നിന്നരികിലായ്: ഭാഗം 7

ninnarikilay

എഴുത്തുകാരി: കുറുമ്പി

"വൗ വാട്ട്‌ എ ബ്യൂട്ടിഫുൾ പ്ലേസ്....കാറിൽ നിന്നും ഇറങ്ങി ഒന്ന് ആഞ്ഞു ശ്വാസം വലിച്ചുകൊണ്ട് അപ്പു പറഞ്ഞു.... "അതെ ശെരിക്കും ഒരു നൊസ്റ്റാൾജിയ ഫീൽ ചെയ്യുന്നു..... ആരു പൂജയുടെ തോളിൽ കൈ ഇട്ടുക്കൊണ്ട് പറഞ്ഞു.... "അവിടെ കിന്നാരം പറഞ്ഞ് നിൽക്കാതെ ഇങ് വാ അപ്പു ഈ ലെഗേജ് എടുത്ത് വെക്ക് ...... അപ്പു ദേവകിയെ പല്ല് ഞെരിച്ചൊന്ന് നോക്കി.... "ഞാൻ ആരാ കൂലിക്കാരനോ എനിക്കെങ്ങും പറ്റില്ലാ അമ്മ എടുത്ത് വെച്ചോ..... അപ്പു മുഖം തിരിച്ചുകൊണ്ട് പറഞ്ഞു..... "നീ മര്യാദക്ക് വരുന്നുണ്ടോ ഒന്നുല്ലെങ്കിലും നീ ഒരു ആൺകുട്ടി അല്ലേ..... "ഹോ ഷിറ്റ് ഈ ആൺകുട്ടിയും പെൺകുട്ടിയും തമ്മിൽ വെത്യാസം ഉണ്ടെന്ന് പറഞ്ഞ് പരത്തുന്നത് നിങ്ങൾ പെണ്ണുങ്ങൾ തന്നെയാ....

പെൺകുട്ടികളെ പുച്ഛിക്കരുത് കേട്ടല്ലോ സ്ത്രി അമ്മ ആണ് ദേവിയാണ് സഹോദരിയാണ് ഭാര്യയാണ്..... ദേവകിയെ നോക്കി ഓരോന്ന് പറഞ്ഞുക്കൊണ്ട് അപ്പു ലെഗേജ് ഓരോന്നും എടുത്ത് പുറത്ത് വെച്ചു...... "ഹാ സാർ വന്നോ ഇതാ കീ എല്ലാം ഞാൻ തൂത്തു വാരി വെച്ചിട്ടുണ്ട് വക്കീൽ സാർ വന്നായിരുന്നു.... കാര്യസ്ഥൻ താക്കോൽ ശങ്കറിന് കൊടുത്തുക്കൊണ്ട് പറഞ്ഞു..... "ബൈ ദ ബൈ കാരു ഈ വീട്ടിൽ തെക്കിനി ഉണ്ടോ..... അപ്പു ബാഗ് എടുത്ത് തോളിൽ ഇട്ടോണ്ട് ചോദിച്ചു..... "കാരു അതാരാ..... മോനെ എന്റെ പേര്.... "കാരു എന്നാൽ കാര്യസ്ഥന്റെ ഷോർട്ട് ഫോം ഒന്നും അറിയില്ല പുവർ കൺഡ്റി പീപ്പിൾ.....

