നിന്നരികിലായ്: ഭാഗം 24

ninnarikilay

എഴുത്തുകാരി: കുറുമ്പി

"ശോ.... എന്റെ കയ്യിൽ നിൽക്കേണ്ട പെണ്ണ് ആണ്.... ഇപ്പോൾ വേറെ ഒരുത്തന്റെ കൊച്ചിനെയും കളിപ്പിച്ചു നിൽക്കുന്നു..... എന്റെ ഒരു വിധി..... മതിൽ അപ്പുറത്ത് നോക്കി നിൽക്കാണ് അപ്പു..... "എന്ത് പറ്റി അപ്പു..... "ഏയ്യ് ഒന്നുല്ലടി ആ അക്കുവും അവളുടെ കൊച്ചും നോക്കിയെ... ഇരട്ട ആണെന്ന് തോന്നുന്നു..... ഉമ്മറത്ത് ഇരുന്ന് കൊച്ചിനെ കളിപ്പിക്കുന്ന അക്കുനെ നോക്കി അപ്പു പറഞ്ഞതും പൂജ അവനെ നോക്കി ഒന്ന് ചിരിച്ചു..... "നീ ഇങ്ങനെ നോക്കിനിന്നിട്ട് എന്ത് കാര്യം.... കൈ വിട്ട് പോയില്ലെ.... "അത് ശെരിയാണ്.... എന്നാലും.... അവളുടെ കണവന് കപ്പാസിറ്റി ഇല്ലാഞ്ഞിട്ട ഞാൻ എങ്ങാനും ആവണം മൂന്ന് പരട്ടകളെ അവളുടെ കയ്യിൽ വെച്ച് കൊടുത്താനെ.....

അപ്പു നിരാശയോടെ മതിലിൽ ഒന്ന് കൈ അമർത്തി.... "ഹാ നിന്റെ കൊച്ചുങ്ങൾ അല്ലേ അപ്പോൾ പരട്ടകൾ ആയിക്കോളും..... പൂജ ചിരി അടക്കി പറഞ്ഞു..... "നീ രാവിലെ തന്നെ എന്റെ മൂട്ടിൽ കുന്തിരിക്ക പൊകക്കാതെ..... എന്റെ രണ്ട് ഷർട്ട്‌ ഇണ്ട് അവിടെ അതൊന്ന് കഴുകി ഇട്..... "അയ്യടാ ഇത്തിരി പുളിക്കും.... വേണേൽ കഴുകി ഇട്ടോ..... പൂജ പൊടിയും തട്ടി ഉമ്മറത്തേക്ക് കേറി..... "എനിക്കെന്തിന്റെ കേടായിരുന്നു....... അല്ലേടി നീ എന്നാ തിരിച്ചുപോവുന്നെ.... തിണ്ണയിൽ കേറി ഇരുന്നോണ്ട് അപ്പു ചോദിച്ചതും പൂജ എന്തോ ആലോചിച്ചിരിക്കാണ്..... "പോവണം അപ്പു അതികം വൈകാതെ തന്നെ..... പൂജ തുണിൽ ചാരി ഇരുന്നു....

"വേദന വല്ലോം ഉണ്ടോ.... പൂജക്കരികിൽ ഇരുന്നോണ്ട് മനു ചോദിച്ചതും അവൾ ഒന്നും മിണ്ടാതെ മുഖം കെർവിച്ചിരുന്നു.. മനു പതിയെ അവളുടെ നീട്ടി വെച്ച കാലിൽ ഒന്ന് ഇക്കിളി ഇട്ടു..... പൂജ ഞെട്ടിക്കൊണ്ട് മനുനെ നോക്കി മനു ഒന്നും അറിയാത്ത പോലെ പത്രം നോക്കി ഇരിക്കാണ്..... "എന്താ ഉദ്ദേശം.... പൂജ ചോദിച്ചതും മനു അവളെ ഒന്ന് നോക്കി.,.. "എന്ത് ഉദ്ദേശം ഇനി ചോറ് തിന്നണം ഒന്ന് കിടന്നുറങ്ങണം.... എന്തെ..... പൂജയുടെ മുഖത്ത് നോക്കാതെ മനു പറഞ്ഞു.... അതും കൂടി കേട്ടതും പൂജ മുഖം വീർപ്പിച്ച് തിരിഞ്ഞിരുന്നു...... "എന്റെ ഏട്ടാ പൂജ ഏട്ടന്റെ ഭാവി പരിപാടി എന്താ എന്നാണ് ചോദിച്ചത്.... അപ്പു ഇടക്ക് കേറി പറഞ്ഞതും മനു ഒന്ന് ചിരിച്ചു....

