💕നിന്നിലലിയാൻ💕: ഭാഗം 7

ninnilaliyan ami

രചന: ആമി

"കുറുന്നരി മോഷ്ടിക്കരുത് കുറുന്നരി മോഷ്ടിക്കരുത് കുറുന്നരി മോഷ്ടിക്കുകേ ചെയ്യരുത് നമ്മടെ ഡോറ എന്നും കാണുന്ന നമ്മളോടാ" "അതിന്‌ താൻ എപ്പഴാ കാണുന്നേ" "അത് നമ്മടെ ഏട്ടന്റെ മോള് ദേവൂട്ടി അവൾ എപ്പോളും ഇതാ കാണുന്നേ അങ്ങനെ ഞാനും അവളുടെ കൂടെ ഇരുന്ന് കാണും. അല്ല ഇപ്പൊ നിനക്ക് എന്താ ഡോറയുടെ പ്രേതം കയറിയോ" " അതിന്‌ ഡോറ ചത്ത് ഇല്ലല്ലോ. അല്ല താൻ ആ കത്തി താഴെ ഇട്ടേ എനിക്ക് അറിയാം താൻ അതുകൊണ്ട് എന്നെ കുത്തി കൊല്ലും " " നിനക്ക് എന്തോന്ന് പെണ്ണേ പനി ആയപ്പോ തലയില്‍ ആൾ താമസം ഒന്നുമില്ലേ അല്ലെ തന്നെ ആ തലക്ക് അകത്ത് പിണ്ണാക്കാ" " അല്ല നന്ദുവും മീനുവും പറഞ്ഞല്ലോ നിങ്ങൾ പത്താം വയസ്സില്‍ രണ്ട് പേരെ കൊന്നിട്ട് ജയിലില്‍ ആയിരുന്നു ഇപ്പോ വന്നതാ എന്ന് " " ആ....... ഏയ് എന്തോന്ന് ആന്ന് ഞാൻ പത്താം വയസ്സില്‍ രണ്ടിനെ കൊന്നു. ഈ ഞാൻ പലരുടെയും തല തല്ലി പൊട്ടിച്ചിട്ട് ഉണ്ട് അത് ഈ രണ്ട് മൂന്ന്‌ വര്‍ഷം. അല്ല പത്താം വയസ്സില്‍ കോല് മിഠായിയും തിന്ന് കൊണ്ട്‌ നടന്ന ഈ ഞാനാ ഒന്ന് പോയേടി " " സത്യം... ഇപ്പൊ ആര്‍ക്കാ വട്ടായേ എനിക്ക് ആണോ " " ആ വട്ട് നിന്റെ തന്തയ്ക്കു....... പനിയെല്ലാം കുറഞ്ഞോ " " ആ കുറവുണ്ട് തനിക്ക് പനി അല്ലായിരുന്നോ എങ്ങനുണ്ട് " "'അത് എപ്പോളെ മാറി "

" അല്ല താൻ എന്തിനാ ഓടി പിടഞ്ഞു ഇങ്ങോട്ട് വന്നേ " " ചുമ്മാ എന്റെ ഭാവി വധുവിന് പനിയാ എന്ന് അറിഞ്ഞപ്പോ ഉള്ളില്‍ എന്തോ ഒരു ഇത് " " ദേ ഒന്നാ എന്റെ അച്ഛനും അമ്മയും തന്നെ മരിമോൻ ആയി ഏറ്റെടുത്തേക്കുവാ" " ആ അപ്പോ മുക്കാലോളം സെറ്റ് ആയി ഇനീ എന്റെ അച്ചു കുട്ടിയും കൂടി ഒന്ന് സമ്മതിച്ചാ കല്യാണം സെറ്റ് " അപ്പോളേക്കും പടകള്‍ എല്ലാം കൂടി വന്നു. " എടാ വീട് മാറി പോയീ ദേണ്ടെ കണ്ണന്റെ വീടാ ഇത്" (കിച്ചു) " പോടാ പൊട്ടാ ഹരി അങ്കിള്‍ മുന്‍പില്‍ ഇരിക്കുന്ന നീ കണ്ടില്ലേ "(വിഷ്ണു) " ആ ശെരിയാ അപ്പോ എടാ കണ്ണാ കൂടും കുടുക്കയും എടുത്ത് ഇങ്ങോട്ട് താമസം മാറിയോ "(കിച്ചു) "അത് ഞാൻ പോയ വഴിക്ക് ഇങ്ങോട്ട് വന്നതാ" (കണ്ണന്‍) " കൂടുതല്‍ ഉരുളണ്ട ഞങ്ങൾക്ക് മനസിലായി ഇങ്ങോട്ട് വന്നതാ എന്ന് "(സച്ചി) " അല്ല അച്ചു നിന്റെ പനി കുറഞ്ഞോ "(അരുണ്‍)

