നിന്നരികിലായ്: ഭാഗം 27

ninnarikilay

എഴുത്തുകാരി: കുറുമ്പി

"മ... മനു.... മനുവേട്ടന് ... ആക്‌സിഡന്റ് ..... ദേവുവിന്റെ സ്വരം ഇടറി......... വീണ്ടും വിധി തോൽപിച്ചു.......ഫോൺ കയ്യിൽ നിന്നും വഴുതി തായെ പോയി..... ദേവു പൂജക്കരികിലേക്ക് ഓടിയതും നിള അവളെ തടഞ്ഞു..... "അവർ അവിടെ ഒറ്റക്ക് നിന്നോട്ടെ നീ അവരെ ഡിസ്റ്റർബ് ചെയ്യണ്ട.... "അതല്ല നിള ചേച്ചി മ... മനുവേട്ടന്.... "ജെസ്റ്റ് സ്റ്റോപ്പ്‌ ഇറ്റ് ദേവു.... എന്ത് പറഞ്ഞാലും മനുവേട്ടൻ ഇനി ആ പേര് പൂജയുടെ മുന്നിൽ നിന്നും മിണ്ടരുത് കേട്ടല്ലോ..... "അതല്ല നിള ചേച്ചി മനുവേട്ടന് ആക്‌സിഡന്റ് പറ്റി അപ്പുവേട്ടനാ വിളിച്ചു പറഞ്ഞെ ഞാൻ അതൊന്ന് പൂജ ചേച്ചിയോട് പറയട്ടെ..... "വേണ്ട നീ അത് ഇപ്പോൾ പറഞ്ഞാൽ ഈ കെട്ട് നടക്കില്ല ഇത് കഴിയട്ടെ എന്നിട്ട് പറയാ..... "

നിള ചേച്ചി അങ്ങനെ അല്ല മനുവേട്ടന് സീരിയസ് ആണ്.... പ്ലീസ് നിളച്ചേച്ചി പ്ലീസ്‌.... ചേച്ചിനോട് ഇത് പറയാതെ... "ദേവു.... കൂൾ ഡൗൺ.... ഞാൻ പറഞ്ഞോട്ടെ.... ഇതിപ്പോൾ അവളോട് പറഞ്ഞാൽ അവൾ അങ്ങോട്ടേക്ക് പോവും ഉറപ്പാ ഈ കെട്ട് നടക്കണം എങ്കിൽ അവൾ ഇതറിയണ്ട..... "നിള ചേച്ചി ഇത്ര ക്രൂര ആവരുത്...മനുചേട്ടൻ അവിടെ..... "ദേവു..... നിന്നോട് ഞാൻ പറഞ്ഞു പറയണ്ട എന്ന്..... നിന്നെ പറയാൻ ഞാൻ സമ്മതിക്കില്ല നീ പോ.... "ചേച്ചി ഞ.... "ദേവു.... എനിക്ക് ദേഷ്യം പിടിക്കുന്നുണ്ട് നീ പോ.... ഇത് കഴിയുന്നവരെ അവൾ ഒന്നും അറിയണ്ട കേട്ടല്ലോ.... നിള ദേവൂനെ മറികടന്നു പോയതും അവൾ എന്ത് ചെയ്യണം എന്നറിയാതെ നിന്നു..... _______❤️

"കുറച്ച് ക്രിട്ടിക്കൽ ആണ്...... തലക്ക് വലിയ ഇഞ്ചുറി പറ്റിട്ടുണ്ട്...... വലിയ പ്രതീക്ഷ ഒന്നും ഞങ്ങൾക്ക് ഇല്ല എന്ന് തന്നെ പറയാം..... ഡോക്ടറുടെ വാക്കുകൾ കേട്ടതും പാർഥിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി...... "യു ഡോണ്ട് വറി..... ഞങ്ങൾ മാക്സിമം ശ്രെമിക്കുന്നുണ്ട്... പിന്നെ ബാക്കിയെല്ലാം സർവേശ്വരന്റെ കയ്യിൽ..... പാർഥി തകർന്ന മനസ്സോടെ റൂമിന് വെളിയിലേക്ക് ഇറങ്ങി..... "അപ്പുവേട്ട..... മനുവേട്ടൻ.... "ഒന്നും പറ്റില്ലാ ഒന്നും..... അപ്പു ആരുനെ പൊതിഞ്ഞു പിടിച്ചു..... ശങ്കർ ഒരു സീറ്റിലായി തളർന്നിരിക്കുന്നുണ്ട്.... എല്ലാം നഷ്ടപ്പെട്ടനെ പോലെ...... "ഡോ.... ഡോക്ടർ എന്ത് പറഞ്ഞു.... ആരു പാർഥിയെ ഇമചിമ്മാതെ നോക്കി..... കണ്ണുകൾ അപ്പോഴും നിറഞ്ഞൊഴുകുന്നുണ്ട്.

