നിന്നരികിലായ്: ഭാഗം 26

ninnarikilay

എഴുത്തുകാരി: കുറുമ്പി

നിസ്സഹായനായി ജനൽ പാളിക്കിടയിലൂടെ മനു കണ്ടു തന്റെ പ്രണയത്തെ..... അവസാനിച്ചു എല്ലാം.... ദേഷ്യം സിരകളിൽ നിറഞ്ഞു തന്നോട് മാത്രമായുള്ള ദേഷ്യം....... "ഇതെവിടുത്തെ പരിപാടിയാ ഹേ..... മനുവേട്ടനെ എനിക്ക് മനസിലാവുന്നില്ല.... നിങ്ങൾ അച്ഛനും മോനും ഇങ്ങനെ ഇവിടെ ഒറ്റക്ക് ജീവിച്ചോ.... കാൽ ചുവട്ടിലെ മണ്ണ് ഒലിച്ചു പോവുമ്പോഴും ഇങ്ങനെ ഒന്നും പ്രതികരിക്കാതെ നിന്നോ..... ഞാൻ പോവാ ഇപ്പോൾ ഈ വീട് കാണുമ്പോൾ ശവപ്പറമ്പാ ഓർമ്മ വരുന്നെ...... അപ്പു ദേഷ്യത്തോടെ പുറത്തേക്കിറങ്ങി പോയി.... കണ്ട് നിൽക്കാനേ ശങ്കറിന് ആയുള്ളൂ..... "മോനെ മനു..... ശങ്കർ വിളിക്കേണ്ട താമസം മനു കതകുതുറന്ന്കൊണ്ട് അച്ഛനെ കെട്ടിപിടിച്ചു.....

"അ..... അവളെ ഒരുപാട് ഇഷ്ട്ട എനിക്ക്.... പ.... പക്ഷെ എ.... എനിക്ക്...... പറ്റുന്നില്ല.... ജീവൻ പോവും പോലെ തോന്ന എനിക്ക്...... ശങ്കർ മനുനെ അടർത്തി മാറ്റി കണ്ണുകളൊക്കെ നിറഞ്ഞിട്ടുണ്ട്...... "ഇത്രക്കും ഇഷ്ട്ടാണെങ്കിൽ എന്തിനാ പൊക്കോളാൻ പറഞ്ഞെ..... "ആ അമ്മച്ചി കാണാൻ വന്നിരുന്നു..... മുഖത്ത് ഭാവവെത്യാസം ഇല്ല...... "മോനെ ഞാൻ ആദത്തിന്റെ അമ്മയാ പൂജ മോൾടെ..... അമ്മച്ചി മടിച്ചോണ്ട് പറഞ്ഞു..... "ഹാ അവൾ പറഞ്ഞായിരുന്നു.... അമ്മച്ചി എന്താ ഇവിടെ..... മനു ചോദിച്ചതും അവരൊന്നു പരുങ്ങി..... "പൂജയെ കൊണ്ടുപോവാനാ എങ്കിൽ.... അമ്മച്ചിക്ക് എന്നോട് ഒന്നും തോന്നരുത്.... അവളെ ഇനിയും വിട്ടുകൊടുക്കില്ല.... അവൾ ഒരിക്കലും ആദത്തിനെ സ്നേഹിച്ചിട്ടില്ല.....

അവൾ ഇപ്പോഴും എന്നെയ സ്നേഹിക്കുന്നെ ആ സ്നേഹം കണ്ടില്ലെന്ന് നടിക്കാനും എനിക്കാവില്ല.... ഉറച്ചതായിരുന്നു ഓരോ വാക്കുകളും... "എനിക്കറിയാം മോനെ നിങ്ങൾക്ക് പരസ്പരം ഇഷ്ട്ടം ഉണ്ടെന്ന് അമ്മച്ചിടെ അവസ്ഥ കൂടി മോൻ ഒന്ന് മനസിലാക്കണം...... വിതുമ്പിക്കൊണ്ടാണ് പറഞ്ഞത്..... മനു ഒന്നും മനസിലാവാതെ അവരെ നോക്കി.... "എനിക്ക് ആകെ ഉള്ളത് ഒരു മോനാ.... അവന്റെ അപ്പൻ പണ്ടെ പോയി.... എന്റെ മോൻ ഒരു പാവ.... അവന് പൂജമോൾ എന്ന് വെച്ചാൽ ജീവനാണ് മോനെ.... അവളെ അല്ലാതെ വേറെ ആരെയും കെട്ടില്ലെന്ന് വാശി പിടിച്ചിരിക്കാ അവൻ........ "അവൻ അവളെ സ്നേഹിക്കുന്നുണ്ടാവാം പക്ഷെ അതിലും ആഴത്തിലുള്ളതാ ഞാനും പൂജയും തമ്മിലുള്ള ബന്ധം.....

