നിന്നരികിലായ്: ഭാഗം 18

ninnarikilay

എഴുത്തുകാരി: കുറുമ്പി

"മനുവേട്ടന്റെ കുഞ്ഞ്........ ചുണ്ടുകൾ അറിയാതെ മൊഴിഞ്ഞു.... വീണ്ടും എന്തിനോ അവരിലേക്ക് എത്താൻ കാലുകളുടെ വേഗത ഏറി..... പൂജയെ കണ്ടതും ശങ്കറിന്റെ കണ്ണുകൾ വിടർന്നു...... ഇതേ സമയം പൂജയെ ശ്രെദ്ധിക്കുന്ന തിരക്കിലായിരുന്നു കുഞ്ഞിപ്പെണ്ണ്...... "പൂജ മോള്..... മോളെന്താ ഇവിടെ.... ശങ്കർ ആകാംഷയോടെ ചോദിച്ചു.... "എന്താ എനിക്ക് വന്നൂടെ ശങ്കർസാറെ.. പൂജ കളിയാലെ ചോദിച്ചുകൊണ്ട് കുഞ്ഞിന്റെ കവിളിൽ ഒന്ന് തൊട്ടു... കുഞ്ഞിപ്പെണ്ണ് നാണത്തോടെ ശങ്കർന്റെ തോളിൽ മുഖം പൂഴ്ത്തി..... "മനുന്റെ കുഞ്ഞാ..... ശങ്കർ പറഞ്ഞതും പൂജയുടെ മുഖം ഒന്ന് മങ്ങി..... പ്രതീക്ഷിച്ചതല്ലേ അവൾ ശങ്കറിനെ നോക്കി ഒന്ന് ചിരിച്ചു....

"ദേവകിഅമ്മ, ആരു, അപ്പു, നന്ദു അവരൊക്കെ എവിടെ.... പുറത്ത് നിന്നും അകത്തേക്ക് ആകാംഷയോടെ നോക്കികൊണ്ട്‌ പൂജ ചോദിച്ചു..... അത്രയേറെ കാണാൻ ആഗ്രഹിക്കുന്ന മുഖം തേടുകയായിരുന്നു അവൾ.... "അവരാരും ഇവിടെ ഇല്ല മോളെ..... പറയുമ്പോൾ ശബ്‌ദം ചെറുതായി ഇടറി കണ്ണുകൾ ഈറനണിഞ്ഞു.... "പുറത്ത് പോയതാണോ വരാൻ ഒരുപാട് വൈകുവോ..... പൂജ തെല്ലും കാത്ത് നിൽക്കാൻ കഴിയാതെ ചോദിച്ചു.... മനുവിന്റെ ചിരിക്കുന്ന മുഖം മാത്രം മനസ്സിൽ കാണാൻ ഒരുപ്പാട് ഒരുപ്പാട് ആഗ്രഹം..... വെറുതേ ആണേലും ആ മുഖം മുഴുവൻ ചുംബിക്കാൻ ഒരു മോഹം.....ആ നെഞ്ചോട് ഒട്ടി ആ കയ്യുടെ ചൂടറിഞ്ഞുക്കൊണ്ട് പുണരാൻ ഒരു മോഹം..... വെറുതേ.... """""""""

വെറുതേയീ മോഹങ്ങൾ എന്നറിയുമ്പോഴും........ വെറുതേ മോഹിക്കുവാൻ മോഹം...."""""""" (കടപ്പാട് — ഒ.എൻ.വി.കുറുപ്പ് "മോള് ഇന്ന് തന്നെ പോവുവോ... ശങ്കർ പൂജയുടെ മുഖത്തേക്ക് ഉറ്റു നോക്കി... ആ കണ്ണുകൾ ഇപ്പോഴും ആരെയോ തിരയുകയാണ്.... ഹൃദയം അലറി വിളിക്കുകയാണ് ആ ഒരാൾക്ക് വേണ്ടി..... കാണാൻ കൊതി കൂടുന്നു...... ഓരോ ആൾക്കൂട്ടത്തിലും ഒരിക്കലെങ്കിലും തന്നെ തിരക്കി വരുമോ എന്ന് നോക്കും.... വെറുതേ........ഇപ്പോൾ അടുത്തെത്തിയിട്ടും കാണാൻ സാധിക്കുന്നില്ല എന്താത്ഭുതമാണി പ്രണയം........ "ഇല്ല നാളെ..... അവരൊക്കെ വേഗം വരുവോ..... മ.... മനുവേട്ടൻ.... നന്ദുടെ കൂടെ പോയതായിരിക്കും ലെ.... ശബ്‌ദം തൊണ്ടയിൽ കുരുങ്ങി ഒന്ന് പിടഞ്ഞു....

