നിന്നരികിലായ്: ഭാഗം 20

ninnarikilay

എഴുത്തുകാരി: കുറുമ്പി

"എന്ത് നന്ദു.... ഹേ അവളൊരു പെണ്ണാണോ.... മരിച്ചു മണ്ണടിഞ്ഞു ഇനിയും അവളെ തൃപ്തിപ്പെടുത്തി കഴിയേണ്ട ആവശ്യം എനിക്കില്ല.... എനിക്കെന്റെ കുഞ്ഞിനെ വേണം.... എന്റെ ചോരയെ... എന്റെ കുഞ്ഞിനെ ഇനിയും അവന്റെ കയ്യിലായി വളരാൻ ഞാൻ അനുവദിക്കില്ല.... ഇന്നി ലോകത്ത് സ്വന്തം എന്ന് പറയാൻ എനിക്കെന്റെ ചിന്നുമോൾ മാത്രമേ ഉള്ളു..... എനിക്കെന്റെ മോളെ വേണം..... അവൾ അച്ഛാ എന്ന് വിളിക്കേണ്ടത് എന്നെയ ഈ ശിവപ്രസാദിനെ....... "ശിവ പ്ലീസ് ഇപ്പോഴാണോ നിനക്ക് ബോധോദയം വരുന്നത് ഇത്രേം കാലം ഈ അച്ഛൻ എവിടെ പോയി ഹേ.... ഈ പറഞ്ഞ വാക്കുക്കൾ അന്ന് നീ അവളുടെ മുഖത്ത് നോക്കി പറയണമായിരുന്നു....

ഒരുരാത്രി ഒരുമിച്ച് കഴിഞ്ഞിട്ട്..... നിനക്ക് അറിയായിരുന്നല്ലോ എല്ലാരുടെയും മുന്നിൽ അവൾ മനുവിന്റെ കുഞ്ഞാണെന്ന് പറഞ്ഞപ്പോൾ നിനക്ക് പറയായിരുന്നില്ലേ അല്ല എന്റെ കുഞ്ഞാ അത് എന്ന്.... അന്ന് പറഞ്ഞോ.... ഇല്ലല്ലോ എന്നിട്ട് ഇപ്പോൾ ഒരു അച്ഛൻ വന്നിരിക്കുന്നു...... അവൾക്ക് മനു എന്നാൽ ഭ്രാന്ത് ആയിരുന്നു.... അതാ അവളെക്കൊണ്ട് ഇങ്ങനെ ചെയ്യിപ്പിച്ചത്.... അവനെ നേടണം എന്ന വാശി.... നീ അങ്ങനെ ആയിരുന്നില്ലല്ലോ.... എനിക്കെന്റെ കുഞ്ഞിനെ വേണം എന്ന് നീ അന്ന് പറഞ്ഞിരുന്നെങ്കിൽ ഒരുപാട് പേരുടെ ജീവിതം ഇന്നെത്ര മനോഹരമായനെ.... ആ കുടുംബം മൊത്തം നശിപ്പിച്ചപ്പോൾ സമാദാനം ആയില്ലെ.... ഇനി അവരുടെ ചങ്കിൽ നിന്നും ആ കുഞ്ഞിനെ കൂടി പറിച്ചെടുക്ക്..

ഒരച്ഛൻ..... ഞാൻ നിങ്ങളുടെ വെറും ഒരു ഫ്രണ്ട് മാത്രമാ എന്ന് വെച്ച് ഏത് കൊള്ളരുതായ്മ്മ ചെയ്യാനും കൂടെ നിൽക്കും എന്ന് വിചാരിക്കരുത്.... നീ എന്ത് വേണേൽ ചെയ്തോ... സ്വപ്ന ദേഷ്യത്തോടെ ശിവയെ കടന്ന് പോയി.... മനസ്സിൽ എവിടെയോ ഒരു നീറ്റൽ തന്റെ കുഞ്ഞല്ലെ....... _______🦋 മനു കുളത്തിലെ വെള്ളത്തിൽ മുങ്ങി നിവർന്നു ഒരുപാട് പ്രാവിശ്യം.... തൊണ്ടകുഴിയിൽ ഇപ്പോഴും വിങ്ങൽ നിറഞ്ഞു നിൽക്കുന്നു..... ഹൃദയത്തിന്റെ ചൂടിനെ ശമിപ്പിക്കാൻ ആ വെള്ളത്തിലെ തണുപ്പിന് കഴിഞ്ഞില്ല....... ഏറെ നേരം അത് ആവർത്തിച്ചു..... പതിയെ പടവിലേക്കായി കേറിയിരുന്നു.... തോർത്തിക്കൊണ്ട് തിരിഞ്ഞു നടന്നു.... മുന്നിലായ് പൂജയെ കണ്ടതും കണ്ണുകൾ ഒന്ന് പിടഞ്ഞു പതിയെ അത് താഴ്ന്നു....

