നിനക്കായ്: ഭാഗം 27

ninakkay nilavu

രചന: നിലാവ്

ഒരു ദിവസം ശിവാനി ഒരു സ്റ്റാഫുമായി എന്തോ സംഭാഷണത്തിൽ ആയിരുന്നു... അന്നേരമാണ് ലക്ഷ്ൻറെ മെസ്സേജ് വരുന്നത് അവൾ ശ്രദ്ധിക്കുന്നത്...
ഗ്രൗണ്ട് ഫ്ലോറിലെ സ്റ്റോർ റൂമിലേക്കു പെട്ടെന്ന് വരണം...ഇട്സ് അർജെന്റ്.. എന്നു മാത്രമായിരുന്നു മെസേജിൽ ഉണ്ടായിരുന്നത്...

അത് കണ്ടതും ശിവാനി ലക്ഷിനു എന്തെങ്കിലും പറ്റി കാണുമോ എന്ന് കരുതി ഗ്രൗണ്ട് ഫ്ലോറിലേക്ക് നടന്നു... എന്നാലും അവളുടെ മനസ്സിൽ ചില സംശയങ്ങൾ ഉടലെടുത്തു... എന്തിനായിരിക്കും അവൻ സ്റ്റോർ റൂമിൽ പോയിട്ടുണ്ടാവുക.. അവിടേക്കു അങ്ങനെ ആരും പോവാറില്ല... അതും അല്ല അവിടെ കാർ പാർക്കിംഗ് ഏരിയ അല്ലാതെ മറ്റൊന്നും ഇല്ലായിരുന്നു... എങ്കിലും മെസ്സജ് വന്നത് ലക്ഷ്‌ന്റെ നമ്പറിൽ നിന്നാണല്ലോ എന്ന് കരുതി ശിവാനി ആ സ്റ്റാഫിനോട് താൻ സ്റ്റോർ റൂമിലേക്ക് പോകുവാണെന്നു. പറഞ്ഞൂ നടന്നു നീങ്ങി...

തുറന്നു കിടക്കുന്ന സ്റ്റോർ റൂം കണ്ട് ശിവാനി തെല്ലൊരു പരിഭ്രമത്തോടെ അകത്തു കയറി..... അവൾ കുറച്ചുകൂടി അകത്തേക്ക് നടന്നു... അന്നേരമാണ് ആരോ മുഖം തിരിഞ്ഞു നിൽക്കുന്നത് അവൾ കണ്ടത്.. ആളിന്റെ costume കണ്ട് ശിവാനി അത് ലക്ഷാണെന്ന് കരുതി ചുമലിൽ തൊട്ടതും പെട്ടെന്ന് അവിടത്തെ ലൈറ്റ് മുഴുവനും ഓഫായി.. ചുറ്റും ഇരുട്ട് പടർന്നു...ഡോർ ആരോ പുറത്തു നിന്നു പൂട്ടുന്ന ശബ്ദവും അവൾ കേട്ടിരുന്നു..

