന് ...

അത് കേട്ട ശിവാനി പറഞ്ഞു ശ്രാവൺ നിന്റെ ചേട്ടനോട് പറ അങ്ങനെ പുറത്തു നിന്നു തോന്നിയ പോലെ കഴിച്ചിട്ട് വരുന്നവർക്കൊന്നും ഇവിടെ താമസിക്കാൻ പറ്റില്ലെന്ന്..

അതുകേട്ട ലക്ഷ്..ശ്രാവൺ നിന്റെ ചേച്ചിയോട് പറ അങ്ങനെ ഓസിക്ക് പുട്ടടിക്കാൻ എന്നെ കിട്ടില്ല.. നാളെ  സാധനത്തിന്റെ ലിസ്റ്റ് തന്നാൽ വേണ്ട സാധനം ഒക്കെയും ഇവിടെ എത്തിക്കോളും അങ്ങനെ ആണെങ്കിൽ ഞാൻ കഴിച്ചോളാമെന്ന്..

ശ്രാവൺ നിന്റെ ചേട്ടനോട് പറ.. ഇവിടിപ്പോ ആവശ്യത്തിന് സാധനം ഒക്കെയും ഉണ്ട്.. അതും അല്ല എനിക്ക് ആരുടെയും ചിലവിൽ കഴിയേണ്ട അവസ്ഥയും ഇല്ലെന്ന്..

ശ്രാവൺ നിന്റെ ചേച്ചിയോട് പറ ഭാര്യയ്ക്കും അവളുടെ കുഞ്ഞനുജനും ചിലവിനു കൊടുക്കേണ്ടത് ഭർത്താവായ എന്റെ ചുമതല ആണെന്ന്..

ശ്രാവൺ നിന്റെ ചേട്ടനോട് പറ തത്കാലം ചുമതലയുടെയും ഉത്തരവാദിത്യത്തിന്റെയും കണക്ക് പറഞ്ഞൂ ആരുടെയും ചിലവിൽ ഓസിക്ക് പുട്ടടിക്കാൻ എന്നെയും കിട്ടില്ലെന്ന്..

ശ്രാവൺ നിന്റെ ചേച്ചിയോട് പറ.. എങ്കിൽ നാളെ മുതൽ ഓഫീസിലേക്ക് പോന്നോളാൻ അപ്പോ പിന്നെ ആ ഒരു ചിന്ത മാറി കിട്ടുമല്ലോ...

ശ്രാവൺ നിന്റെ ചേട്ടനോട് പറ എനിക്ക് ജോലിക്ക് പോവാൻ തോന്നിയാൽ ആരുടെയും ആജ്ഞയും അനുവാദവും ഒന്നും വേണ്ടെന്ന്...

ഇതൊക്കെ കേട്ട് ശ്രാവൺ വിചാരിക്കുവാണ് ഇതിപ്പോ ഇവര് രണ്ടു പേരും തന്നെയാണ് അങ്ങോട്ടും ഇങ്ങോട്ടും ഓരോന്ന് പറയുന്നത്.. പിന്നെ അതിനിടയിൽ എന്റെ പേരെന്തിനാ ചുമ്മാ വിളിച്ചു കൂവണത്.. രണ്ടിന്റെയും ഇടയിൽ കിടന്നു വട്ടുപിടിച്ചു ശ്രാവൺ അവിടുന്ന് പോയതും ലക്ഷ് മെല്ലെ എഴുന്നേറ്റ് അടുക്കളയിലോട്ട് പോയി.. അവൻ വന്നത് ശിവാനി അറിഞ്ഞതേയില്ല...അവളുടെ കാതോരം പതിയെ പറഞ്ഞു 

