❤️നിന്നിലലിയാൻ❤️: ഭാഗം 16

ninnilaliyan daksha

രചന: ദക്ഷ ആമി

 കുറെ നേരമായിട്ടും ആദിയേ കാണാത്തതുകൊണ്ടു അമ്മ പറഞ്ഞിട്ട് അവനെ വിളിക്കാൻ മുകളിലേക്ക് വന്ന ആമി കാണുന്നത് എന്തോ കാര്യമായിട്ട് ചിന്തിച്ചിരിക്കുന്ന ആദിയേ ആണ്. ""ഇങ്ങേരിത് ആരെ സ്വപ്നം കാണുകയാ"" ആമി ആത്മാഗതമെന്നോണം പറഞ്ഞു. അവൾ വേഗം തന്നെ അവന്റെ അടുത്തേക് പോയി ""അതേ... "" അവൻ കേൾക്കുന്നില്ല ""അതേ.. ഡോ.... "" പെട്ടന്ന് അവൻ ചിന്തയിൽ നിന്നും ഞെട്ടി ""എന്താഡീ അലറുന്നത് "" ""ഓഹ് അപ്പോ ജീവനുണ്ട്, അമ്മ എത്ര നേരമായി കഴിക്കാൻ വിളിക്കുന്നു, അതിനു വിളി കേൾക്കാൻ എവിടെ സമയം, ഏതേലും പെൺപിള്ളേരെ ആലോചിച്ചു ഇരിക്കയായിരിക്കും"" എന്ന് പറഞ്ഞു കൊണ്ടു അവൾ തിരിഞ്ഞു നടന്നതും അവളുടെ കൈയിൽ പിടിവീണു. അവൻ അവളെ പിടിച്ചു തന്റെ ദേഹത്തേക്ക് വലിച്ചിട്ടു, ആമി എന്തോ ചോദിക്കാനായി വരുമ്പോഴേക്കും പെട്ടന്നുള്ളൊരു ഉൾപ്രേരണയാൽ അവൻ അവളെ ഗാഡമായി ചുംബിച്ചു,

ആമി എതിർക്കാൻ ശ്രെമിക്കുംതോറും അവളുടെ മേലുള്ള അവന്റെ പിടി മുറുകി വന്നു, പതിയെ എതിർപ്പുകൾ കുറഞ്ഞു വന്നു അവളും ആ ചുംബനലഹരിയിൽ അലിഞ്ഞു ചേർന്നു. ദീർഘ നേരത്തെ ചുംബനത്തിന് ശേഷം ശ്വാസം കിട്ടാതെ പിടഞ്ഞപ്പോൾ കിതച്ചുകൊണ്ട് ആമി അവനെ തള്ളിമാറ്റി. രണ്ടുപേർക്കും പരസ്പരം മുഖത്തേക്ക് നോക്കാൻ ഒരു മടി പോലെ തോന്നി. ആദി ആമിയുടെ മുഖത്തേക് നോക്കി അവൾ തലകുനിച്ചു നിൽക്കുകയാണ്. ""സോറി"" എന്ന് പറഞ്ഞുകൊണ്ട് അവൻ ബാത്‌റൂമിലേക് പോയി. അവൻ പോയിക്കഴിഞ്ഞു ആമി കണ്ണാടിയിൽ തന്റെ പ്രതിബിംബത്തിലേക് നോക്കി. അവൾ പതിയെ തന്റെ ചുണ്ടിൽ തലോടി, കുറച്ചു മുൻപേ കഴിഞ്ഞ കാര്യങ്ങളോർത്തു നാണത്താൽ കുതിർന്നൊരു ചെറുപുഞ്ചിരി അവളുടെ ചൊടികളിൽ വിടർന്നു. പെട്ടന്ന് ബാത്‌റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അവൾ വേഗം തന്നെ താഴത്തേക്കോടി. അവൾ നേരെ അടുക്കളയിലേക്കാണ് പോയത്.

