നിനക്കായ്: ഭാഗം 7

ninakkay nilavu

രചന: നിലാവ്

മുറിയിലെത്തിയ ശിവാനി ആകെ ദേഷ്യത്തിൽ ആണ്.. താൻ വിചാരിച്ചപോലെ തന്നെ... ഇവിടെ എത്തിയതും ആള് തനിക്കൊണം പുറത്തെടുത്തിരിക്കുന്നു.. എന്തൊക്കെയാണ് എല്ലാരുടെ മുന്നിൽ വെച്ച് പറഞ്ഞത്‌..എല്ലാം അയാൾക്ക്
 ഒരു തമാശ....ആൾ എന്റെ അവസ്ഥ നല്ലോണം മുതലെടുക്കുകയാണ്...

ഞാൻ പറഞ്ഞതാണ് എന്റെ ദേഹത്തു തൊടാൻ പാടില്ല എന്ന് എന്നിട്ടോ... ഇനി തൊടാൻ വരട്ടെ ശിവാനി ദേഷ്യത്താൽ ഓരോന്ന് പിറുപിറുക്കുന്നുണ്ട്....

അപ്പോഴാണ് ലക്ഷ് അങ്ങോട്ട് വരുന്നത്.അവൾ അവനെ കടുപ്പിച്ചു നോക്കി...

ഹ്മ്മ്.. എന്താ.. എന്തു പറ്റി.. അവന്റെ വാക്കുകളിൽ ഗൗരവം നിറഞ്ഞിരുന്നു..

എന്താന്നോ.... അവരോട് എന്തൊക്കെയാ പറഞ്ഞത് എന്ന് വല്ല ബോധവും ഉണ്ടോ...

ഓ.. അതോ.. അത് ജസ്റ്റ്‌ ഒരു ഫൺ ആയി എടുത്താൽ മതി..അവര് ന്യൂ ജെൻ പിള്ളേരല്ലേ ആ ഒരു സെൻസിൽ എടുത്തോളും.


സാറിന് പിന്നെ എല്ലാം ഫൺ ആണല്ലോ...
നേരത്തെ ദൈവത്തിന് മുന്നിൽ നിന്നു ചെയ്തതും ഫൺ ആയിരിക്കും അല്ലെ.. ആയിരിക്കും.. നിങ്ങൾക്ക് എല്ലാം അങ്ങനെയാണ്... ഇതിപ്പോ മൂന്നാമത്തെ തവണയാണ് കല്യാണം ഒരു കുട്ടിക്കളിയായി നിങ്ങൾ എടുക്കുന്നത്. നിങ്ങൾക്ക് ഫൺ അല്ലാത്ത എന്തെങ്കിലും ഉണ്ടോ..

ഒഫ്‌കോഴ്സ് ശിവാനി.. എന്റെ അമ്മ അതെനിക്ക് ഫൺ അല്ല.. എന്റെ ബിസിനസ് അതും എനിക്ക് ഫൺ അല്ല..

സാറിന് മാത്രമാണല്ലോ അമ്മയും അച്ഛനും കുടുംബവും ഒക്കെയുള്ളത്‌..ബാക്കി ഉള്ളോർക്ക് കുടുംബവും മനസ്സും ഒന്നും ഇല്ലല്ലോ.. അല്ല ഈ ഒരു മാസം കഴിഞ്ഞാൽ സാർ പിന്നെ എന്ത് ചെയ്യും.. സാറിന്റെ ഭാര്യ എവിടെ എന്ന് എല്ലാവരും ചോദിച്ചാൽ സാർ എന്ത്‌ പറയും..ശിവാനിയുടെ സ്വരം അന്നേരം കടുത്തിരുന്നു..

അതാപ്പോഴല്ലേ ശിവാനി.... അതും അല്ല ശിവാനി ഇവിടൊക്കെതന്നെയുണ്ടല്ലോ..

ഓ.. അപ്പൊ ഇനിയും ഇതുപോലെ ആവശ്യം വന്നാൽ സാർ എന്റെ അടുക്കൽ വരും എന്നർത്ഥം.. ഇനി മരിക്കേണ്ടി വന്നാലും എന്നെ ഒന്നിനും കിട്ടില്ല സാർ..

