നിനക്കായ്: ഭാഗം 25

രചന: നിലാവ്

ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കൊഴിഞ്ഞുപോയ്കൊണ്ടിരിന്നു... ശ്രാവണിന്റെ എക്സാം കഴിഞ്ഞു.. റിസൾട്ട്‌ വന്നു... അവൻ ഫുൾ എ പ്ലസ് ഉണ്ടായിരുന്നു... അവനു കേരളത്തിന്‌ പുറത്തു പോയി പഠിക്കാൻ താല്പര്യം ഉള്ളതിനാൽ അവനെ ഊട്ടിയിലെ പ്രശസ്തമായ ബോർഡിങ്‌ സ്കൂളിൽ അഡ്മിഷൻ റെഡി ആക്കി.. ശിവാനിക്ക് അതിൽ താല്പര്യം ഇല്ലായിരുന്നു... അവൾക്ക് അവൻ കൺവെട്ടത്തു തന്നെ വേണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു..പിന്നെ ശ്രാവൺ നിർബന്ധം പിടിച്ചപ്പോൾ ശിവാനി സമ്മതം മൂളി... ശ്രാവൺ പോയതും ശിവാനി കുറച്ചു ദിവസം ആകെ മൂഡ് ഓഫ്‌ ആയിരുന്നു... പിന്നെ ലക്ഷിനു വേണ്ടി അവൾ ലക്ഷിന്റെ വില്ലയിലേക്ക് പോവാൻ ഒരുങ്ങി....


പുതിയ അന്തരീക്ഷവുമായി ശിവാനിക്ക് പെട്ടെന്ന് പൊരുത്തപെടാൻ പറ്റിയില്ല...തങ്ങളുടെ കിടപ്പുമുറിയോട് ചേർന്നുള്ള ബാൽക്കണിയിൽ രാത്രിയിൽ ഒറ്റയ്ക്ക് ഇരിക്കുവായിരുന്നു ശിവാനി..മനസ്സ് നിറയെ ശ്രാവണും... തന്റെ ചേച്ചി എന്നും സന്തോഷത്തോടെ ഇരിക്കാൻ വേണ്ടിയാണു അവൻ വാശി പിടിച്ചു അവിടെ പോയി ചേർന്നത് എന്നവൾക്ക് നന്നായിട്ട് അറിയാമായിരുന്നു... അവനു വേണ്ടി ചേച്ചിയുടെ ലൈഫ് കളന്നുന്നതിനോട് അവനു താല്പര്യം ഇല്ലായിരുന്നു....അവനിപ്പോ എന്തു ചെയ്യുവായിരിക്കും.. ഉറങ്ങിക്കാണുമോ...അവനു സങ്കടായിക്കാണുമോ... ചേച്ചി തനിച്ചാക്കി എന്ന് തോന്നുന്നുണ്ടാവുമോ... അവൻ തന്റെ അരികിൽ വേണം എന്ന് തന്നെയല്ലേ താനും ആഗ്രച്ചത്.. അത്കൊണ്ട് തന്നെയാണ് ഇപ്പോഴൊന്നും കല്യാണം വേണ്ട എന്ന് തീരുമാനിച്ചത്..
ഓരോരോന്ന് ആലോചിച്ചു ശിവാനിയുടെ കണ്ണ് നിറഞ്ഞു...പിന്നിൽ നിന്നും ലക്ഷിന്റെ കൈ തോളിൽ അമർന്നിട്ടും തിരിഞ്ഞു നോക്കിയില്ല.. ഇപ്പൊ തിരിഞ്ഞാൽ ഉറപ്പായും കരഞ്ഞു പോവും എന്നവൾക്ക് അറിയാമായിരുന്നു..

ലക്ഷ് അവൾക്ക് മുന്നിൽ നിന്നുകൊണ്ട് അവളുടെ മുഖമുയർത്തി നോക്കിയതും അവൾക്ക് പിടിച്ചു നിൽക്കാനായില്ല... അവനെ ഇറുകെ പുണർന്നു കണ്ണുനീർ മുഴുവനും ആ നെഞ്ചിൽ ഒഴുക്കി കളഞ്ഞു..ലക്ഷ് അവളെ നേരെ നിർത്തി.

ശിവാനി... ശിവാനി..

മ്മ്...

ഇങ്ങോട്ട് നോക്ക്....എന്നും പറഞ്ഞൂ താടിപ്പിച്ചു മുഖമുയർത്തി അവളുടെ നിറഞ്ഞ കണ്ണുകൾ അവന്റെ വിരലുകളാൽ ഒപ്പിയെടുത്തു..

