നിന്നരികിലായ്: ഭാഗം 10

ninnarikilay

എഴുത്തുകാരി: കുറുമ്പി

"പൂജയെ എനിക്ക് ഇഷ്ട്ട അമ്മേ..... അതും വെറും ഇഷ്ട്ടം അല്ല ജീവിതകാലം മുഴുവൻ കൂടെ കൂട്ടാൻ ഉള്ള ഇഷ്ട്ടം എന്റെത് മാത്രമായി നെഞ്ചോട് അടക്കി പിടിക്കാനുള്ള ഇഷ്ട്ടം..... അങ്ങനെ അങ്ങനെ...... പൂജയെ പറ്റി ഓർക്കും തോറും മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു.... "നിനക്കവളെ എങ്ങനെയാ അറിയുന്നത് മോനെ..... പാർഥി പറഞ്ഞല്ലോ അവൾക്ക് നിന്നെ അറിയില്ലെന്ന്.... പിന്നെ എങ്ങനെ...... ശങ്കർ സംശയത്താൽ മുഖം ചുളിച്ചുകൊണ്ട് ചോദിച്ചു..... "അന്നെനിക്ക് ആക്‌സിഡന്റ് പറ്റിയത് ഓർമ്മയുണ്ടോ അച്ഛന്..... അന്ന് അന്ന ഞാൻ അവളെ ആദ്യമായി കാണുന്നത്..... ആ ആൾക്കൂട്ടത്തിന് നടുവിൽ നിന്ന് ഒരാൾ പോലും തിരിഞ്ഞു നോക്കാത്ത എന്നെ ഹോസ്പിറ്റലിൽ എത്തിച്ചതും ബ്ലഡ് ഡോണെറ്റ് ചെയ്തതും ഒക്കെ പൂജയാ....

എന്ന് വെച്ച് ജീവൻ തിരിച്ചു തന്ന ആളോടുള്ള നന്ദി ഒന്നും അല്ല അവളോടുള്ള പ്രണയം...... അവളെ ഓരോ തവണ കാണുമ്പോഴും..... എന്തോ ഒരു..... അറിയില്ല..... അന്നുമുതൽ അവൾക്കരികിലായ് ഞാൻ ഉണ്ടായിരുന്നു.... ഒരു നിയലായ് അവൾ പോലും അറിയാതെ........ എപ്പോയോ കൈ വിട്ട് പോയെന്ന് വിചാരിച്ച സ്ഥലത്ത് നിന്ന അവളെ എനിക്ക് വീണ്ടും ദൈവം കാണിച്ചു തന്നത്......ഇനി കൈ വിടാൻ ആവില്ല..... ഇനി എന്റെത അവൾ.... ഈ ആർണവിന്റെ സ്വന്തം...... കണ്ണുകളിൽ ഒരു പ്രതേക തിളക്കം നിറഞ്ഞു...... അവളെക്കുറിച്ച് ഓർക്കുമ്പോൾ അവനുണ്ടാവുന്ന മാറ്റം തിരിച്ചറിയുകയായിരുന്നു ദേവകിയും ശങ്കറും.....

"ഇതെ ഫീലിംഗ് തന്നെയായിരുന്നു എനിക്കും നിന്റെ അമ്മയെ കാണുമ്പോൾ .... ഇന്നും അതിനൊരു മാറ്റവും ഇല്ല...... ഒരു കാര്യം മാത്രേ എനിക്ക് ചോദിക്കാൻ ഉള്ളു...... എന്നും ഇതുപോലെ നിനക്ക് അവളെ സ്നേഹിക്കാൻ കഴിയോ..... മനുവിന്റെ തോളിൽ കൈ ഇട്ടുക്കൊണ്ട് ശങ്കർ ചോദിച്ചതും മനു ഒന്ന് ചിരിച്ചു...... "അവളെ സ്വന്തമാക്കി കഴിഞ്ഞാൽ അടങ്ങുന്നതല്ല എനിക്ക് അവളോടുള്ള പ്രണയം...... ഈ ശ്വാസം ശരീരത്തിൽ നിന്നും വേർപെടുന്ന അത് ഉണ്ടാവും..... എന്തൊക്കെ പ്രശ്നം ഉണ്ടായാലും ഞാൻ അവളെ സ്വന്തം ആക്കുകയും ചെയ്യും..... അവസാനവാക്യം ദേവകിയെയും ശങ്കറിനെയും ഒളികണ്ണിട്ടുകൊണ്ട് മനു പറഞ്ഞതും രണ്ട് പേരും പരസ്പരം ഒന്ന് നോക്കി......