""മോളെ കണ്ണൻ എവിടെ"" ശ്രീ അന്വേഷിച്ചു. ""കണ്ണേട്ടൻ വരുന്നുണ്ടമ്മേ, ""പറഞ്ഞു കഴിഞ്ഞാണ് ആമി എന്താണ് അവനെ വിളിച്ചതെന്ന് ഓർമ്മ വന്നത്. അവൾ തെറ്റുചെയ്തതുപോലെ നാവ് കടിച്ചു. ശ്രീ അത് കണ്ടു ചിരിച്ചു, അവൾ ഒരു ചമ്മിയ ചിരി പാസ്സാക്കി. ആപ്പോൾ തന്നെ ലച്ചു എന്തോ ആവിശ്യത്തിന് വേണ്ടി വിളിച്ചതോണ്ട് അവൾ അവിടെന്നു സ്കൂട്ടായി. ""അമ്മേ കഴിക്കാൻ എടുത്ത് വച്ചില്ലേ."" ആദി വന്നു ചോദിച്ചു. ""ആ മോനെ തരാം"" എന്ന് പറഞ്ഞകൊണ്ട് ശ്രീ അവനു ഭക്ഷണം എടുത്തു കൊടുത്തു അവന്റെ അടുത്ത് തന്നെ ഒരു ചെയറിൽ ഇരുന്നു. ""മോനെ നാളെ രാവിലെ തന്നെ ആമിമോളുടെ വീട്ടിലേക് പോകണം കേട്ടോ രണ്ട് ദിവസം അവിടെ നിക്കണം ""ശ്രീ അവനോടായി പറഞ്ഞു. ""രണ്ട് ദിവസം അവിടെ നിൽക്കണോ, രാവിലെ പോയിട്ട് വൈകീട്ട് വന്നാൽ പോരെ"" ""പോരാ ഇതൊക്കെ ചടങ്ങ് ആണ് തെറ്റിക്കാൻ പാടില്ല "" ""ഹ്മ്മ്.."" അവനൊന്നു മൂളിയാതെ ഉള്ളൂ രാവിലത്തെ ചമ്മൽ ഉള്ളത് കൊണ്ടു അന്ന് മുഴുവൻ ആമി ആദിയിൽ നിന്നും ഒളിച്ചു നടന്നു.

കൂടുതൽ സമയവും അവൾ ലച്ചുവിന്റ കൂടെ ആയിരുന്നു. രാത്രി എല്ലാവരും ഒരുമിച്ചു ഇരുന്നു ഫുഡ്‌ കഴിക്കുമ്പോഴാണ് പിന്നെ അവർ തമ്മിൽ നേർക്കുനേർ കാണുന്നത്. അവൾ അവന്റെ മുഖത്തേക്ക് നോക്കിയതേ ഇല്ല. രാത്രി അമ്മയെ പത്രങ്ങളൊക്കെ കഴുകാൻ സഹായിച്ചു, അവൾ റൂമിലേക്കു കയറിവന്നപ്പോൾ ആദി ബാൽക്കണിയിൽ നിന്നും ഒരു കാൾ ചെയ്തു അകത്തേക്ക് കയറിവരുകയായിരുന്നു. അവൾ അവന്റെ മുഖത്തേക് നോക്കി അവന്റെ മുഖം ദേഷ്യത്താൽ ചുവന്നിരുന്നു. ""ഇതിപ്പോ എന്താ പറ്റിയെ 🤔, ആശാൻ ചൂടിലാണല്ലോ, അഹ് എന്തേലും ആവട്ടെ"" അവൾ അവനെ ഒന്നുകൂടെ നോക്കി ബാത്‌റൂമിലേക് ഫ്രഷ് ആവാൻ പോയി. അവൾ തിരിച്ചു വരുമ്പോഴേക്കും അവൻ കിടന്നിരുന്നു. അവൾ വന്നു അവന്റെ എതിർവശത്തു കിടന്നു.