എന്തിനാ ഇങ്ങനെ വിഷമിക്കുന്നത്.. ശ്രാവണിനെ ഓർത്തിട്ടാ... അവൻ അവിടെ ഹാപ്പിയാടോ... അവന്റെ ഉയർച്ചയാണ് നീ ആഗ്രഹിക്കുന്നതെങ്കിൽ ഈ കരച്ചിലിന്റെ ആവശ്യം ഇല്ല... അവൻ എല്ലാം കണ്ടും വളർന്നു പഠിക്കട്ടെ..നിനക്ക് എന്നും രാത്രിയാവുമ്പോൾ അവനെ വീഡിയോ കാൾ ചെയ്ത് സംസാരിക്കാലോ.. അതും അല്ല എല്ലാ മാസവും നമുക്ക് രണ്ടു ദിവസത്തേക്ക് അവനെ ഇങ്ങോട്ട് കൂട്ടി കൊണ്ട് വരാല്ലോ.. ഇനിയിപ്പോ നിനക്ക് അവനെ നാളെത്തന്നെ കണ്ടേ തീരു എന്നാണെങ്കിൽ നമുക്ക് അങ്ങ് മസനഗുഡി വഴി ഊട്ടിയിലേക്കൊരു യാത്ര അങ്ങ് കാച്ചിക്കളയാം എന്തെ...എന്നിട്ട് രണ്ടു ദിവസം അവനെയും കൊണ്ടു അവിടെ കറങ്ങി അവനെ തിരിച്ചു അവിടെയാക്കി ...പിന്നെ നമ്മൾ ഒന്നുകൂടി രണ്ടു ദിവസം  കറങ്ങി നമ്മുടേത് മാത്രമായ
നിമിഷങ്ങൾ കൂടി പങ്കുവെച്ച് അതിന്റെ മധുരിക്കും ഓർമകളുമായി തിരിച്ചു പോരാം എന്തെ...

അത് കേട്ട ശിവാനി അവനെ ഒന്ന് നോക്കി..

ശരിക്കും പോവുമോ..ശിവാനിയുടെ മുഖം ഒന്ന് വിടർന്നു 

പോവും.. പക്ഷെ അവിടെ വെച്ചു നീയെന്നോട് പറയണം...

എന്തുവാ....

കണ്ണേട്ടാ ഐ ലവ് യൂന്ന്...

ഓ അത്രേ ഉള്ളു...അതിപ്പോ തന്നെ പറഞ്ഞേക്കാല്ലോ...

എന്നാൽ പറ...പറ 

പറ..

പറയും..

പറയെന്റെ ശിവാനി..

കണ്ണേട്ടാ...

മ്മ്...

കണ്ണേട്ടാ...

മ്മ്...

കണ്ണേട്ടാ... ഐ..

ഒന്ന് പറഞ്ഞു തുലക്കെന്റെ ശിവാനിയെ..

കണ്ണേട്ടാ... ഐ ഹേറ്റ് യൂ എന്നും പറഞ്ഞു ശിവാനി ഒരൊറ്റ ഓട്ടമായിരുന്നു... പക്ഷെ ലക്ഷ് അവളുടെ ഡ്രെസ്സിൽ പിടിത്തമിട്ടിരുന്നു... ഇവിടെ വന്നതോടെ ശിവാനിയുടെ ഡ്രസിങ് സ്റ്റൈലും ലക്ഷ്. മാറ്റിയെടുതിരുന്നു ...അവളുടെ ഉണക്കസാരിയും ദാവണിയും
ചുരിദാറും.. ഇനി അതൊക്കെ ഇടുന്നത് ഇനി കാണണമല്ലോ എന്ന് കരുതി പഴയ ഡ്രെസ്സൊന്നും അവൻ കൊണ്ടു വരാൻ സമ്മതിച്ചിരുന്നില്ല..... ഉറങ്ങുമ്പോൾ പോലും സാരിയുടുക്കാൻ നീയാരാ ഹിന്ദി സീരിയൽ നടിയാണോ എന്നും പറഞ്ഞു വീട്ടിൽ അവൾക്കിടാൻ മോഡേൺ ആയിട്ടും ഇത്തിരി ഹോട് ആയിട്ടും ഉള്ള ഡ്രസ്സ്‌ ഒക്കെയുമാണ് അവൻ എടുത്തത്.. പാവംശിവാനി പിന്നെ അതിടാതെ വേറെ നിവൃത്തി ഇല്ലല്ലോ അതും കരുതി അതിൽ നിന്നും ഒരു  സ്‌കർട്ട് ആൻഡ് ടോപ് ആയിരുന്നു. അവൾ ഇട്ടിട്ടുണ്ടായിരുന്നത്.... അവൻ പിടിച്ചത് ടോപിന് മുകളിലെ ശ്രഗ്ഗിൽ ആയിരുന്നു... അതങ്ങനെന്നെ അവന്റെ കയ്യിൽ ഊരിപോന്നു.. ഇപ്പൊ ഒരു നേർത്ത വള്ളിക്കൈ മാത്രമുള്ള ബോഡിഫിറ്റ് ആയിട്ടുള്ള ബനിയൻ ആയിരുന്നു അവളിൽ അവശേഷിച്ചത് ...ശ്രഗ്ഗ് ഊരിപോയതും ശിവാനി ഒന്ന് നിന്നു സ്വന്തം ശരീരത്തിലേക്ക് നോക്കി...അത് കണ്ടതും ലക്ഷ്‌ന്റെ മുഖം ഒന്ന് വിടർന്നു...