അന്നേരമാണ് അവിടെ നിന്നിരുന്ന ആള് ശിവാനിയെ ഇറുകെ പുണർന്നത്..പതിവിലും വ്യത്യസ്തമായ
പെർഫ്യൂം ഗന്ധം അറിഞ്ഞതും ശിവാനി
പേടിച്ചു അകന്നു മാറി...തന്റെ കണ്ണേട്ടനല്ല അതെന്ന് അവൾക്ക് മനസ്സിലാവാൻ ആ ഒരു പിടിത്തം മതിയായിരുന്നു... അവനെ ശക്തിയോടെ
തള്ളി മാറ്റി ശിവാനി ഓടി രക്ഷപെടാൻ നോക്കി.... പക്ഷെ ഇരുട്ടായതിനാൽ അവൾ എവിടെയോ തട്ടി വീണു...തനിക്കു നേരെ നടന്നു വരുന്ന ആ രൂപത്തെ കണ്ട് ശിവാനി പേടിച്ചു വിറച്ചു..ഇരുട്ടിൽ രണ്ടു കണ്ണുകൾ മാത്രം തിളങ്ങി നിന്നു.... ആ കണ്ണുകൾ ലക്ഷ്ന്റേത് അല്ല എന്നവൾക്ക് പെട്ടെന്ന് മനസിലായി..... കയ്യിൽ കിട്ടിയ എന്തോ ഒന്നെടുത്തു ശിവാനി അവനു നേരെ എറിഞ്ഞു അവിടുന്ന് എഴുന്നേറ്റ് എങ്ങോട്ടെന്നില്ലാതെ ഓടി... ചുറ്റും ഇരുട്ട് മാത്രമായിരുന്നു.... അവന്റെ കണ്ണിൽ പെടാതെ ശിവാനി ഒരിടത്തു മറഞ്ഞു നിന്നു... അയാൾ അവളെ അന്വേഷിച്ചു ചുറ്റും നടക്കുന്നത് ശിവാനി കാണുന്നുണ്ടായിരിന്നു... അതൊരു ട്രാപ് ആണെന്ന് മനസിലായ ശിവാനി ലക്ഷിനെ വിളിക്കാൻ ഫോൺ എടുത്തതും അതിലേക്ക് പെട്ടെന്ന് ഒരു കാൾ വന്നു...ശിവാനി കാൾ കട്ട്‌ ചെയ്ത് ഫോൺ സൈലന്റ് മോഡിൽ ഇട്ടു....ലക്ഷ്‌ന്റെ നമ്പർ എടുക്കാൻ നേരം
ഇരുട്ടിൽ ആ രൂപം അവളെ കണ്ടു പിടിച്ചിരുന്നു.... തനിക്ക് നേരെ അടുക്കുന്ന ആ രൂപത്തെ കണ്ടു ശിവാനി പേടിച്ചു വിറച്ചു..

വേണ്ട..വേണ്ട..തൊടരുത്...എന്നും പറഞ്ഞൂ അവൾ പിന്നിലോട്ട് ചുവടുകൾ വെച്ചതും അവിടം ഒരു പൊട്ടിച്ചിരി മുഴങ്ങി...അവൻ വീണ്ടും അവളെ ഇറുകെ പുണർന്നതും ശിവാനിയുടെ സകലനിയന്ത്രണവും നഷ്ടപ്പെട്ടു... കാലുകൊണ്ട് അവന്റെ അടിനാഭി നോക്കി ഒരു തൊഴി കൊടുത്തതും അവൻ അവളിൽ നിന്നുള്ള പിടിവിട്ട് വേദനകൊണ്ട് പുളഞ്ഞു... അവിടെ കിടന്നിരുന്ന ഒരു പഴയ നെറ്റ് എടുത്ത് അവന്റെ മേലേക്ക് എറിഞ്ഞതും അവൻ അതിൽ കുരുങ്ങി കിടന്നു..ഈ അവസരത്തിൽ മൊബൈലിന്റെ ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്ത ശിവാനി ഡോറിന്റെ ഭാഗത്തു എങ്ങനെയോ എത്തി ഉറക്കെ തട്ടി വിളിക്കാൻ.. ഇതേസമയം ശിവാനിയെ അന്വേഷിച്ചു നടക്കുന്ന ലക്ഷ്നെ കണ്ടു നേരത്തെ ശിവാനി സംസാരിച്ച സ്റ്റാഫ്‌ അവനോട് പറഞ്ഞു

സാർ വിളിച്ചിട്ടല്ലേ മാഡം സ്റ്റോർ റൂമിലേക്ക് വന്നത്...

ഞാനോ... ഞാൻ വിളിച്ചില്ല..

മാഡത്തിന്റെ ഫോണിലേക്ക് സാറിന്റെ മെസ്സജ് വന്നപ്പോഴാണ് മാഡം താഴേക്ക് പോയത്..

അത് കേട്ടതും ലക്ഷ് കൂടുതൽ ഒന്നും ആലോചിക്കാതെ ഗ്രൗണ്ട് ഫ്ലോറിലേക്ക് പഞ്ഞിരുന്നു .. ഡോറിൽ തട്ടി വിളിക്കുന്ന
ശിവാനിയുടെ ശബ്ദം കേട്ടതും ലക്ഷ് പുറത്ത് നിന്നു ഇട്ടിട്ടുണ്ടായിരുന്ന കൊളുത്ത് എടുത്ത് ഡോർ തുറന്നതും ശിവാനി തളർച്ചയോടെ അവന്റെ മേലേക്ക് വീണിരുന്നു... പാതിബോധത്തിലും അവൾ അകത്തേക്കു കൈ ചൂണ്ടി കാട്ടി എന്തൊക്കെയോ പറയാൻ ശ്രമിച്ചു..

