നിനക്കായ്: ഭാഗം 28

രചന: നിലാവ്

വീട്ടിലെത്തിയ ലക്ഷ് ശിവാനിയെ ഇറുകെ പുണർന്നു.....ശിവാനി... ഐ ലവ് യൂ... എന്നും പറഞ്ഞു അവളുടെ തോളിൽ ചുണ്ടമർത്തി..

എന്താണ് സാറിന് ഒരിളക്കം.. ശിവാനി അവന്റെ കവിള് പിടിച്ചു വലിച്ചുകൊണ്ട് ചോദിച്ചു.....

അത് പിന്നെ.... എന്നും പറഞ്ഞു അവളുടെ കീഴ്ചുണ്ടിൽ പതിയെ തലോടി..

അത് പിന്നെ പറ.. ശിവാനി പുരികം പൊക്കി...

അതുപിന്നെ....എന്നും പറഞ്ഞു അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് ചേർത്തു പിടിച്ചു അവളുടെ കണ്ണുകളിലേക്ക് നോക്കിയതും ശിവാനി ഫ്ലാറ്റ്....

ശിവാനി...

മ്മ്...

ശിവാനി..അത് പിന്നെ ഏതു പിന്നെയാണെന്ന് മനസിലായല്ലോ....

മ്മ്...

അപ്പൊ..

അപ്പോ... എന്ത്‌ വേണം 

ഞാൻ മോഹിക്കുമെ.. പിന്നെ അവസാനം ഇലയിട്ടിട്ട് ചോറില്ലെന്ന് പറഞ്ഞാൽ അന്നത്തെ പോലെ ആയിരിക്കില്ല ഞാൻ..

ശരി സമ്മതിച്ചു ... ഇയാൾ ആദ്യം പോയി ഫ്രഷായിട്ട് വന്നേ... എന്നും പറഞ്ഞു അവന്റെ ഷർട്ടിന്റെ ബട്ടൺ അഴിക്കാൻ തുടങ്ങിയതും അവൻ അവളുടെ  ഡ്രെസ്സുനുള്ളിലൂടെ കയിട്ട് കുസൃതി കാട്ടി തുടങ്ങി..

എന്തായിത് അടങ്ങി ഇരിക്ക്....

അവൻ കേട്ടഭാവം ഇല്ലാതെ പ്രവർത്തി തുടന്നു..... അവന്റെ കൈ അവളുടെ ഇരുമാറിലും അമർന്നതും ശിവാനി ഷോക്കേറ്റപോലെയായി അവനിൽ നിന്നു അകന്നു മാറാൻ ഒരുങ്ങി...

ശിവാനി... ഇപ്പോഴേ ഇങ്ങനെ ആയാൽ എങ്ങനെയാ.... ഇത് വെറും സാമ്പിൾ വെടിക്കെട്ട്... തൃശൂർ പൂരം മോള് കാണാൻ പോവുന്നതേ ഉള്ളു എന്നും പറഞ്ഞു അവളുടെ കവിളിൽ ചുണ്ട് ചേർത്തു കൊണ്ട് ടവലും എടുത്ത് വാഷ്റൂമിലേക്ക് പോയി...അന്നേരമാണ് ശിവാനിയുടെ ഫോൺ റിങ് ചെയ്യുന്നത്... പരിജയം ഇല്ലാത്ത നമ്പർ ആയിരുന്നു... ശിവാനി സംശയത്തോടെ ഫോൺ അറ്റൻഡ് ചെയ്തു..

ഹെലോ...

ഹെലോ മാഡം... ഇത് ഞാനാ..

ഞാനാന്നു വെച്ചാൽ..

സോറി മാഡം.. ഞാൻ വേദികയാ..

ഓ.. അത് കേട്ടതും ശിവാനിയുടെ മുഖം ചുളിഞ്ഞു... വേദിക ഇത് ഓഫീസ് ടൈം അല്ലല്ലോ...