ഓക്കേ... ശിവാനി.. ഇല്ലെങ്കിൽ വേണ്ട.. ഞാൻ അന്നേരം എല്ലാരോടും പറഞ്ഞോളാം ശിവാനി അബ്രോഡ് പഠിക്കാൻ പോയിട്ടുണ്ടുണ്ടെന്ന്.. നൈസ് ഐഡിയ അല്ലെ ശിവാനി..

അതിനേക്കാളും നൈസ് ആയിട്ടുള്ള ഐഡിയ ഉണ്ട് സാർ ഞാൻ അങ്ങ് മരിച്ചു പോയി എന്ന് പറഞ്ഞേക്ക്..

യെസ്.. അത് വളരെ നല്ലൊരു ഐഡിയ ആണ് ശിവാനി....പക്ഷെ ശിവാനി അതിനേക്കാളും നല്ലൊരു ഐഡിയയുണ്ട് എന്താന്നറിയോ ശിവാനിക്ക്..ഞാൻ ശിവാനിയെ അങ്ങ് റിയൽ ആയി മാരിയേജ് ചെയ്തേക്കാം..അപ്പൊ എല്ലാ പ്രശ്നവും സോൾവ് ആവും.

ഓഹോ അപ്പൊ അതാണല്ലേ സാറിന്റെ മനസ്സിലിരിപ്പ്.... പക്ഷെ എന്ത് ചെയ്യാം സാർ എനിക്കും കൂടി അത്‌ തോന്നണ്ടേ.. എന്നെ കെട്ടാൻ പോവുന്ന ആളെ കുറിച് എനിക്ക് ചില സങ്കല്പം ഒക്കെയും ഉണ്ട് സാർ ...പണം സൗന്ദര്യം ഇതൊന്നും എനിക്ക് ഒരു പ്രശ്നമേ അല്ല..
ആളൊരു ജെം ആയിരിക്കണം എന്നാണ് എന്റെ ആദ്യത്തെ ആഗ്രഹം.. കൂടാതെ ഞാനും ആളും തമ്മിൽ ഒരു മ്യൂചുവൽ അണ്ടർസ്റ്റാൻഡിങ്
ഉണ്ടായിരിക്കണം.. എന്റെ തീരുമാനങ്ങളെ റെസ്‌പെക്ട് ചെയ്യുന്ന ആളായിരിക്കണം.. പിന്നെ ഹ്യുമാനിറ്റി അത് മസ്റ്റ് ആണുട്ടോ... പിന്നെ എന്നെ നല്ലപോലെ സ്നേഹിക്കണം കെയർ ചെയ്യണം.. എന്നെ ഒരു തരത്തിലും വേദനിപ്പിക്കാത്ത ആളായിരിക്കണം..  മുൻകോപം ഉണ്ടാവാനെ പാടില്ല...

ഓഹോ... അപ്പൊ ഞാൻ ഇതൊന്നും അല്ല എന്നാണോ ശിവാനി പറയുന്നത്..

അത് സാർ സ്വയം ചോദിച്ചു നോക്ക്...അപ്പൊ അറിയും..

ഓ അങ്ങയാണല്ലേ ശരി...
മോളെ ശിവാനി നിന്നെ കെട്ടണം എന്നും കൂടെ പൊറുപ്പിക്കണം എന്നും തോന്നിയാൽ അതിനു ആരുടെയും സമ്മതം ലക്ഷിനു വേണ്ട...

അതൊക്കെ സാറിന്റെ വെറും തോന്നൽ ആണ് സാർ....

 ശിവാനിക്കുട്ടി കൂടുതൽ ശോ കാണിക്കല്ലേ.... ഞാനൊന്നു മനസ്സ് വെച്ചാൽ അടുത്ത ഉത്സവം കൂടാൻ എന്റെ ജൂനിയറും കൂടി കാണും അതു മറക്കണ്ട..

