💕നിന്നിലലിയാൻ💕: ഭാഗം 2

ninnilaliyan ami

രചന: ആമി

"നീ എന്തിനാടി പൊട്ടി അങ്ങേരെ കയറി കിസ്സ് അടിച്ചേ" (നന്ദു) "ഞാൻ ആ fight ഇന്റെ ഒരു ഇത് കണ്ടപ്പോ മനസ്സിൽ എന്തോ ഒരു അത്" (അച്ചു) "ദേണ്ടെ അവർ വിളിക്കുന്നു" (മീനു) "പെട്ടല്ലോ ഈശ്വരാ റാഗിങ്ങ് ആണെന്ന് തോന്നുന്നു" (നന്ദു) "എന്തിനാ നിങ്ങ പേടിക്കുന്നേ ഈ അച്ചു അല്ലെ നിങ്ങടെ കൂടെ ഉള്ളെ"(അച്ചു) " അതാ ഞങ്ങടെ പേടി ഇത് പോലെ ഒരു പൊട്ടി ഇനീ അവരോട് എന്തെല്ലാം പറയും എന്ന് ആർക്കറിയാം "(നന്ദു) "പൊട്ടി നിന്റെ അമ്മായിയമ്മ "(അച്ചു) " ദേ എന്റെ ചെക്കന്റെ അമ്മേ എന്തേലും പറഞ്ഞാ ഉണ്ടല്ലോ "(നന്ദു) " ഒന്ന് നിർത്ത് അവരുടെ അടുത്തേക്ക് ചെല്ലാം "(മീനു) അങ്ങനെ മൂന്നും കൂടി അവരുടെ അടുത്തേക്ക് പോയീ. ബാക്കി രണ്ടെണ്ണം ഒന്നും മിണ്ടാതെ അവിടെ നിന്നു. " എന്താ ചേട്ടന്മാരെ റാഗിങ് ആണോ "(അച്ചു) " എന്തേ കണ്ടിട്ട് മനസിലായില്ലേ " " അപ്പോ നമുക്ക് പരിചയപ്പെടാം" "ഓക്കെ " " ഞാൻ അശ്വതി അച്ചുന്ന് വിളിക്കും " " ആര് വിളിക്കും" "എല്ലാരും അങ്ങനാ വിളിക്കുന്നെ ഇത് നന്ദന നന്ദുന്ന് വിളിക്കും"

"ആര് വിളിക്കണം" "ദേ മിണ്ടാതെ നിന്നേ ഇത് മീനാക്ഷി മീനുന്നു വിളിക്കും. ഇനീ ചോദിക്കേണ്ട ഞങ്ങൾ അവളെ അങ്ങനാ വിളിക്കുന്നെ അപ്പോ സെറ്റ് ഇനീ നിങ്ങൾ പേര് പറ " " ഞാൻ സച്ചി ഇത് ആദി അത് അരുണ്‍ " " അരുണ്‍ ഏട്ടന് ചെല്ല പേര്‌ ഒന്നും ഇല്ലേ " " എനിക്ക് അങ്ങനെ ഒന്നുമില്ല ഇവർ പലതും വിളിക്കും "(അരുണ്‍) " അപ്പോ ദേണ്ടെ ആ പോന്ന കൊച്ചിനെ വിളിക്കാം "(അച്ചു) " ഓ നീ എന്താന്ന് വച്ച ചെയ്യ് "(സച്ചി) അച്ചു അവളെ വിളിച്ചു അവൾ പെട്ടന്ന് ചാടി തുള്ളി ഇങ്ങ് വന്നു. "ഞാൻ ഐശ്വര്യ ഐശുന്ന് വിളിക്കും. എന്തിനാ എന്നെ വിളിച്ചേ " " അതിന്‌ ഞങ്ങൾ പേര് ചോദിച്ചില്ലല്ലോ"(അരുണ്‍) "എന്തായാലും ചോദിക്കുമേ അപ്പോ പറയാന്‍ ഇരുന്ന ഒരു സുഖം ഇല്ല "(ഐശു) " സച്ചി ഏട്ടാ ഇവൾക്ക്‌ എന്ത്‌ പണിയാ കൊടുക്കുന്നേ" (അച്ചു) "ഇവള്‍ ആദിയേ propose ചെയ്യട്ടെ എങ്ങനുണ്ട് "(നന്ദു) " ആ കൊള്ളാം നന്ദു പൊളിച്ചു "(അരുണ്‍) " ഓക്കെ അപ്പോ തുടങ്ങിക്കോ"(അച്ചു) "തുടങ്ങട്ടെ ഇങ്ങോട്ട് നീങ്ങി നിക്ക് ആദിയേട്ടാ "(ഐശു) "

