💕നിന്നിലലിയാൻ💕: ഭാഗം 20

ninnilaliyan ami

രചന: ആമി

"എടി നിന്നെ ഞാൻ ഇപ്പൊ എന്താ ചെയ്യുക" "എന്നെ ഒന്നും ചെയ്യേണ്ട കണ്ണേട്ടൻ ഇങ്ങനെ ദേഷ്യ പെടല്ലേ" "ഓ എന്റെ ദൈവമേ ഈ മാരണത്തെ ആണല്ലോ ഞാൻ തലയില്‍ കെട്ടി വക്കാന്‍ പോകുന്നെ" "മാരണം തന്റെ കുഞ്ഞമ്മ. കണ്ണേട്ട നിങ്ങൾ ഭാഗ്യം ചെയ്യണം ഇത് പോലെ ഒരു സല്‍സ്വഭാവിയും നന്മ നിറഞ്ഞ മനസ്സും നിഷ്കുവും സുന്ദരിയും ഓമനത്തവും നിറഞ്ഞ ഈ എന്നെ നിങ്ങള്‍ക്ക് കിട്ടിയില്ലേ " " എടി നീ എനിക്ക് വേറെ പെണ്ണിനെ ആലോചിക്കുവാണോ എങ്കി നല്ലതാ നിന്നെ കെട്ടി വയ്ക്കേണ്ടി വരില്ലല്ലോ " " ഭ... ഞാൻ എന്നെ പറ്റിയ പറഞ്ഞെ കണ്ടോ എന്തൊരു ഓമനത്തം നിറഞ്ഞ മുഖമാ" " പിന്നേ ഓമനത്തം നിറഞ്ഞ് അങ്ങ് ഇരിക്കുവാ ഒന്ന് പോയേടി ടി ഞാൻ ഇനീ എന്ത്‌ ചെയ്യണമെന്ന്‌ പറ" " നിങ്ങൾ എന്ത്‌ ചെയ്യണമെന്ന്‌ ഞാൻ പറഞ്ഞ്‌ തരണോ എങ്കി ഒരു നൂറു വട്ടം ഏത്തം ഇട് " " ടി എന്റെ ഷർട്ട് കീറിയിട്ട് കുന്തം വിഴുങ്ങിയ പോല നിക്കുന്ന കണ്ടില്ലേ ഒരൊറ്റ അടി അങ്ങ് വച്ച് തന്ന ഉണ്ടല്ലോ "

"ആഹാ താൻ എന്നെ അടിക്കാന്‍ വരുമ്പോ എന്റെ കൈ തേങ്ങ ഇടാൻ പോകുമല്ലോ" " എന്റെ പൊന്ന് കൊച്ചെ ഇനീ ഞാൻ എന്ത്‌ ഇട്ടോണ്ട് നടക്കും " " ആ അത് സച്ചി ഏട്ടന്റെ വീട് ഇവിടെ അടുത്ത് അല്ലെ കിച്ചു ഏട്ടനോട് പറഞ്ഞ്‌ എടുപ്പിക്ക്" " ആ അത് ശരിയാ പെട്ടന്ന് ഞാൻ ഓര്‍ത്തില്ല" " എന്നാ ഞാൻ പോട്ടെ " " എവിടെ പോണു ഡോര്‍ ലോക്കാ ഇനീ അവർ വന്നാലേ തുറക്കാന്‍ പറ്റുള്ളൂ " " ഓ അതും ശെരിയാ ഇനീ ഇവിടെ ഇരിക്കാം " ഇതെല്ലാം സാന്ദ്ര പുറത്ത്‌ നിന്ന്‌ കാണുന്നുണ്ടായിരുന്നു സാന്ദ്ര കണ്ടെന്ന് മനസ്സിലായ അച്ചു കണ്ണനോട് കുറച്ചും കൂടി ക്ലോസ് ആയി പെരുമാറി. സാന്ദ്ര പ്രിന്‍സിയെ വിളിക്കാൻ ഓടി പോയീ. പ്രിന്‍സി അവിടെ ഗെയിം കളിച്ച് കൊണ്ട്‌ ഇരിപ്പാണ് സാന്ദ്ര വന്ന് വിളിച്ചതും പ്രിന്‍സി തോറ്റു. സാന്ദ്ര ഇല്ലാത്തത് എല്ലാം കൂടി ചേര്‍ത്തു കഥാ അങ്ങ് ഉണ്ടാക്കി പ്രിന്‍സിയോട് പറഞ്ഞു. ****** "നിനക്ക് എന്താ ഇപ്പൊ പ്രത്യേക ഒരു സ്നേഹം"

