❤️നിന്നിലലിയാൻ❤️: ഭാഗം 23

ninnilaliyan daksha

രചന: ദക്ഷ ആമി

ഇന്നാണ് ആദിയും ആമിയും തറവാട്ടിലേക്ക് പോകുന്നത്. വിവാഹം കഴിഞ്ഞു ആദ്യമായാണ് രണ്ടുപേരും കൂടെ അങ്ങോട്ടേക്ക് പോകുന്നത്. അതുകൊണ്ട് തന്നെ തറവാട്ടിലേക്കുള്ള എല്ലാവർക്കും വേണ്ടി ഡ്രെസ്സും പിന്നെ കുറെ പലഹാരങ്ങളും ഒക്കെ വാങ്ങിച്ചു. രണ്ടു മണിക്കൂർ നേരത്തെ യാത്രയ്ക്ക് ശേഷം ഉച്ചയോടെ അവർ മംഗലത് തറവാട്ടിൽ എത്തി. എല്ലാ പ്രൗടിയോടും കൂടി തലയുയർത്തി നിൽക്കുന്ന ഒരു പഴയ മോഡൽ ഇരുനില വീടായിരുന്നു അത്. ആ നാട്ടിലെ തന്നെ എല്ലാവരുടെയും കാണപ്പെട്ട ദൈവമായിരുന്നു മംഗലത് തറവാട്ടിലെ ശങ്കരമേനോൻ ശ്രീദേവിയുടെ അച്ഛൻ. അദ്ദേഹം മരണമടഞ്ഞു വര്ഷങ്ങളായി. ഭാര്യ മാധവിയമ്മ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. പ്രായം ഒരുപാട് ആയെങ്കിലും ഇപ്പോഴും പതിനേഴിന്റെ ചുറുചുറുക്കാണ് അവർക്ക്. ഈ തറവാട്ടിൽ ഇപ്പോൾ ശ്രീദേവിയുടെ അമ്മയും ചേട്ടനായ വിശ്വനാഥമേനോനും ഭാര്യ സുമിത്രയും അവരുടെ മക്കളായ വൈഗ (പൊന്നു )യും വേദയും( കുഞ്ഞി )മാണ് താമസം.

പൊന്നു ഇപ്പോ പിജി കഴിഞ്ഞു കുഞ്ഞി പ്ലസ് ടു വിനു പഠിക്കുന്നു. ആദിയും ആമിയും വരുമെന്ന് പറഞ്ഞത് കൊണ്ടു തന്നെ എല്ലവരും അവരെ കാത്തു ഉമ്മറത്ത് തന്നെ നിൽക്കുകയാണ്. ആദിയുടെ കാറു കണ്ടതും ലച്ചുവും പൊന്നുവും കുഞ്ഞിയും കൂടെ മുറ്റത്തേക്ക് ഓടി വന്നു. ""എന്റെ പിള്ളേരെ അവർ ഇങ്ങോട്ട് തന്നെയല്ലേ വരുന്നേ ""മാധവൻ പറഞ്ഞു. ""ഒന്നു പോ അച്ഛേ.. ഏട്ടനേം ഏട്ടത്തിയേം കണ്ടിട്ട് എത്ര ദിവസായി "" അപ്പോഴേക്കും അവരുടെ കാർ മുറ്റത്തു എത്തിയിരുന്നു. ലച്ചു വേഗം തന്നെ കാറിനടുത്തേക് ഓടി ആമിയുടെ ഡോർ തുറന്നു കൊടുത്ത് അവളെ പുറത്തേക്കിറക്കി. ആമി ആ തറവാട് നോക്കി കാണുകയായിരുന്നു. ആദിയും വേഗം തന്നെ പുറത്തേക്കിറങ്ങി. ""ഏട്ടത്തി യാത്ര ഒക്കെ സുഖമായിരുന്നോ"" ലച്ചു ആമിയോട് ചോദിച്ചു. ""ആഹ്.. "" ""ഡി.. ലച്ചു വിശേഷം ഒക്കെ പിന്നെ പറയാം ആദ്യം ഈ സാധനങ്ങൾ ഒക്കെ എടുത്ത് അകത്തേക്കു വയ്ക്ക്. ""ആദി ലച്ചുവിനോട് പറഞ്ഞു. ലച്ചു ആദിയേ നോക്കി പേടിപ്പിച്ചു എന്നിട്ട് സാധനങ്ങൾ എടുക്കാനായി പോയി. അപ്പോഴാണ് ആമി പൊന്നുവിനെയും കുഞ്ഞിയെയും കണ്ടത്. അവൾ അവരെ നോക്കി പുഞ്ചിരിച്ചു.