മീനുവേ നന്ദുവേ ഇവള്‍ നമുക്ക് പറ്റിയ ആള്‌ തന്നെ അര മുറി ഇളകിയ കേസ് ആണെന്ന് തോന്നുന്നു "(അച്ചു രണ്ടിന്റെയും ചെവിയില്‍ പറഞ്ഞു) "ആ ശെരിയാ" " എങ്ങനെ പറയണം എന്ന് അറിയില്ല എവിടുന്ന് തുടങ്ങണം എന്ന് അറിയില്ല "(ഐശു) " അയ്യേ ഇത് പഴയത് ട്രാക്ക് മാറ്റി പിടി" (സച്ചി) ആദി ഇതെല്ലാം കണ്ട് കിളി പോയ അവസ്ഥയില്‍ നില്ക്കുന്നുണ്ട് " ഓക്കെ മാറ്റാം. ഡോ തന്നെ എനിക്ക് ഇഷ്ടാ I Love you. പിന്നേ ഞാൻ വീട്ടിലോട്ടു അച്ഛനെയും അമ്മയെയും കൊണ്ട് വരണോ അതോ താൻ എന്റെ വീട്ടില്‍ വരുമോ അപ്പോ കല്യാണത്തിന് കാണാം പിന്നേ I love you. "(ഐശു) എന്ന് പറഞ്ഞിട്ട് ആദിക്ക് ഒരു ഉമ്മ കൊടുത്തു. ഒന്ന കിളി പോയ ചെക്കന്‍ ഇതും കൂടി കിട്ടിയപ്പോ ഉള്ള കിളിയും കൂടി പറന്നു എവിടേക്ക് അങ്ങ് പോയീ. ബാക്കി എല്ലാം അവളെ അന്തം വിട്ട് നോക്കി നിക്കുവാ. " മോളെ നമിച്ചു നീ ഞങ്ങളെ കാട്ടില്‍ ഒക്കെ വിളഞ്ഞ വിത്താ"(നന്ദു) "ശെരിയാ എന്നാ വാ ക്ലാസില്‍ പോവാം" (അച്ചു) അങ്ങനെ ബാക്കി നാലും ഓരോന്ന് പറഞ്ഞു ക്ലാസ്സില്‍ പോയീ.

ആദിയും സച്ചിയും അരുണും second year ആണ്. അവർ അവരുടെ ക്ലാസ്സില്‍ പോയീ. അങ്ങനെ interval ആയപ്പോ പെണ്‍ പടകൾ എല്ലാം കൂടി canteen ഇല്‍ ചെന്നു. അവിടെ ബാക്കി മൂന്ന്‌ എണ്ണം ഇരിപ്പ് ഉണ്ടായിരുന്നു. " ഞങ്ങൾക്ക് എല്ലാം ഒരു ചായയും കടിയും പറഞ്ഞെ" (അച്ചു) "നിക്ക് ബാക്കി ഉള്ളവരും കൂടി വരട്ടെ" (ആദി) "അതാരാ ഇനിയും ഉള്ളേ" (മീനുവും ഐശുവും) "വരുമ്പോ കണാലോ" (അരുണ്‍) അപ്പോളേക്കും കണ്ണനും കിച്ചുവും വിഷ്ണുവും കൂടി ലാന്‍ഡ് ചെയതു. കണ്ണനെ കണ്ടതും അച്ചു ഞെട്ടി മുഖം താഴ്ത്തി. നന്ദുവും മീനുവും ചിരിയാണ്. "എന്തിനാടി നന്ദു മീനു നിങ്ങൾ ചിരിക്കുന്നേ"(ഐശു) ബാക്കി എല്ലാര്‍ക്കും അതേ സംശയം ഉണ്ടായിരുന്നു. അങ്ങനെ നടന്ന കാര്യം എല്ലാം വിശദമായി നന്ദുവും മീനുവും വിവരിച്ചു. കണ്ണന് വലിയ ഭാവം മാറ്റം ഒന്നും ഇല്ല. ബാക്കി എല്ലാം കൂടി ചിരിയാണ്. "ഞങ്ങൾ പോയീ ചായ മേടിച്ചു വരാം നിങ്ങൾ പരിചയപ്പെട്"(സച്ചി& അരുണ്‍) അങ്ങനെ സച്ചിയും അരുണും ചായ മേടിക്കാന്‍ പോയീ.