"എന്താ നിന്റെ ഉദ്ദേശം..... ഞങ്ങളെ ധിക്കരിച്ചും അവളെ കെട്ടും എന്നല്ലെ.... മോനെ നീ ഉദേശിച്ചത്..... ശങ്കർ ഓരോളത്തിൽ ചോദിച്ചതും മനു ചിരിച്ചോണ്ട് ദേവകിയെ നോക്കി...... "അങ്ങനെ ഒന്നും ഇല്ല.... നിങ്ങളുടെ ഇഷ്ട്ടം ഇല്ലാതെ ഞാൻ അവളെ കെട്ടിയാൽ.... "നീ കെട്ടുവോ...... ദേവകി കണ്ണുരുട്ടിയതും മനു ഒന്നുകൂടി ഒന്ന് ഇളിച്ചു.... "അഥവാ കെട്ടിയാലും ഞങ്ങൾക്ക് ഒരു കൊച്ചുണ്ടായാൽ നിങ്ങൾ അതൊക്കെ മറക്കില്ലേ എന്റെ അമ്മേ..... നിങ്ങൾ പേടിക്കണ്ട എന്റെ കപ്പാസിറ്റി വെച്ച് ഒരു വർഷം പൂർത്തിയാവും മുൻപ് കയ്യിൽ ഒരു കൊച്ചിനെ ഞാൻ അങ്ങ് വെച്ചു തരും..... എന്തെ.... മനു കണ്ണിറുക്കിക്കൊണ്ട് ദേവകിയെ നോക്കി..... "വഷളൻ.... ഒരു ലോയർ ആയിട്ടും ഒരു മാറ്റോം ഇല്ല....

മനുന്റെ മുതുകിൽ ഇടിച്ചോണ്ട് ദേവകി പറഞ്ഞതും ശങ്കറും അവരെ നോക്കി ചിരിച്ചു...... "അതെന്താ..... ലോയർക്ക് കുട്ടികൾ പാടില്ലെന്ന് ഉണ്ടോ...... "നിന്നെ അവൾ എങ്ങനെ സഹിക്കോ ആവോ ആ കൊച്ചിന്റെ വിധി..... അംഗനവാടി ടീച്ചർക്ക് ഹാർട് വരച്ചു കൊടുത്ത മൊതല് ആണ്..... ദേവകി പറഞ്ഞതും മനു ഒന്നുകൂടി ആ പുളിച്ച ചിരി ചിരിച്ചു..... "നീ അതികം ഇളിക്കല്ലേ..... ആ കൊച്ചിനോട് ആദ്യം പോയി പറയടാ നീ..... ശങ്കർ ദേവകിയെ ഒന്ന് നോക്കി പറഞ്ഞു... "അല്ല മനു നിനക്ക് ഈ കത്ത് എഴുതുന്ന വല്ല പരിപാടിയും ഉണ്ടോ.....ദേവകി ശങ്കറിനെ ഒളികണ്ണിട്ട് നോക്കിക്കൊണ്ട് ചോദിച്ചതും..... മനു അത്ഭുതത്തോടെ ദേവകിയെ നോക്കി..... "അതമ്മക്ക് എങ്ങനെ അറിയാം....