"ആ കുറഞ്ഞു "(അച്ചു) " കണ്ണേട്ടൻ്റേയോ "(ആദി) " അത് കുറഞ്ഞല്ലോ അത് കൊണ്ടല്ലേ നമ്മുടെ കണ്ണന്‍ ഓടി പിടഞ്ഞ് ഇങ്ങ് വന്നത്"(കിച്ചു) " അത് തന്നെ നമ്മുടെ കണ്ണേട്ടന് ഈ കൊച്ചിനോട് എന്ത്‌ സ്നേഹം ആണേ ഇവളും കൂടി മനസ്സിലാക്കി കഴിഞ്ഞായിരുന്നേ ഇപ്പൊ രണ്ടിന്റെയും കല്യാണം കഴിഞ്ഞേനേ"(നന്ദു) "അങ്ങനെ അങ്ങ് പറഞ്ഞ്‌ കൊടുക്ക് നന്ദു "(കണ്ണന്‍) " നീ ആദ്യമേ ദേണ്ടെ ആ കിച്ചു ഏട്ടന്റെ സ്നേഹം അങ്ങ് മനസ്സിലാക്ക് ആ പാവം നിക്കുന്ന കണ്ടില്ലേ "(അച്ചു) നന്ദു കിച്ചുവിനെ ഒന്ന് നോക്കിയപ്പോ കിച്ചു ഒന്നും അറിയാത്ത പോലെ മുകളിലേക്ക് നോക്കി കൊണ്ട്‌ നിക്കുവാ. "നിങ്ങൾ നാളെ കോളെജില്‍ വരണം ട്ടോ ഇല്ലേ ഞങ്ങൾ പോവത്തില്ല" (സച്ചി) " അത് തന്നെ നിങ്ങ ഇല്ലാതെ മുട്ടൻ അലമ്പ് ആയിരുന്നു "(ആദി) " അതൊക്കെ പോട്ടെ ഒരു പനിയായ കൊച്ചിനെ കാണാന്‍ വെറും കയ്യോടെ ആണോ വരുന്നേ കുറച്ച് ഫ്രൂട്ട്സ് ഒക്കെ മേടിക്കാന്‍ വയ്യായിരുന്നോ" "അയ്യോ പൊന്ന് മോളെ നീ പനിയായിട്ട് വീട്ടില്‍ കിടക്കുവല്ലേ അല്ലാതെ പ്രസവ വാര്‍ഡ് ഇല്‍ കിടക്കുവല്ലല്ലോ "(വിഷ്ണു) " ദേ വിഷ്ണു ഏട്ടാ അല്ല നന്ദു മീനു ഐശു നിങ്ങൾ ഇങ്ങ് വന്നേ " " എന്താടീ "(മൂന്നും) " നീ അമ്മയോട് ചെന്ന് പറ എന്തേലും ഒക്കെ കഴിക്കാൻ എടുക്കാൻ "(അച്ചു)

