നിന്നരികിലായ്: ഭാഗം 15

ninnarikilay

എഴുത്തുകാരി: കുറുമ്പി

"എന്റെ പൂജ നീ കരുതുന്നപോലെ നിന്റെ ഏട്ടൻ നിങ്ങളെ ചതിച്ചിട്ടുണ്ട് പക്ഷെ നിന്നെ ശെരിക്കും ചതിച്ചത്..... നിന്റെ ആ ശിവ തന്നെയാ..... പറയുമ്പോൾ ചുണ്ടിൽ പുച്ഛം മാത്രം...... "ശിവയോ... അതാരാ.... പൂജ ചോദിച്ചതും മനു അന്തിച്ചുകൊണ്ട് പൂജയെ നോക്കി.... "ഇത്ര പെട്ടെന്ന് മറന്നോ നീയുമായി കല്യാണം നിച്ഛയിച്ച ശിവപ്രസാദ്.... നിന്നെ ആ ഹോസ്പിറ്റലിൽ കിടത്തിയ ആ ഡോക്ടർ..... "മനുവേട്ടൻ എന്താ ഈ പറയുന്നെ.... ഹോസ്പിറ്റലിൽ കിടത്തിയ ഡോക്ടർ അയാൾ തന്നെയാ എന്നെ ഉപദ്രവിച്ചതും അയാൾ ആണ്.... പക്ഷെ അയാൾ അല്ല എന്നെ മാരേജ് ചെയ്യാൻ വന്നത്..... അയാളെ ഞാൻ ആദ്യായിട്ട് കാണുന്നത് തന്നെ ആ ഹോസ്പിറ്റലിൽ വെച്ച... അയാൾക്ക് എന്നോട് എന്ത് ശത്രുത....

മനു ഒരു തരം നിർവികരതയോടെ പൂജയെ നോക്കി.... "പൂജ മോളെ..... ഒന്നിങ്ങട് വരാവോ.... ദേവകിയുടെ ശബ്ദം കേട്ടതും പൂജ തിണ്ണയിൽ നിന്നും എണിറ്റു....മനു പൂജ പോയതൊന്നും അറിയാതെ വലിയ ആലോചനയിൽ ആണ്..... "എന്താടാ എന്ത് പറ്റി.... മനു പാർഥിയെ ഒന്ന് നോക്കി വീണ്ടും ചിന്തയിൽ ആണ്ടു.. "ആ ഗോകുൽ നമ്മളെ പറ്റിച്ചതാടാ.... പൂജയെ കെട്ടാൻ വന്ന ആ ശിവ അല്ല ഡോക്ടർ ശിവ.... "വാട്ട്‌... "സത്യമാ പറഞ്ഞെ..... നീ ഒന്ന് ചിന്തിച്ചു നോക്ക്.... അവൻ എന്തൊക്കെ കള്ളമാ നമ്മളോട് പറഞ്ഞത്... പൂജയുടെ അച്ഛന്റെയും അമ്മേടെയും മരണം വെറും ആക്‌സിഡന്റ് ആണ്.... പിന്നെ അതെങ്ങനെ മെർഡർ ആവും....

പെട്ടെന്ന് ഒരു ദിവസം അച്ഛനും അമ്മയും മരിച്ചത് കേട്ട് പൂജ ചെറുതായി ഒന്ന് ഷോക്ക് ആയി... അതിന്റെ പേരിൽ അവളെ അവൻ ഭ്രാന്തി ആക്കി..... ഇതൊക്കെ അവൻ എന്തിനാ ചെയ്തത് മനസിലാവുന്നില്ല..... പൂജ പറഞ്ഞത് അവൾ ആദ്യായിട്ടാ അവനെ കാണുന്നത് അതും ആ ഹോസ്പിറ്റലിൽ വെച്ച്.... പിന്നെങ്ങനെ ആ കത്തുകളുടെ കാര്യം അവൻ അറിഞ്ഞത്... ഒന്നും ഒന്നും മനസിലാവിന്നില്ലടാ..... "അപ്പോൾ നീ പറഞ്ഞ് വരുന്നത് പൂജക്ക്‌ മെന്റൽ പ്രോബ്ലം ഇല്ലന്നാണോ.... "ഇല്ല..... അവൾക്ക് ഒരു പ്രോബ്ളവും ഇല്ല ഇതൊക്കെ ആരോ മനഃപൂർവം കെട്ടി ചമച്ച കഥയ..... "പക്ഷെ എന്തിന്..... "അതാണ് കണ്ടിപിടിക്കേണ്ടത്.... നീ വേഗം റെഡി ആയി വാ....