അവരും തിരിച്ചു ചിരിച്ചു. എന്നിട്ട് ആമിയുടെ അടുത്തേക് വന്നു. ""ഏട്ടത്തിക്ക് ഞങ്ങളെയൊക്ക ഓർമ്മ ഉണ്ടോ ""കുഞ്ഞി ആമിയുടെ കരം കവർന്നു. ""പിന്നെ ഇല്ലാതെ.. ""എന്ന് പറഞ്ഞു അവൾ ചിരിച്ചു. ""ദേ.. പിള്ളേരെ.. വിശേഷം ഒക്കെ പിന്നെ ആവാം. ആദ്യം അവരൊന്നു അകത്തേക്കു കയറിക്കോട്ടെ"" എന്ന് പറഞ്ഞു മാധവിയമ്മ രംഗപ്രേവേശം ചെയ്തു. എന്നിട്ട് അവരെ അകത്തേക്കു വിളിച്ചു. അവർ രണ്ടുപേരും വേഗം തന്നെ മാധവിയമ്മയുടെ കാലിൽ വീണു അനുഗ്രഹം വാങ്ങിച്ചു. അവർ അവരെ എഴുന്നേൽപ്പിച്ചു ചേർത്തു നിർത്തി രണ്ടുപേരുടേയും നെറുകയിൽ ചുംബിച്ചു. ""ആഹാ ആദിയേട്ടൻ വന്നപ്പോൾ ഞങ്ങളെയൊന്നും വേണ്ടാ അല്ലേ"" കുഞ്ഞി പിണക്കം നടിച്ചു. ""ഒന്ന് പോടീ.. എത്ര കാലം കഴിഞ്ഞിട്ട എന്റെ ആദിക്കുട്ടനെയൊന്നു കാണുന്നത്. നിനക്ക് അത് പറഞ്ഞാൽ മനസിലാവില്ല ""എന്ന് പറഞ്ഞു അവനെ ചേർത്തുപിടിച്ചു. ആമി ഇതൊക്കെ കണ്ടു പുഞ്ചിരി തൂകി. അതു കണ്ടു മാധവിയമ്മ അവളെയും അടുത്തേക് വിളിച്ചു