"ആ ഇപ്പൊ ഒരുത്തി ഇവിടുന്ന് തുള്ളി പോയില്ലേ അവൾ പ്രിന്‍സിയെ വിളിക്കാൻ പോയതാ" "ആ അത്രേ ഉള്ളു..... ഏ എന്തോന്ന് ആന്ന് എന്റെ ദൈവമേ പണികള്‍ എല്ലാം കൂടി ഹെലികോപ്റ്റര്‍ പിടിച്ച് എന്റെ അടുത്തേക്ക് ആണല്ലോ വരുന്നേ ഒരെണ്ണം കഴിഞ്ഞ് അടുത്തത് " " ആ എന്റെ തലയില്‍ ഒരു ഐഡിയ വന്നു ഒന്ന് ഇങ്ങോട്ട് നിന്നേ" അച്ചു ചുറ്റും നോക്കാൻ തുടങ്ങി അവിടെ ഒരു ഡസ്റ്റർ കിടപ്പ് ഉണ്ടായിരുന്നു അത് എടുത്ത് കണ്ണന്റെ മുഖത്ത് ഇട്ട് ഒറ്റ അടി തലയിലും കൊടുത്തു ഒരടി. എന്നിട്ട് അച്ചുവിന്റെ കൈയിൽ ഉണ്ടായിരുന്ന ലിപ്സ്റ്റിക്ക് എടുത്ത് കുറച്ച് കണ്ണന്റെ ചുണ്ടില്‍ തേച്ചു കൊടുത്തു കുറച്ച് കണ്ണിന്റെ മുഖത്തും കൂടി തേച്ചു. "എടി നീ എന്നാ എടുക്കുവാ ഇത് ചോക്ക് പൊടിയാ ചൊറിയും" "ആ പ്രേതം സെറ്റ് പേടിക്കാൻ ഉള്ള ലുക്ക് ഒക്കെ ഉണ്ട് കുറച്ച് ക്ലോസ് അപ്പ് കൂടി വേണം ആയിരുന്നു ആ കുഴപ്പമില്ല"

പിന്നേ അച്ചു ചോക്ക് പൊടി എടുത്ത് മുഖത്ത് എല്ലാം അങ്ങ് തേച്ചു മുടിയും അഴിച്ചിട്ട് ലിപ്സ്റ്റിക്ക് എടുത്ത് ചുണ്ടിലും തേച്ച് കുറച്ച് ചുണ്ടിന്റെ സൈഡിലും തേച്ചു. " എങ്ങനെ ഉണ്ട് എന്നെ കാണാന്‍ " " correct പ്രേതം ലുക്ക് ഉണ്ട് " അപ്പോളേക്കും പ്രിന്‍സിയും സാന്ദ്രയും കൂടി വന്നു. പെട്ടെന്ന് അച്ചു അവിടെ ഇരുന്ന വലിയ ഒരു പുതപ്പ് എടുത്ത് തല വഴി ഇട്ടു. എന്നിട്ട് കണ്ണനോട് മുട്ട് കുത്തി ഇരിക്കാൻ പറഞ്ഞ് അച്ചു കണ്ണന്റെ തോളില്‍ കയറി ഇരുന്നു. " വീഴാതെ പിടിച്ചോണേ" " ഹോ മിക്കവാറും എന്റെ കഴുത്ത് ഒടിയും" അപ്പോളേക്കും പ്രിന്‍സിയും സാന്ദ്രയും കതക്‌ തുറന്ന് വന്നു. അച്ചു കണ്ണനോട് തിരിയാന്‍ പറഞ്ഞു. പ്രിന്‍സിയും സാന്ദ്രയും വരുമ്പോ കാണുന്നത് തിരിഞ്ഞ് നിക്കണ എട്ടടി രൂപമുള്ള ഒരു സാധനത്തെ ആണ്. അത് കണ്ടതും സാന്ദ്ര ഓടി അങ്ങ് പോയീ. " ആ... ആരാ "(പ്രിന്‍സി) " ഞാൻ ആരാണെന്ന് നിനക്ക് അറിയണം അല്ലേടാ" (അച്ചു) എന്ന് പറഞ്ഞ്‌ തിരിഞ്ഞതും പ്രിന്‍സി ദേണ്ടെ ഫ്ലാറ്റ്.