തന്റെ പ്രാണനാണ് ഇന്നവളുടെ കയ്യിൽ ന്നെ.... ന്നെ ഓർക്കുന്നുണ്ടാവുമോ.... വെറുതെ മോഹിക്കുന്നു ഒരു പൊട്ടി..... ഇത്രക്കും വേദനിക്കാൻ ആരാണയാൽ തനിക്ക്..... അറിയില്ല ഒന്നും..... ഒന്നും... "നന്ദു..... നന്ദു ഈ ലോകത്ത് ഇന്നില്ല മോളെ...... പറയുമ്പോൾ വിതുമ്പൽ ഉയർന്നുവോ..... പൂജ ഞെട്ടിക്കൊണ്ട് ശങ്കറിന്റെ കയ്യിലെ കുഞ്ഞിപെണ്ണിനെ നോക്കി..... താൻ താൻ കാരണം ആവുമോ.... മനസ്സിലൂടെ ഒരാന്തൽ കടന്നു പോയി.... കണ്ണിൽ നിന്നും ഒലിച്ചിറങ്ങി ഒരു തുള്ളി കണ്ണീർ എന്തിന് വേണ്ടി..... " ചിന്നുമോള് ജനിച്ചപ്പോൾ തന്നെയാ മരണവും..... പ്രഗ്നൻസിയിൽ കോമ്പ്ളികേഷൻ ഉണ്ടായിരുന്നു.... ഓവർ ബ്ലീഡിങ് ആയിരുന്നു...... ശങ്കർ കുഞ്ഞിപ്പെണ്ണിന്റെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു.....

"പൂജമോളെ... കുഞ്ഞിനെ ഒന്ന് പിടിക്കാവോ... ഞാൻ ഇത്തിരി പരിപ്പ് അടുപ്പത്തു വെച്ചിരുന്നു..... പെണ്ണിന് കുക്കർ പേടിയാ അല്ലേടി.... കള്ളി.... വയറ്റിൽ ഓന്ന് ഇക്കിളി കൂട്ടിക്കൊണ്ട് ശങ്കർ പറഞ്ഞതും പെണ്ണ് കൊച്ചരിപ്പല്ല് കാട്ടി ഒന്ന് ചിരിച്ചു..... പൂജ കുഞ്ഞിനെ കയ്യിലേക്ക് വാങ്ങി.... ആദ്യം ഒന്ന് മടിച്ചെങ്കിലും കുഞ്ഞിപ്പെണ്ണ് അവളുടെ മാറിൽ ആയി ഒന്ന് പരുങ്ങി..... അകത്തേക്ക് കേറിയതും കണ്ടു ഭിത്തിയിലായി മാല ഇട്ട് വെച്ച നന്ദുവിന്റെ ഫോട്ടോ.... അതിനപ്പുറത്തായി കണ്ട ഫോട്ടോ പൂജയുടെ കണ്ണുകൾ വീണ്ടും ഈറനണിയിച്ചു നെഞ്ചിൽ ഒരു വിങ്ങൽ പോലെ.... "ദേവകിയമ്മ.....കണ്ണുകൾ നിറഞ്ഞു തൂകി..... അവളുടെ മുഖത്തെ നനവ് കണ്ടതും കുഞ്ഞിപ്പെണ്ണ് ഇമചിമ്മാതെ അവളെ ഒന്ന് നോക്കി....

