❤️നിന്നിലലിയാൻ❤️: ഭാഗം 2

ninnilaliyan daksha

രചന: ദക്ഷ ആമി

(ഒരു ചിന്ന തിരുത്ത് ഇണ്ട്ട്ടോ 😛 ആദീടെ വീട്ടുപേര് ഞാൻ മാറ്റി "ശ്രീനിലയം" എന്ന് ആക്കി 🤪) 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ""ഡീ ആമീ നീ എന്തിനാ അയാളോട് വഴക്കിനു പോയെ തെറ്റ് നമ്മളുടെ ഭാഗത്തല്ലേ. "" അവൻ പോയതും ശിവ ആമിയോട് ചോദിച്ചു. ""അതോണ്ടല്ലേ ഞാനും ആദ്യം സോഫ്റ്റ്‌ ആയി സംസാരിച്ചേ, സാദാരണ പെൺപിള്ളേർ സോഫ്റ്റ്‌ ആയി സംസാരിക്കുമ്പോ ആരായാലും ഒന്ന് തണുക്കും,

പക്ഷെ ആ കാലമാടൻ ചൂടായി കത്തിക്കേറുകയല്ലായിരുന്നോ പിന്നെ എന്റെ കണ്ട്രോൾ പോയി. "" അതും പറഞ്ഞു അവൾ തല താഴ്ത്തി ""എന്തായാലും ചെക്കൻ ചുള്ളനാ, നല്ല സിസ്പാക് ബോഡിയും, മീശയും, ഡ്രിം ചെയ്ത് ഒതുക്കിയ താടിയും, ഒരു പോലീസ്കാരൻ ലുക്കും. ഹോ 😛"" ശിവയുടെ ഉള്ളിലെ കോഴികുഞ്ഞു ഉണർന്ന് തുടങ്ങി. ""ഓഹ്ഹ്😡, ലുക്ക്‌, നാണമില്ലല്ലോ, പോലീസുകാരൻ പോലും കണ്ടിട്ട് ഒരു കള്ളന്റെ ലക്ഷണമാണ്, അവന്റെ ഒരു ഓഞ്ഞ ലൂക്കും പാട്ട ബുള്ളറ്റും... 😏"" ആമി പുച്ഛത്തോടെ പറഞ്ഞു. ""നീ ഇനി ഇതും പറഞ്ഞു ചൂടാവണ്ട ഞാൻ ഒന്നും പറയുന്നില്ലേ... "" ശിവ കൈ കൂപ്പി.

""അതാ നല്ലത്, എനിക്ക് എന്റെ കലിപ് തീരണില്ല,😡😡"" ""മതി, മതി ഇനി പിന്നേം തുടങ്ങേണ്ട, നമുക്ക് നമ്മുടെ കാര്യം നോക്കാം, ഒന്ന് ചിരിക്കെടി എന്റെ ആമിയെ."" ശിവ അവളെ തണുപ്പിക്കാനായി പറഞ്ഞു. ""😊😊😊😁"" ""ഓഹ് ന്താ ഇളി പെണ്ണിന്റെ 🤭 എടിയേ കുറെ നേരമായി ഞാൻ ഈ വണ്ടി ഓടിക്കാൻ തുടങ്ങിയിട്ട് എങ്ങോട്ടാ പോകണ്ടന്നെങ്കിലും പറ നീ. "" ""നേരെ മാളിലോട്ട് വിട്ടോ, എനിക്ക് കുറച്ചു ഷോപ്പിംഗ് ഉണ്ട്. "" ""ഓക്കേ...... "" 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

എന്നാലും അവൾക് എന്തൊരു അഹങ്കാരമാ ഇങ്ങനെയുണ്ടോ പെൺകുട്ടികൾ.ഇവളെ ഒക്കെ ഇങ്ങനെ കയറൂരി വിടുന്ന വീട്ടുകാരെ പറഞ്ഞാൽ മതി. കണ്ടാൽ ഐശ്വര്യ റായ് ലുക്കും ചാളമേരീടെ സ്വഭാവവും, വടയക്ഷി 😡(സ്വ ) നൂപുരം എന്ന് പേരുള്ള ഇരുന്നിലവീട്ടിലേക് അവന്റെ ബുള്ളെറ്റ് കയറി. ""എടീ ഭാമേ ഇതാരാ വന്നെന്നു നോക്�.....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story