"ഒരു സുന്ദരി പെണ്ണിനെ കെട്ടി കൊച്ചുങ്ങളും ആയി ലാവിഷ് ആയി ജീവിക്കണം അത് തന്നെ വേറെന്ത്.... പൂജയെ ഇടം കണ്ണിട്ട് നോക്കിയാണ് മനു പറഞ്ഞത്.... മുഖം ഒക്കെ ചുവന്നിരിക്കുന്നുണ്ട്..... "പെണ്ണിനെ വല്ലോം കണ്ട് വെച്ചിട്ടുണ്ടോ... അപ്പു പൂജയെ നോക്കി ഒന്ന് കണ്ണിറുക്കി കൊണ്ട് ചോദിച്ചു.... "ഹാ... ഒരു പെണ്ണ് ഉണ്ട്.... എന്നെ ഭയങ്കര ഇഷ്ട്ടാ.... പിന്നെ നല്ലോണം പാചകം ചെയ്യാനും വാജകം അടിക്കാനും ഒക്കെ അറിയാം.... കാണാനും അത്യാവശ്യം ചേല് ഒക്കെ ഉണ്ട്..... പൂജയെ നോക്കിയായിരുന്നു മനുന്റെ മറുപടി... പൂജയുടെ മുഖം നാണത്താൽ താഴ്ന്നു... "നമ്മടെ തെക്കേടത്തെ കുമാരേട്ടന്റെ മോള് ശാന്തി നല്ല ദൈവാധീനം ഉള്ള കുട്ടിയാ....

മനു ചിരി കടിച്ചു പിടിച്ചോണ്ട് പറഞ്ഞതും അപ്പു പൊട്ടിച്ചിരിച്ചു പോയി.... "അങ്ങനെ പവനായി ശവമായി..... അപ്പു ചിരി അടക്കി പറഞ്ഞതും തിണ്ണയിലായി വെച്ച സ്റ്റീൽ പാത്രം തട്ടി തെറിപ്പിച്ചോണ്ട് ചവിട്ടി തുള്ളി അകത്തേക്ക് കേറിപ്പോയി.... മനു അറിയാതെ ചിരിച്ചുപോയി അവളുടെ പോക്ക് കണ്ടിട്ട്.....അടുക്കളയിൽ നിന്നും പാത്രങ്ങൾ വീഴുന്ന ശബ്‌ദം തുടരെ തുടരെ കേൾക്കുന്നുണ്ട്.... "അയ്യോ മനുവേട്ടൻ കലക്കി.....മിക്കവാറും നമുക്കിന്ന് ചോറ് കിട്ടില്ല.... അപ്പു മനുന്റെ തോളിൽ അടിച്ചോണ്ട് പറഞ്ഞതും മനു അവനെ കൂർപ്പിച്ചോന്ന് നോക്കി... അതോടെ പതിയെ കൈ അഴച്ചു....... ഫോൺ ബെല്ലടിച്ചതും മനു ഫോണും എടുത്ത് മുറ്റത്തേക്കിറങ്ങി.....