അതേ... നാളെ എന്റെ പി എ പോസ്റ്റിലേക്ക് പുതിയൊരു പെണ്ണിനെ അപ്പോയിന്റ് ചെയ്യുന്നുണ്ട്... കൂടെ രണ്ടുമൂന്ന് സുന്ദരിമാർ കൂടി നാളെ ജോയിൻ ചെയ്യും... വേണെങ്കിൽ എന്റെ പി എ പോസ്റ്റ്‌ നിനക്ക് തന്നേക്കാം.. ദീപ ഇപ്പൊ ലീവിലാണ്.. അവൾ തിരിച്ചു വന്നാലും അവൾക്ക് പി എ പോസ്റ്റ്‌ കൊടുക്കാൻ പറ്റില്ല.. കാരണം അവൾ ഇപ്പോ അർജുന്റെ പെണ്ണാണല്ലോ. അത് കൊണ്ട് അവളെ പഴയപോലെ വഴക്കൊന്നും പറയാൻ പറ്റിയെന്ന് വരില്ല... അതാ... പുതിയ കാൻഡിഡേറ്റ് നിന്നെക്കാളും സുന്ദരിയാ എന്നും പറഞ്ഞു ലക്ഷ് മെല്ലെ ഉള്ളിൽ ചിരിച്ചു കൊണ്ട്‌ അവിടുന്നു പോയി... അതിനിടയിൽ ഒന്ന് തിരിഞ്ഞു നോക്കാനും മറന്നില്ല.. അന്നേരം ശിവാനി കാര്യമായ ചിന്തയിൽ ആയിരുന്നു...

മേഘ തന്റെ ഇരു കവിളിലും കൈവെച്ചു പല്ല് ഞെരിച്ചു..

ശിവാനി..വിടില്ല നിന്നെ ഞാൻ... ഇന്ന് എന്റെ കണ്മുന്നിൽ വെച്ച് ലക്ഷ് ചാർത്തിയ ആ താലി അതവൻ തന്നെ പൊട്ടിച്ചെറിയും..നീ നോക്കിക്കോ ശിവാനി.. അതിന് വേണ്ടതൊക്കെ ഞാൻ ചെയ്യുന്നുണ്ട്...  വേദികയും ആദർഷും നാളെ ആ ഓഫീസിൽ ഒന്ന് ജോയിൻ ചെയ്തോട്ടെ... ആദർശ്..അവന്റെ ടാർഗറ്റ് നീയായിരിക്കും ശിവാനി.. ലക്ഷ് നിന്നെ വെറുക്കാൻ വേണ്ടതൊക്കെയും അവൻ ചെയ്തോളും.. അതുപോലെ വേദിക അവൾ നിനക്ക് ഒരു വെല്ലുവിളിയായിരിക്കും... ലക്ഷ്.. നീയെന്റേതാണ്.. എന്റേത് മാത്രം... നിന്റെ കൈകൾ പതിഞ്ഞിടം എനിക്ക് വേദനിക്കുന്നില്ല... നീ അങ്ങനെയെങ്കിലും എന്നെ ഒന്ന് തൊട്ടല്ലോ... ശിവാനി.. അവളെ കൊന്നിട്ടായാലും നിന്നെ ഞാൻ സ്വന്തമാക്കും ലക്ഷ്.. നീയെന്നാൽ എനിക്ക് ഭ്രാന്താണ് ലക്ഷ് അതും പറഞ്ഞൂ അവൾ വല്ലാത്തൊരു ഭാവത്തോടെ തന്റെ ശരീരത്തിലേക്ക് ഡ്രഗ്സ് ഇൻജെക്ട് ചെയ്തു.... അവളിൽ അന്നേരം ക്രൂരഭാവം വന്നു നിറയുണ്ടായിരുന്നു..