കയ്യിലായ് കുഞ്ഞിപ്പെണ്ണും ഉണ്ട്.... "എന്തെ എണ്ണ തേക്കാഞ്ഞെ.... സൗമ്യമായ ചോദ്യം അവൻ കണ്ണുകൾ ഉയർത്തി ഒന്നവളെ നോക്കി..... "തേക്കാൻ തോന്നിയില്ല തേച്ചില്ല.... എങ്ങോ നോക്കിയുള്ള ഉത്തരം..... കാലങ്ങൾ സൃഷ്ട്ടിച്ച അകലം..... "നീരിറങ്ങിയാലോ.... ഇത്തിരി രാസ്നതി തലയിൽ തിരിമ്പിക്കൊണ്ട് പൂജ പറഞ്ഞതും മനുവിന്റെ കണ്ണുകൾ പതിയെ അവളിലായ് ലഴിച്ചു..... ആ സ്പർശം തന്നെ ഒരുപാട് സന്തോഷവാനാക്കും പോലെ.....ഒരു കള്ളച്ചിരിയായി കുഞ്ഞിപ്പെണ്ണും രണ്ടുപേരെയും ശ്രെദ്ധിക്കുന്നുണ്ട്..... "ഇതൊന്നും വേണ്ട...... മനസില്ല മനസോടെ പൂജയുടെ കൈ മാറ്റി മനു പറഞ്ഞതും.... മനസ്സ് എന്തിനോ വിങ്ങി.....

"ന്നോട് ദേഷ്യം ആണോ... തന്നെ മറികടന്നുപോവുന്ന മനുവിനോട് പുറകിൽ നിന്നും വിളിച്ചു ചോദിച്ചു..... "ദേഷ്യം എനിക്ക് എന്നോട് തന്നെ ഈ ജീവിതത്തോട്..... പറയുമ്പോൾ ശബ്ദം തൊണ്ടയിൽ കുരുങ്ങി ഒന്ന് പിടഞ്ഞു... "നിന്റെ അച്ഛൻ ഒരുപാട് മാറിപോയല്ലോടി പെണ്ണെ എന്നാലും ന്നെ മറന്നിട്ടില്ല അത് മതി..... കുഞ്ഞിപ്പെണ്ണിന്റെ വയറ്റിൽ ഒന്ന് ഇക്കിളി ഇട്ടോണ്ട് പറഞ്ഞതും പെണ്ണൊന്നു കുലുങ്ങി ചിരിച്ചു....... ❣️ "എന്റെ മോളെ അടിപൊളി ചപ്പാത്തി.... നീ എങ്ങനെ ഇങ്ങനെ ചുട്ടു..... ഞാൻ ചുട്ടാൽ ഷേപ്പും ഇല്ല ടെയ്സ്റ്റും ഇല്ല.... ശങ്കർ പറയുന്നത് കേട്ടതും മനു ഒന്ന് തലയുയർത്തി പൂജയെ നോക്കി ആ കണ്ണുകൾ ഇപ്പോഴും തന്നെ ചുറ്റി പറ്റിയാണെന്ന് കണ്ടതും നോട്ടം മാറ്റി...... കൈ കഴുകി.....