കണ്ണന്‍ അച്ചുവിന്റെ നേരെ ഇരുന്നു കിച്ചു നന്ദുവിന്റെ നേരെയും വിഷ്ണു മീനുവിൻ്റെ നേരെയും ആദി ഐശുവിന്റെ നേരെയും പോയീ ഇരുന്നു. "അപ്പോ ആരംഭിക്കാം ഞാൻ കണ്ണന്‍ ഇത് കിച്ചു അത് വിഷ്ണു " (കണ്ണന്‍) " ഞാൻ നന്ദു" "ഞാൻ മീനു" "ഞാൻ ഐശു" "അപ്പോ ഇത് ഇതിന്റെ പേര്‌ എന്താ ഓയ് ചെവി കേള്‍ക്കില്ലേ ഹലോ മൈക്ക് ടെസ്റ്റ് ഹലോ. കൊച്ചിന്റെ ചെവി അടിച്ചു പോയെന്ന് തോന്നുന്നു"(കണ്ണന്‍) "എനിക്ക് ചെവി കേൾക്കാം "(അച്ചു) " എന്നാ പേര്‌ പറ "(കണ്ണന്‍) " പേരക്ക "(അച്ചു) "ഓ variety name തന്നെ പേരക്ക അപ്പോ കൊച്ചിന്റെ അച്ഛന്റെ പേര് ചക്ക മാങ്ങ തേങ്ങ something like " " ഡോ താൻ എന്റെ തന്തക്ക് വിളിക്കുക " " ഏയ് അങ്ങനെ പറഞ്ഞൂടാ ഞാൻ വന്ന ദിവസം തന്നെ എന്റെ അമ്മായിയപ്പനെ വിളിക്കുമോ" "എന്റെ അച്ഛൻ എപ്പഴാ തന്റെ അമ്മായിയപ്പൻ ആയേ" "ഞാൻ നിന്നെ കെട്ടുമ്പോ നിന്റെ അച്ഛന്‍ എന്റെ കൂടി ആവില്ലേ " " അതിന്‌ എന്റെ സമ്മതം വേണ്ടെ " " അത് മേടിച്ചു എടുക്കാൻ അല്ലേ ഞാൻ ഉള്ളേ" അപ്പോളേക്കും ചായ കൊണ്ടു അവർ വന്നു.

എല്ലാര്‍ക്കും ചായ കൊടുത്തു അച്ചുവിന് നേരെ വച്ച ചായ കണ്ണന്‍ പെട്ടെന്ന് എടുത്ത് കുടിച്ചു. " ഡോ ഇത് എന്റെ ചായയാ"(അച്ചു) " ഇവിടെ ചായ ഇരിപ്പ് ഉണ്ടല്ലോ അത് എടുക്കു "(വിഷ്ണു) " ഇത് എന്റെ ചായയാ എന്തൊരു കഷ്ടം ആ "(അച്ചു) " ദേണ്ടെ ഇതിനകത്ത് നിന്റെ പേര്‌ എഴുതി വച്ചിട്ട് ഉണ്ടോ പേരക്കേ" (കണ്ണന്‍) "ദേ തന്നെ ഉണ്ടല്ലോ" (അച്ചു) ബാക്കി എല്ലാവരും ഇവരുടെ വഴക്ക് കേട്ടിട്ട് ചിരി അടക്കി പിടിച്ചു നിക്കുവാ അച്ചു table ഇന്റെ മേളില്‍ ആഞ്ഞ് കൈ കൊണ്ട്‌ ഇടിച്ചു ചവിട്ടി തുള്ളി പോയീ. കണ്ണന് ഒരു ഭാവം മാറ്റവും ഇല്ല. " കണ്ണാ കുറച്ച് കൂടി പോയില്ലേ "(വിഷ്ണു & കിച്ചു " ആന്നോ കൂടി പോയോ" "ആ കണ്ണേട്ടാ ലേശം over ആയി പോയീ" (ബാക്കി എല്ലാം) "ആണോ ഇപ്പൊ ശെരിയാക്കി തരാം നിങ്ങൾ ചായ കുടിക്കു ഞാന്‍ പോയീ അച്ചുവിനെ പെട്ടന്ന് വിളിച്ചോണ്ട് വരാം" എന്നും പറഞ്ഞു കണ്ണന്‍ അച്ചുവിന്റെ പിറകെ പോയീ അച്ചു ലൈബ്രറിയില്‍ കയറി അവിടെ ഒരു പൂച്ച കുഞ്ഞ് പോലും ഇല്ലാത്തോണ്ട് കണ്ണന്‍ കതക്‌ അടച്ച് കുറ്റി ഇട്ടു.

