❤️നിന്നിലലിയാൻ❤️: ഭാഗം 24

ninnilaliyan daksha

രചന: ദക്ഷ ആമി

(ഞാൻ ഇന്നലെ ഒരു പൂവ് ചോദിച്ചപ്പോൾ എല്ലാവരും എനിക്കൊരു പൂക്കാലം കൊണ്ടു തന്നു, ഇത്രയൊക്കെയേ ഞാനും ആഗ്രഹിച്ചിട്ടുള്ളൂ...നന്ദി ഉണ്ട് സുഹൃത്തുക്കളെ നന്ദി ഉണ്ട്.😌 അപ്പോ കഥയിലേക്ക് കിടക്കാം... ഛെ.. കടക്കാം.. ചലോ....🚶🏻‍♀️🚶🏻‍♀️🚶🏻‍♀️) പെട്ടന്നാണ് ""അയ്യേ വാതിൽ അടച്ചിട്ടില്ലേ"" എന്നൊരു കോറസ് കേട്ടത് അവർ രണ്ടുപേരും പരസ്പരം അകന്നു മാറി ശബ്ദം കേട്ട ഭാഗത്തേക് നോക്കി. നോക്കുമ്പോൾ അതാ ലച്ചുവും കുഞ്ഞിയും കൂടി കണ്ണു പൊത്തി നിൽക്കുവാണ്. ആമി ആദിയുടെ മുഖത്തേക് നോക്കി. അവൻ നേരെ അവരുടെ അടുത്തേക് പോയി. ""ന്താടി എല്ലാം കൂടെ ഇവിടെ.. ""ആദി കലിപ്പോടെ ചോദിച്ചു. ""ഞങ്ങൾ ചുമ്മാ വന്നതാ. ആമി ചേച്ചിയെ വിളിക്കാൻ."" കുഞ്ഞി പറഞ്ഞു. ""ഒരു റൂമിലേക്കു വരുമ്പോൾ അറ്റ്ലീസ്റ്റ് കതകിൽ മുട്ടണ്ടേ, സത്യം പറ നിങ്ങൾ സീൻ കാണാൻ വന്നതല്ലേ ""ആദി പുരികം പൊക്കി. ""അയ്യടാ... വാതിൽ തുറന്നിട്ട്‌ റൊമാൻസ് അടിച്ചതും പോരാ എന്നിട്ട് വല്യ ഡയലോഗ് അടിക്കുന്നോ.""

എന്ന് പറഞ്ഞു ആദിയേ തള്ളിമാറ്റി ലച്ചു അകത്തേക്കു കയറി. പുറകെ കുഞ്ഞിയും. ""എന്നാലും എന്റെ ഏട്ടത്തി.. ഏട്ടനോ ബോധമില്ല ഏട്ടത്തിക്കെങ്കിലും ഉണ്ടാവുമെന്നാ കരുതിയെ 🤦‍♀️""ലച്ചു കളിയോടെ ചോദിച്ചു. ലച്ചു ചമ്മലോടെ ചിരിച്ചു.. ""ഡി.. എന്റെ പെണ്ണ്.. എന്റെ ഭാര്യ എന്റെ മാത്രം പ്രോപ്പർട്ടി ഞങ്ങൾ ചിലപ്പോൾ ഉമ്മവെക്കും കെട്ടിപ്പിടിക്കും നിനക്കെന്താ നഷ്ടം"" എന്ന് ചോദിച്ചുകൊണ്ട് ആദി ആമിയുടെ തോളിലൂടെ കൈയിട്ടു. ""വെറുതെ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആകാൻ വന്നിരിക്കയാ. "" ""ഹ്മ്മ്... ഹ്മ്മ്.. നടക്കട്ടെ..... നമ്മൾ ഇല്ലേ ""എന്ന് പറഞ്ഞു ലച്ചുവും കുഞ്ഞിയും പോയി. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 നിലാവിന്റെ നീലിമയിൽ ബാൽക്കണിയിലിരുന്നു ആകാശത്തിലെ താരകങ്ങളെ നോക്കിക്കാണുകയായിരുന്നു ആമി.