"ഇല്ല ഒന്നും വരില്ല.... പാർഥി ചുമരുചാരി നിന്നു..... മനസ്സ് നിറയെ മനുവിന്റെ മുഖമായിരുന്നു.... ഓരോ കളിചിരിയും അത്രയേറെ ആസ്വദിച്ച കാലം..... തന്നെ ഇത്രത്തോളം സ്വാധീനിച്ച ഒരു കൂട്ടുകാരൻ.... കൂട്ടുക്കാരൻ മാത്രമായിരുന്നോ....... കൂടപ്പിറപ്പ്...... ഹൃദയത്തിൽ വേദന നിറയുന്നു..... കുറ്റബോധം നിറയുന്നു..... താൻ കാരണം ഈ അവസ്ഥ.... നന്ദുവിനോട് വെറുപ്പും ദേഷ്യവും വരുന്നു...... അന്നവളോട് ആ കത്തിന്റെ കാര്യം പറയാൻ തോന്നിയ നിമിഷത്തെ സ്വയം ശപിക്കുന്നു.... അവൾ ചെയ്ത തെറ്റുകൾ അത്രയേറെ ഹൃദയത്തെ വീണ്ടും വീണ്ടും വേദനിപ്പിക്കുന്നു....... ICU വിന്റെ മുന്നിൽ നിൽക്കുന്ന ഓരോ നിമിഷങ്ങൾക്കും ഒരു യുകത്തിന്റെ പ്രതീതി.....

ശങ്കർ ഒഴുകി വരുന്ന കണ്ണീരിനെ പിടിച്ചു നിർത്താൻ ഏറെ പാട് പെട്ടു..... ഹൃദയം നുറുങ്ങുന്ന അവസാനമായി മുഖത്ത് നിറഞ്ഞു നിന്ന പുഞ്ചിരി വീണ്ടും വീണ്ടും കുത്തി നോവിക്കുന്നു....... സങ്കടം..... അപ്പു ആരുനെ ചേർത്തു പിടിച്ചിരുന്നു.... ചേർത്തു പിടിക്കലിന്റെ ചൂട് അറിഞ്ഞതും ആരുന് സങ്കടം ഏറി...... ഓരോ അടിപിടിയിലും ശാസിക്കുന്ന ഏട്ടൻ വീണ്ടും വീണ്ടും സങ്കടപ്പെടുത്തുന്നു.... ഓർമ്മകൾ..... വീണ്ടും വീണ്ടും സങ്കടപ്പെടുത്തുന്നു.... രണ്ട് പേർക്കും ഒരു തരം മരവിച്ച അവസ്ഥ......... രാവിലെ വരെ ഒരു പോള കണ്ണടക്കാതെ കാത്തിരുന്നു.......ഒരു നിർജീവാവസ്ഥ മാത്രം കൂട്ട്......