സോറി മാഡം.. ഞാൻ വിളിച്ചത് എന്താണെന്ന് വെച്ചാൽ എനിക്ക് ഇന്ന് ഓവർ ഡ്യൂട്ടി ആയിരുന്നു... ഒരുപാട് വൈകിയത് കൊണ്ട് സാർ വണ്ടിയിൽ കയറാൻ നിർബന്ധിച്ചത്കൊണ്ട് ഞാൻസാറിന്റെ വണ്ടിയിൽ  കയറിയിരുന്നു... വീട്ടിലെത്തിയപോഴേ
എന്റെ വാലറ്റ് കാണാൻ ഇല്ല.. ഇനിയിപ്പോ സാറിന്റെ വണ്ടിയിൽ വെച്ച് മറന്നോ അതോ വേറെ എവിടേലും വെച്ചോ എന്ന് ശരിക്കും ഓർമ കിട്ടുന്നില്ല അതാണ് മാഡം ഞാൻ വിളിച്ചത്...മാഡം ഒന്ന് നോക്കാമോ..

മ്മ്.. ഞാൻ നോക്കിയേക്കാം എന്നും പറഞ്ഞൂ ശിവാനി കാൾ കട്ട്‌ ചെയ്തു..
മറുതലയ്ക്കൽ ഉള്ള വേദികയുടെ ഉള്ളിൽ നിഗൂഢമായ ചിരിവിരിഞ്ഞു...ശിവാനിക്ക് വേദികയുടെ ആ വിളിയിൽ ചെറിയൊരു പന്തികേട് തോന്നി... അതോടൊപ്പം കുഞ്ഞു വിഷമവും പരിഭവവും..കാരണം ലിഫ്റ്റ് കൊടുത്ത വിവരം കണ്ണേട്ടൻ തന്നോട് പറഞ്ഞില്ലല്ലോ എന്നോർത്തായിരുന്നു അത് ..

ലക്ഷ് ആണെങ്കിൽ വാഷ്റൂമിൽ മൂളിപാട്ടൊക്കെ പാടുന്നുണ്ട്.. അത് കേൾക്കുമ്പോൾ അറിയാം ആള് ഫുൾ മൂഡിലാണെന്ന്...

ശിവാനി... ശിവാനി... ലക്ഷ് വാഷ്റൂമിനു അകത്തു നിന്നു വിളിച്ചു..ശിവാനി ഒന്നും പുറമെ കാട്ടാതെ വിളി കേട്ടു..

എന്തുവാ...

നീ വരുന്നോ...

എന്തിനാ...

പൊറോട്ടയടിക്കാൻ എന്തെ ...എടീ കുളിക്കാൻ പോരുന്നോന്ന്....

ഇല്ല.. കണ്ണേട്ടൻ പെട്ടെന്ന് കുളിച്ചിട്ട് ഇങ്ങു വന്നേ.. നമുക്കെ വെടിക്കെട്ടിനു തിരി കൊളുത്തണ്ടേ.... ശിവാനി പ്രത്യേക താളത്തിൽ പറഞ്ഞു..

ഇവളെന്താ അങ്ങനെ പറഞ്ഞത്... ആ പറഞ്ഞതിൽ ഒരു ഭീഷണിയുടെ സ്വരം ഇല്ലയോന്നൊരു സംശയം...ലക്ഷ് വിചാരിക്കുവായിരുന്നു..

ശിവാനി..അതെന്താ വെടിക്കെട്ടെന്ന് നീ ഉദ്ദേശിച്ചത്..

അത് പിന്നെ കണ്ണേട്ടനല്ലേ പറഞ്ഞത് തൃശൂർപൂരം കാണാൻ പോകുന്നതേ ഉള്ളുവെന്ന് .. ആ വെടിക്കെട്ടാ ഞാൻ ഉദ്ദേശിച്ചത്...അത്കൊണ്ട് മോൻ പെട്ടെന്ന് ഇങ്ങോട്ട് വന്നാട്ടെ എന്റെ കൈ തരിക്കുവാ..

കൈ തരിക്കുവാന്നോ... അതെന്തിനാ ശിവാനി.. ലക്ഷ് അല്പം പേടിയോടെ ചോദിച്ചു...

അതുപിന്നെ തലോടാൻ.. കണ്ണേട്ടനെ എന്റെ മടിയിൽ കിടത്തി തലോടാൻ എന്റെ കൈ തരിക്കുവാന്നു പറഞ്ഞതാ..

ഓ.. അങ്ങനെ..എന്നാൽ പെട്ടെന്ന് വരാവേ..