പെട്ടന്ന് പുറകിലൂടെ ഒരു കൈ അവളെ വരിഞ്ഞു ചുറ്റി.അവളുടെ പിൻകഴുത്തിൽ ഒന്ന് മുത്തി. ആമി ഒന്ന് പിടഞ്ഞെങ്കിലും ആളെ മനസിലായെന്നോണം നാണത്തിന്റെ ചുവപ്പുരാശി അവളുടെ മുഖമാകെ പടർന്നു. പെട്ടന്ന് തന്നെ അവൻ അവളെ തനിക്കഭിമുഖമായി തിരിച്ചു നിർത്തി. ആമി നാണത്താൽ പൂത്തുലഞ്ഞു. വാനത്തുദിച്ചുയർന്ന പൂർണ ചന്ദ്രനെക്കാൾ ശോഭ അവളുടെ മുഖത്തിനുണ്ടെന്ന് അവനു തോന്നി. അവൻ അവളുടെ കൈയിൽ കൈകൾ കോർത്തു കൊണ്ടു ബാൽക്കണിയുടെ സ്റ്റെപ്പുകൾ ഇറങ്ങാൻ തുടങ്ങി. അവരുടെ നടത്തം ചെന്നവസാനിച്ചത് കുളത്തിലേക്കുള്ള പടവുകളിൽ ആയിരുന്നു. പരസ്പരം പ്രണയം പങ്കുവയ്ക്കുന്ന പൂർണ ചന്ദ്രനും ആമ്പൽപ്പൂവും. ചന്ദ്രന്റെ ശോഭയാൽ നാണത്താൽ വിവശയായിരിക്കുന്ന ആമ്പൽ പൂവ്. ആമി ആദിയുടെ മുഖത്തേക് നോക്കി. അവന്റെ ചുണ്ടിൽ അവൾക്കായി മനോഹരമായൊരു പുഞ്ചിരി ഉണ്ടായിരുന്നു. അവൻ അവളെ ഒരു പടവിൽ ഇരുത്തി തൊട്ടുതഴെയുള്ള പടവിലായി അവനിരുന്നു.

ആമിയുടെ കാൽപാദം അവന്റെ മടിയിലായി വച്ചു. നഗ്നമായ പാദങ്ങളിൽ അവൻ ചുണ്ട് ചേർത്തു. ശേഷം അവൻ അവളുടെ മടിയിലായി തലവച്ചു കിടന്നു. അവൾ പതിയെ അവന്റെ മുടികളിൽ തലോടിക്കൊണ്ടിരുന്നു. ""പാറു...... "" ""ഹ്മ്മ്...... "" ""പെണ്ണേ കണ്ണേട്ടാ എന്ന് വിളിക്ക്... "" അവൾ ഒന്ന് ചിരിച്ചു എന്നിട്ട് കണ്ണേട്ടാ എന്ന് വിളിച്ചു... ""പെണ്ണേ....നിന്നിൽ എനിക്കെറ്റവുമിഷ്ടം നിന്റെ പുഞ്ചിരിയാണ്. കണ്ണുകൾ കൊണ്ടുള്ള ആ പുഞ്ചിരിയിൽ ഞാൻ എന്നേ തന്നെ മറക്കുന്നു. "" അവൾ അവന്റെ കണ്ണുകളിലേക് തന്നെ നോക്കി അവനെ കേട്ടുകൊണ്ടിരിക്കുകയായിരുന്നു. ""എന്റെ ഈ ജന്മം സഫലമായി പെണ്ണേ... ഈ ജന്മം മാത്രമല്ല വരും ജന്മങ്ങളിലും പാറു കണ്ണെന്റെ മാത്രം ആയിരിക്കും...... "" അവൾ നനുത്ത ഒരു പുഞ്ചിരി അവനു സമ്മാനിച്ചു. ""സ്വന്തമാക്കിക്കോട്ടെ ഞാൻ എന്റെ പെണ്ണിനെ എല്ലാ അർത്ഥത്തിലും."" പെട്ടന്നവൻ അവളുടെ ഇരുകവിലും കൈ ചേർത്തു കണ്ണുകളിലേക് നോക്കി ചോദിച്ചു. സമ്മതമെന്നോണം അവൾ പുഞ്ചിരിയാലേ തല കുനിച്ചു.