"മോള് പോയി രണ്ട് മാസം കഴിഞ്ഞപ്പോയെക്കും എന്റെ ദേവു..... തോളിലുള്ള തോർത്തിലായി കണ്ണീർ ഒപ്പി..... ഹൃദയത്തോട് ചേർന്നിരുന്ന തന്റെ പാതി പോയതിന്റെ വിരഹo കണ്ണുകളിൽ തെളിയുന്നുണ്ട്...... ചങ്കിൽ കുരുങ്ങി നിൽക്കുകയാണ് വിങ്ങൽ.... പൊട്ടിക്കരയാൻ തോന്നുന്നു.... പിടിച്ചു നിൽക്കും അവൾക്ക് മുന്നിലായ്..... "അപ്പുവും ആരുവും..... ഒലിച്ചിറങ്ങിയ കണ്ണുനീരുകൾ ഒപ്പിക്കൊണ്ട് പൂജയുടെ ശബ്‌ദം... "ആരുവും പാർഥി മോനും തമ്മിലുള്ള വിവാഹം കഴിഞ്ഞു... കഴിഞ്ഞമാസം ഇവിടെ അടുത്തുള്ള അമ്പലത്തിൽ വെച്ചായിരുന്നു..... ഇപ്പോൾ അവർ അങ്ങ് കണ്ണൂരാ......അപ്പു അവൻ ഇങ്ങോട്ട് വന്നിട്ട് കുറച്ചു കാലമായി തോന്നുമ്പോൾ വരും പിന്നെ ആരോടും പറയാതെ അങ്ങ് പോവും....

അമ്മ....അമ്മയില്ലാത്ത വീട്ടിൽ നിക്കാൻ തോന്നണില്ല പോലും.... അവന് വലിയ ഇഷ്ട്ടമായിരുന്നു... ദേവു ദേവു എന്ന് പറഞ്ഞു പുറകെ നടന്നിട്ട് ഒരു ദിവസം ഞങ്ങളെ വിട്ടങ് പോയില്ലേ... വിളിച്ചില്ല.... ഞാനും പോയാനെ.... ഞാനും കൂടി പോയാൽ എ....ന്റെ.... എന്റെ മനുവും ചിന്നുമോളും ഒറ്റക്കാവും അതാ... എല്ലാം കള്ള കൂട്ടങ്ങള..... മോളെ കൊന്നെന്നും പറഞ്ഞിട്ട് കണ്ടുകൂടാ എന്റെ ചിന്നുമോളെ അവർക്ക്...അതാ പിടിച്ചു നിൽക്കുന്നെ..... കു... കുക്കർ വിസിലടിച്ചു ഞ... ഞാൻ നോക്കട്ടെ... ശങ്കർ പോവുന്നതും നോക്കി തേങ്ങൽ അടക്കി പൂജ നിന്നു.... കുഞ്ഞിപ്പെണ്ണിനെ നെഞ്ചോട് ചേർത്തു പിടിച്ചുകൊണ്ട് ഒന്ന് ഏങ്ങി കരഞ്ഞു... പൊട്ടിക്കരയാൻ തോന്നുന്നുണ്ട്..... പറ്റുന്നില്ല....

കുഞ്ഞിപ്പെണ്ണിന്റെ കണ്ണും എന്തിനോ നിറഞ്ഞിരുന്നു..... ചുമരിൽ ചാരി തോർത്ത്‌ വായിൽ തിരുകി പൊട്ടിക്കരയുകയായിരുന്നു ശങ്കർ... ജീവന്റെ പാതി പോവുമ്പോൾ വല്ലാത്ത വേദനയാ...സഹിക്കാൻ പറ്റില്ല..... ഉയിർ ഉടലിൽ നിന്നും വേർപ്പെടുന്ന വേദന കുറച്ചു നേരം മാത്രം ഉയിരിന്റെ പാതി പോയി ജീവിക്കുന്നത്..... മരണത്തെക്കാൾ ഭയാനകം.... ..... വേദനിച്ചു കാണില്ലേ ഒരുപാട്.... അമ്മ.... അത്രക്കും ഇഷ്ട്ടായിരുന്നില്ലേ..... വേദനിച്ചു കാണോ.... അലറി വിളിച്ചു കാണോ.... എന്നെ എന്നെ അന്വേഷിച്ചു കാണോ ഇത്തിരി ആശ്വാസത്തിന് വേണ്ടി.... എന്റെ നോഞ്ചോട് ചേരാൻ ആശിച്ചു കാണുവോ..... പൂജക്ക്‌ സ്വയം നഷ്ട്ടപെടുന്നത് പോലെ തോന്നി.....