. ""എന്റെ ആദിക്കുട്ടന്റെ പെണ്ണാണ് നീ. ആദിയെ പോലെ തന്നെയാണ് മോളും എനിക്ക്, കേട്ടോ ""എന്ന് പരഞ്ഞു അവളുടെ നെറുകയിൽ തലോടി. ""പൊന്നുവേച്ചി അമ്മമ്മയ്ക്ക് ഇനി ഞങ്ങളെയൊന്നും വേണ്ടാട്ടോ. മോൻ വന്നില്ലേ ഇപ്പോ ഞങ്ങൾ പുറത്ത് ""എന്ന് ലച്ചു പരിഭാവത്തോടെ പറഞ്ഞു. മാധവിയമ്മ അടി എന്ന് കാണിച്ചതും അവൾ ഓടി. ""വാ മക്കളെ.. വേഗം പോയി ഫ്രഷ് ആയി വാ എന്നിട്ട് ഊണ് കഴിക്കാം. എന്നിട്ടാവാം സംസാരമൊക്കെ ""എന്ന് പറഞ്ഞ് മാധവിയമ്മ അകത്തേക്കു പോയി. ആമി സുമിത്രയെയും ശ്രീദേവിയെയും നോക്കി പുഞ്ചിരിച്ചു ആദിയുടെ പുറകെ നേരെ അമ്മാവന്റെ മുറിയിലേക് പോയി. അദ്ദേഹത്തെ കണ്ടു സംസാരിച്ചു അതിനുശേഷം കൊണ്ട് വന്ന സാധങ്ങളൊക്കെ എല്ലാവർക്കുമായി കൊടുത്ത് ആമിയെയും വിളിച്ചു അവന്റെ മുറിയിലേക് പോയി. ശ്രീനിലയത്തിലെ മുറി പോലെത്തന്നെ വലിയ മുറിയും അതിനോട് ചേർന്നു ബാൽക്കെണിയൊക്കെ ഉള്ളതാണ് ഇവിടെയും.

ബാൽക്കണിയിലൂടെ സ്റ്റെപ് ഇറങ്ങി താഴെ മുറ്റത്തേക് പോകാനും വഴിയുണ്ട്. ബാൽക്കണിയിൽ നിന്നും നോക്കിയാൽ കുളത്തിലേക്കുള്ള പടവുകൾ കാണാം.....ആമി ചുറ്റുമൊന്ന് നിരീക്ഷിച്ചതിനു ശേഷം ബെഡിൽ വന്നിരുന്നു. ആദി ഫ്രഷ് അവനായി ബാത്‌റൂമിലേക് പോയി. ബാത്‌റൂമിൽ നിന്നും ഇറങ്ങി വന്ന ആദി കാണുന്നത് എന്തോ കാര്യമായി ചിന്തിച്ചിരിക്കുന്ന ആമിയെ ആണ്‌. അവൻ അവളുടെ അടുത്തേക് വന്നു.. ""എന്താ ഭാര്യേ ആലോചിച്ചിരിക്കുന്നെ. "" അവൾ അവനെ നോക്കി ഒന്നുമില്ലെന്നു തലയാട്ടി. അവൻ കുറച്ചുകൂടെ അവളുടെ അടുത്തേക് നീങ്ങി ഇരുന്നു. ""ഒന്നും ഇല്ലാതില്ല.. കാര്യം പറ.. "" ""ഒന്നുമില്ല ആദിയേട്ടാ.. എനിക്ക് ഇവിടം ഒത്തിരി ഇഷ്ടായി... "" ""ആണോ.. ഇനി നീ ഇവിടതെന്നെ കൂടണം എന്ന് പറയുമോ. "" അവൾ ഒന്ന് ചിരിച്ചു. ""നല്ല റൊമാന്റിക് ആവാൻ പറ്റിയ അറ്റ്മോസ്ഫീയർ ആണല്ലേ ഇവിടെ."" അവൻ ഒളികണ്ണാലെ അവളെ നോക്കി പറഞ്ഞു. അവൾ അവനെയൊന്നു നോക്കി നീങ്ങിയിരുന്നു.