പുറകിലായ് പൂജയും ചെന്നു കയ്യിലായ് ഒരു ടവ്വലും പിടിച്ചുകൊണ്ട്..... അതിൽ മുഖം ഒപ്പി കുഞ്ഞിപ്പെണ്ണിനെ കയ്യിലേക്ക് വാങ്ങി..... "നീ ഇന്ന് പോവുന്നില്ലെ.... കുഞ്ഞിനേയും എടുത്ത് ഉമ്മറത്തേക്ക് പോവുന്ന മനുവിനെ നോക്കി ശങ്കർ ചോദിച്ചതും അവൻ ഒന്ന് പരുങ്ങി.... "ഇല്ല.... ചെറിയൊരു തലവേദന.... മറു ചോദ്യത്തിന് കാത്തുനിൽക്കാതെ മനു ഉമ്മറത്തേക്ക് കടന്നിരുന്നു കയ്യിലായി കുഞ്ഞിപ്പെണ്ണും.... "നിന്റെ അസുഖം എനിക്ക് മനസിലായി... ശങ്കർ ഒന്ന് ചിരിച്ചോണ്ട് പാത്രവും എടുത്ത് എഴുനേറ്റതും പാത്രം പൂജ കയ്യിൽ വാങ്ങി ഒന്ന് ചിരിച്ചു.... എല്ലാം എടുത്ത് പോവുന്ന അവളെ ഒരു നിമിഷം നോക്കി നിന്നു.... "എവിടെയൊക്കെയോ എന്റെ ദേവു.... കണ്ണുകൾ വെറുതെ നിറഞ്ഞു....

മനു എന്തൊക്കെയോ ചിന്തിച്ച് തൂണും ചാരി ഇരുന്നു മടിയിലായ് കുഞ്ഞിപ്പെണ്ണും ഉണ്ട്... ഇടക്കിടക്ക് പെണ്ണ് എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട്....... "പൂജമോൾക്ക് ഇന്നാണോ പോവേണ്ടത്.... പൊടുന്നനെ ശങ്കറിന്റെ ശബ്‌ദം കേട്ടതും തന്റെ അരികിലായ് നിൽക്കുന്ന പൂജയിലേക്ക് കണ്ണുകൾ പാഞ്ഞു.... മനു ആകാംഷയോടെ അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി.... താൻ ആഗ്രഹിക്കുന്ന ഉത്തരത്തിനായി.... "ഇല്ലച്ച രണ്ട് ദിവസം കൂടി ഉണ്ട്..... പറഞ്ഞുക്കൊണ്ട് മനുവിനെ നോക്കി ആ കണ്ണുകൾക്ക് തിളക്കം ഏറിയോ.... "പോവാണെങ്കിൽ അതികം വൈകാതെ പോവാണം പിന്നെ പെട്ടന്നൊരു ദിവസം പോവുകയാണെന്ന് കേൾക്കുമ്പോൾ സഹിക്കാൻ പറ്റില്ലാ പലർക്കും...... ഇടറിയ ശബ്ദം....

നഷ്ട്ടപ്പെട്ടത്തിന്റെ വേദന വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നു..... മനു കുഞ്ഞിന്റെ തലയിൽ പതിയെ തലോടി.... സുരക്ഷിതമായ കൈകളിലേക്ക് കുഞ്ഞിപ്പെണ്ണൊന്ന് ചുരുണ്ടിരുന്നു..... ആ ചൂടിലാണ് കുഞ്ഞിപ്പെണ്ണിന്റെ ജീവൻ.... സ്വന്തമല്ലെങ്കിൽപോലും കുഞ്ഞിപ്പെണ്ണിന്റെ അച്ഛനാണ് മനു..... കുഞ്ഞിപ്പെണ്ണിന്റെ മാത്രം.......പൂജ നോക്കിക്കാണുകയായിരുന്നു അച്ഛന്റെയും മോളുടെയും കളി.... നെഞ്ചകം ഒരുപാട് കൊതിക്കുന്നുണ്ട് ആ കൈകളിൽ തങ്ങളുടെ കുഞ്ഞ്..... ചിന്നുവും ഇപ്പോൾ ന്റെയല്ലെ.... ഒരമ്മയുടെ മനസ്സായിരുന്നു അവൾക്കപ്പോൾ....... "അല്ല പൂജമോളെ മോള് ഇതുവരെ എവിടെയായിരുന്നു....... മനുന്റെ മനസ്സിൽ ഉള്ള ചോദ്യം ആണ് ശങ്കർ ചോദിച്ചത്.....

