നിനക്കായ്: ഭാഗം 23

രചന: നിലാവ്


പിറ്റേന്ന് രാവിലെ ലക്ഷ് ഓഫീസിലേക്ക് പോവാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു...ശ്രാവൺ സ്കൂളിലേക്ക് പോവാനും റെഡിയാവുകയാണ്...ശിവാനി ഓഫീസിലേക്ക് വരുന്നുണ്ടോ ഇല്ലയോ എന്നറിയാതെ  ലക്ഷ് ആകെ വട്ടു പിടിച്ചിരിപ്പാണ്.
അവളെ ഇവിടെ തനിച്ചാക്കി പോവാനും പറ്റില്ല... മൂർഖൻ പാമ്പിനെക്കാൾ വിഷം ചീറ്റുന്ന മനുഷ്യരാണ് ചുറ്റും ഉള്ളത്...അത്കൊണ്ട് അവളെയും കൊണ്ടേ താനിന്നു പോവുള്ളു... പത്തുമണിക്ക് ഒരു മീറ്റിംഗ് അറേഞ്ച് ചെയ്തിട്ടുണ്ട്... അത്കൊണ്ട് ആ സമയം ആവുമ്പോഴേക്കും എത്തിയെ പറ്റു..പിന്നെ രണ്ടും കല്പിച്ചു അവളുടെ മുറിയുടെ ഡോർ തള്ളിതുറന്നതും സാരി ഉടുക്കാൻ ഒരുങ്ങുന്ന ശിവാനിയെയാണ് കാണുന്നത്...അവളുടെ കോലം കണ്ടു കിളിപോയി നിൽകുവാണ്...

എന്തായിത് ഒരു മുറിയിലേക്ക് വരുമ്പോൾ കതകിൽ മുട്ടിയിട്ട് വരണം എന്നറിഞ്ഞൂടെ എന്നും പറഞ്ഞൂ അവൾ സാരി വാരിചുറ്റി ശരീരം മറച്ചു...

സോറി... എനിക്കറിഞ്ഞോ നീ ഈ കോലത്തിൽ ആണെന്ന് അതും അല്ല ഞാൻ വല്ലോരുടെയും ഭാര്യയുടെ വല്ലതും ഒന്നും അല്ലല്ലോ കണ്ടത് എന്റെ സ്വന്തം ഭാര്യയുടെ അല്ലെ അതും അല്ല ഇതിനേക്കാൾ ഹോട്ടായി ഞാൻ നിന്നെ എത്ര തവണ കണ്ടിരിക്കുന്നു....അപ്പോഴാ ഇത്...

ഒന്ന് പോവുന്നുണ്ടോ..നാണം ഇല്ലാത്തവൻ....

നാണിക്കാൻ മാത്രം ഞാൻ ഒന്നും പറഞ്ഞില്ലല്ലോ... അതും അല്ല എന്റെ സ്വഭാവം അറിയാവുന്ന നീ ഡോർ ലോക്ക് ചെയ്യാതെ സാരി ഉടുക്കുന്നതിന്റെ അർത്ഥം എന്താ... അതിനർത്ഥം ഒന്നേയുള്ളു നീ എന്റെ വരവ് പ്രതീക്ഷിച്ചിരുന്നു അല്ലെ കള്ളിപ്പെണ്ണേ...

ദേ..വൃത്തികേട് പറഞ്ഞാൽ ഉണ്ടല്ലോ എന്നും പറഞ്ഞൂ അവനെ പിടിച്ചു പുറത്താക്കാൻ നേരമാണ് ലക്ഷ് പറയുന്നത് നീ ഓഫീസിലേക്ക് വരുന്നുണ്ടല്ലെ.....എനിക്കറിയാമായിരുന്നു നീ വരുമെന്ന്..പെട്ടെന്ന് വരണം ഞാൻ പുറത്ത് കാണും..അതും പറഞ്ഞു ലക്ഷ് വണ്ടിയിൽ പോയിരുന്നു...പിറകിൽ ശ്രാവണും ഉണ്ടായിരുന്നു...


കുറച്ചു കഴിഞ്ഞതും ശിവാനി വന്നു കോ ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു...
ശ്രാവണിനെ അവന്റെ സ്കൂളിൽ ഇറക്കി.. വലിയ വണ്ടിയിൽ നിന്നും ഇറങ്ങുന്ന അവനെ എല്ലാരും ശ്രദ്ധിച്ചു.. അവനെ ഇറക്കി ലക്ഷ് വണ്ടി ഓഫീസിലേക്ക് തിരിച്ചുവിട്ടു ... ശ്രാവൺ ഇറങ്ങിയതും ലക്ഷ് തന്റെ വേലത്തരങ്ങൾ ഇറക്കാൻ തുടങ്ങി..തന്റെ ഇടത് കൈകൊണ്ട് ശിവാനിയുടെ വലതു കൈപ്പത്തി മെല്ലെ ഒന്ന് തൊട്ടു....ശിവാനി കൈ പിൻവലിക്കാൻ നോക്കി എങ്കിലും അവനതിൽ പിടുത്തമിട്ടു...