"ദേവു ഇന്നലെ രാത്രി തൊട്ട് നിന്നോട് ഞാൻ പറഞ്ഞു ഈ കെട്ട് നടക്കും വരെയെങ്കിലും നീ പിടിച്ചുനിൽക്കണം എന്ന്..... "നിള ചേച്ചി പ്ലീസ്.... പൂജചേച്ചിയോട് ഞാൻ പറയുന്നില്ല.... പക്ഷെ ഞാൻ ഒന്ന് അവരുടെ അടുത്തേക്ക് പൊയ്ക്കോട്ടേ.... അറ്റ്ലീസ്റ്റ് മനുവേട്ടന് എങ്ങനെ ഉണ്ടെന്നെങ്കിലും അറിഞ്ഞൂടെ എന്നാലെ എനിക്ക് സമാദാനം ആവു..... ദേവു കരഞ്ഞോണ്ട് പറഞ്ഞു..... " ഞാൻ നിന്നോട് പറഞ്ഞു..... നീ ഇപ്പോൾ ഇവിടുന്ന് പോയാൽ ശെരിയാവില്ല.... ദേ കെട്ട് നടക്കാൻ ഇനി മിനിറ്റുകൾ ബാക്കി..... നീ ആ മുഖം ഒക്കെ ഒന്ന് കഴുകി വാ... അവർക്ക് ഒന്നും സംഭവിക്കില്ല.... നിള പറഞ്ഞതും ദേവു നിസ്സഹായതയോടെ നിന്നു.... ആദത്തിന്റെ കണ്ണുകൾ ഇടയ്ക്കിടെ പൂജയിലേക്ക് നീണ്ടു.....

ഇനി നിമിഷങ്ങൾ മാത്രം ബാക്കി...... സ്വന്തമാക്കാൻ ഹൃദയം തുടിക്കുന്നു..... അകലെ ഒരു ഹൃദയം ജീവന് വേണ്ടി പിടയുന്നത് അറിയാതെ..... പൂജയുടെ മനസ്സ് തീർത്തും ആശാന്തമായിരുന്നു.... അരുതാത്തത് എന്തോ നടക്കും പോലെ..... മനുവിന്റെ മുഖം ഓർക്കും തോറും കൈ മുറുകി.... അവസാന നിമിഷം വരെ പ്രതീക്ഷ തന്നെ കൂട്ടിക്കൊണ്ടുപോവും എന്നുള്ള.... താൻ ജീവനാണെന്ന് പറയും എന്നുള്ള പ്രതീക്ഷ.... പക്ഷെ.... ആ ജീവന്റെ പാതി തന്നെ കൈ വിട്ട് പോവുന്നത് അറിയാതെ നിൽക്കുന്നു..... ഏതോ കളിപ്പാവയെ പോലെ....... ഇടക്കിടെ മനുവിന്റെ വിളി കാതിൽ പതിക്കും..... വെറുതെ തിരിഞ്ഞു നോക്കും.....

പ്രതീക്ഷകൾ എല്ലാം വെറുതെ വരില്ലെന്ന് മനസ്സ് നൂറാവർത്തി പറയുന്നുണ്ട്...... കഴിയുന്നില്ല.... ഒന്നിനും....... കൈ കാലുകൾ തളരുന്നു.... "പൂജ മനുവിന്റെ അല്ലെ ഇനി ഒരു നൂറു ജന്മം കഴിഞ്ഞാലും നീ എനിക്കായുള്ളതല്ലേ..... എനിക്കായി മാത്രം...... വാക്കുകൾ പൊള്ളിക്കുന്നു.... ആ അഗ്നിയിൽ വെന്തുരുകാൻ തോന്നുന്നു..... കണ്ണുകൾ നിറഞ്ഞൊഴുകി...... "മോള് വാ സമയം ആയി.... അമ്മച്ചി പൂജയെ വിളിച്ചതും അവൾ നിറക്കണ്ണാലെ ഒന്ന് നോക്കി... ആ കണ്ണുനീർ വിളിച്ചുക്കാട്ടുന്നു.... ഉള്ളിലെ തീ..... ആദത്തിനടുത്തായി നിൽക്കുമ്പോഴും ചുറ്റും എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാവുന്നില്ല.... ഹൃദയം കേയുന്നു.... ദേവു ഉള്ളകം പൊകഞ്ഞു നിന്നു.....