""ഇന്നെന്താ പറ്റിയെ അല്ലെങ്കിൽ വഴക്ക് കൂടാനെങ്കിലും എന്നോട് മിണ്ടുന്നതാണല്ലോ"" ആമി ആലോചിച്ചു. ഓരോന്നും ചിന്തിച്ചു അവൾ എപ്പോഴോ ഉറക്കത്തിലേക് വഴുതി വീണു. രാവിലെ ആദ്യം ഉണർന്നത് ആമിയാണ്, അവൾ ആദിയുടെ മുഖത്തേക് നോക്കി, ഒരു നറുപുഞ്ചിരി അവളിൽ ഉണർന്നു. മുഖത്തേക്ക് വീണുകിടക്കുന്ന അവന്റെ മുടികൾ അവൾ ഒതുക്കി വച്ചു. എഴുന്നേറ്റു ഫ്രഷ് അവനായി പോയി. പത്തു മണിയോടെ അവർ രണ്ടുപേരും ആമിയുടെ വീട്ടിലെത്തി. ""ഗായു, ദേ മക്കളെത്തി.""ശേഖർ പുറത്ത് നിന്ന് വിളിച്ചു പറഞ്ഞു ഗായത്രി വേഗം തന്നെ അടുക്കളയിൽ നിന്നും ഓടിവന്നു രണ്ടുപേരെയും സ്വീകരിച്ചിരുത്തി.ആമി വരുന്നത് പ്രമാണിച്ചു അമ്മായിയും മാമനും കിച്ചുവും അവളുടെ അനിയൻ അപ്പുവും, വല്യച്ഛനും വലിയമ്മയും അവരുടെ മകൻ അരുണും ഉണ്ടായിരുന്നു. എല്ലാവരും കൂടി കുറെ സമയം സംസാരിച്ചിരുന്നു.ആമി അടുക്കളയിലേക് പോയപ്പോൾ അമ്മയും വലിയമ്മയും അമ്മായിയും വിശേഷങ്ങൾ ചോദിച്ചു,

അവൾ അടുപ്പത്തിരുന്ന ഓരോ പത്രങ്ങളുടെയും അടപ്പ് തുറന്നു നോക്കി. ""ഇതാർക്കാ മട്ടൺ സ്റ്റൂ ഉണ്ടാക്കിയിരിക്കുന്നത് എനിക്ക് മട്ടൺ ഇഷ്ടമല്ല എന്നറിഞ്ഞൂടെ ""ആമി നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു. ""ഇത് നിനക്കല്ല, ഇതെന്റെ മോനു വേണ്ടി ഉണ്ടാക്കിയതാണ് ""ഗായത്രി പറഞ്ഞു. ""മോനോ 😲 എപ്പോ മുതൽ, അപ്പോൾ എനിക്ക് ഇവിടെ യാതൊരു വിലയുമില്ലേ "" ""ഇനി എന്റെ മോൻ കഴിഞ്ഞേ ഉള്ളൂ നീ"" ഗായത്രി ചിരിയോടെ അവളോട് പറഞ്ഞു. ""ആപ്പോ മരുമോൻ വന്നപ്പോ ഞാൻ ഔട്ട്‌ ആയി അല്ലേ ""അവൾ പിണക്കം നടിച്ചു പറഞ്ഞു ""ആ ഔട്ട്‌ ആയി.കെട്ടിച്ചു വിട്ടിട്ടും നിന്റെ കുട്ടിക്കളിക്ക് ഒരു കുറവുമില്ലലോ ""ഗായു നെറ്റിയിൽ കൈ ചേർത്തു. ""ഞാൻ നിങ്ങളോടുള്ള കൂട്ട് വെട്ടി ""എന്ന് പറഞ്ഞു ആമി മുഖം വീർപ്പിച്ചു കൊണ്ടു അപ്പുറത്തേക്ക് പോയി.