വിടെന്ന് ഒരു കൈ വെച്ചാണോ ഡ്രൈവ് ചെയ്യുന്നത്...നേരെ നോക്കി ഡ്രൈവ് ചെയ്യ്..

ആരുപറഞ്ഞു ഒരു കൈ വെച്ചെന്ന് രണ്ടും കയ്യും ഉണ്ട്.. പക്ഷെ ഒരു കൈ നിന്റെ ആണെന്ന് മാത്രം.. ഗിയർ ചേഞ്ച്‌ ചെയ്യുന്നത് നീയല്ലേ എന്നും പറഞ്ഞു
അവളുടെ കൈ ഗിയറിൽ എടുത്ത് വെച്ച് ഗിയർ ചേഞ്ച്‌ ചെയ്തു...

എന്തായിത്... വിടെന്ന്..

ദേ ഇത്രേ ഉള്ളു ശിവാനി ....

എന്നിട്ടും ലക്ഷ്ന് കൈ വിടാൻ ഉദ്ദേശമില്ല... അവളുടെ കൈ അവന്റെ ചുണ്ടോടു ചേർത്തു.... എന്നിട്ടും കൈ വീട്ടില്ല... അത് കണ്ട ശിവാനി ഒരു സേഫ്റ്റി പിൻ എടുത്ത് അവന്റെ കൈക്ക് ഒരു കുത്ത് കൊടുത്തതും ലക്ഷ് വേദനകൊണ്ട് കൈ പിൻ വലിച്ചു...

എന്റെ ശിവാനി നീയെന്തൊരു ഭാര്യാടി.. എന്റെ കൈ.... ദേ ബ്ലഡ്‌ വരുന്നുണ്ട്..

കണക്കായിപ്പോയി..തമാശ കളി ഇത്തിരി കൂടുന്നുണ്ട്...അതൊന്നും ആസ്വദിക്കാനുള്ള മൂഡിലല്ല ഞാനുള്ളത് എന്നറിയില്ല എന്നുണ്ടോ.... വീട്ടിൽ ഒറ്റയ്ക്ക് ഇരിക്കണ്ടല്ലോ എന്ന് കരുതിയ ഞാൻ കൂടെ വരുന്നത്... ശിവാനി താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞൂ...

നോക്കിക്കോടി ഓഫിസിൽ എത്തിക്കോട്ടെ ഇതിനുള്ള മറുപടി അവിടുന്നു തരുന്നുണ്ട്....ഓ.. ഇതിനെ മെരുക്കിയെടുക്കാൻ ഇനി എന്താണാവോ ചെയ്യേണ്ടത്....എപ്പോ നോക്കിയാലും മുഖം വീർപ്പിച്ചു നിന്നോളും...തറവാട്ടിൽ പോയി ആ പാമ്പിനെ പിടിച്ചോണ്ട് വന്നു ഇവളുടെ മുറിയിൽ ഇട്ടുകൊടുത്താലോ . അപ്പൊ കാണാടി നിന്റെ ധൈര്യം... അന്ന് എന്താ ഒരു കെട്ടിപിടിത്തം ആയിരുന്നു... ഹോ ഓർക്കുമ്പോൾ കുളിരു കോരുവാ... ലക്ഷ് മനസ്സിൽ ഓരോന്ന് വിചാരിക്കിന്നുണ്ട്......


ലക്ഷ്ന്റെ കാർ ഓഫിസിനു മുന്നിൽ നിർത്തിയതും അവൻ അതിൽ നിന്നും ഇറങ്ങി... കോ ഡ്രൈവിംഗ് സീറ്റിന്റെ ഡോർ തുറന്നു ശിവാനിക്ക് നേരെ കൈ നീട്ടിയപ്പോൾ അവളത് നിഷേധിച്ചില്ല....

ശിവാനിയുടെ കയ്യും പിടിച്ചു ലക്ഷ് എൻട്രൻസ് ഏരിയയിലേക്ക് ചെന്നതും അവരെ സ്വീകരിക്കാൻ ഓഫീസ് സ്റ്റാഫുകൾ അണിനിരന്നിരുന്നു ... ഇരുവർക്കും ബോക്കെ കൊടുത്തു ഹാപ്പി മാരീഡ് ലൈഫ് എന്ന് വിഷ് ചെയ്തതും എല്ലാവർക്കും താങ്ക്സ് പറഞ്ഞൂ ഒരു മനോഹരമായ പുഞ്ചിരി സമ്മാനിച്ചു ലക്ഷ് ശിവാനിയുടെ കയ്യും പിടിച്ചു തന്റെ ക്യാബിൻ ലക്ഷ്യം വെച്ച് നടന്നു...