ഒരിക്കലും ഒന്നിന് വേണ്ടിയും വിട്ട് കൊടുക്കില്ല ഞാനവളെ..... അമ്മച്ചിക്ക് പോവാം..... മനു തിരിഞ്ഞു നടക്കാൻ തുടങ്ങിയതും അമ്മച്ചി മനുവിന്റെ കാൽക്കലേക്ക് വീണു..... ആ റെസ്റ്റോറന്റ് ആൾക്കാർ മുഴുവനും അവരെ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു..... "നിങ്ങൾ എന്താ ഈ കാണിക്കുന്നെ.... "അവളെ വേണം മോനെ ഞങ്ങൾക്ക് അവളില്ലാതെ എന്റെ മോൻ.... മോനെ തേടി ഇവിടെ വന്നില്ലായിരുന്നെങ്കിൽ ഉറപ്പായും പൂജമോൾ എന്റെ ആദം മോന്റെ കൂടെ ജീവിച്ചാനെ..... അവൾ അതിന് തയ്യാറായി കഴിഞ്ഞതായിരുന്നു.... മനസ്സിന്റെ ചെറു കോണിലെങ്കിലും അവൻ ഉണ്ട്..... മോൻ അവളുടെ കയ്യിലെ മോതിരം ശ്രെദ്ധിച്ചിട്ടുണ്ടോ...അതെന്റെ മോൻ അണിയിച്ചതാ.....

ഒരു തരിമ്പ് പോലും സ്നേഹം ഇല്ലെങ്കിൽ അവളത് കയ്യിൽ ഇട്ടോണ്ട് നടക്കോ മോൻ പറ.... ഓരോ വാക്കുക്കൾ കേൾക്കുമ്പോഴും മനുവിന്റെ മനസ്സ് കലങ്ങി മറിഞ്ഞുക്കൊണ്ടിരുന്നു..... വീണ്ടും നഷ്ട്ടപെടുകയാണോ ഭയം ഉള്ളിന്റെ ഉള്ളിൽ നിറഞ്ഞു നിന്നു.... "മോനോട് അവൾക്കിപ്പോൾ വെറും സഹതാപത്തിന്റെ പുറത്തുള്ള സ്നേഹം മാത്രേ ഉള്ളു.... ഉള്ളിന്റെ ഉള്ളിൽ അവൾ സ്നേഹിക്കുന്നത് എന്റെ ആദം മോനേയ.... മോൻ ഒന്ന് ആലോചിച്ചുനോക്ക്.... എന്റെ മോന്റെ മിന്നുക്കെട്ട് നടന്നില്ലേൽ പിന്നെ ആരും ഈ അമ്മച്ചിയെ കാണില്ല.... ആരും.... വീറോടെ പറഞുക്കൊണ്ട് പോവുന്ന അമ്മച്ചിയെ ഒരു നിമിഷം നോക്കിനിന്നു... വീണ്ടും വീണ്ടും തോറ്റു പോവുന്നു..... എല്ലാത്തിലും തോൽവി മാത്രം....

. ഇത്തിരി സന്തോഷം അനുഭവിച്ച ദിനങ്ങൾ ഏറെ ദൂരെ..... നെഞ്ചിലൊരു പിടപ്പ് വിട്ട് കൊടുക്കാൻ ആവുമോ..... "വീണ്ടും വീണ്ടും ഈ മനു തോറ്റുകൊണ്ടിരിക്കാ...... എല്ലാരും എന്നെ തോൽപ്പിച്ചോണ്ടിരിക്കാ.... സങ്കടത്തോടെ അതിലുപരി ദേഷ്യത്തോടെ റൂമിലുള്ള ഓരോ സാധനങ്ങളും നിലത്തേക്ക് ഇട്ടു.... ദേഷ്യം അടങ്ങും വരെ ആവർത്തിച്ചു.... ചില്ലുഗ്ലാസിൽ തട്ടി കൈകളിൽ ചോര പൊടിഞ്ഞു..... ശങ്കർ പിടിച്ചു വെച്ചില്ല നോക്കി നിന്നു.... ഉള്ളിലെ സങ്കടം പ്രകടിപ്പിച്ചു തന്നെ തീർക്കണം..... "എന്തിന് വേണ്ടി ആർക്ക് വേണ്ടി താനവളെ വിട്ടുകൊടുത്തു..... ചോദ്യശരങ്ങൾ സ്വയം ഉണർന്നു..... കയ്യിലെ ചോരയെ വകവെച്ചില്ല വേദനയും അതിലേക്കാൾ വേദന ഹൃദയത്തിൽ വിങ്ങുന്നു വല്ലാണ്ട്.....