അവന്റെ കണ്ണുകളിൽ പ്രണയത്തിന്റെ പല ഭാവങ്ങളും തെളിഞ്ഞു വന്നു. അവൻ അവളുടെ നെറുകയിൽ ചുംബിച്ചു. അവന്റെ ചുണ്ടുകൾ അവളുടെ മുഖത്തു പലയിടത്തും ഓടി നടന്നു. ഒടുവിൽ അവ അതിന്റെ ഇണയുമായി കൊരുത്തു. അവളുടെ കൈവിരലുകൾ അവന്റെ മുടിയിൽ പിടിത്തമിട്ടു. ദീർഘ നേരത്തെ ചുംബനത്തിന് ശേഷം ശ്വാസം കിട്ടാതായപ്പോൾ അവൾ അകന്നു മാറി. അവൾ നന്നേ കിതക്കുന്നുണ്ടായിരുന്നു. അവൻ ആ പടികളിൽ നിന്നും എഴുന്നേറ്റു. അവൾ അവന്റെ മുഖത്തേക് നോക്കി. അവൻ അവളെ തന്റെ കൈകളാൽ എടുത്തുകൊണ്ടു റൂമിലേക്കു കൊണ്ടു വന്നു ഒരു കുഞ്ഞു കുട്ടിയെ പോൽ അവൾ അവന്റെ നെഞ്ചോരം ചേർന്നു കിടന്നു , പതിയെ അവളെ ബെഡിൽ കിടത്തി. അവൾ അവന്റെ പ്രവർത്തിയെ എല്ലാം പ്രണയപൂർവം നിരീക്ഷിക്കുക ആയിരുന്നു. പതിയെ അവൻ അവൾക്കരികിലേക് കിടന്നു അവന്റെ ചുണ്ടുകൾ അവളുടെ ദേഹത്തിലൂടെ ഓടി നടന്നു.

ഇതിനിടയിൽ അവർക്ക് തടസമായതിനെയെല്ലാം അവൻ മാറ്റി.ഒരു പേമാരിയായി അവളിലേക്കു പെയ്തു. ഒടുവിൽ ഒരു കുഞ്ഞു നോവ് സമ്മാനിച്ചുകൊണ്ട് ആദി പൂർണമായും അവളെ തന്റെതാക്കി മാറ്റി . അവളുടെ കൺകോണിലെ മിഴിനീർതുള്ളികൾ അവന്റെ ചുണ്ടാലേ ഒപ്പിയെടുത്തു. അവൻ അവളെ അവന്റെ നെഞ്ചിലേക് ചേർത്തുപിടിച്ചു. അവളുടെ തലയിൽ തലോടിക്കൊണ്ടിരുന്നു. ഒരു പൂച്ചകുഞ്ഞിനെ പോലെ ആമി അവന്റെ വിയർത്തോട്ടിയ നെഞ്ചിൽ പറ്റിച്ചേർന്നു കിടന്നു. ""പാറു... "" ""ഹ്മ്മ്.... "" ""ഞാൻ ഒത്തിരി വേദനിപ്പിച്ചോ.. "" അവൾ ഇല്ലെന്ന് തലയാട്ടി അവനെ മുറുകെ കെട്ടിപ്പിടിച്ചു. അതവനിൽ പിന്നെയും വികാരങ്ങളുടെ വെളിയേറ്റം സൃഷ്ടിച്ചു. വീണ്ടും ഒരു പേമാരിയായി അവൻ അവളിൽ പെയ്തിറങ്ങി.... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 സൂര്യപ്രകാശം മുഖത്തു തട്ടിയപ്പോഴാണ് ആമി കണ്ണു തുറന്നത്. അവൾ ആദിയുടെ മുഖത്തേക് നോക്കി. ഇന്നലെ നടന്ന കാര്യങ്ങൾ അവളുടെ മനസിലേക്ക് വന്നപ്പോൾ അവൾ നാണം കൊണ്ടു പൂത്തുലഞ്ഞു.

അവൾ പതിയെ എഴുന്നേൽക്കാൻ തുടങ്ങുമ്പോഴേക്കും അവളുടെ കൈയിൽ ആദിയുടെ പിടി വീണു. അവൾ പ്രതീക്ഷിക്കാത്തത് ആയതു കൊണ്ടു നേരെ അവന്റെ നെഞ്ചിലേക് വീണു. അവൾ അവന്റെ കണ്ണുകളിലേക് നോക്കി. അവൻ അവന്റെ നെറ്റി ചൂണ്ടി കാണിച്ചു. അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു അവന്റെ നെറുകയിൽ ചുംബിച്ചു. വേഗം തന്നെ എഴുന്നേറ്റ് ഫ്രഷ് അവാനായി പോയി. അവൾ അടുക്കളയിലേക്ക് പോയപ്പോൾ അവിടെ അമ്മയും അമ്മായിയും ആണ് ഉണ്ടായിരുന്നത്. പിന്നെ അവൾ അവരെ സഹായിച്ചു കൂടെ നിന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ എല്ലാവരും തിരിച്ചു ശ്രീനിലയത്തിലേക് വന്നു. തറവാട്ടിലുള്ള എല്ലാവർക്കും അതു സങ്കടമുണ്ടാക്കി. ആമിയും ആദിയും രാവുകൾ പകലുകളാക്കി പ്രണയത്തിന്റെ പുതിയ ഭാവങ്ങൾ സൃഷ്ടിച്ചുകൊണ്ടേ ഇരുന്നു. പിറ്റേന്ന് മുതൽ എല്ലാവരും അവരവരുടെ തിരക്കുകളിലേക് വീണ്ടും ചേക്കേറി.