അവൻ അവളുടെ അടുത്തേക് നീങ്ങിയപ്പോഴേക്കും താഴത്തുന്നു വിളി വന്നു. ""ശേ... ഇവർ എങ്ങനെ കൃത്യസമയത്ത് വിളിക്കുന്നു.. ""ആദി പരിഭവിച്ചു. ആമി പൊട്ടിച്ചിരിച്ചു.. ""നീ ചിരിക്കേണ്ട കേട്ടോ വടയക്ഷി നിനക്ക് ഞാൻ കാണിച്ചു തരാം"" എന്ന് പറഞ്ഞു അവൻ പോയി. പിന്നെ എല്ലാരും കൂടിയിരുന്നു ഊണൊക്കെ കഴിച്ചതിനുശേഷം മുതിർന്നവരും ആദിയും കൂടെ ഉച്ചമയക്കത്തിനായി പോയി. ആമിയും ലച്ചുവും പൊന്നുവും കുഞ്ഞിയും സംസാരിച്ചിരുന്നു. വൈകുന്നേരം ആയപ്പോൾ ഈ നൽവർ സംഗം നാട് ചുറ്റാനായി ഇറങ്ങി. പടവരമ്പത്തു കൂടെ നടക്കുന്നതിന്റെ ഇടയിൽ കാല് തെന്നി കുഞ്ഞി ചെളിയിലേക് വീണു. എല്ലാവരും ആദ്യം പേടിച്ചുപോയെങ്കിലും കുഞ്ഞിയുടെ കോലം കണ്ടു ലച്ചു ചിരി തുടങ്ങി. ആമിയും പൊന്നുവും ചിരി കടിച്ചു പിടിച്ചു നിന്നെങ്കിലും അവരും ചിരിച്ചു തുടങ്ങി. പിന്നീട് അതൊരു പൊട്ടിച്ചിരിയായി മാറി. കുഞ്ഞി ദേഷ്യംകൊണ്ട് മൂവരെയും നോക്കി.

പിന്നെ ലച്ചുവിനെ പിടിച്ചു വലിച്ചു ചെളിയിലെക്കിട്ടു. അതു കണ്ടു ആമിയുടെയും പൊന്നുവിന്റെയും ചിരി കൂടി വന്നു. ഇത് കണ്ടതും ലച്ചുവും കുഞ്ഞിയും കൂടെ പരസ്പരം മുഖത്തേക് നോക്കി എന്നിട്ട് മറ്റു രണ്ടുപേരെ കൂടി ചെളിയിലേക് ഇട്ടു. അവസാനം പരസ്പരം ചളി വാരി തേച്ചു എല്ലാവരും ഒരു കോലം ആയി. ഈ കോലത്തിൽ എങ്ങനെ വീട്ടിൽ പോകും എന്നാലോചിച്ചു നിന്നപ്പോഴാണ് തൊട്ടടുത്തുള്ള തൊടിന്റെ കാര്യം കുഞ്ഞി പറയുന്നത്. പിന്നെ എല്ലാരും കൂടെ അങ്ങോട്ട്‌ ഓടി പോയി മേലൊക്കെ കഴുകി നേരെ വീട്ടിലേക് വിട്ടു. നാലുപേരെയും കാത്ത് എല്ലാവരും വീടിന്റെ മുന്നിൽ ഉണ്ടായിരുന്നു. എങ്ങനെയോ ഇതൊക്കെ വീട്ടുകാർ അറിഞ്ഞു എന്ന് അവരുടെ മുഖഭാവത്തിൽ നിന്നും മനസിലായി. അവർ നാലുപേരും ഒരു ചമ്മിയ ചിരിയോടെ മുറ്റത്തേക് പോയി നിന്നു. ആദിയാണെങ്കിൽ ചിരി കടിച്ചു പിടിച്ചു നിൽപ്പാണ്. അമ്മമാരു രണ്ടുപേരും ദേഷ്യത്തോടെ നിൽക്കുന്നുണ്ട്. ശ്രീദേവി വേഗം തന്നെ ഇറങ്ങി വന്നു