കുഞ്ഞിന്റെ വാ വിട്ടുള്ള കരച്ചിൽ കേട്ടാണ് പൂജക്ക്‌ സ്വബോധം വന്നത്..... "ഓ... ഓ..... എന്തിനാടാ വാവേ കരയുന്നെ ഹേ..... കുഞ്ഞിന്റെ പുറകിൽ തലോടിക്കൊണ്ട് പൂജ അങ്ങോട്ടും ഇങ്ങോട്ടും നടന്നു...... കുറച്ചു നേരത്തെ കരച്ചിൽ ഒന്ന് ശമിച്ചു.... പെണ്ണ് ഉറങ്ങി എന്ന് തോന്നിയതും റൂമിലേക്ക് കേറി പതിയെ കട്ടിലിലേക്ക് കിടത്തി.... റൂം മൊത്തം അലങ്കോലം ആയിരുന്നു.... സിഗരറ്റ് കുറ്റിയും അതിന്റെ മണവും റൂം ആകെ പരക്കുന്നത് പോലെ കുഞ്ഞിനെ എടുത്ത് മറ്റൊരു റൂമിൽ കിടത്തി മുടി ഉച്ചിയിൽ കെട്ടി വെച്ചു..... അലങ്കോലം ആയി കിടക്കുന്ന മനുവിന്റെ ഡ്രെസ്സുകൾ ഓരോന്നായി മടക്കി വെച്ചു..... ഓരോന്നിലും അവന്റെ ഗന്ധത്തോടപ്പം അവളും ചേർന്നു....ആ പഴയ ഓർമ്മകളിലായ്.

"പൂജ മോള് എന്താ ചെയ്യുന്നെ.... ശങ്കർ വാതിക്കൽ നിന്നോണ്ട് ചോദിച്ചതും പൂജ ഒന്ന് ചിരിച്ചു.... "ഇതൊക്കെ ഒന്ന് വൃത്തിയാക്കാം എന്ന് വെച്ചു..... "നല്ലതാ രാവിലെ മുതൽ വൈകുന്നേരം വരെ അവൾ ഉണ്ടാവും കയ്യിൽ ഒന്നു പത്രം വായിക്കാൻ പോലും പറ്റില്ലാ.... ഒന്നിനും സമ്മേക്കില്ല.... ചിരിച്ചോണ്ട് മറഞ്ഞു പോവുന്ന ശങ്കറിനെ നിർവികരതയോടെ നോക്കി പൂജ.... പുതപ്പും വിരിയും മുഷിഞ്ഞതായിരുന്നു അതെടുത്ത് മാറ്റി വിരിച്ച്.... എല്ലാം അടക്കി പെറുക്കി വെച്ചു..... പണികൾ ഒക്കെ കഴിയുമ്പോയേക്കും നേരം ഉച്ചയായി...... "അച്ഛാ..... വാ..... നേരം ഒരുപാട് വൈകിയില്ലെ എന്തേലും കഴിക്കാം.... പൂജ വിളിച്ചതും അദ്ദേഹം കട്ടിലിൽ നിന്നും എണീറ്റ് കണ്ണട ഒന്ന് തുടച്ചു വെച്ചു....

എന്നോ പോയി മറഞ്ഞ ഉന്മേഷം തിരിച്ചു വന്ന പോലെ..... പൂജ തന്നെ ശങ്കറിന് ചോറ് വിളമ്പി കൊടുത്തു...... എന്തോ അദ്ദേഹത്തിന്റെ കണ്ണുകൾ ഈറനായി..... പൂജയുടെ ഒക്കത്തായി ഒരു പപ്പടവും കയ്യിൽ ഇട്ട് കളിക്കുകയാണ് കുഞ്ഞിപ്പെണ്ണ്....... "ഹാ ചിന്നുമോൾ നിന്നോട് ഇത്ര പെട്ടെന്ന് ഇണങ്ങിയോ..... കുഞ്ഞിന്റെ കവിളിൽ ഒന്ന് തലോടിക്കൊണ്ട് ശങ്കർ ചോദിച്ചതും അവൾ ഒന്ന് ചിരിച്ചു..... "പൂജമ്മ വാരിതരട്ടെ ചോറ്.... ഹേ... കുഞ്ഞിപ്പെണ്ണിന്റെ മൂക്കിൻ മേൽ മുക്കുരസിക്കൊണ്ട് പൂജ ചോദിച്ചതും പെണ്ണൊന്ന് ചിണുങ്ങി..... അവർ മുറ്റത്തേക്കിറങ്ങി പോവുന്നതും നോക്കി ശങ്കർ ഇരുന്നു..... ഓരോന്നിനെയും കാണിച്ച് കൊടുത്തുക്കൊണ്ട് പെണ്ണിനെ ചോറ് കഴിപ്പിക്കുന്ന പൂജയിൽ തന്നെയായിരുന്നു ശങ്കറിന്റെ കണ്ണ്.....