ആദി സ്റ്റേഷനിലും ആമിയും ലച്ചുവും കോളേജിലും പോയി തുടങ്ങി. ഇതിനിടയിൽ ശിവയുടെയും നവിയുടെയും കാര്യത്തിൽ രണ്ട് വീട്ടുകാരുടെയും സമ്മതം ലഭിച്ചു. പഠിപ്പ് കഴിഞ്ഞു കല്യാണം എന്ന് തീരുമാനിച്ചു. അങ്ങനെ ലൈസെൻസോടെ അവർ രണ്ടുപേരുടെയും പ്രണയം തടസങ്ങളൊന്നും കൂടാതെ മുന്നോട്ടു പോയിക്കൊണ്ടിരുന്നു. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ഒരു ദിവസം രാവിലെ ആമി എഴുന്നേറ്റ് ഫ്രഷ് അവനായി പോയതായിരുന്നു. പെട്ടന്നാണ് അവൾക് എന്തോ മനം പുരട്ടുന്നത് പോലെ തോന്നിയത്. അവൾ വേഗം വാഷ് ബേസിനരികിലേക് പോയി ശർദിച്ചു. ""ഇതെന്ത് ഇപ്പോൾ ഇങ്ങനെ.. പെട്ടന്ന്.. ഇത്‌ വരെ ഇല്ലാത്തതായിരുന്നല്ലോ ""ആമി ആലോചിച്ചു. പെട്ടന്നാണ് അവളുടെ കണ്ണുകൾ കലണ്ടറിലേക് നീങ്ങിയത്. എല്ലാ മാസവും പൂക്കാറുള്ള ചുവന്ന പൂക്കൾ ഈ മാസം ഉണ്ടായില്ല. അവളുടെ കൈകൾ തനിയെ അവളുടെ വയറിലേക് ചേർന്നു. അവൾ കണ്ണാടിയിലൂടെ തന്റെ വയറിലേക് നോക്കി നിന്നു...സന്തോഷം കൊണ്ടു അവളുടെ കണ്ണു നിറഞ്ഞു വന്നു. അവൾ അന്ന് കോളേജിൽ പോയി വരുന്ന വഴിയിൽ തന്നെ ടെസ്റ്റ്‌ ചെയ്തു കൺഫോം ചെയ്തു.

അവൾ വേഗം വീട്ടിലെത്തി റൂമിലേക്കു പോയി ടോപ് ഉയർത്തി കണ്ണാടിയിലൂടെ തന്റെ വയറിലേക് നോക്കി. പതിയെ തലോടി. ഈ സന്തോഷവാർത്ത ആദ്യം അറിയേണ്ടത് എന്റെ കണ്ണേട്ടൻ ആണ്‌... ആമി സ്വയം പറഞ്ഞു. എന്നിട്ട് നേരെ ഫ്രഷ് ആയി താഴേക്കു പോയി. ശ്രീദേവി അവൾക്കും ലച്ചുവിനുമുള്ള ചായ എടുക്കുകയായിരുന്നു. അവൾ പുറകിലൂടെ പോയി അവരെ കെട്ടിപ്പിടിച്ചു. ""എന്താ പെണ്ണെ നിനക്ക് പറ്റിയത്. ""ശ്രീ ഒരു ചിരിയോടെ അവളെ നോക്കി. ""ഒന്നുല്ല അമ്മേ ''എന്ന് പറഞ്ഞവർ കണ്ണു ചിമ്മി കാണിച്ചു. എന്നിട്ട് ചായ കപ്പുമായി ലച്ചുവിനടുത്തേക് പോയി. അവളുടെ സന്തോഷം കണ്ടു ശ്രീക്ക് കാര്യം മനസിലായെങ്കിലും അവർ ഒന്നും ചോദിച്ചില്ല. കാരണം കണ്ണനോട് പറഞ്ഞിട്ടേ അവൾ ഈ കാര്യം മറ്റു എല്ലാവരോടും പറയുമെന്ന് അവർക്ക് ഉറപ്പായിരുന്നു. അവർ സന്തോഷത്തോടെ ദൈവത്തിനു നന്ദി പറഞ്ഞു... പതിവുപോലെ തന്നെ രാത്രി ആദിക് വേണ്ടി വരാന്തയിൽ കാത്തിരിക്കുകയായിരുന്നു ആമി.