മനു അൽപ്പം ആകാംഷയോടെ പൂജയെ നോക്കി. "ഞാൻ ഇവിടുന്ന് നേരെ മദ്രാസിലേക്ക പോയെ..... അവിടെ എന്റെ ഒരു കൂട്ടുകാരി ഉണ്ട്..... നിള....നിളജോസഫ്..... ഇത്രേം കാലം അവളുടെ കൂടെ ആയിരുന്നു.... അവിടെ ഉള്ള ഒരു കമ്പനിയിൽ ജോലിയായി..... ഇപ്പോൾ അവളുടെ കൂടെ തന്നെ ഞങ്ങൾ ഒരു ഫ്ലാറ്റ് എടുത്തു..... അവളുടെ അച്ഛനും അമ്മയും അങ്ങ് ദുബായിലാ..... പിന്നെ ഞങ്ങളുടെ കൂടെ ഒരാൾ കൂടി ഉണ്ട് ദേവു.... ദേവപ്രിയ... അവളുടെ അച്ഛനും അമ്മയും ഇവിടെ തന്നെയാ...... ഞങ്ങള് മൂന്നും ഒരുമിച്ചാ ജോലിചെയ്യുന്നെ.... അങ്ങനെ ഒരു വിഷമവും ഇല്ലാതെ ഞങ്ങൾ മൂന്നും സന്തോഷത്തോടെ ഇങ്ങനെ കഴിയുന്നു..... പൂജയുടെ മുഖത്ത് തന്നെയായിരുന്നു മനുവിന്റെ കണ്ണ്.....

അവളിൽ വിരിയുന്ന ഓരോ ഭാവങ്ങളും അവളറിയാതെ ഒപ്പിക്കൊണ്ടിരുന്നു...... ചുണ്ടിലായ് ഒരു പുഞ്ചിരി താനെ വിരിഞ്ഞു.... "ഇപ്പോൾ മോൾക്കെന്തെ ഞങ്ങളെ ഒക്കെ കാണാൻ തോന്നിയെ..... ചിരിച്ചുകൊണ്ടാണ് ശങ്കർ ആ ചോദ്യം ചോദിച്ചത് മനസ്സിലേക്കാദ്യം ഓടിവന്നത് ആദത്തിന്റെ മുഖം ആണ്.... ഓർമ്മവന്നതും നെഞ്ചോന്ന് കാളി..... മുഖം വിളറിവെളുത്തു.....കയ്യിലെ മോതിരത്തിലേക്ക് കണ്ണുകൾ പാഞ്ഞു ഇത് ഇപ്പോഴും കയ്യിൽ.... മനു പൂജയെ തന്നെ ശ്രെദ്ധിക്കുകയായിരുന്നു ആ മോതിരം കണ്ടതും പിരികം ചുളിഞ്ഞു..... "ഏയ്യ് നിങ്ങളെയൊക്കെ ഒന്ന് കാണണം തോന്നി വന്നു..... ഇനി പോണം.... തേങ്ങൽ തൊണ്ടയിൽ കുരുങ്ങി.......