" എന്തോന്ന് ആടി നീ കഴിക്കാന്‍ ആയി ജീവിക്ക് ആന്നോ "(ആദി) " പിന്നേ വിരുന്ന് കാര് വരുമ്പോ മാത്രമേ അമ്മ പൂഴ്ത്തി വച്ചേക്കുന്ന സാധനം എല്ലാം എടുക്കുന്നേ അറിയാമോ "(അച്ചു) "ഞങ്ങൾ ഇറങ്ങൂവാണേ നാളെ കോളെജില്‍ കാണാം "(കിച്ചു) എന്ന് പറഞ്ഞ്‌ എല്ലാരും അവിടുന്ന് ഇറങ്ങി കണ്ണന്‍ എല്ലാരും പോയീ കഴിഞ്ഞ് ആണ്‌ ഇറങ്ങിയേ " അച്ചു ദേ അങ്ങോട്ട് ഒന്ന് നോക്കിയേ " എന്ന് കണ്ണന്‍ പറഞ്ഞപ്പോ അച്ചു അങ്ങോട്ട് നോക്കി. അപ്പോളേക്കും കണ്ണന്‍ അച്ചുവിന് ഒരുമ്മ കൊടുത്തു. അതോടെ പിന്നെയും നമ്മടെ കൊച്ചിന്റെ കിളി എല്ലാം റ്റാറ്റാ പറഞ്ഞു പറന്ന് പോയീ. "Love you അച്ചു നാളെ കോളെജില്‍ കാണാമെ." കണ്ണന്‍ ഇറങ്ങി വീട്ടിലേക്ക് പോയീ. ******** പിറ്റേ ദിവസം കോളെജില്‍ "എടി ഏതോ ഒരു പുതിയ കൊച്ചു വരുന്നുണ്ട് എന്ന് പറഞ്ഞല്ലോ" (അച്ചു) "ആ വരുന്നുണ്ട് നമുക്ക് പറ്റിയ കേസ് ആണേ നോക്കാം" (ഐശു) "ഇനീ പടിപ്പി എങ്ങാനും ആയിരിക്കുമോ "(നന്ദു) " അങ്ങനെ ആണേ പിന്നേ ടീച്ചർ അങ്ങോട്ട് തുടങ്ങും അവളെ കണ്ടു പടി എന്ന്" (മീനു) "അത് correct നോട്ട് ദ പോയിന്റേ"(അച്ചു) അപ്പോളേക്കും പുതിയ അവതാരം അവിടെ ലാന്‍ഡ് ചെയതു. " ദേണ്ടെ വന്നു ഇവള്‍ എന്തുവാടി പെയിന്റ് ബക്കറ്റോ" (നന്ദു)

" ആ അത് തന്നെ ഏഷ്യൻ പെയിന്റിൻ്റെ പരസ്യം ആണോ"(അച്ചു) " എനിക്ക് തോന്നുന്നു വീട്ടില്‍ പെയിന്റ് അടി നടന്നപ്പോ കൊച്ചു അതിന്റെ കീഴില്‍ പോയീ നിന്നത് ആയിരിക്കും" (മീനു) "ആ ഇങ്ങോട്ട് വരുന്നുണ്ട് ട്ടോ നല്ല പോലെ കട്ടക്ക് പറഞ്ഞോണം"(ഐശു) " ഹലോ മൈ നെയിം ഈസ് സാന്ദ്ര വാട്ട് ഈസ് യുവർ നെയിം " " നന്ദുവേ ഇത് ആരാടി ജര്‍മ്മന്‍ സായിപ്പിന്റെ കൊച്ചു മോള് ആണോ "(അച്ചു) " ചെലപ്പം അമേരിക്കയിലെ സായിപ്പിന്റെ മോള് ആയിരിക്കും "(നന്ദു) "ഏയ് ആഫ്രിക്ക ആവാനാ വഴി ഈ പെയിന്റ് എല്ലാം അങ്ങ് തുടച്ച് കളഞ്ഞ ശെരിക്കും ആഫ്രിക്ക കാരി " " ടി "(സാന്ദ്ര) " ഡേയ് "(അച്ചു) അവളുടെ നേരെ അച്ചു കൈ ചൂണ്ടി. " ഐ വിൽ ഷോ യു "(സാന്ദ്ര) " അയ്യോ മോളെ ഇവിടെ വച്ച് എങ്ങനെയാ കാണിക്കുന്നേ നാണക്കേട് അല്ലെ. അല്ല നിനക്ക് കാണിക്കണം എന്ന് അത്ര നിര്‍ബന്ധമാ"(അച്ചു) സാന്ദ്രയും വാലും കൂടി പുറത്തേക്ക്‌ പോയീ അവർ ആരോടോ സംസാരിക്കുന്ന കണ്ടു എത്തി നോക്കിയപ്പോ നമ്മടെ കണ്ണനുമായിട്ട് സാന്ദ്ര ഭയങ്കര കത്തിയടി. അച്ചു നോക്കുന്നുണ്ട് എന്ന് അറിഞ്ഞതോടെ കണ്ണന്‍ ഒന്നും കൂടി ക്ലോസ് ആയി സംസാരിക്കാൻ തുടങ്ങി. " എടി ഇവള്‍ നിനക്ക് പണിയാവും" (നന്ദു) "യാ.. യാ.. ഇവള്‍ ഇവിടുന്ന് പോണതിന്‌ മുന്ന് അടിച്ച് ഒതുക്കണം" (അച്ചു)