ആ ബെസ്റ്റ്.. ഇപ്പഴാണ് ഈ ഡ്രെസ്സിന്റെ കറക്റ്റ് ഭംഗി കിട്ടിയത്.. ഞാൻ ഉദ്ദേശിചതും ഇതാണ്... അതിനിടയിൽ ഈ കുന്ത്രാണ്ടം ഇടാൻ നിന്നോട് ആര് പറഞ്ഞു എന്നും പറഞ്ഞു കയ്യിലെ ശ്രഗ്ഗ് എടുത്ത് വലിച്ചെറിഞ്ഞശേഷം ശിവാനിയുടെ നേരെ നടന്നു... ശിവാനി അവന്റെ മുഖത്തേക്ക് നോക്കാനാവാതെ മിഴികൾ താഴ്ത്തി..പിറകിൽ കൂടി അവളുടെ വയറിലൂടെ കയ്യിട്ട് ഇറുകെ പുണർന്നു.. ക്രാബിട്ട് പൊക്കി കെട്ടിവെച്ചിരുന്നു അവളുടെ മുടിയിലെ ക്രാബ് അവൻ തന്റെ പല്ലുകൊണ്ട് കടിച്ചൂരി എടുത്തതും മുടി മുഴുവനും അഴിഞ്ഞുവീണു....അവളുടെ മുടിയിലെ ഗന്ധം അവൻ ആവോളം ആസ്വദിച്ചു.. പിന്നീട് അവളെ കൈകളിൽ കോരി എടുത്തു ബെഡ്‌റൂമിന് അകത്തേക്ക് നടക്കുമ്പോൾ ശിവാനിയുടെ ഹൃദയം എന്തിനെന്നറിയാതെ ഉച്ചത്തിൽ മിടിക്കാൻ തുടങ്ങി.....

അവളെ ബെഡിൽ കിടത്തി അവളോട് ചേർന്നു കിടന്നു അവളുടെ കണ്ണുകളിലേക്ക് നോക്കിയതും ശിവാനി ആ നോട്ടത്തിലൊന്നു പതറി.. അവൾ മുഖം കൈകൾ കൊണ്ടു മറച്ചതും ലക്ഷ് അവളുടെ കൈകൾ എടുത്ത് മാറ്റി അവളുടെ നെറ്റിയിൽ ചുണ്ടമർത്തി...അവിടുന്ന് അവന്റെ ചുണ്ട് താഴോട്ട് ചകിച്ചുകൊണ്ടിരുന്നു അവളുടെ മൂക്കിൻ തുമ്പിലൂടെ അവളുടെ വിറയ്ക്കുന്ന ചുണ്ടുകളിൽ എത്തി നിന്നതും ലക്ഷ് അവളെ ഒന്ന് നോക്കി... അതിനർത്ഥം മനസിലായ ശിവാനിയുടെ മുഖമാകെ ചുവപ്പ് രാശി പടർന്നു.... അടുത്ത നിമിഷം അവളുടെ ചുണ്ട് അവന്റേതാക്കി മാറ്റി... മതിവരാതെ അവനവളുടെ ചുണ്ട് നുകർന്നു.... അവളുടെ കൈ അവന്റെ മുടിയിൽ കൊരുത്തിരുന്നു... അവളുടെ ചുണ്ടിൽ നിന്നും അകന്നു മാറിയതും ലക്ഷ്‌ന്റെ നോട്ടം മുഴുവൻ അവളുടെ മേനിയിലായിരുന്നു..... അത് മനസിലായതും ശിവാനി തിരിഞ്ഞു കിടന്നു.... പുറം തിരിഞ്ഞു കിടക്കുന്ന അവളുടെ മുടി വകഞ്ഞു മാറ്റി തോളിൽ നിന്നും അവളുടെ ഡ്രെസ്സിന്റെ കൈ താഴ്ത്തിയതും ശിവാനിയുടെ ശരീരം വിറപൂണ്ടു.... അവളുടെ നഗ്നമായ തോളിലും കയ്യിലും പിൻ കഴുത്തിലും അവന്റെ ചുണ്ടുകൾ ഒഴുകി നടന്നു... അവളെ തനിക്ക് അഭിമുഖമായി കിടത്തി
അവളുടെ പകുതി അനാവൃതമായ മാറിലേക്ക് മുഖം പൂഴ്ത്തിയതും അവളൊന്നേങ്ങിപ്പോയി...

കണ്ണേട്ടാ.. വേണ്ട...പീസ് വേണ്ട... എനിക്ക് പേടിയാ...

അത് കേട്ട ലക്ഷ് മുഖമുയർത്തി അവളെ ഒന്ന് നോക്കി.... അവൾ കണ്ണടച്ച് കിടപ്പാണ്..

ശിവാനി... ഇങ്ങോട്ട് നോക്ക്....ഞാനല്ലേ
പിന്നെന്താ....

വേണ്ട....

ശരി വേണ്ടെങ്കിൽ വേണ്ട....ഞാനിന്ന് നിന്നെ ഒന്നും ചെയ്യാനൊന്നും പോണില്ല...നീ എപ്പോ ഓക്കേവുന്നു അപ്പോ മതിയെന്നെ... പക്ഷെ ഇപ്പൊ ഒന്ന് കണ്ണ് തുറന്നു നോക്ക്....