പൊട്ടി കരയാൻ തോന്നുന്നു ഒരു ഭ്രാന്തനെ പോലെ.... വേദന ശമിച്ചപ്പോൾ ഒന്നിരുന്നു കണ്ണിന് കുറുതായി തലവെച്ച് ചുവരിൽ ചാരി ഇരുന്നു..... ചുമലിൽ ഒരു സ്പർശനം ഏറ്റതും തളർന്ന മിഴികൾ വലിച്ച് തുറന്നു... "അവള് ഇപ്പോൾ എന്ത് മാത്രം വേദനിക്കുന്നുണ്ടെന്ന് ചിന്തിച്ചിട്ടുണ്ടോ..... ഇല്ല..... നീ നിന്നെ പറ്റി മാത്രമേ ചിന്തിക്കുന്നുള്ളു അവളെ പറ്റി ചിന്തിച്ചിട്ടുണ്ടോ ഹേ..... ഒന്നലറി കരയാൻ പോലും ആവാതെ വിഷമിക്കുന്ന അവളെ പറ്റി നീ ഓർത്തൊന്ന്.... ശങ്കർ ചോദിച്ചതും മനു മിഴി കുമ്പിട്ടു നിന്നു.... "പ്രണയത്തിന് നിയമങ്ങളോ വ്യവസ്തകളോ ഇല്ല മനു ചെല്ല്.... ചെന്നവളെ വിളിച്ചോണ്ട് വാ... ഒരു നിമിഷത്തെ എടുത്തുചാട്ടം കൊണ്ട് നീ അവസാനിപ്പിക്കാൻ പോവുന്നത് നിന്റെ ജീവിതമാണ്.......

ശങ്കർ പറഞ്ഞതും മിഴി ചിമ്മാതെ അയാളെ നോക്കിനിന്നു....... "മ്മ്.... ചെല്ലെടാ....... ഈ ചെറിയ കാര്യത്തിന് നീ ഇങ്ങനെ കിടന്ന് മോങ്ങണ്ട.... കല്യാണ തലേന്ന് നിന്റെ അമ്മയെ മതിൽ ചാടിപ്പിച്ചു കെട്ടിയ ഈ ശങ്കറിന്റെ മോനാ നീ..... നീ ഇങ്ങനെ തളർന്നാലോ.... ഒന്നും അവസാനിച്ചിട്ടില്ല എല്ലാം തുടങ്ങിട്ടെ ഉള്ളു..... പോയി കൂട്ടി കൊണ്ട് വാടാ..... ശങ്കർ പുഞ്ചിരിച്ചോണ്ട് പറഞ്ഞതും മനു അയാളെ ഇറുകെ പുണർന്നു..... "ഇല്ല അച്ഛാ ഇനി അവളെ ഒന്നിനും ഞാൻ വിട്ട് കൊടുക്കില്ല ജീവൻ പോയാലും..... ഞാൻ പോവാ..... അങ്ങോട്ടേക്ക്..... ഇനി അവൾ ഇല്ലാതെ ഞാൻ തിരിച്ചുവരില്ല..... ഹൃദയർദ്ധമായി ഒന്ന് പുഞ്ചിരിച്ചു മനസ്സറിഞ്ഞുക്കൊണ്ട്..... എങ്ങോ പോയ ഉന്മേഷം തിരികെ വന്നിരിക്കുന്നു.......