എന്തോ നഷ്ടപ്പെടുത്തിയ കുറ്റബോധം ഉള്ളാകെ നിറഞ്ഞു.... കുഞ്ഞിപ്പെണ്ണിന് പെട്ടെന്ന് തന്നെ അവൾ ഒരമ്മയായി..... "അച്ഛൻ ഒന്നും കഴിച്ചില്ലെ.... ഒന്നും കഴിക്കാതെ ഇരിക്കുന്ന ശങ്കറിനെ നോക്കി പൂജ ചോദിച്ചു.... "വിശപ്പില്ല മോളെ മനസ്സ് നിറഞ്ഞു.... ഒരു പുഞ്ചിരിയോടെ ശങ്കർ പൂജയെ കടന്ന് പോയി..... കുഞ്ഞിപ്പെണ്ണ് അപ്പോയെക്കും ചോറ് മുഴുവൻ കയ്യിലായി പറ്റിച്ചു വെച്ചിരുന്നു..... കുഞ്ഞി കയ്യും മുഖവും കഴുകിക്കുമ്പോൾ മനസ്സിൽ എന്തോ ഒരു സന്തോഷം നിറയുകയായിരുന്നു.... രാത്രി ഏറെ വൈകി.... മനുവിന്റെ വരവ് ഒന്നും കാണാഞ്ഞിട്ട് ഉമ്മറത്ത് തന്നെ ഇരിക്കുകയാണ് പൂജയും ശങ്കറും.... കുഞ്ഞിപ്പെണ്ണ് അപ്പോഴും പൂജയുടെ മടിയിലായ് കളിച്ചോണ്ടിരിക്കുകയാണ്.....

"അവൻ ഇങ്ങനെയാ ഞങ്ങൾ രണ്ട് ജന്മങ്ങൾ ഇവിടെ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നൊന്നും അറിയണ്ട.... എല്ലാരോടും വാശിയും വെറുപ്പും.... ആരു മോൾടെ കല്യാണത്തിന് പോലും കൂടിയില്ല.... രണ്ട് ഏട്ടന്മാരും ഇല്ലാതെ.... എന്റെ കുട്ടി വിഷമിച്ചു കാണും.... കണ്ണിൽ നനവ് പടർന്നു..... "അപ്പു അവനും ആരുന്റെ കല്യാണത്തിന് വന്നില്ലെ.... "ഇല്ല അന്ന് ഇവിടെ ഇങ്ങനെ ഒക്കെ സംഭവിച്ചതിൽ പിന്നെ എല്ലാർക്കും പാർത്തിയോട് ഒരു തരം വെറുപ്പായിരുന്നു..... എന്താകിലും ആരുന് അവനെ ഇഷ്ട്ടായിരുന്നു.... പിന്നെ എന്റെ ദേവൂവും ഇല്ലല്ലോ... ഞാൻ തന്നെ മുൻകൈ എടുത്ത് അമ്പലത്തിൽ വെച്ച് ചെറിയൊരു താലി കെട്ട് അങ്ങ് നടത്തി..... "മ.... മനുവേട്ടനു നന്ദുനെ അംഗീകരിക്കാൻ കഴിഞ്ഞോ.....