അത് കേട്ടതും ശിവാനി അവനെ നോക്കി.. അവന്റെ കണ്ണുകളിലേക്ക് നോക്കിയിരുന്നതും ശിവാനി ചുറ്റും ഉള്ളതൊക്കെയും വിസ്മരിച്ചുപോയി.. അവളുടെ കൈ താനെ അയഞ്ഞു തുടങ്ങി....അതുകണ്ടതും ലക്ഷ് ചെറു ചിരിയാലേ അവളുടെ അവളുടെ അഴിച്ചു മാറ്റിയ ടോപ് നേരെയാക്കി കൊടുത്തു അവളെ നെഞ്ചോടു ചേർത്തു പിടിച്ചു അവളുടെ നെറ്റിയിൽ അരുമയായി മുത്തി....അത് കണ്ടു ശിവാനിക്ക് വല്ലാത്തൊരു കുറ്റബോധം തോന്നി..

കണ്ണേട്ടാ...

മ്മ്..

എന്നോട് ദേഷ്യം തോന്നുന്നുണ്ടോ..

പിന്നെ.. എനിക്ക് നിന്നെ കൊല്ലാനുള്ള ദേഷ്യം തോന്നുന്നുണ്ട്... ഒന്ന് പോടീ....

കണ്ണേട്ടാ സോറി....

എന്തിന്...

എല്ലാത്തിനും...

സോറി സ്വീകരില്ല.. വേറെ എന്തെങ്കിലും തന്നാൽ സ്വീകരിക്കാം...

അത് കേട്ടതും ശിവാനിക്ക് മനസിലായി അവൻ എന്താണ് ആഗ്രഹിക്കുന്നത് എന്ന്..അവന്റെ നെറ്റിയിലും ഇരുകണ്ണിലും കവിളിലും മൂക്കിൻ തുമ്പിലും ഒക്കെയും ശിവാനി ചുംബിച്ചതും ലക്ഷിന്റെ മുഖം പൂനിലാവുതിച്ചത് പോലെ വിടന്നു.... അവന്റെ കാതോരം ചുണ്ടമർത്തി പതിയെ പറഞ്ഞു കണ്ണേട്ടാ ഐ ലവ് യൂ...
അതും പറഞ്ഞവൾ അവന്റെ നെഞ്ചിൽ മുഖമൊളിപ്പിച്ചതും ലക്ഷ് അവളെ ഇറുകെ പുണർന്നു....വൈകാതെ ഇരുവരും ഉറക്കത്തിലേക്ക് വഴുതി വീണു..


രാവിലെ കുളികഴിഞ്ഞു ഒരു ടവ്വല് മാത്രം ചുറ്റി വരുന്ന ലക്ഷ്നെ കണ്ടു ശിവാനി മുഖം തിരിച്ചു...

അയ്യേ.. നാണം ഇല്ലാത്തവൻ.. ബ്ലാഹ്...
ശിവാനി പതുക്കെ പറഞ്ഞത് ആണെങ്കിലും ലക്ഷ് ശരിക്കും കേട്ടിരുന്നു..ശിവാനിയുടെ തൊട്ടരികിൽ വന്നുകൊണ്ട് ചോദിച്ചു 

ശിവാനി വല്ലതും പറഞ്ഞായിരുന്നോ..

മ്ച്ചും.. ഞാനൊന്നും പറഞ്ഞില്ലല്ലോ..ശിവാനി ചുമൽ കൂച്ചി..

ഈ പറഞ്ഞ നാണം ഒക്കെയും ഞാൻ ഇന്നലെ രാത്രി കുറേ കണ്ടതാ...ലക്ഷ് അവളെ പാളി നോക്കികൊണ്ട് പറഞ്ഞതും ശിവാനി ചോദിച്ചു..

എന്തുവാ...

അതിന് മറുപടിയായി ലക്ഷ് മറ്റൊരു ടവൽ എടുത്ത് അവൾക്ക് നേരെ എറിഞ്ഞുകൊണ്ട് പറഞ്ഞു എന്റെ തലയൊന്നു തോർത്തിത്തരാൻ പറ്റുമോന്ന് ചോദിച്ചതാ...

ഞാനോ...

മ്മ്..എന്തെ...

ഇയാൾക്ക് തനിയെ ചെയ്തൂടെ...

അതുപിന്നെ  ഇന്നലെ നിന്നെ ആവേശത്തിൽ പൊക്കിയപ്പോഴേ എന്റെ കയ്യൊന്നു ഉളുക്കിയിരുന്നു അതുകൊണ്ട് കൈ പൊക്കാൻ പാടാണ്...

എന്നിട്ട് ഇന്നലെ അതിന്റെ ഒരു ലക്ഷണവും കണ്ടില്ലല്ലോ..

ഇന്നാണ് അതിനന്റെ ആഫ്റ്റർ എഫക്ട് അറിഞ്ഞത്... തീരെ വയ്യ.. പെട്ടെന്ന് തോർത്തിക്കെ എന്നും പറഞ്ഞൂ ബെഡിൽ ഇരുന്നതും ശിവാനി സംശയത്തോടെ അവനെ ഒന്ന് നോക്കി ചുരിദാറിന്റെ ഷാൾ എടുത്ത് ദേഹം നല്ലോണം കവർ ചെയ്ത് അവന്റെ തല തോർത്തി കൊടുക്കാൻ തുടങ്ങി....