അവിടെ... അവിടെ... ആരോ....

അപ്പോഴേക്കും ഒച്ചകേട്ടുകൊണ്ട് സെക്യൂരിറ്റിയും ജനറേറ്റർ റൂമിലെ പയ്യനും വന്നു...

ഇതാരാ ഈ ഡോർ പുറത്തു നിന്നു പൂട്ടിയത്. നിങ്ങളാണോ ലക്ഷ് വലിഞ്ഞു മുറുകിയ മുഖത്താൽ ചോദിച്ചതും ഇരുവരും തങ്ങളല്ലെന്നു പറഞ്ഞു...

അകത്തേക്ക് നോക്കി ശിവാനി വീണ്ടും കൈ ചൂണ്ടിയതും ലക്ഷ് അവരോട് അകത്തു കയറി നോക്കാൻ പറഞ്ഞൂ... അന്നേരം മുറിയിൽ ഇരുട്ട് കണ്ട് ലക്ഷ്ന് മനസിലായി മനപ്പൂർവം ആരോ ഇവിടത്തെ ഫ്യൂസ് ഊരി മാറ്റിയതാണെന്ന്..പെട്ടെന്ന് ലൈറ്റ് ഓൺ ചെയ്ത് ഇരുവരെയും അകത്തു കയറ്റി നിൽക്കാൻ ഏല്പിച്ചു എങ്കിലും ആർക്കും ഒന്നും കാണാൻ പറ്റിയില്ല..... ശിവാനിയുടെ
അവസ്ഥ കണ്ടു ലക്ഷ്നെ അവളെ ഇട്ടേച്ചു അകത്തു കയറി നോക്കാൻ തോന്നിയില്ല...

ഈ വഴി അല്ലാതെ അകത്തുള്ള ആൾക്ക് പുറത്തു കടക്കാൻ പറ്റില്ല.. ഇതിന്റെ  ഡോർ പൂട്ടി കീ എടുത്ത് വെച്ചേക്ക് .. ഞാൻ പറയാതെ ഈ മുറി തുറക്കാൻ പാടില്ല കേട്ടല്ലോ...ഞാനിപ്പോ വരാം..എന്നും പറഞ്ഞു ലക്ഷ് ശിവാനിയെയും കൊണ്ടു പോയി... കീ സെക്യൂരിറ്റിയുടെ കയ്യിലാണ് ലക്ഷ് കൊടുത്തത്... ലക്‌ഷും ശിവാനിയും സെക്യൂരിറ്റിയും പോയതും മറ്റേ പയ്യൻ മുറിയുടെ ലോക്കിലേക്ക് ഒന്ന് നോക്കി...ശേഷം വാച്ച്മാൻ കീ വെക്കുന്നത് ഒളിഞ്ഞു നിന്നു കണ്ടു അയാൾ കാണാതെ അത് പെട്ടെന്ന് കൈകലാക്കി റൂം തുറന്നു അകത്തു മറഞ്ഞു കിടക്കുന്നവനെ പുറത്താക്കി ഡോർ ലോക്ക് ചെയ്ത് കീ എടുത്തിടത്തു വെച്ചു...

പെട്ടെന്ന് പോ എന്റെ സാറെ... ലക്ഷ് സാർ കണ്ടാൽ ഞാനും കൂടെ കുടുങ്ങും...എന്റെ ജോലി തെറിക്കും എന്ന് മാത്രമല്ല ജീവനും ബാക്കി ഉണ്ടാവില്ല..

വെറുതെ അല്ലല്ലോ പണം എണ്ണി വാങ്ങിയിട്ടല്ലേ... എന്നും പറഞ്ഞു അയാൾ ഡ്രസ്സിന് മുകളിൽ ഇട്ടിരുന്ന ജാക്കറ്റ് ഊരി മാറ്റി പയ്യന്റെ കയ്യിൽ കൊടുത്ത് ഒന്നും അറിയാത്തപോലെ അവിടുന്ന് നടന്നു നീങ്ങി...


ശിവാനി ലക്ഷ്നെ ഇറുകെ പുണർന്നു കൊണ്ട് കരയാൻ തുടങ്ങി....