മനു പറഞ്ഞതും ശങ്കർ ദേവകിയെ പാളി നോക്കി..... "മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലല്ലോ..... അതുപോലെ കാക്ക കുളിച്ചാൽ കൊക്ക് ആവില്ല...ശങ്കറിനെ ഒന്നിരുത്തി നോക്കി ദേവകി അയാളെ മറികടന്നു പോയി..... "അച്ഛനും എഴുതിയിരുന്നു അല്ലേ.... മനു ഇളിച്ചോണ്ട് ചോദിച്ചതും ശങ്കറും ഒന്ന് ഇളിച്ചു..... 🦋_______🦋 "അമ്മ പൂമുഖത്തേക്ക് ഒരു ബ്ലാക്ക് ടീ പ്ലീസ്......... അപ്പു ഉമ്മറത്ത് നിന്ന് വിളിച്ച് കൂകിയതും.....അടുത്തിരുന്ന പാർഥി അവനെ ഉഴിഞ്ഞൊന്ന് നോക്കി.... "ദേവകി അമ്മ ആയത് കൊണ്ട് പച്ച തെറി കേട്ടില്ല ഇല്ലേൽ ഇപ്പോൾ കാണായിരുന്നു അവന്റെ ഒരു ബ്ലാക്ക് ടീ ബ്ലാക്ക് അല്ലടാ നീനക്ക് റെഡ് ടീ ആണ് തരേണ്ടത്...... "അങ്ങനത്തെ ടീ ഒക്കെ ഉണ്ടോ......

അപ്പു സംശയത്തോടെ പാർഥിയെ നോക്കിയതും അവൻ തലക്ക് കൈ കൊടുത്ത് ഇരുന്നു...... "നിനക്ക് അറിയില്ലെ മുളക് പൊടി ഇട്ട ചായ അതാണ് റെഡ് ടീ.... പാർഥി പല്ല് ഞെരിച്ചോണ്ട് പറഞ്ഞു..... "ഓ ഈ പാർഥി അളിയന്റെ ഒരു തമാശ നോട്ടി ബോയ്..... അപ്പു പാർഥിയുടെ തോളിൽ അടിച്ചതും അവൻ കണ്ണുരുട്ടിയതും ഒരുമിച്ചായിരുന്നു അതോടെ അപ്പു ഡീസന്റ്..... അപ്പൂന്റെ നേർക്ക് ഒരു ചായ കപ്പ് നീണ്ടു വന്നതും..... അവൻ അത് വാങ്ങി.... കയ്യിൽ കുപ്പിവള കണ്ടതും തിരിഞ്ഞു നോക്കി.... പുഞ്ചിരിച്ചു നിൽക്കുന്ന അക്കുവിനെ കണ്ടതും.... കണ്ണുകൾ വിടർന്നു.... "കാരുന്റെ മോളല്ലെ..... അപ്പു കണ്ണ് ചിമ്മാതെ അവളെ നോക്കിക്കൊണ്ട് ചോദിച്ചതും അവൾ ഒന്നും കേൾക്കാഞ്ഞിട്ട് രണ്ടാളെയും മാറി മാറി നോക്കി......

"കാര്യസ്ഥന്റെ മോള് അല്ലെന്ന ചോദിച്ചെ.... പാർഥി ഒച്ചത്തിൽ ചോദിച്ചതും അതെ എന്ന് തലയാട്ടി..... അപ്പു സങ്കടത്തോടെ അവളിൽ നിന്നും കണ്ണെടുത്ത് മുന്നോട്ട് നോക്കി ഇരുന്നു..... പാർഥിക്കും ഒരു കപ്പ് ചായ കൊടുത്തതിനു ശേഷം അവൾ അകത്തേക്ക് പോയി..... "എന്താ അപ്പു നീ സൈലന്റ് ആയത്..... പാർഥി അപ്പൂന്റെ തോളിൽ ഒന്ന് തട്ടി.... "ഏയ്യ് ഒന്നും ഇല്ല അളിയാ അവളുടെ ചെവി എന്താ ചികിൽസിക്കാതെ ഇരുന്നത് എന്ന് ആലോചിക്ക..... "എടാ ഇത് നാട്ടും പുറമാ ഇവിടെ ജോലിയും കുറവായിരിക്കും കൂലിയും കുറവായിരിക്കും ഒരു കാര്യസ്ഥന്റെ മോളല്ലെ അവൾ.... ഒരു സർജറിക്ക് ഒക്കെ ഇപ്പോൾ എന്തോരം ചിലവ് ഉണ്ടെന്ന് അറിയാമോ.....