നമുക്ക് ആ ഹോസ്പിറ്റൽ വരെ ഒന്ന് പോവാം.... "എന്താ ഇവിടെ..... എവിടെ പോവാ മനുവേട്ടാ.... പൂജയുടെ ശബ്‌ദം കേട്ടതും മനു ഒന്ന് പരുങ്ങി.... "ഏയ്യ് ഒന്നുല്ല പൂജ ഞങ്ങൾ വെറുതെ... പാർഥി പരിഭ്രമിച്ചോണ്ട് പറഞ്ഞു.... "ഒന്നും ഇല്ലെങ്കിൽ എന്തിനാ ഹോസ്പിറ്റലിൽ പോവുന്നെ...... "ഹോസ്പിറ്റൽ അല്ല പൂജ... അതില്ലേ...ഹ നീ ഒരു കാര്യം അറിയോ പൂജ..... നിന്റെ കല്യാണം ഉറപ്പിച്ചന്ന് ഇവൻ കരഞ്ഞ ഒരു കരച്ചിൽ നീ കാണണ്ടത് തന്നെ ആയിരുന്നു... മൂക്കളയും ഒളിപ്പിച്ച് അയ്യോ..... അന്ന് ഞാൻ വീട്ടിൽ ഇല്ലായിരുന്നു നന്ദു മാത്രേ ഉള്ളായിരുന്നു അന്ന് എന്റെ വീട്ടിൽ ചെന്ന് ഇവൻ എന്തൊക്കെ കോപ്രായമാ കാണിച്ചേ.... എന്റെ വീട്ടിലെ സകലമാന സാധനങ്ങളും എറിഞ്ഞു പൊട്ടിച്ചു....

എന്നിട്ട് ഇവന്റെ ഒരു കിടത്തo കാണണമായിരുന്നു പൂജ അയ്യോ എനിക്ക് വയ്യ...... പാർഥി എന്തൊക്കെയോ പറയുന്നത് കേട്ട് നിശബ്ദ ആയി നിൽക്കാണ് പൂജ.... മനു എല്ലാം കുളമാക്കി എന്ന മട്ടിൽ പാർഥിയെ നോക്കി..... "എടാ മനു നീ വേഗം വാ പോവാൻ സമയമായി മ്മ് വേഗം...... പാർഥി മനുനേയും പിടിച്ച് പോവുന്നതും നോക്കി പൂജ നിന്നു ഒന്നും മനസിലാവാതെ. "ഞാൻ നിന്റെ വീട്ടിൽ കാണിച്ച് കൂട്ടിയതൊക്കെ ഇവിടെ പറയേണ്ട കാര്യം എന്താ..... മനു ദേഷ്യത്തോടെ പാർഥിയെ നോക്കി..... "നീ ഇങ്ങനെ ദേഷ്യപ്പെടാതെ ഞാൻ വിഷയം മാറ്റാൻ പറഞ്ഞതല്ലേ നീ ക്ഷമി.... അന്ന് നീ എന്തൊക്കെയാ കാട്ടി കൂട്ടിയത് എന്ന് അറിയണം എങ്കിൽ നന്ദുനോട് ചോദിക്കണം അവൾ അല്ലേ നിന്റെ വീര ശൂര പരാക്രമം കണ്ടുള്ളു.....