തന്റെ ക്യാബിന് അകത്തെത്തിയ ലക്ഷ് ഡോർ ലോക്ക് ചെയ്ത് കർട്ടൻ വെച്ച് മറച്ചു... അവന്റെ പ്രവർത്തി കണ്ടതും ശിവാനി ഇയാളിത് എന്തിനുള്ള പുറപ്പാടാണ് എന്നപോലെ നോക്കി... തനിക്ക് നേരെ വല്ലാത്തൊരു ഭാവത്തിൽ നടന്നുവരുന്നവനെ കണ്ടതും ശിവാനി പിറകിലോട്ട് ചുവടുകൾ വെച്ചു.... ഒടുവിൽ ഭിത്തിയോട് ചേർന്നു നിന്ന ശിവാനിയുടെ ഇരു സൈഡിലും കൈകൾ വെച്ച് ലോക്ക് ചെയ്ത ലക്ഷ്
അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു... ആ നോട്ടം താങ്ങാനാവാതെ ശിവാനി മിഴികൾ താഴ്ത്തി...

ശിവാനി.... ഇങ്ങോട്ട് നോക്ക്...

അതുകേട്ട ശിവാനി അവന്റെ മുഖത്തേക്ക് നോക്കി....

ശിവാനി.. നിനക്കോർമ്മയുണ്ടോ ഞാൻ നിന്നെ ആദ്യമായി കണ്ടപ്പോഴും നിന്റെ കണ്ണുകളിൽ ഞാൻ കണ്ടത് ഇതേ പിടച്ചിൽ ആയിരുന്നു... അത് കാണാൻ എന്തു ഭംഗിയായിരുന്നെന്നോ... ഇന്നും അതേ ഭംഗിയാ...


അത് കേട്ട ശിവാനി ഒരു നിമിഷം ഇമ ചിമ്മാതെ അവനെ നോക്കിയിരുന്നു...


ശിവാനി....ദേ.. കണ്ടോ നേരത്തെ സേഫ്റ്റി പിൻ വെച്ച് നീയെന്നെ വേദനിപ്പിച്ചതാ.... അന്നേരം നല്ല വേദനയുണ്ടായിരുന്നു.... എന്നെ വേദനിപ്പിച്ച ശിവാനിക്കും വേണ്ടേ അതുപോലെ ഒരു കുഞ് വേദന.... മ്മ്.. വേണ്ടേ ശിവാനി..

ശിവാനി ഒന്നും മിണ്ടിയില്ല...

വേണം... അതും പറഞ്ഞൂ കൊണ്ട് ലക്ഷ് തന്റെ കൈ അവളുടെ വയറിന്റെ ഭാഗത്തേക്ക്‌ ചലിപ്പിച്ചു.. അവിടെ വയറു മറച്ചുകൊണ്ട് സാരി നല്ലവണ്ണം പിൻ ചെയ്ത് വെച്ചിട്ടുണ്ടായിരുന്നു... ആ പിൻ ഊരിയെടുത്ത ലക്ഷ് അവളുടെ മുഖത്തിന്‌ നേരെ  കൊണ്ടുവന്ന ശേഷം വീണ്ടും അവളുടെ വയറിന്റെ ഭാഗത്തേക്ക്‌ കൊണ്ടുവന്നുകൊണ്ട് ചോദിച്ചു....

വേദനിപ്പിക്കട്ടെ.....

വേണ്ട എന്നപോലെ ശിവാനി തലയനക്കി

അങ്ങനെ പറഞ്ഞാൽ എങ്ങനെയാ ശിവാനി ഒരു കുഞ്ഞ് വേദന അതേ ഉണ്ടാവുള്ളു....

ക.. കണ്ണേട്ടാ... വേണ്ട... എനിക്ക് പേടിയാ..

കൊള്ളാം.. എന്നെ സോപ്പിടാൻ വേണ്ടിയാണോ ഈ വിളി.. പക്ഷെ ഇതൊന്നും ഏൽക്കില്ല മോളെ എന്നും പറഞ്ഞൂ അവളോട് ഒന്നുകൂടി ചേർന്നു നിന്നതും ശിവാനി കണിറുക്കിയടച്ചു... അന്നേരം ലക്ഷ് അവളുടെ തോളിൽ നിന്നും ബ്ലൗസിന്റെ കൈ അല്പം താഴ്ത്തി അവിടെ അവളെ വേദനിപ്പിക്കും വിധം അവിടെ പല്ലുകൾ ആഴ്ത്തിയതും...