ഇനി കാരുന്റെ പേര് അമിതാഭച്ഛൻ എന്നാണേലും ഞാൻ കാരുന്നെ വിളിക്കും...... ദേവകി അത് ഇഷ്ട്ടപെടാത്ത പോലെ അപ്പൂന്റെ കയ്യിൽ പിച്ചി..... "എന്തിനാ മോനെ ഇപ്പോൾ തെക്കിനി..... "അത് ഒന്നും ഇല്ല കാരു.... ഈ വീട്ടിൽ ഞാൻ ഒരു നാഗവല്ലിയെ കാണുന്നു ആഹാ സാരം ഇല്ല ഞാൻ കണ്ടുപിടിച്ചോളാം കാരു പൊയ്ക്കോളൂ.... ആരും സഞ്ചരിക്കാത്ത വഴിയിലൂടെ ഞാൻ സഞ്ചരിക്കും ഒരു സണ്ണിയെ പോലെ..... എന്റെ സണ്ണി പരമ്പര ദൈവങ്ങളെ ഒരു ചുണ്ണാമ്പ് ചോദിക്കുന്ന സുന്ദരി പ്രേതത്തിനെ കാണിച്ചു തരണെ.....അപ്പു മുടി ഒന്ന് പുറകിലേക്ക് മാടി ഒതുക്കി ഉമ്മറത്തേക്ക് കേറി.... "താൻ പൊയ്ക്കോളൂ എന്തേലും ആവശ്യം ഉണ്ടേൽ ഞാൻ വിളിക്കാം....

കാര്യസ്ഥനോട് അത്രയും പറഞ്ഞുക്കൊണ്ട് ശങ്കർ അച്ഛന്റെ അസ്തിത്തറയിൽ നിന്ന് പ്രാർത്ഥിച്ചു..... ദേവകിയും അവരോടൊപ്പം കൂടി..... "ഈ ക്ലൈമെറ്റ് എനിക്ക് തീരെ പിടിക്കുന്നില്ല... ഒരുമാതിരി പ്രേതാലയം പോലുള്ള വീടും ചാണകത്തിന്റെ മണവും ബ്ലാ..... നന്ദുന്റെ പറച്ചിൽ കേട്ടതും പാർഥി ഒഴിച്ച് എല്ലാർക്കും ദേഷ്യം വന്നു.... "ഇഷ്ട്ടം ഇല്ലെങ്കിൽ എന്തിനാ ഇങ്ങോട്ട് കെട്ടിയെടുത്തെ..... അപ്പു ദേഷ്യത്തോടെ പറഞ്ഞതും ദേവകി അവനെ കണ്ണുരുട്ടി പേടിപ്പിച്ചു..... "ഞാൻ എന്റെ ഒപ്പിനിയൻ പറഞ്ഞെന്നെ ഉള്ളു.... നന്ദു അപ്പൂനെ പുച്ഛിച്ചോണ്ട് പറഞ്ഞു..... "ഇവളെ ഇന്ന് ഞാൻ.... "എന്റെ അപ്പു ഒന്ന് അടങ്.... ശങ്കർ പറഞ്ഞതും അപ്പു ഒന്ന് അടങ്ങി ഇരുന്നു....

"നന്ദു... ഞാൻ വരുമ്പോയെ പറഞ്ഞതല്ലേ ഇങ്ങോട്ടാ വരുന്നത് എന്ന് നീ ഒന്ന് അടങ്ങി നിൽക്ക്..... പാർഥി ദേഷ്യത്തോടെ പറഞ്ഞതും അവൾ മുഖം വീർപ്പിച്ചോണ്ട് നിന്നു....... "മനുവേട്ടൻ ഉള്ളോണ്ട് മാത്ര ഞാൻ വന്നെ..... നന്ദു പറഞ്ഞത് ഇഷ്ടപ്പെടാതെ മനു മുഖം തിരിച്ചു..... പാർഥി ദയനീയമായി ഒന്ന് മനുനെ നോക്കി..... "നിങ്ങൾ ചുമ്മാ വഴക്ക് കൂടാതെ അകത്തേക്ക് കേറ് കുട്ടികളെ.... വാതിൽ തുറന്നോണ്ട് ശങ്കർ പറഞ്ഞതും ആരെയും കൂസാതെ അപ്പു അകത്തേക്ക് കേറി.. "ഇവൾ കുറച്ച് ഓവർ ആണ് പൂജ ചേച്ചി.... അച്ഛനും അമ്മേം നിൽക്കുമ്പോ അവൾ പറഞ്ഞത് കേട്ടില്ലെ മനുവേട്ടൻ ഉള്ളോണ്ട വന്നത് എന്ന്... അതെന്താ നമ്മളെ ഒന്നും അവളുടെ കണ്ണിൽ പിടിക്കില്ലെ.....