പിന്നെ.. അതിന് സാർ ഒന്നുകൂടി ജനിക്കണം.. എന്റെ സമ്മതം ഇല്ലാതെ
എന്റെ ദേഹത്തു തൊടുന്നത് എനിക്കൊന്നു കാണണം. ഞാൻ ഇവിടെ വരുന്നതിനു മുൻപേ പറഞ്ഞതുമാണ്
എന്റെ ദേഹത്തു തൊടാൻ പാടില്ലെന്ന്... എന്നിട്ടും സാർ അത്‌ തെറ്റിച്ചു..പോട്ടെ...അത് ഞാൻ ക്ഷമിച്ചു.. ഇനി തൊട്ടാൽ സാർ ഈ ശിവാനി ആരാണെന്ന് അറിയും...

ആണോ അതറിഞ്ഞിട്ട് തന്നെ ബാക്കി കാര്യം എന്നും പറഞ്ഞു അവളുടെ നേരെ അടുത്ത് അവളുടെ സാരിക്കിടയിലെ വിടവിലൂടെ കയ്യിട്ട് അവളുടെ വയറിൽ തഴുകി...

സാർ കയ്യെടുക്ക്...

എന്തൊരു സോഫ്റ്റാ എന്റെ ശിവാനി കുട്ടിയെ... എന്നും പറഞ്ഞു അവിടെ ഒന്ന് പിച്ചി... തൊടാനല്ലേ പാടില്ലാത്തുള്ളൂ ഉമ്മ വെക്കുന്നതിൽ കുഴപ്പം ഉണ്ടോ ശിവാനി... ഞാൻ ഇവിടെ ഒരു ഉമ്മ വെച്ചോട്ടെ ശിവാനി....ലക്ഷ് വീണ്ടും തഴുകി കൊണ്ടേയിരുന്നു..

സാറിനോട് കയ്യെടുക്കാനാ പറഞ്ഞത്..


ഇല്ലെങ്കിൽ എന്നും പറഞ്ഞു ഒന്നുകൂടെ തഴുകി അവളുടെ മുഖത്തേക്ക് ഊതി..

സാർ കയ്യെടുക്കുന്നോ ഇല്ലയോ..

സോറി ശിവാനി... എടുക്കണം എന്നുണ്ട് പക്ഷെ പറ്റുന്നില്ല.. നാഭിച്ചുഴിയുടെ ആഴം അളന്നു കൊണ്ട് പറഞ്ഞു.. ഉഫ്... ഹോട്...വശ്യമായ നോട്ടത്തോടെ അവൻ അത് പറഞ്ഞതെ ഓർമ്മയുള്ളൂ ശിവാനി തൊട്ടടുത്ത നിമിഷം കാല് പൊക്കി നല്ല ഒന്നാന്തരം ചവിട്ടങ്ങു കൊടുത്തു....

അതോടെ അവന്റെ കണ്ണ് മിഴിഞ്ഞു വന്നു.... ശിവാനിയിൽ നിന്നുള്ള പിടിവിട്ട് ലക്ഷ് ബെഡിൽ വന്നിരുന്നു അവളെ ദഹിപ്പിച്ചു നോക്കി....

സാറെ.. പെണ്ണിന്റെ മനസും ശരീരവും ഭീഷണിപ്പെടുത്തലിലൂടെയും കീഴ്പ്പെടുത്തലിലൂടെയും നേടുന്നതിലല്ല ഒരാണിന്റെ വിജയം എന്ന് പറയുന്നത്... അതിന് എത്രയോ വഴികൾ ഉണ്ട്... അങ്ങനെ സാർ എന്നെ സ്വന്തമാക്കാൻ പറ്റുമോന്ന് നോക്ക്..അങ്ങനെ പറ്റിയാൽ അന്ന് ഞാൻ സാറിനു മുന്നിൽ ഇതൊക്കെ അനുവദിച്ചു തന്നിരിക്കും..

ശിവാനി... എന്താന്നറിയില്ല നിന്നോട് എനിക്ക് ദേഷ്യപ്പെടാനേ തോന്നുന്നില്ല.. ഇല്ലെങ്കിൽ നീയിപ്പോ എന്റെ കയ്യിൽ കിടന്ന് പിടഞ്ഞേനെ..

ഓ പിന്നെ ഒന്ന് പോ സാറെ... ആദ്യം ആ വേദന ഒന്ന് കുറയട്ടെ എന്നിട്ട് പോരെ ഈ പഞ്ച് ഡയലോഗ് ഒക്കെയും..