"പൂജചേച്ചിക്ക് എന്താ ഇത്രക്കും ദേഷ്യം.... അപ്പുനരികിൽ ഇരുന്നോണ്ട് ദേവു ചോദിച്ചതും അവൻ കൈ മലർത്തി.... "ഞാൻ നിന്നോട് ഒരു കാര്യം ചോദിച്ചോട്ടെ.... ദേവു സംശയത്തോടെ അപ്പുനെ നോക്കി.... "വേറൊന്നും അല്ല..... നിനക്ക് എന്റെ മനുവേട്ടനോട് എന്തേലും ദേഷ്യം ഉണ്ടോ.... അപ്പു ചോദിച്ചതും ദേവു ഇല്ലന്നമട്ടിൽ തലയാട്ടി.... "പിന്നെ എന്തിനാ കൊച്ചെ ഞാൻ അവരെ എങ്ങനേലും അടിപ്പിക്കാൻ നോക്കുമ്പോൾ നീ ഇടം കോലായി വരുന്നെ...... ദേവു അത് കേട്ട് മുഖം തിരിച്ചു..... "നിനക്ക് അറിയാവോ എന്നെനിക്ക് അറിയില്ല..... അവർക്ക് രണ്ട് പേർക്കും പരസ്പ്പരം ഒരുപാട് ഇഷ്ട്ടാഡോ.... എന്റെ അറിവിൽ പരസ്പരം സ്നേഹിക്കുന്നവർ തന്നെയാ ഒന്നിക്കേണ്ടത്....

ഇതുവരെ മനുവേട്ടന് എല്ലാം നഷ്ടപ്പെട്ടിട്ടെ ഉള്ളു.... അതിൽ ഏറ്റവും വലിയ നഷ്ട്ടമാ പൂജ..... നീ അതിന് എന്റെ കൂടെ നിൽക്കണം എന്ന് ഞാൻ പറയില്ല.... പക്ഷെ നീ ഒന്ന് നിന്റെ പൂജ ചേച്ചിയെ ശ്രെദ്ധിച്ചുനോക്ക് അവൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് മനുവേട്ടൻ കൂടെ ഉള്ളപ്പോഴാ.... നിന്റെ ചേച്ചി ലൈഫ് ലോങ്ങ്‌ സന്തോഷവതിയായി കാണണം എന്നുണ്ടെങ്കിൽ മനുവേട്ടൻ വേണം കൂടെ..... നീ ഒളിച്ചും പാത്തും അവരെ തമ്മിൽ തെറ്റിക്കാൻ നോക്കുന്നത് ഞാൻ അറിയുന്നില്ലന്ന് വിചാരിക്കരുത്.... പിന്നെ നീ ഇവിടെ നടന്നതൊക്കെ ആരെയോ വിളിച്ചു പറഞ്ഞില്ലെ.... അവർ അല്ല അവരുടെ അച്ഛൻ വിചാരിച്ചാലും പൂജയെ മനുവിൽ നിന്നും പിരിക്കാൻ പറ്റില്ലാ.... ഓർത്താൽ നല്ലത്........

അപേക്ഷയായി കരുതണ്ട.... താക്കീത് ആയി തന്നെ പറഞ്ഞതാ..... അപ്പു ദേവൂനെ ഒന്ന് നോക്കി അകത്തേക്ക് കേറി.... ദേവു ഇപ്പോഴും ആ വാക്കുകളിൽ ഊന്നി നിന്നു.... "പരസ്പരം സ്നേഹിക്കുന്നത് മനുവേട്ടനും പൂജചേച്ചിയും അല്ലെ.... പിന്നെ പൂജ ചേച്ചിയെ ആദം സാറുമായി ബന്ധിപ്പിക്കുന്നതിൽ എന്ത് ലോജിക്കാ ഉള്ളെ.... ഹോ ഷിറ്റ് ഇങ്ങനെ പോയാൽ എനിക്ക് ഭ്രാന്താവും....... "എന്താ ദേവിക്കുട്ടി ഭയങ്കര ചിന്തയിൽ ആണല്ലോ.... മനുവിന്റെ ശബ്ദം ആണ് ദേവൂനെ ചിന്തയിൽ നിന്നും ഉണർത്തിയത് അവൾ ഒന്നും ഇല്ലന്ന് തലയാട്ടി...... "മനുവേട്ടൻ എവിടെ പോവാ.... "ഞാൻ ഒന്ന് പുറത്തേക്ക് പോവാടി...... ചെറിയൊരു അത്യാവശ്യം വേഗം വരും അവളോട് പറഞ്ഞേക്ക്......