എന്നാൽ ഞാൻ അങ്ങോട്ട് ചെല്ലട്ടെ.. ഫുഡ്‌ ഒക്കെ എടുത്തു വെക്കാം എന്നും പറഞ്ഞു ശിവാനി വണ്ടിയുടെ കീയും എടുത്ത് മുൻവശത്തെ ഡോർ തുറന്നു പുറത്തിറങ്ങി.... വണ്ടിയുടെ ലോക്ക് എടുത്ത് ഫ്രണ്ട് ഡോർ തുറന്നു വേദിക പറഞ്ഞ വാലറ്റ് ഉണ്ടോന്ന് നോക്കി.. അവിടെ എവിടെയും കാണാഞ്ഞിട്ട് അവസാനം ഡാഷ്ബോഡ് ബോക്സ്‌ തുറന്നു നോക്കിയപ്പോൾ അതിൽ വാലറ്റ് ഉണ്ടായിരുന്നു..

ഓഹോ... അപ്പോ ലിഫ്റ്റ് കൊടുത്തത് സത്യമായിരുന്നുല്ലേ.. ഞാൻ കാണണ്ട എന്നു കരുതിയാവും ഇതിനകത്ത് വെച്ചത്.. ഹും... എന്നും പറഞ്ഞു അതും എടുത്ത് തിരിയാൻ നേരമാണ് അവന്റെ ബ്ലേസർ അവിടെ കിടക്കുന്നത് കാണുന്നത്..

ഓ.... എത്ര പറഞ്ഞാലും മനസിലാവില്ല.. ഇതിനകത്ത് വെച്ചാൽ ഇങ്ങേരുടെ മറ്റവൾ വന്നു അലക്കികൊടുക്കുമോ.. ശിവാനി പിറുപിറുത്തുകൊണ്ട് അതും എടുത്ത് വണ്ടിയും ലോക്ക് ചെയ്തു അകത്തേക്ക് നടന്നു... വാലറ്റ് അവിടെ വെച്ച് ബ്ലേസർ അലക്കുന്ന ബാസ്കറ്റിൽ ഇടാൻ നേരമാണ് അതിലെ വേദികയുടെ കരവിരുത് ശിവാനി കാണുന്നത്.. അതു കണ്ടതും ശിവാനിയുടെ നെഞ്ചോന്ന്‌ പിടഞ്ഞു... ഇതെങ്ങനെ ഇതിൽ വന്നു...
ശിവാനിക്ക് ആകെ വട്ട് പിടിക്കാൻ തുടങ്ങി..അവൾക്ക് ലിഫ്റ്റ് കൊടുത്തത് പൊട്ടെന്ന് വെക്കാം.. പക്ഷെ ഇതിന്റെ സത്യാവസ്ഥ അറിഞ്ഞേ പറ്റു... അതിനുവേണ്ടി അവൾ ലക്ഷ്‌ന്റെ കുളി കഴിയാൻ കാത്തിരുന്നു..

കുളി കഴിഞ്ഞു പതിവ്പോലെ ടവ്വലും ചുറ്റി വന്ന ലക്ഷ് ശിവാനിയുടെ വാടിയ മുഖം കണ്ട് കാര്യം തിരക്കി..

ശിവാനി അവന്റെ ബ്ലേസറിലെ ലിസ്റ്റിക്ക് അവനു കാണിച്ചു കൊണ്ട് ചോദിച്ചു..

 ഇതെന്താ..??

അത് തന്നെയാ എനിക്കും ചോദിക്കാനുള്ളത് ഇതെന്താണെന്ന്.. നിനക്ക് ഉമ്മ തരണമെങ്കിൽ നേരിട്ട് തന്നാൽ പോരായിരുന്നോ.. ആ ഡ്രസ്സ്‌ ചീത്തയാക്കണമായിരിന്നുന്നോ..ലകക്ഷ് തിരിച്ചു ചോദിച്ചു..

അതുകേട്ട ശിവാനിക്ക് പെരുത്ത് കയറി... അവൾ വേദികയുടെ വാലറ്റ് അവനു നേരെ നീട്ടികൊണ്ട് ചോദിച്ചു അപ്പോ ഇതെന്താ..

അഹാ കൊള്ളാല്ലോ .. നൈസ് വാലറ്റ്.. പുതിയതാ..ലക്ഷ്‌ന്റെ ചോദ്യം കേട്ട് ശിവാനി അവനെ ബെഡിലേക്ക് ഒരു തള്ളലായിരുന്നു.. അവളുടെ ആ പ്രവർത്തിയിൽ ലക്ഷ് ബെഡിലേക്ക് മലർന്നു വീണു..

ശിവാനി എന്തായിത്.. എന്റെ തലയിപ്പോ ഇടിച്ചേനെല്ലോ..