അപ്പോളേക്കും പ്രഭാവതി ടീച്ചർ വന്നു ക്ലാസ്സ് എടുക്കാന്‍ തുടങ്ങി. നമ്മടെ കൊച്ചിന് അവരുടെ ക്ലാസ്സ് ഇഷ്ടം അല്ലാത്തത് കൊണ്ട്‌ കൊച്ച് ഉറങ്ങാൻ തുടങ്ങി. ഉറങ്ങി നല്ല ഫ്ലോയിൽ വന്നപ്പോ ആണ്‌ ടീച്ചറിന്റെ ഡെസ്കിൽ ഇട്ട് ആഞ്ഞ് വടി കൊണ്ട്‌ കൊട്ടിയത്. അപ്പോളേക്കും കൊച്ച് ഞെട്ടി ഉണര്‍ന്നു. " ടി ബെല്ലടിച്ചു വാ canteen ഇല്‍ പോയീ എന്തേലും ഞണ്ണാം" "എടി ടീച്ചര്‍ ഡെസ്കിൽ കൊട്ടിയതാ" (നന്ദു) "അശ്വതി സ്റ്റാന്‍ഡ് അപ്പ്" അച്ചു കോട്ടുവാ വിട്ട് എഴുന്നേറ്റു. "എന്താ ടീച്ചറേ" "ഞാൻ ഇവിടെ എന്തിനാ നിക്കുന്നേ" "അയ്യോ ടീച്ചര്‍ എന്തിനാ നിക്കുന്നേ ഇവിടെ ഇഷ്ടം പോലെ സ്ഥലം ഉണ്ടല്ലോ ടീച്ചര്‍ ഇങ്ങ് വാ ദേണ്ടെ ഇവിടെ ഇരിക്കാം " എന്ന് പറഞ്ഞ്‌ അപ്പോ ക്ലാസ്സ് മുഴുവന്‍ ചിരിക്കാന്‍ തുടങ്ങി. ടീച്ചര്‍ ഇതെല്ലാം കണ്ട് കലി തുള്ളി നിക്കാണ്. " silence ഞാൻ ഇപ്പൊ എന്തിനെ പറ്റിയ ക്ലാസ്സ് എടുത്തേ" " ഓ അത് " " ആ പറ" "അത്..... എനിക്കറിയില്ല" " ഞാൻ നിനക്ക് ഉറങ്ങാന്‍ ഉള്ള താരാട്ടു പാട്ട് പാടി തരുവല്ല എന്റെ ക്ലാസില്‍ കിടന്ന് ഉറങ്ങാൻ" "ടീച്ചറിന്റെ ക്ലാസ് എനിക്ക് താരാട്ട് പോലെയാണ്‌ തോന്നുന്നേ ടീച്ചറിന്റെ ക്ലാസ്സ് കേട്ട്‌ കഴിഞ്ഞ അപ്പോ ഞാൻ ഉറങ്ങി പോകും" " ടി അശ്വതി ഇങ്ങോട്ട് വന്നേ ദേണ്ടെ ഇവിടെ ഇരി" അച്ചു നോക്കിയപ്പോ നന്ദു അവിടെ ഡെസ്കിൽ തല ചാരി കുനിഞ്ഞ് കിടക്കുന്നു ഏതാണ്ട് ശബ്ദവും കേള്‍ക്കുന്നുണ്ട്.