മടിച്ചോണ്ട് ആണ് ചോദിച്ചത്..... "അവന്..... അവളെ കാണുന്നത് പോലും വെറുപ്പായിരുന്നു.... അവൾ ആത്മഹത്യാ ചെയ്യും എന്ന് പറഞ്ഞത് കൊണ്ട് മാത്ര അവളെ കെട്ടിയത്..... കുഞ്ഞിനോട് ഒരിക്കലും അവൻ ആ വെറുപ്പ് കാണിച്ചിട്ടില്ല അതാ ആശ്വാസം.... എന്തിരുന്നാലും അവന്റെ കുഞ്ഞല്ലെ.... നീ പോയതോടെ എനിക്കൊരു കാര്യം മനസിലായി.... അവൻ നിന്നെ ഒരുപാട് സ്നേഹിച്ചിരുന്നു മോളെ ഒരുപാട്... നീ പോയന്ന് അലറി വിളിക്കയായിരുന്നു.... പാവം എന്റെ കൊച്ച്..... ചിലപ്പോൾ ഒക്കെ അങ്ങനെയാ.... ഒരുപാട് കൊതിച്ചതിനെ കിട്ടിയില്ലേൽ ജീവൻ പോവുന്ന വേദന ആയിരിക്കും...... കിട്ടിയതിനെ വെച്ച് ഒരു അഡ്ജസ്റ്റ്മെന്റ് പ്രണയത്തിൽ അസാധ്യമാണല്ലോ.....

ശങ്കർ ഒന്ന് നേടുവിർപ്പ് ഇട്ടോണ്ട് പറഞ്ഞു..... എല്ലാം കേട്ട് നിൽക്കാനേ പൂജക്ക്‌ കഴിഞ്ഞുള്ളു... അവളുമായി ഒരു ജീവിതം തുടങ്ങിയില്ല എന്ന് കേട്ടപ്പോൾ സന്തോഷം തോന്നി... പക്ഷെ അവളും ഒരു പെണ്ണല്ലെ ശപിച്ചു കാണോ ന്നെ.... "പൂജ മോള് വാ കിടന്നോ അവനെ നോക്കിട്ട് കാര്യം ഇല്ല... വാടി കള്ളിപ്പെണ്ണേ.. ശങ്കർ കുഞ്ഞിപ്പെണ്ണിന് നേരെ കൈ കാട്ടിയതും അവൾ പൂജേടെ മാറിലായി ഒട്ടി.....വരില്ല എന്നപോലെ അവളെ പൊതിഞ്ഞു പിടിച്ചു..... "അച്ഛൻ കിടന്നോ..... ഇവളെ ഞാൻ നോക്കിക്കോളാം.... പെണ്ണിന്റെ തലയിൽ അരുമയായി മുത്തിക്കൊണ്ട് പൂജ പറഞ്ഞതും ശങ്കർ ഒന്ന് ചിരിച്ചോണ്ട് അകത്തേക്ക് പോയി... ഫോൺ പലപ്പോയായി റിങ് ചെയ്തെങ്കിലും എടുത്തില്ല....

കുഞ്ഞിപ്പെണ്ണവളുടെ മാറിലായി ഒട്ടി അവളെ പൊതിഞ്ഞുക്കൊണ്ട് പൂജയുടെ കൈകളും.... ഓർമ്മകൾ വീണ്ടും വീണ്ടും തലോടുന്നപോലെ.... മുറ്റത്തെ മുല്ലയുടെ മണം..... അവിടെങ്ങും പരന്നിരുന്നു... കാത്തിരിപ്പിന്റെ സുഖമറിഞ്ഞ നിമിഷങ്ങൾ...... എപ്പോയോ കണ്ണുകൾ പതിയെ ചിമ്മി പോയി..... കണ്ണിൽ ലൈറ്റ് അടിച്ചതും കൈകൾ കുറുതായി വെച്ചുകൊണ്ട് അതിനെ തടഞ്ഞു കുഞ്ഞിപ്പെണ്ണിനെ തോളിലേക്കിട്ടുകൊണ്ട് തിണ്ണയിൽ നിന്നും എഴുനേറ്റു.... ഒരുനിമിഷം മുന്നിൽ ഉള്ള ആളെ കണ്ട് കണ്ണുകൾ വിടർന്നു.... ആ തണുപ്പിലും ചെന്നിയിൽ നിന്നും വിയർപ്പ് പൊടിഞ്ഞു... ഹൃദയം പതിൽമടങ് വേഗത്തിൽ മിടിക്കുന്നു ആ ഒരാൾക്ക് വേണ്ടി മാത്രം..... കണ്ണുകൾ എന്തിനോ ഒരു തുള്ളി കണ്ണീർ പൊഴിച്ചു..... "മനുവേട്ടൻ.......അത്രയേറെ മധുര്യം ഉണ്ടായിരുന്നു ആ വാക്കുകൾക്കപ്പോൾ..........................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story