നീ ഉദ്ദേശിച്ചത് എനിക്ക് മനസിലായി...

മനസിലായല്ലോ.... കള്ളക്കണ്ണൻ എന്ന് അമ്മ പറയുന്നത് ചുമ്മാതല്ല...

എന്റെ സ്വന്തം പ്രോപ്പർട്ടി അല്ലെ പിന്നെന്താ...ഇഫ് ഐ വാണ്ട്‌ ടു സീ ഇറ്റ് , ഐ വിൽ ശുവെർലി സീ ഇറ്റ് ,ആൻഡ് ഐ ഡോണ്ട് നീഡ് യുവർ പെർമിഷൻ.. കേട്ടോടി പുന്നാര മോളെ ...

ശിവാനി മുഖം കോട്ടി തന്റെ പ്രവർത്തി തുടർന്നു...അവൾ തല തോർത്തികൊടുക്കാൻ നേരം അവന്റെ നോട്ടം മുഴുവനും അവളുടെ മുഖത്തായിരുന്നു....

അതേ...

മ്മ്..

നമ്മളെപ്പഴാ ഊട്ടിക്ക് പോണത്... ഇന്ന് തന്നെ പോന്നുണ്ടോ..

ഊട്ടിയിലേക്കോ എന്തിന് ...ലക്ഷ് ഒന്നും അറിയാത്തപോലെ ചോദിച്ചു...

നിങ്ങളുടെ കുഞ്ഞമ്മേടെ കല്യാണം കൂടാൻ...പോ അവിടുന്ന്... പറ... എപ്പഴാ പോണത്..

എന്റെ ശിവാനി ഞാൻ നിന്നെ ഇന്നലെ പറ്റിച്ചതാ...നീയപ്പോഴേക്കും അത് വിശ്വസിച്ചോ..

അത് കേട്ട ശിവാനി ടവൽ അവന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു അവനെ ബെഡിലേക്ക് തള്ളിയിട്ടു..

ദുഷ്ട്ടൻ.. ഇന്നലെ നുണ പറഞ്ഞിട്ട് എന്റെ മൂഡ് മാറ്റി എന്തൊക്കെയാ കാട്ടികൂട്ടിയത്.. ഞാനാണേൽ ഇന്ന് ശ്രാവണിനെ കാണാൻ പറ്റുമല്ലോ എന്നോർത്തു എല്ലാത്തിനും നിന്നു തരികയും ചെയ്തു..എന്നിട്ട് ഇപ്പൊ
പറ്റിച്ചതാണെന്ന്... ഇനി എന്നെ തൊടാൻ വാ കാണിച്ചു തരാം ഞാൻ... അന്നത്തെപോലെ മുളക് കണ്ണിലേക്കു സ്പ്രേ ചെയ്യും നോക്കിക്കോ..

ശിവാനി നീ ഇന്നലെ എനിക്ക് എത്ര ഉമ്മയാ തന്നത്... അഞ്ചാണോ അതോ ആറോ..ബെഡിൽ ചരിഞ്ഞു കിടന്നു കൊണ്ട് ലക്ഷ് ചോദിച്ചു..

അത് കേട്ട ശിവാനി അവന്റെ മേലേക്ക്
തലയണ എടുത്ത് എറിഞ്ഞു...എന്നിട്ട് അവൾ വാർഡ്ഡ്രോബിൽ നിന്നും ഡ്രസ്സ് എടുത്ത് ഡ്രസിങ് റൂമിലേക്ക് നടന്നു....

ഓഫീസിലേക്കുള്ള യാത്രക്കിടയിലാണ് ലക്ഷ് തന്റെ വണ്ടി സിറ്റിയിലെ വലിയൊരു ജ്വല്ലറി ഷോപ്പിന് മുന്നിൽ നിർത്തുന്നത്.. അത് കണ്ടു ശിവാനി ചുറ്റും നോക്കി കൊണ്ട് ചോദിച്ചു അല്ല ഇവിടെ എന്തിനാ നിർത്തിയത്..

അതുപിന്നെ ശിവാനി നമുക്ക് ഇവിടുന്നു ഓരോ ബിരിയാണി കഴിച്ചിട്ട് പോവാമെന്ന് കരുതി നിർത്തിയതാ..

നിങ്ങളെന്താ കളിയാക്കുവാണോ...

പിന്നല്ലാതെ ജ്വല്ലറിയിൽ ആൾക്കാർ വരുന്നത് എന്തിനാ സ്വർണം എടുക്കാൻ അപ്പൊ പിന്നെ ആ ഒരു ചോദ്യത്തിന്റെ ആവശ്യം ഉണ്ടായിരുന്നോ...ഈയിടെയായി നിനക്ക് അനാവശ്യ ക്യുഎസ്ടിയൻ കുറച്ചു കൂടുതലാ...

