❤️നിന്നിലലിയാൻ❤️: ഭാഗം 28

ninnilaliyan daksha

രചന: ദക്ഷ ആമി

ക്യാന്റീനിനടുത്തുള്ള മരച്ചുവട്ടിൽ ആമിയുടെ വയറിൽ കൈകൾ ചേർത്ത് കുഞ്ഞുവാവയോട് സംസാരിക്കുകയായിരുന്നു ശിവ.. ഇന്ന് അവരുടെ കോളേജിലെ അവസാന ദിവസമാണ്. ഇനി എക്സാം ആണ്‌ വരാനിരിക്കുന്നത്. ""എന്റേ പൊന്നു ശിവേ നീ ന്തൊക്കെയാ എന്റേ കുഞ്ഞിനോട് പറയുന്നേ"" ആമി ചിരിച്ചു കൊണ്ടു ചോദിച്ചു. ""നീ പോടീ കുശുമ്പി പാറു ഞാൻ എന്റേ മരുമോളോടാണ് സംസാരിക്കുന്നെ.."" ""മരുമോളോ 😲 യെപോ മുതൽ ഞാൻ അറിഞ്ഞില്ലല്ലോ"" ആമി കണ്ണ് തള്ളിക്കൊണ്ട് ചോദിച്ചു. ""എടീ. ആ കണ്ണ് എടുത്ത് ഉള്ളിലോട്ടു ഇട്. നവിയേട്ടന്റെ പെങ്ങളല്ലേ നീ അപ്പോൾ പെങ്ങടെ മോള് മരുമകൾ... ""അപ്പോൾ എന്റേ നവിയേട്ടൻ മാമനും ഞാൻ മാമിയും അവൾ നാണത്തോടെ പറഞ്ഞു നിർത്തി.. ""അയ്യടാ.. അവളുടെ ഒരു നാണം കണ്ടില്ലേ."" ""പോടീ... എന്ന് പറഞ്ഞവൾ കണ്ണ് പൊത്തി."" ""എടീ.. ശിവേ..."" ""ന്താടീ.."" "" ഇനി എപ്പോഴാ നമ്മളിങ്ങനെയൊക്കെ... ഇന്നത്തോടെ എല്ലാം തീരില്ലേ.""

""അതിനു നമ്മൾ പിരിയുന്നില്ലല്ലോടാ... നമ്മൾ എപ്പോഴും ഇതുപോലെന്നെ നല്ല ഫ്രണ്ട്‌സ് ആയിരിക്കും. അതു ഒന്നുകൂടെ ഊട്ടിഉറപ്പിക്കാൻ വേണ്ടി നമ്മൾക്ക് കിട്ടിയ നല്ല പാതിയും ഫ്രണ്ട്‌സ് അല്ലേ... പിന്നെ നമ്മൾ എങ്ങനെയാടാ പിരിയാ"" എന്ന് പറഞ്ഞു ആമിയുടെ തോളിലൂടെ കൈ ചേർത്തു. ആമി ഒന്ന് പുഞ്ചിരിച്ചു. ""എന്റേ പൊന്നുമോള് ഇനി പഠിച്ചാൽ മാത്രം മതിട്ടോ... ഓരോന്നും ആലോചിച് ഉഴപ്പരുത്."" ""അതിനു പോലീസുകാരൻ സമ്മതിച്ചിട്ട് വേണ്ടേ.."" ""നിനക്ക് അങ്ങനെ തന്നെ വേണം."" ""പോടീ.."" കുറച്ചു സമയം അവിടെന്നെ സംസാരിച്ചിരുന്നു അവർ പിന്നീട് ക്ലാസിലേക് പോയി ഫ്രിൻഡ്‌സിന്റെ കൂടെ ഇരുന്നു കത്തി വച്ചു കേക്ക് ഒക്കെ കട്ട് ചെയ്തു വീട്ടിലേക് പോകാനായി ഗേറ്റിനടുത്തേക് പോയി ഇന്ന് ആദിയായിരുന്നു അവരെ പിക് ചെയ്യാൻ വന്നത്... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

