നിന്നരികിലായ്: ഭാഗം 4

ninnarikilay

എഴുത്തുകാരി: കുറുമ്പി

"മഹിയേട്ടാ എനിക്ക് ഒരു സംശയം മനുന് ഈ കുട്ടിയെ നേരത്തെ അറിയാമോ.... "എനിക്കും അങ്ങനെ തോന്നി..... ഇത്രയും അടുപ്പം അവളോട് എങ്ങനെയാ കാണിക്കുന്നെ..... വീട്ടിലേക്ക് കൊണ്ടുവന്നത് പോട്ടെ.... ഇപ്പോൾ കൂടെ കൊണ്ടുപോവുന്നതോ...... മനുവും ആ കുട്ടിയും തമ്മിൽ എന്തോ ഒരു ബന്ധം ഉണ്ട്.... ഹാ ഇതെവിടെ വരെ പോവും എന്ന് നോക്കാലോ..... 🦋________🦋 "Thanku ബാലു.... നീ തന്നില്ലേൽ ഈ പണം ഞാൻ നിന്റെ ATM കാർഡ് മോഷ്ട്ടിച്ചു എടുക്കാം എന്ന് വെച്ചതാ നീ എന്നെ തോൽപ്പിച്ചു കളഞ്ഞട തോൽപ്പിച്ചു കളഞ്ഞു..... അപ്പൂന്റെ വർത്താനം കേട്ടതും ബാലുവും ചിഞ്ചുവും മുഖത്തോടെ മുഖം നോക്കി.....

"എടാ.... അടിയന്തരവസ്ഥ കാലത്ത് ജനിച്ചവനെ...... ബാലു അപ്പുനെ നോക്കി പല്ല് ഞെരിച്ചു.... "എടാ നോക്കടാ ആ മഞ്ഞ ചുരിദാർ ഇട്ട കുട്ടി കൊള്ളാം ലെ നീ എനിക്ക് അവളെ ഒപ്പിച്ചെരോ..... ബാലുന്റെ ഷർട്ടിൽ പിടി ഊന്നി അപ്പു പറഞ്ഞതും ബാലു അവന്റെ കൈ തട്ടി മാറ്റി.... "ദേ അപ്പു കളിക്കല്ലേ... നിനക്ക് ഇങ്ങനെ പെൺകുട്ടികളെ സെറ്റ് ആക്കി തരാൻ ഞാൻ ബ്രോക്കർ ഒന്നും അല്ല..... ബാലു അലസമായി പറഞ്ഞു..... "നീ ഇത് പറയണം.... ചിഞ്ചു നിനക്ക് അറിയോടി.... ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോ ഇവൻ നിക്കറിൽ മുള്ളി... എതൊക്കെ അവസരത്തിൽ ഇവനെ കളിയാക്കാൻ എനിക്ക് അത് പറയായിരുന്നു എന്നിട്ട് ഞാൻ പറഞ്ഞില്ല

ആരോടും ഇതുവരെ ഇവൻ നിക്കറിൽ മുള്ളിയ കാര്യം ഞാൻ പറഞ്ഞിട്ടില്ലല്ലോ അതാടാ ഫ്രണ്ട്ഷിപ്.... മൂക്ക് പിഴിഞ് ബാലുന്റെ ഷർട്ടിൽ തേച്ചുകൊണ്ട് അപ്പു പറഞ്ഞതും ചിഞ്ചു ചിരിച്ചു പോയി..... "ഇവളും കൂടിയെ അറിയാൻ ഉള്ളായിരുന്നുള്ളു ഇതോടെ ഈ കോളേജിൽ മൊത്തം ഇത് പാട്ടായി.... ബാലു പല്ല് ഞെരിച്ചു പറഞ്ഞതും അപ്പു ഒന്ന് ഇളിച്ചു.... "നിങ്ങൾ ഇവിടെ ഇങ്ങനെ തർക്കിച്ചു നിൽക്കാണോ എന്റെ ബാലു ഒന്നുല്ലെങ്കിലും നിന്റെ ഫ്രണ്ട് അല്ലേ അപ്പു ഒന്ന് ഒപ്പിച്ചു കൊടുക്കടാ.... "ദേണ്ടെ പെണ്ണ് ആണെന്ന് ഒന്നും നോക്കുല ഒറ്റ കീറ് അങ്ങ് വെച്ചു തരും.... ഇവൻ ഇങ്ങനെ ഓരോ പെൺകുട്ടികളെ കാണിച്ചിട്ട് ഒപ്പിച്ചു താടാ ഒപ്പിച്ചു താടാ എന്ന് പറയും