പാർഥി ചിരിച്ചോണ്ട് പറഞ്ഞതും മനു അവന്റെ നടു പുറം നോക്കി ഒന്ന് കൊടുത്തു... "ഇനി പോവാലോ.... വാ ഇങ്ങട്..... മനു പാർഥിയെയും വലിച്ചു നടന്നു..... 🦋______🦋 "എല്ലാം കലങ്ങി തെളിഞ്ഞ സ്ഥിതിക്ക് നമുക്ക് ഇതങ്ങു തീരുമാനിക്കാം ലെ... ശങ്കർ ദേവകിയോടും മറ്റും ചോദിച്ചതും എല്ലാരും എന്താ എന്ന കണക്കെ ദേവകിയെ നോക്കി..... "അതെ മഹിയേട്ടാ ഇനി കുട്ടികളുടെ അഭിപ്രായം കൂടി അറിഞ്ഞാൽ മതി.... "നിങ്ങൾ എന്താ ഈ ചർച്ച ചെയ്യുന്നേ.... ആരു സംശയത്തോടെ ദേവകിയെ നോക്കിയതും അവർ ഒന്ന് ചിരിച്ചു..... "എന്റെ അമ്മ എന്തേലും ഉണ്ടേൽ തെളിച്ചൊന്ന് പറ..... അപ്പു ഇടക്ക് കേറി.... "നീ ഒന്ന് വെയിറ്റ് ചെയ്യ് അപ്പു മനുവും പാർഥിയും ഒന്ന് വന്നോട്ടെ...

ശങ്കർ പറഞ്ഞ് തീരും മുൻപ് മനുവും പാർഥിയും അകത്തേക്ക് കേറിയിരുന്നു..... മനുവിനെ കണ്ടതും പൂജയുടെ കണ്ണുകൾ വിടർന്നു... ഇത്തിരി നേരം കാണാതായപ്പോയെക്കും ഒരു യുകം കടന്നപ്പോലുള്ള പ്രതീതി..... "ഹാ മനു വന്നല്ലോ ഇവിടെ ഇരിക്കെടാ.... ശങ്കർ പറഞ്ഞതും രണ്ടും അവർക്കടുത്തായി തിണ്ണയിൽ ഇരുന്നു... "എന്താ അച്ഛാ.... "പൂജ മോളെ ഇങ് വാ..... ശങ്കർ വിളിച്ചതും പൂജ മടിച്ചോണ്ട് ശങ്കർന്റെ അടുത്ത് പോയി നിന്നു..... "ഇവനെ കല്യാണം കഴിക്കാൻ മോൾക്ക് സമ്മതാണോ..... പൊടുന്നനെ ഉള്ള ശങ്കറിന്റെ സംസാരം കേട്ടതും പൂജയുടെ കണ്ണുകൾ വിടർന്നു ഒപ്പം മനുവിന്റെയും..... നാണത്തിൽ കുതിർന്ന ഒരു പുഞ്ചിരി ആയിരുന്നു പൂജയുടെ മറുപടി....

അത് കണ്ടതും മനു ഒരു നിർവൃതിയോടെ പെണ്ണിനെ നോക്കി.....ആരു പൂജയെ ഇറുകെ പുണർന്നു..... ദേവകി അത്രയേറെ വാത്സല്യത്തോടെ പൂജയുടെ നെറുകിൽ തലോടി..... "കോളടിച്ചല്ലോ....അപ്പു മനുനെ ഒന്ന് തട്ടിക്കൊണ്ട് പറഞ്ഞു..... പാർഥി ഇതൊന്നും ശ്രെദ്ധിക്കുന്നെ ഇല്ലായിരുന്നു.... ഉള്ളം കയ്യിൽ ഉള്ള ഫോട്ടോയിലേക്ക് ഒന്ന് നോക്കി..... ശിവയും നന്ദുവും ഒരുമിച്ചുള്ള ഫോട്ടോ ആണ്.... മനുവിൽ നിന്നും മറച്ചുകൊണ്ട് പാർഥി അത് പോക്കറ്റിൽ ഇട്ടു.... "പാർഥിയേട്ടാ സന്തോഷം ആയില്ലെ..... ഇനി പാർതിയേട്ടന്റെ ഊഴമ...... അപ്പു ഒന്ന് പാർഥിയെ തട്ടിക്കൊണ്ട് പറഞ്ഞതും അവൻ ചെറുതായൊന്നു പുഞ്ചിരി തൂകി..... ______ "പാർഥിയേട്ടൻ ഇതെങ്ങോട്ടാ....