രാത്രി ഉറങ്ങാൻ കിടന്നു എന്നല്ലാതെ ശിവാനിക്ക് ഉറക്കം വന്നതേ ഇല്ല... സുഖസ്വകാര്യങ്ങളുടെ നടുവിൽ ജീവിക്കുന്ന ആളാണ് ഇപ്പൊ തനിക്കു വേണ്ടി എല്ലാം ഉപേക്ഷിച്ചു അപ്പുറത്തെ ആ കുഞ്ഞ് മുറിയിൽ കിടന്നുറങ്ങുന്നത്.. ഉറങ്ങിക്കാണുമോ ആവോ... പുറമെ ദേഷ്യം കാണിക്കുന്നുണ്ടെങ്കിലും ഉള്ളിന്റെ ഉള്ളിൽ താൻ അയാളെ സ്നേഹിക്കുന്നില്ലേ അതാണല്ലോ ഇപ്പൊ ഉറക്കം നഷ്ടപെട്ടിരിക്കുന്നത്...പക്ഷെ ആളെ തനിക്ക് മനസ്സ് തുറന്നു സ്നേഹിക്കാൻ പറ്റുന്നില്ലല്ലോ..അതും പറഞ്ഞു ശിവാനി തന്റെ മുറിയിലെ ടേബിളിൽ വെച്ചിരിക്കുന്ന അച്ഛന്റെ ഫോട്ടോ കയ്യിലെടുത്തു..അവൾ അതിൽ നോക്കി തന്റെ സങ്കടങ്ങൾ ഒക്കെയും പറയാൻ തുടങ്ങി... പെട്ടെന്നാണ് ആ ഫോട്ടോയിലുള്ള അവളുടെ അച്ഛൻ അവളോട് സംസാരിക്കുന്നത് പോലെ അവൾക്ക് തോന്നിയത്...

മോളെ.... ശിവാനി.. എന്തിനാ എന്റെ കുട്ടി ഇങ്ങനെ സങ്കടപെടുന്നത്.. അച്ഛനിപ്പോ ഒരുപാട് സന്തോഷം തോന്നുവാ... മോളിപ്പോ സുരക്ഷിതയാണ്..അവൻ നിന്നെയും ശ്രാവണിനെയും കൈവിടില്ല.. ഇനി കൂടുതൽ ഒന്നും ആലോചിച്ചു എന്റെ കുട്ടി വിഷമിക്കല്ലേ... എല്ലാം നല്ലതിന് വേണ്ടിയാണെന്ന് കരുതിയാൽ മതി...
അതും പറഞ്ഞതും ആ ഫോട്ടോ പതിവ് പോലെ ആയി...

ശിവാനി ആ ഫോട്ടോയിൽ ചുണ്ട് ചേർത്ത് അതേ സ്ഥാനത്തു വെച്ച് പതിയെ അവളുടെ മുറിവിട്ടിറങ്ങി..
ശിവാനി ലക്ഷ് ഉറങ്ങുന്ന മുറിയുടെ വാതിൽക്കൽ എത്തി.. വാതിൽചാരി വെച്ചത് മാത്രമായിരുന്നു...

ശിവാനി ശബ്ദം ഉണ്ടാക്കാതെ മുറിയിൽ കയറി..... അവനുറങ്ങുന്നത് അവൾ കുറച്ചു നേരം നോക്കി നിന്നു..അവന്റെ 
നെഞ്ചിൽ ഒരു ഫയൽ കിടപ്പുണ്ടായിരുന്നു.. ഫയൽ നോക്കി അവൻ അതുപോലെ ഉറങ്ങിയതാണെന്ന് അവൾക്ക് മനസിലായി... അവൾ ആ ഫയൽ എടുത്ത് വെച്ച് അവനെ ശരിക്കും പുതപ്പിച്ചു മുറിവിട്ടിറങ്ങിയതും ലക്ഷ് കണ്ണ് തുറന്നു നോക്കി.... അവൾ പോയെന്ന് ഉറപ്പു വരുത്തി ലക്ഷ് നെഞ്ചിൽ കൈവെച്ചുകൊണ്ട്  പറഞ്ഞു....

അപ്പൊ എന്നോട് സ്നേഹം ഒക്കെയും ഉണ്ടല്ലെ....ഒരുമ്മ ഞാൻ പ്രതീക്ഷിച്ചിരുന്നു... എന്റെ മുടിയിലൂടെ വിരലോടിച്ചുകൊണ്ട് എന്റെ  നെറ്റിയിൽ ചുണ്ട് ചേർക്കുമെന്ന് ഞാൻ കരുതി...പോട്ടെ ഇനിയും ദിവസങ്ങൾ കിടക്കുവല്ലേ എന്നും പറഞ്ഞുകൊണ്ട് അവൻ വീണ്ടും നിദ്രയെ പുൽകി.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story