മനു ഷർട്ട്‌ ഒന്ന് നേരെ ആക്കി ബൈക്കിലേക്ക് കേറി.... "ഞാൻ ആരോടാ പറയേണ്ടത്.... ദേവു കുറുമ്പാലെ മനുനെ നോക്കി....... "വേറെ ആരോട് എന്റെ ഭാവി പൊണ്ടാട്ടിയോട്..... മനു ദേവൂനെ നോക്കി കണ്ണ് ചിമ്മിക്കൊണ്ട് ബൈക്ക് സ്റ്റാർട്ട്‌ ആക്കി... "ഞാനും വന്നോട്ടെ...... തിണ്ണയിൽ നിന്നും എഴുനേറ്റുക്കൊണ്ട് ദേവു ചോദിച്ചതും മനു മുഖം ചുളിച്ചു..... "ഞാൻ ഓഫീഷ്യൽ കാര്യത്തിന പോവുന്നെ പോയി വന്നിട്ട് നമ്മക്ക് ഒന്ന് കറങ്ങാൻ പോവാം..... മ്മ്.. മനു ചോദിച്ചതും ദേവു സന്തോഷത്തോടെ തലയാട്ടി... മനു കണ്ണിൽ നിന്നും മാഴുന്നവരെ ദേവു നോക്കിനിന്നു.... എന്തോ ഒരു സന്തോഷം മനസ്സിൽ നിറയും പോലെ...... "അപ്പുവേട്ട..... അടുക്കളയിലേക്ക് കേറിക്കൊണ്ട് ദേവു വിളിച്ചതും അപ്പു ഞെട്ടി അവളെ നോക്കി.....

. "നീ എന്താ എന്നെ വിളിച്ചെ...... "എന്താ കേട്ടില്ലേ അപ്പുവേട്ടാന്ന് എന്താ എന്തേലും കുഴപ്പം ഉണ്ടോ.... ദേവു ഒരു പുരികം പൊക്കി ചോദിച്ചതും അപ്പു ചുമ്മൽകൊച്ചി.... "അല്ല എന്താ ഇപ്പോൾ ഇങ്ങനെ.... പൂജ കൈ മാറിൽ പിണഞ്ഞു കെട്ടി രണ്ടിനെയും നോക്കി.... "എങ്ങനെ...... ഞങ്ങൾ ചുമ്മാ ഫ്രെണ്ട്സ് ആവാം എന്ന് വെച്ചു ഇല്ലേ അപ്പുവേട്ടാ..... ദേവു അപ്പുനെ നോക്കി പറഞ്ഞു..... "ഇവൾക്ക് ഇത്ര പെട്ടെന്ന് ഇങ്ങനൊരു മാറ്റം.... സംതിങ് ഫിഷി.... അപ്പു ദേവൂനെ ഒന്ന് തുറിച്ചു നോക്കി.... "അപ്പുവേട്ടൻ വന്നെ ഇവിടെ വെറുതെ ഇരിക്കുകയല്ലെ നമ്മക്ക് ഒന്ന് പുറത്തേക്ക് പോവാം ഭാ..... ദേവു അപ്പുനെയും വലിച്ച് പുറത്തേക്കിറങ്ങി..... പൂജ അവർ പോവുന്നതും നോക്കി റൂമിലേക്ക് കേറി....