രാത്രി റൂമിനോട് ചേർന്ന ഓഫീസ് റൂമിലിരുന്ന് കേസ് ഫയൽ നോക്കുകയായിരുന്നു ആദി. ആപ്പോഴാണ് എന്തോ ഒന്ന് പുറകിലേക്ക് മറച്ചു പിടിച്ചു കൊണ്ടു ആമി അങ്ങോട്ടേക്ക് വന്നത്. അവളുടെ പരുങ്ങൽ കണ്ടു ആദി തലയുയർത്തി അവളെ നോക്കി, എന്നിട്ട് കണ്ണ് കൊണ്ടു അവളോട് അടുത്തേക് വരാനായി പറഞ്ഞു. അവൾ ഇളിച്ചുകൊണ്ട് അവനടുത്തേക് വന്നു. അവൻ വീണ്ടും ഫയലിലേക് മുഖം പൂഴ്ത്തി. ""കണ്ണേട്ടാ..."" ""ന്താടീ..."" ""മുഖത്തേക് നോക്ക് കണ്ണേട്ടാ..."" ""എന്താടീ!"എന്ന് ചോദിച്ചു അവൻ അവളുടെ നേരെ നോക്കി. അവളാണെങ്കിൽ പരിഭവം നടിച്ചു നിന്നു. ""പാറുവേ... പറ... ""എന്ന് പറഞ്ഞു അവൻ അവളുടെ അടുത്തേക് എഴുന്നേറ്റ് വന്നു അവളെ പിടിച്ചു ചെയറിൽ ഇരുത്തി. ""എന്റേ വാവക്ക് എന്തേലും കഴിക്കാൻ വേണോ..."" വേണ്ടന്ന് അവൾ തലയാട്ടി..

""പിന്നെന്താ വേണ്ടേ.."" അതു കേട്ടതും അവൾ മറച്ചുപിടിച്ച ചിത്രം അവനു നേരെ കാണിച്ചു കൊടുത്തു. അവൻ ഒന്ന് ഞെട്ടി.. ""ഇതാരാ കണ്ണേട്ടാ ഈ ചിത്രത്തിൽ."" ""നിനക്ക് ഇതെവിടെന്ന് കിട്ടി 🤨"" ""ഇവിടെത്തെ സ്റ്റോർ റൂമിൽ നിന്നും കിട്ടിയതാ. കണ്ടപ്പോൾ ഒത്തിരി ഇഷ്ടായി നല്ല പെൺകുട്ടി. ഇതാരാണെന്നു പറ കണ്ണേട്ടാ."" ""ഇത്‌ ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ വരച്ചതാണ്. പക്ഷെ ഈ കുട്ടി ആരാണെന്നും ഏതാണെന്നു എനിക്കറിയില്ല."" ""അതുകൊള്ളാം ആളെ അറിയാതെയാണോ വരച്ചത് ""അവൾ ചിരിച്ചു. അവൻ അവളെ തുറിച്ചുനോക്കി അവൾ കൈ കൊണ്ടു വായക്ക് കുറുകെ വച്ചു. ""ഇത്‌ ഞാൻ ആദ്യമായി പ്രണയിച്ച പെൺകുട്ടിയാണ് 😌"" ""പ്രണയോ 😲"" ""അതേ 😌😌"" ""പറ മനുഷ്യ ആരാ ഇവൾ.. ""ആമി അവന്റെ കോളറിൽ പിടിച്ചുകൊണ്ടു ചോദിച്ചു.

""എന്റേ പൊന്നെ.. വിട്.. ഞാൻ പറയാം."" ""ആഹ്. എന്നാൽ പറ.."" ""പണ്ട് ഞാൻ പത്താം ക്ലാസിൽ പഠിക്കുന്ന സമയം ഞാനും നവീനും പിന്നെ മനുവും ആയിരുന്നു കൂട്ടുകാർ. മനു ഇപ്പോൾ പ്രവാസത്തിന്റെ കുപ്പായം അണിഞ്ഞു. അങ്ങനെ ഒരു ദിവസം മനുവിന്റെ തറവാട്ടിനടുത്തുള്ള ഒരു മഹാദേവ ക്ഷേത്രത്തിലേക് ഉത്സവത്തിന് പോയതായിരുന്നു ഞങ്ങൾ. അങ്ങനെ ഞങ്ങൾ ഉത്സവചന്തയിലൂടെ കടലയും കൊറിച്ചു കൊണ്ട് നടക്കുമ്പോഴാണ് മുത്ത് പൊഴിയുന്ന പോലുള്ള ചിരി കേട്ടത്."" ആമി കണ്ണും തള്ളി അവനെ കേട്ടുകൊണ്ടിരിക്കുകയായിരുന്നു. ""ആ ചിരിയുടെ പുറകെ പോയപ്പോൾ ആണ്‌ അതിന്റെ ഉടമയെ കണ്ടത്. ഒരു കൊച്ചു സുന്ദരി 😌. മുല്ലമൊട്ടുപോലുള്ള പല്ലും. രണ്ട് വശം കെട്ടിയ മുടിയും കൈ നിറയെ പച്ച വളകളും ഇട്ടു കാലിൽ സ്വർണനിറത്തിലുള്ള കൊലുസണിഞ്ഞ പച്ച പാട്ടുപാവാട ഇട്ട ഒരു സുന്ദരികൊച്ചു. ഒരു എഴെട്ടു വയസേ കാണുള്ളൂ അവൾക്ക്.