അപ്പുവിന്റെ ഒരു വിളിക്കായി കാത്തുനിന്നു....... "ഹലോ അപ്പുവേട്ട മനുവേട്ടൻ.... ഏട്ടനിപ്പോൾ എങ്ങനെ ഉണ്ട്...... "ആ ഹൃദയം ഇപ്പോഴും തുടിക്കുന്നുണ്ട് പ്രിയപ്പെട്ടവളെ അവസാനമായി ഒരു നോക്ക് കാണാനായി പൂജ വരില്ലെ....... തേങ്ങലായിരുന്നു അപ്പുവിന്റെ ചോദ്യത്തിനുള്ള മറുപടി...... "സീ.... സീരിയസ് ആണോ... ചുണ്ടുകൾ വിറക്കൊണ്ടു......... മൗനമായിരുന്നു മറുപടി..... തേങ്ങലുകൾ ഉയർന്നു കേൾക്കാം...... തേങ്ങലടക്കിക്കൊണ്ട് അപ്പു ഫോൺ കട്ട്‌ ചെയ്തു..... ചുമരിൽ ചാരി ഏങ്ങി കരഞ്ഞു...... ഒരിത്തിരി പ്രതീക്ഷയോടെ ബെഞ്ചിൽ ചാരി ഇരിക്കുന്ന ആരുവിനെയും ശങ്കറിനെയും ഒന്ന് നോക്കി..... വീണ്ടും തേങ്ങൽ അടക്കി നിന്നു.....

ഇപ്പോഴും ആ ഒരു ശതമാനത്തിനുള്ള കാത്തിരിപ്പിൽ ആണ്...... ഡോക്ടർ പറഞ്ഞ ഇരുപത്തിനാല് മണിക്കൂർ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി..... കാത്തിരിപ്പാണ്.... ഏട്ടൻ തിരിച്ച് വരും.... കണ്ണ് തുടച്ചോണ്ട് ആരുനടുത്തിരുന്നു..... "ഏട്ടൻ വരും ആരു ഉറപ്പായും തിരിച്ച് വരും വരാതെ...... എവി.... എവിടെ പോവാൻ.... നീയും ഞാനും വ.... വഴക്കിടുമ്പോൾ പിടിച്ചു മാറ്റാനും ശ.... ശകാരിക്കാനും വേറെ... ആരാ.... ഹേ... നമ്മളെ വിട്ട് പോവോ... ഹേ..... അപ്പു ഒരു കരച്ചിലോടെ ശങ്കറിന്റെ നെഞ്ചിലേക്ക് വീണു.... ഇതുവരെ പിടിച്ചു വെച്ച ധൈര്യം ചോരും പോലെ...... കണ്ണുനീർ നിർത്താതെ പെയ്തു...... പാർഥി ഒന്നും ചെയ്യാനാവാതെ നിന്നു.....

നെഞ്ച് പൊട്ടുന്ന വേദന..... ഹൃദയം അലറി വിളിക്കുന്നു........ ദേവു എന്ത് ചെയ്യണം എന്നറിയാതെ നിന്നു...... ചെവിയിൽ മനുവിന്റെ സ്വരം മാത്രം ചെവി പൊത്തി പിടിച്ചു..... തനിക്ക് എന്ത് ചെയ്യാൻ ആവും...... ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചുകൊണ്ട് ദേവു പൂജക്കരികിലേക്ക് നടന്നു...... "ദേവു നീ എങ്ങോട്ടാ നീ അവിടെ എങ്ങാനും നിന്നാൽ മതി...... "നിള ചേച്ചി ഒന്ന് മാറിയെ..... ചേച്ചിടെ സ്വന്തം ഒന്നും അല്ലല്ലോ പൂജചേച്ചി ആണോ ചേച്ചിക്കുള്ള അവകാശം എനിക്കും ഉണ്ട്..... ഞാൻ ഭ്രാന്ത് പിടിച്ചു നിൽക്കാ മുന്നിൽ നിന്നും മാറുന്നതാ നല്ലത് .... ദേവു മുഖത്ത് നോക്കാതെ ആണ് പറഞ്ഞത്..... "ദേവു നിനക്ക് എന്താ പറ്റിയെ...... "എനിക്ക് പലതും പറ്റും ചേച്ചി ഒന്ന് മാറിയേ....