"എന്താ നിന്റെ ഉദ്ദേശം..... നേരത്തെ അങ്ങനെ പറഞ്ഞതിൽ പ്രതികാരം വീട്ടാൻ ആണോ.... മുന്നിൽ നടക്കുന്ന ദേവൂന് പുറകെ പോയിക്കൊണ്ട് അപ്പു ചോദിച്ചതും അവൾ ഒന്ന് നിന്നു.... "എനിക്ക് ഒരു ഉദ്ദേഷ്യവും ഇല്ല..... ചേട്ടൻ പറഞ്ഞത് ശെരിയാണെന്ന് എനിക്കും തോന്നി സോ..... ആ തെറ്റ് അങ്ങ് തിരുത്താം എന്ന് വിചാരിച്ചു...... ദേവു പറഞ്ഞതും അപ്പു നെറ്റി ചുളുക്കി.... "എന്ത്..... "അപ്പുവേട്ടൻ വിചാരിക്കുന്ന പോലെ അത്ര പെട്ടെന്നൊന്നും ഈ പ്രശ്നം സോൾവ് ആവില്ല...... പൂജചേച്ചിക്ക് വേണ്ടി അവിടെ ഒരാൾ കാത്ത് നിൽക്കുന്നുണ്ട് അത് അറിയാവോ....... "ആര്.... അപ്പു സംശയത്തോടെ ദേവൂനെ നോക്കി....... "ആരുടെ ഭാഗത്താ നിൽക്കണ്ടത് എന്ന് പോലും എനിക്ക് അറിയില്ല......

"നീ എന്തൊക്കെയാ ഈൗ പറയുന്നത് എനിക്ക് ഒന്നും മനസിലാവുന്നില്ല..... "അപ്പുവേട്ടൻ വാ..... ഞാൻ നടന്നോണ്ട് ഓരോ കാര്യവും പറഞ്ഞുതരാം..... എന്നിട്ട് അപ്പുവേട്ടൻ തന്നെ ഒരു സൊല്യൂഷൻ കണ്ടുപിടിച്ചു താ.... എനിക്കിത്രെ ഉള്ളു ആരും സങ്കടപ്പെടാൻ പാടില്ല..... ദേവു പറഞ്ഞതും അപ്പു അവളുടെ കൂടെ നടന്നു ....... _❤️ കാർമേഘത്താൽ ആകാശം ഇരുണ്ടു..... മഴ വരുന്നത് കണ്ടതും അഴലിൽ നിന്നും എല്ലാം വാരി പെറുക്കി.... അപ്പോയെക്കും ആവേശത്തോടെ മഴ ഭൂമിയെ ചുംബിച്ചിരുന്നു..... അത്രയേറെ ആവേശത്തോടെ...... പൂജ എല്ലാം വാരി അകത്തേക്ക് കേറി....... "മോളെ പൂജ ആ കുട ഒന്ന് എടുത്ത് തരാവോ..... ശങ്കറിന്റെ ഒച്ച കേട്ടതും പൂജ വയ്യപ്പറത്തേക്ക് വാതിൽ തുറന്ന് കുട എടുത്ത് കൊടുത്തു......

"അവരൊക്കെ എവിടെ പോയി..... "നാട് ചുറ്റാൻ പോയതാ അല്ല അച്ഛൻ എങ്ങോട്ടാ..... " അവിടെ തുറന്ന് കൊടുക്കണം ഇല്ലേൽ വെള്ളം പോവില്ല.... നല്ല കാറ്റ് ഒക്കെ ഉണ്ട്.......നീ അകത്തേക്ക് കേറിക്കോ... ശങ്കർ കുടയും എടുത്ത് പോവുന്നത് നോക്കി പൂജ അകത്തേക്ക് കേറി...... "ഇതെന്താ നനഞ്ഞിരിക്കുന്നെ...... ആകെ നനഞ്ഞകോഴിയെ പോലിരിക്കുന്ന മനുനെ നോക്കി പൂജ ചോദിച്ചതും അവളെ ഒന്ന് തറപ്പിച്ചു നോക്കി..... "പുറത്ത് മഴ പെയ്യുന്നത് നീ കണ്ടില്ലെ മഴ പെയ്താൽ നനയും..... നീ നോക്കി നിൽക്കാതെ ആ തോർത്ത്‌ ഇങ് എടുക്ക്..... മനു തണുത്തത് കൊണ്ട് രണ്ട് കയ്യും ദേഹത്തോട് കുറുതായി വെച്ചു..... "നനഞ്ഞ കോഴിയെ ഞാൻ കണ്ടിട്ടുണ്ട് ആദ്യായിട്ട ഒരു നനഞ്ഞ കുതിരയെ കാണുന്നത്....