സോറി അക്കാര്യം എനിക്ക് അറിയില്ലായിരുന്നു  ...എന്നാൽ നിങ്ങൾ ഒരു കാര്യം ചെയ്യ് നാളെ മുതൽ  ഒരു ചോദ്യാവലി തയ്യാറാക്കി തന്നാൽ മതി.. അപ്പോ പിന്നെ ഞാൻ അതിൽ ഉള്ള ചോദ്യം മാത്രം  ചോദിച്ചാൽ മതിയല്ലോ..ഹും..

ക്യുഎസ്ടിയൻ പേപ്പർ മാത്രമാക്കണ്ട അത് കഴിഞ്ഞു എക്സാം കൂടി നടത്താം എന്തെ...മണ്ടത്തരം എഴുന്നള്ളിക്കാതെ ഇറങ്ങന്റെ ശിവാനിയെ..

ആർക്കാ ഇപ്പൊ സ്വർണം വാങ്ങണെ..ഈ ചോദ്യം പാടുണ്ടോ ആവോ..

അതുപിന്നെ ശിവാനി എന്റെ എക്‌സിന്റെ ബർത്ഡേയാണ്‌ നാളെ... നിന്നെ ഞാൻ കെട്ടിയതും ആളാകെ ഡിപ്രെഷൻ അടിച്ചു വീട്ടിൽ കുത്തിയിരിപ്പ.. അപ്പോ ഞാൻ കരുതി പാവത്തിന്ഒരു ഗിഫ്റ്റൊക്കെ കൊടുത്ത് സന്തോഷത്തോടെ പിരിയാമെന്ന്..

നിങ്ങൾക്ക് ഗേൾഫ്രണ്ട് ഉണ്ടായിരുന്നോ.. എന്നിട്ട് ഇക്കാര്യം എന്തെ എന്നോട് പറയാഞ്ഞത്..


അതിനു നീയെന്നൊട് അക്കാര്യം ചോദിച്ചില്ലല്ലോ ശിവാനി..

ഓ അവിടെയും തെറ്റ് എന്റേത്... ശിവാനി മുഖം തിരിച്ചു..

ഗേൾഫ്രണ്ടിന്റെ കാര്യം പറഞ്ഞപ്പോൾ ശിവാനിയുടെ മുഖം വാടിയത് ലക്ഷ് ശ്രദ്ധിച്ചിരുന്നു.. ഇവൾ ഇത്രയും മണ്ടിയാണെന്ന് അറിഞ്ഞില്ലല്ലോ ദൈവമേ എന്ത്‌ പറഞ്ഞാലും വിശ്വസിച്ചോളും.. എങ്കിൽ കുറച്ചുകൂടി എരി കയറ്റി വിട്ടേക്കാം എന്നും മനസ്സിൽ പറഞ്ഞു ലക്ഷ് അവളോട് ഇറങ്ങാൻ പറഞ്ഞു വണ്ടിയിൽ നിന്നിറങ്ങി..

ഞാനെങ്ങും ഇല്ല നിങ്ങൾ പോയി വാങ്ങിച്ചാൽ മതി. ഹും.. കാമുകിക്ക് സ്വർണം വാങ്ങാൻ എന്റെ പട്ടി വരും എന്നും പറഞ്ഞു ശിവാനി ഇറങ്ങിയില്ല..

ലക്ഷ് അവളെ ശ്രദ്ധിക്കാതെ നടക്കുന്നത് കണ്ടതും ശിവാനിക്ക് ദേഷ്യം വന്നു..

ഹോ.വരുന്നില്ലെന്ന് പറഞ്ഞപ്പോൾ എന്താ ഒരു സന്തോഷം.. ഒന്ന് കൂടി നിർബന്ധിച്ചിരുന്നേൽ ഞാൻ വന്നേനെല്ലോ.. അങ്ങനെയിപ്പോ എന്നെ കൂട്ടാതെ ഏതൊ ഒരുത്തിക്ക് സ്വർണം വാങ്ങുന്നത് എനിക്ക് കാണണമല്ലോ എന്നും പറഞ്ഞു ശിവാനി വണ്ടിയിൽ നിന്നിറങ്ങി അവന്റെ പിറകെ വെച്ച് പിടിച്ചു.... അതുകണ്ടതും ലക്ഷിന്റെ ഉള്ളിൽ ചിരി വിരിഞ്ഞു..എനിക്കറിയായിരുന്നു  ശിവാനി നീ വരുമെന്ന് ലക്ഷ് മനസ്സിൽ പറഞ്ഞു..

ശിവാനി ജ്വല്ലറിക്ക് അകത്തു ഇരുന്നു തന്റെ ഫോണിൽ ഉള്ള ശ്രാവണിന്റെ ഫോട്ടോ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു...അവൾക്ക് അവനെ ശരിക്കും മിസ്സ്‌ ചെയ്യാൻ തുടങ്ങിയിരുന്നു ...ലക്ഷ് പലരുമായും സംസാരിക്കുന്നുണ്ട്... അന്നേരമാണ് ശിവാനിയുടെ അരികിലേക്ക് ഒരു സെയിൽസ്മാൻ വന്നു ചോദിക്കുന്നത് എവിടെയാണ്‌ മാഡം മാർക്ക് ചെയ്യേണ്ടത്..