"നീ എന്തിനാ അവിടുന്ന് ചവിട്ടി തുള്ളി പോയേ " " എനിക്ക് ഇഷ്ടം ഉള്ളോണ്ട് താൻ വാതിൽ തുറന്നേ" " ഇല്ല നീ ഇവിടുന്ന് canteen ഇലേക്ക് ആണേ നിനക്ക് പോവാം" "അല്ല ഞാൻ ക്ലാസ്സില്‍ പോവാ എനിക്ക് പോണം" "മര്യാദക്ക് ഞാൻ പറയുന്ന കേള്‍ക്കു കൊച്ചെ" "എന്റെ പേര്‌ അശ്വതി അത് അങ്ങ് വിളിച്ച മതി " " അശ്വതി അച്ചു കണ്ണേട്ടൻ്റെ അച്ചു ആഹാ പൊളി എന്നാ മാച്ച് ആണേ" " ഞാൻ എപ്പഴാ തന്റെ അച്ചു ആയേ " " അത് വിട് നീ എന്റെ കൂടെ വാ" " ഇല്ല വരത്തില്ല" അപ്പോളേക്കും കണ്ണന്‍ അവിടെ ഇരുന്ന ചൂരല്‍ എടുത്തു. അത് എടുത്തു ശക്തിയില്‍ ഡെസ്കിൻ്റെ മേലെ ഒറ്റ അടി അടിച്ചു. ചൂരല്‍ ചിന്നിച്ചിതറി. അത് കണ്ടതും അച്ചു ഞെട്ടി. " ഭ പരട്ടേ മര്യാദക്ക് വാടി എന്റെ കൂടെ " " ആ വരാം " " മര്യാദയ്ക്ക് ആണേ ഞാനും മര്യാദയ്ക്കാ വിളച്ചിൽ എന്റെ അടുത്ത് എടുക്കല്ലേ നീ ഏത് സ്കൂൾ ഇല്‍ നിന്നാ നീ കലിപ്പ് പഠിച്ചേ എന്നാ ആ സ്കൂളിലെ ഹെഡ് മാഷാ ഈ കണ്ണന്‍" അങ്ങനെ അച്ചു ഒന്നും മിണ്ടാതെ കണ്ണനെ പേടിച്ച് പിറകെ പോയീ. "

അയ്യോ അച്ചു പേടിച്ച് പോയോ ഇതൊക്കെ sample വെടിക്കെട്ട് അല്ലെ മോളെ " ഇതെന്ത് ഓന്ത് ആണോ ഇരിക്കുന്ന ഇരിപ്പി സ്വഭാവം മാറാൻ ആ ആണ് മുഖം കണ്ടാ അറിയാം ഓന്തിൻ്റെ മുഖ ചായ ഉണ്ട്. അങ്ങനെ ബാക്കി എല്ലാം എങ്ങനെയോ തള്ളി നീക്കി വൈകിട്ട് വീട്ടിലേക്ക് പോവാന്‍ ആയി ബസ് സ്റ്റോപ്പ് ഇല്‍ നിന്നു. " ടി ഈ കണ്ണേട്ടൻ ഇല്ലേ അതിന്‌ രണ്ട് മുഖം ഉണ്ട് നിനക്ക് അറിയാമോ" "ഏ രണ്ട് മുഖമോ അങ്ങേര് double role ആയോ ഞങ്ങൾ അറിഞ്ഞില്ല" (നന്ദു& മീനു) "ഓ പൊട്ടികളേ അങ്ങേര് കലിപ്പ് വന്നാ വേറെ ആളാ കാണുന്ന പോലെ ഒന്നും അല്ല" (അച്ചു) നന്ദു മീനുവിനേ നോക്കി ഒന്ന് സൈറ്റ് അടിച്ചു കാണിച്ച് പൊടിപ്പും തൊങ്ങലും വച്ച് കഥ പറയന്‍ തുടങി. " അതേ കണ്ണേട്ടൻ ഇല്ലേ രണ്ട് പേരെ കൊന്നിട്ട് പത്താം വയസില്‍ ജയിലില്‍ പോയതാ പിന്നേ ഇപ്പൊ ആ വരുന്നേ നിനക്ക് അറിയാമോ "(നന്ദു) " അതേയ് അങ്ങേരെ ദേഷ്യം പിടിപ്പിക്കല്ല് ദേഷ്യം വന്നാ ചുറ്റും ഉള്ള ഒന്നും നിനക്ക് കാണാന്‍ പറ്റില്ല നിന്നെ അങ്ങേര് പരലോകത്തേക്ക് ഉള്ള ടിക്കറ്റ് തന്ന്‌ മേലേക്ക് കയറ്റി വിടും "(മീനു)