ഇത് കരുതിയല്ലെ വന്നത് സ്വയം ഒന്ന് ആശ്വസിക്കാൻ മനസ്സിൽ കരുതി..... മനുവിന്റെ കണ്ണുകൾ അപ്പോഴും ആ തിളങ്ങുന്ന മോതിരത്തിലായിരുന്നു മനസ്സിൽ അത് വലിയ കരട് വീഴ്ത്തി.... ____❤️ ആദം ഫോണിൽ നോക്കി ഇരുന്നു പൂജയുടെ ഒരു കോളിനായി.... ഉണ്ടായില്ല മുഖം നിരാശയാൽ ചുരുങ്ങി...... പ്രതീക്ഷകൾ വീണ്ടും വീണ്ടും വേദനിപ്പിക്കുന്നു..... "പൂജയെ അങ്ങോട്ട് അയച്ചത് തെറ്റായി എന്ന് തോന്നുന്നുണ്ടോ..... നിളയുടെ ശബ്ദം കേട്ടതും തലയുയർത്തി അവളെ നോക്കി ഒന്ന് ചിരിച്ചു..... "ഈ റിലേഷൻഷിപ്പിൽ ആദ്യം വേണ്ടത് വിശ്വാസം ആണെടോ.... അതെനിക്ക് ആവോളം അവളിൽ ഉണ്ട് എന്റെ പ്രണയം സത്യമാണെങ്കിൽ അവൾ തിരിച്ചു വരും.... കണ്ണുകളിൽ തിളക്കം വർധിച്ചു....

"ഇത്രത്തോളം തിരിച്ചു കിട്ടില്ലെന്നറിഞ്ഞിട്ടും എങ്ങനെയാ അവളെ ഇങ്ങനെ പ്രണയിക്കുന്നത്....... "അതിന്റെ പേരാണ് പ്രണയം.... ആദം പറഞ്ഞതും നിള നെറ്റിച്ചുളുക്കി.... "തിരിച്ചു കിട്ടില്ല എന്നറിഞ്ഞോണ്ട് പ്രണയിക്കണം.... അതാണ് പ്രണയം.... തിരിച്ചു പ്രതീക്ഷിക്കുന്നതൊക്കെ സ്വാർത്ഥമാണ്..... പ്രണയം ഒരിക്കലും സ്വാർത്ഥമല്ല.... സോ.... കണ്ണിൽ പൂജയോടുള്ള പ്രണയം നിറഞ്ഞു..... നിളയുടെ ഫോൺ ബെല്ലടിച്ചപ്പോളും അവളാ വാക്കുകളിൽ തന്നെയായിരുന്നു... "ഹലോ..... ഹേ.... നീ എന്തിന്... ഡീ... ഞാൻ പറയുന്നത് ഒന്ന് കേൾക്ക്..... ഡീ.... "എന്ത് പറ്റി നിള..... നിള ഫോണിൽ പറയുന്നത് കേട്ടതും ആദം നെറ്റി ചുളുക്കി അവളെ നോക്കി.... "ആ ആ ദേവു പൂജേടെടുത്തേക്ക് പോയിന്ന് ഈ പെണ്ണിനെ കൊണ്ട് അല്ലെങ്കിൽ തന്നെ വകതിരിവ് ഇല്ല.... അവിടെ ചെന്ന് എന്തൊക്കെ വിളിച്ചു പറയോ ആവോ.... നിള തലയിൽ കൈ വെച്ചോണ്ട് പറഞ്ഞു...

"അല്ല അവൾ എന്തിനാ പോയത്.... "പൂജയെ കാണാഞ്ഞിട്ട് ഒറക്കം ഇല്ലന്ന്.... ഈ പെണ്ണിനെ കൊണ്ട് എന്ത് ചെയ്യുവോ എന്തോ രണ്ടും ഇങ് തിരിച്ചു വന്നാൽ മതിയായിരുന്നു...... "അപ്പോൾ പൂജ ഇന്ന് വരില്ലെ... ആദം ടെൻഷനോടെ നിളയെ നോക്കി.... "ഇല്ല രണ്ട് ദിവസം കഴിഞ്ഞെ വരുള്ളൂ എന്ന് മെസ്സേജ് ഇട്ടു..... എല്ലാത്തിൽ നിന്നും ഒന്ന് വിട്ട് നിൽക്കണം ഫോൺ വിളിക്കണ്ട എന്ന് പറഞ്ഞു.... അല്ല സർനോട് ഇതൊന്നും പറഞ്ഞില്ലെ.... ചിലപ്പോൾ വിട്ട് പോയതായിരിക്കും.... നിള പറഞ്ഞതും ആദം ഒന്ന് ചിരിക്കാൻ ശ്രെമിച്ചു..... എങ്കിലും ഹൃദയത്തിൽ എവിടെയോ ഒരു സങ്കടം................................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story