ഹേയ്... ശിവാനി ഇങ്ങനെ കരയല്ലേ... പോട്ടെ... ഇപ്പൊ ഒന്നും പറ്റിയില്ലല്ലോ..പോട്ടെ.. ഒന്നും ഇല്ല...ആ കണ്ണൊക്കെ ഒന്ന് തുടച്ചേ....

പക്ഷെ ശിവാനിക്ക് കരച്ചിൽ അടക്കാനായില്ല...

ലക്ഷ് അവളുടെ മുഖം കൈകുമ്പിളിൽ കോരിയെടുത്തുകൊണ്ട് ചുംബിച്ചു... ശിവാനി...എന്തിനാ ഇങ്ങനെ കരയുന്നത്.. നമുക്ക് ആളെ പെട്ടെന്ന് തന്നെ കണ്ടു പിടിക്കാം.. പോരെ...

ശിവാനി ഒന്നും മിണ്ടിയില്ല...

ശിവാനി അവൻ നിന്നോട് മോശായിട്ട് എന്തെങ്കിലും പെരുമാറിയോ...ലക്ഷിനു അവളോട് അത് ചോദിക്കാൻ ചെറിയ മടി ഉണ്ടായിരുന്നു.. പക്ഷെ അവളുടെ കരച്ചിൽ കണ്ട് അവൻ ചോദിച്ചു പോയതാണ്...

അങ്ങനെ വല്ലതും സംഭവിച്ചിരുന്നേൽ ഞാൻ നിങ്ങളുടെ മുന്നിൽ ഒരിക്കലും ഇതുപോലെ നിൽക്കില്ലായിരുന്നു.. പക്ഷേ ആള് എന്നെ രണ്ടു പ്രാവശ്യം ഹഗ് ചെയ്തു...അവൾ നടന്നത് മുഴുവനും അവനോട് പറഞ്ഞു...

ഇത്രേ ഉള്ളു.. ഇതിനാണോ ഈ കരയുന്നത്..പോട്ടെ...കരയല്ലേ.. പേടിച്ചുപോയോ... പേടിക്കണ്ട... ഇനി എന്ത്‌ വന്നാലും ഇതുപോലുള്ള അബദ്ധത്തിൽ ചെന്നു ചാടല്ലേ....ലക്ഷ് അവളെ നെഞ്ചോട് ചേർത്തു പിടിച്ചു..

നിങ്ങളുടെ ഫോണിൽ നിന്നും മെസ്സേജ് വന്നപ്പോ ഞാൻ മറ്റൊന്നും ആലോചിച്ചില്ല..അതാ ഞാൻ 

അതാണ് എനിക്കും മനസിലാവാത്തത്.. ഇതിപ്പോ ഒരാള് മാത്രം വിചാരിച്ചാൽ നടക്കുന്ന കാര്യമല്ല.. രണ്ടുമൂന്ന് പേര് ചേർന്ന് ഒരുമിച്ചു പ്ലാൻ ചെയ്തതാണ്.. ഞാൻ ഫോൺ ഇവിടെ കാബിനിൽ വെച്ചിട്ട് പോയിരുന്നു... ബട്ട്‌ അത് ലോക്ക് ആയിരുന്നു.. ആ ലോക്ക് എങ്ങനെ അവർ മനസിലാക്കി.... നമ്മൾ പോലും അറിയാതെ തന്നെ ശത്രുക്കൾ നമ്മളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു...അതാരാണെന്ന് പെട്ടെന്ന് കണ്ടെത്തണം... നീ ഇവിടെ കുറച്ചു നേരം റസ്റ്റ്‌ എടുക്ക്..ഞാൻ പെട്ടെന്ന് പോയി സ്റ്റോർ റൂം ഒന്ന് ചെക്ക് ചെയ്തിട്ട് വരാം... എന്നു പറഞ്ഞതും ശിവാനി തലയനക്കി... ലക്ഷ് സ്റ്റോർ റൂമിൽ അരിച്ചു പെറുക്കിയെങ്കിലും ഒരു തെളിവ് പോലും കിട്ടിയില്ല... അവനു രക്ഷപെടാൻ ഫ്രണ്ട് ഡോർ അല്ലാതെ മറ്റൊരു വഴിയും ഇല്ലായിരുന്നു.. പക്ഷെ ഇപ്പൊ ആളുടെ പൊടിപോലും ഇല്ല... ഡോർ തുറന്നു കൊടുക്കാതെ അവനു പുറത്തു കടക്കാൻ പറ്റില്ല.. കീ അവരുടെ കയ്യിലുമാണ് ..നേരത്തെ ഉണ്ടായ വാച്ച്മാൻ പിന്നെ ആ പയ്യൻ രണ്ടിൽ ആരോ ഒരാൾക്ക് ഇതിൽ പങ്കുണ്ട്..ഇവരിൽ ഒരാൾ തുറന്നു വിട്ടു കാണും..വരട്ടെ കണ്ടുപിടിക്കാം എന്നും മനസ്സിൽ പറഞ്ഞൂ  ലക്ഷ് ഡോറും പൂട്ടി അവിടുന്ന് നടന്നകന്നു...