എന്തോ അവളുടെ ആ ചിരി എന്റേ ഹൃദയത്തിൽ ആണ്‌ കൊണ്ടത്."" ആമിയാണെങ്കിൽ മുഴുവൻ കിളികളെയും പറത്തി വിട്ടുള്ള നിൽപ്പാണ്. ""എന്നിട്ടോ 🙄""-(ആമി ) ""എന്നിട്ടെന്താ കുറെ സമയം അവളെ നോക്കി അവളുടെ കുസൃതികളെ നോക്കി അവിടെ തന്നെ നിന്നു. പിന്നെ അവൾ വേറൊരു പെൺകുട്ടീടെ കൈ പിടിച്ചു പോകുന്നതാണ് കണ്ടത്. 😒"" ആമി പൊട്ടിച്ചിരിച്ചു. ""അപ്പോൾ ആകെ ഇച്ചിരി സമയമേ കണ്ണേട്ടന്റെ പ്രണയം ഉണ്ടായുള്ളൂ"" ""😁😁😁 പിന്നെ അവളെ കണ്ടില്ല. പക്ഷെ ആ മുഖം ഇപ്പോഴും എന്റേ മനസ്സിൽ hd ക്വാളിറ്റിയിൽ തെളിഞ്ഞു കിടപ്പുണ്ട്. എനിക്ക് വിധിച്ചത് ഈ വടയക്ഷിയെ അല്ലേ പിന്നെങ്ങനെ ആ കൊച്ചു സുന്ദരിയെ കിട്ടാനാ 😒"" ""ദെ കണ്ണേട്ടാ ഒരൊറ്റ ഒരെണ്ണം തന്നാലുണ്ടല്ലോ 😡. എന്നാപ്പിന്നെ നിങ്ങൾക്ക് അവളെ കെട്ടിക്കൊണ്ടായിരുന്നോ. അവൾ സുന്ദരി ഞാൻ വടയക്ഷി അല്ലേ 😡."" ""എന്റേ പാറൂട്ടി മുത്തല്ലേ."" ""ദേ കൊഞ്ചാൻ വരണ്ട. എന്റെ മോൻ വരുമ്പോ ഞാൻ പറഞ്ഞുകൊടുക്കും.""

""😂😂ഇതേ എന്റേ മോളാണ് നിന്റെ മോനല്ല കേട്ടോടി വടയക്ഷി എന്ന് പറഞ്ഞു ആദി പൊട്ടിച്ചിരിച്ചു."" പോ അവിടെന്ന്.. ആമി പരിഭവം നടിച്ചു. ""എന്റേ പൊന്നെ ഞാൻ ചുമ്മാ പറഞ്ഞതാ. നീ കഴിഞ്ഞിട്ടേ ഉള്ളൂ എനിക്ക് വേറെ ആരും കേട്ടോടി പാറുക്കുട്ടിയെ"" എന്നവൻ അവളുടെ മൂക്കിൻതുമ്പ് പിടിച്ചു പറഞ്ഞു. എന്നിട്ട് കവിളിലൊരു ചുടുചുംബനം നൽകി. അതിൽ തീരാവുന്നതേ ഉള്ളൂ അവളുടെ പരിഭവം. അവളും അവനെ കെട്ടിപ്പിടിച്ചു. ""അതേ മോളെ ഇങ്ങനെ ഇവിടെ നിന്നാലേ ചേട്ടന്റെ ജോലി നടക്കില്ല അതുകൊണ്ട് മോള് പോയി ചാച്ചിക്കോ ചേട്ടൻ കുറച്ചു കഴിഞ്ഞു വരാം. ഗുഡ് നൈറ്റ്‌ 😘"" അവൾ വേഗം അവന്റെ കൈ പിടിച്ചു നിർത്തി. അവൻ എന്താണെന്നു സംശയത്തോടെ അവളുടെ മുഖത്തേക് നോക്കി. ""അതേ.."" "'ന്താടീ.. മസാല ദോശ വേണോ."" വേണ്ടാ എന്നവൾ തലയാട്ടി. ""പിന്നെന്താ.."" അത് പിന്നെ എന്ന് പറഞ്ഞു മറച്ചുപിടിച്ചിരിക്കുന്ന ഒരു ഫോട്ടോ അവന്റെ നേരെ നീട്ടി. പച്ച പാട്ടുപാവാട ഇട്ടിരിക്കുന്ന അവളുടെ കൊച്ചിലുള്ള ഒരു ഫോട്ടോ ആയിരുന്നു അത്.

