നിന്നരികിലായ്: ഭാഗം 11

ninnarikilay

എഴുത്തുകാരി: കുറുമ്പി

"കിസ്സോ..... എപ്പോൾ.... പാർഥി ഞെട്ടി ചോദിച്ചതും മനു ചുണ്ട് ഉഴിഞ്ഞോണ്ട് ഒന്ന് ചിരിച്ചു..... "അതൊക്കെ നടന്ന്..... മനു ഇളിച്ചോണ്ട് പറഞ്ഞതും പാർഥി പല്ല് ഞെരിച്ചു..... "എടാ സാമദ്രോഹി വെറുതെ അല്ല.... അവൾ ദേഷ്യപ്പെട്ടത്.... "അതൊന്നും എനിക്ക് ഒരു പുത്തരി അല്ല..... ഇനി അവളെ പഴയ പൂജ ആക്കിമാറ്റണം......ചുണ്ടിൽ ഒരു പാൽ പുഞ്ചിരി വിരിഞ്ഞു.... "നിനക്ക് അവളോട് പറഞ്ഞൂടെ നീ ആണ് ആ കത്തിന് ഉടമ എന്ന്.... ആ ഡോക്ടർ പറഞ്ഞില്ലേ ആ കത്തുകൾക്ക് അവളുടെ ജീവിതത്തിൽ വലിയ പ്രാധാന്യം ഉണ്ടെന്ന്..... "ചിലപ്പോൾ അവൾക്ക് എന്നോട് ആ ഇഷ്ട്ടം തോന്നില്ലെങ്കിലോ.... ആ കത്തുകൾ കളിയായി എടുത്താലോ.... സഹിക്കില്ല..... അത് അവളുടെ വായിൽ നിന്നും കേട്ടാൽ എന്റെ സമനില തെറ്റി പോയെന്ന് വരും..... കണ്ണിൽ ഒരു നിമിഷം നിർവികാരത നിറഞ്ഞു..... "എടാ അങ്ങനെ ഒന്നും വരില്ല......

"ഇല്ല പാർഥി.... ആ കത്തുകൾക്ക് അവളുടെ ജീവിതത്തിൽ ഒരു വിലയും ഇല്ല...... ഇനി ആ കത്തുകളുടെ കാര്യം വിട്ടേക്ക്.... ഇനി എങ്ങനെയെങ്കിലും അവളുടെ ലൈഫിൽ കേറി പറ്റണം..... വലിയ ചിന്തയോടെ മനു പറയുന്നത് കേട്ടതും പാർഥി ഊറി ഊറി ചിരിച്ചു..... "എന്തിനാടാ ചിരിക്കുന്നെ ഞാൻ ഇവിടെ വല്ല കോമഡിയും പറഞ്ഞോ.... മനുന്റെ ദേഷ്യം കണ്ടതും പാർഥിടെ ചിരി സ്വിച്ച് ഇട്ട പോലെ നിന്നു..... " നീ എന്ത് സംഭവിച്ചാലും അതിനെ വിടില്ല അല്ലേ.....പാർഥി കളിയാലേ ചോദിച്ചു.... "വിടില്ല ഇനി എന്തൊക്കെ സംഭവിച്ചാലും എന്റെ പാതിയായി അവൾ കാണും.... മനു പറഞ്ഞതും പാർഥി വീണ്ടും ആക്കി ചിരിച്ചു..... "എന്താടാ ഇതിനും മാത്രം കിണിക്കാൻ.... അതൊക്കെ മനസിലാവാണമെങ്കിൽ ഒരു കുട്ടിയെ പോയി പ്രമിച്ചു നോക്ക്... അല്ലാതെ എന്നെ നോക്കി നിന്നാൽ ഒന്നും മനസിലാവില്ല...... മനു മുഖം തിരിച്ചോണ്ട് പറഞ്ഞു......