സ്സ്... ആ... കണ്ണേട്ടാ... എന്നും പറഞ്ഞു അവളവനെ ഇറുകെ പുണർന്നു... അവളുടെ കണ്ണ് അന്നേരം നിറഞ്ഞിരുന്നു. അവളുടെ ഡ്രസ്സ്‌ നേരെയാക്കി അവളിൽ നിന്നും അകന്നു മാറി ഡോറിന്റെ ലോക്കും എടുത്ത് തന്റെ റിവോൾവിങ് ചെയറിൽ വന്നിരുന്നതും ശിവാനി അവനെ കണ്ണ് നിറച്ചു നോക്കി അവൻ കടിച്ചിടം കൈകൊണ്ട് ഉഴിഞ്ഞു....എന്തൊരു കടിയാ കടിച്ചത്.. എനിക്ക് ശരിക്കും വേദനിച്ചുട്ടോ..


ശിവാനി ഇവിടെ വന്നിരിക്കു.. തന്റെ ഓപ്പോസിറ്റുള്ള കസേര ചൂണ്ടി കാട്ടികൊണ്ട് അവൻ പറഞ്ഞു..ഇനി മുതൽ ഇതാണ് ശിവാനിയുടെ സ്ഥാനം..എന്റെ ജോലിയും നടക്കും നിന്റെ ജോലിയും നടക്കും  നിന്റെ പഠിത്തവും കൂടെ നമ്മുടെ റൊമാൻസും മുറപോലെ നടന്നോളും.. നിനക്ക് പറയത്തക്ക ജോലിയൊന്നും ഇല്ല..ഇടയ്ക്കിടെ എന്നെ സഹായിച്ചാൽ മതി ..പക്ഷെ എന്നും ഓഫീസിൽ വരണം.. അത് മസ്റ്റ് ആണ്..ബാക്കിയുള്ള സമയത്ത് നിന്റെ മുടങ്ങിപ്പോയ പഠിത്തം നടക്കണം.. അതിനിടയിൽ വീണു കിട്ടുന്ന സമയത്തു മനസ്സറിഞ് നീ എന്നെ ഒന്ന് സ്നേഹിച്ചാൽ മതി..

അതൊന്നും പറ്റില്ല.. എനിക്കിവിടെ ഇരുന്നു ജോലി ചെയ്യാനൊന്നും വയ്യ.. ഇവിടെ ഇരുന്നാൽ ഈ പറഞ്ഞതൊന്നും നടക്കില്ല എന്ന് എനിക്ക് നന്നായിട്ട് അറിയാം. സാറിന്റെ ഉദ്ദേശം എനിക്ക് മനസിലായി..

സാറോ.. ഇനി നിന്റെ വായിൽ നിന്നും അത് പോലൊരു വാക്ക് വീണാൽ നിനക്ക് പണിഷ്മെന്റ് ആയി തരിക
ഇമ്പോസിഷൻ ആയിരിക്കും... ഇനി ഞാൻ സാറെന്ന് വിളിക്കില്ല എന്ന് ആയിരം തവണ എഴുതി എന്നെ കാണിക്കേണ്ടി വരും...

ഓ പിന്നെ ഇമ്പോസിഷൻ തരാൻ ഇയാൾ
ടീച്ചർ ആണല്ലോ...

ശരി ഇമ്പോസിഷൻ വേണ്ടെങ്കിൽ വേണ്ട... ഞാൻ നിന്നെ ദേ ഇതുപോലെ മടിയിൽ പിടിച്ചിരുത്തി ദേ ഇതുപോലെ കിസ്സ് ചെയ്തോളാം എന്നും പറഞ്ഞു അതുപോലെ ചെയ്ത് കാണിച്ചതും ശിവാനി കുതറി മാറാൻ നോക്കി..എന്തായിത്.. ഇയാൾക്ക് എന്താപറ്റിയെ.... ഏതു നേരവും ഇത് തന്നെയാണല്ലോ.... 

ഇനി സാറെന്ന് വിളിക്കുമോ...

ഇല്ല... നിങ്ങൾ വിട്ടേ..

എന്നാൽ കണ്ണേട്ടാ എന്ന് ഒന്ന് വിളിച്ചേ..

ശോ..എന്റെ ദൈവമേ ഇതെന്ത് കഷ്ടാ..

അപ്പോഴാണ് ഡോറിൽ തട്ടുന്ന ശബ്ദം കേട്ടത്...

ദേ...ആരോ വന്നുന്ന തോന്നണത്..വിട്..

ശിവാനി ഞാൻ അവർക്ക് അകത്തു വരാൻ പെർമിഷൻ കൊടുക്കട്ടെ...പെട്ടെന്ന് വിളിച്ചാൽ നിന്നെ വിടാം ഇല്ലെങ്കിൽ നീ ഇതുപോലെ എന്റെ മടിയിൽ ഉണ്ടാവും...