എന്നിട്ട് അവസാനം ആങ്ങളമാരുടെ അടുത്തുനിന്ന് അടി കിട്ടുമ്പോ ഞാൻ ഒറ്റക്കെ ഉണ്ടാവും... ബാലു പറഞ്ഞതും അപ്പു ചിഞ്ചുനെ നോക്കി ഒന്ന് ചിരിച്ചു..... "അടി കിട്ടിയോ എപ്പോൾ..... "ഇന്നലെ കൂടി ഒന്ന് കിട്ടിയതേ ഉള്ളു..... അപ്പു ഇളിച്ചോണ്ട് പറഞ്ഞതും ബാലു അവനെ നോക്കി വീണ്ടും പല്ല് ഞെരിച്ചു..... "അതെന്തിനാ പുറകെ നടന്നതിനാണോ... ചിഞ്ചു ചോദിച്ചതും കണ്ണുരുട്ടി ബാലു അപ്പുനെ നോക്കി... "രാത്രി പന്ത്രണ്ട് മണിക്ക് ഇവന്റെ അമ്മുമ്മേടെ ഒരു ഡ്രെസ്സിന്റെ കളർ...ചിഞ്ചു സംശയത്തോടെ അപ്പുനെ നോക്കി ....... "അത് ഒന്നും ഇല്ല ചിഞ്ചു ഞാൻ ആ കുട്ടിയോട് ഇപ്പോൾ ഏത് ഡ്രെസ്സ് ഇട്ടത് എന്ന് ചോദിച്ചു അത്രെ ഉള്ളു...... "അതിനാണോ നിന്നെ അടിച്ചേ.... ചിഞ്ചു ബാലുനെ നോക്കി ചോദിച്ചു....

"പിന്നെ രാത്രി പന്ത്രണ്ട് മണിക്ക് വിളിച്ച് ശല്യം ചെയ്ത് ഇട്ടിരിക്കുന്ന ഡ്രെസ്സും അതിന്റെ കളറും പോരാത്തേന് അവന്റെ അമ്മുമ്മേടെ ഒരു പുള്ളി കുത്തുള്ള പാവാടയും എന്നെ കൊണ്ട് കൂടുതൽ ഒന്നും പറയിപ്പിക്കരുത്.... ഇത്രയൊക്കെ ചെയ്‌താൽ ആങ്ങളമാർ വന്ന് ഉമ്മ തരും.... ബാലു വീറോടെ അപ്പുനെനോക്കി അവൻ അതിനൊന്ന് ക്ലോസ് അപ്പിൽ ചിരിച്ചു...... "എന്റെ വിപ്ലവ സിംഹമെ നമിച്ചു...... ചിഞ്ചു പറഞ്ഞതും ചിഞ്ചുനെ നോക്കി ഒന്ന് അനുഗ്രഹിച്ചുകൊണ്ട് അപ്പു വീണ്ടും മൗത്ത് വാച്ചിംഗ് തുടങ്ങി..... 🦋_________🦋 "ബസ് ഒന്നും വരുന്നില്ലല്ലോ.... ബസ് വെയിറ്റ് ചെയ്ത് നിൽക്കാണ് പൂജയും മനുവും..... "നമുക്ക് ഒരു ചായ കുടിച്ചാലോ....