ഇടിക്കുകയല്ല കൊല്ലും ഞാൻ എന്നും പറഞ്ഞു അവന്റെ മേലെ ചാടിക്കയറി നെഞ്ചിൽ  ഇരുന്നു കഴുത്തിൽ പിടുമുറുക്കി.....

ശിവാനി... കളിക്കല്ലേ എം.എനിക്ക് ശ്വാസം മുട്ടുന്നു... നീ വിധവ ആകുവേ...

ഞാനതങ്ങു സഹിച്ചു....

എന്റെ ദൈവമേ മൂർഖൻ പാമ്പിനെ ആണല്ലോ ഞാൻ പ്രേമിച്ചു കെട്ടിയത്....

ഞാൻ മൂർഖൻ പാമ്പല്ല അനക്കോണ്ടയ.. ഉള്ളിൽ വിഷം ഇല്ലെങ്കിലും കഴുത്തു ഞെരിച്ചു  കൊല്ലാൻ മൂപ്പരോളം കഴിവ് വേറെ ആർക്കുല്ല..ശിവാനി ഒന്നുകൂടി പിടിമുറുക്കി..

അന്നേരം ലക്ഷ് ശിവാനിയുടെ കയ്യിൽ പിടിത്തമിട്ടു ചോദിച്ചു... ഇപ്പൊ എന്താ എന്റെ ശിവാനിയെ നിനക്ക് പറ്റിയെ... ഉച്ചക്കത്തെ ഗുളിക കഴിച്ചില്ലേ....

ഗുളിക.. നിങ്ങളുടെ മറ്റവളില്ലേ.
ആ വേദിക അവൾക്ക് കൊണ്ടുപോയി കൊടുക്ക്.... അവൾക്ക് ലിഫ്റ്റ് കൊടുത്തത് പറഞ്ഞില്ല അതുപോട്ടെന്ന് വെക്കാം .. അവൾ നിങ്ങളെ ഉമ്മ വെച്ചില്ലേ മനുഷ്യ....

എപ്പോ.. ഞാനേറിഞ്ഞില്ലല്ലോ... എന്നും പറഞ്ഞു ശിവാനിയെയുംകൊണ്ട് അവൻ ഒരു മറിച്ചിൽ ആയിരുന്നു..ശിവാനിയുടെ മേലെയാണ് ലക്ഷ് ഇപ്പോഴുള്ളത്... അവൻ അവളുടെ കൈ രണ്ടു ലോക്ക് ചെയ്ത് വെച്ചു അവളുടെ കഴുത്തിൽ മുഖമുരസിയതും ശിവാനി കുതറിമാറാൻ നോക്കി..

വിട്.. വിട്... എന്നെ തൊടണ്ട...

അത് കേട്ടതും അവനു വാശി കൂടിയതെ ഉള്ളു... അവന്റെ ചുണ്ടും നാവും അവളുടെ കഴുത്തിലും മാറിടുക്കിലും ഒഴുകി നടന്നു... ശിവാനിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി... അത് മനസിലായ ലക്ഷ് അവളിൽ നിന്നുള്ള പിടി അയച്ചു അവളിൽ നിന്നും അകന്നു മാറി.....

ശിവാനി.. ഇങ്ങോട്ട് നോക്കിക്കേ..

ശിവാനി എങ്ങോട്ടോ മിഴികളൂന്നി കിടന്നു..

ശിവാനി ഞാൻ ലിഫ്റ്റ് കൊടുത്തു എന്നത് സത്യമാ.. അവൾ ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ നേരം ഒരുപാട് വൈകിയിരുന്നു.. ഓട്ടോ കിട്ടിയില്ല ലിഫ്റ്റ് തരുമോ എന്നു ചോദിച്ചപ്പോൾ ഒരു മാനുഷിക പരിഗണന അതെ ഞാൻ ഉദ്ദേശിച്ചുള്ളൂ.. ഇനിയിപ്പോ ഒറ്റയ്ക്ക് രാത്രി പോയി വല്ലതും പറ്റിയാൽ നമ്മുടെ സ്റ്റാഫ്‌ എന്ന നിലയിൽ നമുക്കത് പ്രോബ്ലം ആയേക്കാം അതൊക്കെ കരുതിയാണ് ഞാൻ ടൌൺ വരെ ലിഫ്റ്റ് കൊടുത്തത്.. പക്ഷെ നീ പറഞ്ഞ ഉമ്മയുടെ കാര്യം എനിക്കറിയില്ല എന്ന് മാത്രമല്ല ഞാൻ അതിനോട് മിണ്ടിയിട്ട് പോലും ഇല്ല.... ഞാൻ നിന്നോട് പറയാഞ്ഞത് മനപ്പൂർവം അല്ല..നാളെ ഉറപ്പായും പറഞ്ഞെനെ.. ഇന്ന് നിന്റെ മൂഡ് കളയണ്ടല്ലോ എന്ന് തോന്നി... പ്രോമിസ് ശിവാനി...നിനക്ക് എന്നെ അറിഞ്ഞൂടെ...