കണ്ണേട്ടാ... വിട്... എന്തായിത്... എല്ലാരുടെ മുന്നിൽ വെച്ചു കാണിക്കാനുള്ളതാണോ എന്നോടുള്ള സ്നേഹം.. അത്തരം സ്നേഹം ഒന്നും എനിക്ക് വേണ്ട...പ്ലീസ് കണ്ണേട്ടാ ഇനിയെങ്കിലും വിട്ടൂടെ..ശിവാനി അത് പറഞ്ഞതും ലക്ഷ് അവളിൽ നിന്നുള്ള പിടി വിട്ടു.... ശിവാനി തന്റെ സ്ഥാനം മാറി കിടന്ന സാരിയൊക്കെ നേരെയാക്കി ലക്ഷിനു ഓപ്പോസിറ്റ് സൈഡിൽ ഉള്ള ചെയറിൽ വന്നിരുന്നു...എന്നിട്ട്  ഡ്രസ്സ്‌ നീക്കി അവൻ കടിച്ച ഭാഗം നോക്കിയപ്പോൾ അവിടെ നല്ലപോലെ ചുവന്നുകിടപ്പുണ്ട്...

അവനെ ഒന്ന് നോക്കിപേടിപ്പിച്ചു ഡ്രസ്സ് നേരെയാക്കിയതും ....ലക്ഷ് അവളെയും നോക്കി കള്ളച്ചിരിയോടെ കസേരയിൽ ചാരിയിരുന്നു പുറത്തുള്ള ആൾക്ക് അകത്തു വരാനുള്ള പെർമിഷൻ കൊടുത്തതും അല്പവസ്ത്രദാരിയായ മോഡേൺ ആയിട്ടുള്ള ഒരു പെണ്ണ് അകത്തു കയറി വന്നതും ശിവാനി ഒരു നിമിഷം അവളെ നോക്കി നിന്നു പോയി...
അവളുടെ മുട്ടിനു മുകളിൽ നിൽക്കുന്ന ഇറുകിയ മിനി സ്‌കർട്ടും ബോഡി ഫിറ്റ്‌ ആയിട്ടുള്ള വൈറ്റ് ഷർട്ടും ആയിരുന്നു അവളുടെ വേഷം... ഷർട്ടിന്റെ മുകളിലെ ബട്ടൻസ് ഓപ്പണായി കിടപ്പുണ്ട്.... ശിവാനി ലക്ഷ്നെ കടുപ്പിച്ചു നോക്കി...

ലക്ഷ് അവളുടെ മുഖഭാവം കണ്ടു ചിരി കടിച്ചു പിടിച്ചു പുരികം പൊക്കി എന്താ എന്നപോലെ ചോദിച്ചു...

ശിവാനി മിണ്ടാതിരുന്നു...

ലക്ഷ് അവളോട് ഇരിക്കാൻ പറഞ്ഞതും
അവൾ ശിവാനിക്ക് അരികിലായ് ഇരുന്നു സ്വയം പരിചയപ്പെടുത്തി... വേദിക എന്നായിരുന്നു അവളുടെ പേര്..അതിന് ശേഷം തന്റെ കയ്യിലുള്ള ഫയൽ അവൾ ലക്ഷിന് നേരെ നീട്ടി... ലക്ഷ് അവളുടെ സർട്ടിഫിക്കറ്റ്സ് ഒക്കെയും ചെക് ചെയ്യാൻ നേരം ശിവാനി അവളെ മൊത്തത്തിൽ ഒന്നിഴുഞ്ഞു നോക്കി..മിനി സ്കർട്ട് ആയതിനാൽ അവളുടെ വാക്സ് ചെയ്ത കാലു മുഴുവൻ ശരിക്കും കണാമായിരുന്നു..

നാണം ഇല്ലാത്തവൾ ശിവനി പിറുപിറുത്തു..

വേദിക ശിവാനിയെ നോക്കി ഒന്ന് ചിരിച്ചു..ശിവാനി മങ്ങിയ ചിരി സമ്മാനിച്ചു...പെട്ടെന്നാണ് വേദികയുടെ കയ്യിലുള്ള കീ താഴെ വീഴുന്നത്... കീ എടുക്കാൻ വേണ്ടി അവൾ കുനിഞ്ഞതും പകുതി തുറന്നു വെച്ച ഷർട്ടിന്റെ വിടവിലൂടെ അവളുടെ മാറ് വെളിവായി..

ശവം... ശിവാനി പിറുപിറുത്തു...


അതേ സമയം തന്നെയാണ് ലക്ഷ് വേദികയ്ക്ക് നേരെ തിരിഞ്ഞതും..അവൾ ഭൂമിദേവിയെ വണങ്ങുന്നത് കണ്ടതും വേദികയിൽ നിന്നുള്ള നോട്ടം പെട്ടെന്ന് പിൻവലിച്ചു ലക്ഷ് ശിവാനിയെ നോക്കിയതും  അവളുടെ മുഖം സങ്കടവും ദേഷ്യവും കൊണ്ട് ചുവന്നു വന്നിട്ടുണ്ട്..കണ്ണൊക്കെ നിറയാൻ തുടങ്ങിയിരിക്കുന്നു....