ആരു ബാഗ് ബെഡിൽ ഇട്ടോണ്ട് പറഞ്ഞതും പൂജ ഒന്ന് ചിരിച്ചു.... "എന്റെ ആരു നീ ഇങ്ങനെ ദേഷ്യം പിടിക്കാനും മാത്രം അവിടെ ഒന്നും നടന്നില്ലല്ലോ.... പൂജ അവൾക്കരികിൽ നിന്നോണ്ട് പറഞ്ഞു........ "ചേച്ചി കണ്ടില്ലെ അവൾ കാരണം പാർഥിഏട്ടൻ തലകുനിച്ചു നിന്നത്.... അവൾ കാരണം എവിടെ ഒക്കെ പാർഥിയേട്ടൻ നാണം കെട്ടിട്ടുണ്ടെന്ന് അറിയോ.... ഇന്നലെ രാത്രി പബ്ബിൽ നിന്നും പിടിച്ചോണ്ട് വന്നതാ അവളെ.... വിദേശത്ത് പഠിച്ചു എന്ന് വെച്ച് പെൺകുട്ടികൾ ഇത്രേം അധഃപതിക്കാമോ.... ആരു ഈർഷ്യയോടെ പറഞ്ഞു..... "അവളുടെ കൾച്ചർ അതായിരിക്കും ആരു.... അവൾ അവളായി ജീവിക്കുന്നു നമുക്ക് തെറ്റ് പറയാൻ പറ്റില്ലല്ലോ...

ഓരോ ഡ്രെസ്സും അടുക്കി പെറുക്കി വെക്കുന്നതിനിടക്ക് പൂജ പറഞ്ഞു..... ആരു ഒന്ന് ആഞ്ഞു ശ്വാസം വലിച്ചു.... "പൂജ ചേച്ചി ചേച്ചി ഞങ്ങളെ വിട്ട് എങ്ങോട്ടേലും പോവോ..... പുറകിലൂടെ ചെന്ന് പൂജയെ വട്ടം പിടിച്ചുകൊണ്ട് ആരു ചോദിച്ചതും അവൾ ഒന്ന് തിരിഞ്ഞു നിന്നു...... "എന്താ നിനക്ക് എന്നെ പറഞ്ഞു വിടാൻ തിടുക്കം ആയോ...... പൂജ കളിയാലെ ചോദിച്ചതും ആരു ചുണ്ട് പിളർത്തി.... "ഇനി ആര് വന്നാലും ചേച്ചി എങ്ങോട്ടും പോവണ്ട.... പൂജ അതിനൊന്ന് ചിരിച്ചു..... "പോവണ്ട സമയം ആയാൽ പോവാതിരിക്കാൻ കഴിയില്ലല്ലോ അതുവരെ കൂടെ ഞാൻ ഉണ്ടാവും..... ആരുന്റെ കവിളിൽ കൈ ചേർത്തുക്കൊണ്ട് പൂജ പറഞ്ഞു.... ഒരുപാട് അർത്ഥം അതിൽ ഒളിച്ചിരിക്കുന്ന പോലെ.....

🦋______🦋 "മനു സോറി..... പാർഥി മനുന്റെ അടുത്തിരുന്നോണ്ട് പറഞ്ഞതും മനു അവനെ സംശയത്തോടെ നോക്കി..... "എന്തിന്..... "അല്ല നന്ദു അവൾ.... "ഏയ്യ് അത് വിട്ടേക്ക് പാർഥി അവൾ പുറത്ത് പോയി പഠിച്ച കുട്ടി അല്ലേ അതാ..... പിന്നെ എന്റെ കാര്യം ഞാനും പൂജയും തമ്മിലുള്ള വിവാഹം കഴിയുമ്പോൾ അവൾ എന്നെ താനേ മറന്നോളും.....അതിന്റെ പേരിൽ നീ എന്നോട് ഷോ ഇറക്കാൻ നിൽക്കല്ലെ അവൾ എനിക്കും പെങ്ങളൂട്ടി അല്ലേടാ..... മനു പുഞ്ചിരിച്ചോണ്ട് പറഞ്ഞതും പാർഥി ആശ്വാസത്തോടെ ഒന്ന് ചിരിച്ചു... "കര കുളം....