ഒട്ടും സമയം പഴാക്കാതെ ബൈക്കിലേക്ക് കേറി ശങ്കറിനെ നോക്കി ഒരു നിറ പുഞ്ചിരി പൊഴിച്ചോണ്ട് വണ്ടി സ്റ്റാർട്ട്‌ ആക്കി പോയി...... കണ്ണിൽ നിന്നും മായുന്ന വരെ...പഴയ ചിരി അവനിൽ തെളിഞ്ഞു കണ്ടതും മുഖത്തെ പുഞ്ചിരിക്ക് ആക്കം കൂടി.... _______❤️ "പൂജ ചേച്ചി..... സങ്കടപ്പെടാതെ..... ചേച്ചി എന്തെങ്കിലും ഒന്ന് മിണ്ട് പ്ലീസ്..... ദേവു പൂജയെ കുലുക്കി വിളിച്ചതും അവൾ നിറക്കണ്ണാലെ ഒന്ന് നോക്കി..... വീണ്ടും അതെ ഇരുപ്പ് തുടർന്നു..... "നല്ല ചന്തം ഉള്ള മോളാ.... നിന്റെ ഭാഗ്യം...... ആദമിന്റെ വയറിനിട്ട് ഒന്ന് കുത്തിക്കൊണ്ട് സൂസന്ന പറഞ്ഞതും അവൻ ഒന്ന് ചിരിച്ചു..... എന്നത്തേതിലും തിളക്കം ആ മുഖത്തുണ്ടായിരുന്നു..... അത് കണ്ടതും അമ്മച്ചിടെ മനസ്സ് നിറഞ്ഞു..... "ഇച്ചേച്ചിക്ക് അറിയാഞ്ഞിട്ടാ നാളത്തെ ദിവസം സ്വപ്നം കണ്ട് കിടക്കാൻ തുടങ്ങിട്ട് എത്ര നാളായി എന്ന് അറിയോ.... ശെരിക്കും എനിക്ക് വിശ്വസിക്കാൻ ആവുന്നില്ല....

നാളെത്തോടെ അവൾ എനിക്ക് മാത്രം സ്വന്തം ഈ ആദമിന്റെ പൂജ...... പറയുമ്പോൾ വാക്കുകളിൽ സന്തോഷം മുഖത്ത് പൂർണ്ണചന്ദ്രന്റെ തിളക്കം........ അത് കണ്ട് മനസ്സ് നിറഞ്ഞപോലെ അമ്മച്ചിയും സൂസന്നയും ഒന്ന് ചിരിച്ചു...... "ഹാ ഹ മണവാളൻ സുന്ദരൻ ആയല്ലോ.... എവിടെ മണവാട്ടി..... റെഡി ആയോ.... നിള ചോദിച്ചതും സൂസന്ന ഒന്ന് അമ്മച്ചിയെ നോക്കി.... "എങ്ങനുണ്ട് ഞാൻ..... കോട്ട് ഒന്ന് സ്റ്റയിലിൽ പിടിച്ചുകൊണ്ട് ആദം ചോദിച്ചതും നിള സൂപ്പർ എന്ന് കൈ കൊണ്ട് കാണിച്ചു...... "നിള കൊച്ചെ നീ പോയി പൂജ മോളെ കൂട്ടികൊണ്ടുവാ.... അമ്മച്ചി പറഞ്ഞതും നിള നേരെ അവരുടെ റൂം ലക്ഷ്യമാക്കി നടന്നു..... "നീ ഇതുവരെ റെഡി ആയില്ലെ കൊച്ചെ....

ദേ നിന്റെ ആദം സാർ ചുള്ളനായിട്ട് ഉണ്ട്.... നിളയുടെ ചോദ്യത്തിന് കണ്ണീരിൽ കുതിർന്ന നോട്ടമായിരുന്നു മറുപടി.... "നീ ഇനിയും എന്തിനാ ഇങ്ങനെ കിടന്ന് മോങ്ങുന്നേ.... ഹേ..... അയാൾക്ക് വേണ്ടി ആണോ..... നിന്നെ വേണ്ടെന്ന് പറഞ്ഞതല്ലേ..... പിന്നെന്താ..... ഇന്ന് നിന്നെ അയാൾ അവിടെ പിടിച്ചു നിർത്തി എങ്കിൽ ഒരിക്കലും ആദം സാറിന്റെ കാര്യവും പറഞ്ഞു ഞാൻ വരില്ലായിരുന്നു... പക്ഷെ അങ്ങനെ സംഭവിച്ചില്ലല്ലോ.... നിന്നെ ആട്ടി പായിക്ക അല്ലെ ചെയ്തെ... നിന്നെ വേണ്ടാത്തവർക്ക് വേണ്ടി നീ മോങ്ങണ്ട.... ആദ്യം കുറച്ച് പ്രശ്നം കാണും പിന്നെ ആദം സാറുമായി അട്ജെസ്റ്റഡ് ആവാൻ നിനക്ക് കഴിയും അതിനുള്ള ടൈമും നിനക്ക് ആദം സാർ തരും....