ഡ്രസ്സ്‌ ഒക്കെ മടക്കി ബാഗിൽ വെക്കുന്ന പാർഥിയെ നോക്കി ആരു ചോദിച്ചതും അവൻ... അത് ശ്രെദ്ധിക്കാതെ പെട്ടി പാക്ക് ചെയ്തു..... "ചെറിയ ഒരത്യാവശ്യം..... അവളുടെ മുഖത്ത് നോക്കാതെ പാർഥി പറഞ്ഞു.... "എന്ത് അത്യാവശ്യം ഞാൻ വിടില്ല.... ആരു പാർഥിടെ കൈക്ക് കേറി പിടിച്ചതും അവൻ ദേഷ്യത്തോടെ അത് തട്ടി തെറിപ്പിച്ചു..... "നീ ആരാ എന്നോട് പോവണ്ട എന്ന് പറയാൻ..... അത്രയും ഉറച്ചതായിരുന്നു ശബ്‌ദം... ആരു നിറക്കണ്ണുകളോടെ റൂമിൽ നിന്നും ഓടി.... പാർഥി വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു.... "നീ ഇങ് വന്നെ... മനു പൂജയെ വലിച്ചോണ്ട് നെഞ്ചിലേക്ക് ഇട്ടു....... "മനുവേട്ടാ വിട്ടെ ആരേലും കാണും..... വിട്... പൂജ കിടന്ന് കൂതറാൻ തുടങ്ങിയതും മനു അവളുടെ മുഖത്തേക്ക് പതിയെ ഊതി....

പൂജ ഒരു നിമിഷം ഒന്ന് സ്റ്റെക് ആയി.... ഹൃദയമിടിപ്പ് വർധിക്കും പോലെ.... മനുവിന്റെ സാനിധ്യം തന്നെ ബലഹീനമാക്കും പോലെ..... "ഇനി ആര് കണ്ടാലും എന്താ നീ എന്റെതാവാൻ പോവല്ലേ..... മനു അരുമയായി പൂജയുടെ നെറ്റിയിൽ മുത്തി..... "എന്നെ അത്രക്കും ഇഷ്ട്ടാണോ.... അഥവാ നമ്മുടെ കല്യാണം എങ്ങാനും നടന്നില്ലങ്കിൽ..... പൂജ പൂർത്തിയാക്കും മുൻപ് മനു അവളുടെ ചുണ്ടിന് മേലെ ചൂണ്ടുവിരൻ ഊന്നി...... "നടക്കും നീ എന്റെ കൂടെ തന്നെ ഉണ്ടാവും...... എന്നിലായ് ചേർന്നുക്കൊണ്ട് എന്റെ മാത്രമായി എന്നും എന്നും ഉണ്ടാവും...... എനിക്ക് മാത്രം സ്വന്തമായി...... എന്റെ രണ്ട് പിള്ളേരെയും നോക്കി നീ എന്റെ കൂടെ തന്നെ ഉണ്ടാവും കേട്ടോടി...... അഹങ്കാരി....