" അങ്ങേരു ഒന്നും ചെയ്യില്ല ഈ അച്ചുവിനോട് ആ കളിക്കുന്നേ" അങ്ങനെ ബസ് വന്ന് അവർ അതിൽ കയറി നന്ദുവും അച്ചുവും അവരുടെ സ്റ്റോപ്പ് ഇല്‍ ഇറങ്ങി. അച്ചു വീട്ടി ചെന്നു ഹരി ഡൈനിംഗ് table ഇല്‍ ഇരിക്കുന്നുണ്ട്. " എന്റെ മോള് വന്നോ " " എന്തേ തന്റെ മോള്ക്ക് വരാൻ പറ്റില്ലേ" എന്നും പറഞ്ഞ് അച്ചു മുറിയില്‍ കയറി വാതിൽ അടച്ചു. " ഗീതുവേ നമ്മടെ മോള് കലിപ്പിലാ എന്തോ പ്രശ്നം ഉണ്ട്" "വാ പോയീ നോക്കാം" അവർ കതക്‌ തുറന്ന് നോക്കി. അപ്പോ അച്ചു തലയിണ ചവിട്ടി കൂട്ട് വാണ്. "ഭ പരട്ട കണ്ണാ ഒരു കണ്ണേട്ടൻ പട്ടി ചെറ്റേ നാറി #$&¢ താൻ ആരാ തന്നെ ദേണ്ടെ ഇത് പോലെ ചവിട്ടി cooker ഇല്‍ പുഴുങ്ങി മിക്സിയിൽ ഇട്ട് അടിച്ച് അത് പട്ടിക്ക് കൊണ്ട് ഇവിടുത്തെ കുഞ്ഞി പൂച്ചക്ക് ഇട്ട് കൊടുക്കും കേട്ടോ തെണ്ടി ഒരു കണ്ണന്‍." അത് കേട്ട് രണ്ടും കൂടി ഇരുന്ന് ചിരിക്കുകയാണ് " ഓ കൊച്ചു ഇരുന്ന് കരയുക അപ്പോ ദേണ്ടെ ഇരുന്ന് ചിരിക്കുന്നു. ബ്ലഡി തന്ത ആന്റ് തള്ള " " അല്ല ആരാ പുതിയ അവതാരം കണ്ണന്‍ "(ഹരി) അച്ചു നടന്ന കാര്യം മുഴുവന്‍ പറഞ്ഞ്‌ കൊടുത്തു.

" ശോ ആ ചെക്കന് വല്ല മാരക രോഗം പിടിക്കാതെ ഇരുന്ന മതി" (ഗീതു) "അതെന്താ ഗീതു" "അല്ല നമ്മടെ മോള് ആണേ ഉമ്മ വച്ചേ യ്യോ എന്തെല്ലാം അസുഖം വരുമെന്ന് ദൈവത്തിന് അറിയാം"(ഗീതു) "എന്തായാലും എന്റെ മരിമോൻ കൊള്ളാം നല്ല പൊളി ചെക്കന്‍ നീ വല്ല ബംഗാളിയെ കെട്ടിയ ഹിന്ദി പറഞ്ഞ്‌ ഒരു പരുവം ആയേനെ " "ദേ എനിക്ക് എത്രയും പെട്ടെന്ന്‌ ഒരാളെ കെട്ടിച്ച് തരണം" "അല്ല ഗീതു ഇപ്പൊ പെട്ടന്ന് ഒരാള് എന്ന് പറയുമ്പോ " " തെങ്ങ് കയറാൻ വരുന്ന വാസു ആയാലോ ഹരിയേട്ടാ" " വേണ്ട അവന്‍ ശരിയാവില്ല blade കമ്പിനി നടത്തുന്ന തമിഴൻ മുത്തു ആയാലോ " " അത് വേണ്ട " " എന്നാ ആക്രി പറക്കാന്‍ വരുന്ന അണ്ണാച്ചി ആയാലോ " " ആ സെറ്റ് അണ്ണാച്ചി ആവുമ്പോ ഇവളെ പോലെ കുളിക്കത്തുമില്ല നനക്കത്തുമില്ല പല്ല് തേക്കത്തുമില്ല തെണ്ടി തിരിഞ്ഞ് നടന്നോളും ഇവള്‍ ഡേ അതേ സ്വഭാവം " " ഓക്കെ അപ്പോ നാളെ അണ്ണാച്ചിയേ വിളിക്കട്ടേ നാളെ തന്നെ കല്യാണം" " ഭ തന്റെ ഭാര്യയെ കെട്ടിച്ച് കൊടുക്ക് അണ്ണാച്ചിക്ക് "....... (തുടരും)

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story