അയ്യോ പാവം എന്തൊരു നല്ല ചങ്കു കൂടെ ഉള്ളതിനെ ടീച്ചർ പൊക്കിയപ്പോ കിടന്ന് കരയുന്നു. " ടി പോട്ടെ ടി കരയാതെ ടീച്ചര്‍ എന്നെ ഒന്നും ചെയ്യില്ല ട്ടോ " അപ്പോ നന്ദു എഴുന്നേറ്റ് അച്ചുവിനെ നോക്കി. നന്ദു ചിരിച്ച് ചിരിച്ച് കണ്ണില്‍ കൂടി വെള്ളം വരെ വന്നു. "അയ്യോ അതിന്‌ ആര് കരഞ്ഞു" "ടി അശ്വതി ഇങ്ങോട്ട് വാ ഇവിടെ വന്ന് ഇരി" എന്ന് പറഞ്ഞതും അച്ചു പെട്ടന്ന് എഴുന്നേറ്റു ടീച്ചറിന്റെ ബുക്ക് വെച്ച ഡെസ്കിൽ കയറി ചമ്രം പിടഞ്ഞ് ഇരുന്നു. "ആഹാ എന്തിനാ ടീച്ചറേ വിളിച്ചേ ഇവരെ യോഗ പഠിപ്പിക്കാന്‍ ആണോ" "ടി നിന്നോട് ആരാടി കയറി ഇരിക്കാൻ പറഞ്ഞെ താഴെ ഇരിക്കാൻ ആ പറഞ്ഞെ " " അത് വേണോ ടീച്ചർ ഇവിടെ ഇരിക്കുന്നതാ ഒരു രസം എല്ലാരേം കാണാം" "ഭ... ഇറങ്ങി താഴെ ഇരിക്കടി" എന്ന് പറഞ്ഞതും അച്ചു നിലത്ത് ഇരുന്നു. "അല്ല തമ്പുരാട്ടിയുടെ ബുക്ക് എന്തിയേ" " ബാഗില്‍ ഉണ്ട് ടീച്ചർ "

" ബാഗില്‍ പൂജിക്കാൻ വെച്ചേക്കുവാണോടി നീ എഴുന്നേറ്റേ" " ഓ ടീച്ചര്‍ ഏതേലും ഒന്ന് പറ ഒന്നേ എഴുന്നേക്കാൻ അല്ലെ ഇരിക്കാൻ " " നീ എഴുന്നേറ്റ് ആ കൈ നീട്ട്" "ഒരു മിനിറ്റ് ടീച്ചര്‍ ആ വടി ഒന്ന് തന്നേ" ടീച്ചറിന്റെ കൈയിലെ വടി അച്ചു മേടിച്ച് എടുത്തു എന്നിട്ട് കൈയിൽ പതിയെ അടിച്ചു നോക്കി ഏയ് ഇല്ല വേദന ഇല്ല ചെറിയ വടി ആണെന്നു തോന്നുന്നു. " ഇന്നാ ടീച്ചർ അടിച്ചോളൂ" എന്നെ പോലെ വിനയം ഉള്ള കൊച്ചു വേറെ എവിടെയുണ്ട്. ടീച്ചര്‍ അപ്പോളേക്കും ആഞ്ഞ് അച്ചുവിന്റെ കൈയിൽ ഒറ്റ അടി. "യ്യോ തള്ളച്ചി എന്റെ കൈയടിച്ച് ഒടിച്ചേ" "എന്താടീ നീ ഇപ്പൊ പറഞ്ഞെ" "ഒന്നുമില്ല ടീച്ചർ എന്നെ അടിച്ചെന്ന് പറഞ്ഞതാ" "ഗറ്റ് ഔട്ട് ഫ്രം മൈ ക്ലാസ് " " ഓ ഇതങ്ങു നേരത്തെ പറഞ്ഞ പോരെ എന്റെ ടീച്ചർ. ഇത് ഇപ്പൊ അടിയും കൊണ്ട് ചുമ്മാ സമയം കളഞ്ഞു ടീച്ചറിന് പുണ്യം കിട്ടും അപ്പോ ഞാൻ പോട്ടെ. "... (തുടരും)

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story