ആമിയുടെയും ലച്ചുവിന്റെയും ചെവിയിൽ പിടിച്ചു. ""ആഹ്... അമ്മേ വിട്"" എന്ന് രണ്ടുപേരും ഒച്ച വച്ചു. ഇതേ സമയം പൊന്നുവിനെയും കുഞ്ഞിയെയും ചൂരൽ കൊണ്ടു അടിക്കുകയായിരുന്നു സുമിത്ര. ഇവരുടെയൊക്കെ കാറൽ കേട്ടിട്ട് ആദി ആണെങ്കിൽ കിടന്നു മറിഞ്ഞു ചിരിക്കുവാണ്. അവന്റെ ചിരി കണ്ടു ആമി അവനെ ദഹിപ്പിച്ചു നോക്കുന്നത് പിന്നീട് ആണ്‌ അവൻ കണ്ടത്. അവൻ ഒന്ന് നന്നായി ഇളിച്ചു കാണിച്ചു. ആമിയാണെങ്കിൽ കാണിച്ചു താരം എന്ന ഭാവത്തിലും. ""മതി പിള്ളേരെ ഉപദ്രവിച്ചത്. അവർ കുട്ടികളെല്ലേ.. മക്കൾ പോയി കുളത്തിൽ കുളിച്ചു വാ ""എന്ന് പറഞ്ഞു മാധവിയമ്മ ഇടയിൽ വന്നു. ""എന്റെ അമ്മേ ഇവരാണോ കുട്ടികൾ ഒരു കുട്ടി ആവാറുള്ള ടൈം ആയി എന്നിട്ടാണ്."" ശ്രീ ലച്ചുവിനെയും ആമിയെയും നോക്കി പറഞ്ഞു. ""മതി ശ്രീ... ""അവർ കൈ ഉയർത്തി... മക്കൾ പൊക്കോ കേട്ടോ എന്ന് പറഞ്ഞു മാധവിയമ്മ അകത്തേക്കു പോയി. ലച്ചു ശ്രീയെ നോക്കി കൊഞ്ഞനം കുത്തിക്കൊണ്ട് കുളക്കടവിലേക്കോടി.. ""ഈ പെണ്ണിനെ ഞാൻ... ""എന്ന് പറഞ്ഞു ശ്രീ കൈ ഉയർത്തി. അതു കണ്ടു മറ്റുള്ളവരും വേഗം കുളത്തിലേക് പോയി. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

കുളിയൊക്കെ കഴിഞ്ഞു മുറിയിലേക് വന്നു തല തൂവർത്തുകയായിരുന്നു ആമി. അപ്പോഴാണ് ആദി കയറി വന്നത്. ""ഹും.. ഇവിടെ എന്താ ഒരു നാറ്റം എന്ന് കള്ളച്ചിരിയാലേ മൂക്കുപൊത്തിക്കൊണ്ട് ആദി പറഞ്ഞു. അവൾ പരിഭവത്തോടെ ചുണ്ടുകോട്ടി. ആദി പിന്നെയും പിന്നെയും അവളെ ചൂടാക്കാൻ ഓരോന്നും പറഞ്ഞുകൊണ്ടിരുന്നു. അവസാനം സഹികെട്ടു, ""ആഹാ എന്നാൽ കുറച്ചു മണത്തോ ""എന്ന് അവൾ അവനെ പൂണ്ടടക്കം കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു. അവൻ ആദ്യം ഒന്നു പതറിയെങ്കിലും അവളുടെ ഗന്ധവും മുടിയിൽ നിന്നുതിരുന്ന ഷാംപൂവിന്റെ ഗന്ധവും അവനെ അവളിലെക്കടുപ്പിച്ചു. പതിയെ അവൻ അവളുടെ ഇടുപ്പിലൂടെ കൈയിട്ടു അവളെ ചേർത്തു പിടിച്ചു. അപ്പോഴാണ് അവൾ അവന്റെ മുഖത്തേക് നോക്കിയത്. നോട്ടത്തിനിടയിൽ പരസ്പരം കണ്ണുകൾ ഉടക്കി. അവന്റെ പ്രണയം തുളുമ്പുന്ന കണ്ണുകളുടെ ആഴത്തിലേക്ക് അവൾ ഇറങ്ങി. രണ്ടുപേരും തമ്മിലുള്ള അകലം കുറഞ്ഞു വന്നു..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story