അപ്പു പതിയെ ചായ ചുണ്ടോട് അടുപ്പിച്ചു...... "അല്ല മോനെ നിനക്ക് എന്താ അവളോട് ഒരു സോഫ്റ്റ്‌ കോർണർ എന്താ വല്ല പ്രണയവും..... പാർഥി ചോദിച്ചതും ചായ തരിപ്പി പോയതും ഒരുമിച്ചായിരുന്നു.... അപ്പു പാർഥിയെ ഒന്ന് നോക്കി ചായയും എടുത്ത് അകത്തേക്ക് കേറി.... "പാർഥിയേട്ടൻ ഇവിടെ ഇരിക്കാണോ.... ആരു അടുത്തിരുന്നുക്കൊണ്ട് ചോദിച്ചതും പാർഥി ഒന്ന് ചിരിച്ചു......ഏറെ നേരം അവർക്കിടയിൽ മൗനം തളം കെട്ടി....... "I love you ആരു... പൊടുന്നനെ പാർഥി പറഞ്ഞതും ആരു ഞെട്ടി അവനെ നോക്കി......കണ്ണുകൾ പൊടുന്നനെ നിറഞ്ഞു...... "ഇത്രേം കാലം നിനക്ക് എന്നോടുള്ള പ്രണയം തിരിച്ചറിയാതിരിക്കാൻ മാത്രം പൊട്ടൻ അല്ല ഞാൻ...... ചുണ്ടിൽ നിറഞ്ഞ പുഞ്ചിരി....

കണ്ണിൽ പ്രണയം മാത്രം...... ആരു അതെ കണ്ണിരോടെ പാർഥിയുടെ തോളിലേക്ക് ചാഞ്ഞു..... "എന്തെ ഇതുവരെ പറയാഞ്ഞേ..... എന്തിനാ എന്റെ പ്രണയം കണ്ടില്ലെന്ന് നടിച്ചേ...... ആരുന്റെ കണ്ണുനീർ പാർഥിയുടെ ഷർട്ടിനെ നനച്ചു..... "നിന്റെ പ്രായത്തിന്റെ പക്വത ഇല്ലായ്‌മമ ആണ് ഈ പ്രണയം എന്ന വിചാരിച്ചേ..... പക്ഷെ എപ്പോയോ ഞാനും നിന്നെ പ്രണയിച്ചിരുന്നോ..... അറിയില്ല..... ഇനിയും പറഞ്ഞില്ലെങ്കിൽ ചിലപ്പോൾ നഷ്ടമായാലോ എന്ന പേടി....... പാർഥി ആരുനെ അടർത്തിക്കൊണ്ട് പറഞ്ഞു.... "കൊച്ചു ഗള്ളൻ ഒളിഞ്ഞിരുന്ന് പ്രണയിക്കുകയായിരുന്നു ലെ.... അപ്പൂന്റെ ശബ്ദം കേട്ടതും രണ്ടും ഞെട്ടി അങ്ങോട്ട് നോക്കി......

"എന്താ എന്താ നീ പറഞ്ഞെ..... പാർഥി ഞെട്ടിക്കൊണ്ട് ചോദിച്ചു...കൂടെ ആരുവും... "അല്ല മനുവേട്ടനും പൂജയും..... നിങ്ങൾ അറിയോ..... മനുവേട്ടന്റെ പ്രണയം ആണ് പൂജ.... അവളെ ഇവിടെക്ക് കൊണ്ടുവന്നപ്പോളെ എനിക്ക് ഡൗട്ട് അടിച്ചതാ ഈ അപ്പു ആരാ മോൻ.... എന്തൊക്കെ കേൾക്കണം ഞാൻ.... അത് ഏതായാലും നന്നായി പൂജ മനുവേട്ടൻ നന്നായി ചേരും...... മിക്കവാറും അവരുടെ കല്യാണം ഈ അടുത്ത് കാണാം..... നമ്മക്ക് പൊളിക്കണം ലെ ആരു.....ആരുവും പാർഥിയും ഒന്ന് ആശ്വാസത്തോടെ നോക്കി.... "അപ്പുവേട്ടന് ഈ ന്യൂസ്‌ എവിടുന്ന് കിട്ടി..... ആരു സംശയത്തോടെ ചോദിച്ചു..... "അതൊക്കെ കിട്ടി.... അമ്മ അടുക്കളയിൽ നിന്ന് പറയുന്നത് കേട്ടതാ.....