അവൾ ഇന്ന് പതിവിലും അധികം സന്തോഷവതി ആയിരുന്നു. ഇടയ്കിടയ്ക്ക് അവൾ തന്റെ വയറിൽ തലോടുന്നുമുണ്ടായിരുന്നു. വരേണ്ട സമയം കഴിഞ്ഞിട്ടും അവനെ കാണാത്തതു കൊണ്ട് അവനെ വിളിച്ചു നോക്കാനായി ഫോൺ എടുക്കാൻ വേണ്ടി മുറിയിലേക് പോകുമ്പോഴായിരുന്നു മാധവന്റെ ഫോണിലേക്കു ഒരു കാൾ വന്നത്. അയാൾ വേഗം കാൾ അറ്റൻഡ് ചെയ്തത്... ""ഹലോ... ഇതാരാ... "" ""..........."" ""എപ്പോ.... എന്താ ഉണ്ടായേ.... "" മാധവന്റെ സംസാരത്തിലെ ടെൻഷനും വിറയലും കണ്ടു ആമി റൂമിലേക്കുള്ള നടത്തം അവസാനിപ്പിച്ചു അദ്ദേഹത്തെ തന്നെ ശ്രെദ്ദിച്ചു നിന്നു. മാധവന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു. ആമിയുടെ ഹൃദയം അതിവേഗത്തിൽ മിടിക്കാൻ തുടങ്ങി. തന്റെ പ്രിയപ്പെട്ടവനു എന്തോ സംഭവിച്ചിട്ടുണ്ടെന്ന് അവൾക്ക് മനസിലായി. മാധവൻ കാൾ കട്ട്‌ ചെയ്തതും അദ്ദേഹം ഒരു തളർച്ചയോടെ സോഫയിലേക് ഇരുന്നു. ആമി ഓടി അദ്ദേഹത്തിന്റെ അടുത്തേക് പോയി സോഫയുടെ അടുത്ത് നിലത്തുന്നു...

അപ്പോഴേക്കും ശ്രീയും ലച്ചുവും അങ്ങോട്ടേക്ക് എത്തിയിരുന്നു. ""എന്താ അച്ഛാ.. എന്താ ഉണ്ടായേ... എന്റെ കണ്ണേട്ടന് എന്താപറ്റിയെ"" അവൾ അദ്ദേഹത്തെ കുലുക്കി കൊണ്ടു ചോദിച്ചു. ""അത് മോളെ..... "" ""പറ മാധവേട്ട എന്റെ മോനു എന്താണ് പറ്റിയേ... ""ശ്രീയും കരഞ്ഞു തുടങ്ങിയിരുന്നു. ""പറ അച്ഛാ... "" ""അതു ആദിക് ഒരു ആക്‌സിഡന്റ് പറ്റി. ആരോ കുത്താൻ ശ്രെമിച്ചതാണെന്നാണ് അറിഞ്ഞത്. സീരിയസ് ആണെന്നാണ് പറഞ്ഞത്"" അപ്പോഴേക്കും അയാൾ വിതുമ്പിയിരുന്നു. പെട്ടന്ന് അവളുടെ മനസിലേക്ക് തന്റെ സ്വപ്നം കടന്നു വന്നു.... ""ഇല്ല എന്റെ കണ്ണേട്ടന് ഒന്നും പറ്റില്ല... എനിക്ക് വേണ്ടി ജനിച്ചതാണ്.. എന്നേ കൂടാതെ കണ്ണേട്ടന് എങ്ങോട്ടും പോകാൻ പറ്റില്ല.....""എന്ന് പറഞ്ഞതും അവളുടെ ബോധം മറഞ്ഞു അവൾ നിലത്തേക് വീണു.....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story