പൊന്നുമോളെ ശിവാനി ഇവിടുന്ന് നീ പോവുന്നതിനു മുന്നേ നിന്നെ കൊണ്ട് ഇതിനു പ്രായശ്ചിത്യം ചെയ്യിപ്പിക്കേണ്ടത് എങ്ങനെയാണെന്ന് എനിക്കറിയാം.. ഇവിടുന്ന് പോവുന്നതിനു മുൻപേ നീ ആഗ്രഹിക്കും എന്റെ ഒരു തലോടലിനു വേണ്ടി...നീ എന്നോട് ഇങ്ങോട്ട് വന്നു പറയും എന്നെ ഇഷ്ടമാണെന്ന്....

പിന്നെ.. അങ്ങനെ സംഭവിക്കുകയാണെങ്കിൽ എന്റെ പേര് സാറിന്റെ പട്ടിക്കിട്ടോളൂ...

അതു മാത്രം അല്ല ശിവാനി ഇവിടുന്ന് പോവുന്നതിനു മുൻപ് നിന്നെക്കൊണ്ട് ഐ ലവ് യൂ എന്ന് പറയിപ്പിച്ചില്ലേൽ ഞാനെന്റെ തല മൊട്ടയടിക്കും...

സാറെ മുടിയില്ലാതെ സാറിനെ കാണാൻ ഒരു ഭംഗിയും ഉണ്ടാവില്ല കേട്ടോ....

ഞാൻ എന്റെ ഭംഗി നിനക്ക് കാണിച്ചു തരുന്നുണ്ട് കൂടെ നിന്റെ ഭംഗിക്കൂടെ 

നമുക്ക് കാണാം സാർ..

കാണാനൊന്നു ഇല്ലഡീ പൂതനെ എന്തൊരു ചവിട്ടാണ്... എന്നും പറഞ്ഞു ലക്ഷ് തന്റെ ലാപ്പും എടുത്ത് ബാൽക്കണിയിലേക്ക് പോയി..

*************

രാത്രി ഉറങ്ങാൻ ശിവാനി മുറിയിൽ ചെന്നപ്പോഴാണ് ലക്ഷ് ബെഡിൽ സുഖമായി കിടന്നുറങ്ങുന്നത്‌ കാണുന്നത്.

അത് ശരി അപ്പൊ കണ്ടിഷൻസ് ഒക്കെയും തെറ്റിക്കാം എന്ന് പ്രതിജ്ഞ എടുത്തുകൊണ്ടാണ് ഇങ്ങോട്ട് വന്നത് അല്ലെ അതും മനസിൽ പറഞ്ഞു..ലക്ഷ്‌നെ വിളിക്കാൻ തുടങ്ങി

സാർ.. സാർ... ഒന്നെഴുന്നേറ്റെ..സാർ.. സാർ

എന്താ ശിവാനി.. എന്താ നിനക്ക് വേണ്ടത്.. ഒന്ന് ഉറങ്ങാനും സമ്മതിക്കില്ലേ..

അത് തന്നെയാണ് എനിക്കും ചോദിക്കാനുള്ളത്‌ എന്നെ ഉറങ്ങാൻ സാർ സമ്മതിക്കില്ല എന്നാണോ..

അതിനാര് പറഞ്ഞു ഉറങ്ങണ്ടെന്ന് ഉറങ്ങിക്കോളൂ.. എന്നും പറഞ്ഞു അവൻ വീണ്ടും കണ്ണടച് കിടന്നു..

സാർ ഞാൻ വരുമ്പോഴേക്കും പറഞ്ഞതല്ലേ എനിക്ക് ബെഡ് വേണം എന്ന്..

ഓ അതിനാരു പറഞ്ഞു എടുക്കണ്ടെന്ന്..

എന്നാൽ സാർ എഴുന്നേറ്റെ..

എന്താ..

സാർ എഴുന്നേറ്റിട്ട് ആ സോഫയിലെങ്ങാനും കിടക്കാൻ നോക്കിക്കേ..