"ഒളിഞ്ഞു കേട്ടു ലെ അളിയാ...... "ചെറുതായി അങ്ങനെ പറയാ.... അപ്പു ഇളിച്ചോണ്ട് പറഞ്ഞതും ആരു എഴുനേറ്റ് അടുക്കളയിലേക്ക് പോയി.... "അമ്പടി പാർഥി അളിയാ.... ഞാൻ എല്ലാം കേട്ടു...... നിങ്ങൾ ഇപ്പോൾ അറിയണ്ട ഞാൻ എല്ലാം അറിഞ്ഞെന്ന് നിങ്ങൾ ഒളിച്ചു പ്രേമിക്ക്..... ഞാൻ ഇങ്ങനെ നോക്കി നിൽക്കും..... പാവം ഞാൻ.... ആ കാരുന്റെ മോളെ വളക്കാൻ എന്താ ഒരു വഴി...... അപ്പു ആലോചിച്ചിരിക്കുന്നത് കാണ്ടതും പാർഥി അവന്റെ തലമണ്ടക്ക് ഒന്ന് കൊടുത്തു..... "ഈ...അളിയൻ വാ നമ്മക്ക് ചായ കുടിക്കാം അപ്പോ ഇളിച്ചോണ്ട് അകത്തേക്ക് കേറി പുറകെ പാർഥിയും..... ഫുഡ്‌ കഴിക്കുമ്പോൾ പോലും പൂജ മനുന് മുന്നിൽ വന്നില്ല......

പൂജയെ ഇടയ്ക്കിടെ നോക്കുന്ന മനുവിനെ പാർഥി കളിയാക്കി കൊണ്ടിരുന്നു......സമയം കടന്ന് പോവും തോറും മനുവിന് ദേഷ്യം കൂടി വന്നു..... മനുവിന്റെ റൂമിന്റെ മുന്നിലൂടെ പോയതും പൂജയുടെ കയ്യിൽ ആരോ പിടിച്ചു വലിച്ചു....മനു അവളെ ചുമരോട് അടുപ്പിച്ചു..... രണ്ടുകയ്യും കൊണ്ട് അവളെ ലോക്ക് ആക്കി..... "താൻ എന്തിനാ എന്നിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നെ... പൂജയെ സൂക്ഷിച്ചുനോക്കികൊണ്ട് മനു ചോദിച്ചതും അവൾ അവനെ കൂർപ്പിച്ചു നോക്കി..... "അറിയാതെ ചെയ്ത് പോയ ഒരു തെറ്റിന് ആണോ നീ ഇങ്ങനെ എന്നോട് പെരുമാറുന്നെ സോറി പറഞ്ഞതല്ലെ ഞാൻ...... "സോറി പറഞ്ഞാൽ താൻ എന്റെ ദേഹത്ത് തൊട്ടത് മാഞ്ഞു പോവുക ഒന്നും ഇല്ലല്ലോ.....