"അത് എനിക്ക് പണ്ടെ അറിയാം..... പാർഥി താഴ്മയിൽ പറഞ്ഞു...... "നീ അതൊക്കെ വിട് ഈ വീട്ടിൽ പൂജ ഒഴിച്ച് ബാക്കി എല്ലാരും നിന്റെ കാര്യം അറിയും നിന്റെ പ്ലാൻ ഇതാണെന്ന് എല്ലാരോടുംകൂടി ഒന്ന് പറയുന്നത് നല്ലതാ...... "അത് ശെരിയാ ആ അപ്പു ഉള്ള പൊട്ടത്തരം മുഴുവൻ കാണിച്ചു കുളം ആകാതിരുന്നാൽ മതി.... മനു ദൃതിപ്പെട്ട് അപ്പൂന്റെ അടുത്തേക്ക് പോയി...... 🦋______🦋 ഉമ്മറത്ത് വലിയ ആലോചനയിൽ ഇരിക്കുകയാണ് ആരു നേരം സന്ധ്യ മയങ്ങി പുറത്ത് ചെറുതായി ഇരുൾ പ്രാപിച്ചു...... "എന്താ എന്റെ ആരു കൊച്ചിന് പറ്റിയെ... അടുത്തിരുന്ന ചെയറിൽ ഇരുന്നുകൊണ്ട് മനു ചോദിച്ചതും അവൾ അവന്റെ മേലേക്ക് ചാഞ്ഞു..... "ഏയ്യ് ഒന്നും ഇല്ല ചുമ്മാ.... പൂജചേച്ചിക്ക് ശെരിക്കും എന്താ ഏട്ടാ പ്രോബ്ലം.... ഇടയ്ക്കിടെ കണ്ണ് നിറഞ്ഞു തുളുമ്പുന്നത് കാണാം..... ആരു തല പൊക്കി മനുവിനെ നോക്കി..... "അറിയില്ല ഒന്നും..... കണ്ട് പിടിക്കണം.....

സങ്കടം ഉള്ളിൽ ഇനിയും ഉണ്ട് അത് കരഞ്ഞു തന്നെ തീർക്കണം.....മനു ആകാശത്തേക്ക് നോക്കി ഇരുന്നു.... ഇരുൾ മൂടാൻ തുടങ്ങിയിട്ടുണ്ട്..... "ഏട്ടന് പൂജചേച്ചിയെ അത്രക്കും ഇഷ്ട്ടാണോ..... ആരു കൗതുകത്തോടെ ചോദിച്ചു..... "മ്മ് ജീവനെക്കാളെറെ..... ചുണ്ടിൽ ആരെയും മയക്കുന്ന പുഞ്ചിരി കണ്ണിൽ മിഴി നീർ തിളക്കം...... "ചേച്ചിയോട് പറഞ്ഞുകൂടെ...... "ഇല്ല ആരു ചിലപ്പോൾ ആ മനസ്സിൽ എനിക്ക് ഇത്തിരി പോലും സ്ഥാനം ഇല്ലന്ന് അറിഞ്ഞാൽ സഹിക്കില്ല.....ഇതവൾ അറിയാത്തിടത്തോളം ഇത്തിരിയെങ്കിലും ആ മനസ്സിൽ സ്ഥാനം ഉണ്ടെന്ന് ഓർത്ത് ജീവിച്ചുകൂടെ...... ആരു തല പൊക്കി മനുവിനെ നോക്കി..... "ചേച്ചി ഉറപ്പായും ചേട്ടനെ മനസിലാകും നോക്കിക്കോ....

ആരു പറഞ്ഞതും മനു ഒന്ന് പുഞ്ചിരിച്ചു..... "ദീപം..... ദീപം..... പൂജയുടെ ശബ്‌ദം കേട്ടതും വാതിൽ പടിയിലേക്ക് മിഴി നട്ടു.... കയ്യിൽ ഒരു നിലവിളക്ക് പിടിച്ച് വരുന്ന പൂജയെ കൺ ചിമ്മാതെ നോക്കി നിന്നു.... ആ ദീപത്തിന്റെ പ്രഭയിൽ അവൾ തിളങ്ങി നിൽക്കുന്നുവോ...... "നന്നായി മോളെ ഞാൻ ഇന്നലെ കൂടി വിചാരിച്ചെ ഉള്ളു വിളക്ക് വെക്കാൻ.... ഒരുപാട് കാലം പൂട്ടികിടന്ന വീടല്ലെ.... തുളസി തറയിൽ കൂടി വെക്കുന്നത് നല്ലതാ മോളെ..... ശങ്കർ നിറഞ്ഞ മനസ്സാലെ പറഞ്ഞതും തുളസിത്തറയിൽ ഒരു ചിരാത് കത്തിച്ചു വെച്ചു..... മനു അവളിലായ് മിഴി ഊന്നി മറ്റൊന്നും മുന്നിൽ ഇല്ല തന്റെ പെണ്ണ് മാത്രം.... നെഞ്ചോരം ചേർക്കാൻ ഹൃദയം തുടിക്കുന്നുവോ... അറിയില്ല....