ഇയാൾ എന്ത്‌ തേങ്ങയാ ഈ ചോദിക്കുന്നത്.... ശിവാനി മനസ്സിൽ പറഞ്ഞു..ചിലപ്പോൾ ആളു മാറിയതാവും എന്ന് കരുതി ശിവാനി ഒന്നും മിണ്ടിയില്ല...

മാഡം മൂക്കിൽ മാർക്ക് ചെയ്യട്ടെ...

മാർക്കോ എന്തിന്..

അപ്പോ നോസ് റിങ് വെക്കണ്ടേ...

നോസ് റിങ്ങോ എനിക്ക് നോസ് റിങ്ങൊന്നും വേണ്ട..

പക്ഷെ ആ സാർ വേണം എന്നാണല്ലോ പറഞ്ഞത് ..
ലക്ഷ്നെ ചൂണ്ടി അയാൾ പറഞ്ഞു.

എങ്കിൽ സാറിന്റെ മൂക്കിൽ കൊണ്ട് പോയി മാർക്ക് ചെയ്യ്... എനിക്കൊന്നും വേണ്ട.... എനിക്ക് ഓർക്കുമ്പോഴേ പേടിയാ... ശിവാനിയുടെ പറച്ചിൽ കേട്ടു കൊണ്ടാണ് ലക്ഷ് അങ്ങോട്ട് വന്നത്..

എന്താ ശിവാനി കൊച്ചുകുട്ടികളെ പോലെ... ഒരു മിനിറ്റിന്റെ കാര്യമല്ലേ ഉള്ളു..

എനിക്ക് പേടിയാണെന്നല്ലേ പറഞ്ഞത്... അതും അല്ല എനിക്ക് ഈ മൂക്കുത്തിയൊന്നും ചേരില്ല..

ചേരുമോ ഇല്ലയോ എന്ന് നീയാണോ തീരുമാനിക്കുക.. അവിടെ അടങ്ങി ഇരുന്നേ എന്നും പറഞ്ഞു അവളുടെ കയ്യിൽ പിടുത്തമിട്ടു..എന്നിട്ട് അയാളോട് മാർക്ക് ചെയ്തോളാൻ പറഞ്ഞു...അയാൾ മാർക്ക്‌ ചെയ്ത് ശിവാനിക്ക് മിറർ കൊടുക്കാൻ നേരം ലക്ഷ് പറഞ്ഞു അതൊക്കെ ഓക്കെയാണ് ഇയാൾ പെട്ടെന്ന് ചെയ്യ്.. ഇല്ലേൽ ഇവൾ ചാടിപോവും...

കണ്ണേട്ട വേണ്ടെന്ന് വേദനിക്കും...മൂക്കിൽ കുറച്ചധികം വേദനയായിരിക്കും..

പ്ലീസ് ശിവാനി എനിക്ക് വേണ്ടി...പ്ലീസ്.. എന്റെ ഒരാഗ്രഹം അല്ലെ..സമ്മതിക്ക്..

അത് കേട്ടതും ശിവാനി കണ്ണടച്ചിരുന്നു.. അവൾ ലക്ഷിന്റെ കയ്യിൽ മുറുക്കി പിടിച്ചിരുന്നു... തൊട്ടടുത്ത നിമിഷം അവളുടെ മൂക്കിൽ അവരുടെ ആ ഗൺ അമർന്നതും ശിവാനി ഒന്നേങ്ങിപ്പോയി.. ലക്ഷിന്റെ കൈ അവൾ പിടിച്ചു ഞെരിച്ചു.. അവളുടെ കണ്ണൊക്കെ നിറഞ്ഞു വന്നു... നിറഞ്ഞ കണ്ണോടെ അവനെ നോക്കിപേടിപ്പിച്ചു...എന്നാൽ അവന്റെ നോട്ടം മുഴുവനും അവളുടെ മൂക്കിലായിരുന്നു... അവനവളുടെ മുഖത്തിന്‌ നേരെ കണ്ണാടി ഉയർത്തിയതും നിറഞ്ഞ കണ്ണാലെ ശിവാനി കണ്ണാടിയിലേക്ക് ഒന്ന് നോക്കി...ആദ്യം ദേഷ്യം തോന്നിയിരുന്നുവെങ്കിലും മൂക്കിലെ മൂക്കുത്തിയിലേക്ക് നോട്ടം പോയപ്പോൾ അവൾക്കും ഭംഗിയുണ്ടെന്ന് തോന്നി..മെല്ലെ മൂക്കിലേക്ക് ഒന്ന് തൊട്ട് നോക്കി..

ബ്യൂട്ടിഫുൾ ... ഞാൻ വിചാരിച്ചതിനേക്കാളും ഭംഗിയുണ്ട് ലക്ഷ് അതും പറഞ്ഞു അവിടുന്ന് എഴുന്നേറ്റ് നടന്നു....

അപ്പോ ഇതിനായിരുന്നോ ഇവിടെ വന്നത്.. അപ്പോ കാമുകി... ഹേയ് ചുമ്മാ പറഞ്ഞതായിരിക്കും..പാവം കണ്ണേട്ടൻ വെറുതെ തെറ്റിദ്ധരിച്ചു.. ശിവാനി മനസ്സിൽ പറഞ്ഞു..

