💕നിന്നിലലിയാൻ💕: ഭാഗം 9

ninnilaliyan ami

രചന: ആമി

പെട്ടെന്ന് അവന്‍ അവളെ സ്വതന്ത്രയാക്കി. അവൾ ഓടിയത് മഴയത്തേക്കാണ്. വീഴാന്‍ പോയതും കണ്ണന്‍ അച്ചുവിനെ ഒരു കൈയില്‍ താങ്ങി നിർത്തി. പിന്നേ കണ്ണും കണ്ണും നോക്കലായി. കണ്ണന്റെ കണ്ണുകളില്‍ പ്രണയം നിറഞ്ഞ് നിന്നിരുന്നു. (വേണേ ഒരു സോങ് പ്ലേ ചെയതോ ട്ടോ). അപ്പോളേക്കും കിച്ചു അവിടെ ലാന്‍ഡ് ചെയ്തു. കിച്ചു പെട്ടെന്ന് ഫോൺ എടുത്ത് ഒരു ഫോട്ടോ അങ്ങ് എടുത്തു. "ട്ടോ ഇവിടെ മഴയത്ത് എന്താ പരിപാടി ശിലയായി നിക്കുന്ന കണ്ടു ചോദിച്ചതാ" പെട്ടന്ന് രണ്ടും സ്വപ്ന ലോകത്തിൽ നിന്ന് അങ്ങ് ലാന്‍ഡ് ചെയതു. "അത് ഇവള്‍ വീഴാന്‍ പോയപ്പോ പിടിച്ചതാ" "കിടന്ന് ഉരുളണ്ട നിങ്ങള്‍ വരുന്നുണ്ടോ നമുക്ക് എല്ലാര്‍ക്കും കൂടി ബീച്ചിൽ പോവാം" "പിന്നേ മഴ കുറയട്ടെ ഞാൻ എപ്പഴേ റെഡി "(അച്ചു) അങ്ങനെ മഴ കുറഞ്ഞതും എല്ലാ എണ്ണം കൂടി ബീച്ചിലേക്ക് വിട്ടു. അവിടെ ചെന്നതും ആദിയും ഐശുവും ആദ്യമേ സ്കൂട്ട് ആയി. പിന്നേ കിച്ചുവും നന്ദുവും അവർ സെറ്റ് ആയില്ലെങ്കിലും ചുമ്മാ ഓരോന്ന് ഒക്കെ അങ്ങ് സംസാരിക്കാൻ ഇരുന്നു. വിഷ്ണുവും മീനുവും അങ്ങനെ തന്നെ. അച്ചു ആദ്യമേ തന്നെ ഒറ്റക്ക് ഒരു സ്ഥലത്ത് പോയി ഇരുന്നു.

അരുണ്‍ ലച്ചു വിളിച്ചപ്പോ സൊല്ലാൻ പോയീ. പിന്നേ സച്ചി ആള്‌ ആകെ ശോകം അടിച്ച് ഇരുന്ന് അപ്പോ ആണ്‌ പിറകില്‍ നിന്ന് ഒരു മദാമ്മ വിളിച്ചത്. പിന്നേ അവർ അങ്ങ് കത്തിയടി ആയി. ******* അച്ചു അവിടെ ഇരുന്ന് അപ്പോ ആണ്‌ പിന്നില്‍ നിന്ന് കണ്ണന്‍ വന്ന് കണ്ണ് പൊത്തിയത്. കണ്ണന്‍ പാടാൻ തുടങ്ങി. 🎶പിന്നില്‍ വന്ന് കണ്ണ് പൊത്താം🎶 "അയ്യോ വേണ്ട എന്റെ കണ്ണൊന്നും പൊത്തണ്ട" 🎶കണ്ടുവെന്ന് കള്ളം ചൊല്ലാം 🎶 "അതെന്തിനാ കള്ളം പറയുന്നേ ഇപ്പൊ എന്നെ കണ്ടല്ലോ" 🎶കാണാത്ത കഥകളിലെ രാജാവും റാണിയും ആകാം🎶 "ഏയ് രാജാവും റാണിയും ഒന്നും ആവണ്ട അത്ര വലിയ അതിമോഹം ഒന്നും എനിക്കില്ല" "ശ്ശൊ നശിപ്പിച്ചു. ഞാൻ ആരാണ് എന്ന് മനസ്സിലായോ " " യ്യോ ഇനീ കാമുകി തേച്ചതിന് പാട്ട് പാടി കടലില്‍ ചാടി ചത്ത ഏതേലും ചേട്ടൻ ആണോ. യ്യോ പ്രേത ചേട്ടാ ഞാൻ ചേട്ടന്റെ കാമുകി അല്ല. പ്രേത ചേട്ടന്‍ എന്നെ വെറുതെ വിടണം. എന്നെ കൊല്ലല്ലേ പ്രേത ചേട്ടാ. എന്റെ നിഷ്കു മുഖത്തേക്ക് നോക്കി എങ്ങനെ കൊല്ലാൻ തോന്നി പ്രേത ചേട്ടാ. ഞാൻ പാവമായ ചെറിയ കുട്ടിയാ ചേട്ടാ "