അറിഞ്ഞയാലും അറിയാതെ ആയാലും ഒരു പെണ്ണിന്റെ ദേഹത്ത് തൊടുന്നത് തെറ്റാ..... "എന്റെ പെണ്ണിന്റെ ദേഹത്ത് തൊടുന്നത് കുഴപ്പം അല്ലല്ലോ..... മനു പതിയെ മൊഴിഞ്ഞു..... "എന്ത് എന്ത് താൻ എന്താ പറഞ്ഞെ..... പൂജ ചോദിച്ചതും മനു ഒന്ന് പരുങ്ങി.... "താൻ എന്നോ..... മനു വിഷയം മാറ്റാനായി പൂജയെ തുറിച്ചു നോക്കിക്കൊണ്ട് ചോദിച്ചു...... "അതെ താൻ താൻ താൻ..... കാണുമ്പോൾ എന്ത് മര്യാദക്കാരൻ ആയിരുന്നു ഇപ്പോൾ കണ്ടോ തൊടുന്നതും പിടിക്കുന്നതും.... ഞാൻ തന്റെ ചിലവിൽ ആയത് കൊണ്ടാണോ ഇങ്ങനെ..... എങ്കിൽ ഞാൻ ഇവിടുന്ന് പോവാം അത് പോരെ..... പൂജ പറഞ്ഞതും മനു ദേഷ്യത്തോടെ ചുമരിൽ കൈ കുത്തി.......

"കുറച്ച് സോഫ്റ്റ്‌ ആയി സംസാരിക്കുമ്പോൾ നീ തലേൽ കേറി നിരങ്ങുന്നോ അഹങ്കാരി..... "അഹങ്കാരി ഞാൻ അല്ല താൻ...... എന്നെ ഇവിടെ കയറ്റി താമസിപ്പിച്ചു എന്ന ഒറ്റ ബലത്തിൽ അല്ലേ താൻ ഇങ്ങനെ പോക്കിരിത്തരം കാണിക്കുന്നെ...... "ജാഞ്ഞുലും തല പൊക്കിയോ..... ഡീ... ഡീ ഇത് നിന്റെ തന്തേടെ വീട് ഒന്നും അല്ല.... എന്റെ റൂമിൽ എന്റെ അധികാരം ഇല്ലാതെ കയറിവന്നത് നിയാ... എനിക്ക് നല്ല സംശയം ഉണ്ട് നീ എന്നെ കിസ്സ് ചെയ്യാൻ വേണ്ടിയാണോ റൂമിലേക്ക് കയറിവന്നത് എന്ന്..... താടി ഉഴിഞ്ഞോണ്ട് ഒരു പ്രത്യേക താളത്തിൽ മനു ചോദിച്ചതും പൂജ പല്ലിരമ്പി..... "ച്ചെ..... പൂജ മുഖം തിരിച്ചു..... "അത്ര ദണ്ണം ഉണ്ടേൽ ഇറങ്ങി പൊടി എന്റെ വീട്ടിൽ നിന്ന്.....

"സൗകര്യം ഇല്ല.... താൻ എന്തോ ചെയ്യും തന്റെ അച്ഛന്റെ വീടല്ലെ ഇത് ആ അച്ഛൻ പറയട്ടെ അപ്പോൾ ഇറങ്ങി പോവാം..... പൂജ മുഖം തിരിച്ചോണ്ട് പറഞ്ഞതും മനുവിന് ചിരി വന്നു..... "എന്നാൽ ഞാൻ നിന്നെ ഇങ്ങനെ ഇടക്ക് കിസ്സി എന്നൊക്കെ വരും എന്ന് ഞാൻ പറയില്ല കിസ്സാൻ പറ്റിയ ഒരു മൊതല്.... തുഫ്...... എന്റെ ചുണ്ട് ഇനി ഡെറ്റോൾ ഇട്ട് കഴുകേണ്ടി വരും.... ബ്ലാ....പൂജ എന്തോ പറയാൻ കൈ പൊക്കി.... എന്നിട്ട് അറപ്പോടെ മുഖം തിരിച്ചോണ്ട് മനുന്റെ കൈ തട്ടി മാറ്റി റൂമിന് പുറത്തേക്ക് പോയി...... പൂജ പോവുന്നത് നോക്കി നിന്ന മനു കാണുന്നത് കിളി പോയി നിൽക്കുന്ന പാർഥിയെ ആണ്........ "കിസ്സോ..... എപ്പോൾ.... പാർഥി ഞെട്ടി ചോദിച്ചതും മനു ചുണ്ട് ഉഴിഞ്ഞോണ്ട് ഒന്ന് ചിരിച്ചു.............................................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story