മര്യാദക്ക് അടങ്ങി ഒതുങ്ങി എന്റെ പിള്ളേരെയും നോക്കി ഇവിടെ നിന്നോണം കേട്ടല്ലോ... ഇനി നിനക്ക് എന്നിൽ നിന്നും ഒരു മോചനം ഇല്ല..... എന്ത് ചെയ്യും.... മനു കുറുമ്പോടെ പൂജയുടെ മൂക്കിൻ തുമ്പിൽ പിടിച്ച് വലിച്ചോണ്ട് പറഞ്ഞു.... "അയ്യടാ ഇയാളിൽ നിന്നും എനിക്കല്ല എന്നിൽ നിന്നും ഇയാൾക്ക് ഒരു മോചനം ഇല്ല അങ്ങനെ പറ എന്റെ മനുക്കുട്ടാ.... പൂജ മനുന്റെ മൂക്ക് പിടിച്ചോണ്ട് പറഞ്ഞു.... "ഇയാളോ മര്യാദക്ക് മനുവേട്ടാ എന്ന് വിളിച്ചോ ഇല്ലേൽ സ്നേഹത്തോടെ ചേട്ടാ എന്ന് വിളിച്ചോ എന്തെ.... നെറ്റിയിൽ നെറ്റി മുട്ടിച്ചോണ്ട് മനു പറഞ്ഞു... "അയ്യേ ഒരു ചേട്ടൻ വന്നിരിക്കുന്നു ഞാൻ വേണേൽ മനുവേട്ടാ എന്ന് വിളിക്കാം കേട്ടോടാ ഭർത്തു....പൂജ കുറുമ്പാലെ പറഞ്ഞതും മനു ഒന്ന് ചിരിച്ചു....

"ഹഹു ഹഹു.... എന്തോ ശബ്‌ദം കേട്ടതും മനുവും പൂജയും വിട്ട് മാറി.... "ഒന്ന് ചുമച്ചതാ... 😌കല്യാണം തീരുമാനിച്ചെ ഉള്ളു.... കല്യാണം കഴിഞ്ഞിട്ട് പോരെ.... ഇതൊക്കെ.... അപ്പു തിരിഞ്ഞു നിന്നോണ്ട് പറഞ്ഞതും മനു പല്ല് ഞെരിച്ചു.....അത് കണ്ട് പൂജക്ക്‌ ചിരി പൊട്ടി 🤭. "നിനക്കിപ്പോൾ എന്താ വേണ്ടെ.... മനു അതെ നിൽപ്പ് തുടർന്നോണ്ട് ചോദിച്ചു.... "പാർഥിയേട്ടൻ പോവാൻ നിൽക്കാ.....മനുവേട്ടൻ വരുന്നുണ്ടോ.... അപ്പു അവർക്ക് നേരെ തിരിഞ്ഞോണ്ട് ചോദിച്ചു..... "എവിടേക്ക്..... "ആവോ പോവുകയാ എന്ന് പറഞ്ഞു വേറൊന്നും അറിയില്ല.... അത്രയും പറഞ്ഞോണ്ട് അപ്പു മുന്നിൽ നടന്നു പുറകെ പൂജക്ക്‌ ഒരു ഫ്‌ളൈയിങ് കിസ്സും കൊടുത്ത് മനുവും....

മനു ഉമ്മറത്തേക്ക് ചെല്ലുമ്പോയേക്കും പാർഥി പോയി കഴിഞ്ഞിരുന്നു..... "അവൻ എന്താ എന്നോട് പറയാതെ പോയത്.... "എന്തേലും അത്യാവശ്യം ഉണ്ടാവും..... "മ്മ്....... മനു ഒന്ന് അമർത്തി മൂളിക്കൊണ്ട് അകത്തേക്ക് കേറി.... രാത്രി എല്ലാരും ഒരുമിച്ച് വീടിന്റെ അകത്തളത്തിൽ ഇരിക്കുകയാണ്.... എല്ലാർടെയും മുഖത്ത് സന്തോഷം മാത്രം..... "എന്താ ആരു നീ ഇങ്ങനെ മൂകയായി ഇരിക്കുന്നെ...... "ഏയ്യ് ഒന്നുല്ല അപ്പൂട്ടാ.... "നാളെ തന്നെ ഒരു നല്ല ജ്യോത്സ്യനെ കാണണം ഏറ്റവും അടുത്ത മുഹൂർത്തത്തിൽ കല്യാണം.... എന്താ മനു നിന്റെ അഭിപ്രായം..... ശങ്കർ വളരെ ഗൗരവമായി ചോദിച്ചു... "എല്ലാം അച്ഛന്റെ ഇഷ്ട്ടം.... "അപ്പോൾ എല്ലാരും പോയി കിടന്നോ... സമയം ഏറെ വൈകി......