കുളം കര.....ഹോയ് എന്താണ് മാമനും മുത്തനും ഒരു സ്വകാര്യം പറച്ചിൽ..... മനുവിനും പാർഥിക്കും അരികിൽ ഇരുന്നോണ്ട് അപ്പു ചോദിച്ചതും മനു അവനെ കൂർപ്പിച്ചോന്ന് നോക്കി..... "മനുവേട്ടാ നമുക്ക് കുളത്തിൽ പോയാലോ.... "എന്തിന്..... പാർഥി.. "സാധാരണ കുളത്തിൽ കുളിക്കാനാ പോവാറ് ഇയാൾ എന്തിനാ ജപിക്കാൻ ആണോ പോവുന്നത്..... അപ്പു ചോദിച്ചതും പാർഥി ഒന്ന് ഇളിച്ചു.... "വാ മനുവേട്ടാ...... നമുക്ക് എല്ലാർക്കും പോവാം....ആരു ചിണുങ്ങിക്കൊണ്ട് മനുവിനടുത്ത് ഇരുന്നു.... "എവിടെ നിന്റെ പൂജചേച്ചി അവളെ കൂടി വിളിക്ക് നമുക്ക് എല്ലാർക്കും ഒരുമിച്ച് പോവാം....... പാർഥി മനുനെ നോക്കി ഒന്ന് ആക്കി ചിരിച്ചു..... "എന്തോ ചീഞ്ഞു നാറുന്നുണ്ടല്ലോ കണ്ടു പിടിക്കണം.....

അപ്പു പാർഥിയെയും മനുനേയും ഒന്ന് ഇരുത്തിനോക്കി മനസ്സിലായി പറഞ്ഞു.... "പൂജ ചേച്ചി ഒന്നിങ്ങു വന്നെ.... ആരു വിളിച്ചതും ദേവകിയോട് സംസാരിച്ചിരിക്കുന്ന പൂജ ഒന്ന് തലപൊക്കി നോക്കി...... "മോള് ചെല്ല് ഞാൻ ഇതൊക്കെ ഒന്ന് അടുക്കി പെറുക്കി വെക്കട്ടെ.... പൂജയെ ഒന്ന് നോക്കി ദേവകി അവരുടെ പണികളിൽ മുഴുകി..... "എന്താ ആരു.... ഉമ്മറത്തേക്ക് കടന്നു വരുന്ന പൂജയെ മനു ആവേശത്തോടെ നോക്കി...... ആ കണ്ണുകളിൽ തന്റെ ജീവൻ തുടിക്കുന്നതായി അവന് തോന്നി..... "പൂജ ചേച്ചി വാ നമുക്ക് കുളത്തിൽ പോവാം..... അടിപൊളി ആയിരിക്കും..... ആരു പൂജയുടെ കയ്യും പിടിച്ച് മുന്നിൽ നടന്നു.....