എന്റെ ദൈവമേ പെട്ട്... ഈ കുരിശ് കുടുംബം കലക്കാൻ വന്നതാണോ.. എനിക്കറിഞ്ഞോ ഇവള് ഇതുപോലെ നില്കുകയാണെന്ന്... ലക്ഷ് അതും മനസ്സിൽ പറഞ്ഞു.. വേദികയോട് പൊയ്ക്കോളാൻ പറഞ്ഞു...

ഇറങ്ങാൻ നേരം ലക്ഷ് വേദികയെ  വിളിച്ചതും വേദിക ചിരിയോടെ അവനെ നോക്കി...

വേദിക.... ഇത് ശിവാനി എന്റെ വൈഫ്‌ ആണ്...

സോറി മാഡം ഞാൻ അറിഞ്ഞില്ല.... വേദിക പുറമെ ഒരു ചിരി വരുത്തികൊണ്ട് പറഞ്ഞു...

ശിവാനി നിനക്ക് വേദികയോട് എന്താണ് പറയാനുള്ളത് എന്ന് വെച്ചാൽ പറഞ്ഞോളൂ....
വേദിക ഞാൻ എം ഡി ആണെങ്കിലും ഫൈനൽ ഡിസിഷൻ ശിവാനിയാണ് എടുക്കുന്നത്...

അത് കേട്ടതും ശിവാനി കിട്ടിയ അവസരം മുതലാക്കികൊണ്ട് വേദികയുടെ നേരെ തിരിഞ്ഞു...

വേദിക.. ഇതൊരു റെപ്യൂട്ടഡ് ആയിട്ടുള്ള
ഇന്സ്ടിട്യൂഷൻ ആണ്.. വേദിക വെൽ ക്വാളിഫൈഡ് ആണ്..ഓക്കേ.. വർക്ക്‌ എക്സ്പീരിയൻസും ഉണ്ട് അതും ഓക്കെയാണ്.. പക്ഷെ ഇവിടെ ജോലി ചെയ്യാൻ ഇത് രണ്ടും മാത്രം പോര.... ഗുഡ് പേഴ്സണാലിറ്റി പിന്നെ ഡ്രസിങ് സെൻസ് ഇതൊക്കെ വേണം... ഏത് ഡ്രസ്സ്‌ ഇടണം എന്നത് ഓരോരുത്തരുടെയും അവകാശം ആണ്.
പക്ഷെ ഇതിനകത്ത് മാന്യമായ വസ്ത്രം മാത്രമേ പാടുള്ളു....വേദിക ഇത് കേരളമാണ്... അല്ലാതെ വെസ്റ്റേൺ കൺട്രീസ് അല്ല...വേദിക ഇവിടെ വരുമ്പോ കണ്ടു കാണുമല്ലോ ആൾമോസ്റ്റ് എല്ലാ ലേഡീസ് സ്റ്റാഫും അത്യാവശ്യം വൃത്തിക്ക് ഡ്രസ്സ് ചെയ്തിട്ടുണ്ട്..... വേദിക ഇതുപോലെ വരികയാണെങ്കിൽ ഇവിടത്തെ മെയിൽ സ്റ്റാഫിനു ജോലി ചെയ്യാൻ നേരം കിട്ടിയെന്ന് വരില്ല.. സോ.
അതൊന്ന് ശ്രദ്ധിക്കുകയായെങ്കിൽ തനിക്കു ഇവിടെ ജോലി ചെയ്യാം... അദർവെയ്‌സ് വേദികയ്ക്ക് പോവാം അതും പറഞ്ഞൂ ശിവാനി
ഒന്ന് നിർത്തി..

ഇവള് കൊള്ളാല്ലോ...ഇത്രേം ഞാൻ പ്രതീക്ഷിച്ചില്ല ലക്ഷ് മനസ്സിൽ വിചാരിച്ചു..


ഓക്കേ മാഡം ഞാൻ ശ്രദ്ധിച്ചോളാം.

ഓക്കേ എന്നാൽ വേദിക ഇന്ന് തന്നെ ജോയ്‌ൻ ചെയ്തോളു..

താങ്ക് യൂ മാഡം എന്നും പറഞ്ഞു വേദിക
അവിടുന്ന് പോയതും ലക്ഷ് തന്റെ കസേരയിൽ നിന്നും എഴുന്നേറ്റ് ശിവാനിക്ക് നേരെ തിരിഞ്ഞു പറഞ്ഞു കൊട് കൈ... ഇങ്ങനെ വേണം ഇനി മുന്നോട്ട്...

ശിവാനി അവന്റെ കൈ കുടഞ്ഞെറിഞ്ഞു....ദേ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്.. എവിടുന്ന് കിട്ടി ഈ സാധനത്തിനെ.. കുറച്ചു ദിവസം നിർത്തി എന്തെങ്കിലും കുറ്റം കണ്ടെത്തി പറഞ്ഞൂ വിട്ടോണം.. ഇല്ലെങ്കിൽ എൻറെ സ്വഭാവം മാറും... പറഞ്ഞില്ലെന്നു വേണ്ടില്ല...വൃത്തികെട്ടവൻ....

