❤️നിന്നിലലിയാൻ❤️: ഭാഗം 4

ninnilaliyan daksha

രചന: ദക്ഷ ആമി

""ദൈവമേ...... ഇപ്പോ എന്താ ഇങ്ങനെയൊരു സ്വപ്നം. അതും ആ കാലമാടനെ. പണ്ടാരമടങ്ങാൻ ഉറക്കവും പോയി. "" കുറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്ന് എപ്പോഴോ ആമി ഉറക്കത്തിലേക് വഴുതി പോയി. നാളെ ശനിയാഴ്ച ആണ്, അത് കൊണ്ട് കോളേജ് അവധിയായതിനാൽ ആമീ വൈകിയാണ് എഴുന്നേറ്റത്. അവൾ വേഗം തന്നെ എഴുന്നേറ്റു ഫ്രഷ് ആയി താഴേക്കു പോയി. ""അമ്മേ "" ""ആ എണീറ്റോ തമ്പുരാട്ടി "" ""😁😁😁,

ഇന്നലെ നല്ല ക്ഷീണമായിരുന്നു അതാ എണീക്കാൻ ലേറ്റ് ആയെ "" ""അല്ലെങ്കിൽ നീ രാവിലെന്നെ മലമറിച്ചേനെ"" ""ഈ അമ്മ എന്നെ എപ്പോഴും കുറ്റം മാത്രേ പറയു. അച്ഛ മാത്രേ എനിക്ക് സപ്പോർട്ടിനുള്ളൂ. അല്ല അച്ഛ എവിടെ "" ""അച്ഛൻ രാവിലെ പുറത്തോട്ട് പോയി. "" ""അമ്മേ വിശക്കുന്നു ഇന്നെന്താ കഴിക്കാൻ "" ""ദോശയും ചമ്മന്തിയും "" ""എന്നാ വേഗം എടുത്താട്ടെ "" ""എന്റെ ആമീ നിനക്ക് ഒന്ന് എടുത്തൂടെ, എല്ലാത്തിനും എന്റെ കൈ വേണം, കെട്ടിച്ചുവിടാറായി പെണ്ണിനെ "" ""ഞാൻ ഇപ്പോഴൊന്നും കെട്ടി എങ്ങോട്ടും പോവില്ല ന്റെ ഗായൂ "" ഗായത്രിയുടെ താടിയിൽ പിടിച്ചവൾ പറഞ്ഞു.

""കൊഞ്ചാതെ പോയിരിക്ക് പെണ്ണെ. "" അവളുടെ കൈയിലൊന്നു തല്ലി അവർ ചിരിച്ചുകൊണ്ട് പറഞ്ഞു. അവൾ വേഗം തന്നെ ഫുഡ്‌ ഒക്കെ കഴിച്ചു ടി വി കാണാൻ സോഫയിൽ പോയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ആമിയുടെ അച്ഛൻ വന്നു എന്നിട്ട് അവളുടെ അടുത്തിരുന്നു. ""പാറൂ "" ""എന്താ അച്ഛേ "" ""അച്ഛനു മോളോട് സീരിയസ് ആയിട്ടൊരു കാര്യം പറയാൻ ഉണ്ട്. "" ""എന്താ അച്ഛാ "" ""അത് മോളെ അച്ഛൻ രണ്ട് ദിവസം മുൻപേ നിന്റെ ജാതകം നോക്കാൻ പോയിരുന്നു,

അപ്പോഴാണ് കണിയാൻ പറഞ്ഞത് 21 വയസിനു മുൻപേ മോളുടെ കല്യാണം നടത്തണമെന്ന്. അല്ലെങ്കിൽ പിന്നെ കല്യാണമേ നടക്കില്ലത്രേ. "" ""അച്ഛേ .. ഇത്രപെട്ടന്ന് കല്യാണം ന്നൊക്കെ പറഞ്ഞാൽ, അച്ഛ തന്നെയല്ലേ പറഞ്ഞത് എന്റെ പഠിത്തമൊക്കെ കഴിഞ്ഞിട്ടേ കല്യാണം ഒക്കെ നടത്തുള്ളുന്നു, എന്നിട്ടിപ്പോ ഇങ്ങനെ പറഞ്ഞാൽ എങ്ങനെയ...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story