" നീ ആ കണ്ണനെ എന്തിനാ പിറകെ നടത്തുന്നേ അവന്‍ പാവം അല്ലെ " " അല്ല പ്രേത ചേട്ടാ അങ്ങേർക്ക് രണ്ട് എല്ല് കൂടുതലാ ചേട്ടാ. " " എല്ല് കൂടുതല്‍ നിന്റെ തന്തയ്ക്കു " കണ്ണന്‍ പെട്ടെന്ന് അച്ചുവിന്റെ മുന്‍പില്‍ വന്ന് നിന്നു. " യ്യോ പ്രേത ചേട്ടൻ എന്തിയേ കണ്ടോ ആ ചേട്ടന്‍ പോയി അങ്ങേരെ ആരാണ്ട് തേച്ച് പോയതാ അങ്ങനെ ചത്തതാ" " അത് ഞാനാ നല്ല ഒരു പാട്ട് പാടി കൊണ്ട്‌ വന്നപ്പോ എല്ലാം കളഞ്ഞ് കുളിച്ചു " " അല്ല താൻ കുറെ നാള് കൊണ്ട്‌ എന്റെ തന്തയ്ക്കു വിളിക്കാൻ തുടങ്ങിയിട്ട്" "നിന്റെ പൊട്ടത്തരം കേട്ട്‌ എനിക്ക് കലിപ്പ് കയറി വരും അപ്പോ ഞാന്‍ നിന്റെ തന്തയ്ക്കു വിളിക്കും " " പൊട്ടി നിന്റെ അമ്മൂമ്മ " " ദേ എന്റെ അമ്മൂമ്മക്ക് പറഞ്ഞാ ഉണ്ടല്ലോ " " പറഞ്ഞാ താൻ എന്തോ ചെയ്യും " അച്ചു കണ്ണന്റെ നേര്‍ക്ക് കൈ ചൂണ്ടി. " ടി കൈ ചൂണ്ടുന്നോടി ഇനീ ചൂണ്ടുവോ" എന്നും പറഞ്ഞ് കണ്ണന്‍ അച്ചുവിന്റെ കൈ പിടിച്ച് തിരിക്കാൻ തുടങ്ങി. അച്ചു കണ്ണന്റെ മുടിയില്‍ പിടിക്കാന്‍ തുടങ്ങി. സഹികെട്ട് കണ്ണന്‍ അച്ചുവിന്റെ കൈ വിട്ടു. അച്ചു മുടിയില്‍ നിന്നും വിട്ടു.

പിന്നേ രണ്ടും കൂടി അവിടെ ഇരുന്ന് സംസാരിക്കാൻ തുടങ്ങി. " അതേ നമ്മടെ കുഞ്ഞിനെ ഇവിടെ കൊണ്ട് വരണം എന്നിട്ട് ആ കുഞ്ഞി കാല്‍ മണ്ണിലേക്ക് ഇറക്കി വെക്കണം ഞാനും നീയും നമ്മടെ ആദു മോളും ഹോ എന്നാ രസം ആയിരിക്കും അല്ലെ അച്ചു" "അതിന്‌ നമ്മൾ എപ്പഴാ കല്യാണം കഴിച്ചേ. അല്ല കല്യാണത്തിന് ഞാൻ ഉണ്ടായിരുന്നോ. അല്ല എപ്പഴാ കൊച്ചു ഉണ്ടായേ. അതിന്റെ പേരും ഇട്ടു. ഇതൊന്നും ഞാൻ അറിഞ്ഞില്ല. " " എടി ലോക ദുരന്തമേ ഞാൻ ഓരോ കാര്യങ്ങള്‍ പറഞ്ഞതാ ഒന്നും ആലോചിക്കേണ്ട" " ആ ഓക്കെ " ****** അരുണ്‍ ലച്ചുവിനോട് സൊള്ളി കഴിഞ്ഞ് വന്ന് നോക്കുമ്പോ കാണുന്നത് സച്ചിയും മദാമ്മയും കൂടി ഭയങ്കര കത്തിയടി. എന്റെ ദൈവമേ ഇവന് ഇംഗ്ലീഷ് അറിയാമോ. എന്തായാലും പോയീ നോക്കാം. അവിടെ ചെന്നപ്പോ കാണുന്നത് സച്ചി മദാമ്മയെ മലയാളം പഠിപ്പിക്കാന്‍ നോക്കുകയാണ്. "ഉരുളയ്ക്കുപ്പേരി" "കുരുള കരള" "ചേച്ചീ അങ്ങനെ അല്ല ഉരുളയ്ക്കുപ്പേരി" "ഡാ സച്ചി ഇത് എന്തോന്ന്" "ആ അരുണേ നീ വന്നോ മദാമ്മ ചേച്ചീ മീറ്റ് മയ് ഫ്രണ്ട് അരുണ്‍"