ആദി അതിശയത്തോടെ അവളെ നോക്കി. അവൾ അവന്റെ മുഖത്തു നോക്കി കുസൃതി ചിരി ചിരിച്ചു. ""പാറു.. നീ തന്നെയാണോ "" അവനു അതിശയം ആയിരുന്നു. അവൾ അതേയെന്ന് തലയാട്ടി. അവൻ അവളുടെ കവിളിലേക് കൈ ചേർക്കാൻ പോയതും അവന്റെ ഫോൺ റിങ് ചെയ്തു. അവൻ അവളുടെ കവിളിലൊന്ന് തട്ടി കാൾ അറ്റൻഡ് ചെയ്തു പുറത്തേക് പോയി. ആമി റൂമിലേക്കും. കുറച്ചു സമയം കഴിഞ്ഞു ആദി റൂമിലേക്കു വന്നു. ""എന്ത് പറ്റി കണ്ണേട്ടാ.."" ""അത് പാറു എനിക്ക് ജോലിയുടെ ഭാഗമായി ഒന്ന് മുംബൈ വരെ പോകണം. നാളെ കാലത്ത് നാലു മണിക്ക് ആണ്‌ ഫ്ലൈറ്റ്. ഒരു നാലഞ്ചു ദിവസം കഴിഞ്ഞേ മടങ്ങി വരാൻ പറ്റുള്ളൂ."" ""അതെന്താ പെട്ടന്നിങ്ങനെ."" അവൾ വിഷമത്തോടെ ചോദിച്ചു. ""അല്ലടാ കുറെ ദിവസായി ഹെഡ് ഓഫീസിൽ നിന്നും പറയുന്നു,

ഇപ്പോഴാ ശരിയായെ. ഞാൻ പാക്ക് ചെയ്യട്ടെ നീ കിടന്നോ.""എന്ന് പറഞ്ഞു അവന്റെ ബാഗ് എടുത്ത് പാക്ക് ചെയ്യാൻ തുടങ്ങി. ""വേണ്ടാ കണ്ണേട്ടാ ഞാൻ എടുത്തുവച്ചു തരാം മാറു ""എന്ന് പറഞ്ഞു അവൾ അവനെ മാറ്റി ഓരോന്നും അടുക്കാൻ തുടങ്ങി. പെട്ടന്ന് തന്നെ പാക്കിങ് കഴിഞ്ഞു അവർ കിടന്നു.ഇനിയെന്തെന്നു അറിയാതെ... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ഉച്ചയോടെ ആദി മുംബൈയിൽ എത്തിച്ചേർന്നു. അവൻ നേരെ അവന്റെ ഒരു ഫ്രണ്ടിന്റെ ഫ്ലാറ്റിലേക്കാണ് പോയത്. അവനു വന്ന ലാസ്റ്റ് കാൾ അവിടെന്ന് ആയിരുന്നു. അവൻ വേഗം തന്നെ ഫ്രഷ് ആയി ആമിയെ വിളിച്ചു. ""ഹലോ കണ്ണേട്ടാ... എപ്പോഴാ എത്തിയെ."" ""ഇപ്പോൾ എത്തി ഫ്രഷ് ആയതേ ഉള്ളൂ പാറുവേ."" ""ഹ്മ്മ്.."" ""ഞാൻ ഇല്ല എന്ന് പറഞ്ഞു ഉഴപ്പരുത്.. നല്ലോണം പഠിക്കണം കേട്ടോ.. പിന്നെ ഫുഡ് കഴിക്കണം.. ലച്ചൂനോട് കൂടെ പറഞ്ഞേക്ക്."" ""ഹ്മ്മ്...."" ""എന്നാൽ ശരി.. ഞാൻ ഫ്രീ ആകുമ്പോ വിളിക്കാം."" ""ശരി കണ്ണേട്ടാ.."" ""ഐ മിസ്സ്‌ യൂ.. ഉമ്മ..."" ""ഐ ടൂ മിസ്സ്‌ യൂ... ഉമ്മ..."" ആമി ചിരിച്ചുകൊണ്ട് ഫോൺ വച്ചു..