*************


പിറ്റേദിവസം ശിവാനി ലീവായിരുന്നു.. അതുപോലെ ലക്ഷ് ഓഫീസിൽ നിന്നും തിരിച്ചു ഇറങ്ങുമ്പോൾ സമയം ഏഴുമണി കഴിഞ്ഞിരുന്നു... 5 മണി ആവുമ്പോഴേക്കും സ്റ്റാഫ്‌ ഒക്കെയും പോയി തുടങ്ങും.. പിന്നെ ഓവർ ഡ്യൂട്ടി ഉള്ളവർ കുറച്ചുനേരം കൂടി നില്ക്കും.. എന്നാലും 7 മണി ആവുമ്പോഴേക്കും എല്ലാരും പോയിക്കാണും....7.30 കഴിഞ്ഞതും ലക്ഷ് ക്യാബിൻ പൂട്ടി ഇറങ്ങി
എൻട്രൻസ് ഭാഗത്തു എത്തിയപ്പോഴാണ് വേദിക ഇരിക്കുന്നത് കാണുന്നത്... ലക്ഷ്നെ കണ്ട അവൾ ഒന്നെഴുന്നേറ്റു...

മ്മ്.. താനിത് വരെ പോയില്ലേ...

അത് സാർ എനിക്ക് കുറച്ചു ഓവർ വർക്സ് ഉണ്ടായിരുന്നു... ഞാൻ ഫ്രണ്ടിന്റെ കൂടെയാ പോവാറുള്ളത് ... ഞാൻ വല്ല ഓട്ടോയിലും വന്നോളാം എന്ന് പറഞ്ഞു അവളോട് പൊക്കോളാനും പറഞ്ഞു... കുറേ നേരം പുറത്തു വെയിറ്റ് ചെയ്തു പക്ഷെ ഒരു ഓട്ടോ പോലും കിട്ടിയില്ല.. അതും അല്ല പുറത്ത് നല്ല ഇരുട്ടും ആണല്ലോ....എനിക്ക് പേടി തോന്നിയത് കൊണ്ട് ഇങ്ങോട്ട് വന്നു.. സാർ അകത്തുണ്ടെന്ന് സെക്യൂരിറ്റി പറഞ്ഞു... സാറിന് വിരോധം ഇല്ലെങ്കിൽ എന്നെ ഒന്ന് ടൌൺ വരെ ഡ്രോപ്പ് ചെയ്യാമോ....വേദിക നിഷ്കളങ്കത ആവശ്യത്തിൽ കൂടുതൽ വാരി വിതറി..


ലക്ഷ് ഒന്നാലോചിച്ച ശേഷം മൂളികൊണ്ട് പറഞ്ഞു മ്മ്.. പുറത്ത് ഗേറ്റിന്റെ അവിടെ നിന്നാൽ ഞാൻ വണ്ടി എടുത്തിട്ട് വരാമെന്ന്... അതും പറഞ്ഞു ലക്ഷ് വണ്ടി എടുക്കാൻ പോയതും വേദികയുടെ ഉള്ളിൽ തന്റെ പ്ലാൻ വിജയിച്ചതിന്റെ സന്തോഷമായിരിന്നു..