അത് കേട്ടതും ശിവാനിക്ക് ചെറിയൊരാശ്വാസം തോന്നി...അവൾ എഴുന്നേറ്റ ശേഷം നേരത്തെ വേദിക വിളിച്ചപ്പോൾ അവൾ റെക്കോഡ് ചെയ്തിരുന്നു അത് അവനു കേൾപ്പിച്ചു കൊടുത്തതും ലക്ഷ് കണ്ണും തള്ളി ഇരിപ്പാണ്..

എന്റെ ദൈവമേ ഇവള് പെരുംകള്ളിയ.. ഇപ്പോഴാ ഇവളുടെ ഉദ്ദേശം മനസിലായത് എന്നെയും നിന്നെയും തെറ്റിക്കുക.. അതിനു വേണ്ടി മനപ്പൂർവം അവൾ വാലറ്റ് വണ്ടിയിൽ വെച്ച് നിന്നെ വിളിച്ചതാണ്... ലക്ഷ് പറഞ്ഞൂ..

അപ്പൊ നിങ്ങൾക്ക് ഈ ലിപ്സ്റ്റിക്കിന്റെ കാര്യത്തിൽ ഒരറിവും ഇല്ല..

ഇല്ലെന്നെ .. നീയാണേ... എനിക്കൊരറിവും
ഇല്ല..

അത് കേട്ടതും ശിവാനിക്ക് ഒരാശ്വാസം തോന്നി... അവളുടെ സൂക്കേട് ഞാൻ തീർത്തു കൊടുക്കുന്നുണ്ട്.. എനിക്കറിയാം എന്ത്‌ വേണം എന്ന്.. നാളെ നിങ്ങൾ അങ്ങോട്ട് ചോദിച്ചിട്ട് അവൾക്ക് ലിഫ്റ്റ് കൊടുക്കണം..naleyunഞാൻ ലീവാണ്...വണ്ടിയിലും നിങ്ങളുടെ കേബിനിലും ഹിഡൻ ക്യാമറ വെക്കണം.. കുറച്ചു നാൾ അങ്ങനെ പോവട്ടെ..
ഈ ശിവാനി ആരാണെന്ന് അവൾ മനസിലാക്കാൻ പോവുന്നതേ ഉള്ളു  എന്നും പറഞ്ഞു അവന്റെ മേലേക്ക് ആ ബ്ലേസറും വലിച്ചെറിഞ്ഞു ശിവാനി മുറിയിൽ നിന്നിറങ്ങാൻ നേരമാണ് ലക്ഷ് പിറകിൽ നിന്നും വിളിച്ചു ചോദിക്കുന്നത്..

അത് പിന്നെ ശിവാനി ഇന്ന് വല്ലതും നടക്കുമോ...

ഞാൻ നടത്തിക്കാം...ഹും . അതും പറഞ്ഞു ഇങ്ങോട്ട് വന്നാലുണ്ടല്ലോ എന്നും പറഞ്ഞു ശിവാനി ഡോറും വലിച്ചടച്ചു പോയി..

ദൈവമേ ഇങ്ങനെപോയാൽ എന്റെ ഫസ്റ്റ് നൈറ്റ്‌ നടക്കും എന്ന് തോന്നുന്നില്ല..ഇതിപ്പോ ആരെങ്കിലും വല്ല കൂടോത്രവും ചെയ്ത് കാണുമോ ആവോ..ഇനിയിപ്പോ രണ്ടു ദിവസത്തേക്കുള്ളത് ആയി..ഹാല്ലേലൂയ സ്തോത്രം..എന്നും പറഞ്ഞു ലക്ഷ് താടിക്ക് കയ്യും കൊടുത്ത് ഇരുന്നു.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story