ഒരു പുരികം ഉയർത്തി മനു ചോദിച്ചതും ദൂരെ നിന്നു വരുന്ന ബസ്സിനെ പൂജ മനുവിന് കാണിച്ചു കൊടുത്തു.... "ഈ ബസിനു വരാൻ കണ്ട സമയം.... ഹോ മനു..... നീ നയന്റിൻസിലെ കാമുകൻ ആവുന്നുണ്ടോ എന്നൊരു ഡൗട്ട് ചുമ്മാ വില കളയാതെടാ............ എന്തോ പിറു പിറുക്കുന്ന മനുവിനെ ഒളിക്കണ്ണാലെ പൂജ നോക്കി ചുണ്ടിൽ പതിയെ ഒരു പുഞ്ചിരി മൊട്ടിട്ടു...... എന്തിനെന്നു പോലും അറിയാതെ..... "വാ കേറാം.... മനു പൂജയുടെ കയ്യിൽ പിടിച്ചുകൊണ്ട് ബസ്സിനടുത്തേക്ക് നടന്നു.... എന്തോ അവന്റെ സ്പർശനം ഏറ്റതും അവൾ ഒന്ന് പൊള്ളി പിടഞ്ഞു.... ഹൃദയം പതിൽ മടങ്ങു വേഗത്തിൽ മിടിക്കുന്ന പോലെ... ആ ബലിഷ്ടമായ കൈകളുടെ ചൂട് തന്നിലേക്ക് വ്യാപിക്കുന്ന പോലെ.....

അവൾ ആ കൈ തട്ടി മാറ്റി ബസിലേക്ക് കേറി അപ്പോഴാണ് താൻ എന്താണ് ചെയ്തത് എന്ന് മനുവിന് പിടി കിട്ടിയത് അവൻ സ്വയം തലക്കിട്ടൊരു കൊട്ട് കൊട്ടി ബസിലേക്ക് കേറി..... പൂജ ഇരിക്കുന്നത്തിന്റെ തൊട്ട് പുറകിലത്തെ സീറ്റിൽ ഇരുന്നു.....മുന്നിൽ ഇരിക്കുന്ന പൂജയിൽ മിഴി എറിഞ്ഞുക്കൊണ്ട് മുന്നോട്ട് ആഞ്ഞിരുന്നു കാറ്റിൽ ആടി ഉലയുന്ന മുടിഴിയകളിൽ നിന്നും ഉതിരുന്ന കാച്ചിയ എണ്ണയുടെയും ചന്ദനത്തിന്റെയും സമ്മിശ്ര ഗന്ധം അവനെ വേറെ ലോകത്ത് എത്തിച്ചു..... ആ പെണ്ണിലായി അമരാൻ മനസ്സ് കൊതിക്കും പോലെ...... "പ്രശ്നം ആവില്ലെങ്കിൽ മുന്നിൽ കേറി ഇരിക്കോ...ഞങ്ങൾക്ക് ഇവിടെ അടുത്തിരിക്കാനാ.....ആരുടെയോ ശബ്‌ദം കേട്ടതും മനു അങ്ങോട്ട് തിരിഞ്ഞു....

നവ ദമ്പത്തികൾ എന്ന് തോന്നിക്കുന്ന ഒരു ചെറുക്കനും പെണ്ണും.... ചുറ്റും നോക്കിയതും പൂജക്ക്‌ അടുത്തുള്ള സീറ്റ് അല്ലാതെ വേറെ ഒന്നും ഒഴിഞ്ഞിരുപ്പില്ല........മനു ഒന്ന് ചിരിച്ചോണ്ട് സീറ്റിൽ നിന്നും എണിറ്റു.....അവർ രണ്ട് പേരും സീറ്റിലേക്ക് കേറി ഇരുന്നു.... മനു അൽപ്പം ചിന്തിച്ച ശേഷം പൂജക്കരികിൽ ഇരുന്നു......പൂജ പുറത്തേക്ക് നോക്കി ഇരുപ്പാണ്.... ആരോ അടുത്തിരിക്കുന്ന പോലെ തോന്നിയതും തല ചെരിച്ചു നോക്കി....മനുവിനെ കണ്ടതും മുഖം നേരെ ആക്കി പുറത്തേക്ക് തന്നെ മിഴി എറിഞ്ഞു....