വേദികയോട് വണ്ടിയിൽ കയറാൻ പറഞ്ഞു ലക്ഷ് വണ്ടി മുന്നോട്ട് എടുത്തു..വണ്ടിയിൽ ഇരിക്കുമ്പോൾ ലക്ഷ്ന്റെ മനസ്സ് നിറയെ ശിവാനിയോട് ഇത് പറഞ്ഞാൽ എങ്ങനെയാവും അവൾ പ്രതികരിക്കുക എന്നായിരുന്നു....പറയാതിരുന്നാൽ ശരിയാവില്ല...  നാളെ പറഞ്ഞേക്കാം ...ഇപ്പൊ കക്ഷി നല്ല മൂഡിലാണെങ്കിൽ വെറുതെ മൂഡ് കളയണ്ടല്ലോ.... ശിവാനിയുമായുള്ള നിമിഷങ്ങൾ മനസിൽ ഓടിയെത്തിയതും
ലക്ഷിന്റെ ചുണ്ടിൽ അറിയാതൊരു പുഞ്ചിരി വിരിഞ്ഞു...അതവന്റെ മുഖത്ത് പ്രതിഫലിക്കുന്നുണ്ടായിരുന്നു.. കവിളിൽ ഗർത്തം വിരിഞ്ഞതും വേദിക അതിൽ അലിഞ്ഞുപോയി... അവന്റെ സൗന്ദര്യം അവളെ വല്ലാതെ മത്തു പിടിപ്പിക്കുന്നുണ്ടായിന്നു... ശിവാനിയെയും ലക്ഷ്‌നെയും പിരിച്ചു കൊടുക്കണം ... അത് ഏത് വിധത്തിൽ ആയാലും കുഴപ്പം ഇല്ല എന്ന് മേഘ പറഞ്ഞിരുന്നു...പക്ഷെ ലക്ഷ്നെ തനിക്ക് വേണം... എന്ന് അവൾ എടുത്ത് പറഞ്ഞിരുന്നു...പക്ഷെ ഇപ്പോൾ വേദികയുടെ ഉള്ളിൽ മറ്റൊരു ചിന്തയായിരുന്നു ശിവാനിയെയും ലക്ഷ്‌നെയും പിരിച്ചു കഴിഞ്ഞാൽ ലക്ഷ് തനിക്കുള്ളതായിരിക്കും... ആർക്കും വിട്ടുകൊടുക്കില്ല..വേദിക ഉള്ളിൽ പലകണക്ക് കൂട്ടലുകളും കൂട്ടി.... വേദികയോട് ലക്ഷ് ഒന്നും മിണ്ടിയിരുന്നില്ല.. അവൻ എന്തെങ്കിലും മിണ്ടാൻ അവൾ അവസരം നോക്കിയിരുന്നു.... അതിനിടയിലാണ് ലക്ഷ് വേദികയോട് ഇപ്പൊ വരാം എന്നും പറഞ്ഞു വണ്ടിയിൽ നിന്നും ഇറങ്ങുന്നത്... അവൻ ഇറങ്ങിയപ്പോഴാണ് വേദിക അവന്റെ ഊരിമാറ്റിയ ലൈറ്റ് കളറിലുള്ള ബ്ലേസർ കാണുന്നത്...അവൾ പെട്ടെന്ന് എന്തോ മനസ്സിൽ വിചാരിച്ചു ആ ബ്ലേസർ എടുത്ത് തന്റെ ചുണ്ടിൽ ലിപ്സ്റ്റിക് വാരിത്തേച്ചു ബ്ലേസറിൽ കറക്റ്റ് ലിപ് ചിഹ്നം പതിയുംപോലെ അതിൽ ചുംബിച്ചു.... എന്നിട്ട് അത് പുറത്ത് കാണാത്ത പോലെ അവിടെ വെച്ചു.. തന്റെ വാലറ്റ് ഡാഷ്ബോഡിൽ മനഃപൂർവം വെച്ചശേഷം വീണ്ടും പാവമായി ഇരുന്നു... ലക്ഷ് തിരുച്ചു വന്നു വണ്ടി മുന്നോട്ട് എടുത്തു...

സാർ.. മതി.. ഇവിടെ നിർത്തിയാൽ മതി എന്നും പറഞ്ഞൂ വേദിക ഇറങ്ങിയതും ലക്ഷ് ഹാവു സമാധാനമായി എന്നും വണ്ടി വീട്ടിലേക്ക് തിരുച്ചു വിട്ടു...........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story