ആരാടി വൃത്തികെട്ടവൻ.... ഞാനെന്ത് വൃത്തികേടാ കാണിച്ചത്.. നീയായിട്ട് ഒന്നും തരില്ല ...വല്ലോരും വല്ലതും.... ലക്ഷ് അത്ര പറഞ്ഞതെ ഓർമ്മയുള്ളു ശിവാനി അവന്റെ കയ്യിൽ അമർത്തി കടിച്ചു....

ആ.. ആ...ശിവാനി എന്തായിത്..വിടെന്ന് 

ശിവാനി കൂട്ടാക്കിയില്ല കടിതുടർന്നു..

ശിവാനി... എന്റെ പോന്ന് മോളല്ലെ.. കയ്യീന്ന് വിട്..

ശിവാനി കടി നിർത്തുന്ന മട്ടില്ല..

ഡീ പൂതനെ.. കടിക്കല്ലെന്ന്.. അയ്യോ എന്റെ കയ്യെ.. ഡീ വടയക്ഷീ.. ദേ.. ചോര വന്നുന്ന തോന്നുന്നത്... എന്റെ ചോര ഊറ്റികുടിക്കല്ലെടി.. അയ്യോ.. അമ്മേ..
അവസാനം അവന്റെ കയ്യീന്ന് ചോര പൊടിഞ്ഞതും ശിവാനി കടി നിർത്തി..

അയ്യോ.. ദേ നോക്ക് ചോര... നീ ഡ്രാക്കുളയുടെ പെങ്ങളാണോടി... ഇങ്ങനെയുണ്ടോ ഒരു കടി... ഇനിയിപ്പോ ഇൻജെക്ഷൻ എടുക്കാതെ നടക്കില്ല.. ഒരു തമാശ പറഞ്ഞതിന് ഇങ്ങനെ കടിക്കുകയാണോ വേണ്ടത്... താഴ്ന്നു കൊടുക്കുന്നു എന്ന് കരുതി തലയിൽ കയറി നിറങ്ങരുത് അതും പറഞ്ഞു അവൻ തന്റെ കർച്ചീഫ് എടുത്ത് കയ്യിൽ മുറുക്കി കെട്ടി തന്റെ സ്ഥാനത് വന്നിരുന്നത് ശിവാനി അവിടെണ്ടായിരുന്ന സോഫയിൽ പോയി ഇരുന്നു....ലക്ഷ് കുറച്ചു നേരം കണ്ണടച്ച്
കസേരയിൽ ചാരിയിരിന്നു.....

കുറച്ചു കഴിഞ്ഞതും ശിവാനി കരയുകയാണെന്ന് മനസിലായ ലക്ഷ് അവളുടെ അരികിൽ വന്നിരുന്നു... അവളുടെ ചുമലിൽ കൈവെച്ചപ്പോൾ അവൾ നിറകണ്ണുകളോടെ തിരിഞ്ഞു നോക്കി....


അയ്യേ... അപ്പോ ഇത്രേ ഉള്ളൂല്ലേ... ഇങ്ങനെ കരയാൻ വേണ്ടിയാണോ എന്നോട്‌ ഫൈറ്റ് ചെയ്യാൻ വന്നത്... മോശം മോശം... ഞാനൊരു തമാശ പറഞ്ഞതാണോ നീ ഇത്രയും സീരിയസ് ആയി എടുത്തത്...

ഞാൻ ഒന്ന് ചോദിച്ചോട്ടെ നിങ്ങളുടെ സ്ഥാനത്തു ഞാനാണു ഇതുപോലെ മറ്റൊരാളെ കുറിച്ചു പറഞ്ഞതെങ്കിൽ നിങ്ങൾക്ക് സഹിക്കുമോ... ഇല്ല.. അതുപോലെയാണ്‌ എനിക്കും... ഒന്ന് എന്റെ സ്വന്തമാണെന്ന് തോന്നിയാൽ പിന്നെ അതെന്റെ മാത്രമായിരിക്കണം.. അതിനിടയിൽ ഇങ്ങനെയൊന്നും.. എനിക്കത് തീരെ സഹിക്കില്ല .

അത് കേട്ടതും ലക്ഷിന് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമാണ് തോന്നിയത്.....

അതിനിടയിൽ അവൾ.... ഇനി വരട്ടെ ഇങ്ങോട്ട്..
ശിവാനി പല്ലിറുമ്മി...

ശിവാനി അതിന് ഞാൻ ഒന്നും...