തോളോട് തോൾ ചേർത്തപോലെ മനു അടുത്താണ് ഇരിക്കുന്നത്..... പെണ്ണ് നന്നെ വിറക്കാൻ തുടങ്ങി ഹൃദമിടിപ്പ് കൂടി...... "എന്റെ പൂജ നിനക്ക് എന്താ പറ്റുന്നെ വക്കീൽ അടുത്തു വരുമ്പോൾ മാത്രം എന്താ ഇങ്ങനെ........ ചെന്നിയിൽ നിന്നും വിയർപ്പ് കഴുത്തടിയിലേക്ക് ഒലിച്ചിറങ്ങി.... ഇടയ്ക്കിടെ മനുവിനെ ഒളികണ്ണാലെ നോക്കാനും മറന്നില്ല.... ഇതൊക്കെ ഒരു ഗൗരവത്തിന്റെ മുഖം മൂടി അണിഞ്ഞുക്കൊണ്ട് ഉള്ളിൽ ഊറി ചിരിച്ചോണ്ട് മനു നോക്കിക്കണ്ടു...... "എത്താറായോ.... ഉള്ളിലെ പരിഭ്രമം മറച്ചു വെച്ചുകൊണ്ട് പൂജ ചോദിച്ചതും മനു ഒരു പുഞ്ചിരിയാലെ കുറച്ച് വിട്ടിരുന്നു.....

ചുണ്ടിന് മുകളിലായ് പറ്റി പിടിച്ചിരിക്കുന്ന വിയർപ്പ് തുള്ളികൾ കാണവെ അവയെ ചുണ്ടിനാൽ ഒപ്പാൻ മനസ്സ് വെറുതെ കൊതിച്ചു.... "താൻ എന്തിനാ ഇങ്ങനെ വിയർക്കുന്നത്..... കുറുമ്പാലെ അതിൽ ഉപരി ഗൗരവത്താൽ മനു ചോദിച്ചതും ഒന്നും ഇല്ലന്ന് ചുമൽകൊച്ചി മുഖം വെട്ടിച്ചു...... "വാ ഈ സ്റ്റോപ്പാ...... മനു സീറ്റിൽ നിന്നും എണീറ്റതും പൂജ നെഞ്ചിൽ കൈ വെച്ചുകൊണ്ട് അവന് പുറകെ എണിറ്റു..... മുന്നിൽ ഉള്ള അമ്പര ചുംബിയായ കെട്ടിടത്തെ നോക്കി പൂജ മനുവിന് പുറകെ നടന്നു........

"ഞാൻ ആ മര ചോട്ടിൽ ഇരുന്നോളാം..... അടുത്തുള്ള മരതണൽ ചൂണ്ടി പൂജ പറഞ്ഞതും മനു ഒന്ന് ചിരിച്ചു..... "ഞാൻ വേഗം വരാം അതുവരെ അവിടുന്ന് എവിടേക്കും പോയേക്കരുത് സുയിസയ്ഡ് ചെയ്യാനാ എന്നും പറഞ്ഞ്..... മനു ചെറു ചിരിയാലെ പറഞ്ഞതും പൂജ അവനെ നോക്കി ഒന്ന് ദഹിപ്പിച്ചിട്ട് തിരിഞ്ഞുപോലും നോക്കാതെ അവിടെ പോയി ഇരുന്നു.....മനു ചിരിച്ചോണ്ട് മുന്നോട്ട് നടന്നു.... "അതാരാ മനു..... പാർഥി ചോദിച്ചതും മനു ഒന്ന് പുറകോട്ട് നോക്കി പതിയെ പുഞ്ചിരിച്ചു...................................................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story