"ഹലോ കറുൺ" "ഓ കരുൺ അല്ല അരുണ്‍" "ആ അതൊക്കെ വിട് ഇത് ആരാ" (അരുണ്‍) "ഇത് മദാമ്മ ചേച്ചീ ഇവിടുന്ന് കിട്ടിയതാ പാവം ചേച്ചീ ഏതോ oru സായിപ്പ് ചേച്ചിയെ തേച്ചിട്ട് പോയീ അതിന്റെ വിഷമത്തിൽ കടൽ കാണാന്‍ വന്നതാ അല്ലെ ചേച്ചീ " " യാ യാ സച്ചി കുട്ടൻ ഈസ് correct ആ കാളകോടന് ഒറക്കലും മനസ്സമാധാനം കുട്ടിള്ള" " എന്തോന്നാടാ ഇത് "(അരുണ്‍) "എടാ ആ കാലമാടന് മനസമാധാനം കിട്ടില്ല എന്നാണ്‌ പറഞ്ഞെ " " I love you സച്ചി കുട്ടാ I love you " " ആ.... ഏ ചേച്ചീ എന്തോന്നാ പറഞ്ഞെ "(സച്ചി) " സച്ചി കുട്ടൻ എന്നെ കെട്ടാമോ" " ഡാ അരുണേ ഇപ്പൊ ഇവർ പറഞ്ഞ എന്തോന്ന് ആടാ " " എടാ നിനക്ക് മനസ്സിലായില്ലേ മദാമ്മ ചേച്ചിക്ക് നിന്നോട് അഘാതമായ പ്രണയം കെട്ടിക്കോടാ നിനക്ക് ചേരും " " പോടാ തെണ്ടി " "മദാമ്മ ചേച്ചി യു ആർ perfectly മാച്ച്. റിയലി ഹസ് ആൻഡ് വൈഫ്" "ഓ താങ്ക് യു അരുണ്‍ " " ഡാ തെണ്ടി ഇടയില്‍ കൂടി പാര പണിയാന്‍ നിക്കുവാണല്ലേ. ചേച്ചീ ഐ ആം already മാരീഡ്. യു ആര്‍ മൈ ബെസ്റ്റ് ഫ്രണ്ട് " " സച്ചി കുട്ടാ എന്നെ marrie ചെയ്യ് please സച്ചി കുട്ടാ"

" പാവം ഉണ്ടെടാ സച്ചി കുട്ടാ അതിന്‌ നിന്നെ ഭയങ്കര ഇഷ്ടമാടാ നീ അത് മനസ്സിലാക്ക്" " എടാ ഒന്ന് പോയേ എന്റെ സങ്കല്പം എല്ലാം വിട്ട് അല്ല നിങ്ങള്‍ക്ക് വേണ്ടത് ഒരു പെങ്ങളെ അല്ലെ അല്ലാതെ അമ്മച്ചിയെ അല്ലല്ലോ" " അത് കുഴപ്പമില്ല ഞങ്ങൾ ചേച്ചിയമ്മയായി കണ്ടോളാം " " എടാ നീ വന്നേ വാ പോവാം " " എടാ മദാമ്മ ചേച്ചീ ഇതിനെ കൂടി കൊണ്ട്‌ പോവാം " സച്ചി അരുണിനെ വിളിച്ച് കൊണ്ട്‌ അവിടുന്ന് ഓടി. മദാമ്മ ചേച്ചീ പിറകില്‍ നിന്ന് വിളിക്കുന്നുണ്ട്. പിന്നേ എല്ലാരും കൂടി വട്ടം കൂടിയിരുന്ന് സച്ചിയുടെ കാര്യം പറഞ്ഞ്‌ അങ്ങ് ചിരി തുടങ്ങി. പിന്നേ എല്ലാം വീട്ടിലേക്ക് പോയി. പിറ്റേ ദിവസം അവധി ആയത് കൊണ്ട്‌ അച്ചു മൊബൈലില്‍ കുത്തി മീനുവീനോട് ചാറ്റ് ചെയ്യാന്‍ തുടങ്ങിയപ്പോ മീനു അടുക്കളയില്‍ അമ്മയെ സഹായിക്കാന്‍ പോവണ് എന്ന് പറഞ്ഞു പിന്നേ കാവ്യ അവളോട്‌ ചോദിച്ച് അപ്പോ അങ്ങനെ തന്നെ. പിന്നേ അച്ചു അമ്മേ അടുക്കളയില്‍ നിന്ന് പുറത്താക്കി ഏതാണ്ട് ഉണ്ടാക്കാൻ തുടങ്ങി. ഇനീ എന്തര് ഒക്കെ ഉണ്ടാവും എന്ന് ആര്‍ക്ക് അറിയാം... (തുടരും)

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story