പതിയെ കണ്ണന്‍ അച്ചുവിനെ താഴെ ഇറക്കി. അച്ചുവും കണ്ണനും അവിടെ ഇരുന്ന് അങ്ങ് ചിരിക്കാന്‍ തുടങ്ങി. കിച്ചുവും വിഷ്ണുവും ഷർട്ട് കൊണ്ട്‌ വന്നപ്പോ കാണുന്നത് രണ്ട് രൂപങ്ങള്‍ ഇരുന്ന് ചിരിക്കുന്നത് ആണ് (അച്ചുവിന്റെ തലയിലെ പുതപ്പും മാറ്റിയിട്ടില്ല അത് കൊണ്ട് അച്ചു ആണെന്ന് മനസ്സിലാവാത്തേ ഇല്ല). "വിഷ്ണു ദേണ്ടെ രണ്ട് പ്രേതം നിക്കുന്നു" "ആടാ കിച്ചു മിക്കവാറും കല്യാണം കഴിക്കാതെ ആത്മഹത്യ ചെയതത് ആയിരിക്കും" "ആ... ഏ... ഈ" എന്നും പറഞ്ഞു കിച്ചുവിൻ്റെ ബോധം പോയി. കിച്ചുവിനെ തപ്പി നോക്കിയിട്ട് കാണാതെ വിഷ്ണു നിലത്ത് നോക്കിയപ്പോ കാണുന്നത് പ്രിന്‍സിയും കിച്ചുവും ബോധം കെട്ട് കിടക്കുന്ന ആണ്. അപ്പോ തന്നെ വിഷ്ണുവിന്റെയും ബോധം പോയി. അച്ചു ചെന്ന് വിഷ്ണുവിനേ വിളിച്ചു. വിഷ്ണു എഴുന്നേറ്റതും അച്ചു വെടിപ്പായി ഒന്ന് ഇളിച്ചു കൊടുത്തു അപ്പോളേക്കും വിഷ്ണുവിന്റെ ഒള്ള ബോധം കൂടി അങ്ങ് പോയീ.

പിന്നേ മുഖം എല്ലാം കഴുകി കളഞ്ഞ് കണ്ണന്‍ അവർ കൊണ്ട്‌ വന്ന ഷർട്ടും എടുത്തിട്ട് എല്ലാരേം വെള്ളം തളിച്ച് എഴുന്നേപ്പിച്ചു. "എടാ കണ്ണാ നീ വന്നോ ഇവിടെ രണ്ടു പ്രേതം ഉണ്ട്" (കിച്ചു) "ആ ഉണ്ട് പ്രേത ചേട്ടനും പ്രേത ചേച്ചിയും" (വിഷ്ണു) "അല്ല അല്ല എട്ടടി പൊക്കം ഉള്ള പ്രേതമാ ഇവിടുള്ളേ ഞാൻ കണ്ടതാ ആ സാന്ദ്ര അവള്‍ക്ക് ഞാന്‍ കൊടുക്കുന്നുണ്ട് " (പ്രിന്‍സി) എന്നും പറഞ്ഞ് പ്രിന്‍സി ചവിട്ടി തുള്ളി പോയീ. ബാക്കി പടകൾ എല്ലാം കൂടി അവിടെയുള്ള ആല്‍മര ചുവട്ടില്‍ പോയീ ഇരുന്ന് ഇന്ന് ഉണ്ടായ സംഭവത്തെ പറ്റി പറഞ്ഞ്‌ ഇരുന്ന് ചിരിക്കാന്‍ തുടങ്ങി. വീട്ടില്‍ നിന്ന് വിളിച്ചത് കൊണ്ട്‌ അവിടേക്ക് പോയീ. അപ്പോളാണ് കിച്ചുവിന്റെ ഫോണിലേക്ക് ഒരു കോൾ വന്നത്. ***** ഇതേ സമയം സാന്ദ്ര അടുത്ത പണിക്ക് ഉള്ള ഒരുക്കത്തിലാണ് "ഹലോ മാഡം" "ആ പറ എന്തായി അവൾ തീര്‍ന്നോ" (സാന്ദ്ര) "അതേ മാഡം നമുക്ക് ഒരു അബദ്ധം പറ്റി ആ വണ്ടിയില്‍ അവന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ" "ആ എന്നിട്ട്" "കുഴപ്പം ഒന്നുമില്ലെന്ന് തോന്നുന്നു മാഡം തലക്ക് പരിക്ക് ഉണ്ട്" "അത് മതി അത്രേം മാത്രം മതി".... (തുടരും)

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story