ദേവകി ക്ലോക്കിലേക്ക് നോക്കി പറഞ്ഞതും മനു പൂജയെ കണ്ണ് കാണിച്ചോണ്ട് എന്തോ പറഞ്ഞു അത് കൃത്യമായി അപ്പു നോട്ട് ചെയ്തു..... "അമ്മേ.... അമ്മയും കൂടി ആരുന്റെയും പൂജടടുത്തും കിടന്നോ...... "അതെന്താ അപ്പു..... "അല്ല ഇവിടെ ചില റൈഡർസ് ഉണ്ട് ലൈസൻസ് കിട്ടും മുൻപ് വണ്ടി ഓടിക്കാൻ നോക്കുക എന്നുള്ളത് അവരുടെ ഒരു വീക്നെസ് ആണ്.... അതുക്കൊണ്ട് പറഞ്ഞതാ... മനുനെ ഒളികണ്ണാലെ നോക്കി അപ്പു പറഞ്ഞതും എന്തോ കത്തിയ പോലെ ആരു കിടന്ന് ചിരിക്കാൻ തുടങ്ങി.... മനു ഒരൊറ്റ നോട്ടമേ നോക്കിള്ളൂ.... രണ്ടും അടങ്ങി.... " തമാശ കളിക്കാതെ കിടന്നുറങ് പിള്ളേരെ.... ഓരോരുത്തരായി അവിടുന്ന് വലിഞ്ഞതും മനു പൂജയെ മാറ്റിനിർത്തി...

"ആ അസുഖം മനുവേട്ടനും ഉണ്ടല്ലെ... പൂജ ചോദിച്ചതും മനു സംശയത്തോടെ അവളെ നോക്കി... "റൊമാൻസിനിമിയ..... പൂജ ഇളിച്ചോണ്ട് പറഞ്ഞതുംമനു അവളെ കണ്ണുരുട്ടി നോക്കി. "I just need a hug, not just a quick hug, but a long tight hug to make me feel like I'm wanted on this earth."മൃതുലമായി മനു പൂജയുടെ ചെവിയിൽ പറഞ്ഞു..... എന്നിട്ട് മുറുകെ പുണർന്നു.... അത്രയേറെ മുറുക്കിയാണ് മനു പൂജയെ പിടിച്ചത്...... അവസാനമായി നെറ്റിയിൽ ഒന്ന് ചുമ്പിക്കാനായും അവൻ മറന്നില്ല... മനു കൺ മുന്നിൽ നിന്ന് മറയും വരെ പൂജ അവനെ നോക്കി നിന്നു..... "Your love is special to me.....പൂജ മനു പോവുന്നതും നോക്കി പറഞ്ഞു..... ഒരു ചെറു പുഞ്ചിരിയാലേ പൂജ റൂമിലേക്ക് കേറി..... അന്ന് രാത്രി രണ്ട് പേർക്കും ഉറങ്ങാനെ കഴിഞ്ഞില്ല.... എന്തോ പിരിയേണ്ടി വരുമോ എന്ന പേടി രണ്ട് പേരിലും ഉയർന്നു..... ________ രാവിലെ ജ്യോത്സനെ കാണാനായി മനുവും ശങ്കറും റെഡി ആയി നിന്നു......