"നന്ദു അവൾ എവിടെ ആരു.... പാർഥി പുറകിൽ നിന്നും വിളിച്ച് ചോദിച്ചതും ആരു ഒന്ന് സ്റ്റോപ്പ്‌ ആയി പാർഥിയെ നോക്കി.... "അവളാ റൂമിൽ ഉണ്ട് ആരോടോ ഫോണിൽ സംസാരിക്കുകയാ.... ഞാൻ ചോദിച്ചതാ വരുന്നില്ലെന്ന് പറഞ്ഞു..... അത്രയും പറഞ്ഞുക്കൊണ്ട് പൂജയെയും വലിച്ചു കുളപ്പടവിലേക്ക് ഇറങ്ങി..... "നീ വാ പാർഥി ഇവിടെ കൂട്ടിന് അമ്മ ഉണ്ടല്ലോ..... പാർഥി മനുവിനോപ്പം നടന്നു അവർക്ക് മുന്നിലായി അപ്പുവും..... "ഹാ ഹാ..... ഒരു കൂളി സീൻ പിടിക്കാൻ പറ്റിയ കുളം...... അപ്പു പറയുന്നത് കേട്ട് മനുവും പാർഥിയും മുഖത്തോടെ മുഖം നോക്കി..... കുളപ്പടവിൽ ഇരുന്ന് വെള്ളത്തിൽ കാലിട്ടിരിക്കുക ആണ് പൂജയും ആരുവും.....

മനു ആ പെണ്ണിനെ ഏറെ ആശയോടെ നോക്കി...... വീണ്ടും വീണ്ടും ആ കണ്ണിൽ താൻ ലഴിച്ചു പോവുന്നു..... ഇത്രയും ബലഹീനമായ പ്രണയം....... പൂജ ഇരിക്കുന്ന പടവിന് മുകളിലായി അവളെ നോക്കിയിരുന്നു..... അരികിലായ് പാർഥിയും.......മുഖത്ത് വെള്ളം വീണപ്പോൾ ആണ് മനുവിന് ബോധം വന്നത്..... നോക്കുമ്പോ വെള്ളത്തിൽ കളിക്കുന്ന അപ്പു...... "നല്ല തണുത്ത വെള്ളം ഹാ ഹാ..... കുളം എന്നാൽ ഇതാണ് കുളം പാർഥിയളിയ അളിയന് അറിയോ 1999 ഇങ്ങനൊരു കുളത്തിൽ അച്ഛൻ എന്നെ നീന്തൽ പഠിപ്പിക്കാൻ തള്ളിയിട്ടിട്ടുണ്ട് അറിയോ ഞാൻ ആ കുഞ്ഞ് ആയിരിക്കുമ്പോൾ തന്നെ കുളത്തിൽ ചറ പറ നീന്തിതുടിച്ചിട്ടുണ്ട്......

"നിനക്ക് ചളി അടിക്കാൻ മാത്രേ പറ്റു എന്ന ഞാൻ കരുതിയത് ഇപ്പോൾ മനസിലായി ആസ്ഥാന തള്ളിസ്റ്റ് കൂടി ആണെന്ന് നമിച്ചു മോനെ നമിച്ചു.... അന്നാ വെള്ളത്തിൽ മുങ്ങി ചത്താൽ ഇന്ന് ഞങ്ങൾക്ക് ഇത് കേൾക്കേണ്ടി വരില്ലായിരുന്നു..... പാർഥി ചെവി കുടഞ്ഞോണ്ട് പറഞ്ഞു..... "ഇത് ഞാൻ ഉണ്ടാക്കിയ തള്ള് ഒന്നും അല്ല.... ഇത് ആ മറഡോണേന്റെ ആണ്........ അപ്പു മുഖം കൊട്ടിക്കൊണ്ട് പറഞ്ഞു..... "മറഡോണ അല്ല മഡോണ...... ആരു പറഞ്ഞതും അപ്പു ഒന്ന് ഇളിച്ചു.... "ഒരു അക്ഷരം കൂടി പോയി എന്നല്ലെ ഉള്ളു...... അല്ലപിന്നെ.... അപ്പു ആരുനെ പുച്ഛിച്ചോണ്ട് ഊളിയിട്ടു..... "അമ്മോ സാം സാം...... അയ്യോ..... അപ്പു ഓടി കയറിയതും എല്ലാരും അവനെ അന്തിച്ചു നോക്കി.....