ദേവു നിളയെ മറികടന്ന് കൊണ്ട് പൂജക്കരികിലേക്ക് നടന്നു.... "ദേവു മോളെ അമ്മച്ചി ഒന്ന് പറഞ്ഞോട്ടെ.... അമ്മച്ചി മുന്നിൽ കേറി നിന്നതും ദേവു അവരെ ദേഷ്യത്തോടെ നോക്കി..... "അതികം നാടകം ഒന്നും വേണ്ട..... ഇതിന്റെ ഒക്കെ പിന്നിൽ കളിച്ചത് നിങ്ങൾ ആണെന്നുള്ള സാമാന്യ ബോധം എനിക്കുണ്ട്..... പൂജ ചേച്ചി..... ദേവു വിളിച്ചതും പൂജ ഒന്ന് തലയുയർത്തി നോക്കി..... എല്ലാ ക്ഷീണവും ആ മുഖത്തുണ്ട്..... ഉറങ്ങാത്തതിന്റെ പാട് കണ്ണുകൾക്ക് തായെ കറുത്തിരുണ്ടിരിക്കുന്നു..... അതിനെ മറക്കാൻ എന്നോണം മുഖത്ത് ചായം പൂശിയിരിക്കുന്നു.... "പൂജ ചേച്ചി എന്റെ കൂടെ വാ.... ദേവു പൂജയുടെ കയ്യിൽ പിടിച്ചോണ്ട് പുറത്തേക്ക് നടന്നു....

"ദേവു നീ എന്താ ചെയ്യുന്നേ.....ആദം ദേവൂനെ തടഞ്ഞോണ്ട് ചോദിച്ചതും ദേവു ഒന്ന് നിശ്വസിച്ചു...... "ഇനി എത്ര കാലം കഴിഞ്ഞാലും പൂജചേച്ചിക്ക് സാറിനെ ഇഷ്ടപ്പെടാൻ കഴിയില്ല..... കാരണം ചേച്ചിടെ പ്രണയം മനുവേട്ടൻ ആണ്..... അതിനി എത്ര ജന്മം കഴിഞ്ഞാലും..... പിന്നെ വെറുതെ എന്തിനാ ഇങ്ങനൊരു കല്യാണ നാടകം.... ദേവു പറഞ്ഞതും ആദം നിശബ്ദനായി നിന്നു ഒരു നിമിഷം കൊണ്ട് പ്രതീക്ഷകൾ അസ്‌തമിക്കും പോലെ...... "ദേവു നീ...... "നിള ചേച്ചി പ്ലീസ്..... പൂജ ചേച്ചിയെ ഞാൻ കൊണ്ടുപോവാ തിരിച്ച് വരും അപ്പോൾ നിങ്ങൾക്ക് മിന്ന് കേട്ടോ എന്ത് വേണേലും നടത്താം പൂജചേച്ചിയുടെ പൂർണ്ണസമ്മദം ഉണ്ടേൽ മാത്രം.....

ദേവു അത്രയും പറഞ്ഞുക്കൊണ്ട് പൂജയെയും വലിച്ചോണ്ട് പോയി...... "ദേവു നമ്മൾ എങ്ങോട്ടാ പോവുന്നെ... പൂജ ചോദിച്ചതും ദേവു ഒന്നും മിണ്ടീല്ല.... "അവിടെ എത്തും വരെ ഒന്നും ചോദിക്കരുത് എന്നോട്.... പൂജ ഒന്നും മിണ്ടാതെ ദേവൂന്റെ കൂടെ നടന്നു..... "ഇവിടെ എന്താ നടക്കുന്നെ അമ്മച്ചി.... അമ്മച്ചി മൂകയായി നിന്നു..... ആദത്തിന് അത് കണ്ടതും ദേഷ്യം വന്നു..... ഇത്തിരി നേരം മുന്നേ വന്ന സന്തോഷം എങ്ങോ പോയി മറഞ്ഞു.... "നിള പ്ലീസ്‌ എന്താ ഇവിടെ നടക്കുന്നെ എനിക്കൊന്നും മനസിലാവുന്നില്ല പ്ലീസ്‌ ആൻസറിങ്..... നിള തല കുമ്പിട്ടു നിന്നു..... ആദത്തിന് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി....... ______❤️