""മോളെ ആമി ആദിക് നിന്റെ മുറി ഒക്കെ കാണിച്ചു കൊടുക്ക്, അവൻ ഫ്രഷ് ആവട്ടെ "" ശേഖർ അവളോട് പറഞ്ഞു. ""ശരിയച്ച"" എന്ന് പറഞ്ഞു അവൾ അവന്റെ മുഖത്തേക് നോക്കി അവന്റെ അവളുടെ പുറകെ റൂമിലേക്കു നടന്നു. അവൻ ഫ്രഷ് ആയതിനുശേഷം അരുൺ വന്നു അവനെ വിളിച്ചോണ്ട് പോയി, ആമി കിച്ചുവിനോടൊപ്പം സംസാരിച്ചു റൂമിൽ തന്നെ ഇരുന്നു. ഉച്ചക്ക് ഭക്ഷണമൊക്കെ കഴിഞ്ഞു എല്ലാവരും ഉമ്മറത്തു സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ശേഖരൻ പാടം ഒക്കെ ആദിക് കാണിച്ചു കൊടുത്ത് വരാൻ ആമിയോട് പറഞ്ഞു. അവസാനം പിള്ളേര് സെറ്റൊക്കെ പോയിട്ട് വരാൻ തീരുമാനമായി, അങ്ങനെ ആമിയും ആദിയും കിച്ചുവും അപ്പുവും അരുണും കൂടെ നടക്കാനിറങ്ങി. ആദിയും അരുണും അന്താരാഷ്ട്ര ചർച്ചയിൽ മുന്നിൽ നടന്നു ആമിയും കിചുവും അപ്പുവും കൊച്ചു പിള്ളേരെ പോലെ ചറപറാ വർത്താനം പറഞ്ഞു കൊണ്ടു പുറകെയും. ഏകദേശം അഞ്ചരയോടെ അവർ കാഴ്ചകളെല്ലാം കണ്ടു തിരിച്ചു വന്നു..

ആദിക് ഒരുപാട് ഇഷ്ടമായി സ്ഥലങ്ങളെല്ലാം. വരുമ്പോഴേക്കും ഗായത്രി ചായയും നല്ല പഴംപൊരിയും പക്കാവടയുമൊക്കെ തയ്യാറാക്കിയിരുന്നു. ചായകുടിയൊക്കെ കഴിഞ്ഞപ്പോൾ എല്ലാരും തിരിച്ചു പോയി, കിച്ചു മാത്രം അവിടെ നിന്നു. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ""കണ്ണേട്ടാ...... "" രാത്രി ഉറക്കത്തിലായിരുന്ന ആമി ഞെട്ടി ഉണർന്നു. അവളുടെ ശബ്ദം കേട്ടു ആദി വേഗം ലൈറ്റ് ഓൺ ചെയ്തു, ഉറക്കം നഷ്ടമായ ദേഷ്യത്തിൽ അവളെ വഴക്ക് പറയാനായി അവളുടെ മുഖത്തേക്ക് നോക്കിയ ആദി കണ്ടത് നിറഞ്ഞു തുളുമ്പിയ അവളുടെ കണ്ണുകളായിരുന്നു. അവൾ ആകെ ഭയന്നിരുന്നു. അവളുടെ നിറഞ്ഞു തുളുമ്പിയ കണ്ണുകൾ കണ്ടു അവന്റെ നെഞ്ചോന്നു പിടഞ്ഞു. ""എന്താടോ എന്ത് പറ്റി താൻ സ്വപ്നം വല്ലതും കണ്ടോ ""ശാന്തമായിരുന്നു അവന്റെ സ്വരം. അവൾ മറുപടിയൊന്നും പറയാതെ അവനെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു ആ നെഞ്ചിലേക് മുഖം ചേർത്ത് കരയാൻ തുടങ്ങി. അവൻ അവളെ ചേർത്ത് പിടിച്ചുകൊണ്ടു സമാദനിപ്പിക്കാനായി പുറത്ത് തട്ടി. കുറച്ചു കഴിഞ്ഞതും അവളുടെ തേങ്ങലുകൾ കുറഞ്ഞുവന്നു അവളെ അടർത്തി മാറ്റാനായി തുനിഞ്ഞതും അവൾ മയക്കമായിരുന്നു, അന്നാദ്യമായി അവളെ നെഞ്ചോരം ചേർത്തുകൊണ്ട് അവനും പതിയെ ഉറക്കത്തിലേക് വീണു........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story