നിങ്ങൾ മിണ്ടരുത്.... ഇനിയും കടിക്കും ഞാൻ എന്നും പറഞ്ഞൂ അവന്റെ കടിച്ച കയ്യെടുത്തു കർച്ചീഫ് എടുത്ത് മാറ്റി നോക്കിയപ്പോൾ കടിച്ച അത്രയും ഭാഗം നല്ലപോലെ പല്ലുകൊണ്ട് മുറിഞ്ഞു കിടപ്പുണ്ട്.. അത് കണ്ടപ്പോൾ ശിവാനിക്ക്
കുറ്റബോധം തോന്നി... അവൾ ലക്ഷ്നെ നോക്കിയപ്പോൾ ആള് അവളുടെ പ്രവർത്തികൾ ചെറുചിരിയാലേ നോക്കിയിരിപ്പാണ്..

സോറി.... ഞാൻ അറിയാതെ...എന്നും പറഞ്ഞു മുറിവിലൂടെ വിരലോടിച്ചു....അന്നേരം അവനവളോട് കുറച്ചു കൂടി ചേർന്നു നിന്നു അവളുടെ തോളിൽ മുഖമുരസി... അവന്റെ താടി രോമങ്ങൾ പതിഞ്ഞതും അവൾ കണ്ണിറുക്കിയടച്ചു.... അവളുടെ കാതിൻ തുമ്പ് ചെറുതായി കടിച്ചു കൊണ്ട് പറഞ്ഞു.....

ഐ ലവ് യൂ ശിവാനി.... എന്നോട് ഒരു തവണ പറഞ്ഞൂടെ ഐ ലവ് യൂ ന്ന്... പ്ലീസ് കേൾക്കാനുള്ള ആഗ്രഹം കൊണ്ടാ..

തത്കാലം ഇത്രയും ഒക്കെയും മതി എന്നും പറഞ്ഞു ശിവാനി അവനിൽ നിന്നും അകന്നു മാറി..

ഓക്കേ... എന്നാൽ  ഞാൻ മീറ്റിംഗ് ഹാളിലേക്ക് പോവുകയാണ്..നീ വരുന്നുണ്ടോ...

ഞാനില്ല...

എന്നാൽ ഇവിടിരുന്നു റസ്റ്റ്‌ എടുക്ക്... ഞാൻ തിരിച്ചു വന്നിട്ട് നമുക്ക് ഫൈറ്റ് കൂടാനുള്ളതല്ലേ എന്നും പറഞ്ഞു ലക്ഷ് ചെറുചിരിയാലേ അവിടുന്നു പോവുന്നത് ശിവാനി നോക്കി നിന്നുപോയി...

ശിവാനി ഓഫീസിലെ ലിഫ്റ്റ് ഏരിയയിലേക്ക് നടന്നു പോവുകയായിരുന്നു... അന്നേരം പുതുതായി ജോയിൻ ചെയ്ത ആദർശ് അത് വഴി ഒരുത്തനുമായി സംസാരിച്ചുകൊണ്ട് പോകുകയായിരുന്നു...ശിവാനിയേ ദൂരെ നിന്നു കണ്ട ആദർശിന്റെ കണ്ണുകൾ ഒന്ന് വിടർന്നു...അവളുമായി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെടാൻ വേണ്ടി ആദർശ് ഒന്നും അറിയാത്തത് പോലെ മറ്റവനുമായി സംസാരിച്ചുകൊണ്ട് അവളുടെ ശരീരത്തിലേക്ക് ചെറുതായി തട്ടുന്നു...

അന്നേരം ശിവാനിയോട് സോറിയൊക്കെ
പറഞ്ഞു അവൻമാന്യമായ രീതിയിൽ പരിചയപെടുകയാണ്.. ശിവാനി താല്പര്യമില്ലാത്ത മട്ടിൽ കേട്ടുകൊണ്ട് അവിടുന്ന് ലിഫ്റ്റിലേക്ക് കയറാൻ ഒരുങ്ങുമ്പോഴാണ് അവനും ലിഫ്റ്റിൽ കയറാൻ പെർമിഷൻ ചോദിക്കുന്നത് ശിവാനി ഓക്കേ പറഞ്ഞു .

ലിഫ്റ്റ് ഓപ്പൺ ആയതും അതിൽ നിന്നിറങ്ങി വരുന്ന ലക്ഷ്നെയാണ് കാണുന്നത്...

ശിവാനി നീയെങ്ങോട്ടാ...ലക്ഷ് ഗൗരവത്തിൽ ചോദിച്ചു..

എനിക്ക് നല്ല തലവേദന.. അതുകൊണ്ട് കാന്റീൻ വരെ പോവാൻ വേണ്ടി ഇറങ്ങിയത്..

ശിവാനി കം വിത്ത്‌ മി.... ചായ ക്യാബിനിലേക്ക് എത്തിക്കോളും എന്നും പറഞ്ഞു ശിവാനിയുടെ കയ്യും പിടിച്ചു നടന്നു...

അവർ പോയതും ഇരുവർക്ക് നേരെയും നിഗൂഢത നിറഞ്ഞ നോട്ടം പായിച്ചുകൊണ്ട് ആദർശ് ലിഫ്റ്റിൽ കയറി പോവുകയാണ്.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story