ഒന്ന് മാത്രം തന്റെ പെണ്ണ്..... "രാമ രാമ കൃഷ്ണ കൃഷ്ണ മുകുന്ദൻ ജനാർദ്ദനൻ.... രാമ രാമ കൃഷ്ണ.... മുകുന്ദൻ ജനാർദ്ദനൻ...... അപ്പൂന്റെ നാമ ജപം കേട്ടാണ് എല്ലാരും പൂജയിൽ നിന്നും മിഴി മാറ്റിയത്.... "ശവം ഒരു നാമജപം പോലും നന്നായി പാടാൻ അറിയില്ല.... പാർഥി പല്ല് ഞെരിച്ചോണ്ട് പറഞ്ഞു...... "എന്താ എന്റെ നാമ ജപത്തിന് ഒരു കുറവ്..... ഞാൻ നന്നായി പാടി ഇല്ലേ... ഒരു വളർന്ന് വരുന്ന കലാകാരന്റെ രാധനം........ അപ്പു തലയിൽ കൈ വെച്ചോണ്ട് പറഞ്ഞു..... "ദേ വീണ്ടും തെറ്റിച്ചു.... ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ നിനക്ക് ഒരു വാക്കെങ്കിലും മലയാളത്തിൽ തെറ്റില്ലാതെ പറയാൻ അറിയാവോ..... നീ എന്തിനാ പഠിക്കുന്നെ......പാർഥി മടുത്തോണ്ട് ചോദിച്ചു.....

"അളിയന് അറിയില്ലെ ഞാൻ പിജിക്ക് പഠിക്ക...... "അതെനിക്കറിയാം നീ ഒക്കെ എന്തിനാ പഠിക്കുന്നെ എന്ന ചോദിച്ചെ..... "അത് തന്നെ അല്ലേ ഞാൻ പറഞ്ഞെ..... പി ജിക്ക് അപ്പു പറഞ്ഞതും പാർഥി ഒന്ന് ആഞ്ഞു ശ്വാസം വലിച്ചു..... "ഞാൻ പോവാ ഇനി ഇവിടെ നിന്നാൽ എന്റെ സമനില തെറ്റും.... പാർഥി അപ്പുനെ നോക്കി കണ്ണ് കൂർപ്പിച്ചോണ്ട് അകത്തേക്ക് പോയി പുറകെ ആരുവും വലിഞ്ഞു..... "ഇവിടെ ഇപ്പോൾ എന്താ ഉണ്ടായേ.... ആവോ.... രാമു രാമു.... "അപ്പു ദൈവത്തെ കളിയാക്കാതെ.... കേറി ഇരിക്ക് നീ..... ഇല്ലേൽ എന്റെൽ നിന്നും വാങ്ങും നീ.... ദേവകിയെ ഒന്നിരുത്തി നോക്കി അപ്പു തിണ്ണയിൽ കേറി ഇരുന്നു..... പൂജയെ നോക്കുന്ന മനുവിനെ കണ്ടതും അപ്പു അവന്റെ മുന്നിൽ ആയി മറഞ്ഞിരുന്നു..... മനു അവനെ നോക്കി പേടിപ്പിച്ചു അവൻ ഒന്നും അറിയാത്ത പോലെ ഇരുന്നു..... പൂജ അപ്പുനടുത്തായി തിണ്ണയിൽ ഇരുന്നു....