അതും പറഞ്ഞു പൂജ പൊട്ടി ചിരിക്കാൻ തുടങ്ങി.... "ഹോ ഹോ നീ ആദ്യം ആയിട്ടാണോ നനഞ്ഞകുതിരയെ കാണുന്നത്..... ഞാൻ ഇതുവരെ നനഞ്ഞ തുമ്പിയെ കണ്ടിട്ടില്ല നമുക്കൊന്ന് കണ്ടാലോ..... നീയും കണ്ടിട്ടില്ലല്ലോ...... മനു താടി ഉഴിഞ്ഞോണ്ട് പറഞ്ഞതും പൂജ സംശയത്തോടെ ചുറ്റും നോക്കി...... "എവിടെ ഞാൻ കാണുന്നില്ലല്ലോ..... "അതിനല്ലേ സേട്ടൻ നിൽക്കുന്നെ.... എന്നും പറഞ്ഞുക്കൊണ്ട് മനു പൂജയെ പൊതിഞ്ഞു പിടിച്ചു...... പൂജ ഞെട്ടിക്കൊണ്ട് അങ്ങനെ നിന്നു.... ആ കരവലയത്തിൽ സ്വയം ഉരുകി ഇല്ലാതാവും പോലെ...... മനുവിന്റെ ദേഹത്തെ നനവ് പൂജയിലേക്ക് പടർന്നു.... സാരിയുടെ പകുതിയും നനഞ്ഞു...

.മനുവിന്റെ മുടിയിൽ നിന്നും ഉറ്റുന്ന ഓരോ വെള്ളത്തുള്ളിയും പൂജയുടെ മുഖത്ത് സ്ഥാനം പിടിച്ചു...ചുണ്ടുകൾ വിറകൊണ്ടു........ പൂജ പതിയെ മുഖമുയർത്തി മനുവിനെ നോക്കി..... ആ കണ്ണുകൾ തന്നിലാണെന്ന് അറിഞ്ഞതും മുഖം ചുവന്നു..... പൂജയുടെ മുഖത്ത് പറ്റിപിടിച്ച വെള്ളത്തുള്ളിയിൽ ആയിരുന്നു മനുവിന്റെ കണ്ണ്..... ചുണ്ടുകൾ അതിനെ ഒപ്പാനായി തിരക്ക് കൂട്ടി..... ആവേശത്തോടെ നെറ്റിയിലും കവിളിലുമായി ചുണ്ടുകൾ ചുംബിച്ചു...... പൂജ കണ്ണുകൾ അടച്ചുകൊണ്ടതിനെ സ്വികരിച്ചു... അവസാനം കണ്ണുകൾ ഉടക്കിയത്.... വിറക്കുന്ന ചുണ്ടുകളിലേക്കാണ്..... ആവേശത്തോടെ ആ ചുണ്ടോട് ചുണ്ട് ചേർത്തു......