നിന്നെ ജീവന് തുല്യം സ്നേഹിക്കുന്ന ആളെ വിട്ടിട്ട് നിന്റെ ഫീലിങ്‌സിനു ഒരു വിലയും കൊടുക്കാത്ത അയാളെ എന്തിനാ ഓർക്കുന്നെ.... ഹേ... "നിള ചേച്ചി..... മനുവേട്ടൻ... "നീ ഒന്നും പറയണ്ട ദേവു നീ ആണ് പ്രതീക്ഷ മങ്ങിയ ഇവൾക്ക് വീണ്ടും പ്രതിക്ഷ നൽകിയത് നീ ഇങ്ങോട്ട് വന്നില്ലെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു...... "നിളച്ചേച്ചി ഞാൻ.......ദേവു എന്തോ പറയാൻ വന്നതും ദേവു കൈ തടഞ്ഞു..... "നീ ഇറങ്ങി പോയെ...ഇപ്പോൾ സംഭവിച്ച എന്തേലും കാര്യം ആദം സാറിനോട് പറഞ്ഞാൽ.... അതൊരു താക്കീതായിരുന്നു........ ദേവു ദേഷ്യത്തോടെ മുറിയിൽ നിന്നും ഇറങ്ങി പോയി...... "പൂജ നീ എഴുന്നേൽക്ക് ദേ ഈ ഡ്രസ്സ്‌ പോയി ഇട്ടിട്ട് വാ ചെല്ല്....

നിള പറഞ്ഞതും അതെടുത്തോണ്ട് ഒരു പാവ കണക്കെ പൂജ ബാത്റൂമിലേക്ക് കേറി...... ആദത്തിന്റെ കണ്ണ് അടച്ചിട്ട പൂജയുടെ മുറിയിലേക്ക് ഇടയ്ക്കിടെ പാഞ്ഞു.... മനസ്സ് നിറയെ സന്തോഷം.... ഹൃദയം തന്റെ പെണ്ണിനെ കാണാനായി ധൃതി പിടിക്കുന്നു.... "നാളെ കഴിഞ്ഞാൽ നിനക്ക് മുഴുവൻ സമയവും അവളെ കണ്ടോണ്ടിരിക്കെടാ തിരക്ക് കൂട്ടാതെ..... അരുൺ പറഞ്ഞതും ആദം ഒന്ന് ചിരിച്ചു.... "എങ്കിലും കൊതി കൂടുന്നെടാ കാണാൻ.... അത് വിട്... നമ്മടെ ബാക്കി ടീംസ് എപ്പളാ വരുക..... ആദം വിഷയം മാറ്റിയതും അരുൺ അവനെ നോക്കി ആക്കി ഒന്ന് ചിരിച്ചു...... "അറിയില്ലെടാ ആഗ്രഹിച്ച പെണ്ണിനെ തന്നെ കിട്ടിയത് കൊണ്ട് ആണെന്ന് തോന്നുന്നു മനസ്സിനെ പിടിച്ചിട്ട് കിട്ടുന്നില്ല....

ആദം പറഞ്ഞതും അരുൺ ഒന്ന് ചിരിച്ചു.... "ദാ നിന്റെ മാലാഖ വന്നല്ലോ..... അരുൺ പറഞ്ഞതും കണ്ണുകൾ തിടുക്കത്തോടെ പൂജയിലേക്ക് പാഞ്ഞു.... ഒരു റെഡ് ഗൗണിൽ അവൾ എന്നത്തേക്കാളും സുന്ദരി ആയിരുന്നു.... കണ്ണുകൾ തളർന്നിരിക്കുന്നത് കണ്ടതും ആദത്തിന്റെ മുഖം മങ്ങി..... "പൂജ അവളുടെ മുഖം എന്താ മങ്ങി ഇരിക്കുന്നെ..... ചിലപ്പോൾ എന്നെ പൂർണ്ണമായി ഇഷ്ട്ടപ്പെട്ടു കാണില്ലേ... പറയുമ്പോൾ തൊണ്ട ഒന്ന് ഇടറി... "എടാ എല്ലാം മറക്കാൻ ഇച്ചിരി ടൈം കൂടി നീ അവൾക്ക് കൊടുക്കണം.... ഞാൻ നിന്റെ വെറും ഒരു ഫ്രണ്ട് ആണ് എന്നാലും ഞാൻ പറയുന്നത് കൊണ്ട് നിനക്ക് ഒന്നും തോന്നരുത്......