ശിവാനി ഞാൻ ഇല്ലെങ്കിലേ ദേഷ്യം പിടിച്ചിരിക്കുവാണ് അതിന്റെ കൂടെ നീയെന്നെകൊണ്ട് കടുംകൈ ഒന്നും ചെയ്യുപ്പിക്കരുത്....വേണമെങ്കിൽ ഇവിടെ വന്നു കിടക്ക് എന്നവൻ പറഞ്ഞതും അവന്റെ ദേഷ്യം കണ്ടു ശിവാനി ചെറുതായി ഒന്ന് പേടിച്ചു എന്നിട്ട് ഒന്നും മിണ്ടാതെ സോഫയിൽ പോയി കിടന്നു..അതു കണ്ട ലക്ഷ് പറഞ്ഞു 

ശിവാനി വന്നു ബെഡിൽ കിടക്ക്.. ഞാൻ നിന്നെ ഒന്നും ചെയ്യാനൊന്നും പോണില്ല.. ശീലം ഇല്ലാത്ത കാര്യാങ്ങൾ ഒന്നും ചെയ്യാൻ നിൽക്കണ്ട...ഇവിടെ വന്നു കിടക്ക് ലക്ഷ് അല്പം കടുപ്പിച്ചു തന്നെ പറഞ്ഞു..

ശിവാനി അതൊന്നും കൂട്ടാക്കിയില്ല..

ശിവാനി എനിക്ക് ദേഷ്യം വരുന്നു..

അവൾ എന്നിട്ടും മിണ്ടാതെ കിടന്നു..

നിന്നെ ബെഡിൽ കിടത്താൻ പറ്റുമോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ എന്നും മനസ്സിൽ പറഞ്ഞു മുറിയിൽ സെറ്റ് ചെയ്തിരുന്ന സ്മാർട്ട്‌ ടിവിയിൽ യൂട്യൂബിൽ നിന്നും നല്ലൊരു ഹൊറർ മൂവി കാണാൻ തുടങ്ങി... അവൾക്ക് കാണാൻ പാകത്തിൽ ആയിരുന്നു ടി വി ഉണ്ടായിരുന്നത്..അത്യാവശ്യം വോളിയത്തിൽ ആയിരുന്നു മൂവി ഉണ്ടായിരുന്നത്...ലൈറ്റ് ഓഫ് ചെയ്ത് ലക്ഷ് മൂവിയിൽ ശ്രദ്ധ കൊടുത്തു..

അതിന്റെ ബിജിഎം ഒക്കെയും ശിവാനിക്ക് നല്ലപോലെ കേൾക്കാമായിരുന്നു..ഇടയ്ക്കിടെ അവളുടെ നോട്ടം മൂവിയിൽ എത്തിയിരുന്നു... ശിവാനിക്ക് ആണെങ്കിൽ പ്രേതം എന്ന് കേൾക്കുന്നതേ പേടിയാണ് അത്കൊണ്ട് അവൾ മലയാളം ഹൊറർ മൂവി പോലും കാണാറില്ല.. അപ്പോഴാണ് ഇംഗ്ലീഷ് പ്രേതത്തിനെയും കൊണ്ടു വന്നിരിക്കുന്നത്......

ശിവാനിക്ക് പേടിച്ചിട്ട്  നിൽക്കാൻ വയ്യ എന്നപോലെ ആയിട്ടിക്കുവാ... മൈൻഡ് ഒക്കെയും മാറ്റി നോക്കി എന്നിട്ടും അറിയാതെ നോട്ടം ടിവിയിൽ എത്തിപോവുന്നുണ്ട്... പിന്നെ അവൾ രാമ നാമം ഒക്കെയും ജപിച്ചിട്ട് കണ്ണടക്കാൻ നോക്കി.. എവിടുന്ന്.. പ്രേതം രാവണന്റെ ആളാണ്...സമ്മതിക്കണ്ടേ...ഇനി എന്തു ചെയ്യും.. അവളാകെ പെട്ട അവസ്ഥയിൽ ആയി.... അവൾ രണ്ടും കല്പിച്ചു മുഖത്തേക്ക് പുതപ്പൊക്കെ ഇട്ടു കണ്ണടച്ച് കിടന്നു.. കുറച്ചു  കഴിഞ്ഞു ആരോ അവളെ തൊടുന്നത് പോലെ ശിവാനി ഒരലർച്ചയോടെ ഞെട്ടിയുണർന്നു.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story