പൂജയുടെ പിടി മനുവിന്റെ മുടിയിൽ കൊരുത്തു...... ആ ചുംബനത്തിലായി ലഴിക്കാനായി അവന്റെ കാലിൻ മേൽ കേറി നിന്നു.....മനുവിന്റെ കൈ പൂജയുടെ വയറിലായ് അമർന്നു.... ചുംബനത്തിന്റെ ആഴo കൂടുംതോറും പിടി മുറുകിക്കൊണ്ടിരുന്നു..........ആ തണുപ്പ് ശരീരം മുഴുവൻ വ്യാപിക്കും പോലെ....ശ്വാസം വിലങ് തടിയായിട്ടും മനു ആ ചുണ്ടുകളെ വേർപ്പെടുത്തിയില്ല വീണ്ടും വീണ്ടും നുണഞ്ഞു കൊണ്ടിരുന്നു.... പരിഭവങ്ങൾ പറയാതെ പറയുംപോലെ....... ശ്വാസം കിട്ടാതെ വന്നതും പൂജ മനുവിന്റെ നെഞ്ചിലായ് ആഞ്ഞടിച്ചു...... മനു ഒന്നുകൂടി പൂജയെ തന്നിലേക്ക് അണച്ചുപിടിച്ചു...... ചുണ്ടുകളിൽ രക്തം പൊടിഞ്ഞു.......

മനു പൂജയെ മോചിപ്പിക്കാതെ വീണ്ടും വീണ്ടും ആ ചുംബനത്തിലായ് അലിഞ്ഞു ചേർന്നു കൊണ്ടിരുന്നു.... "മോളെ പൂജെ..... ശങ്കറിന്റെ ശബ്‌ദം കേട്ടതും പൂജ മനുവിനെ ആഞ്ഞുക്കൊണ്ട് ഉന്തി...... മനു ഒന്ന് ബാക്കോട്ട് ആഞ്ഞതും പിടി അയഞ്ഞു..... പൂജ ശ്വാസം കിട്ടാതെ നെഞ്ചിൽ കൈ വെച്ചുകൊണ്ട് ആഞ്ഞു വലിച്ചു...... മനു ഒരു ചിരിയോടെ ചുണ്ട് കടിച്ചു പിടിച്ചോണ്ട് പൂജയെ നോക്കി നിന്നു....... "മോളെ.... ശങ്കറിന്റെ ശബ്‌ദം ഒന്നുകൂടി കേട്ടതും മനുവിനെ ഒന്ന് കൂർപ്പിച്ചു നോക്കി ചുണ്ട് തുടച്ചോണ്ട് പൂജ തിരിഞ്ഞു നടന്നു...... മനുവിന്റെ നെഞ്ചിൽ ഒരു കുളിർമഴ പെയ്ത ഫീൽ ആയിരുന്നു.... ചുണ്ടിന്റെ കോണിൽ ഒരു ചെറുപുഞ്ചിരി ഒളിപ്പിച്ചുകൊണ്ട് മനു തിരിഞ്ഞതും....

കിളി പോയി നിൽക്കുന്ന അപ്പുനെയും ദേവൂനെയും ആണ് കാണുന്നത് ചമ്മൽ ഒളിപ്പിച്ചോണ്ട് മനു ഇച്ചിരി ഗൗരവത്തോടെ റൂമിലേക്ക് കേറി...... "ഇവിടെ ഇപ്പോൾ എന്താ ഉണ്ടായെ..... തലക്ക് മുകളിലൂടെ പറക്കുന്ന കിളികളെ നോക്കി അവൻ ചോദിച്ചതും കിളികളെ എണ്ണണ്ട തിരക്കിൽ ആണ് ദേവു.... "എന്റെ മൊത്തം പത്ത് കിളികൾ പോയി അപ്പുവേട്ടൻടെയോ....ദേവു കിളി പോയി പറഞ്ഞതും അപ്പു അവളെ ഒന്ന് നോക്കി.... "ഇന്നലെ വിരിഞ്ഞ കോഴിക്കുട്ടി അടക്കം ചിറക് വെച്ച് പറന്നുപോയി ഇനി എപ്പോൾ വരുവോ ആവോ....... ഓൾ ദ ഡ്രീംസ്‌ ലൈക്‌ ട്വിങ്കിൽ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർസ് എന്നാണല്ലോ.... എപ്പോയേലും തിരിച്ചുവരുവായിരിക്കും...... അപ്പു മേലോട്ട് നോക്കി പറഞ്ഞതും ദേവു ഒന്ന് തലക്കുടഞ്ഞു..........................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story