സാർ... സാറിന്റെ ഗോൾഡ് റെഡി ആയിട്ടുണ്ട് ബിൽ പേ ചെയ്യാല്ലേ എന്ന് ലക്ഷ്നോട് ഒരു സെയിൽസ് മാൻ പറഞ്ഞതും ശിവാനിയുടെ മുഖം വീണ്ടും മങ്ങി..


ഗോൾഡിന്റെ കവറും കൈയിൽ പിടിച്ചു ലക്ഷ് അവിടുന്ന് ഇറങ്ങി പിന്നാലെ വാടിയ മുഖത്തോടെ ശിവാനിയും.. ബാക്ക് ഡോർ തുറന്നു എന്തോ വെച്ച ലക്ഷ് ഗോൾഡ് കവർ ശിവാനി ഇരുന്നതിന്റെ അടുത്ത് ഡാഷ് ബോഡിന് മുകളിൽ വെച്ചു...വണ്ടി നീങ്ങി തുടങ്ങി..


ശിവാനിക്ക് ആ കവറിൽ എന്താ ഉള്ളത് എന്നറിയാതെ ഇരിക്കപ്പൊറുതി ഇല്ലാതെ വന്നപ്പോൾ അവൾ രണ്ടും കല്പിച്ചു ആ കവർ എടുത്ത് അതിൽ നോക്കി... അന്നേരം അതിൽ ഗോൾഡ് ഒന്നും ഇല്ലായിരുന്നു..

മ്മ് എന്താ.... ലക്ഷിനു അവളുടെ പ്രവർത്തികൾ കണ്ടു ചിരി വരുന്നുണ്ടായിരുന്നു.. പക്ഷെ പുറത്തു കാട്ടിയില്ല...

അല്ല.. ഗോൾഡ് വാങ്ങിക്കുമ്പോൾ ഗിഫ്റ്റ് ഒക്കെ കിട്ടുമല്ലോ എന്ത്‌ ഗിഫ്റ്റാണെന്ന് അറിയാൻ നോക്കിയതാ...ശിവാനി പറഞ്ഞൊപ്പിച്ചു..

ഓ അങ്ങനെ..ഓക്കേ 

അല്ല.. അപ്പോ നിങ്ങൾ വാങ്ങിച്ച സാധനം എവിടെ..

അത് ബാക്കിൽ ഇന്റെ ലാപ്ടോപിന്റെ ബാഗിൽ സേഫ് ആയി ഇരിപ്പുണ്ട്...ഡോണ്ട് വറി 

എനിക്ക് കാണിച്ചില്ലല്ലോ...ശിവാനി വീണ്ടും അഭിമാനം പോണെങ്കിൽ പോട്ടെ എന്ന് കരുതി ചോദിച്ചു..

അത് നിനക്കല്ലല്ലോ..പിന്നെന്തിനാ നീ കാണുന്നത്..ഇത്തവണ ലക്ഷ്ന്റെ
മറുപടി കേട്ട് അവൾക്ക് ചെറിയ വിഷമം തോന്നി...

കുറച്ചു നേരം അവൾ ഒന്നും മിണ്ടിയില്ല... ഇത്രയും നാൾ എന്തൊരു സ്നേഹം ആയിരുന്നു.. ഞാൻ ഒന്ന് വളഞ്ഞു എന്ന് തോന്നിയപ്പോൾ ആൾക്ക് ഒടുക്കത്തെ ജാഡ.. കാണിച്ചു തരാം... അതും മനസ്സിൽ പറഞ്ഞൂ ലക്ഷ്നോടായി പറഞ്ഞു..

ഞാനിന്ന് വൈകുന്നേരം എന്റെ വീട്ടിലേക്ക് പോവുട്ടോ..

എന്താ പെട്ടെന്ന് ഒരു തീരുമാനം..

പെട്ടെന്നൊന്നും തീരുമാനിച്ചത് അല്ല.. ഞാൻ ഇന്നലെ തീരുമാനിച്ചതാ... എനിക്ക് അച്ഛന്റെയും അമ്മയുടെയും അസ്ഥിതറയ്ക്ക് വിളക്ക് കൊളുത്തി പ്രാർത്ഥിക്കണം...

ഓ അതാണോ.. എങ്കിൽ പൊയ്ക്കോ.. എപ്പഴാ വരിക..

തീരുമാനിച്ചില്ല..അവൾ ഇത്തിരി കടുപ്പിച്ചു പറഞ്ഞു..

കുറച്ചു ദിവസം നിന്നിട്ട് വന്നാൽ മതിട്ടോ..തിരക്കില്ല..

ഓ.. അപ്പോ എന്നെ ഒഴിവാക്കി കാമുകിയുടെ കൂടെ അടിച്ചുപൊളിക്കാനാവും...ശിവാനി മനസ്സിൽ അത് കരുതി നിറയാൻ വെമ്പുന്ന മിഴികളെ ശാസിച്ചു നിർത്തി... .....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story