ഹോസ്പിറ്റലിൽ എത്തും വരെ പൂജയുടെ മനസ്സ് ആസ്വസ്ഥമായിരുന്നു...... "ദേ..... ദേവു..... ഇതെന്താ ഹോസ്പിറ്റലിൽ ആർക്ക് എന്താ പറ്റിയെ..... ദേവു ഒന്നും മിണ്ടിയില്ല..... മുന്നിൽ നടന്നു പൂജയുടെ അവസ്ഥ ആലോചിച്ചിട്ട് സങ്കടം ഇരട്ടിച്ചു......... കുറച്ച് അകലയായി കണ്ടു ഒരു ബെഞ്ചിൽ കരഞ്ഞു തളർന്നിരിക്കുന്ന അപ്പുനെയും ആരുനെയും ഹൃദയം ഒന്ന് പൊള്ളി.... കാലുകൾക്ക് വേഗത ഏറി...... കണ്ണുകൾ നിറഞ്ഞു മുന്നിലുള്ള ഒന്നും കാണാൻ സാധിക്കുന്നില്ല..... പൂജയെ കണ്ടതും ആരുന്റെ സങ്കടത്തിന് ആക്കം കൂടി...... "മ.... മനുവേട്ടൻ..... വാക്കുകൾ ചിന്നിച്ചിതറി..... ഹൃദയം മുറിഞ്ഞ കണ്ണാടി ചില്ലുപോലെ...... അത് ശരീരത്തിൽ ഒന്നൊന്നായി തുളച്ചുകേറി..... വേദനിക്കുന്നു.......

പൂജ ICU വിന്റെ വാതിക്കൽ പോയി നിന്നു..... അകത്തേക്ക് നോക്കിയതും കണ്ണുകൾ പതിവിലും വേഗതയിൽ നിറഞ്ഞൊഴുകി........ കാലുകൾ തളരും പോലെ...... വാക്കുകൾ പുറത്തേക്ക് വരുന്നില്ല..... തളർന്ന് വീഴാൻ നോക്കിയതും ദേവു പിടിച്ചു ചെയറിൽ ഇരുത്തി...... ഒന്നും മിണ്ടുന്നില്ല കണ്ണുകൾ ഒഴുകുക മാത്രം ചെയ്യുന്നു...... പൂജ പതിയെ ദേവുവിന്റെ തോളിലായി ചാരി കിടന്നു..... എന്ത് പറയണം എന്ത് ചെയ്യണം എന്നറിയില്ല.... ഒന്ന് പൊട്ടിക്കരയാൻ പോലും ആവുന്നില്ല..... ഹൃദയം നിലച്ചപോലെ..... "പൂജ..... ഞാൻ എന്നെലും ഒരിക്കൽ മരിക്കില്ലേ ആ അവസാന നിമിഷം നീ എന്റെ കണ്മുന്നിൽ തന്നെ വേണം കേട്ടോ.....

മനു പറഞ്ഞതും പൂജ അവനെ സംശയത്തോടെ ഒന്ന് നോക്കി..... "വേറൊന്നിനും അല്ല..... നിന്നെ കണ്ടോണ്ട് വേണം എന്റെ അവസാന ശ്വാസം ഈ ശരീരം വിട്ട് പോവാൻ..... എന്തിനാണ് എന്ന് അറിയോ..... പൂജ ഇല്ലന്ന് തലയാട്ടി... വേറൊന്നും പറയാൻ ഇല്ലായിരുന്നു.... "നിന്റെ മുഖം മറക്കാതിരിക്കാൻ അടുത്ത ജന്മവും കൺമുന്നിൽ നീ വരുമ്പോൾ എനിക്ക് ഓർത്തെടുക്കാൻ കഴിയണം.... പൊട്ടത്തരം ആണ് എങ്കിലും ഒരു കൊതി ആ വേദന അറിയാതെ.... മരിക്കാലോ......... വാക്കുകൾ വീണ്ടും വീണ്ടും ഹൃദയത്തിൽ തുളഞ്ഞു കേറി.... ഹൃദയത്തിൽ നിന്നും ചോര പൊടിഞ്ഞു........................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story