മനുന്റെ മുഖത്തേക്ക് ഒന്ന് നോക്കി കൂടി ഇല്ല അതവന്റെ ദേഷ്യം വർധിപ്പിച്ചു.... "അമ്മ നമുക്കിവിടെ തന്നെ സ്ഥിരതാമസം ആക്കിയാലോ..... അപ്പു ദേവകിയെ തന്നെ ഉറ്റു നോക്കി... ദേവകി ശങ്കറിനെയും... "എനിക്ക് പ്രശ്നം ഒന്നും ഇല്ല.....ദേവകി "എനിക്കും....എന്റെ വീട്ടിൽ കഴിയണം മരണം വരെ.. മനുവിനെ ഒളികണ്ണാലെ നോക്കി ശങ്കർ പറഞ്ഞു..... "ഇത്രേം കാലം ഈ വീട് തിരിച്ചെടുത്ത് അസ്ഥിത്തറയിൽ നിന്ന് പ്രാർത്ഥിച്ചാൽ മതിയായിരുന്നു.... ഇപ്പോൾ ഇവിടെ സ്ഥിരതാമസം ആക്കണം ലെ.... അപ്പോൾ ആ വീടോ..... വെറുതെ ഇടണോ.... മനു കുറച്ച് നീരസത്തോടെ ചോദിച്ചു.... അത് കേട്ടതും ശങ്കറിന്റെ മുഖം മങ്ങി.... ദേവകിയും പൂജയും കുറച്ച് ദേഷ്യത്തോടെ തന്നെ മനുവിനെ നോക്കി....

"ഞാൻ ഒന്ന് കിടക്കട്ടെ.... ശങ്കർ എഴുനേറ്റ് പോവാൻ നോക്കിയതും മനു അയാളുടെ കയ്യിൽ കേറി പിടിച്ചു..... "നാളെ മുതൽ ഇതാണ് നമ്മുടെ വീട് എന്തെ.... ഒരു പുഞ്ചിരിയാലെ മനു ചോദിച്ചതും ആ കണ്ണുകൾ നിറഞ്ഞിരുന്നു....... ശങ്കർ മനുവിന്റെ തലയിൽ ഒന്ന് തലോടിക്കൊണ്ട് അകത്തേക്ക് കേറി..... "നന്നായി മോനെ.... എല്ലാരും വാ ഭക്ഷണം കഴിക്കാം..... ദേവകി നേരെ അടുക്കളയിലേക്ക് തിരിഞ്ഞു.... "കാരുന്റെ മോളെ ഐ ആം വെയ്റ്റിംഗ്.... അപ്പു എന്തൊക്കെയോ കണക്ക് കൂട്ടി അകത്തേക്ക് കേറി..... "നീ ഒന്ന് നിന്നെ.... അകത്തേക്ക് കേറാൻ നോക്കിയ പൂജയെ തടഞ്ഞോണ്ട് മനു പറഞ്ഞതും അവൾ സംശയത്തോടെ അവനെ നോക്കി..... "നീ ഈ കാണിക്കുന്ന ഷോ ഒക്കെ എന്റെ മനസ്സിൽ കേറി പറ്റാൻ അല്ലേ.... മനു കുറച്ച് ഗൗരവത്തോടെ അതിലുപരി കുറുമ്പാലെ ചോദിച്ചതും പൂജ പല്ലിരമ്പി.....

"തനിക്കെന്താടോ വേണ്ടെ.... ഞാൻ ഈ കാണിച്ചത് ഷോ ഒന്നും അല്ല എന്റെ വീട്ടിലും ചെയ്തോണ്ടിരുന്നതാ... വേറെ ഒന്നും അല്ല..... അതും അല്ല എനിക്ക് തന്റെ മനസ്സിൽ കേറി പറ്റേണ്ട ഒരു ആവശ്യവും ഇല്ല.... ഒരു കാമദേവൻ വന്നിരിക്കുന്നു...... പൂജ മുഖം തിരിച്ചോണ്ട് പറഞ്ഞു.... "കാമദേവൻ നിന്റെ തന്ത..... "ദേ എന്റെ അച്ഛനെ പറഞ്ഞാൽ ഉണ്ടല്ലോ..... ദേഷ്യത്താൽ അവളുടെ മൂക്ക് ചുവന്നു...... "നീ എന്ത് ചെയ്യും ഹേ.... എന്ത് ചെയ്യും..... മനു പൂജയെ ചുമരോട് അടുപ്പിച്ചു.... രണ്ട് കയ്യും കുറുതായി വെച്ചു... "ഞ... ഞ്ചാ..... പൂജ കിടന്ന് വിയർക്കാൻ തുടങ്ങി.... "ഞ.. ഞ.. ഞായോ പറയെടി ഇത്രേം നേരം നാക്കിന് നല്ല നീളം ഉണ്ടായിരുന്നല്ലോ...