ആദ്യ പ്രണയം മറക്കാൻ കുറച്ച് പ്രയാസമാണ് നീ അവളെ സ്വന്തമാക്കിയാലും മനസ്സ് കൊണ്ട് നിന്നെ അക്‌സെപ്റ് ചെയ്യാൻ കുറച്ച് ടൈം വേണ്ടിവരും.... അത്രെ ഉള്ളു എല്ലാം ശെരിയാവുമെടാ...... അരുൺ പറഞ്ഞതും ആദം ഒന്ന് ചിരിക്കാൻ ശ്രമിച്ചു.... "ഞാൻ മാറിയേക്കാം നിങ്ങൾ ഒരുമിച്ചു നിന്നോ..... ആദത്തിനെ ഒന്ന് തട്ടിക്കൊണ്ട് അരുൺ മാറി നിന്നു.... നിള പൂജയെ ആദത്തിനടുത്തായി നിർത്തി..... പൂജ ഇപ്പോഴും തല കുമ്പിട്ട് നിൽക്കാണ്......അവളെ അവിടെ നിർത്തി നിള മാറിനിന്നു..... കുറച്ച് ആൾക്കാർ ആ പന്തലിലായി ഉണ്ട്...... ആദം പതിയെ പൂജയുടെ കയ്യിലായ് കൈ കോർക്കാൻ നോക്കിയതും അവൾ കൈ മാറ്റി....

"നിനക്ക് ആവശ്യം ഉള്ളത്ര ടൈം എടുക്കാം പൂജ എത്ര നാള് വരെയും കാത്തിരിക്കാൻ ഞാൻ തയ്യാറാ നിനക്ക് വേണ്ടി..... ആാാ കാത്തിരിപ്പിനും ഒരു സുഖം ഉണ്ട്...... നിറഞ്ഞ പുഞ്ചിരിയായിരുന്നു ആ മുഖത്ത്..... ഒന്നിന് വേണ്ടിയും അല്ല തന്റെ പ്രണയത്തിന് വേണ്ടി.... പൂജ അവനെ നോക്കി ഒന്ന് ചിരിക്കാൻ ശ്രെമിച്ചു... വീണ്ടും വീണ്ടും മനുവിന്റെ മുഖം മനസ്സിലേക്ക് ഓടി വന്നതും ഹൃദയത്തിൽ രക്തം ചീന്തി..... ആദത്തിന്റെ കണ്ണ് പൂജയുടെ മുഖത്ത് തന്നെയായിരുന്നു... അവൾ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു... ഇനി തനിക്ക് സ്വന്തം തനിക്ക് മാത്രം.... ദേവു പൂജയെ ശ്രെദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു... പൂജയുടെ മുഖത്തെ വിഷമം അവളെ തളർത്തി.....

"എനിക്കറിയാം പൂജചേച്ചി.... എനിക്ക് എന്ത് ചെയ്യാൻ കഴിയും... ഇതിനെല്ലാം ഞാനും ഒരു കാരണക്കാരിയാ.... ദേവു സ്വയം പഴിച്ചോണ്ട് മാറി നിന്നു.... ഫോൺ ബെല്ലടിച്ചതും സ്‌ക്രീനിൽ കണ്ട പേര് ഒന്നുകൂടി സങ്കടത്തിന്റെ ആക്കം കൂടി... "ഹലോ അപ്പുവേട്ടാ.... മറുതലക്കലിൽ നിന്നും കേട്ട വാർത്ത ദേവൂനെ ഞെട്ടിച്ചു...., "മ... മനു.... മനുവേട്ടന് ... ആക്‌സിഡന്റ് ..... ദേവുവിന്റെ സ്വരം ഇടറി......... വീണ്ടും വിധി തോൽപിച്ചു...........................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story