"നിങ്ങൾ പോവുന്നില്ലേ..... രണ്ട് പേരും ആരെയോ കാത്ത് നിൽക്കുന്നത് കണ്ട് ദേവകി ചോദിച്ചു..... "പാർഥി വരും എന്ന് പറഞ്ഞു അവൻ ഇല്ലതെ എങ്ങനെ..... മനു പറഞ്ഞതും ദേവകി ഒന്ന് ചിരിച്ചു.... പൂജയുടെ മുഖം മങ്ങി ഇരിക്കുന്നത് കണ്ടതും മനു ഒന്ന് കണ്ണ് ചിമ്മി കാണിച്ചു..... അത് മതിയായിരുന്നു ആ പെണ്ണിന്.... "ദേ അവൻ വന്നെന്ന് തോന്നുന്നു..... ദേവകി പറഞ്ഞതും ശങ്കറും മനുവും ഉമ്മറത്തേക്ക് ഇറങ്ങി.... പാർഥിക്കൊപ്പം പാർഥിടെ അച്ഛനും അമ്മയും ഉണ്ടായിരുന്നു.... ഒപ്പം നന്ദുവും ഉണ്ടായിരുന്നു..... "ഹാ ഇതാരൊക്കെയാ..... ബാലനും ജാനകിയും..... കേറി വാ.... ദേവകി വിളിച്ചതും അവർ ഉമ്മറത്തേക്ക് കേറി നിന്നു.....

"എത്ര നാളായി കണ്ടിട്ട് ഇരിക്ക് വാ.... ഞങ്ങൾ മനുവിന്റെയും പൂജടെയും വിവാഹത്തിന്റെ ഡേറ്റ് ഫിക്സ് ചെയ്യാൻ പോവായിരുന്നു.... നിങ്ങളും കൂടി വന്നല്ലോ സന്തോഷം..... "ഈ കല്യാണം നടക്കില്ല ശങ്കർ..... ബാലൻ പറഞ്ഞതും എല്ലാരും പരസ്പരം നോക്കി.... പൂജടെയും മനുന്റെയും മനസ്സിലൂടെ ഒരാന്തൽ മിന്നി.... "എന്ത് നിങ്ങൾ എന്താ ഈ പറയുന്നെ എന്റെ കല്യാണം നടക്കില്ലന്ന് പറയാൻ നിങ്ങൾ ആരാ.... മനു ദേഷ്യത്തോടെ പറഞ്ഞതും പാർഥി അവർക്ക് മുന്നിലായ് നിന്നു.... "അതിന് അധികാരം ഉള്ളത് കൊണ്ട പറയുന്നെ ഈ കല്യാണം നടക്കില്ലാ.... പാർഥിടെ കണ്ണുകളിൽ എന്തെന്ന് ഒരു നിമിഷം മനുവിന് മനസ്സിലായില്ല..... "മനുവേട്ടന്റെ കല്യാണം നടക്കില്ലന്ന് പറയാൻ പാർഥിഅളിയന് എന്ത് അവകാശമാണ് ഉള്ളത്....

ഹേ... മനുവേട്ടന് പൂജയെയും പൂജക്ക്‌ മനുവേട്ടനെയും ഇഷ്ട്ടാ അവരുടെ കല്യാണവും ഞങ്ങൾ നടത്തും ഇതിനൊക്കെ എതിരെ നിൽക്കാൻ നിങ്ങൾ ആരാ.... അപ്പുവിന്റെതായിരുന്നു ശബ്‌ദം വളരെ ഉറച്ച ശബ്ദതമായിരുന്നു അത്..... "എന്റെ മോളെ പ്രഗ്നൻഡ് ആക്കിട്ടാണോടാ ഈ പെണ്ണിനെ നിനക്ക് കല്യാണം കഴിക്കാൻ..... ജാനകിയുടെ ശബ്‌ദം കേട്ടതും ഒരു നിശബ്ദത അവിടെ തളം കെട്ടി.... തല കുമ്പിട്ട് നിൽക്കാണ് നന്ദു..... പൂജയുടെ കണ്ണുകൾ നിറഞ്ഞു തൂകി ഒരു നിമിഷം എന്താണ് നടക്കുന്നത് എന്ന് മനസിലാവാത്ത അവസ്ഥ..... മനുവിന് ഒരുതരം നിർവികരത ആയിരുന്നു.... ആ വാക്കുകൾ വീണ്ടും വീണ്ടും ഹൃദയത്തിൽ പ്രതിദ്വനിക്കുന്നു... രക്തം തിളയ്ക്കുന്ന പോലെ..............................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story