ഇപ്പോൾ അത് എവിടെ പോയി.... മനു പുച്ഛത്തോടെ അവളുടെ അരികിലായ് നിന്നു.... മനുവിന്റെ നിശ്വാസം മുഖത്തേക്ക് തട്ടിയതും പൂജ പൊള്ളി പിടഞ്ഞു ഹൃദയമിടിപ്പ് ക്രമാധിതമായി.....അത്രയേറെ ആ സാനിധ്യം തന്നെ ബലഹീനയാക്കുന്നു...... പൂജ തല കുമ്പിട്ടു നിന്നു...... "കണ്ടോ നീ ഇത്രക്കെ ഉള്ളു കേട്ടല്ലോ ഞാൻ വക്കീലാ വക്കീൽ എന്നോട് കളിക്കല്ലെ... പൂജയിൽ നിന്നും വിട്ട് മാറിക്കൊണ്ട് മനു പറഞ്ഞതും അവൾ അവനെ ഒന്ന് തറപ്പിച്ചു നോക്കി.... "ഈ അഹങ്കരo തീർക്കാൻ എനിക്കറിയാമെടോ വക്കീലെ....മനുനെ പുച്ഛിച്ചുകൊണ്ട് പൂജ അവനെ മൈൻഡ് ആകാതെ അകത്തേക്ക് കേറി..... "ഹാവു.... ഇപ്പോൾ ഉള്ള കൺട്രോൾ കൂടി പോയാനെ..... എത്രേം പെട്ടന്ന് കല്യാണം നടന്നാൽ മതിയായിരുന്നു..... ഇതിനെ എങ്ങനെ ഒന്ന് മെരുക്കും.....ഹാ ഫുഡ്‌ കഴിച്ചിട്ട് ഒന്ന് കിടന്ന് ആലോചിക്കാം..... ❤️____❤️

"കാരുന്റെ മോളെ എങ്ങനെ വളക്കാം..... ബെഡിൽ കിടന്നോണ്ട് അപ്പു ഗൂഗിളിൽ സർച്ച്‌ ചെയ്തു...... "കമ്പിയും തുരുമ്പും ഒന്നും അല്ല അമ്മച്ചി... കാരുന്റെ മോള് അറിയില്ലെ.... ഈ അമ്മച്ചിയോട് ചോദിക്കാൻ പോയ എന്നെ പറഞ്ഞാൽ മതി...പുല്ല്.. അപ്പു ഫോൺ ബെഡിലേക്ക് എറിഞ്ഞുക്കൊണ്ട് ബെഡിൽ മലർന്ന് കിടന്നു... ഉറങ്ങാതെ പൂജ ജനലരികിൽ പോയി ഇരുന്നു..... ഒരു തണുത്ത കാറ്റ് അവളെ തഴുകി കടന്ന് പോയി.... ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ അണിനിരന്നു..... ജീവിതം ശെരിക്കും മടുക്കും പോലെ.... കത്തുകൾ കൈകളിൽ അടുക്കി പിടിച്ചു... ഇന്ന് തനിക്ക് ഇത് മാത്രം ആണ് ആശ്വാസം..... നിലാവിന് എന്നത്തേക്കാളും തിളക്കം ഉണ്ടായിരുന്നുവോ.....

ഇതേ സമയം തന്നെ മനുവും പൂർണചന്ദ്രനെ നോക്കി നിന്നു..... തന്നിലേക്കായ് ഇടുകി ചേരുന്ന പ്രണയത്തിനായി....... സ്വന്തമാവുമോ അറിയില്ല എങ്കിലും പ്രണയിക്കും..... തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത പ്രണയത്തിന് മാധുര്യം കൂടും..... """"""നിന്നോട് ചേർന്ന് നീ എന്നെ കാണില്ല.... പക്ഷെ നിന്നരികിലായ് ഞാൻ ഉണ്ടാവും അവസാന ശ്വാസം വരെ......""""""മനുവിന്റെ ചുണ്ടിൽ ഒരു വശ്യമായ പുഞ്ചിരി.... നിലാവിൽ അത് നിറഞ്ഞു നിന്നു........................................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story