"എന്താടാ എന്താ...... മനു അവന്റെ പുറകിൽ തടവിക്കൊണ്ട് ചോദിച്ചു..... "ഹ ഹ ഹയ്യോ സാം സം...... അപ്പു ആഞ്ഞു ശ്വാസം വലിച്ചോണ്ട് പറഞ്ഞു.... "എന്തോന്ന്.... സ സാബു ആണോ കഴിഞ്ഞാഴ്ച നീ തേച്ച പെണ്ണിന്റെ ആങ്ങള.... നിന്നെ ഓടിച്ചിട്ട് തല്ലിയ അയാൾ ആണോ...... പാർഥി സംശയത്തോടെ ചോദിച്ചതും അപ്പു അവനെ നോക്കി പല്ല് ഞെരിച്ചു..... "അതല്ല ഈ വെള്ളത്തിനടിയിൽ സാം ഉണ്ട് സാം..... അല്ലു നിശ്വസിച്ചുകൊണ്ട് പറഞ്ഞു...... "സാം അതാരാ അപ്പുവേട്ടന്റെ ഫ്രണ്ട് ആണോ അതോ എനിമിയോ..... ആരു സംശയത്തോടെ അപ്പുനെ നോക്കി...... "ഇവളെ കൊണ്ട്.... അതല്ലടി നമ്മൾ ഇന്നാൾ യൂട്യൂബിൽ കണ്ടില്ലേ ഒരു ചൈനീസ് മൂവി... അതിൽ ഉള്ള സാം......

"ഈ അപ്പുവേട്ടനെ കൊണ്ട്....അത് സാം അല്ല സോമ്പി....... "ആഹാ അത് തന്നെ അത് ഉണ്ട് ഈ വെള്ളത്തിൽ....... അപ്പു പേടിയോടെ വെള്ളത്തിലേക്ക് നോക്കി...... "അപ്പുവേട്ടന് വെറുതെ തോന്നിയതാ അതും ഈ വെള്ളത്തിൽ സോമ്പി എങ്ങനെ വരാനാ..... ആരു പറഞ്ഞു വെള്ളത്തിലേക്ക് നോക്കിയതും കുളത്തിന്ന് ഒത്ത നടുക്ക് നിന്നും കുമിളകൾ പൊന്തി...... "മ... മനുവേട്ടാ..... ദേ നോക്ക്..... ആരു മനുന് പുറകെയായി ഒളിച്ചു.... അതുവരെ ധൈര്യത്തോടെ നിന്ന പൂജയും മനുവിന് പുറകിലായി പേടിയോടെ നിന്നതും അവന് ചിരി വന്നു...... "എടാ ഇവൻ പറഞ്ഞപോലെ അത് സോമ്പി വല്ലതും ആവോ... പാർഥി പേടിയോടെ പറഞ്ഞു......

"എടാ പൊട്ടാ നിനക്കും പേടി ആണോ.... അങ്ങനൊന്ന് ഇല്ലെഡാ...... "എടാ നോക്ക് നീ ആ കുമിള പൊങ്ങുന്നു.... എനിക്ക് പേടി ഒന്നും ഇല്ല എന്നാലും..... "അങ്ങട് പോയി നോക്ക് പാർഥി അളിയാ..... അപ്പു അതും പറഞ്ഞു പാർഥിയെ കുളത്തിലേക്ക് തള്ളിയതും എന്തോ വെള്ളത്തിൽ നിന്നും പൊങ്ങി വന്നതും ഒരുമിച്ചായിരുന്നു...... പാർഥി പേടിച്ചോണ്ട് പുറകോട്ട് ആഞ്ഞു നിന്നു..... "ആഹാ..... ഇത് സാം അല്ല പെണ്ണാ...... അപ്പു വായും പൊളിച്ച് എഴുനേറ്റു...... വെള്ളത്തിൽ പകുതി തായ്ന്ന് ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്ന പെണ്ണിനെ എല്ലാരും ഒരു പകപ്പോടെ നോക്കി.............................................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story