ആപ്പോഴാണ് ലച്ചു അങ്ങോട്ട് വന്നത്.. ""എന്താ ഏട്ടത്തി മുഖം ഒക്കെ ചുമന്നിരിക്കുന്നത്. ഏട്ടനാണല്ലേ വിളിച്ചത്."" ""ഹ്മ്മ് 😌."" ""എന്താ പറഞ്ഞെ.."" ""അവിടെ എത്തി ഫ്രഷ് ആയിട്ട് വിളിച്ചത്. നമ്മൾ രണ്ടുപേരോടും പഠിക്കാൻ പറഞ്ഞു.."" ""ഇത്‌ പറഞ്ഞതിനാണോ ഈ മുഖം ഇങ്ങനെ ചുമന്നിരിക്കുന്നത്."" അവൾ കളിയാക്കി ചിരിച്ചു. പോടീ.. ആമി മുഖം കൂർപ്പിച്ചു. ""ഞാൻ ചുമ്മാ പറഞ്ഞതല്ലേ ഏടത്തി.. ചൂടാവല്ലേ...ഏട്ടൻ ചൂടോടെ എന്തെങ്കിലും തന്നുകാണും അല്ലേ...""അവൾ കുസൃതിയോടെ ചോദിച്ചു. ""പോടീ അവിടെന്ന്..."" ആമി കൈയോങ്ങി. ലച്ചു അവിടെന്ന് ഓടി... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ആദി ലാസ്റ്റ് കോളിനെ ട്രേസ് ചെയ്തു ആ അഡ്രെസ്സ് തപ്പിപ്പിടിച്ചു അങ്ങോട്ടേക്ക് പോയി. വലിയൊരു ഇരുനില വീടിന്റെ ഗേറ്റിനു മുൻപിൽ അവന്റെ ബൈക്ക് നിർത്തി. സെക്യൂരിറ്റിയോട് പറഞ്ഞു അവൻ അകത്തേക്ക് കയറി. കാളിങ് ബെല്ല് അമർത്തി. ഒരു പത്തു നൽപ്പത്തഞ്ചു വയസിനടുത്തു പ്രായമുള്ള ഒരു സ്ത്രീയാണ് വാതിൽ തുറന്നത്.

കണ്ടിട്ട് അവിടെത്തെ ജോലിക്കാരിയാണെന്ന് തോന്നി അവനു. ""ഞാൻ ആദിത്യൻ നവനീതിന്റെ ഫ്രണ്ട് ആണ്‌, കേരളത്തിൽ നീന്നും വരുവാണ് അവനില്ലേ ഇവിടെ..."" ""സാറ് ബിസിനസിന്റ ആവിശ്യത്തിനായി പോയിരിക്കുകയാ നാലഞ്ചു ദിവസം കഴിഞ്ഞേ ഇങ്ങോട്ടേക്കു വരൂ."" ""എപ്പോഴാ പോയത്. "" ""ഇന്നലെ വൈകീട്ട്..."" ""ഓക്കേ.. ഇവിടെ വേറെ ആരാ ഉള്ളത് ഇപ്പോൾ."" ""ഇവിടെ ആരും ഇല്ല... സാറിന്റെ ഫാമിലി എല്ലാം ഡൽഹിയിൽ ആണ്‌."" ""ഓക്കേ.. ശരിയെന്നാൽ... ഞാൻ പോകട്ടെ."" ""കുടിക്കാൻ എന്തെങ്കിലും.."" ""നോ താങ്ക്സ്.."" അവൻ കൈയിലെ കീ തിരിച്ചുകൊണ്ട് ബൈക്കിനടുത്തേക്ക് നടന്നു. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ""ഹലോ ആദിത്യൻ... താൻ എന്നേ അന്വേഷിച്ചു എന്റേ വീട്ടിലേക് പോയല്ലേ.. എന്നിട്ട് എന്തായി വല്ല തെളിവും കിട്ടിയോ."" കുടിലതയോടെ അയാൾ ചോദിച്ചു.

""ഡാ.. നീ അധികം നെഗളിക്കണ്ട... നിന്നെ എന്റേ കൈയിൽ കിട്ടിയാൽ പിന്നെ ജീവനോടെ ഉണ്ടാവില്ല ഓർത്തോ.."" ആദി ദേഷ്യത്തോടെ പറഞ്ഞു. അപ്പുറത് നിന്ന് ഒരാട്ടഹാസം ആയിരുന്നു മറുപടി. ആദി ദേഷ്യത്തോടെ കാൾ കട്ട് ചെയ്തു. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 പിറ്റേന്ന് വീണ്ടും ആദി ആ വീട്ടിലേക് പോയി.. ആ സ്ത്രീ തന്നെയായിരുന്നു വാതിൽ തുറന്നത്.. അവനെ കണ്ടതും അവരൊന്നു ഞെട്ടി. ""നവനീത് എപ്പോൾ വരും.."" ""അറിയില്ല സാർ അഞ്ചാറു ദിവസം കഴിയുമെന്നാ അറിഞ്ഞത്..."" ""അവനെ കോൺടാക്ട് ചെയ്തിട്ട് കിട്ടാനില്ല അതാണ് ഞാൻ ഇങ്ങോട്ട് പിന്നെയും വന്നത്."" ""സാറ് ഇങ്ങനെയാണ്. ബിസിനെസ്സിന്റ അവിശ്യത്തിനു പോയാൽ അങ്ങനെ കാൾ എടുക്കാറില്ല. സാറ് എനിക്ക് നമ്പർ തന്നോളൂ നവനീത് സാറ് വരുമ്പോൾ ഞാൻ പറയാം."" ""ഓക്കേ..."" എന്ന് പറഞ്ഞു അവൻ നമ്പർ കൊടുത്തു. തിരിഞ്ഞു നടന്നു. പെട്ടന്ന് അകത്തു നിന്ന് എന്തോ നിലത്തു വീണുടയുന്ന ശബ്ദം കേട്ട് അവൻ തിരിഞ്ഞുനോക്കി.

അപ്പോൾ ആ സ്ത്രീ ആകെ പരുങ്ങി നിൽക്കുന്നതാണ് കണ്ടത്. അവൻ അവരുടെ അടുത്തേക് പോയി. ""ഇവിടെ ആരും ഇല്ലന്നെല്ലേ ഇന്നലെ വന്നപ്പോൾ പറഞ്ഞത്. പിന്നെ അതെന്താ ശബ്ദം കേട്ടത്.."" അവൻ സംശയത്തോടെ ചോദിച്ചു. ""അത്... അത് ... ഇവിടെ ഒരു പൂച്ച ഉണ്ട് അതായിരിക്കും. അത് എപ്പോഴും ഓരോന്നും തട്ടിമറിച്ചിടുക പതിവാണ്."" അവർ വിക്കി വിക്കി പറഞ്ഞു. അവൻ വിശ്വാസം അവരെ നോക്കിയതും പിന്നെയും ശബ്ദം കേട്ടു കൂടെ ഒരു പെണ്ണിന്റെ അലർച്ചയും. അവൻ വേഗം തന്നെ ആ സ്ത്രീയെ തള്ളിമാറ്റി അകത്തേക്കു ഓടി. താഴത്തെ നിലയിൽ തന്നെയുള്ള ഒരു മുറിയിൽ നിന്നാണ് ശബ്ദം കേട്ടത്. അവൻ വേഗം തന്നെ അതിനടുത്തേക്ക് ഓടി അകത്തു നിന്ന് ലോക്ക് ചെയ്തിട്ടയിരുന്നു ഉള്ളത്. അവൻ ശക്തിയായി ഡോറിൽ തട്ടി. അവസാനം രണ്ടും കല്പ്പിച്ചു അവൻ ഡോർ ചവിട്ടി തുറന്നു. മുന്നിൽ കണ്ട കാഴ്ച്ച അവനെ നിശ്ചലനാക്കി......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story